വിംബിള്‍ഡണ്‍ കിരീടം ജോക്കോവിച്ചിന്

ലണ്ടന്‍: വിംബിള്‍ഡണ്‍ പുരുഷ സിംഗിള്‍സ് കിരീടം ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ചിന്. ഇറ്റലിയുടെ മാറ്റിയോ ബെരറ്റിനിയെ പരാജയപ്പെടുത്തിയാണ് സെര്‍ബിയന്‍ താരം ചാമ്പ്യനായത്. ഒന്നിനെതിരെ മൂന്നു സെറ്റുകള്‍ക്കായിരുന്നു ജോക്കോയുടെ വിജയം. സ്‌കോര്‍: 6-7, 6-4, 6-4, 6-3.
വിജയത്തോടെ ജോക്കോ 20 ഗ്രാന്‍സ്ലാം കിരീടങ്ങളുള്ള റോജര്‍ ഫെഡറര്‍, റഫേല്‍ നദാല്‍ എന്നിവര്‍ക്കൊപ്പമെത്തി. ഈ സീസണില്‍ അപാരഫോമിലുള്ള ജോക്കോവിച്ച് കലണ്ടര്‍ സ്ലാമെന്ന അപൂര്‍വ നേട്ടത്തിലേക്കാണ് റാക്കേറ്റ് വീശുന്നത്. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍, ഫ്രഞ്ച് ഓപ്പണ്‍, വിംബിള്‍ഡണ്‍ എന്നിവ സെര്‍ബിയന്‍ താരം ഇതിനകം സ്വന്തമാക്കി.

English Summary: Djokovic wins Wimbledon title

admin:
Related Post