
അതിരപ്പിള്ളി:കോവിഡ് വ്യാപനം കൂടുന്നതിനാൽ അതിരപ്പിള്ളി വിനോദ സഞ്ചാര മേഖല രണ്ടാഴ്ചത്തേക്ക് അടച്ചിടും.മെയ് 4 വരെ.തുമ്പൂർമുഴി, അതിരപ്പിള്ളി, വാഴച്ചാൽ, മലക്കപ്പാറ എന്നിവിടങ്ങളിലേക്ക് സഞ്ചാരികളെ പ്രവേശിപ്പിക്കില്ല.
വിനോദ സഞ്ചാരികളെ വെറ്റിലപ്പാറ പലാത്തിന് സമീപമുള്ള താൽക്കാലിക ചെക്ക്പോസ്റ്റിൽ തടയും.
റിസോർട്ടുകളിൽ മുറി ബുക്ക് ചെയ്തിട്ടുള്ളവരെ റിസോർട്ടിലേക്ക് പോകാൻ അനുവദിക്കും.
ചൊവ്വാഴ്ച അതിരപ്പിള്ളി പഞ്ചായത്തിൽ ചേർന്ന കോവിഡ് നിരീക്ഷണ സമിതി യോഗത്തിലാണ് തീരുമാനം.
English Summary : Athirappilly tourist centers will be closed
