രാമൻറെ ഏദൻതോട്ടം’ത്തിലെ ഗാനങ്ങൾ റിലീസ് ചെയ്തു

കൊച്ചി: കുഞ്ചാക്കോ ബോബൻ – അനു സിത്താര ചിത്രം ‘രാമന്റെ ഏദൻതോട്ടം’ത്തിലെ ഗാനങ്ങൾ റിലീസ് ചെയ്തു. സന്തോഷ് വര്‍മ്മയുടെ വരികൾക്ക് ബിജിബാൽ ഈണം പകർന്ന മൂന്ന് ഗാനങ്ങളാണ് ആൽബത്തിലുള്ളത്. ശ്രേയാ ഘോഷാൽസൂരജ് സന്തോഷ്രാജലക്ഷ്മി എന്നിവർ ആലപിച്ചിരിക്കുന്നു.

രഞ്ജിത്ത് ശങ്കർ തിരകഥയും സംവിധാനവും നിർവഹിച്ച ഈ ചിത്രത്തിൽ ജോജു ജോർജ്രമേശ് പിഷാരടിഅജു വര്ഗ്ഗീസ്മുത്തുമണി എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നുണ്ട്. ഛായാഗ്രഹണം മധു നീലകണ്ഠനും ചിത്രസംയോജനം വി സാജനുമാണ്ഡ്രീംസ് എൻ ബിയോണ്ട് (Dreams N Beyond)ന്റെ ബാനറിൽ ഞ്ജിത്ത് ശങ്കർ നിർമിച്ചിട്ടുള്ള ‘രാമന്റെ ഏദൻതോട്ടം’ മെയ് 12ന് തിയേറ്ററുകളിൽ എത്തും.

പാട്ടുകളെ കുറിച്ചുള്ള വിശദാംശങ്ങൾ:

1. അകലെയൊരു കാടിന്റെ

പാടിയത്: ശ്രേയാ ഘോഷാൽ

ഗാനരചന: സന്തോഷ് വര്‍മ്മ
സംഗീതം: ബിജിബാൽ

 

2. കവിതയെഴുതുന്നു
പാടിയത്: സൂരജ് സന്തോഷ്
ഗാനരചന: സന്തോഷ് വര്‍മ്മ
സംഗീതം: ബിജിബാൽ

 

3. മാവിലക്കുടിൽ

പാടിയത്: രാജലക്ഷ്മി

ഗാനരചന: സന്തോഷ് വര്‍മ്മ

സംഗീതം: ബിജിബാൽ

പാട്ടുകൾ കേൾകേൾകാം 

 

admin:
Related Post