HomeEventsകുട്ടനാടൻ മാർപാപ്പ ഓഡിയോ റിലീസ് ചിത്രങ്ങൾ

കുട്ടനാടൻ മാർപാപ്പ ഓഡിയോ റിലീസ് ചിത്രങ്ങൾ

കുഞ്ചാക്കോ ബോബൻ നായകനാകുന്ന  “കുട്ടനാടൻ മാർപാപ്പ”യുടെ ഓഡിയോ റിലീസ് ആലപ്പുഴയിൽ നടന്നു. ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ തുടങ്ങി സിനിമയിലെ മറ്റു പ്രവർത്തകർ ചടങ്ങിൽ പങ്കെടുത്തു.

ഛായാഗ്രാഹകനായ ശ്രീജിത്ത് വിജയന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന കുട്ടനാടന്‍ മാര്‍പാപ്പ എന്ന ചിത്രത്തില്‍ വ്യത്യസ്ത കഥാപാത്രവുമായാണ് കുഞ്ചാക്കോ ബോബന്‍ എത്തുന്നത്. അദിതി രവിയാണ് ചിത്രത്തിലെ നായിക. പ്രണയവും ഹാസ്യവും ചേർന്ന ഒരു എന്റർടെയ്‌നർ സിനിമയാണ് കുട്ടനാടൻ മാർപാപ്പ. പൂർണ്ണമായും ആലപ്പുഴയിൽ ചിത്രീകരിച്ച ഈ സിനിമ നിർമ്മിച്ചിരിക്കുന്നത് മലയാളം മൂവി മേക്കേഴ്‌സ്, ഗ്രാൻഡെ ഫിലിം കോർപറേഷൻ എന്നിവയുടെ ബാനറിൽ ഹസീബ് ഹനീഫ്, നൗഷാദ് ആലത്തൂർ, അജി മേടയിൽ എന്നിവർ ചേർന്നാണ്.

ശാന്തി കൃഷ്ണ, ഇന്നസെന്റ് , സലിം കുമാർ, അജു വർഗീസ്, ധർമജൻ ബോൾഗാട്ടി, രമേശ് പിഷാരടി എന്നിവരാണ് മറ്റു താരങ്ങൾ.

ഓഡിയോ റിലീസിന്റെ കൂടുതൽ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക 

RELATED ARTICLES
- Advertisment -
Google search engine

Most Popular