ഭാരം എത്രയെന്ന് പ്രസ്മീറ്റിൽ യൂട്യൂബറുടെ ചോദ്യം; തക്കതായ മറുപടി നൽകി നടി ​ഗൗരി കിഷൻ; താരത്തിന് പിന്തുണച്ച് സോഷ്യൽ മീഡിയയും

സനിമാ പ്രമോഷന്റെ ഭാ​ഗമായുള്ള വാർത്താ സമ്മേളനത്തിനിടെ ബോഡി ഷെയിമിങ് നടത്തിയ യുട്യൂബർക്ക് മറുപടി നൽകി നടി ഗൗരി കിഷൻ. ഭാരം എത്രയെന്ന യൂട്യൂബറുടെ ചോദ്യത്തെയാണ് ഗൗരി രൂക്ഷമായി വിമർശിച്ചത്. ശരീര ഭാരത്തെക്കുറിച്ചുള്ള ആ ചോദ്യം ‘വെറും വിഡ്ഢിത്തരമാണെന്ന്’ ഗൗരി ജി കിഷൻ പറഞ്ഞു. നായികമാരെല്ലാം മെലിഞ്ഞിരിക്കണോയെന്നും ​ഗൗരി വാർത്താസമ്മളനത്തിൽ ചോദിച്ചു. എന്നാൽ തന്റെ ചോദ്യത്തിൽ എന്താണ് തെറ്റുള്ളത് എന്ന തരത്തിൽ വ്ലോ​ഗർ ന്യായീകരണം തുടരുകയാണ് ചെയ്തത്. ആ സമയത്ത് മോശം ചോദ്യമാണ് നിങ്ങൾ ചോദിക്കുന്നതെന്ന് ഗൗരി കിഷൻ ആവര്‍ത്തിച്ചു. എന്നാൽ വാര്‍ത്താസമ്മേളനത്തിൽ ഗൗരിക്കൊപ്പമുണ്ടായിരുന്ന സംവിധായകൻ അബിൻ ഹരിഹരനും നായകൻ ആദിത്യ മാധവനും ഒരു വാക്ക് പോലും മിണ്ടാതെ മൗനത്തിൽ ഇരിക്കുകയായിരുന്നു.

‘ബോഡി ഷെയിമിങിനെ നോർമലൈസ് ചെയ്യുന്നത് തെറ്റാണെന്ന് ​ഗൗരി പറഞ്ഞു. നിങ്ങൾ ചോദിക്കുന്നതിൽ എനിക്ക് ക്യൂട്ട്നെസ് ഒന്നും കാണാൻ കഴിയുന്നില്ല. ആദ്യം ശരീര അധിക്ഷേപം നോർമലൈസ് ചെയ്യുന്നത് തിരുത്തൂ. എന്തുകൊണ്ടാണ് എൻ്റെ കഥാപാത്രത്തെക്കുറിച്ചോ സിനിമയിലെ അഭിനയത്തെപ്പറ്റിയോ നിങ്ങൾ ഒന്നും ചോദിക്കാത്തത് ?. നടിമാരുടെ ഭാരം അറിഞ്ഞിട്ട് നിങ്ങൾക്ക് എന്താണ് ലഭിക്കാനുള്ളത് ?’. വ്ലോ​ഗറുടെ ചോദ്യത്തിന് കൃത്യമായ മറുപടി നൽകിക്കൊണ്ട് ​ഗൗരി പറഞ്ഞു.

actress gouri kishan issue

By admin