Home Blog Page 64

പടക്ക നിര്‍മ്മാണശാലയിലെ അപകടം; ഗുരുതരമായി പൊള്ളലേറ്റ തൊഴിലാളി മരിച്ചു

0

തിരുവനന്തപുരം: പാലോട് പടക്ക നിര്‍മ്മാണശാലയ്ക്ക് തീപിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു. താളിക്കുന്ന സ്വദേശി ഷീബ (45) ആണ് മരിച്ചത്. പൊള്ളലേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് പാലോട് പേരയം താളിക്കുന്നിലുള്ള പടക്ക നിര്‍മ്മാണ യൂണിറ്റിന് തീപിടിച്ചത്. ഷീബയടക്കം 4 തൊഴിലാളികൾക്കാണ് പരിക്കേറ്റത്. ഓലപടക്കത്തിന് തിരി കെട്ടികൊണ്ടിരുന്നപ്പോഴാണ് അപകടം നടന്നത്.

blast at a cracker making place at Thiruvananthapuram

നടി മീര വാസുദേവൻ മൂന്നാമതും വിവാഹമോചിതയായി

0

2025 ഓഗസ്റ്റ് മുതൽ ഞാൻ സിംഗിൾ ആണെന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നു. എന്റെ ജീവിതത്തിലെ ഏറ്റവും അത്ഭുതകരവും സമാധാനപരവുമായ ഒരു ഘട്ടത്തിലാണ് ഞാൻ… നടി മീര വാസുദേവൻ തൻ്റെ സോഷ്യൽ മീഡിയ പേജിൽ കുറിച്ചു

പാലക്കാട് സ്വദേശിയും സിനിമാ-ടെലിവിഷന്‍ ഛായാഗ്രാഹകനുമായ വിപിന്‍ പുതിയങ്കവുമായുള്ള വിവാഹബന്ധമാണ് മീര അവസാനിപ്പിച്ചത്. കഴിഞ്ഞവര്‍ഷം മേയിലായിരുന്നു ഇവരുടെ വിവാഹം, ഇത് മൂന്നാം തവണയാണ് മീരാ വാസുദേവ് വിവാഹമോചിതയാകുന്നത്. വിശാല്‍ അഗര്‍വാളും,ജോണ്‍ കൊക്കനെയുമായിരുന്നു മീരയുടെ ആദ്യ ഭർത്താക്കന്മാർ

തന്മാത്രയിലൂടെ സുപരിചിതയായ മീര ,സിനിമയിലും ടെലിവിഷൻ രംഗത്തും തന്റേതായ സാന്നിധ്യം അറിയിച്ച നടിയാണ്.

actress meera vasudevan divorced again

നിങ്ങൾ ഓരോരുത്തരും നൽകിയ സ്നേഹത്തിന്റെ പ്രതിഫലനം; മനോരമ ന്യൂസ് മേക്കർ പുരസ്കാരം ഏറ്റുവാങ്ങി കുറിപ്പുമായി സുരേഷ് ​ഗോപി

0

കൊച്ചി: മനോരമ ന്യൂസ്മേക്കർ പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം സന്തോഷം പങ്കിട്ട് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ​ഗോപിയുടെ കുറിപ്പ്. ഭാരതത്തിന്റെ ബഹുമാന്യനായ ഉപരാഷ്ട്രപതിയിൽ നിന്ന് മനോരമ ന്യൂസ് മേക്കർ 2024 പുരസ്കാരം ഏറ്റവുവാങ്ങാൻ കഴിഞ്ഞതിൽ സന്തോഷമെന്നും അദ്ദേഹം കുറിക്കുന്നു, നിങ്ങൾ ഓരോരുത്തരും നൽകിയ സ്നേഹത്തിന്റെ പ്രതിഫലനമാണ് പുരസ്കരമെന്നും എന്നെ ഞാനാക്കിയ അമ്മയ്ക്കും അച്ഛനും പ്രതിസന്ധികളിൽ തളരാതെ ചേർത്തുപിടിച്ച ഭാര്യക്കും നന്ദിയെന്ന് സുരേഷ് ​​ഗോപി കുറിക്കുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

ഹൃദയം നിറഞ്ഞ നന്ദി.

ഇന്ന് ഭാരതത്തിന്റെ ബഹുമാന്യനായ ഉപരാഷ്ട്രപതി C.P രാധാകൃഷ്ണന്‍ സാറിന്റെ കൈകളിൽ നിന്നും മനോരമ ന്യൂസ്‌മേക്കർ 2024 പുരസ്‌കാരം ഏറ്റുവാങ്ങാൻ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായി ഞാൻ കാണുന്നു. ഈ അംഗീകാരം എൻ്റെ വ്യക്തിപരമായ നേട്ടമല്ല, മറിച്ച്, നിങ്ങൾ ഓരോരുത്തരുടെയും സ്നേഹത്തിൻ്റെ പ്രതിഫലനമാണ്.
എന്നെ ഞാനാക്കിയ, വഴികാട്ടികളായ എൻ്റെ അച്ഛനും അമ്മയ്ക്കും ആദ്യം പ്രണാമം. പ്രതിസന്ധികളിൽ തളരാതെ എന്നെ ചേർത്തുപിടിച്ച എൻ്റെ പ്രിയപ്പെട്ട ഭാര്യയ്ക്കും കുടുംബത്തിനും എൻ്റെ ഹൃദയം നിറഞ്ഞ നന്ദി. നിങ്ങളുടെ പിന്തുണയാണ് എൻ്റെ ഏറ്റവും വലിയ ശക്തി.
എന്നാൽ, ഈ പുരസ്‌കാരം ഞാൻ ആദ്യമായും അവസാനമായും സമർപ്പിക്കുന്നത്, എൻ്റെ ഹൃദയം കൊണ്ട് ഏറ്റെടുത്ത, തൃശ്ശൂരിലെ എൻ്റെ പ്രിയപ്പെട്ട ജനങ്ങൾക്കാണ്.
നിങ്ങളുടെ നിസ്സീമമായ സ്നേഹവും, വിശ്വാസവുമാണ് എൻ്റെ ഈ യാത്രയുടെ ഇന്ധനം. തൃശ്ശൂരിന്റെ മണ്ണിൽ നിന്നും നിങ്ങൾ എനിക്ക് പകർന്നു തന്ന ഊർജ്ജമാണ് എന്നെ ഇവിടെയെത്തിച്ചത്. ഈ പുരസ്‌കാരത്തിൻ്റെ തിളക്കം എൻ്റെ കണ്ണുകളിലല്ല, തൃശ്ശൂരിൻ്റെ അഭിമാനത്തിലാണ്.

ഈ വലിയ ബഹുമതി നൽകി എന്നെ ആദരിച്ച മനോരമയ്ക്ക് പ്രത്യേക നന്ദി.

sureshgopi about manorama news maker award

കേരളത്തെ ഞെട്ടിച്ച ഉത്ര കേസ് സിനിമയാകുന്നു; ‘രാജകുമാരി’ ടൈറ്റിൽ പോസ്റ്റർ പുറത്തിറക്കി മഞ്ജു വാര്യർ

0

കൊച്ചി: ശക്തമായ സ്ത്രീപക്ഷ പ്രമേയവുമായി ഒരുങ്ങുന്ന ‘രാജകുമാരി’ എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പ്രശസ്ത നടി മഞ്ജു വാര്യർ തന്റെ ഒഫീഷ്യൽ സോഷ്യൽ മീഡിയാ പേജിലൂടെ പ്രകാശനം ചെയ്തു. ചിത്രത്തിന്റെ പ്രമേയത്തിന് ശക്തമായ പിന്തുണ നൽകുന്ന മഞ്ജു വാര്യരുടെ സാന്നിധ്യം സിനിമാ ലോകത്ത് ശ്രദ്ധ നേടുകയാണ്.

യഥാർത്ഥ സംഭവത്തിൽ നിന്നും പ്രചോദനം: കേരളീയ സമൂഹത്തെ വലിയ തോതിൽ ഞെട്ടിച്ച ഒരു യഥാർത്ഥ സംഭവത്തിൽ നിന്നാണ് ‘രാജകുമാരി’ക്ക് പ്രചോദനമായതെന്ന് സംവിധായകൻ ഉണ്ണിദാസ് കൂടത്തിൽ പറഞ്ഞു. കൊല്ലം ജില്ലയിലെ അഞ്ചലിൽ പാമ്പുകടിയേറ്റ് മരിച്ച ഉത്ര എന്ന യുവതിയുടെ ദുരന്തമാണ് സിനിമയുടെ പ്രധാന ചർച്ചാവിഷയം. പൊന്നും പണവും നൽകി വിവാഹം ചെയ്തയച്ച ഭർത്താവ് തന്നെയാണ് ഒരു വയസ്സുള്ള കുഞ്ഞിന്റെ അമ്മ കൂടിയായ ഉത്രയെ ആസൂത്രിതമായി കൊലപ്പെടുത്തിയത് എന്ന് പിന്നീട് തെളിയിക്കപ്പെടുകയും ഭർത്താവിന് ശിക്ഷ ലഭിക്കുകയും ചെയ്തിരുന്നു. കുടുംബസദസ്സുകളിൽ വലിയ വേദനയുണ്ടാക്കിയ ഈ സംഭവമാണ് ‘രാജകുമാരി’യിലൂടെ ചർച്ച ചെയ്യുന്നത്.

പ്രമേയം: വിവാഹത്തോടെ സ്വപ്നങ്ങളിൽ നിന്നും ആഗ്രഹങ്ങളിൽ നിന്നും അകന്നുപോവുകയും, ഭർതൃവീട്ടിലെ ചൂഷണങ്ങൾക്കും ഗാർഹിക പീഡനത്തിനും ഇരയാവുകയും ചെയ്യുന്ന സ്ത്രീകളുടെ വൈകാരിക ജീവിതമാണ് ചിത്രം കൈകാര്യം ചെയ്യുന്നത്. വലിയ സ്വപ്നങ്ങളുമായി ഒരു തറവാട്ടിലേക്ക് കടന്നു വരുന്ന ജാനകി എന്ന കഥാപാത്രത്തെയാണ് ചിത്രം പിന്തുടരുന്നത്.

അണിയറ പ്രവർത്തകർ: നവാഗതനായ ഉണ്ണിദാസ് കൂടത്തിൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രം നല്ല സിനിമ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഫറാസ് മുഹമ്മദ്, ഫഹദ് സിദ്ദിഖ്, ഫയാസ് മുഹമ്മദ് എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്.

നായിക: ‘ജോസഫ്’ എന്ന സിനിമയിലൂടെ മികച്ച പ്രകടനം കാഴ്ചവെച്ച ആത്മീയയാണ് ചിത്രത്തിലെ നായികയായ ജാനകിയെ അവതരിപ്പിക്കുന്നത്.

നായകൻ: പുതുമുഖം ഫഹദ് സിദ്ദിഖ് ആണ് നായകൻ.

പ്രധാന അഭിനേതാക്കൾ: ശ്രീജിത്ത് രവി, സെന്തിൽ കൃഷ്ണ, കുടശ്ശനാട് കനകം, വീണാ നായർ, രാജേഷ് കണ്ണൂർ, ഋതു മന്ത്ര എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്.

സാങ്കേതിക മികവ്: സംവിധായകനും ഛായാഗ്രാഹകനുമായ രാജീവ് രവിയുടെ നേതൃത്വത്തിലുള്ള കൊച്ചിൻ മീഡിയാ ഇൻസ്റ്റിട്യൂട്ടിൽ (CMI) പരിശീലനം പൂർത്തിയാക്കിയ പ്രതിഭകളുടെ കൂട്ടായ സംരംഭം കൂടിയാണ് ഈ ചിത്രം. സംവിധായകൻ ഉണ്ണിദാസ് കൂടത്തിൽ, എഡിറ്റർ അഖിൽ ദാസ്, ഛായാഗ്രാഹകൻ ശ്രീരാഗ് മാങ്ങാട് എന്നിവർ സി.എം.ഐയിലെ പൂർവ്വ വിദ്യാർത്ഥികളാണ്.

ചിത്രം പൂർണ്ണമായും ഒരു ത്രില്ലർ മൂഡിലാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്.

മറ്റ് അണിയറ വിവരങ്ങൾ:

എക്സിക്കുട്ടീവ് പ്രൊഡ്യൂസർ: അഷ്നാ റഷീദ്

ഗാനങ്ങൾ: വിനായക് ശശികുമാർ

സംഗീതം: ഡെൻസൺ ഡൊമിനിക്

കലാസംവിധാനം: അനീസ് നാടോടി

മേക്കപ്പ്: റോണി വെള്ളത്തൂവൽ

കോസ്റ്റ്യും ഡിസൈൻ: അരുൺ മനോഹർ

പ്രൊഡക്ഷൻ കൺട്രോളർ: ബിനു മണമ്പൂർ

പ്രൊഡക്ഷൻ എക്സിക്കുട്ടീവ്: പ്രവീൺ എടവണ്ണപ്പാറ

ഫിനാൻസ് കൺട്രോളർ: വിജയൻ ഉണ്ണി

ചിത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണ്.

കരിയർ ബെസ്റ്റ് പ്രകടനവുമായി ദുൽഖർ സൽമാൻ; കാലത്തെ അതിജീവിക്കുന്ന ക്ലാസിക് ആയി ‘കാന്ത’

0

ദുൽഖർ സൽമാൻ നായകനായെത്തിയ ‘കാന്ത’ വമ്പൻ പ്രേക്ഷക- നിരൂപക പ്രശംസ നേടി പ്രദർശനം തുടരുമ്പോൾ, ദുൽഖർ സൽമാൻ എന്ന നടനും ആഘോഷിക്കപ്പെടുകയാണ്. ഒരു നടനെന്ന നിലയിൽ ഏത് തരത്തിലുള്ള കഥാപാത്രവും, ഏത് കാലഘട്ടത്തിലുള്ള കഥാപാത്രവും തന്നിൽ ഭദ്രമാണെന്ന് തെളിയിക്കുകയാണ് ഇതിലൂടെ ദുൽഖർ സൽമാൻ. തന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനമാണ് ഇതിലൂടെ ദുൽഖർ സൽമാൻ നൽകിയത്. സെൽവമണി സെൽവരാജ് രചിച്ചു സംവിധാനം ചെയ്ത ചിത്രം നിർമ്മിച്ചിരിക്കുന്നത് ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവർ ചേർന്നാണ്. ദുൽഖർ സൽമാൻ, ജോം വർഗീസ്, റാണ ദഗ്ഗുബതി, പ്രശാന്ത് പോട്ട്ലൂരി എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ.

1950 കാലഘട്ടത്തിലെ മദ്രാസിന്റെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ അവതരിപ്പിച്ചിരിക്കുന്നത്. അത്രയും പഴയ കാലഘട്ടത്തിലെ ഒരു കഥാപാത്രത്തിന് ജീവൻ നൽകുമ്പോഴും, ദുൽഖർ അതിൽ പുലർത്തിയ സൂക്ഷ്മതയും അച്ചടക്കവും വളരെ വലുതാണ്. ഒരു താരമെന്ന നിലയിൽ മാത്രമല്ല ഒരു നടൻ എന്ന നിലയിലും ഇന്ത്യൻ സിനിമയിൽ ദുൽഖർ സൽമാനെ അടയാളപ്പെടുത്തുന്ന ഒരു പ്രകടനമായി “കാന്ത”യിലെ നടിപ്പ് ചക്രവർത്തിയായ ടി കെ മഹാദേവൻ ആയുള്ള പ്രകടനം വാഴ്ത്തപ്പെടും. ഓരോ നോട്ടം കൊണ്ടും ഭാവം കൊണ്ടും, കഥാപാത്രത്തിന് പകർന്നു നൽകിയ ശരീര ഭാഷ കൊണ്ടും വെള്ളിത്തിരയിൽ ജീവിച്ചു കാണിച്ച ദുൽഖർ, തന്റെ കൃത്യതയാർന്ന ഡയലോഗ് ഡെലിവറി കൊണ്ടും സ്‌ക്രീനിൽ വിസ്മയം സൃഷ്ടിക്കുന്നുണ്ട്. കഥാപാത്രത്തിന്റെ ആത്മാവിലേക്ക് ഇറങ്ങി ചെന്ന് ദുൽഖർ നടത്തിയ പകർന്നാട്ടമാണ് കാന്തയുടെ തന്നെ നട്ടെല്ലായി നിൽക്കുന്നത്. ഏത് ഭാഷയിലെ കഥാപാത്രങ്ങൾ ചെയ്യുമ്പോഴും ഇതെല്ലാം നൽകാൻ സാധിക്കുന്നു എന്നതാണ് ദുൽഖറിനെ മറ്റുള്ളവരിൽ നിന്നും വേറിട്ട് നിർത്തുന്നത് എന്നതും എടുത്തു പറയണം.

സഹതാരങ്ങളായ സമുദ്രക്കനി, ഭാഗ്യശ്രീ ബോർസെ, റാണ ദഗ്ഗുബതി എന്നിവരും ഗംഭീര പ്രകടനങ്ങളുമായി ചിത്രത്തിൽ നിറയുമ്പോൾ, അവരുമായി ദുൽഖർ ഉണ്ടാക്കിയ ഓൺസ്‌ക്രീൻ രസതന്ത്രവും ഈ നടന്റെ മികവിന് ഉദാഹരണമായി ചൂണ്ടി കാണിക്കാൻ സാധിക്കും. സഹതാരങ്ങളുമായി ഉണ്ടാക്കാൻ സാധിക്കുന്ന മനോഹരമായ കെമിസ്ട്രിയാണ് ഒരു നല്ല നടന്റെ ലക്ഷണങ്ങളിലൊന്ന് എന്നത് ഒരിക്കൽ കൂടി ഇവിടെ തെളിയിക്കപ്പെടുകയാണ്. മോഡേൺ സ്റ്റൈലിഷ് കഥാപാത്രമായും ഒരു പീരീഡ് ഡ്രാമയിലെ റെട്രോ സ്റ്റൈലിൽ വരുന്ന കഥാപാത്രമായും സാധാരണക്കാരനായും അതിമാനുഷനായുമെല്ലാം ഒരേപോലെ പ്രേക്ഷകരെ അമ്പരപ്പിക്കാൻ കഴിയുന്നു എന്നതാണ് ദുൽഖർ സൽമാൻ എന്ന നടനെ ഈ തലമുറയിലെ ഏറ്റവും മികച്ച നടന്മാരിലൊരാളാക്കി മാറ്റുന്നത്. കാന്തയിലെ ഈ ഗംഭീര പ്രകടനം ദേശീയ പുരസ്കാരം ഉൾപ്പെടെയുള്ള അംഗീകാരങ്ങൾ അദ്ദേഹത്തിന് നേടികൊടുക്കാൻ സാധ്യതയുണ്ടന്ന് നിരൂപകരും സിനിമാ പ്രേമികളും പറയുന്നതിന് കാരണവും, ആ കഥാപാത്രത്തിന് അദ്ദേഹം പകർന്നു നൽകിയ സ്വാഭാവികതയും വിശ്വസനീയതയുമാണ്.

വമ്പൻ പ്രേക്ഷക പിന്തുണയോടെ കേരളത്തിലും വലിയ ആവേശം സൃഷ്ടിച്ചു കൊണ്ടാണ് കാന്ത മുന്നേറുന്നത്. ഒരേ സമയം ഒരു പീരീഡ് ഡ്രാമ ആയും ഇൻവെസ്റ്റിഗേഷൻ ഡ്രാമ ആയും മുന്നേറുന്ന ചിത്രം സമ്മാനിക്കുന്നത് ഗംഭീര തീയേറ്റർ അനുഭവമാണെന്നും പ്രേക്ഷകർ സാക്ഷ്യപ്പെടുത്തുന്നു. ദുൽഖർ സമുദ്രക്കനി, ഭാഗ്യശ്രീ ബോർസെ, റാണ ദഗ്ഗുബതി എന്നിവർ കൂടാതെ രവീന്ദ്ര വിജയ്, ഭഗവതി പെരുമാൾ, നിഴൽകൾ രവി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. അയ്യാ എന്ന് പേരുള്ള സംവിധായകനായി സമുദ്രക്കനി വേഷമിടുമ്പോൾ, പോലീസ് ഓഫീസർ ആയാണ് റാണ ദഗ്ഗുബതി ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. കുമാരി എന്നാണ് ഭാഗ്യശ്രീ ബോർസെ അവതരിപ്പിക്കുന്ന നായികാ കഥാപാത്രത്തിന്റെ പേര്. ഒരുപിടി മികച്ച ചിത്രങ്ങൾ മലയാളത്തിൽ നിർമ്മിച്ചിട്ടുള്ള വേഫേറർ ഫിലിംസ് നിർമ്മിക്കുന്ന ആദ്യ അന്യഭാഷാ ചിത്രമാണ് ‘കാന്ത’. തമിഴിൽ ഒരുക്കിയ ഈ ചിത്രം മലയാളം, തെലുങ്കു, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്തിട്ടുണ്ട്. ചിത്രം വമ്പൻ റിലീസായി കേരളത്തിൽ എത്തിച്ചത് വേഫറെർ ഫിലിംസ് തന്നെയാണ്.

ഛായാഗ്രഹണം- ഡാനി സാഞ്ചസ് ലോപ്പസ്, സംഗീതം- ഝാനു ചന്റർ, എഡിറ്റർ- ലെവെലിൻ ആന്റണി ഗോൺസാൽവേസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് – സായ് കൃഷ്ണ ഗഡ്വാൾ, സുജയ് ജയിംസ്, ലൈൻ പ്രൊഡ്യൂസർ – ശ്രാവൺ പലപർത്തി, കലാസംവിധാനം- രാമലിംഗം, വസ്ത്രാലങ്കാരം- പൂജിത തടികൊണ്ട, അർച്ചന റാവു, ഹർമൻ കൗർ, സൗണ്ട് ഡിസൈൻ – ആൽവിൻ റെഗോ, സഞ്ജയ് മൗര്യ, അഡീഷണൽ തിരക്കഥ – തമിഴ് പ്രഭ, വിഎഫ്എക്സ് – ഡെക്കാൺ ഡ്രീംസ്, ഡിഐ കളറിസ്റ്റ് – ഗ്ലെൻ ഡെന്നിസ് കാസ്റ്റിഞൊ, പബ്ലിസിറ്റി ഡിസൈൻ – എയ്സ്തെറ്റിക്ക് കുഞ്ഞമ്മ, ടൂ സിഡ്, പിആർഒ- ശബരി.

ഓസ്കാർ പുരസ്‍കാരം നേടിയ “നാട്ടു നാട്ടു” ഗാനത്തിന്റെ നൃത്തസംവിധായകൻ പ്രേം രക്ഷിത് സംവിധായകനാവുന്നു; നായകൻ പ്രഭാസ്

0

തെലുങ്ക് സിനിമയിലെ പ്രശസ്ത നൃത്ത സംവിധായകനും ദേശീയ അവാർഡ് ജേതാവുമായ പ്രേം രക്ഷിത് സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നു എന്ന് വാർത്തകൾ. പാൻ ഇന്ത്യൻ സൂപ്പർതാരമായ പ്രഭാസ് ആയിരിക്കും ചിത്രത്തിലെ നായകനെന്നും, ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം വൈകാതെ തന്നെ ഉണ്ടാകുമെന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പാൻ ഇന്ത്യൻ ചിത്രമായി പ്ലാൻ ചെയ്യുന്ന ഈ പ്രോജെക്ടിലൂടെ ഇന്ത്യൻ സിനിമ ഇതുവരെ കാണാത്ത ഒരു കഥ ആയിരിക്കും അവതരിപ്പിക്കുക എന്നും വാർത്തകൾ പറയുന്നുണ്ട്.

എസ് എസ് രാജമൗലി ഒരുക്കിയ ‘ആർആർആർ’ എന്ന ചിത്രത്തിൽ രാം ചരണും ജൂനിയർ എൻടിആറും തകർത്താടിയ “നാട്ടു നാട്ടു” എന്ന ഗാനത്തിന് നൃത്ത സംവിധാനം ചെയ്തതിനാണ് പ്രേം രക്ഷിതിന് ദേശീയ പുരസ്‍കാരം ലഭിച്ചത്. ഈ ഗാനത്തിന് മികച്ച ഒറിജിനൽ സോങിനുള്ള ഓസ്കാർ പുരസ്‍കാരവും ലഭിച്ചിരുന്നു. ഓസ്കാർ അവാർഡ് ഈ ഗാനത്തിന് സമ്മാനിച്ച വേദിയിൽ നൃത്തസംവിധായകനായി പ്രേം രക്ഷിത്തിന്റെ പേരും പരാമർശിക്കപ്പെട്ടു എന്ന് മാത്രമല്ല, കഴിഞ്ഞ വർഷം അക്കാദമി ഓഫ് മോഷൻ പിക്ചേഴ്സ് ആൻഡ് ആർട്സിൽ ജോയിൻ ചെയ്യാൻ അദ്ദേഹത്തിന് ഔദ്യോഗിക ക്ഷണവും ലഭിക്കുകയുണ്ടായി.

ആറ് ഫിലിം ഫെയർ അവാർഡുകളും മൂന്നു നന്ദി അവാർഡുകളും സ്വന്തമാക്കിയിട്ടുള്ള പ്രേം രക്ഷിത് ഇതിനോടകം തമിഴ്, തെലുങ്ക് ഭാഷകളിലായി 76 ഓളം ചിത്രങ്ങൾക്ക് നൃത്തമൊരുക്കിയിട്ടുണ്ട്. കുരുവി, റെഡി, ബില്ല, മഗധീര, ആര്യ 2 , സിംഹ, ബദരീനാഥ്, വേലായുധം, വീരം, ബാഹുബലി, ബാഹുബലി 2 , മെർസൽ, രംഗസ്ഥലം, ആർആർആർ, വീരസിംഹ റെഡ്‌ഡി, ദസറ, പുഷ്പ 2 , കങ്കുവ എന്നിവയാണ് അദ്ദേഹം നൃത്തമൊരുക്കിയ വമ്പൻ ചിത്രങ്ങളിൽ ചിലത്.

”പോത്തു ജോയിയുടെ മകളെ പ്രേമിക്കാൻ ധൈര്യമുണ്ടോ”! ഞെട്ടിപ്പിക്കുന്ന വേഷപ്പകർച്ചയിൽ ഹണി റോസ്, ‘റേച്ചൽ’ ട്രെയിലർ പുറത്ത്

0

പ്രണയവും നൊമ്പരവും പകയും സംഘർഷവും രക്തചൊരിച്ചിലും എല്ലാം ചേർന്നൊരു ട്രെയിലർ. പാലായിൽ നിന്നെത്തിയ വേട്ടക്കാരൻ പോത്തുപാറ ജോയിച്ചന്‍റെ മകള്‍ റേച്ചലായി കരിയറിൽ ഇതുവരെ കാണാത്ത വേഷപ്പകർച്ചയിൽ ഹണി റോസ് ഞെട്ടിക്കുമെന്ന് അടിവരയിട്ടുകൊണ്ട് ‘റേച്ചൽ’ ട്രെയിലർ പുറത്ത്. ക്രിസ്മസ് റിലീസായി ഡിസംബർ 6-ന് അഞ്ച് ഭാഷകളിലായി ചിത്രം പുറത്തിറങ്ങും. മലയാളത്തിലെ ശ്രദ്ധേയ സംവിധായകനായ എബ്രിഡ് ഷൈന്‍ സഹനിര്‍മ്മാതാവും സഹ രചയിതാവുമാകുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പുതുമുഖ സംവിധായികയായ ആനന്ദിനി ബാലയാണ്.

ജാഫർ ഇടുക്കി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ നരേഷനിലൂടെയാണ് ട്രെയിലറിന്‍റെ തുടക്കം. പോത്തുപാറ ജോയിച്ചന്‍റേയും കുടുംബത്തേയും അയാളുടെ മൂത്ത മകൾ റേച്ചലിന്‍റേയും ജീവിതത്തെ അടിസ്ഥാനമാക്കിയാണ് ചിത്രമൊരുക്കിയിരിക്കുന്നതെന്ന് ട്രെയിലർ സമർത്ഥിക്കുന്നുണ്ട്. രണ്ട് പതിറ്റാണ്ടായി സിനിമാലോകത്തുള്ള ഹണി റോസ് ഇറച്ചി വെട്ടുകാരിയായി ഏറെ വ്യത്യസ്തമായ വേഷത്തിലെത്തുന്ന ചിത്രമെന്നതാണ് സിനിമയുടെ ഹൈലൈറ്റ്. ജോയിച്ചനായി ബാബുരാജും ശ്രദ്ധേയ വേഷത്തിലുണ്ട്. ഗംഭീര സംഘട്ടന രംഗങ്ങളും ചിത്രത്തിലുണ്ടെന്ന് ട്രെയിലറിൽ നിന്ന് മനസ്സിലാക്കാനാകുന്നുണ്ട്.

പോത്ത് ചന്തയിൽ നിൽക്കുന്ന ഹണി റോസിനെ അവതരിപ്പിച്ചുകൊണ്ടുള്ള സിനിമയുടെ ആദ്യ പോസ്റ്ററുകൾ വലിയ സ്വീകാര്യത നേടിയിരുന്നു. സിനിമയുടെ ടീസറും ഏവരും ഏറ്റെടുത്തിരുന്നു. ഏറെ വയലന്‍സും രക്തച്ചൊരിച്ചിലും അഭിനയമുഹൂർത്തങ്ങളും നിറഞ്ഞ വ്യത്യസ്തമായൊരു അനുഭവമായിരിക്കും ചിത്രമെന്നാണ് ട്രെയിലറും നൽകുന്ന സൂചന. മലയാളം കൂടാതെ കന്നഡ, തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിലും ചിത്രം പുറത്തിറങ്ങുന്നുണ്ട്.

ഹണി റോസിനേയും ബാബുരാജിനേയും കൂടാതെ റോഷന്‍ ബഷീര്‍, ചന്തു സലിംകുമാര്‍, രാധിക രാധാകൃഷ്ണന്‍, ജാഫര്‍ ഇടുക്കി, വിനീത് തട്ടില്‍, ജോജി, ദിനേശ് പ്രഭാകര്‍, പോളി വത്സൻ, വന്ദിത മനോഹരന്‍ തുടങ്ങി വലിയൊരു താരനിരയും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ഒരു റിവ‌ഞ്ച് ത്രില്ലറായാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് അറിയാനാകുന്നത്.

ബാദുഷാസ് സിൽവർ സ്ക്രീൻ എന്‍റർടെയ്ൻമെന്‍റിന്‍റെ ബാനറില്‍ മഞ്ജു ബാദുഷ, ഷാഹുൽ ഹമീദ്, രാജന്‍ ചിറയിൽ എന്നിവർ ചേര്‍ന്നാണ് ചിത്രം നിർമ്മിക്കുന്നത്. രാഹുൽ മണപ്പാട്ടിന്‍റെ കഥയ്ക്ക് രാഹുൽ മണപ്പാട്ടും എബ്രിഡ് ഷൈനും ചേർന്ന് തിരക്കഥയൊരുക്കുന്നു. ദേശീയ സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാക്കളായ പ്രഗത്ഭർ റേച്ചലിന്‍റെ സാങ്കേതികമേഖലയിൽ അണിനിരക്കുന്നുണ്ട്. ശ്രീ പ്രിയ കമ്പയിൻസിലൂടെ ബാദുഷാസ് സിൽവർ സ്ക്രീൻ എന്‍റർടെയ്ൻമെന്‍റ് ആണ് ചിത്രത്തിന്‍റെ വിതരണം നിർവ്വഹിക്കുന്നത്.

സംഗീതം, പശ്ചാത്തലസംഗീതം: ഇഷാൻ ഛബ്ര, എഡിറ്റർ: മനോജ്, ഛായാഗ്രഹണം: സ്വരൂപ് ഫിലിപ്പ്, പ്രൊഡക്ഷൻ ഡിസൈനർ: സുജിത്ത് രാഘവ്, സൗണ്ട് ഡിസൈൻ: ശ്രീ ശങ്കർ, സൗണ്ട് മിക്സ്: രാജകൃഷ്ണൻ എം ആർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്: ഷെമി ബഷീര്‍, ഷൈമാ മുഹമ്മദ്‌ ബഷീര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടർ: രതീഷ് പാലോട്, സംഘട്ടനം: രാജശേഖർ, മാഫിയ ശശി, പി സി സ്റ്റണ്ട്സ്, അഷ്റഫ് ഗുരുക്കൾ, മേക്കപ്പ്: രതീഷ് വിജയൻ, രാജേഷ് നെന്മാറ, കോസ്റ്റ്യൂംസ്: ജാക്കി, കോ പ്രൊഡ്യൂസർ: ഹനാൻ മരമുട്ടം, അർജുൻ ജീവ, ലൈൻ പ്രൊഡ്യൂസേഴ്സ്: പ്രിജിൻ ജെ പി, മാത്യു കോന്നി, ഫിനാൻസ് കൺട്രോളർ: റോബിൻ അഗസ്റ്റിൻ, പ്രോജക്ട് കോർഡിനേറ്റർ: പ്രിയദർശിനി പി.എം, പ്രൊഡക്ഷൻ കൺട്രോളർ: പ്രവീൺ ബി മേനോൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: സക്കീർ ഹുസൈൻ, ഗാനരചന: ബി.കെ ഹരിനാരായണൻ, വിനായക് ശശികുമാർ, രാഹുൽ മണപ്പാട്ട്, പബ്ലിസിറ്റി ഡിസൈൻ: ടെന്‍ പോയിൻ്റ്, സ്റ്റിൽസ്: നിദാദ് കെ എൻ, വിഎഫ്എക്സ്: ലൈവ് ആക്ഷൻ സ്റ്റുഡിയോസ്, ഡിഐ: ഇൻഡ്യൻ സിനിമ കമ്പനി, ടീസർ കട്ട്: ബെൻ ഷെരിൻ ബി, ട്രെയിലർ കട്ട്: ഡോൺ മാക്സ്, ടീസർ സബ്‍ടൈറ്റിൽ: വിവേക് രഞ്ജിത്ത്, ലീഗൽ അഡ്വൈസർ മുഹമ്മദ് സിയാദ്, ഡിജിറ്റൽ മാർക്കറ്റിങ് ഒബ്സ്ക്യൂറ എന്‍റർടെയ്ൻമെന്‍റ്, പി ആര്‍ ഒ: എ എസ് ദിനേശ്, ആതിര ദിൽജിത്ത്, അനൂപ് സുന്ദരൻ.

Rachel Official Trailer Honey Rose

ആദ്യ ദിനം പത്തര കോടി ആഗോള ഗ്രോസ്സുമായി “കാന്ത”; വിജയകുതിപ്പുമായി ദുൽഖർ സൽമാൻ – സെൽവമണി സെൽവരാജ് ചിത്രം

0

ദുൽഖർ സൽമാൻ നായകനായെത്തിയ ‘കാന്ത’ ക്ക് ബോക്സ് ഓഫീസിൽ വമ്പൻ തുടക്കം. കഴിഞ്ഞ ദിവസം ആഗോള റിലീസായി എത്തിയ ചിത്രം ആദ്യ ദിനം നേടിയ ആഗോള ഗ്രോസ് 10.5 കോടി രൂപയാണ്. ദുൽഖർ സൽമാന്റെ കരിയറിലെ ഏറ്റവും മികച്ച ഓപ്പണിങ്ങുകളിൽ ഒന്നാണ് ചിത്രം സ്വന്തമാക്കിയത്. വലിയ പ്രേക്ഷക – നിരൂപക പ്രശംസ ലഭിക്കുന്ന ചിത്രം രചിച്ചു സംവിധാനം ചെയ്തത് സെൽവമണി സെൽവരാജ് ആണ്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്. ദുൽഖർ സൽമാൻ, ജോം വർഗീസ്, റാണ ദഗ്ഗുബതി, പ്രശാന്ത് പോട്ട്ലൂരി എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. കേരളത്തിലും മികച്ച ഓപ്പണിങ് ആണ് ചിത്രം സ്വന്തമാക്കിയത്. ചിത്രം വമ്പൻ റിലീസായി കേരളത്തിൽ എത്തിച്ചതും വേഫറെർ ഫിലിംസ് തന്നെയാണ്. ഗംഭീര പ്രേക്ഷക പിന്തുണയോടെ കേരളത്തിലെ നിറഞ്ഞ സദസ്സുകളിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്.

ചിത്രത്തിന്റെ തെലുങ്ക് പതിപ്പിനും മികച്ച സ്വീകരണമാണ് ലഭിക്കുന്നത്. ഇന്ത്യക്ക് അകത്തും പുറത്തും മികച്ച തുടക്കം ലഭിച്ച ചിത്രം സൂപ്പർ വിജയത്തിലേക്കാണ് കുതിക്കുന്നതെന്ന് പ്രേക്ഷക പ്രതികരണങ്ങൾ വ്യക്തമാക്കുന്നു. കാലങ്ങൾ കഴിഞ്ഞാലും ക്ലാസിക് ആയി നിൽക്കാൻ പോകുന്ന ഒരു സിനിമാ വിസ്മയമാണ് “കാന്ത” എന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. ദുൽഖർ സൽമാൻ്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് ഈ ചിത്രത്തിൽ അദ്ദേഹം കാഴ്ചവെച്ചിരിക്കുന്നത് എന്നും, ദേശീയ പുരസ്കാരം ഉൾപ്പെടെയുള്ള അംഗീകാരങ്ങൾ ഇതിലൂടെ അദ്ദേഹത്തെ തേടിയെത്താൻ സാധ്യതയുണ്ടെന്നും നിരൂപകരും സിനിമാ പ്രേമികളും മാധ്യമങ്ങളും സോഷ്യൽ മീഡിയയിൽ കുറിക്കുന്നുണ്ട്.

ചിത്രത്തിലെ ഓരോ അഭിനേതാക്കളുടെയും ഗംഭീര പ്രകടനവും, സാങ്കേതികമായി ഉയർന്ന നിലവാരം പുലർത്തുന്ന മേക്കിങ്ങും, മനസ്സിൽ തൊടുന്ന മനോഹരമായ കഥ പറച്ചിലും ഉള്ള ചിത്രം തമിഴ് സിനിമയുടെ ചരിത്രത്തിലെ തന്നെ ഒരു നാഴികക്കല്ലായി മാറിയിരിക്കുകയാണെന്നും പ്രേക്ഷക- നിരൂപക പ്രതികരണങ്ങൾ സൂചിപ്പിക്കുന്നു. ദുൽഖർ സൽമാനൊപ്പം, ഭാഗ്യശ്രീ ബോർസെ, സമുദ്രക്കനി, റാണ ദഗ്ഗുബതി എന്നിവരുടെ പ്രകടനങ്ങൾക്കും പ്രേക്ഷകരിൽ നിന്ന് കയ്യടി ലഭിക്കുന്നുണ്ട്. ഗംഭീര തീയേറ്റർ അനുഭവം സമ്മാനിക്കുന്ന ചിത്രം എല്ലാത്തരം പ്രേക്ഷകരെയും ആകർഷിച്ചു കൊണ്ടാണ് മുന്നേറുന്നത്. 1950 കാലഘട്ടത്തിലെ മദ്രാസിന്റെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ പറയുന്നത്.

നടിപ്പ് ചക്രവർത്തി എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന ടി കെ മഹാദേവൻ എന്ന നടൻ ആയി ദുൽഖർ വേഷമിട്ട ചിത്രത്തിൽ, അയ്യാ എന്ന് പേരുള്ള സംവിധായകനായി സമുദ്രക്കനിയും പോലീസ് ഓഫീസർ ആയാണ് റാണ ദഗ്ഗുബതിയും അഭിനയിച്ചിരിക്കുന്നു. കുമാരി എന്ന് പേരുള്ള നടി ആയാണ് ഭാഗ്യശ്രീ ബോർസെ അഭിനയിച്ചത്. ഇവരെ കൂടാതെ രവീന്ദ്ര വിജയ്, ഭഗവതി പെരുമാൾ, നിഴൽകൾ രവി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. ഒരുപിടി മികച്ച ചിത്രങ്ങൾ മലയാളത്തിൽ നിർമ്മിച്ചിട്ടുള്ള വേഫേറർ ഫിലിംസ് നിർമ്മിച്ച ആദ്യ അന്യഭാഷാ ചിത്രമാണ് ‘കാന്ത’. തമിഴിൽ ഒരുക്കിയ ഈ ചിത്രം മലയാളം, തെലുങ്കു, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്തിട്ടുണ്ട്.

ഛായാഗ്രഹണം- ഡാനി സാഞ്ചസ് ലോപ്പസ്, സംഗീതം- ഝാനു ചന്റർ, എഡിറ്റർ- ലെവെലിൻ ആന്റണി ഗോൺസാൽവേസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് – സായ് കൃഷ്ണ ഗഡ്വാൾ, സുജയ് ജയിംസ്, ലൈൻ പ്രൊഡ്യൂസർ – ശ്രാവൺ പലപർത്തി, കലാസംവിധാനം- രാമലിംഗം, വസ്ത്രാലങ്കാരം- പൂജിത തടികൊണ്ട, അർച്ചന റാവു, ഹർമൻ കൗർ, സൗണ്ട് ഡിസൈൻ – ആൽവിൻ റെഗോ, സഞ്ജയ് മൗര്യ, അഡീഷണൽ തിരക്കഥ – തമിഴ് പ്രഭ, വിഎഫ്എക്സ് – ഡെക്കാൺ ഡ്രീംസ്, ഡിഐ കളറിസ്റ്റ് – ഗ്ലെൻ ഡെന്നിസ് കാസ്റ്റിഞൊ,

രാം ചരൺ- ബുചി ബാബു സന ചിത്രം ‘പെദ്ധി’; 75 മില്യണും കടന്ന് “ചികിരി ചികിരി” ഗാനം

0

തെലുങ്ക് സൂപ്പർതാരം രാം ചരൺ നായകനായി അഭിനയിക്കുന്ന പാൻ ഇന്ത്യൻ ചിത്രമായ ‘പെദ്ധി’യിലേ “ചികിരി ചികിരി” ഗാനം സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നു. ഇതിനോടകം ഈ ഗാനത്തിന് 75 മില്യണിൽ അധികം കാഴ്ചക്കാരെയാണ് യൂട്യൂബിൽ നിന്നും ലഭിച്ചത്. ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ആണ് റിലീസ് ചെയ്തത്. ഓസ്കാർ പുരസ്‌കാരജേതാവ് എ ആർ റഹ്മാൻ സംഗീതം പകർന്ന ഗാനത്തിന്റെ മലയാളം പതിപ്പ് ആലപിച്ചത് ബെന്നി ദയാൽ ആണ്. ദേശീയ അവാർഡ് ജേതാവ് ബുചി ബാബു സന സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആഗോള റിലീസ്, മാർച്ച് 27, 2026 നാണ്. വൃദ്ധി സിനിമാസിൻ്റെ ബാനറിൽ വെങ്കട സതീഷ് കിലാരു ആണ് ചിത്രം നിർമ്മിക്കുന്നത്. മൈത്രി മൂവി മേക്കർസ്, സുകുമാർ റൈറ്റിങ്സ് എന്നിവർ ചേർന്നാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം അവതരിപ്പിക്കുന്നത്.

ഗാനത്തിലെ രാം ചരണിന്റെ നൃത്ത ചുവടുകൾ ഇതിനോടകം ആരാധകർക്കിടയിൽ വൈറലാണ്. ഗാനത്തിന്റെ വിവിധ ഭാഷാ പതിപ്പുകൾ പുറത്തു വന്നിട്ടുണ്ട്. എല്ലാ പതിപ്പുകൾക്കും ഗംഭീര സ്വീകരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. കയ്യിൽ ക്രിക്കറ്റ് ബാറ്റും പിടിച്ചു കൊണ്ടുള്ള രാം ചരണിന്റെ ഹുക് സ്റ്റെപ് ആണ് ഗാനത്തിന്റെ ഹൈലൈറ്റ് ആയി മാറിയത്. ചിത്രത്തിലെ നായികാ വേഷം ചെയ്യുന്ന ജാൻവി കപൂറും സംഗീത സംവിധായകൻ എ ആർ റഹ്‍മാനും ഉൾപ്പെടുന്ന ദൃശ്യങ്ങളും ഗാനത്തിന്റെ ലിറിക്കൽ വീഡിയോയുടെ ഭാഗമാണ്. ജാനി മാസ്റ്റർ ആണ് ഈ ഗാനത്തിന് വേണ്ടി നൃത്ത ചുവടുകൾ ഒരുക്കിയത്. അച്ചിയമ്മ എന്ന് പേരുള്ള കഥാപാത്രമായാണ് ജാൻവി ഈ ചിത്രത്തിൽ വേഷമിടുന്നത്. ജാൻവിയുടെ കാരക്ടർ പോസ്റ്റർ അടുത്തിടെ പുറത്തു വിട്ടിരുന്നു.

കന്നഡ സൂപ്പർതാരം ശിവരാജ് കുമാറും ചിത്രത്തിന്റെ താരനിരയുടെ ഭാഗമാണ്. രാം ചരൺ- ശിവരാജ് കുമാർ ടീം ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. നേരത്തെ പുറത്തു വന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക്, ടൈറ്റിൽ ഗ്ലിമ്പ്സ് എന്നിവയും സമൂഹ മാധ്യമങ്ങളിൽ വലിയ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. വമ്പൻ ശാരീരിക പരിവർത്തനമാണ് ഈ ചിത്രത്തിനായി രാം ചരൺ നടത്തിയത്. ഒന്നിലധികം വ്യത്യസ്ത ലുക്കുകളിലാണ് രാം ചരൺ കഥാപാത്രത്തെ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ബ്രഹ്മാണ്ഡ കാൻവാസിൽ ഒരുക്കുന്ന ഈ ചിത്രത്തിലൂടെ രാം ചരണിനെ ഇതുവരെ പ്രേക്ഷകർ കാണാത്ത മാസ്സ് അവതാരമായി എത്തിക്കാനുള്ള ശ്രമത്തിലാണ് സംവിധായകൻ ബുചി ബാബു സന. ചിത്രത്തിന്റെ ചിത്രീകരണം ഇപ്പോൾ പുരോഗമിക്കുകയാണ്. ജഗപതി ബാബു, ബോളിവുഡ് താരം ദിവ്യേന്ദു എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.

രചന, സംവിധാനം -ബുചി ബാബു സന, അവതരണം – മൈത്രി മൂവി മേക്കേഴ്‌സ്, സുകുമാർ റൈറ്റിംഗ്സ്, നിർമ്മാണം – വെങ്കട സതീഷ് കിലാരു, ബാനർ – വൃദ്ധി സിനിമാസ്, കോ പ്രൊഡ്യൂസർ – ഇഷാൻ സക്സേന, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- വി. വൈ. പ്രവീൺ കുമാർ, ഛായാഗ്രഹണം – രത്നവേലു, സംഗീതം – എ ആർ റഹ്മാൻ, എഡിറ്റർ- നവീൻ നൂലി, പ്രൊഡക്ഷൻ ഡിസൈൻ – അവിനാഷ് കൊല്ല, മാർക്കറ്റിംഗ്- ഫസ്റ്റ് ഷോ, പിആർഒ – ശബരി

പ്രേക്ഷകരെ പേടിപ്പിക്കുന്ന ഇൻസ്പെക്ഷൻ ബംഗ്ലാവ്

0

ഹൊറർ കോമഡി ചിത്രങ്ങൾക്ക് എന്നും പ്രേക്ഷകർക്കിടയിൽ വലിയ ഡിമാൻഡ് ആണ്. ചിരിപ്പിക്കലും പേടിപ്പിക്കലും എന്ന കോമ്പിനേഷനിൽ വളരെ കുറച്ച് ചിത്രങ്ങൾ മാത്രമേ പുറത്തു വന്നിട്ടുള്ളൂ, അതിൽ മിക്കതും ബ്ലോക്ക് ബസ്റ്ററും ആണ്. മലയാളത്തിൽ ഇപ്പോഴിതാ ആ വിഭാഗത്തിൽ വെബ് സീരീസുമായി എത്തിയിരിക്കുകയാണ് ഇന്ത്യയിലെ തന്നെ നമ്പർ വൺ സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ സീ5.

ഇൻസ്പെക്ഷൻ ബംഗ്ലാവ് എന്ന പേരിൽ കഴിഞ്ഞ ദിവസമാണ് വെബ് സീരീസ് സി 5 വഴി പുറത്തിറങ്ങിയത്. ശബരീഷ് വർമ്മ കേന്ദ്രകഥാപാത്രമായി എത്തുന്ന സീരീസ് സാഹിത്യ അക്കാദമി അവാർഡ് ജേതാവ് സുനീഷ് വാരനാടിൻ്റെ രചനയിൽ, സംവിധായകൻ സൈജു എസ് എസ് ആണ് ഒരുക്കിയിരിക്കുന്നത്. ഉണ്ണിമുകുന്ദൻ നായകനായ ‘ഇര’ എന്ന ചിത്രം സംവിധാനം ചെയ്ത് ശ്രദ്ധേയനായ വ്യക്തിയാണ് സൈജു.ശബരീഷിന് പുറമേ ആധിയ പ്രസാദ്, ഷാജു ശ്രീധർ, സെന്തിൽ കൃഷ്ണ രാജാമണി എന്നിവരും പ്രധാന കഥാപാത്രങ്ങളായി സീരീസിൽ എത്തുന്നുണ്ട്. അഭിനയത്രി കൂടിയായ വീണ നായർ ആണ് ചിത്രം വീണ നായർ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഒരുക്കുന്നത്.

ഒരു ഗ്രാമത്തിലെ വിജനമായ പ്രേത ബംഗ്ലാവിലേക്ക് പോലീസ് സ്റ്റേഷൻ മാറ്റി സ്ഥാപിക്കുകയും, തുടർന്ന് അവിടത്തെ പോലീസുകാർക്ക് അനുഭവിക്കേണ്ടിവരുന്ന സന്ദർഭങ്ങളുമാണ് സീരീസിന്റെ കഥാഗതി. കേന്ദ്ര കഥാപാത്രമായ ഇൻസ്പെക്ടർ വിഷ്ണുവായി എത്തുന്നത് ശബരീഷ് വർമ്മയാണ്. ദൈവത്തിലും പിശാചിലും ഉറച്ചു വിശ്വസിക്കുന്ന പേടിത്തുണ്ടനായ സർക്കിൾ ഇൻസ്പെക്ടർ വിഷ്ണുവും സംഘവും പ്രേത ബംഗ്ലാവ് പോലീസ് സ്റ്റേഷനായി ഒരുക്കുകയും, അവർക്കിടയിലേക്ക് പാരാ നോർമൽ ആക്ടിവിറ്റി ചെയ്യുന്ന മൈഥിലി കൂടി എത്തുന്നതോടെ കഥ മുറുകുന്നു. 7 എപ്പിസോഡുകൾ നീണ്ടുനിൽക്കുന്ന സീരീസ് ഹാസ്യവും ഭീതിയും ത്രില്ലറും ഒത്തുചേർന്ന് ഒരു ഗംഭീര അനുഭവമാണ് പ്രേക്ഷകർക്ക് നൽകുന്നത്. ഗംഭീരമായ ഹൊറർ സീനുകളുടെ മേക്കിങ് തന്നെയാണ് സീരീസിന്റെ മുഖ്യ ആകർഷണം. ഭീതിയുടെയും ഹാസ്യത്തിന്റെയും നൂല്പാലത്തിലൂടെ ഏഴ് എപ്പിസോഡുകൾ നീണ്ടുനിൽക്കുന്ന യാത്ര സിനിമ പ്രേമികൾക്ക് മറക്കാനാവാത്ത ഒരു അനുഭവമായിരിക്കും നൽകുക.

മികച്ച കഥയും കഥാപാത്രങ്ങളുടെ പശ്ചാത്തലവും പ്രേക്ഷകരുമായി കണക്ട് ചെയ്യുന്ന ശക്തമായ ഒരു ഇമോഷണൽ ഭാഗവും ഈ സീരീസിനുണ്ട്. അതുകൊണ്ടുതന്നെ ക്യാമറ ആംഗിളിലൂടെ പ്രേക്ഷകനെ അമ്പരപ്പിക്കേണ്ട ആവശ്യം വരുന്നില്ല. കഥയുടെ നിലവാരം താഴെ പോകാതെയും ഇമോഷണൽ വശങ്ങൾക്ക് കോട്ടം സംഭവിക്കാതെയും സംവിധായകന് സീരീസ് പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിക്കുവാൻ സാധിച്ചിട്ടുണ്ട്.ഇൻസ്പെക്ഷൻ ബംഗ്ലാവ് കാണുന്ന പ്രേക്ഷകരെ പേടിപ്പിക്കുന്നതിനപ്പുറം, ഈ ചിത്രത്തിലെ കഥാപാത്രങ്ങളെ പേടിപ്പിക്കുന്ന കാര്യങ്ങളാണ് കഥയിൽ നടക്കുന്നത്. അങ്ങനെയൊരു സാഹചര്യത്തിൽ പെട്ടുപോകുന്ന ഒരു കൂട്ടം പൊലീസുകാരുടെ ഭീതി പ്രേക്ഷകരിൽ വാസ്തവത്തിൽ ഉണ്ടാക്കുന്നത് ചിരിയാണ്. അങ്ങനെയാണ് ഈ ചിത്രത്തിൻ്റെ ജോണർ ഹൊറർ കോമഡിയായി മാറുന്നത്.
റേറ്റിംഗ് : 3/5

അടുത്തിടെ മലയാളത്തിൽ വന്ന മികച്ച വെബ് സീരീസുകളുടെ പട്ടികയിൽ ഉറപ്പായും മുൻനിരയിൽ തന്നെ ഇൻസ്പെക്ഷൻ ബംഗ്ലാവിനെ കാണുവാൻ സാധിക്കും. വരുംദിവസങ്ങളിൽ സോഷ്യൽ മീഡിയകളിലും സിനിമ പ്രേമികൾക്കിടയിലും ഈ സീരീസ് ചർച്ചാവിഷയമാകും എന്ന കാര്യത്തിലും ഉറപ്പാണ്.

”നാട്ടുകാര് പലപേരും വിളിക്കും, ഡബിൾ മോഹനൻ, സാൻഡൽ മോഹനൻ, ചിന്ന വീരപ്പൻ” !! ‘വിലായത്ത് ബുദ്ധ’യുടെ ഞെട്ടിപ്പിക്കുന്ന ട്രെയിലർ പുറത്ത്; ചിത്രം നവംബർ 21ന് തിയേറ്ററുകളിൽ

0

പൃഥ്വിരാജ് സുകുമാരൻ ചന്ദന മോഷ്ടാവായ ഡബിൾ മോഹൻ എന്ന കഥാപാത്രമായി എത്തുന്ന ‘വിലായത്ത് ബുദ്ധ’ യുടെ ആകാംക്ഷ നിറയ്ക്കുന്ന ട്രെയിലർ പുറത്തിറങ്ങി. ലുലു മാളിൽ നടന്ന ചടങ്ങിലാണ് പൃഥ്വിരാജ് ചിത്രത്തിന്‍റെ ഒഫീഷ്യൽ ട്രെയിലർ പുറത്തിറക്കിയത്. കാടും നാടും വിറപ്പിച്ച ഡബിൾ മോഹനന്‍റെ കഥ ഒരു ഗംഭീര ദൃശ്യ വിസ്മയം തന്നെയാകുമെന്നാണ് ട്രെയിലർ സൂചന നൽകിയിരിക്കുന്നത്. ചിത്രം നവംബർ 21നാണ് വേൾഡ് വൈഡ് റിലീസ്. ഉർവ്വശി തിയേറ്റേഴ്സിൻ്റെ ബാനറിൽ സന്ദീപ്‌ സേനൻ നിര്‍മ്മിച്ച് ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്നതാണ് ചിത്രം.

ശ്വാസമടക്കിപ്പിടിച്ചിരുന്ന കണ്ടുപോകുന്ന ഒട്ടേറെ രംഗങ്ങളും ആക്ഷൻ സീനുകളും അഭിനയമുഹൂർത്തങ്ങളുമൊക്കെയായാണ് ചിത്രമെത്തുന്നതെന്നാണ് ട്രെയിലർ കാണുമ്പോള്‍ മനസ്സിലാക്കാനാകുന്നത്. ഡബിൾ മോഹനനായി ഇതുവരെ കാണാത്ത രീതിയിലുള്ള മേക്കോവറിലാണ് പൃഥ്വിരാജ് ചിത്രത്തിൽ എത്തുന്നത്. ശ്രദ്ധേയ കഥാപാത്രമായി ഷമ്മി തിലകനും ചിത്രത്തിലെത്തുന്നുണ്ട്. പൊന്നുകായ്ക്കുന്ന മരമെന്നു വിശേഷിപ്പിക്കാവുന്ന ചന്ദന മരങ്ങളുടെ കേന്ദ്രമായ മറയൂരിലെ ചന്ദനക്കാടുകളുടെ പശ്ചാത്തലത്തിലൂടെയാണ് ചിത്രം കഥ പറയുന്നത്.

ജി. ആർ ഇന്ദുഗോപന്‍റെ പ്രശസ്ത നോവലായ ‘വിലായത്ത് ബുദ്ധ’ അതേ പേരിൽ തന്നെയാണ് ജയൻ നമ്പ്യാരുടെ സംവിധാനത്തിൽ സിനിമയായി പ്രേക്ഷകരിലേക്ക് എത്തുന്നത്. പ്രിയംവദ കൃഷ്ണയാണ് ചിത്രത്തിലെ നായിക. സിനിമയുടേതായി മുമ്പ് പുറത്തിറങ്ങിയിരുന്ന പോസ്റ്ററുകളും ടീസറും ‘കാട്ടുരാസ’ എന്ന ഗാനവും ഇതിനകം സോഷ്യൽ മീഡിയയിൽ ഏവരും ഏറ്റെടുത്തുകഴിഞ്ഞിട്ടുണ്ട്. സിനിമയുടെ പ്രൊമോ സോങ് ലൊക്കേഷൻ സ്റ്റിൽ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നത് ഏറെ ശ്രദ്ധേയമായിരുന്നു.

‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും’, ‘സത്യം പറഞ്ഞാൽ വിശ്വസിക്കുവോ’, ‘സൗദി വെള്ളക്ക’ തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഉർവ്വശി തിയെറ്റേഴ്സിൻ്റെ ബാനറിൽ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ സിനിമയുമാണ് ‘വിലായത്ത് ബുദ്ധ’. എവിഎ പ്രൊഡക്ഷൻസിനുവേണ്ടി എ.വി അനൂപുമായി ചേർന്നാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ജി.ആർ. ഇന്ദുഗോപനും രാജേഷ് പിന്നാടനും ചേർന്നാണ് ‘വിലായത്ത് ബുദ്ധ’യുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. പകയും പ്രതികാരവും പ്രണയവും പശ്ചാത്തലമാകുന്ന ഒരു ത്രില്ലർ ചിത്രമായെത്തുന്ന
‘വിലായത്ത് ബുദ്ധ’യിൽ പൃഥ്വിയെ കൂടാതെ ഷമ്മി തിലകൻ, അനു മോഹൻ, രാജശ്രീ നായർ, ടി.ജെ. അരുണാചലം തുടങ്ങി നിരവധി താരങ്ങളുണ്ട്.

ജേക്സ് ബിജോയ്‌ ആണ്‌ സംഗീത സംവിധാനം. ശ്രദ്ധേയ ഛായാഗ്രാഹകനായ അരവിന്ദ് കശ്യപും രെണദേവും ചേർന്നാണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. എക്സിക്യുട്ടീവ് പ്രൊഡ്യൂസർ: സംഗീത് സേനൻ, എഡിറ്റർ: ശ്രീജിത്ത് സാരംഗ്, പ്രൊഡക്ഷൻ ഡിസൈനർ: ബംഗ്ലാൻ, ലൈൻ പ്രൊഡ്യൂസർ: രഘു സുഭാഷ് ചന്ദ്രൻ, ആർട്ട് ഡയറക്ടർ: ജിത്തു സെബാസ്റ്റ്യൻ, മേക്കപ്പ്: മനു മോഹൻ, പ്രൊഡക്‌ഷന്‍ കണ്‍ട്രോളര്‍: അലക്‌സ് ഇ. കുര്യന്‍, പ്രൊജക്ട് ഡിസൈനർ: മനു ആലുക്കൽ, സൗണ്ട് ഡിസൈൻ: അജയൻ അടാട്ട്, പയസ്മോൻ സണ്ണി, സൗണ്ട് മിക്സ്: എംആർ രാജാകൃഷ്ണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: കിരൺ റാഫേൽ, സ്റ്റണ്ട്സ്: രാജശേഖ‌‍ര്‍, കലൈ കിങ്സൺ, സുപ്രീം സുന്ദർ, മഹേഷ് മാത്യു, ഫസ്റ്റ് അസോസിയേറ്റ് ഡയറക്ടർ: വിനോദ് ഗംഗ, വിഎഫ്എക്സ് ഡയറക്ടർ: രാജേഷ് നായർ, കളറിസ്റ്റ്: ലിജു പ്രഭാകർ, ഡിഐ സ്റ്റുഡിയോ: രംഗ്റെയ്സ് മീഡിയ, വിഎഫ്സ്: ബ്ലാക്ക് മരിയ സ്റ്റുഡിയോ, എക്സൽ മീഡിയ, എ2കെ24 കമ്പനി, സ്പെക്ട്രെ പോസ്റ്റ് പ്രൈ.ലിമിറ്റഡ്, ടൈറ്റിൽ ആനിമേഷൻ: ശരത് വിനു, സ്റ്റിൽസ്: സിനറ്റ് സേവ്യർ, പ്രൊമോഷൻസ്: പൊഫാക്റ്റിയോ, ടൈറ്റിൽ ഡിസൈൻ: ഓൾഡ് മോങ്ക്സ്, പബ്ലിസിറ്റി ഡിസൈൻസ്: യെല്ലോ ടൂത്ത്സ്, ഓവർസീസ് ഡിസ്ട്രിബ്യൂഷൻ: ഫാർസ് ഫിലിംസ്, , പിആർഒ: ആതിര ദിൽജിത്ത്.

vilaayath-budha-official-trailer

ബീഹാറിൽ നിതീഷിന്റെ തേരോട്ടം; എൻ.ഡി.എ പിടിച്ചടക്കി; തകർന്നടി‍ഞ്ഞ് മഹാസഖ്യം

0

ബിഹാർ: ബിഹാർ തെരഞ്ഞെടുപ്പിൽ വൻ വിജയവും സംസ്ഥാനം പിടിച്ചടക്കി ജെഡിയു-ബിജെപി സഖ്യം. 243 സീറ്റുകളിൽ 203 സീറ്റുകളും എൻഡിഎ നേടി.നിതീഷ് കുമാര്‍ തന്നെ മുഖ്യമന്ത്രിയാകുമെന്ന് ബിജെപി വ്യക്തമാക്കി. എൻഡിഎ 203, മഹാ സഖ്യം 33 സീറ്റുകളുമാണ് നേടിയത്.പിന്നാക്ക മേഖലകളിലുള്‍പ്പടെ എന്‍ഡിഎയാണ് ലീഡ് ചെയ്യുന്നത്. രാഘവ്പുരില്‍ തേജസ്വി ലീ‍ഡ് ചെയ്യുമ്പോള്‍ താരാപുരില്‍ ബിജെപി ഉപമുഖ്യമ്ത്രി സാമ്രാട്ട് ചൗധരിയും തേജ് പ്രതാപും പിന്നിലാണ്.

എൻഡിഎ – 203 സീറ്റിൽ ലീഡ്

ഇന്ത്യ സഖ്യം – 33 സീറ്റിൽ ലീഡ്

ജെഎസ്പി – 0 സീറ്റിൽ ലീഡ്

മറ്റുള്ളവർ – 07 സീറ്റിൽ ലീഡ്

66.91 ശതമാനം എന്ന റെക്കോർഡ് പോളിംഗ് നടന്ന ഈ തെരഞ്ഞെടുപ്പിൽ എൻഡിഎക്ക് അനുകൂലമായാണ് എക്സിറ്റ് പോളുകൾ മുഴുവൻ പ്രവചിക്കുന്നത്. 243 അംഗ നിയമസഭയിൽ 122 സീറ്റാണ് ഭൂരിപക്ഷത്തിന് ആവശ്യമായത്. നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള എൻഡിഎയ്ക്ക് 130 മുതൽ 167 വരെ സീറ്റുകൾ ലഭിക്കാമെന്നാണ് പൊതുവേയുള്ള പ്രവചനം. ഇന്ത്യ സഖ്യത്തിന് 70 മുതൽ 108 വരെ സീറ്റുകൾ ലഭിക്കുമെന്നാണ് കണക്ക്.

പ്രശാന്ത് കിഷോറിന്റെ ജൻ സുരാജ് പാർട്ടിക്ക് ഈ തെരഞ്ഞെടുപ്പിൽ വലിയ മുന്നേറ്റം നടത്താൻ സാധ്യതയില്ലെന്നും എക്സിറ്റ് പോളുകൾ സൂചിപ്പിക്കുന്നു. ഇന്ത്യാ സഖ്യം തന്നെ സർക്കാർ രൂപീകരിക്കും എന്ന ഉറപ്പിലാണ് തേജസ്വി യാദവ്. വോട്ടെണ്ണൽ ദിനത്തിൽ ഒരു തരത്തിലുള്ള ക്രമക്കേടിനും അവസരം നൽകരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ടിഡിപിയുടെയും, അധികാരം നിലനിർത്തുന്നതിന് വേണ്ടി സഖ്യമാറ്റത്തിന് പോലും പിന്നോട്ടില്ലെന്ന് പലവട്ടം തെളിയിച്ച നിതേഷ് കുമാർ നയിക്കുന്ന ജെഡിയുവിന്റെയും പിന്തുണയോടെ കേന്ദ്രത്തിൽ ഭരണത്തിലിരിക്കുന്ന ബിജെപിക്ക് ബിഹാറിൽ എൻഡിഎ സഖ്യഭരണം തുടരുന്നത് നിർണായകമാണ്.

bihar election result