കൊച്ചി. യുവ നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് ജാമ്യം .ജസ്റ്റിസ് സുനില്‍ തോമസാണ് ജാമ്യം അനുവദിച്ചത്. 85 ദിവസമായി ദിലീപ് ജയിലിലായിരുന്നു.കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. പാസ്‌പോര്‍ട്ട് അങ്കമാലി കോടതിയില്‍ കെട്ടിവയ്ക്കണം, ഒരുലക്ഷം രുപ ബോണ്ട് നല്‍കണം രണ്ട് ആള്‍ ജാമ്യവും നല്‍കണം. അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം, സാക്ഷികളെ സ്വാധീനിക്കരുത് ,തെളിവു നശിപ്പിക്കരുത് എന്നീ ഉപാധികളോടെയാണ് ജാമ്യം. അന്വേഷണം അവസാനഘട്ടത്തിലാണെന്ന വാദം കോടതി അംഗീകരിച്ചു.ജാമ്യം ലഭിച്ചവിവരം ദിലീപിനെ അറിയിച്ചു.ഹൈക്കോടതി ഉത്തരവ് ലഭിച്ചാലുടൽ ജയിലിൽ നിന്നും ദിലീപിന് പുറത്തിറങ്ങാം.കേസില്‍ അന്വേഷണം അവസാന ഘട്ടത്തിലാണെന്നും കൂടുതല്‍ വിവരങ്ങള്‍ ഒന്നും നല്‍കാന്‍ പോലീസിന് കഴിയുന്നില്ലെന്നും ദിലീപിന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയിരുന്നു. അത് കോടതി അംഗീകരിക്കുകയായിരുന്നു.

