Home Blog Page 70

”ഡെലൂലു ഡെലൂലു…!” ആരും കൂടെത്തുള്ളിപ്പോകും! ‘അതിഭീകര കാമുകനി’ലെ ഫെജോ റാപ്പ് പുറത്ത്, ചിത്രം നവംബർ 14ന് തിയേറ്ററുകളിൽ

0

മലയാളത്തിലെ യുവ താരങ്ങളിൽ ശ്രദ്ധേയനായ ലുക്മാനും ദൃശ്യ രഘുനാഥും പ്രധാന വേഷങ്ങളിലെത്തുന്ന ‘അതിഭീകര കാമുകൻ’ സിനിമയിൽ ഫെജോ ഒരുക്കിയ റാപ്പ് പുറത്ത്. ആരും ചുവടുവെച്ചുപോകുന്ന ‘ഡെലൂലു ഡെലൂലു…” എന്ന് തുടങ്ങുന്ന റാപ്പ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. ചിത്രം നവംബർ 14നാണ് തിയേറ്ററുകളിലെത്താനായി ഒരുങ്ങുന്നത്.

ഹേകാർത്തി എഴുതിയ വരികൾക്ക് ബിബിൻ അശോക് സംഗീതം നൽകി ഫെജോ ആലപിച്ചിരിക്കുന്ന ഡെലൂലു ഏവരും ഇരുകൈയ്യും നീട്ടി ഏറ്റെടുത്തിരിക്കുകയാണെന്നാണ് സോഷ്യൽ മീഡിയയിൽ ലഭിച്ചുകൊണ്ടിരുക്കുന്ന പ്രതികരണങ്ങൾ. അർജുൻ എന്ന യുവാവ് പ്ലസ് ടുവിന് ശേഷം 6 വർഷം കഴിഞ്ഞ് കോളേജിൽ പഠിക്കാൻ ചേരുന്നതും തുടർന്നുള്ള പ്രണയവും അയാളുടെ കുടുംബവും സുഹൃത്തുക്കളുമൊക്കെ ചേർന്നതാണ് സിനിമയുടെ ഇതിവൃത്തമെന്ന കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ട്രെയിലർ തന്നിട്ടുള്ള സൂചന. ചിത്രത്തിൽ അർജുൻ എന്ന കഥാപാത്രമായി ലുക്മാൻ എത്തുമ്പോള്‍ അനു എന്ന നായിക കഥാപാത്രമായാണ് ദൃശ്യ രഘുനാഥ് എത്തുന്നത്. അമ്മ വേഷത്തിൽ മനോഹരി ജോയിയും ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. മനോഹരമായൊരു കുടുംബകഥ പറയുന്ന ചിത്രത്തിൽ അതോടൊപ്പം മധുരമൂറും പ്രണയവും രസകരമായ ഒട്ടേറെ മുഹൂർത്തങ്ങളുമൊക്കെയായി ഒരു റൊമാൻ്റിക് കോമഡി ഫാമിലി ജോണറിലുള്ളതാണ്.

ചിത്രത്തിലേതായി കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ‘പ്രേമവതി…’ ഗാനം സോഷ്യൽ മീഡിയയിൽ തരംഗമായി കഴിഞ്ഞിട്ടുണ്ട്. ഒട്ടേറെ ഹിറ്റ് ഗാനങ്ങളിലൂടെ ഇതിനകം സിനിമാ സംഗീത ലോകത്തെ സെൻസേഷനായി മാറിയ സിദ്ധ് ശ്രീറാം ആലപിച്ച ഗാനം ആസ്വാദക ഹൃദയങ്ങൾ കവർന്നിരിക്കുകയാണ്. സിനിമയുടെ മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത് സരിഗമയാണ്. റെക്കോ‍ർ‍ഡ് തുകയ്ക്കാണ് സരിഗമ മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നതെന്ന് അണിയറപ്രവർത്തകർ അറിയിച്ചിട്ടുണ്ട്.

സിനിമയുടെ കളർഫുള്‍ ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് അനൗൺസ്മെന്‍റ് പോസ്റ്ററും സോഷ്യൽമീഡിയയിൽ മുമ്പ് ശ്രദ്ധ നേടിയിരുന്നു. മനോഹരി ജോയ്, അശ്വിൻ, കാർത്തിക്, സോഹൻ സീനുലാൽ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലാണ് ചിത്രം എത്തുന്നത്. പാലക്കാട്, കൊടൈക്കനാൽ, നെല്ലിയാമ്പതി എന്നിവിടങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം നടന്നത്.

പിങ്ക് ബൈസൺ സ്റ്റുഡിയോസ്, എറ്റ്‍സെറ്റ്‍ട്ര എന്‍റർടെയ്ൻമെന്‍റ്സ് എന്നീ ബാനറുകളിൽ ദീപ്തി ഗൗതം, ഗൗതം താനിയിൽ, വി.മതിയലകൻ, സാം ജോർജ്ജ് എന്നിവർ ചേർന്ന് നിർമ്മിക്കുന്നതാണ് ചിത്രം. സിസി നിഥിൻ, സുജയ് മോഹൻരാജ് എന്നിവരാണ് കോ- പ്രൊഡ്യൂസർമാർ. സിസി നിഥിനും ഗൗതം താനിയിലും ചേർന്നാണ് സിനിമയുടെ സംവിധാനം നിർവ്വഹിക്കുന്നത്.

രചന: സുജയ് മോഹൻരാജ്, ഛായാഗ്രഹണം: ശ്രീറാം ചന്ദ്രശേഖരൻ, എഡിറ്റർ: അജീഷ് ആനന്ദ്, മ്യൂസിക് ആൻഡ് ബിജിഎം: ബിബിൻ അശോക്, ആർട്ട് ഡയറക്ടർ: കണ്ണൻ അതിരപ്പിള്ളി, പ്രൊജക്ട് ഡിസൈനർ: ശരത് പത്മനാഭൻ, പ്രൊഡക്ഷൻ കൺട്രോളർ: ഷെയ്ഖ് അഫ്സൽ, ലൈൻ പ്രൊഡ്യൂസർ: വിമൽ താനിയിൽ, പ്രൊഡക്ഷൻ എക്സിക്യുട്ടീവ്: ഗിരീഷ് കരുവന്തല, കോസ്റ്റ്യൂം: സിമി ആൻ, മേക്കപ്പ്: പ്രദീപ് ഗോപാലകൃഷ്ണൻ, കോറിയോഗ്രാഫർ മനു സുധാകർ, സൗണ്ട് ഡിസൈൻ: രാജേഷ് രാജൻ, സൗണ്ട് മിക്സിങ്: വിഷ്ണു സുജാതൻ, സ്റ്റിൽസ്: വിഷ്ണു എസ് രാജൻ, ഫിനാൻസ് കൺട്രോളർ‍: ലിജോ ലൂയിസ്, ചീഫ് അസോസിയേറ്റ്: ഹരിസുതൻ, ലിതിൻ കെ.ടി, അസോസിയേറ്റ് ഡയറക്ടർ: വാസുദേവൻ വിയു, ചീഫ് അസോസിയേറ്റ് ഡിഒപി: ശ്രീജിത് പച്ചേനി, വിഎഫ്എക്സ്: ത്രീ ഡോർസ്, ഡിഐ: കളർപ്ലാനെറ്റ് സ്റ്റുഡിയോസ്, കളറിസ്റ്റ്: രമേഷ് സി.പി, വിതരണം: സെഞ്ച്വറി റിലീസ്, പി.ആർ.ഒ.: ആതിര ദിൽജിത്ത്, ഡിസൈൻ: ടെൻപോയ്ന്‍റ്, ഡിജിറ്റൽ പ്രൊമോഷൻസ്: 10ജി മീഡിയ.

കുട്ടികൾക്കു നേരെ കണ്ണടച്ചോളൂ, പക്ഷെ ഇവിടെ മുഴുവൻ ഇരുട്ടാണെന്ന് പറയരുത്; ജൂറിയെ വിമർശിച്ച് ബാലതാരം ദേവനന്ദ

0

സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ കുട്ടികളുടെ സിനിമകളെ അവഗണിച്ചെന്ന് ബാലതാരം ദേവനന്ദ. ദേവനന്ദയുടെ മാതാപിതാക്കൾ നിയന്ത്രിക്കുന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ജൂറിക്കെതിരെ വിമർശനം ഉന്നയിച്ചിരിക്കുന്നത്. നിങ്ങൾ കുട്ടികൾക്കു നേരെ കണ്ണടച്ചോളൂ, പക്ഷെ ഇവിടെ മുഴുവൻ ഇരുട്ടാണെന്ന് പറയരുതെന്ന് പോസ്റ്റിൽ പറയുന്നു. കുട്ടികളും ഈ സമൂഹത്തിന്റെ ഭാഗമാണെന്നും ഇനി വരുന്ന ഒരു തലമുറക്കു നേരെയാണ് ജൂറി കണ്ണടച്ചതെന്നും ദേവനന്ദ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

സ്താനാർത്തി ശ്രീക്കുട്ടൻ, ഗു, ഫീനിക്സ്, എആർഎം അടക്കമുള്ള ഒരുപാട് സിനിമകളിൽ കുട്ടികൾ അഭിനയിച്ചിട്ടുണ്ട്. രണ്ടു കുട്ടികൾക്ക് അവാർഡ് കൊടുക്കാതെ ഇരുന്ന് കൊണ്ടല്ല, കൂടുതൽ കുട്ടികളുടെ സിനിമ ചെയ്യണം എന്നു പറയാൻ ശ്രമിക്കേണ്ടത്. രണ്ടു കുട്ടികൾക്ക് അതു നൽകിയിരുന്നുവെങ്കിൽ ഒരുപാട് കുട്ടികൾക്ക് അത് ഊർജമായി മാറിയേനെയെന്നും ദേവനന്ദയുടെ ഇൻസ്റ്റ​ഗ്രാം കുറിപ്പിൽ പറയുന്നു.

Devananda about kerala state award

പേട്ട എസ്‌ബിഐ ബാങ്കിന് മുന്നില്‍ കാറിനുള്ളില്‍ ഒരാള്‍ മരിച്ചനിലയില്‍

0

തിരുവനന്തപുരം: എസ് എൻ നഗറില്‍ അശ്വതി വീട്ടില്‍ മാധവൻ അജയ കുമാർ എന്നയാളാണ് മരിച്ചത്. എസ്ബിഐയിലെ ജീവനക്കാരിയാണ് മൃതദേഹം ആദ്യം കണ്ടത്. ചുവന്ന നിറത്തിലുള്ള സ്വിഫ്റ്റ് കാറിന്റെ ഡ്രെെവർ സീറ്റില്‍ ഇരിക്കുന്ന നിലയിലാണ് മൃതദേഹം.

വായില്‍ നിന്ന് നുരയും പതയും വന്ന നിലയിലായിരുന്നു. ഉടൻ ജീവനക്കാർ പൊലീസില്‍ വിവരം അറിയിച്ചു. പൊലീസ് എത്തി ഇൻക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. കഴിഞ്ഞ ദിവസം മാധവൻ ബാങ്കിലെത്തിയതായി ജീവനക്കാ‌ർ പറയുന്നു. എന്നാല്‍ വെെകിട്ട് ബാങ്ക് അടയ്ക്കുന്ന സമയം ഈ കാർ അവിടെ ഉണ്ടായിരുന്നില്ല.

tvm death in car

ഇന്ദ്രൻസിനെ തഴഞ്ഞ ജൂറി വേടനെ പരി​ഗണിച്ചു; സ്ത്രീ വിരുദ്ധതയെ സർക്കാർ പരുരസ്കാരം നൽകി സ്വീകരിക്കുന്നു; വേടന്റെ പുരസ്കാരത്തിൽ വിമർശനം

0

സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളുടെ പ്രഖ്യാപനം പതിവു പോലെ വിവാദങ്ങൾക്കുള്ള കളമൊരുക്കിയിരിക്കുകയാണ്. ഇത്തവണ മികച്ച ഗാനരചയിതാവിനുള്ള പുരസ്കാരമാണ് വിവാദം സൃഷ്ടിച്ചിരിക്കുന്നത്. കഴിഞ്ഞ വര്ഞഷം ഹോം സിനിമയുടെ നിർമ്മാതാവ് വിജയ് ബാബു കേസിൽപെട്ടപ്പോൾ ഇന്ദ്രൻസിനുള്ള സംസ്ഥാന അവാർഡ് നിരസിച്ചത് അടക്കം ചോദ്യം ചെയ്താണ് ഇരട്ടത്താപ്പ് ആരോപിച്ച് സമൂഹമാധ്യമങ്ങളിലും പ്രതിഷേധം നിറയുന്നത്. ബലാത്സംഗ കേസിൽ ആരോപണ വിധേയനായ വേടനാണ് പുരസ്കാര ജേതാവ്. പുരസ്കാരം പ്രഖ്യാപിച്ചതിനു തൊട്ടു പിന്നാലെ വിമർ‌ശനങ്ങളും താരതമ്യങ്ങളും കളം നിറയുകയാണ്.വേടന്‍റെ ഗാനങ്ങൾ മികച്ചതാണെന്ന് നിസ്സംശയം പറയുന്നവർ പോലും മുൻപ് ഇത്തരം വിവാദങ്ങളിൽ പെട്ട് പുരസ്കാരങ്ങളുടെ പരിഗണനാ പട്ടികയിൽ നിന്ന് പോലും മാറ്റി നിർത്തപ്പെട്ടവരെ ചൂണ്ടിക്കാട്ടിയാണ് നീതിനിഷേധം ആരോപിക്കുന്നത്. മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രത്തിലെ വിയർപ്പ് തുന്നിയിട്ട കുപ്പായം എന്ന ഗാനത്തിനാണ് വേടന് പുരസ്കാരം ലഭിച്ചത്.

വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന യുവഡോക്ടറുടെ പരാതിയില്‍ വേടനെ തൃക്കാക്കര പൊലീസ് അറസ്റ്റുചെയ്തിരുന്നു. മുന്‍കൂര്‍ ജാമ്യം ലഭിച്ചതിനാല്‍ പിന്നീട് വിട്ടയച്ചിരുന്നു. ഇത്തരമൊരു കേസിൽ ആദ്യമായല്ല വേടൻ പ്രതിചേർക്കപ്പെടുന്നത് എന്നതും വാസ്തവം.

അവാര്‍ഡ് പ്രഖ്യാപനത്തിന് പിന്നാലെ വിമര്‍ശനവുമായി സംവിധായകന്‍ കെ.പി. വ്യാസന്‍ രംഗത്തെത്തിയിരുന്നു. വേടന്‍റെ സ്ഥാനത്ത് ദിലീപായിരുന്നു സംസ്ഥാന അവാര്‍ഡ് നൽകിയതിരുന്നതെങ്കിൽ എന്താകുമായിരുന്നു‍ അവസ്ഥ എന്നാണ് അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിച്ചത്.

വേടന്‍റെ സ്ഥാനത്ത് ദിലീപിനായിരുന്നു സംസ്ഥാന അവാർഡ് പ്രഖ്യാപിച്ചിരുന്നതെങ്കിൽ കേരളത്തിലെ സാംസ്കാരിക നായികാ നായകന്മാർ എന്തുമാത്രം ബഹളം വച്ചേനെ? മാധ്യമ പൂങ്കവന്മാർ ചർച്ചിച്ചു ചർച്ചിച്ചു നേരം വെളുപ്പിക്കുമായിരുന്നില്ലേ?

ഇരട്ടത്താപ്പ് മലയാളിയുടെ മുഖമുദ്രയാണ് എന്നു മാത്രമേ പറയാനുള്ളൂ……

ജൂറിയുടെ തീരുമാനം അന്തിമമാണ്. അത് അംഗീകരിക്കുന്നവർ മാത്രം അവാർഡിന് അയച്ചാൽ മതി എന്ന് നിബന്ധനയും ഉണ്ട്.

ആയതിനാൽ ഞാൻ ഈ അവാർഡിനെ അംഗീകരിക്കുന്നു. അറിയപ്പെടുന്ന നല്ല ഒന്നാന്തരം കമ്മിയായ പ്രകാശ് രാജ് ആണ് ചെയർമാൻ എങ്കിലും എല്ലാ പുരസ്കാര ജേതാക്കൾക്കും അഭിനന്ദനങ്ങൾ. ചില വർഷങ്ങൾക്കു മുൻപ് കമ്മാരസംഭവം എന്ന ചിത്രത്തിന് ദിലീപിന് അവാർഡ് കൊടുക്കുമോ എന്ന് ഭയപ്പെട്ട് അദ്ദേഹത്തെ പരിഗണിക്കരുത് എന്ന് പറഞ്ഞ് ബഹളം വച്ച സാംസ്കാരിക നായകർക്കും സർക്കാരിന് തന്നെയും നല്ല നമസ്കാരം എന്നാണ് വ്യാസൻ കുറിച്ചിരിക്കുന്നത്.

vedan kerala state award issue

ഇത് ഓട്ടമത്സരം പോലെ ഒരു മത്സരമല്ല, ഇതൊരു യാത്രയാണ്; മികച്ച നടനുള്ള ചലച്ചിത്ര പുരസ്കാരത്തിൽ പ്രതികരിച്ച് മമ്മൂട്ടി വീഡിയോ

0

കൊച്ചി : സംസ്ഥാന ചലച്ചിത്ര പുരസ്കാരം സ്വന്തമാക്കിയതിൽ സന്തോഷവും നന്ദിയുമറിയിച്ച് മമ്മൂട്ടി. ഇത് ഓട്ടമത്സരം പോലെ ഒരു മത്സരമല്ലെന്നും ഇതൊരു യാത്രയാണെന്നും മമ്മൂട്ടി പറഞ്ഞു. പുരസ്കാര ലബ്ധിക്ക് ശേഷമുള്ള ആദ്യപ്രതികരണത്തിൽ തന്റെയൊപ്പം അം​ഗീകാരം നേടിയ എല്ലാവരേയും മമ്മൂട്ടി അഭിനന്ദിച്ചു.

ഭ്രമയുഗത്തിലെ കഥയും കഥാപാത്രവുമെല്ലാം വ്യത്യസ്തമായിരുന്നെന്നും അവാർഡൊന്നും പ്രതിക്ഷിച്ചിട്ടല്ല ചിത്രം ചെയ്തതെന്നും ഇതെല്ലാം സംഭവിക്കുന്നതാണെന്നും മമ്മൂട്ടി അഭിപ്രായപ്പെട്ടു. ഭ്രമയുഗത്തിലെ ത്രസിപ്പിക്കുന്ന അഭിനയത്തിനായിരുന്നു മമ്മൂട്ടി മികച്ച നടനുള്ള സംസ്ഥാന അവാർഡ് നേടിയത്. പുതുതലമുറയാണല്ലോ ഇത്തവണ അവാർഡ് മൊത്തം കൊണ്ടുപോയത് എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, താൻ എന്താ പഴയതാണോ, താനും ഈ തലമുറയിൽപ്പെട്ട ആളല്ലേ എന്നായിരുന്നു മമ്മൂട്ടിയുടെ രസകരമായ പ്രതികരണം.

ആസിഫലി, ടോവിനോ തോമസ്, ഷംല ഹംസ, സിദ്ധാർഥ് ഭരതൻ, സൗബിൻ ഷാബിർ, തുടങ്ങിയവരുടെ പേരുകൾ എടുത്തുപറഞ്ഞായിരുന്നു മമ്മൂക്കയുടെ പ്രതികരണം ‘ഇതൊരു മത്സരമെന്ന് പറയാൻ പറ്റില്ലല്ലോ. ഓട്ടമത്സരമൊന്നുമല്ലല്ലോ?’ ഇതൊരു യാത്രയാണെന്നും കൂടെ നടക്കാൻ പലപ്പോഴും ആളുകളുണ്ടാകുമെന്നും മമ്മൂട്ടി പറഞ്ഞു. അവരെയും ഒപ്പം കൂട്ടുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

മികച്ച നടനായി വീണ്ടും മമ്മൂട്ടി; മികച്ച ചിത്രം ഫെമിനിച്ചി ഫാത്തിമ; ​ഗാനരചയിതാവ് വേടൻ; സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

0

തൃശൂർ: 55ാമത് സംസ്ഥാന ചലചിത്ര പുരസ്കാരം പ്രഖ്യാപിച്ചു. മികച്ച നടൻ മമ്മൂട്ടി. ഭ്രമയു​ഗം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്കാരം ലഭിച്ചത്. രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ചിത്രത്തിൽ കൊടുമൺ പോറ്റി എന്ന കഥാപാത്രത്തെയായിരുന്നു മമ്മൂട്ടി അവതരിപ്പിച്ചത്. ആസിഫ് അലി, വിജയരാഘവൻ, ടൊവിനോ തോമസ്, സൗബിൻ എന്നിവരെ പിന്തള്ളിയാണ് മമ്മൂട്ടി മികച്ച നടനായത്.ഇത് എട്ടാമത്തെ തവണയാണ് മമ്മൂട്ടി മികച്ച നടനാകുന്നത്.

ഫെമിനിച്ചി ഫാത്തിമയിലെ പ്രകടനമാണ് ഷംലയെ അവാര്‍ഡിന് അര്‍ഹയാക്കിയത്. ഒരു പഴയ “കിടക്ക” ഫാത്തിമയുടെ ജീവിതത്തിൽ കൊണ്ട് വരുന്ന മാറ്റങ്ങളിലൂടെയുമാണ് ചിത്രം മുന്നോട്ട് പോകുന്നത്. ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മല്‍ ബോയ്സ് ആണ് മികച്ച ചിത്രം. മികച്ച ചിത്രം ഉള്‍പ്പടെ 10 അവാര്‍ഡുകളാണ് മഞ്ഞുമ്മല്‍ ബോയ്സിന് ലഭിച്ചത്. കാന്‍ ചലച്ചിത്രമേളയില്‍ ഇന്ത്യയുടെ അഭിമാനമായ ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് എന്ന ചിത്രത്തിന് ട്രാൻസ്ജെൻഡർ വിഭാഗങ്ങൾക്കുള്ള പ്രത്യേക പുരസ്കാരം ലഭിച്ചു.

മികച്ച സംവിധായകൻ, മികച്ച സ്വഭാവനടൻ , മികച്ച ഛായാഗ്രാഹകൻ, മികച്ച ഗാനരചയിതാവ്, മികച്ച കലാസംവിധായകൻ, മികച്ച ശബ്ദമിശ്രണം, മികച്ച ശബ്ദരൂപകൽപന, മികച്ച പ്രോസസിങ് ലാബ് എന്നിവയും മഞ്ഞുമ്മലിന് ലഭിച്ചു. മഞ്ഞുമ്മൽ ബോയ്സിലെ വിയർപ്പ് തുന്നിയിട്ട കുപ്പായം എന്ന ഗാനമെഴുതിയ റാപ്പർ വേടൻ മികച്ച ഗാനരചയിതാവിനുള്ള പുരസ്കാരം നേടി. അവാര്‍ഡ് നിര്‍ണയത്തിനായെത്തിയ 128 ചിത്രങ്ങളില്‍ 38 എണ്ണമാണ് അവസാന റൗണ്ടില്‍ എത്തിയത്.

Kerala State Award 2025

ചിരി നിറയ്ക്കാൻ ബിജുവായി ആർജെ മിഥുൻ! ‘ഇന്നസെന്‍റ് ‘ നവംബർ 7ന് തിയേറ്ററുകളിൽ

0

പ്രേക്ഷകരേവരും ഏറ്റെടുത്ത ‘മന്ദാകിനി’ എന്ന ചിത്രത്തിന് ശേഷം നടൻ അൽത്താഫ് സലീമും അനാർക്കലി മരിക്കാറും വീണ്ടും ഒന്നിക്കുന്ന ‘ഇന്നസെന്‍റ് ‘ നവംബർ 7ന് തിയേറ്ററുകളിൽ എത്താനായി ഒരുങ്ങുകയാണ്. സോഷ്യൽ മീഡിയ താരം ടാൻസാനിയൻ സ്വദേശി കിലി പോൾ ആദ്യമായി അഭിനയിക്കുന്ന ചിത്രമെന്ന നിലയിൽ ഇതിനകം ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞിട്ടുണ്ട് ചിത്രം. ഇപ്പോഴിതാ ചിത്രത്തിൽ ബിജു എന്ന കഥാപാത്രമായി എത്തുന്ന ആർജെ മിഥുന്‍റെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.

‘ബിജുവിനെ പരിചയപ്പെടൂ! ഓരോ സംഭാഷണത്തിന്‍റേയും ജീവൻ, ഓരോ ഫ്രെയ്മിലും ചിരി നിറയ്ക്കുന്നവൻ’ എന്ന ക്യാപ്ഷനുമായാണ് ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തിൽ രസകരമായ കഥാപാത്രമായാണ് മിഥുൻ എത്തുന്നതെന്നാണ് സൂചന. ‘ഇന്നസെന്‍റ് ‘റിലീസ് ദിനത്തിൽ റിലീസ് കേന്ദ്രങ്ങളിൽ മെഗാ കൈകൊട്ടിക്കളിയും നടക്കുന്നുണ്ട്. 120 റിലീസ് തിയേറ്ററുകളിൽ ഒരേ സമയം കൈകൊട്ടിക്കളി നടത്തുന്നതിലൂടെ ബെസ്റ്റ് ഓഫ് ഇന്ത്യ വേൾഡ് റെക്കോർഡിൽ ഇടം നേടുകയാണ് ‘ഇന്നസെന്‍റ് ‘ ടീം ലക്ഷ്യമിടുന്നത്.

സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും സെക്കൻഡ് ലുക്ക് പോസ്റ്ററും മുമ്പ് ശ്രദ്ധ നേടിയിരുന്നതാണ്. ചിത്രം ഒരു ടോട്ടൽ ഫൺ റൈഡ് ആണെന്നാണ് അടുത്തിടെ പുറത്തിറങ്ങിയ ട്രെയിലർ തന്നിട്ടുള്ള സൂചന. കഴിഞ്ഞ ദിവസം റിലീസ് അനൗൺസ്മെന്‍റ് പോസ്റ്ററും ഏവരും ഏറ്റെടുത്തിരുന്നു. വിവാഹത്തിന്‍റെ സേവ് ദ ഡേറ്റ് മോഡലിലുള്ളതായിരുന്നു പോസ്റ്റർ. അൽത്താഫും നടി അന്ന പ്രസാദുമായിരുന്നു പോസ്റ്ററിലുണ്ടായിരുന്നത്.

കിലി പോൾ ഭാഗവതരായെത്തി ‘കാക്കേ കാക്കേ കൂടെവിടെ…’യുടെ ശാസ്ത്രീയ വേർഷൻ പാടി ഞെട്ടിച്ചത് അടുത്തിടെയാണ്. ഈ ഗാനം ഇതിനകം സോഷ്യൽ മീഡിയയിൽ തരംഗമായി കഴിഞ്ഞിട്ടുണ്ട്. ശാസ്ത്രീയ സംഗീതത്തിൽ നിന്ന് നേരെ ‘പൊട്ടാസ് പൊട്ടിത്തെറി…’ എന്ന ഫാസ്റ്റ് നമ്പറിലേക്കുള്ള ഷിഫ്റ്റും ഏവരും ഏറ്റെടുക്കുകയുണ്ടായി. സിനിമയിലെ മൂന്നാമത് ഗാനമായി ‘അതിശയം’ എത്തിയത് അടുത്തിടെയാണ്. പാടിയത് സംഗീതലോകത്തെ പുത്തൻ താരോദയമായ ഹനാൻ ഷായും നിത്യ മാമ്മനും ചേർന്നാണ്. രേഷ്മ രാഘവേന്ദ്ര ആലപിച്ച നാടൻ ശൈലിയിലുള്ള ‘അമ്പമ്പോ…’ എന്ന് തുടങ്ങുന്ന ഗാനവും ഏറെ ശ്രദ്ധ നേടിയിരുന്നു. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഡം ഡം ഡം എന്ന ഗാനവും ഏവരും ഏറ്റെടുത്തിട്ടുണ്ട്.

സർക്കാർ ഓഫീസിലെ നൂലാമാലകളും മറ്റുമൊക്കെയായി പ്രായഭേദമെന്യേ ചിരിച്ചാഘോഷിച്ച് കാണാൻ പറ്റുന്ന ചിത്രമെന്നാണ് ട്രെയിലറിൽ നിന്ന് അറിയാനാകുന്നത്. ജോമോൻ ജ്യോതിർ, അസീസ് നെടുമങ്ങാട്, മിഥുൻ, നോബി, അന്ന പ്രസാദ്, ലക്ഷ്മി സ‌ഞ്ജു, വിനീത് തട്ടിൽ, അശ്വിൻ വിജയൻ, ഉണ്ണി ലാലു തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ ഒരുമിക്കുന്നത്. എലമെന്‍റ്സ് ഓഫ് സിനിമയുടെ ബാനറിൽ എം ശ്രീരാജ് എ.കെ.ഡി നിർമ്മിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് സതീഷ് തൻവിയാണ്. പ്രമുഖ താരങ്ങൾക്കൊപ്പം സിനിമയിൽ പ്രവർത്തിച്ചുകൊണ്ട് തന്നെ സിനിമ പഠിക്കുവാനുള്ള അവസരം വിദ്യാർത്ഥികൾക്ക് നൽകുന്ന ഇൻസ്റ്റിറ്റ്യൂട്ടായ ‘എലമെന്‍റ്സ് ഓഫ് സിനിമ’യുടെ ആദ്യ നിർമ്മാണ സംരംഭം കൂടിയാണ് ഈ ചിത്രം എന്ന പ്രത്യേകതയുമുണ്ട്.

ജി. മാർത്താണ്ഡൻ, അജയ് വാസുദേവ്, ഡിക്സൺ പൊടുത്താസ്, നജുമുദ്ദീൻ എന്നിവരാണ് എക്സി.പ്രൊഡ്യൂസർമാർ. ഷിഹാബ് കരുനാഗപ്പള്ളിയുടെ കഥയ്ക്ക് ഷിഹാബും സർജി വിജയനും സതീഷ് തൻവിയും ചേർന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. പൂർ‍ണ്ണമായും കോമഡി ജോണറിലുള്ളതാണ് ചിത്രം. ഛായാഗ്രഹണം: നിഖിൽ എസ് പ്രവീൺ, എഡിറ്റർ: റിയാസ് കെ ബദർ, സംഗീതം: ജയ് സ്റ്റെല്ലാർ, ഗാനരചന: വിനായക് ശശികുമാർ, കോസ്റ്റ്യൂം: ഡോണ മറിയം ജോസഫ്, മേക്കപ്പ്: സുധി സുരേന്ദ്രൻ, ആ‍ർട്ട്: മധു രാഘവൻ, ചീഫ് അസോസിയേറ്റ്: സുമിലാൽ സുബ്രഹ്മണ്യൻ, അനന്തു പ്രകാശൻ, പ്രൊഡക്ഷൻ കൺട്രോളർ: സുരേഷ് മിത്രക്കരി, ചീഫ് അസോസിയേറ്റ് ക്യാമറമാൻ: തൻസിൻ ബഷീർ, പബ്ലിസിറ്റി ഡിസൈൻ: യെല്ലോടൂത്ത്സ്, വിതരണം: സെഞ്ച്വറി ഫിലിംസ്, പിആർഒ: ആതിര ദിൽജിത്ത്, മാർക്കറ്റിംഗ് & കമ്മ്യൂണിക്കേഷൻസ് : ശ്രീജിത്ത്‌ ശ്രീകുമാർ.

അണിയറയിൽ ഒരുങ്ങുന്നത് ഒരൊന്നന്നര സംഭവം ‘വിലായത്ത് ബുദ്ധ’ പ്രൊമോ സോങ്ങ് ഷൂട്ടിംഗ് സ്റ്റിൽ പങ്കുവെച്ച് പൃഥ്വിരാജ്, ചർച്ചയായി ‘M’

0

അണിയറയിൽ ഒരു ഹെവി ഐറ്റം ലോഡിംഗ് എന്ന സൂചന നൽകി പൃഥ്വിരാജ്. ‘വിലായത്ത് ബുദ്ധ’ പ്രൊമോ സോങ്ങ് ഷൂട്ടിംഗ് സ്റ്റിൽ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ് പൃഥ്വിരാജ്. പിൻതിരിഞ്ഞ് നിൽക്കുന്ന താരത്തെയാണ് ചിത്രത്തിൽ കാണാനാവുന്നത്. ധരിച്ചിരിക്കുന്ന ഷർട്ടിന് പിന്നിൽ ‘M’ എന്ന് എഴുതിയിട്ടുമുണ്ട്. ഇത് സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുകയാണ്.

ഡബിൾ മോഹനൊപ്പം എന്തിനും ഏതിനും പോന്ന അഞ്ചംഗ സംഘത്തിൻ്റെതായി കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ‘വിലായത്ത് ബുദ്ധ’ പുതിയ പോസ്റ്റർ ഏവരിലും ഇതിനകം ആകാംക്ഷ നിറച്ചിരിക്കുകയാണ്. ഉർവ്വശി തിയേറ്റേഴ്സിൻ്റെ ബാനറിൽ സന്ദീപ്‌ സേനൻ നിര്‍മ്മിക്കുന്ന, ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന ‘വിലായത്ത് ബുദ്ധ’ ഉടൻ റിലീസിനായി ഒരുങ്ങുകയാണ്.

ജി. ആർ ഇന്ദുഗോപന്‍റെ പ്രശസ്ത നോവലായ ‘വിലായത്ത് ബുദ്ധ’ അതേ പേരിൽ തന്നെയാണ് ജയൻ നമ്പ്യാരുടെ സംവിധാനത്തിൽ സിനിമയായി പ്രേക്ഷകരിലേക്ക് എത്തുന്നത്. പ്രിയംവദ കൃഷ്ണയാണ് ചിത്രത്തിലെ നായിക. ചന്ദന മോഷ്ടാവായ ഡബിൾ മോഹൻ എന്ന വേറിട്ട വേഷത്തിലാണ് പൃഥ്വിരാജ് ചിത്രത്തിൽ എത്തുന്നത്. സിനിമയുടേതായി മുമ്പ് പുറത്തിറങ്ങിയിരുന്ന പോസ്റ്ററുകളും ടീസറും ‘കാട്ടുരാസ’ എന്ന ഗാനവും ഇതിനകം സോഷ്യൽ മീഡിയയിൽ ഏവരും ഏറ്റെടുത്തുകഴിഞ്ഞിട്ടുണ്ട്.

‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും’, ‘സത്യം പറഞ്ഞാൽ വിശ്വസിക്കുവോ’, ‘സൗദി വെള്ളക്ക’ തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഉർവ്വശി തിയെറ്റേഴ്സിൻ്റെ ബാനറിൽ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ സിനിമയുമാണ് ‘വിലായത്ത് ബുദ്ധ’. എവിഎ പ്രൊഡക്ഷൻസിനുവേണ്ടി എ.വി അനൂപുമായി ചേർന്നാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ജി.ആർ. ഇന്ദുഗോപനും രാജേഷ് പിന്നാടനും ചേർന്നാണ് ‘വിലായത്ത് ബുദ്ധ’യുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

പകയും പ്രതികാരവും പ്രണയവും പശ്ചാത്തലമാകുന്ന ഒരു ത്രില്ലർ ചിത്രമാണ് ‘വിലായത്ത് ബുദ്ധ’ എന്നാണ് ടീസർ നൽകിയിട്ടുള്ള സൂചന. പൊന്നുകായ്ക്കുന്ന മരമെന്നു വിശേഷിപ്പിക്കാവുന്ന ചന്ദന മരങ്ങളുടെ കേന്ദ്രമായ മറയൂരിലെ ചന്ദനക്കാടുകളുടെ പശ്ചാത്തലത്തിലൂടെയാണ് ചിത്രം കഥ പറയുന്നത്. പോസ്റ്റ് പ്രൊഡക്ഷൻ ഘട്ടത്തിലാണ് ഇപ്പോൾ ചിത്രം.

‘വിലായത്ത് ബുദ്ധ’യിൽ പൃഥ്വിയെ കൂടാതെ ഷമ്മി തിലകൻ, അനു മോഹൻ, രാജശ്രീ നായർ, ടി.ജെ. അരുണാചലം തുടങ്ങി നിരവധി താരങ്ങൾ സിനിമയിലുണ്ട്. ജേക്സ് ബിജോയ്‌ ആണ്‌ സംഗീത സംവിധാനം. ‘777 ചാര്‍ലി’യുടെ ഛായാഗ്രാഹകനായ അരവിന്ദ് കശ്യപും രെണദേവും ചേർന്നാണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. കന്നഡയിലെ ഹിറ്റ് സിനിമകളിലൊന്നായ ‘ബെല്‍ബോട്ടം’ ക്യാമറ കൈകാര്യം ചെയ്തതും അരവിന്ദ് കശ്യപാണ്. എക്സിക്യുട്ടീവ് പ്രൊഡ്യൂസർ: സംഗീത് സേനൻ, എഡിറ്റർ: ശ്രീജിത്ത് സാരംഗ്, പ്രൊഡക്ഷൻ ഡിസൈനർ: ബംഗ്ലാൻ, ലൈൻ പ്രൊഡ്യൂസർ: രഘു സുഭാഷ് ചന്ദ്രൻ, ആർട്ട് ഡയറക്ടർ: ജിത്തു സെബാസ്റ്റ്യൻ, മേക്കപ്പ്: മനു മോഹൻ, പ്രൊഡക്‌ഷന്‍ കണ്‍ട്രോളര്‍: അലക്‌സ് ഇ. കുര്യന്‍, പ്രൊജക്ട് ഡിസൈനർ: മനു ആലുക്കൽ, സൗണ്ട് ഡിസൈൻ: അജയൻ അടാട്ട്, പയസ്മോൻ സണ്ണി, സൗണ്ട് മിക്സ്: എംആർ രാജാകൃഷ്ണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: കിരൺ റാഫേൽ, സ്റ്റണ്ട്സ്: രാജശേഖ‌‍ര്‍, കലൈ കിങ്സൺ, സുപ്രീം സുന്ദർ, മഹേഷ് മാത്യു, ഫസ്റ്റ് അസോസിയേറ്റ് ഡയറക്ടർ: വിനോദ് ഗംഗ, വിഎഫ്എക്സ് ഡയറക്ടർ: രാജേഷ് നായർ, കളറിസ്റ്റ്: ലിജു പ്രഭാകർ, ഡിഐ സ്റ്റുഡിയോ: രംഗ്റെയ്സ് മീഡിയ, വിഎഫ്സ്: ബ്ലാക്ക് മരിയ സ്റ്റുഡിയോ, എക്സൽ മീഡിയ, എ2കെ24 കമ്പനി, സ്പെക്ട്രെ പോസ്റ്റ് പ്രൈ.ലിമിറ്റഡ്, ടൈറ്റിൽ ആനിമേഷൻ: ശരത് വിനു, സ്റ്റിൽസ്: സിനറ്റ് സേവ്യർ, പ്രൊമോഷൻസ്: പൊഫാക്റ്റിയോ, ടൈറ്റിൽ ഡിസൈൻ: ഓൾഡ് മോങ്ക്സ്, പബ്ലിസിറ്റി ഡിസൈൻസ്: യെല്ലോ ടൂത്ത്സ്, ഓവർസീസ് ഡിസ്ട്രിബ്യൂഷൻ: ഫാർസ് ഫിലിംസ്, പിആർഒ: ആതിര ദിൽജിത്ത്.

സമ്മർഇൻബത് ലഹേം4k അറ്റ്മോസിൽ

0

മെയിൻ സ്ട്രീം സിനിമയിൽ മുൻനിരയിലുള്ള ജനപ്രിയരായ ഒരു സംഘം അഭിനേതാക്കൾ, വിദ്യാസാഗറിൻ്റെ മധുര മനോഹരമായ നിരവധി ഗാനങ്ങൾ, ഊട്ടിയുടെ ദൃശ്യഭംഗി പൂർണ്ണ നിറപ്പകിട്ടോടെ, നർമ്മവും, സസ്പെൻസുമൊക്കെ കോർത്തിണക്കി,ഭാവനാസമ്പന്നനായ രഞ്ജിത്തിൻ്റെ തിരക്കഥയിൽ കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട സംവിധായകൻ സിബി മലയിൽ സംവിധാനം ചെയ്ത സമ്മർ ഇൻ ബത് ലഹേം എന്ന ചിത്രം നൂതന സാങ്കേതിക മികവോടെ വീണ്ടും പ്രേക്ഷക മുന്നിലെത്തുന്നു.

കോക്കേഴ്സ് ഫിലിംസിൻ്റെ ബാനറിൽ സിയാദ് കോക്കർ നിർമ്മിച്ച ഈ ചിത്രം വലിയ ജനപ്രതി നേടിയതാണ്.

ഓർത്തുവയ്ക്കുവാൻ ഒരുപാടു മുഹൂർത്തങ്ങൾ സമ്മാനിച്ചു ഈ ചിത്രം ടെലിവിഷൻ ചാനലുകളിൽ ഇന്നും നിറസാന്നിദ്ധ്യമാണ്.

ഈ സാഹചര്യത്തിലാണ് നൂതനമായ സാങ്കേതികമികവിൻ്റെ അകമ്പടിയോടെ 4k അറ്റ്മോസിൽ ചിത്രംറീമാസ്റ്റർ ചെയ്യപ്പെടുന്നത്.

പ്രേക്ഷകർക്കിടയിൽ ഇന്നും ഏറെ സ്വീകാര്യതയുള്ള ചിത്രമായതിനാലാണ് ചിത്രത്തെ 4Kഅറ്റ്മോസിൽ അവതരിപ്പിക്കു ന്നതെന്ന് നിർമ്മാതാവ് സിയാദ് കോക്കർ വ്യക്തമാക്കി.

കോക്കേഴ്സ് ഫിലിംസിനൊപ്പം, അഞ്ജനാ ടാക്കീസ്, എവരിഡേ ഫിലിംസ് എന്നിവരുമായി സഹകരിച്ചാണ് ചിത്രം പ്രദർശന ശാലകളിൽ എത്തിക്കുന്നത്.
ദേവദൂതൻ ഛോട്ടാ മുംബൈ എന്നീ ചിത്രങ്ങൾക്കു ശേഷം ഹൈ സ്റ്റുഡിയോസിൻ്റെ നേതൃത്ത്വത്തിലാണ് ചിത്രം 4k നിലവാരത്തിൽ റീ മാസ്റ്റർ ചെയ്യപ്പെടുന്നത്.
സുരേഷ് ഗോപി, ജയറാം മഞ്ജു വാര്യർ, കലാഭവൻ മണി എന്നിവർക്കൊപ്പം മോഹൻലാലും നിർണ്ണായകമായ കഥാപാത്രത്തെ അവതരിപ്പിച്ച ഈ ചിത്രത്തിൽ ജനാർദ്ദനൻ, സുകമാരി, രസിക തുടങ്ങിയ നിരവധി താരങ്ങളും അഭിനയിക്കുന്നു.

ഗിരീഷ് പുത്തഞ്ചേരിയുടേ
താണു ഗാനങ്ങൾ ‘
ഛായാഗ്രഹണം -സഞ്ജീവ് ശങ്കർ.
കലാസംവിധാനം – ബോബൻ.
മേക്കപ്പ് -സി.വി. സുദേവൻ .
കോസ്റ്റ്യം ഡിസൈൻ – എസ്. ബി. സതീശൻ.
ക്രിയേറ്റീവ് വിഷനറി ഹെഡ് – ബോണി അസ്സനാർ’.
കോറിയോഗ്രാഫി – കല,ബൃന്ദ.
അറ്റ്മോസ് മിക്സ് – ഹരി നാരായണൻ
കളറിസ്റ്റ് – ഷാൻ ആഷിഫ്.
പ്രൊജക്റ്റ് മാനേജ്മെൻ്റ് ജിബിൻജോയ് വാഴപ്പിള്ളി.
സ്റ്റുഡിയോ – ഹൈ സ്റ്റുഡിയോ.
മാർക്കറ്റിംഗ് – ഹൈപ്പ് .
ഡിസൈൻ – അർജുൻ മുരളി, സൂരജ് സുരൻ.
നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ഈ ചിത്രം കോക്കേഴ്സ് മീഡിയാ എൻ്റർടൈൻമെൻ്റ് പ്രദർശനത്തിനെത്തിക്കുന്നു.
വാഴൂർ ജോസ്.

ദാരിദ്ര്യം പൂര്‍ണമായി തുടച്ചുനീക്കിയാലേ വികസനം പരിപൂര്‍ണമായി സാധ്യമാകുകയുള്ളു; സർക്കാർ ചടങ്ങിൽ മമ്മൂട്ടി

0

തിരുവനന്തപുരം: ദാരിദ്ര്യം പൂര്‍ണമായി തുടച്ചുനീക്കിയാലേ വികസനം പരിപൂര്‍ണമായി സാധ്യമാകുകയുള്ളുവെന്ന് നടന്‍ മമ്മൂട്ടി.വിശക്കുന്ന വയറുകള്‍ കണ്ടുകൊണ്ടാകണം വികസനമെന്നും അതിനനുസരിച്ച്‌ സാമുഹിക ജീവിതം വികസിക്കണമെന്നും മമ്മൂട്ടി പറഞ്ഞു. അതിദാരിദ്ര്യം മാത്രമേ മാറിയിട്ടുള്ളൂ. ദാരിദ്ര്യം മാറിയിട്ടില്ല. മുഖ്യമന്ത്രിയുടെ മുന്നിലുളള വലിയ വെല്ലുവിളി അതാണ്. രാജപാതകളും കെട്ടിടങ്ങളും മാത്രമല്ല വികസനമെന്നും മമ്മൂട്ടി പറഞ്ഞു. അതിദാരിദ്ര്യമുക്ത കേരളമായി പ്രഖ്യാപിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘അഞ്ചെട്ട് മാസത്തിനുശേഷം ആദ്യമായി പൊതുവേദിയില്‍ പ്രത്യക്ഷപ്പെടുകയാണ്. അത് ഈ കേരളപ്പിറവി ദിനമായതില്‍ സന്തോഷമുണ്ട്. കേരളത്തിന് എന്നെക്കാള്‍ നാലഞ്ച് വയസ് കുറവാണ്, കേരളം എന്നെക്കാള്‍ ഇളയതാണ്. എന്നെക്കാള്‍ ചെറുപ്പമാണ്. നമ്മുടെ സാമൂഹിക സൂചികകള്‍ പലപ്പോഴും ലോകത്തെ അമ്പരിപ്പിച്ചിട്ടുണ്ട്. ലോകത്തിന്റെ അതിസമ്പന്ന രാജ്യങ്ങളുടെ ഇരുപതിലൊരു ഭാഗം പോലുമില്ലാത്ത കേരളാണ് ഒരുപാട് നേട്ടങ്ങള്‍ കൊയ്യുന്നത്. സാമൂഹിക സേവനരംഗത്ത് മറ്റ് പലരെക്കാള്‍ മുന്നിലാണ് നാം. ഈ നേട്ടങ്ങള്‍ എല്ലാം നേടിയത് നമ്മുടെ സാമൂഹ്യബോധത്തിന്റെ, നമ്മുടെ ജനാധിപത്യബോധത്തിന്റെ ഫലമാണ്.

അതിദാരിദ്ര്യത്തില്‍ നിന്ന് മാത്രമേ നാം മുക്തമായിട്ടുള്ളു. ദാരിദ്ര്യം ഇനിയും നമ്മുടെ മുന്‍പില്‍ ബാക്കിയാണ്. ഒരുപാട് പ്രശ്‌നങ്ങള്‍ നാം തോളോടുതോള്‍ ചേര്‍ന്ന് പരിഹരിച്ചിട്ടുണ്ട്. പരസ്പരസ്‌നേഹവും പരസ്പര വിശ്വാസവും മറ്റ് അതിര്‍വരമ്പുകളില്ലാത്ത നമ്മുടെ സാഹോദര്യവും ആണ് അതിന് കാരണമായത്. ഈ ഭരണസംവിധാനത്തില്‍ അര്‍പ്പിക്കപ്പെട്ട ഉത്തരവാദിത്വം വളരെ വിശ്വാസപൂര്‍വം നിര്‍വഹിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.

ഒന്‍പത് മാസമായി നാട്ടിലുണ്ടായിരുന്നില്ല. കണ്ണഞ്ചിപ്പിക്കുന്ന വികസനമാണ് ഇവിടെ ഉണ്ടായിട്ടുള്ളത്. വികസനം എന്നുപറയുന്നത് ആരുടെ വികസനമാണ്. രാജപാതകളും കെട്ടിടങ്ങളും മാത്രമല്ല വികസനം. നമ്മുടെ സാമൂഹിക ജീവിതമാണ് വികസിക്കേണ്ടത്. ദാരിദ്ര്യം പരിപൂര്‍ണമായി തുടച്ച്‌ നീക്കണം. കേരളം പലതിനും മാതൃകയാണ്. ദാരിദ്ര്യം തുടച്ചുമാറ്റാന്‍ നമുക്ക് തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാം. വിശക്കുന്ന വയറിന് മുന്നില്‍ ഒരുവികസനത്തിനും വിലയില്ല. ഇന്ന് ഇവിടെ പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള സന്തോഷം അതിന്റെ മാതൃകയായകെട്ട, ആരംഭമാകട്ടെ. നിങ്ങള്‍ക്ക് എല്ലാവര്‍ക്കും ഒരുകേരളപ്പിറവിയും ഇന്ന് ജനിച്ച എല്ലാവര്‍ക്കും ജന്മദിനവും ആശംസിക്കുന്നു’- മമ്മൂട്ടി പറഞ്ഞു

അൽത്താഫ് സലീം – അനാർക്കലി മരിക്കാർ‍ ഒന്നിക്കുന്ന ‘ഇന്നസെന്‍റ് ‘ സിനിമയിലെ ‘ഡം ഡം ഡം’ വീഡിയോ ഗാനം പുറത്ത്, ചിത്രം നവംബർ 7ന് തിയേറ്ററുകളിൽ

0

പ്രേക്ഷകരേവരും ഏറ്റെടുത്ത ‘മന്ദാകിനി’ എന്ന ചിത്രത്തിന് ശേഷം നടൻ അൽത്താഫ് സലീമും അനാർക്കലി മരിക്കാറും വീണ്ടും ഒന്നിക്കുന്ന ‘ഇന്നസെന്‍റ് ‘ നവംബർ 7ന് തിയേറ്ററുകളിലെത്തുകയാണ്. സോഷ്യൽ മീഡിയ താരം ടാൻസാനിയൻ സ്വദേശി കിലി പോൾ ആദ്യമായി അഭിനയിക്കുന്ന ചിത്രമെന്ന നിലയിൽ ഇതിനകം ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞിട്ടുണ്ട് ചിത്രം. ഇപ്പോഴിതാ ചിത്രത്തിലെ ‘ഡം ഡം ഡം’ എന്ന് തുടങ്ങുന്ന വീഡിയോ ഗാനം പുറത്തുവന്നിരിക്കുകയാണ്.

അൽത്താഫ് സലീമും അന്ന പ്രസാദുമാണ് ഈ ഗാനരംഗത്തിലുള്ളത്. വിനായക് ശശികുമാറിന്‍റെ വരികള്‍ക്ക് ജയ് സ്റ്റെല്ലാർ ഈണം നൽകി സിത്താര കൃഷ്ണകുമാറും പ്രണവും ശശിയും ചേർന്ന് ആലപിച്ചിരിക്കുന്നതാണ് ഗാനം. ‘ഇന്നസെന്‍റ് ‘റിലീസ് ദിനത്തിൽ റിലീസ് കേന്ദ്രങ്ങളിൽ മെഗാ കൈകൊട്ടിക്കളിയും നടക്കുന്നുണ്ട്. 120 റിലീസ് തിയേറ്ററുകളിൽ ഒരേ സമയം കൈകൊട്ടിക്കളി നടത്തുന്നതിലൂടെ ബെസ്റ്റ് ഓഫ് ഇന്ത്യ വേൾഡ് റെക്കോർഡിൽ ഇടം നേടുകയാണ് ‘ഇന്നസെന്‍റ് ‘ ടീം ലക്ഷ്യമിടുന്നത്.

സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും സെക്കൻഡ് ലുക്ക് പോസ്റ്ററും മുമ്പ് ശ്രദ്ധ നേടിയിരുന്നതാണ്. ചിത്രം ഒരു ടോട്ടൽ ഫൺ റൈഡ് ആണെന്നാണ് അടുത്തിടെ പുറത്തിറങ്ങിയ ട്രെയിലർ തന്നിട്ടുള്ള സൂചന. കഴിഞ്ഞ ദിവസം റിലീസ് അനൗൺസ്മെന്‍റ് പോസ്റ്ററും ഏവരും ഏറ്റെടുത്തിരുന്നു. വിവാഹത്തിന്‍റെ സേവ് ദ ഡേറ്റ് മോഡലിലുള്ളതായിരുന്നു പോസ്റ്റർ. അൽത്താഫും നടി അന്ന പ്രസാദുമായിരുന്നു പോസ്റ്ററിലുണ്ടായിരുന്നത്.

കിലി പോൾ ഭാഗവതരായെത്തി ‘കാക്കേ കാക്കേ കൂടെവിടെ…’യുടെ ശാസ്ത്രീയ വേർഷൻ പാടി ഞെട്ടിച്ചത് അടുത്തിടെയാണ്. ഈ ഗാനം ഇതിനകം സോഷ്യൽ മീഡിയയിൽ തരംഗമായി കഴിഞ്ഞിട്ടുണ്ട്. ശാസ്ത്രീയ സംഗീതത്തിൽ നിന്ന് നേരെ ‘പൊട്ടാസ് പൊട്ടിത്തെറി…’ എന്ന ഫാസ്റ്റ് നമ്പറിലേക്കുള്ള ഷിഫ്റ്റും ഏവരും ഏറ്റെടുക്കുകയുണ്ടായി. സിനിമയിലെ മൂന്നാമത് ഗാനമായി ‘അതിശയം’ എത്തിയത് അടുത്തിടെയാണ്. പാടിയത് സംഗീതലോകത്തെ പുത്തൻ താരോദയമായ ഹനാൻ ഷായും നിത്യ മാമ്മനും ചേർന്നാണ്. രേഷ്മ രാഘവേന്ദ്ര ആലപിച്ച നാടൻ ശൈലിയിലുള്ള ‘അമ്പമ്പോ…’ എന്ന് തുടങ്ങുന്ന ഗാനവും ഏറെ ശ്രദ്ധ നേടിയിരുന്നു.

സർക്കാർ ഓഫീസിലെ നൂലാമാലകളും മറ്റുമൊക്കെയായി പ്രായഭേദമെന്യേ ചിരിച്ചാഘോഷിച്ച് കാണാൻ പറ്റുന്ന ചിത്രമെന്നാണ് ട്രെയിലറിൽ നിന്ന് അറിയാനാകുന്നത്. ജോമോൻ ജ്യോതിർ, അസീസ് നെടുമങ്ങാട്, മിഥുൻ, നോബി, അന്ന പ്രസാദ്, ലക്ഷ്മി സ‌ഞ്ജു, വിനീത് തട്ടിൽ, അശ്വിൻ വിജയൻ, ഉണ്ണി ലാലു തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ ഒരുമിക്കുന്നത്. എലമെന്‍റ്സ് ഓഫ് സിനിമ എൻ്റർടെയ്ൻമെൻ്റ്സിൻ്റെ ബാനറിൽ എം ശ്രീരാജ് എ.കെ.ഡി നിർമ്മിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് സതീഷ് തൻവിയാണ്. പ്രമുഖ താരങ്ങൾക്കൊപ്പം സിനിമയിൽ പ്രവർത്തിച്ചുകൊണ്ട് തന്നെ സിനിമ പഠിക്കുവാനുള്ള അവസരം വിദ്യാർത്ഥികൾക്ക് നൽകുന്ന ഇൻസ്റ്റിറ്റ്യൂട്ടായ ‘എലമെന്‍റ്സ് ഓഫ് സിനിമ എൻ്റർടെയ്ൻമെൻ്റ്സിൻ്റെ’ ആദ്യ നിർമ്മാണ സംരംഭം കൂടിയാണ് ഈ ചിത്രം എന്ന പ്രത്യേകതയുമുണ്ട്.

ജി. മാർത്താണ്ഡൻ, അജയ് വാസുദേവ്, ഡിക്സൺ പൊടുത്താസ്, നജുമുദ്ദീൻ എന്നിവരാണ് എക്സി.പ്രൊഡ്യൂസർമാർ. ഷിഹാബ് കരുനാഗപ്പള്ളിയുടെ കഥയ്ക്ക് ഷിഹാബും സർജി വിജയനും സതീഷ് തൻവിയും ചേർന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. പൂർ‍ണ്ണമായും കോമഡി ജോണറിലുള്ളതാണ് ചിത്രം. ഛായാഗ്രഹണം: നിഖിൽ എസ് പ്രവീൺ, എഡിറ്റർ: റിയാസ് കെ ബദർ, സംഗീതം: ജയ് സ്റ്റെല്ലാർ, ഗാനരചന: വിനായക് ശശികുമാർ, കോസ്റ്റ്യൂം: ഡോണ മറിയം ജോസഫ്, മേക്കപ്പ്: സുധി സുരേന്ദ്രൻ, ആ‍ർട്ട്: മധു രാഘവൻ, ചീഫ് അസോസിയേറ്റ്: സുമിലാൽ സുബ്രഹ്മണ്യൻ, അനന്തു പ്രകാശൻ, പ്രൊഡക്ഷൻ കൺട്രോളർ: സുരേഷ് മിത്രക്കരി, ചീഫ് അസോസിയേറ്റ് ക്യാമറമാൻ: തൻസിൻ ബഷീർ, പബ്ലിസിറ്റി ഡിസൈൻ: യെല്ലോടൂത്ത്സ്, വിതരണം: സെഞ്ച്വറി ഫിലിംസ്, പിആർഒ: ആതിര ദിൽജിത്ത്, മാർക്കറ്റിംഗ് & കമ്മ്യൂണിക്കേഷൻസ് : ശ്രീജിത്ത്‌ ശ്രീകുമാർ

കലിപ്പ് ലുക്കിൽ ഡബിൾ മോഹനും അഞ്ചംഗ സംഘവും! ‘വിലായത്ത് ബുദ്ധ’യിലെ പുതിയ പോസ്റ്റർ പുറത്ത്, ചിത്രം ഉടൻ തിയേറ്ററുകളിൽ

0

കൂട്ടിയിട്ടിരിക്കുന്ന ചന്ദന തടികൾക്ക് മീതെ ചന്ദന മോഷ്ടാവായ ഡബിൾ മോഹൻ, മോഹനൊപ്പം എന്തിനും ഏതിനും പോന്ന അഞ്ചംഗ സംഘം, കയ്യിൽ കോടാലിയും വടവും വാക്കത്തിയും ഡീസലും… ‘വിലായത്ത് ബുദ്ധ’ പുതിയ പോസ്റ്റർ ഏവരിലും ആകാംക്ഷ നിറച്ചിരിക്കുകയാണ്. ഉർവ്വശി തിയേറ്റേഴ്സിൻ്റെ ബാനറിൽ സന്ദീപ്‌ സേനൻ നിര്‍മ്മിക്കുന്ന, ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന ‘വിലായത്ത് ബുദ്ധ’ ഉടൻ റിലീസിനായി ഒരുങ്ങുകയാണ്. സിനിമയുടെ പുതിയ പോസ്റ്റർ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ്.

ജി. ആർ ഇന്ദുഗോപന്‍റെ പ്രശസ്ത നോവലായ ‘വിലായത്ത് ബുദ്ധ’ അതേ പേരിൽ തന്നെയാണ് ജയൻ നമ്പ്യാരുടെ സംവിധാനത്തിൽ സിനിമയായി പ്രേക്ഷകരിലേക്ക് എത്തുന്നത്. പ്രിയംവദ കൃഷ്ണയാണ് ചിത്രത്തിലെ നായിക. ചന്ദന മോഷ്ടാവായ ഡബിൾ മോഹൻ എന്ന വേറിട്ട വേഷത്തിലാണ് പൃഥ്വിരാജ് ചിത്രത്തിൽ എത്തുന്നത്. സിനിമയുടേതായി മുമ്പ് പുറത്തിറങ്ങിയിരുന്ന പോസ്റ്ററുകളും ടീസറും ‘കാട്ടുരാസ’ എന്ന ഗാനവും ഇതിനകം സോഷ്യൽ മീഡിയയിൽ ഏവരും ഏറ്റെടുത്തുകഴിഞ്ഞിട്ടുണ്ട്.

‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും’, ‘സത്യം പറഞ്ഞാൽ വിശ്വസിക്കുവോ’, ‘സൗദി വെള്ളക്ക’ തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഉർവ്വശി തിയെറ്റേഴ്സിൻ്റെ ബാനറിൽ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ സിനിമയുമാണ് ‘വിലായത്ത് ബുദ്ധ’. എവിഎ പ്രൊഡക്ഷൻസിനുവേണ്ടി എ.വി അനൂപുമായി ചേർന്നാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ജി.ആർ. ഇന്ദുഗോപനും രാജേഷ് പിന്നാടനും ചേർന്നാണ് ‘വിലായത്ത് ബുദ്ധ’യുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
പകയും പ്രതികാരവും പ്രണയവും പശ്ചാത്തലമാകുന്ന ഒരു ത്രില്ലർ ചിത്രമാണ് ‘വിലായത്ത് ബുദ്ധ’ എന്നാണ് ടീസർ നൽകിയിട്ടുള്ള സൂചന. പൊന്നുകായ്ക്കുന്ന മരമെന്നു വിശേഷിപ്പിക്കാവുന്ന ചന്ദന മരങ്ങളുടെ കേന്ദ്രമായ മറയൂരിലെ ചന്ദനക്കാടുകളുടെ പശ്ചാത്തലത്തിലൂടെയാണ് ചിത്രം കഥ പറയുന്നത്. പോസ്റ്റ് പ്രൊഡക്ഷൻ ഘട്ടത്തിലാണ് ഇപ്പോൾ ചിത്രം.

‘വിലായത്ത് ബുദ്ധ’യിൽ പൃഥ്വിയെ കൂടാതെ ഷമ്മി തിലകൻ, അനു മോഹൻ, രാജശ്രീ നായർ, ടി.ജെ. അരുണാചലം തുടങ്ങി നിരവധി താരങ്ങൾ സിനിമയിലുണ്ട്. ജേക്സ് ബിജോയ്‌ ആണ്‌ സംഗീത സംവിധാനം. ‘777 ചാര്‍ലി’യുടെ ഛായാഗ്രാഹകനായ അരവിന്ദ് കശ്യപും രെണദേവും ചേർന്നാണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. കന്നഡയിലെ ഹിറ്റ് സിനിമകളിലൊന്നായ ‘ബെല്‍ബോട്ടം’ ക്യാമറ കൈകാര്യം ചെയ്തതും അരവിന്ദ് കശ്യപാണ്. എക്സിക്യുട്ടീവ് പ്രൊഡ്യൂസർ: സംഗീത് സേനൻ, എഡിറ്റർ: ശ്രീജിത്ത് സാരംഗ്, പ്രൊഡക്ഷൻ ഡിസൈനർ: ബംഗ്ലാൻ, ലൈൻ പ്രൊഡ്യൂസർ: രഘു സുഭാഷ് ചന്ദ്രൻ, ആർട്ട് ഡയറക്ടർ: ജിത്തു സെബാസ്റ്റ്യൻ, മേക്കപ്പ്: മനു മോഹൻ, പ്രൊഡക്‌ഷന്‍ കണ്‍ട്രോളര്‍: അലക്‌സ് ഇ. കുര്യന്‍, പ്രൊജക്ട് ഡിസൈനർ: മനു ആലുക്കൽ, സൗണ്ട് ഡിസൈൻ: അജയൻ അടാട്ട്, പയസ്മോൻ സണ്ണി, സൗണ്ട് മിക്സ്: എംആർ രാജാകൃഷ്ണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: കിരൺ റാഫേൽ, സ്റ്റണ്ട്സ്: രാജശേഖ‌‍ര്‍, കലൈ കിങ്സൺ, സുപ്രീം സുന്ദർ, മഹേഷ് മാത്യു, ഫസ്റ്റ് അസോസിയേറ്റ് ഡയറക്ടർ: വിനോദ് ഗംഗ, വിഎഫ്എക്സ് ഡയറക്ടർ: രാജേഷ് നായർ, കളറിസ്റ്റ്: ലിജു പ്രഭാകർ, ഡിഐ സ്റ്റുഡിയോ: രംഗ്റെയ്സ് മീഡിയ, വിഎഫ്സ്: ബ്ലാക്ക് മരിയ സ്റ്റുഡിയോ, എക്സൽ മീഡിയ, എ2കെ24 കമ്പനി, സ്പെക്ട്രെ പോസ്റ്റ് പ്രൈ.ലിമിറ്റഡ്, ടൈറ്റിൽ ആനിമേഷൻ: ശരത് വിനു, സ്റ്റിൽസ്: സിനറ്റ് സേവ്യർ, പ്രൊമോഷൻസ്: പൊഫാക്റ്റിയോ, ടൈറ്റിൽ ഡിസൈൻ: ഓൾഡ് മോങ്ക്സ്, പബ്ലിസിറ്റി ഡിസൈൻസ്: യെല്ലോ ടൂത്ത്സ്, ഓവർസീസ് ഡിസ്ട്രിബ്യൂഷൻ: ഫാർസ് ഫിലിംസ്, പിആർഒ: ആതിര ദിൽജിത്ത്.