HomeMoviesനടൻ ബൈജു സന്തോഷിന്റെ മകൾ ഐശ്വര്യ വിവാഹിതയായി

നടൻ ബൈജു സന്തോഷിന്റെ മകൾ ഐശ്വര്യ വിവാഹിതയായി

തിരുവനന്തപുരം: പ്രശസ്ത നടൻ ബൈജു സന്തോഷിന്റെ മകൾ ഐശ്വര്യ വിവാഹിതയായി. തിരുവനന്തപുരം ട്രിവാൻഡ്രം ക്ലബിൽ വച്ചായിരുന്നു വിവാഹം.

താര സാന്നിധ്യത്തിലാണ് വിവാഹച്ചടങ്ങുകൾ നടന്നത്. ഐശ്വര്യയുടെ വരൻ രോഹിത് ആണ്. ആമസോണ്‍ കമ്പനിയില്‍ എഞ്ചിനീയറാണ് രോഹിത്. ഐശ്വര്യ ഡോക്ടറാണ്. കാരക്കോണം മെഡിക്കൽ കോളേജിൽ ഹൗസ് സർജൻസി ചെയ്യുകയാണ്

വരനെയും ബന്ധുക്കളെയും മണ്ഡപത്തിലേക്ക് ആനയിക്കുന്ന ബൈജുവിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ബൈജു, രഞ്ജിത ദമ്പതികളുടെ മകളാണ് ഐശ്വര്യ. ലോകനാഥ് ആണ് സഹോദരൻ.

ഷാജി കൈലാസ്, ആനി, സോന നായർ, ഭാഗ്യലക്ഷ്മി, കാർത്തിക തുടങ്ങി നിരവധി സിനിമ, സീരിയൽ താരങ്ങൾ വിവാഹത്തിൽ പങ്കെടുത്തു. വീഡിയോ കാണാം https://youtu.be/mqeLCOKW9FM

RELATED ARTICLES
- Advertisment -
Google search engine

Most Popular