HomeNewsസിപിഎം ഭീകരതയെ രാജ്യം ഒറ്റ കെട്ടായി ചെറുക്കും : അമിത്ഷാ

സിപിഎം ഭീകരതയെ രാജ്യം ഒറ്റ കെട്ടായി ചെറുക്കും : അമിത്ഷാ

പയ്യന്നൂർ: പിണറായി വിജയനും സിപിഎമ്മിനുമെതിരെ ആഞ്ഞടിച്ച് ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത്ഷാ. രാഷ്ട്രീയ കൊലപാതകങ്ങളുടെയും  അക്രമ രാഷ്ട്രീയത്തിന്റെയും മുഴുവൻ ഉത്തരവാദി മുഖ്യമന്ത്രി പിണറായി വിജയനാണെന്നു ബിജെപി അധ്യക്ഷൻ അമിത് ഷാ.സിപിഎം സൃഷ്ടിക്കുന്ന അക്രമത്തിന്‍റെ ചെളിക്കുണ്ടിൽ കേരളമാകെ താമര വിരിയുമെന്നും അദ്ദേഹം വ്യക്തമാക്കി. പയ്യന്നൂരിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ നയിക്കുന്ന ജനരക്ഷാ യാത്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ നയിക്കുന്ന ജനരക്ഷായാത്രയിൽ നാളെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പങ്കെടുക്കും.

Click here To View BJP Janaraksha Yatra 2017 Photos 

 

RELATED ARTICLES
- Advertisment -
Google search engine

Most Popular