നിങ്ങൾ ഓരോരുത്തരും നൽകിയ സ്നേഹത്തിന്റെ പ്രതിഫലനം; മനോരമ ന്യൂസ് മേക്കർ പുരസ്കാരം ഏറ്റുവാങ്ങി കുറിപ്പുമായി സുരേഷ് ​ഗോപി

കൊച്ചി: മനോരമ ന്യൂസ്മേക്കർ പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം സന്തോഷം പങ്കിട്ട് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ​ഗോപിയുടെ കുറിപ്പ്. ഭാരതത്തിന്റെ ബഹുമാന്യനായ ഉപരാഷ്ട്രപതിയിൽ നിന്ന് മനോരമ ന്യൂസ് മേക്കർ 2024 പുരസ്കാരം ഏറ്റവുവാങ്ങാൻ കഴിഞ്ഞതിൽ സന്തോഷമെന്നും അദ്ദേഹം കുറിക്കുന്നു, നിങ്ങൾ ഓരോരുത്തരും നൽകിയ സ്നേഹത്തിന്റെ പ്രതിഫലനമാണ് പുരസ്കരമെന്നും എന്നെ ഞാനാക്കിയ അമ്മയ്ക്കും അച്ഛനും പ്രതിസന്ധികളിൽ തളരാതെ ചേർത്തുപിടിച്ച ഭാര്യക്കും നന്ദിയെന്ന് സുരേഷ് ​​ഗോപി കുറിക്കുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

ഹൃദയം നിറഞ്ഞ നന്ദി.

ഇന്ന് ഭാരതത്തിന്റെ ബഹുമാന്യനായ ഉപരാഷ്ട്രപതി C.P രാധാകൃഷ്ണന്‍ സാറിന്റെ കൈകളിൽ നിന്നും മനോരമ ന്യൂസ്‌മേക്കർ 2024 പുരസ്‌കാരം ഏറ്റുവാങ്ങാൻ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായി ഞാൻ കാണുന്നു. ഈ അംഗീകാരം എൻ്റെ വ്യക്തിപരമായ നേട്ടമല്ല, മറിച്ച്, നിങ്ങൾ ഓരോരുത്തരുടെയും സ്നേഹത്തിൻ്റെ പ്രതിഫലനമാണ്.
എന്നെ ഞാനാക്കിയ, വഴികാട്ടികളായ എൻ്റെ അച്ഛനും അമ്മയ്ക്കും ആദ്യം പ്രണാമം. പ്രതിസന്ധികളിൽ തളരാതെ എന്നെ ചേർത്തുപിടിച്ച എൻ്റെ പ്രിയപ്പെട്ട ഭാര്യയ്ക്കും കുടുംബത്തിനും എൻ്റെ ഹൃദയം നിറഞ്ഞ നന്ദി. നിങ്ങളുടെ പിന്തുണയാണ് എൻ്റെ ഏറ്റവും വലിയ ശക്തി.
എന്നാൽ, ഈ പുരസ്‌കാരം ഞാൻ ആദ്യമായും അവസാനമായും സമർപ്പിക്കുന്നത്, എൻ്റെ ഹൃദയം കൊണ്ട് ഏറ്റെടുത്ത, തൃശ്ശൂരിലെ എൻ്റെ പ്രിയപ്പെട്ട ജനങ്ങൾക്കാണ്.
നിങ്ങളുടെ നിസ്സീമമായ സ്നേഹവും, വിശ്വാസവുമാണ് എൻ്റെ ഈ യാത്രയുടെ ഇന്ധനം. തൃശ്ശൂരിന്റെ മണ്ണിൽ നിന്നും നിങ്ങൾ എനിക്ക് പകർന്നു തന്ന ഊർജ്ജമാണ് എന്നെ ഇവിടെയെത്തിച്ചത്. ഈ പുരസ്‌കാരത്തിൻ്റെ തിളക്കം എൻ്റെ കണ്ണുകളിലല്ല, തൃശ്ശൂരിൻ്റെ അഭിമാനത്തിലാണ്.

ഈ വലിയ ബഹുമതി നൽകി എന്നെ ആദരിച്ച മനോരമയ്ക്ക് പ്രത്യേക നന്ദി.

sureshgopi about manorama news maker award

By admin