HomeMoviesസായ് പല്ലവിയുടെ ആദ്യ തമിഴ് ചിത്രം 'കരു' പ്രദര്ശനത്തിന്

സായ് പല്ലവിയുടെ ആദ്യ തമിഴ് ചിത്രം ‘കരു’ പ്രദര്ശനത്തിന്

‘പ്രേമ’ത്തിലൂടെ ആരാധക മനസ്സുകളെ കീഴടക്കിയ സായ് പല്ലവിയുടെ ആദ്യ തമിഴ് ചിത്രമാണ് ‘കരു’.കിരീടം,ദൈവ തിരുമകള്‍,മദിരാശി പട്ടണം,വനമകന്‍,എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ ഏ.എൽ.വിജയ് രചനയും സംവിധാനവും നിർവഹിച്ചിരിയ്ക്കുന്ന ഈ ചിത്രത്തിന്റെ നിർമ്മാതാക്കൾ ലൈക്കാ പ്രൊഡക്ഷൻസാണ്.നായികാ  പ്രാധാന്യമുള്ള ‘കരു’ ഒരു ഹൊറർ ത്രില്ലർ സിനിമയാണ്. നായിക സായ് പല്ലവിയും ബാലതാരം വെറോനിക്ക അറോറയുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നത്. തമിഴിലെ സൂപ്പർ താര ചിത്രത്തിങ്ങളിലേയ്ക്ക് ക്ഷണമുണ്ടായിട്ടു പോലും  തന്റെ തമിഴ് അരങ്ങേറ്റ ചിത്രമായി ‘കരു’ തിരഞ്ഞെടുത്തത് , തനിക്ക് ഏറെ അഭിനയ സാധ്യതയുള്ള നായികാ കഥാപാത്രമായതു കൊണ്ടും  വൈകാരികമായ കഥയാണിതിന്റേത്  എന്നതു കൊണ്ടുമാണെന്ന് സായ് പല്ലവി വ്യക്തമാക്കുന്നു.. .

നാഗാ ഷൗര്യാ,ആർ.ജെ.ബാലാജി, രേഖ, ‘നിഴല്‍കള്‍’ രവി,സന്താന ഭാരതി,സ്റ്റണ്ട് ശിൽവാ എന്നിവരാണ്  ‘കരു‘വിലെ മറ്റു പ്രധാന അഭിനേതാക്കൾ .അണിയറ സാങ്കേതിക വിദഗ്ദരും പ്രഗത്ഭരാണ്.നീരവ് ഷാ ഛായാഗ്രഹണവും സാം.സി.എസ് സംഗീത സംവിധാനവും നിർവഹിച്ചിരിയ്ക്കുന്നു.സ്റ്റണ്ട് ശില്‍വയാണ് സംഘട്ടന രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത് .പ്രകാശ്‌  ഫിലംസ്     മാര്‍ച്ച്‌ 9ന് ഈ ചിത്രം   കേരളത്തില്‍ പ്രദർശനത്തിനെത്തിയ്ക്കുന്നു..

                                                                                                       # സി.കെ.അജയ്കുമാര്‍,

പിആര്‍ഓ

RELATED ARTICLES
- Advertisment -
Google search engine

Most Popular