ജോസച്ചായനെ വരവേൽക്കാൻ ബിജിഎമ്മിന്റെ പണി തുടങ്ങി ക്രിസ്റ്റോയും ഗ്യാങ്ങും ! മമ്മൂട്ടി-വൈശാഖ് ചിത്രം ‘ടർബോ’…

ഈ വർഷം റിലീസ് ചെയ്ത സിനിമകളെല്ലാം പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കി ബ്ലോക്ക്ബസ്റ്ററടിച്ചതോടെ 2024 മലയാള സിനിമയുടെ സുവർണ്ണകാലഘട്ടമായ് മാറും എന്ന പ്രതീക്ഷയിലാണ് സിനിമ പ്രേമികൾ ഒന്നടങ്കം. മലയാളം ഫിലിം ഇന്റസ്ട്രിയുടെ പ്രതിഛായ മാറിക്കൊണ്ടിരിക്കുന്ന ഈ അവസരത്തിൽ മലയാളികൾ മാത്രമല്ല ലോകമെമ്പാടുമുള്ള പ്രേക്ഷകരാണ് മലയാള സിനിമ കാണാനായ് തിയറ്ററുകളിലേക്ക് എത്തുന്നത്. മിഥുൻ മാനുവൽ തോമസിന്റെ തിരക്കഥയിൽ, മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ‘ടർബോ’. പ്രേക്ഷകർക്ക് ആവേശം പകരാൻ ചിത്രത്തിന്റെ ഒരു ബി​ഗ് അപ്ഡേറ്റ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. സിനിമയുടെ സംഗീത വിഭാഗത്തിന്റെ വർക്കുകൾ പുരോ​ഗമിക്കുന്നു എന്നാണ് പുതിയ റിപ്പോർട്ട്. ക്രിസ്റ്റോ സേവ്യറും ടീമും ചേർന്ന് പശ്ചാത്തല സംഗീതം ഒരുക്കുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. വീഡിയോ കണ്ടവരെല്ലാം തിയേറ്ററുകൾ ഇളക്കി മറിക്കുന്ന ബിജിഎം ആയിരിക്കും ഇതെന്ന് ഉറപ്പിച്ചുകഴിഞ്ഞു.

ബിഗ് ബജറ്റിൽ ഒരുങ്ങുന്ന മാസ്സ് ആക്ഷൻ കോമഡി ചിത്രമാണ് ‘ടർബോ’. മമ്മൂട്ടി കമ്പനിയുടെ ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന അഞ്ചാമത്തെ സിനിമയാണിത്. ചിത്രത്തിന്റെ കേരളാ ഡിസ്ട്രിബ്യൂഷൻ വേഫറർ ഫിലിംസും ഓവർസീസ് പാർട്ണർ ട്രൂത്ത് ഗ്ലോബൽ ഫിലിംസുമാണ്. കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടൻ സുനിലും സുപ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിൽ ‘ടർബോ ജോസ്’ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്.

ആക്ഷൻ രംഗങ്ങൾ കൊണ്ട് സമ്പന്നമായ ചിത്രമായിരിക്കും ‘ടർബോ’ എന്നും റിപ്പോർട്ടുകളുണ്ട്. വിയറ്റ്നാം ഫൈറ്റേർസാണ് ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യുന്നത്. ഒരു മലയാള സിനിമക്ക് വേണ്ടി വിയറ്റ്നാം ഫൈറ്റേർസ് എത്തുക എന്നത് അപൂർമായൊരു കാഴ്ചയാണ്. ഹോളിവുഡ് സിനിമകളിലെ ചേസിങ് സീനുകളിൽ ഉപയോഗിക്കുന്ന ഡിസ്‌പ്ലേ മോഷൻ ബ്ലർ മെഷർമെന്റിന് അനുയോജ്യമായ ‘പർസ്യുട്ട് ക്യാമറ’ ‘ടർബോ’യിൽ ഉപയോഗിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. 200 കിമീ സ്പീഡ് ചേസിങ് വരെ ഇതിൽ ചിത്രീകരിക്കാം. ‘ട്രാൻഫോർമേഴ്‌സ്’, ‘ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ്’ പോലുള്ള ഹോളിവുഡ് ചിത്രങ്ങളിൽ ഉപയോഗിച്ച ക്യാമറയാണിത്. ബോളിവുഡിൽ ‘പഠാൻ’ ഉൾപ്പെടെയുള്ള ചിത്രങ്ങളിൽ പർസ്യുട്ട് ക്യാമറ ഉപയോഗിച്ചിട്ടുണ്ട്.

ഛായാഗ്രഹണം: വിഷ്ണു ശർമ്മ, ചിത്രസംയോജനം ഷമീർ മുഹമ്മദ്, എക്സിക്യൂട്ടീവ് പ്രൊഡ്യുസർ: ജോർജ് സെബാസ്റ്റ്യൻ, പ്രൊഡക്ഷൻ ഡിസൈനർ: ഷാജി നടുവിൽ, ആക്ഷൻ ഡയറക്ടർ: ഫൊണിക്സ് പ്രഭു, ലൈൻ പ്രൊഡ്യൂസർ: സുനിൽ സിംഗ്, കോ-ഡയറക്ടർ: ഷാജി പടൂർ, കോസ്റ്റ്യൂം ഡിസൈനർ: മെൽവി ജെ & ആഭിജിത്ത്, മേക്കപ്പ്: റഷീദ് അഹമ്മദ് & ജോർജ് സെബാസ്റ്റ്യൻ, പ്രൊഡക്ഷൻ കൺട്രോളർ: ആരോമ മോഹൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: രാജേഷ് ആർ കൃഷ്ണൻ, പബ്ലിസിറ്റി ഡിസൈൻസ്: യെല്ലോ ടൂത്ത്

admin:
Related Post