HomeMoviesആരാണ് ലക്കി സിങ് ? യുട്യൂബ് ട്രെൻഡിങ്ങിൽ മോഹൻലാലിന്റെ മോൺസ്റ്റർ ട്രെയിലർ

ആരാണ് ലക്കി സിങ് ? യുട്യൂബ് ട്രെൻഡിങ്ങിൽ മോഹൻലാലിന്റെ മോൺസ്റ്റർ ട്രെയിലർ

മോഹൻലാൽ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന  മോൺസ്റ്ററിന്റെ ട്രെയിലർ പുറത്തിറങ്ങി.ഒരു ത്രില്ലർ ഗണത്തിൽപെടുന്ന ചിത്രത്തിൽ  ലക്കി സിങ് എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. ഇപ്പോൾ യുട്യൂബ് ട്രെൻഡിങ്ങിൽ ഇടം പിടിച്ചിരിക്കുകയാണ് മോൺസ്റ്റർ ട്രെയിലർ.

വൈശാഖ് സംവിധാനം ചെയ്തിരിക്കുന്ന മോൺസ്റ്റർ ദീപാവലി റിലീസ് ആയി തിയറ്ററുകളിലെത്തും.

സിദ്ദീഖ്, ലെന, ഇടവേള ബാബു, ലക്ഷ്മി മഞ്ജു, ഹണി റോസ് എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ.ഉദയ് കൃഷ്ണനാണ് മോൺസ്റ്ററിന്റെ രചന നിർവഹിച്ചിരിക്കുന്നത്.ചിത്രം നിർമിക്കുന്നത് ആന്റണി പെരുമ്പാവൂരാണ്.

RELATED ARTICLES
- Advertisment -

Most Popular