HomeMoviesപൊന്നിയിൻ സെൽവനിലെ ലഹരി പടർത്തുന്ന ശ്രേയയുടെ രാക്ഷസ മാമനെ ഗാനമെത്തി ഞൊടിയിടയിൽ തരംഗമായി

പൊന്നിയിൻ സെൽവനിലെ ലഹരി പടർത്തുന്ന ശ്രേയയുടെ രാക്ഷസ മാമനെ ഗാനമെത്തി ഞൊടിയിടയിൽ തരംഗമായി

സംവിധായകൻ മണിരത്നത്തിൻ്റെ ഡ്രീം പ്രോജക്ടായ പൊന്നിയിൻ സെൽവന് വേണ്ടി റഫീക് അഹമ്മദ് രചിച്ച് ഏ.ആർ.റഹ്മാൻ ഈണമിട്ട് സംഗീതം പകർന്ന ” രാക്ഷസ മാമനെ, രാവിൻെറ സൂര്യനെ, ഓട പഴം പോലെ നീ കോപം കൊള്ളാതേ” എന്ന ഗാനത്തിൻ്റെ ലിറിക് വീഡിയോ അണിയറക്കാർ പുറത്തു വിട്ടു. ശ്രോതാക്കളുടെ സിരകളിൽ ലഹരിയായി പടരുന്ന ശൈലിയിലാണ് ശ്രേയാ ഘോഷാൽ ഈ ഗാനം ആലപിച്ചിരിക്കുന്നത്.പാലക്കാട് ശ്രീറാം, മഹേഷ് വിനായക്റാം, എന്നിവർ ശ്രേയക്കൊപ്പം പാടിയിട്ടുണ്ട്.വന്തിയ തേവനായി എത്തുന്ന കാർത്തിയുടെ കഥാപാത്രത്തെ വർണ്ണിക്കുന്നതാണ് ഗാനം. വിഡിയോ പുറത്തിറങ്ങി ഞൊടിയിടയിൽ തന്നെ പാട്ട് സമൂഹ മാധ്യമങ്ങളിൽ വൈറലായി.

ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന, മണിരത്നം അണിയിച്ചൊരുക്കിയ മൾട്ടി സ്റ്റാർ ബ്രന്മാണ്ട ചിത്രമാണ് ‘പൊന്നിയിൻ സെല്‍വൻ’. അമ്പതുകളിൽ തമിഴ് ഇതിഹാസ സാഹിത്യകാരൻ ‘ കൽക്കി ‘ കൃഷ്ണ മൂർത്തി രചിച്ച , ഭാഷയ്ക്കതീതമായി വായനക്കാരെ ആകർഷിച്ച് വിശ്വ പ്രസിദ്ധിയാർജ്ജിച്ച 2400 പേജുകളുള്ള ചരിത്ര നോവലാണ് പൊന്നിയിൻ സെൽവൻ. അതു കൊണ്ട് തന്നെ നോവൽ ചലച്ചിത്രമാവുമ്പോൾ ഇന്ത്യൻ സിനിമയിലെ എറ്റവും വലിയ ചലച്ചിത്ര സംരംഭം എന്ന വിശേഷണത്തിന് അർഹമാവുന്നു.അത് ഇന്ത്യൻ സിനിമയിലെ സംവിധായകരിലെ പ്രഗൽഭനായ മണിരത്നത്തിലൂടെയാവുമ്പോൾ ആരാധകരിൽ ആകാംഷയും പ്രതീക്ഷയും ഇരട്ടിയാവുന്നു . വിക്രം, കാർത്തി, ജയം രവി, ജയറാം, റഹ്മാൻ, പ്രഭു, ശരത് കുമാർ, ബാബു ആൻ്റണി , പ്രകാശ് രാജ്, ലാൽ, വിക്രം പ്രഭു, പാർത്ഥിപൻ, , അശ്വിൻ കാകുമാനു, റിയാസ് ഖാൻ, ഐശ്വര്യാ റായ് ബച്ചൻ, ഐശ്വര്യ ലക്ഷ്മി, തൃഷ, ശോഭിതാ ദുലിപാല, ജയചിത്ര തുടങ്ങി ഒട്ടേറേ അഭിനേതാക്കൾ ചിത്രത്തിലെ ഇതിഹാസ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.കേരളത്തിലെ വിതരണവകാശം ഗോകുലം ഗോപാലൻ്റെ ഗോകുലം മൂവീസിനാണ് . മണിരത്നത്തിൻ്റെ മെഡ്രാസ് ടാക്കീസും , സുഭാസ്‌ക്കരൻ്റെ ലൈക്കാ പ്രൊഡക്ഷൻസും സംയുക്തമായി നിർമ്മിച്ച രണ്ടു ഭാഗങ്ങളുള്ള പൊന്നിയിൻ സെല്‍വൻ്റെ ഒന്നാം ഭാഗം ( പി എസ് 1 ) സെപ്റ്റംബർ 30 ന് ലോകമെമ്പാടും റിലീസ് ചെയ്യും.

സി.കെ.അജയ് കുമാർ, പിആർഒ
(മെഡ്രാസ് ടാക്കീസ് – ലൈക്കാ പ്രൊഡക്ഷൻസ്)

RELATED ARTICLES
- Advertisment -
Google search engine

Most Popular