മലപ്പുറം: ചങ്ങരംകുളത്തിനടുത്ത് ഞരണി പുഴയിൽ വള്ളം മറിഞ്ഞ് അഞ്ച് കുട്ടികൾ മരിച്ചു. അഭിലാഷ് (13), വൈഷ്ണവ് (20), പ്രസീന (14), മിന്നു (14) ജനീഷ (14), എന്നിവരാണ് മരിച്ചത്. രണ്ട് പെൺകുട്ടികൾ ഉൾപ്പെടെ ഏഴു പേരാണ് വള്ളത്തിലുണ്ടായിരുന്നത്. ഒരാളെ നാട്ടുകാർ രക്ഷപെടുത്തി. കാണാതായ ആൾക്കുവേണ്ടി തെരച്ചിൽ നടത്തുകയാണ്. കുട്ടികൾ സ്വയം തോണിയെടുത്ത് തുഴയുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.
പൊന്നാനിയിലെ കോൾ പാടത്തോട് ചേർന്ന് ബണ്ട് തകർന്നുണ്ടായ വെള്ളത്തിന്റെ കുത്തൊഴുക്ക് കാണാനായി പോയ രണ്ട് കുടുംബങ്ങളിലെ ഏഴു പേരാണ് അപകടത്തിൽപ്പെട്ടത്. ഒഴുക്കിൽ വള്ളം മറിയുകയായിരുന്നു.
