HomeMoviesഫഹദ് ഫാസിലിന് മുൻകൂർ ജാമ്യം

ഫഹദ് ഫാസിലിന് മുൻകൂർ ജാമ്യം

ആലപ്പുഴ: പുതുച്ചേരിയിൽ വ്യാജ വിലാസത്തിൽ ആഡംബര വാഹനം രജിസ്റ്റർ ചെയ്ത് സർക്കാരിന് വരുമാന നഷ്ടമുണ്ടാക്കിയെന്ന കേസിൽ നടൻ ഫഹദ് ഫാസിലിന്  ആലപ്പുഴ ജില്ലാ സെഷൻസ് കോടതി കോടതി മുൻകൂർ ജാമ്യം അനുവദിച്ചു.

വ്യാജ വിലാസത്തിൽ പോണ്ടിച്ചേരിയിൽ രജിസ്റ്റർ ചെയ്ത കാർ കേരളത്തിൽ ഓടിക്കുന്നുവെന്ന് കണ്ടെത്തിയതോടെയാണ് ഫഹദ് ഫാസിലിനെതിരെ  കേസെടുക്കാൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്.  കേസിൽ ഫഹദ് ഫാസിൽ ക്രൈംബ്രാഞ്ചിന്‍റെ നിർദ്ദേശപ്രകാരം 19 ലക്ഷം രൂപ നികുതി അടച്ചിരുന്നു. ഇതോടെയാണ് മുൻകൂർ ജാമ്യാം തേടി ഫഹദ് കോടതിയെ സമീപിച്ചത്.

അതിനിടെ ഇന്ന്  മോട്ടോർ വാഹന വകുപ്പ് ഫഹദിനെതിരേ പുതിയ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.  പോണ്ടിച്ചേരിയിൽ വ്യാജ വിലാസത്തിൽ വാഹന രജിസ്ട്രേഷനുമായി ബന്ധപ്പെട്ട്  വ്യാജരേഖകൾ  ചമച്ച് ഫഹദ് രണ്ടാമതും വാഹനം വാങ്ങിയതിനാണ് കേസെടുത്തിരിക്കുന്നത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular