HomeMoviesമോഹൻലാൽ സിനിമ വിഷുവിന് പക്ഷെ നടൻ മോഹൻലാൽ അല്ല !

മോഹൻലാൽ സിനിമ വിഷുവിന് പക്ഷെ നടൻ മോഹൻലാൽ അല്ല !

ഈ വിഷുവിന് മോഹൻലാൽ നായകനാകുന്ന ചിത്രങ്ങളൊന്നും തീയേറ്ററിൽ എത്തുന്നില്ല, എന്നാൽ മോഹൻലാൽ ആരാധകർക്ക് സന്തോഷിക്കാൻ മോഹൻലാലിനെ ആരാധിക്കുന്നവരുടെ കഥ പറയുന്ന രണ്ടു ചിത്രങ്ങളാണ് വിഷുവിനെത്തുന്നത്.

മഞ്ജുവാര്യർ നായികയാകുന്ന സജിത്ത് യാഹിന സംവിധാനം ചെയ്യുന്ന ‘മോഹൻലാൽ’ എന്ന ചിത്രവും ഇന്നസെന്റ് നായകനാകുന്ന നവാഗതനായ സുനിൽ പൂവേലി സംവിധാനം ചെയ്യുന്ന ‘സുവർണപുരുഷൻ’ എന്ന ചിത്രവും വിഷുവിനു തിയേറ്ററിൽ എത്തുന്നുണ്ട്.

“മോഹൻലാൽ” എന്ന ചിത്രത്തിൽ മോഹൻലാലിൻറെ കടുത്ത ആരാധികയായ മീനുക്കുട്ടിയായാണ് മഞ്ജു വേഷമിട്ടിരിക്കുന്നത്. 1980 ൽ മഞ്ഞിൽവിരിഞ്ഞ പൂക്കൾ റിലീസ് ആയ ദിവസമാണ് മീനുക്കുട്ടി ജനിച്ചത്. മഞ്ഞിൽവിരിഞ്ഞ പൂക്കൾ മുതൽ ദൃശ്യം വരെയുള്ള മോഹൻലാൽ സിനിമകളുടെ കഥ പറയുന്ന ചിത്രത്തിൽ മഞ്ജുവിന്റെ ഭർത്തവായ സേതുമാധവനെ അവതരിപ്പിക്കുന്നത് ഇന്ദ്രജിത്തതാണ്. ചിത്രം ഏപ്രിൽ 13 ന് തീയേറ്ററിൽ എത്തും.

മലയാളികളുടെ മോഹന്‍ലാല്‍ ആരാധനയെ അടിസ്ഥാനമാക്കി നിര്‍മ്മിച്ച ചിത്രമാണ് സുവര്‍ണ്ണപുരുഷന്‍. മോഹന്‍ലാല്‍ എന്ന താരത്തെ കേന്ദ്രീകരിച്ച് കേരളത്തിലെ ഒരു ദേശത്തെ ആളുകള്‍ എങ്ങനെയാണ് നോക്കിക്കാണുന്നത് എന്ന വിശകലനമാണ് ഈ സിനിമ. നടന്‍ ഇന്നസെന്റ് ആണ് ഈ ചിത്രത്തില്‍ കടുത്ത മോഹന്‍ലാല്‍ ആരാധകന്‍ ആയി അഭിനയിക്കുന്നത്. ചിത്രം ഏപ്രിൽ 6 ന് തീയേറ്ററുകളിൽ എത്തും.

RELATED ARTICLES
- Advertisment -
Google search engine

Most Popular