HomeMoviesഅവതാർ വീണ്ടും തിരിച്ചുവരുന്നു

അവതാർ വീണ്ടും തിരിച്ചുവരുന്നു

സിനിമപ്രേമികളെ ആവേശംകൊള്ളിച്ച അവതാർ വീണ്ടും തീയറ്ററുകളിൽ എത്തുന്നു.
ജെയിംസ് കാമറൂണിന്‍റെ എപിക് സയന്‍സ് ഫിക്ഷന്‍ ചിത്രം അവതാർ 2009 ൽ തീയറ്ററിൽ എത്തിയപ്പോൾ അതുവരെയുള്ള ബോക്സ് ഓഫീസ് റെക്കോര്‍ഡുകളെല്ലാം തകർത്തിരുന്നു വീണ്ടും ചിത്രം തീയറ്ററിൽ പ്രദർശിപ്പിക്കുന്നു എന്ന വാർത്ത ആവേശത്തോടെയാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്. 2009 ൽ പ്രദർശിപ്പിച്ച അവതാർ ഇത്തവണ 4കെ എച്ച് ഡി ആറിലേക്ക് റീ മാസ്റ്റര്‍ ചെയ്‍ത പതിപ്പാണ് ലോകമെമ്പാടും തിയറ്ററുകളില്‍ എത്തുക. സെപ്റ്റംബര്‍ 23 ആണ് റിലീസ് തീയതി. തീയറ്ററിൽ അന്ന് അവതാർ കാണാതെപോയാത്തവർക്ക് ഇതൊരു നല്ല അവസരമാണ്.

വരാനിരിക്കുന്ന ദി അവതാർ വേ ഓഫ്‌ വാട്ടർ എന്ന ചിത്രത്തിനു മുന്നോടിയായിട്ടാണ് ആദ്യ പതിപ്പ് റീ റിലീസ് ചെയ്യുന്നത്. ഈ വർഷം ഡിസംബർ 16ന് അവതാർ 2 ദി അവതാർ വേ ഓഫ്‌ വാട്ടർ തീയറ്ററുകളിൽ എത്തും.കടലിനടിയിലെ വിസ്മയ ലോകമാകും ഇത്തവണ അവതാർ 2 ലൂടെ കാമറൂൺ പ്രേക്ഷകരുടെ മുന്നിലെത്തിക്കുക എന്നാണ് സൂചനകൾ.

ദി അവതാർ വേ ഓഫ്‌ വാട്ടർ
RELATED ARTICLES
- Advertisment -
Google search engine

Most Popular