Home Blog Page 63

ദുൽഖർ സൽമാൻ – സെൽവമണി സെൽവരാജ് ചിത്രം “കാന്ത”; പ്രദർശന വിജയത്തിന്റെ രണ്ടാം വാരത്തിലേക്ക് ക്ലാസിക് ത്രില്ലർ

0

ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കിയ “കാന്ത” വമ്പൻ പ്രേക്ഷക പിന്തുണയോടെ രണ്ടാം വാരത്തിലേക്ക്. നിറഞ്ഞ സദസ്സുകളിലാണ് ചിത്രം കേരളത്തിലെ തീയേറ്ററുകളിൽ പ്രദർശിപ്പിക്കുന്നത്. രണ്ടാം വാരവും കേരളത്തിലെ പ്രമുഖ കേന്ദ്രങ്ങളിലെല്ലാം ചിത്രം പ്രദർശിപ്പിക്കുന്നുണ്ട്. യുവാക്കളും കുടുംബ പ്രേക്ഷകരും നല്ല സിനിമകളെ സ്നേഹിക്കുന്ന സിനിമാ പ്രേമികളും ഒരുപോലെ സ്വീകരിച്ച ഈ ചിത്രം മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടിയാണ് മുന്നോട്ടു കുതിക്കുന്നത്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവർ ചേർന്നാണ് ‘കാന്ത’ നിർമ്മിച്ചത്. ദുൽഖർ സൽമാൻ, ജോം വർഗീസ്, റാണ ദഗ്ഗുബതി, പ്രശാന്ത് പോട്ട്ലൂരി എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. ചിത്രം കേരളത്തിലെത്തിച്ചത് വേഫറെർ ഫിലിംസ്.

ബോക്സ് ഓഫീസിൽ മികച്ച കളക്ഷൻ ഇടുന്ന ചിത്രം ഡൊമസ്റ്റിക് മാർക്കറ്റിലും ഓവർസീസ് മാർക്കറ്റിലും വലിയ പ്രതികരണമാണ് നേടിയത്. കേരളം, തമിഴ്നാട്, ആന്ധ്ര, തെലുങ്കാന, കർണാടക സംസ്ഥാനങ്ങളിലും റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിലും മികച്ച വിജയം തുടരുന്ന ചിത്രം, വിദേശ മാർക്കറ്റുകളിലും കൂടുതൽ സ്‌ക്രീനുകളിൽ രണ്ടാം വാരത്തിലേക്കു കടന്നിരിക്കുകയാണ്. ഒരു നടനെന്ന നിലയിൽ ദുൽഖർ സൽമാന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനം പ്രേക്ഷകരുടെ മിന്നിലെത്തിച്ച ഈ ചിത്രം, 1950 കളിലെ മദ്രാസിന്റെയും തമിഴ് സിനിമയുടെയും പശ്‌ചാത്തലത്തിൽ കഥ പറയുന്ന ഒരു പീരീഡ് ഡ്രാമ ആയാണ് ഒരുക്കിയിരിക്കുന്നത്. നടിപ്പ് ചക്രവർത്തി എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന ടി കെ മഹാദേവൻ എന്ന നടൻ ആയി ചിത്രത്തിൽ ദുൽഖർ നടത്തിയ പ്രകടനത്തിന് എല്ലാ കോണിൽ നിന്നും വലിയ കയ്യടിയാണ് ലഭിക്കുന്നത്.

ദുൽഖർ കൂടാതെ സമുദ്രക്കനി, റാണ ദഗ്ഗുബതി, ഭാഗ്യശ്രീ ബോർസെ എന്നിവർ ഈ ചിത്രത്തിൽ കാഴ്ചവച്ച പ്രകടനത്തിനും വലിയ പ്രശംസ ലഭിക്കുന്നുണ്ട് രവീന്ദ്ര വിജയ്, ഭഗവതി പെരുമാൾ, നിഴൽകൾ രവി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. ഒരേ സമയം ഒരു ക്ലാസിക് പീരീഡ് ഡ്രാമ ആയും ക്ലാസിക് ത്രില്ലർ ആയും ഒരുക്കിയ ചിത്രം വലിയ തീയേറ്റർ അനുഭവമാണ് നൽകുന്നതെന്നും പ്രേക്ഷകർ സാക്ഷ്യപ്പെടുത്തുന്നു. ദുൽഖർ സൽമാന്റെ കരിയറിലെ തന്നെ ഒരു പൊൻതൂവലായി ചിത്രം മാറിക്കഴിഞ്ഞു. ഒരുപിടി മികച്ച ചിത്രങ്ങൾ മലയാളത്തിൽ നിർമ്മിച്ചിട്ടുള്ള വേഫേറർ ഫിലിംസ് നിർമ്മിച്ച ആദ്യ അന്യഭാഷാ ചിത്രമാണ് ‘കാന്ത’. തമിഴിൽ ഒരുക്കിയ ഈ ചിത്രം മലയാളം, തെലുങ്കു, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്തിട്ടുണ്ട്.

ഛായാഗ്രഹണം- ഡാനി സാഞ്ചസ് ലോപ്പസ്, സംഗീതം- ഝാനു ചന്റർ, എഡിറ്റർ- ലെവെലിൻ ആന്റണി ഗോൺസാൽവേസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് – സായ് കൃഷ്ണ ഗഡ്വാൾ, സുജയ് ജയിംസ്, ലൈൻ പ്രൊഡ്യൂസർ – ശ്രാവൺ പലപർത്തി, കലാസംവിധാനം- രാമലിംഗം, വസ്ത്രാലങ്കാരം- പൂജിത തടികൊണ്ട, അർച്ചന റാവു, ഹർമൻ കൗർ, സൗണ്ട് ഡിസൈൻ – ആൽവിൻ റെഗോ, സഞ്ജയ് മൗര്യ, അഡീഷണൽ തിരക്കഥ – തമിഴ് പ്രഭ, വിഎഫ്എക്സ് – ഡെക്കാൺ ഡ്രീംസ്, ഡിഐ കളറിസ്റ്റ് – ഗ്ലെൻ ഡെന്നിസ് കാസ്റ്റിഞൊ, പബ്ലിസിറ്റി ഡിസൈൻ – എയ്സ്തെറ്റിക്ക് കുഞ്ഞമ്മ, ടൂ സിഡ്, പിആർഒ- ശബരി.

ആക്ഷൻ കോമഡി ചിത്രം ‘പെറ്റ് ഡിറ്റക്റ്റീവ്’ നവംബർ 28 മുതൽ ZEE5-ൽ

0

തിയറ്ററിൽ ‌പ്രേക്ഷകരെ ആദ്യാവസാനം ചിരിപ്പിക്കുകയും ആവേശം കൊള്ളിക്കുകയും ചെയ്ത ഫൺ ചിത്രം പെറ്റ് ഡിറ്റക്ടീവ് നവംബർ 28 മുതൽ ZEE5-ൽ സ്ട്രീമിങ് ആരംഭിക്കും.ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ, ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രം തിയറ്ററിൽ ബ്ലോക്ക്ബസ്റ്റർ ഹിറ്റായിരുന്നു.

ഷറഫുദ്ദീൻ, അനുപമ പരമേശ്വരൻ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്ത ചിത്രം സംവിധാനം ചെയ്തത് പ്രനീഷ് വിജയനാണ്. പ്രനീഷ് വിജയനും ജയ് വിഷ്ണുവും ചേർന്ന് രചിച്ച ചിത്രത്തിന്റെ കോ പ്രൊഡ്യൂസേഴ്സ് – ബൈജു ഗോപാലൻ, വി. സി. പ്രവീൺ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – കൃഷ്ണമൂർത്തി എന്നിവരാണ്. ചിത്രം കേരളത്തിൽ വിതരണം ചെയ്തത് ഡ്രീം ബിഗ് ഫിലിംസ്.വിനയ് ഫോർട്ട്, രഞ്ജി പണിക്കർ, വിജയരാഘവൻ, വിനായകൻ, ഷോബി തിലകൻ,ജോമോൻ ജ്യോതിർ,നിഷാന്ത് സാഗർ, ശ്യാം മോഹൻ,അൽതാഫ് സലിംഎന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

രാജേഷ് മുരുകേശൻ ആണ് ചിത്രത്തിന് സംഗീത സംവിധാനം നിർവഹിച്ചത്.മുകുന്ദനുണ്ണി അസോസിയേറ്റ്സ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ സംവിധായകൻ എന്ന നിലയിൽ ശ്രദ്ധ നേടിയ അഭിനവ് സുന്ദർ നായകാണ് ഈ ചിത്രത്തിൻ്റെ എഡിറ്റിങ് നിർവഹിച്ചത്.

ലോജിക്കിന്റെ ഭാരമില്ലാതെ കുട്ടികളും കുടുംബങ്ങളും യുവ പ്രേക്ഷകരും ഉൾപ്പെടെയുള്ള എല്ലാത്തരം പ്രേക്ഷകർക്കും ആസ്വദിച്ചുകാണാവുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.ടോണി ജോസ് അലുല എന്ന ഡിറ്റക്റ്റീവ് കഥാപാത്രമായി ഷറഫുദീൻ വേഷമിട്ട ചിത്രം ഒരു കോമഡി ഇൻവെസ്റ്റിഗേഷൻ ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നത്.

പ്രേക്ഷകർക്ക് കൂടുതലൊന്നും ആലോചിക്കാതെ ചിരിക്കാനാകുന്ന ഒരു സിനിമ ചെയ്യണമെന്നാണ് ഞാൻ ആഗ്രഹിച്ചത്. തിയറ്ററുകളിൽ ചിരിയുടെ പൂരം പടർത്തിയ ആ ചിത്രം ലോകമെമ്പാടുമുള്ള പ്രേക്ഷകർക്ക് ZEE5 ഓ ടി ടിയിൽ നവംബർ 28 മുതൽ സ്ട്രീമിങ് തുടങ്ങുന്നതിൽ വളരെ സന്തോഷമുണ്ടെന്ന് ഷറഫുദ്ദീൻ കൂട്ടിച്ചേർത്തു.

“പെറ്റ് ഡിറ്റക്റ്റീവ്” പ്രേക്ഷകർക്ക് മികച്ചൊരു ചിരി അനുഭവം സമ്മാനിക്കുമെന്ന് ഉറപ്പാണ്. ചിത്രം നവംബർ 28 മുതൽ ZEE5-ൽ സ്ട്രീമിങ് ആരംഭിക്കും.

റൊമാന്റിക്കായി ധ്യാൻ ശ്രീനിവാസനും അപർണാ ദാസും : “ഡിയർ ജോയ്” ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി

0

അഖില്‍ കാവുങ്ങല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ധ്യാൻ ശ്രീനിവാസൻ ചിത്രം “ഡിയർ ജോയി”യുടെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി.ധ്യാനിനൊപ്പം സ്കൂട്ടറിൽ അപർണ ദാസിനെ കാണുമ്പോൾ മലയാളത്തിലേക്ക് ഒരു പുതിയ റൊമാന്റിക് ഡ്രാമ ചിത്രം പ്രേക്ഷകർക്ക് പ്രേതീക്ഷിക്കാം. ഒരിടവേളക്ക് ശേഷമാണ് ധ്യാൻ ശ്രീനിവാസൻ ചിത്രത്തിന്റെ പുതിയ അപ്ഡേഷനിപ്പോൾ വന്നിരിക്കുന്നത്.മുഹാഷിൻ സംവിധാനം ചെയ്ത “വള “യാണ് ധ്യാനിന്റെ അവസാനമായി പുറത്തിറങ്ങിയ ചിത്രം.

എക്ത പ്രൊഡക്ഷൻ പ്രേസേന്റ് ചെയുന്ന “ഡിയർ ജോയ്” നിർമിക്കുന്നത് അമർ പ്രേമാണ്.മുഖ്യ കഥാപാത്രങ്ങളെ കൂടാതെ ഇന്ദ്രൻസ്, ജോണി ആന്റണി, ബിജു സോപാനം, നിർമൽ പാലാഴി,മീര നായർ എന്നിവരും ചിത്രത്തിലുണ്ട്.കലാരംഗത്ത് നിന്ന് അടുത്തിടെ മരണപ്പെട്ട മലയാളികളുടെ പ്രിയപ്പെട്ട കലാകാരൻ കലാഭവൻ നവാസ് അഭിനയിച്ച അവസാന ചിത്രങ്ങളിൽ ഒന്ന് കൂടിയാണ് ഡിയർ ജോയ്.

സംഗീതത്തിന് വളരെ അധികം പ്രാധാന്യമുള്ള ചിത്രത്തിൽ കെ. എസ്. ചിത്ര, വിനീത് ശ്രീനിവാസൻ, വൈക്കം വിജയലക്ഷ്മി എന്നിവരുടേതുൾപ്പെടെയുള്ള അതിമനോഹര ആറോളം ഗാനങ്ങൾ “ഡിയർ ജോയി”യിലുണ്ട്.

അച്ഛൻ ശ്രീനിവാസൻ, സഹോദരൻ വിനീത് ശ്രീനിവാസൻ എന്നിവരെ പോലെ സംവിധാനത്തിലും അഭിനയത്തിലും ഒരേപോലെ പരീക്ഷണങ്ങള്‍ നടത്തിക്കൊണ്ടിരിയ്ക്കുകയാണ് ധ്യാന്‍ ശ്രീനിവാസൻ.
തെന്നിന്ത്യൻ താരം നയന്‍താരയെയും മലയാളത്തിന്റെ സൂപ്പർ താരം നിവിന്‍ പോളിയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ലവ് ആക്ഷന്‍ ഡ്രാമ എന്ന ചിത്രം സംവിധാനം ചെയ്ത ധ്യാൻ ഇപ്പോൾ സംവിധാനം ചെയ്യുന്നതും അഭിനയിക്കുന്നതുമായി പുതിയ പതിനഞ്ചോളം ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിയ്ക്കുന്നത്.

അഖിൽ കാവുങ്ങൽ സംവിധാനം ചെയുന്ന ധ്യാനിന്റെ പുതിയ ചിത്രം ഡിയർ ജോയിയുടെ നിർമാണം അമർ പ്രേം നിർവഹിക്കുമ്പോൾ ഡി. ഒ. പി കൈകാര്യം ചെയുന്നത് റോജോ തോമസ് ആണ്. കോ: പ്രൊഡ്യൂസേഴ്സ്: സുഷിൽ വാഴപ്പിള്ളി,എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ജി. കെ. ശർമ.എഡിറ്റർ: രാകേഷ് അശോക.ആർട്ട്‌: മുരളി ബേപ്പൂർ.സംഗീതം & ബി. ജി. എം: ധനുഷ് ഹരികുമാർ & വിമൽജിത് വിജയൻ.അഡിഷണൽ സോങ് : ഡോ:വിമൽ കുമാർ കാളിപുറയത്ത്. വസ്ത്രലങ്കാരം:സുകേഷ് താനൂർ.മേക്കപ്പ്:രാജീവ്‌ അങ്കമാലി.പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്:സുനിൽ പി സത്യനാഥ്‌.പ്രൊഡക്ഷൻ കൺട്രോളർ: നിജിൽ ദിവാകരൻ.ക്രീയേറ്റീവ് പ്രൊഡ്യൂസർ:റയീസ് സുമയ്യ റഹ്മാൻ.ലിറിക്‌സ്:സന്ദൂപ് നാരായണൻ,അരുൺ രാജ്,ഡോ: ഉണ്ണികൃഷ്ണൻ വർമ,സൽവിൻ വർഗീസ്.സ്റ്റിൽസ്: റിഷാദ് മുഹമ്മദ്‌.
ഡിസൈൻ: ഡാവിഞ്ചി സ്റ്റുഡിയോസ്
പി. ആർ. ഒ. അരുൺ പൂക്കാടൻ ഡിജിറ്റൽ.പി. ആർ അനന്തകൃഷ്ണൻ പി ആർ

‘കാട്ടുക്കുള്ളേ വളരത് സന്തനമരം’! ‘വിലായത്ത് ബുദ്ധ’യിലെ തനി നാടൻ ചേലുള്ള ഗാനം പുറത്ത്, ചിത്രം നാളെ തിയേറ്ററുകളിൽ

0

മറയൂരിന്‍റെ ഗ്രാമഭംഗിയും ചന്ദനമരങ്ങളുടെ ചേലും പ്രദേശവാസികളുടെ തൊഴിൽ സംസ്കാരവും പേരുകേട്ട മറയൂർ ശർക്കരയുടെ പരിണാമങ്ങളുമൊക്കെ ഉള്‍ച്ചേർത്തുകൊണ്ട് മറയൂരിന്‍റെ ഉള്‍ത്തുടിപ്പായി ‘വിലായത്ത് ബുദ്ധ’യിലെ ഗാനം പുറത്ത്. ‘കാട്ടുക്കുള്ളേ വളരത് സന്തനമരം…’ എന്ന വരികളിൽ തുടങ്ങുന്ന ഗാനത്തെ സ്പിരിറ്റ് ഓഫ് മറയൂർ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ജേക്സ് ബിജോയ് ഈണമിട്ട് മറയൂർ സ്വദേശിയായ ഭുവനേശ്വർ എഴുതി പാടിയിരിക്കുന്നതാണ് ഗാനം. പൃഥ്വിരാജ് സുകുമാരൻ ചന്ദന മോഷ്ടാവായ ഡബിൾ മോഹനൻ എന്ന കഥാപാത്രമായി എത്തുന്ന ‘വിലായത്ത് ബുദ്ധ’ നാളെ തിയേറ്ററുകളിലെത്തും. ഉർവ്വശി തിയേറ്റേഴ്സിൻ്റെ ബാനറിൽ സന്ദീപ്‌ സേനൻ നിര്‍മ്മിച്ച് ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്നതാണ് ചിത്രം.

ശ്വാസമടക്കിപ്പിടിച്ചിരുന്ന കണ്ടുപോകുന്ന ഒട്ടേറെ രംഗങ്ങളും ആക്ഷൻ സീനുകളും കുടുംബങ്ങൾ ഏറ്റെടുക്കുന്ന അഭിനയ മുഹൂർത്തങ്ങളുമൊക്കെയായാണ് ചിത്രമെത്തുന്നതെന്നാണ് ട്രെയിലർ തന്നിരിക്കുന്ന സൂചന. ഡബിൾ മോഹനനായി ഇതുവരെ കാണാത്ത രീതിയിലുള്ള മേക്കോവറിലാണ് പൃഥ്വിരാജ് ചിത്രത്തിൽ എത്തുന്നത്. ശ്രദ്ധേയ കഥാപാത്രമായി ഷമ്മി തിലകനും ചിത്രത്തിലെത്തുന്നുണ്ട്. പൊന്നുകായ്ക്കുന്ന മരമെന്നു വിശേഷിപ്പിക്കാവുന്ന ചന്ദന മരങ്ങളുടെ കേന്ദ്രമായ മറയൂരിലെ ചന്ദനക്കാടുകളുടെ പശ്ചാത്തലത്തിലൂടെയാണ് ചിത്രം കഥ പറയുന്നത്.

ജി. ആർ ഇന്ദുഗോപന്‍റെ പ്രശസ്ത നോവലായ ‘വിലായത്ത് ബുദ്ധ’ അതേ പേരിൽ തന്നെയാണ് ജയൻ നമ്പ്യാരുടെ സംവിധാനത്തിൽ സിനിമയായി പ്രേക്ഷകരിലേക്ക് എത്തുന്നത്. പ്രിയംവദ കൃഷ്ണയാണ് ചിത്രത്തിലെ നായിക. സിനിമയുടേതായി മുമ്പ് പുറത്തിറങ്ങിയിരുന്ന പോസ്റ്ററുകളും ടീസറും ‘കാട്ടുരാസ’ എന്ന ഗാനവും ഇതിനകം സോഷ്യൽ മീഡിയയിൽ ഏവരും ഏറ്റെടുത്തുകഴിഞ്ഞിട്ടുണ്ട്. സിനിമയുടെ പ്രൊമോ സോങ് ലൊക്കേഷൻ സ്റ്റിൽ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നത് ഏറെ ശ്രദ്ധേയമായിരുന്നു.

‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും’, ‘സത്യം പറഞ്ഞാൽ വിശ്വസിക്കുവോ’, ‘സൗദി വെള്ളക്ക’ തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഉർവ്വശി തിയെറ്റേഴ്സിൻ്റെ ബാനറിൽ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ സിനിമയുമാണ് ‘വിലായത്ത് ബുദ്ധ’. എവിഎ പ്രൊഡക്ഷൻസിനുവേണ്ടി എ.വി അനൂപുമായി ചേർന്നാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ജി.ആർ. ഇന്ദുഗോപനും രാജേഷ് പിന്നാടനും ചേർന്നാണ് ‘വിലായത്ത് ബുദ്ധ’യുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. പകയും പ്രതികാരവും പ്രണയവും പശ്ചാത്തലമാകുന്ന ഒരു ത്രില്ലർ ചിത്രമായെത്തുന്ന
‘വിലായത്ത് ബുദ്ധ’യിൽ പൃഥ്വിയെ കൂടാതെ ഷമ്മി തിലകൻ, അനു മോഹൻ, രാജശ്രീ നായർ, ടി.ജെ. അരുണാചലം തുടങ്ങി നിരവധി താരങ്ങളുണ്ട്.

ജേക്സ് ബിജോയ്‌ ആണ്‌ സംഗീത സംവിധാനം. ശ്രദ്ധേയ ഛായാഗ്രാഹകനായ അരവിന്ദ് കശ്യപും രെണദേവും ചേർന്നാണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. എക്സിക്യുട്ടീവ് പ്രൊഡ്യൂസർ: സംഗീത് സേനൻ, എഡിറ്റർ: ശ്രീജിത്ത് സാരംഗ്, പ്രൊഡക്ഷൻ ഡിസൈനർ: ബംഗ്ലാൻ, ലൈൻ പ്രൊഡ്യൂസർ: രഘു സുഭാഷ് ചന്ദ്രൻ, ആർട്ട് ഡയറക്ടർ: ജിത്തു സെബാസ്റ്റ്യൻ, മേക്കപ്പ്: മനു മോഹൻ, പ്രൊഡക്‌ഷന്‍ കണ്‍ട്രോളര്‍: അലക്‌സ് ഇ. കുര്യന്‍, പ്രൊജക്ട് ഡിസൈനർ: മനു ആലുക്കൽ, സൗണ്ട് ഡിസൈൻ: അജയൻ അടാട്ട്, പയസ്മോൻ സണ്ണി, സൗണ്ട് മിക്സ്: എംആർ രാജാകൃഷ്ണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: കിരൺ റാഫേൽ, സ്റ്റണ്ട്സ്: രാജശേഖ‌‍ര്‍, കലൈ കിങ്സൺ, സുപ്രീം സുന്ദർ, മഹേഷ് മാത്യു, ഫസ്റ്റ് അസോസിയേറ്റ് ഡയറക്ടർ: വിനോദ് ഗംഗ, വിഎഫ്എക്സ് ഡയറക്ടർ: രാജേഷ് നായർ, കളറിസ്റ്റ്: ലിജു പ്രഭാകർ, ഡിഐ സ്റ്റുഡിയോ: രംഗ്റെയ്സ് മീഡിയ, വിഎഫ്സ്: ബ്ലാക്ക് മരിയ സ്റ്റുഡിയോ, എക്സൽ മീഡിയ, എ2കെ24 കമ്പനി, സ്പെക്ട്രെ പോസ്റ്റ് പ്രൈ.ലിമിറ്റഡ്, ടൈറ്റിൽ ആനിമേഷൻ: ശരത് വിനു, സ്റ്റിൽസ്: സിനറ്റ് സേവ്യർ, പ്രൊമോഷൻസ്: പൊഫാക്റ്റിയോ, ടൈറ്റിൽ ഡിസൈൻ: ഓൾഡ് മോങ്ക്സ്, പബ്ലിസിറ്റി ഡിസൈൻസ്: യെല്ലോ ടൂത്ത്സ്, ഓവർസീസ് ഡിസ്ട്രിബ്യൂഷൻ: ഫാർസ് ഫിലിംസ്, പ്രൊമോഷൻസ്: 10 ജി മീഡിയ, പിആർഒ: ആതിര ദിൽജിത്ത്.

നയൻതാരയുടെ പിറന്നാളിന് 10 കോടിയുടെ റോൾസ് റോയ്‌സ് സ്‌പെക്ടർ സമ്മാനിച്ച് ഭർത്താവ് വിഘ്നേഷ് ശിവൻ

0

നയൻതാരയുടെ 41-ാം പിറന്നാൾ ഗംഭീരമായി ആഘോഷിച്ച് ഭർത്താവും സംവിധായകനുമായ വിഘ്നേഷ് ശിവൻ . നയൻതാരയ്ക്ക് ഒരു റോൾസ് റോയ്‌സ് ബ്ലാക്ക് ബാഡ്ജ് സ്‌പെക്ടർ കാർ വിഘ്നേഷ് ശിവൻ സമ്മാനമായി നൽകി. പുതിയ കാറുമായി കുടുംബം പോസ് ചെയ്യുന്ന ചിത്രങ്ങൾ അദ്ദേഹം തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ചു.

ചിത്രങ്ങളോടൊപ്പം അദ്ദേഹം ഹൃദയംഗമമായ ഒരു കുറിപ്പും പങ്കുവെച്ചു , “എന്റെ അഴഗി നിന്നെ സ്നേഹിക്കുന്നു, ശരിക്കും, ഭ്രാന്തമായി, ആഴത്തിൽ. നിങ്ങളുടെ ഉയിർ, ഉലാഗ്, വലിയ ഉയിർ, നിങ്ങളുടെ എല്ലാ പ്രിയപ്പെട്ട ആളുകളിൽ നിന്നും. അതിരറ്റ ഹൃദയത്തോടും സ്നേഹം നിറഞ്ഞ ജീവിതത്തോടും നന്ദി പറയുന്നു. എല്ലായ്‌പ്പോഴും ഏറ്റവും മികച്ച നിമിഷങ്ങൾ നൽകി നമ്മെ അനുഗ്രഹിച്ചതിന് പ്രപഞ്ചത്തിനും സർവ്വശക്തനായ ദൈവത്തിനും… സമൃദ്ധമായ സ്നേഹം, അചഞ്ചലമായ പോസിറ്റീവിറ്റി, എന്നിവയാൽ മാത്രം നിറഞ്ഞിരിക്കുന്നു.”

Vignesh Shivan gifts Nayantara a Rolls-Royce car for her birthday

‘കാന്ത’യിലെ ദുൽഖർ സൽമാന്റെ പ്രകടനം ഒരു നാഴികക്കല്ല്; പ്രശംസയുമായി സംവിധായകൻ രഞ്ജിത്ത് ശങ്കർ

0

ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കിയ “കാന്ത” വമ്പൻ പ്രേക്ഷക- നിരൂപക പ്രശംസ നേടി പ്രദർശനം തുടരുകയാണ്. സാധാരണ പ്രേക്ഷകർക്കും നിരൂപകർക്കുമൊപ്പം ചലച്ചിത്ര പ്രവർത്തകരും ചിത്രത്തിനും ദുൽഖർ സൽമാനും കയ്യടിയുമായി മുന്നോട്ടു വരികയാണ്. ഇപ്പോൾ പ്രശസ്ത സംവിധായകൻ രഞ്ജിത്ത് ശങ്കർ ആണ് ഈ ചിത്രത്തിലെ ദുൽഖർ സൽമാന്റെ പ്രകടനത്തെ അഭിനന്ദിച്ചു കൊണ്ട് രംഗത്ത് വന്നിരിക്കുന്നത്. ചിത്രത്തിൽ ദുൽഖർ സൽമാൻ നടത്തിയ പ്രകടനം ഒരു നാഴികക്കല്ലാണ് എന്നാണ് അദ്ദേഹം തന്റെ സോഷ്യൽ മീഡിയ പേജിൽ കുറിച്ചത്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്. ദുൽഖർ സൽമാൻ, ജോം വർഗീസ്, റാണ ദഗ്ഗുബതി, പ്രശാന്ത് പോട്ട്ലൂരി എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. ചിത്രം വമ്പൻ റിലീസായി കേരളത്തിൽ എത്തിച്ചതും വേഫറെർ ഫിലിംസ് തന്നെയാണ്.

നേരത്തെ നടൻ ചന്തു സലിം കുമാറും ദുൽഖറിനെ അഭിനന്ദിച്ചു കൊണ്ട് മുന്നോട്ട് വന്നിരുന്നു. തന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് ഈ ചിത്രത്തിന് വേണ്ടി ദുൽഖർ നൽകിയിരിക്കുന്നത് എന്നാണ് പ്രേക്ഷക പ്രതികരണങ്ങളും സൂചിപ്പിക്കുന്നത്. ഈ വർഷം തെന്നിന്ത്യൻ സിനിമയിൽ ഒരു നടൻ കാഴ്ചവെച്ച ഏറ്റവും മികച്ച പ്രകടനമാണ് ദുൽഖർ കാന്തയിൽ നൽകിയിരിക്കുന്നത് എന്നും നിരൂപകരടക്കം കുറിക്കുന്നു. ഒട്ടേറെ അംഗീകാരങ്ങൾ അദ്ദേഹത്തെ കാത്തിരിക്കുന്നു എന്നും അവർ പറയുന്നു. നടിപ്പ് ചക്രവർത്തി എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന ടി കെ മഹാദേവൻ എന്ന നടൻ ആയാണ് ഈ ചിത്രത്തിൽ ദുൽഖർ വേഷമിട്ടത്. തന്റെ സൂക്ഷ്മമായ പ്രകടനം കൊണ്ട് ദുൽഖർ സൽമാൻ ഒരു നടനെന്ന നിലയിൽ ചരിത്രം കുറിക്കുകയാണെന്ന പ്രതികരണങ്ങളാണ് ഏവരിലും നിന്നും ലഭിക്കുന്നത്.

അയ്യാ എന്ന് പേരുള്ള സംവിധായകനായി സമുദ്രക്കനിയും പോലീസ് ഓഫീസർ ആയി റാണ ദഗ്ഗുബതിയും അഭിനയിച്ച കാന്തയിൽ, കുമാരി എന്ന് പേരുള്ള നടി ആയാണ് ഭാഗ്യശ്രീ ബോർസെ അഭിനയിച്ചത്. ഇവരുടെ പ്രകടങ്ങൾക്കും വലിയ പ്രശംസയാണ് ലഭിക്കുന്നത്. 1950 കളിലെ മദ്രാസിന്റെയും തമിഴ് സിനിമയുടെയും പശ്‌ചാത്തലത്തിൽ കഥ പറയുന്ന ഈ ചിത്രം ഒരേ സമയം ഒരു ക്ലാസിക് പീരീഡ് ഡ്രാമ ആയും, ത്രില്ലടിപ്പിക്കുന്ന ഇൻവെസ്റ്റിഗേഷൻ ഡ്രാമയായുമാണ് പ്രേക്ഷകരെ രസിപ്പിക്കുന്നത്. രവീന്ദ്ര വിജയ്, ഭഗവതി പെരുമാൾ, നിഴൽകൾ രവി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. ഒരുപിടി മികച്ച ചിത്രങ്ങൾ മലയാളത്തിൽ നിർമ്മിച്ചിട്ടുള്ള വേഫേറർ ഫിലിംസ് നിർമ്മിച്ച ആദ്യ അന്യഭാഷാ ചിത്രമാണ് ‘കാന്ത’. തമിഴിൽ ഒരുക്കിയ ഈ ചിത്രം മലയാളം, തെലുങ്കു, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്തിട്ടുണ്ട്.

ഛായാഗ്രഹണം- ഡാനി സാഞ്ചസ് ലോപ്പസ്, സംഗീതം- ഝാനു ചന്റർ, എഡിറ്റർ- ലെവെലിൻ ആന്റണി ഗോൺസാൽവേസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് – സായ് കൃഷ്ണ ഗഡ്വാൾ, സുജയ്

അനോമി – ദ ഇക്വേഷൻ ഓഫ് ഡെത്ത്”, റഹ്മാൻ്റെ കാരക്ടർ പോസ്റ്റർ പുറത്ത്

0

ഭാവന, റഹ്മാൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന “അനോമി’ എന്ന ചിത്രത്തിലെ നടൻ റഹ്മാൻ്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത്. ജിബ്രാൻ എന്ന് പേരുള്ള കഥാപാത്രം ആയാണ് റഹ്മാൻ ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. “When the world doubted him, he chose to fight back” എന്ന കുറിപ്പോടെയാണ് റഹ്മാൻ്റെ പോസ്റ്റർ റിലീസ് ചെയ്തിരിക്കുന്നത്. റിയാസ് മാരാത്ത് ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്.

വളരെ സ്റ്റൈലിഷ്, മാസ്സ് ലുക്കിലാണ് റഹ്മാനെ ചിത്രത്തിൽ അവതരിപ്പിക്കുന്നത് എന്ന് പോസ്റ്റർ സൂചിപ്പിക്കുന്നു. നേരത്തെ ഭാവനയുടെ കാരക്ടർ പോസ്റ്ററും പുറത്ത് വിട്ടിരുന്നു. സാറ ഫിലിപ്പ് എന്ന കഥാപാത്രമായാണ് ഈ ചിത്രത്തിൽ ഭാവന അഭിനയിച്ചിരിക്കുന്നത്. “ഹെർ കോഡ് ഈസ് ട്രൂത്ത്” എന്ന കുറിപ്പോടെയാണ് ഭാവനയുടെ ക്യാരക്ടർ പോസ്റ്റർ എത്തിയത്.

ടി സീരീസ് പനോരമ സ്റ്റുഡിയോസ് എന്നിവർ ചേർന്ന് ആദ്യമായി മലയാളത്തിൽ എത്തിക്കുന്ന ചിത്രമാണ് അനോമി. സയൻസ് ഫിക്ഷൻ മിസ്റ്ററി ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്, സെക്കന്റ് ലുക്ക് പോസ്റ്ററുകൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. വിഷ്ണു അഗസ്ത്യ, ബിനു പപ്പു, ഷെബിൻ ബെൻസൺ, അർജുൻ ലാൽ, ദൃശ്യ രഘുനാഥ് തുടങ്ങിയവരും ചിത്രത്തിൽ നിർണ്ണായക വേഷങ്ങൾ ചെയ്യുന്നുണ്ട്.

ഗുൽഷൻ കുമാർ, ഭൂഷൺ കുമാർ, ടി സീരീസ് ഫിലിംസ്, പനോരമ സ്റ്റുഡിയോസ് എന്നിവർ അവതരിപ്പിക്കുന്ന ചിത്രം നിർമ്മിക്കുന്നത് കുമാർ മംഗത് പഥക്, അഭിഷേക് പഥക് എന്നിവരാണ്. കോൺഫിഡൻ്റ് ഗ്രൂപ്പ് ചെയർമാൻ ഡോക്ടർ റോയ് സി ജെ, ബ്ലിറ്റ്സ്ക്രീഗ് ഫിലിംസ്, എ പി കെ സിനിമ എന്നിവരും ഭാവന ഫിലിം പ്രൊഡക്ഷൻസിന്റെ ബാനറിൽ നടി ഭാവനയും ചിത്രത്തിന്റെ നിർമ്മാണത്തിൽ പങ്കാളികളാണ്. കോ പ്രൊഡ്യൂസഴ്സ്- റാം മിർചന്ദാനി, രാജേഷ് മേനോൻ, ക്രീയേറ്റീവ് പ്രൊഡ്യൂസർ – അഭിനവ് മെഹ്‌റോത്ര.

സുജിത് സാരംഗ് കാമറ ചലിപ്പിച്ച ചിത്രത്തിന് ഹർഷവർധൻ രാമേശ്വർ സംഗീതവും കിരൺ ദാസ് എഡിറ്റിംഗും നിർവ്വഹിക്കുന്നു. ഏഴ് ഷെഡ്യൂളുകളിലായി നൂറിൽ അധികം ദിവസം ചിത്രീകരിച്ച അനോമിയുടെ പ്രധാന ലൊക്കേഷൻസ് മുംബൈ, എറണാകുളം, പൊള്ളാച്ചി, കൊടൈക്കനാൽ, കോയമ്പത്തൂർ എന്നിവയാണ്. ചിത്രം 2026 ജനുവരിയിൽ പ്രേക്ഷകരുടെ മുന്നിലെത്തുമെന്നാണ് സൂചന.

ഗ്യാങ്സ് ഓഫ് വസേപ്പൂർ, ഹൈദർ, എന്നീ പ്രശസ്ത ബോളിവുഡ് ചിത്രങ്ങളുടെ കളറിസ്റ്റ് ആയ, മുംബൈയിൽ നിന്നുള്ള ലീഡിങ് ടെക്നീഷ്യൻ ജെ ഡി ആണ് ഈ ചിത്രത്തിനും കളറിംഗ് നിർവഹിച്ചത്. എഡിറ്റിംഗ് – കിരൺ ദാസ്, ആക്ഷൻ കോറിയോഗ്രഫി – ആക്ഷൻ സന്തോഷ്, തവസി രാജ് , ഓഡിയോഗ്രഫി- സിങ്ക് സിനിമ, സൗണ്ട് മിക്സ് – ഫസൽ എ ബക്കർ, കോസ്റ്റ്യൂം – സമീറ സനീഷ്, ആർട്ട് – അരുൺ ജോസ്, മേക്കപ്പ് – അമൽ ചന്ദ്രൻ, പിആർഒ- ശബരി, ഡിജിറ്റൽ മാർക്കറ്റിങ്- അനൂപ് സുന്ദരൻ.

നന്ദമുരി ബാലകൃഷ്ണ- ഗോപിചന്ദ് മലിനേനി ചരിത്ര ഇതിഹാസ ചിത്രം ‘എൻബികെ111’ ൽ നായികയായി നയൻതാര

0

തെലുങ്കു സൂപ്പർതാരം നന്ദമുരി ബാലകൃഷ്ണയെ നായകനാക്കി ഗോപിചന്ദ് മലിനേനി ഒരുക്കുന്ന ചരിത്ര ഇതിഹാസ ചിത്രത്തിൽ നായികയായി നയൻതാര. നയൻതാരയുടെ ജന്മദിനം പ്രമാണിച്ചാണ് ഈ പ്രഖ്യാപനം ഉണ്ടായത്. ‘എൻബികെ111’ എന്ന് താൽകാലികമായി പേര് നൽകിയിരിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് വൃദ്ധി സിനിമാസിന്റെ ബാനറിൽ വെങ്കട സതീഷ് കിലാരു ആണ്. ‘വീര സിംഹ റെഡ്ഡി’ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം നന്ദമുരി ബാലകൃഷ്ണ- ഗോപിചന്ദ് മലിനേനി ടീം ഒന്നിക്കുന്ന ചിത്രമാണിത്. “പെദ്ധി” എന്ന പാൻ ഇന്ത്യൻ ചിത്രം നിർമ്മിക്കുന്നതിനൊപ്പം വെങ്കട സതീഷ് കിലാരു വൃദ്ധി സിനിമാസിന്റെ ബാനറിൽ നിർമ്മിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രമാണ് ‘എൻബികെ111’.

സിംഹ, ജയ് സിംഹ, ശ്രീ രാമ രാജ്യം എന്നിവക്ക് ശേഷം ബാലകൃഷ്ണ – നയൻതാര ടീം ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണിത്. ചിത്രത്തിൻ്റെ കഥയിൽ വലിയ സ്വാധീനം ചെലുത്തുന്ന ഒരു നായികാ കഥാപാത്രമാണ് നയൻതാര ഇതിൽ അവതരിപ്പിക്കുക. ബാലകൃഷ്ണ, നയൻതാര ടീമിനെ ഇതുവരെ കാണാത്ത തരത്തിൽ അവതരിപ്പിക്കുയാണ് അണിയറ പ്രവർത്തകരുടെ ലക്ഷ്യം എന്ന് പ്രഖ്യാപന വീഡിയോ കാണിച്ചു തരുന്നു. കുതിരപ്പുറത്ത് വരുന്ന നയൻതാരയെ അവതരിപ്പിച്ചു കൊണ്ട്, ഈ ചിത്രത്തിൻ്റെ ബ്രഹ്മാണ്ഡ കാൻവാസ് വെളിപ്പെടുത്തുന്ന ദൃശ്യങ്ങളാണ് പുറത്ത് വിട്ടിരിക്കുന്നത്.

മാസ്, കൊമേഴ്സ്യൽ എന്റർടെയ്നറുകളിലെ വൈദഗ്ധ്യത്തിന് പേരുകേട്ട സംവിധായകൻ ഗോപിചന്ദ് മലിനേനി ആദ്യമായി ഒരുക്കാൻ പോകുന്ന ചരിത്ര ഇതിഹാസ ചിത്രം കൂടിയാണിതെന്ന പ്രത്യേകതയുമുണ്ട്. മഹത്വവും ചരിത്രവും വമ്പൻ ആക്ഷനും സംയോജിപ്പിക്കുന്ന ഒരു ഇതിഹാസ കഥയിലൂടെ, ബാലകൃഷ്ണയുടെ മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത ഒരു അവതാരം ഈ ചിത്രത്തിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തിക്കാൻ ഒരുങ്ങുകയാണ് സംവിധായകൻ. ചിത്രത്തിലെ ബാക്കിയുള്ള അഭിനേതാക്കളെയും സാങ്കേതിക സംഘത്തെയും പിന്നീട് പ്രഖ്യാപിക്കും.

രചന- സംവിധാനം- ഗോപിചന്ദ് മലിനേനി, നിർമ്മാതാവ്- വെങ്കട സതീഷ് കിലാരു, ബാനർ- വൃദ്ധി സിനിമാസ്, മാർക്കറ്റിംഗ്- ഫസ്റ്റ് ഷോ, പിആർഒ- ശബരി

സുബോധ് ഖാനോൽക്കർ – ദിലീപ് പ്രഭാവൽക്കർ ചിത്രം “ദശാവതാരം” ടീസർ പുറത്ത്; ആഗോള റിലീസ് ഡിസംബർ 12 ന്

0

സീ സ്റ്റുഡിയോയുമായി സഹകരിച്ച് മാക്സ് മാർക്കറ്റിംഗ് അവതരിപ്പിക്കുന്ന “ദശാവതാരം” മലയാളം ടീസർ പുറത്ത്. മറാത്തിയിലെ ബ്ലോക്ക്ബസ്റ്റർ ആയി മാറിയ ഈ ചിത്രത്തിന്റെ മലയാളം പതിപ്പ് 2025 ഡിസംബർ 12 ന് കേരളത്തിൽ റിലീസ് ചെയ്യും. സുബോധ് ഖാനോൽക്കർ രചിച്ചു സംവിധാനം ചെയ്ത ചിത്രം നിർമ്മിച്ചത് ഓഷ്യൻ ഫിലിം കമ്പനി, ഓഷ്യൻ ആർട്ട് ഹൌസ് പ്രൊഡക്ഷൻ എന്നീ ബാനറുകളിൽ സുജയ് ഹാൻഡെ, ഓങ്കാർ കേറ്റ്, സുബോധ് ഖനോൽക്കർ, അശോക് ഹാൻഡെ, ആദിത്യ ജോഷി, നിതിൻ സഹസ്രബുധെ, മൃണാൾ സഹസ്രബുധെ, സഞ്ജയ് ദുബെ, വിനായക് ജോഷി എന്നിവരാണ്. ചിത്രം മലയാളത്തിൽ അവതരിപ്പിക്കുന്നത് മാക്സ് മാർക്കറ്റിംഗ് ബാനറിൽ ഉമേഷ് കുമാർ ബൻസാൽ, ബവേഷ് ജനവ്ലേക്കർ, വരുൺ ഗുപ്ത.

ദിലീപ് പ്രഭാവൽക്കർ, മഹേഷ് മഞ്ജരേക്കർ, ഭരത് ജാദവ്, സിദ്ധാർത്ഥ് മേനോൻ, പ്രിയദർശിനി ഇൻഡാൽക്കർ, വിജയ് കെങ്കറെ, രവി കാലെ, അഭിനയ് ബെർഡെ, സുനിൽ തവാഡെ, ആരതി വഡഗ്ബാൽക്കർ, ലോകേഷ് മിത്തൽ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ചരിത്രത്തിൽ ആദ്യമായാണ് ഒരു മറാത്തി ചിത്രത്തിന്റെ മലയാളം പതിപ്പ് കേരളത്തിൽ തീയേറ്റർ റിലീസായെത്തുന്നത്. ഏതു ഭാഷയിലെയും മികച്ച ചിത്രങ്ങളെ ഒരേ മനസ്സോടെ സ്വീകരിക്കുന്നവരാണ് മലയാളി പ്രേക്ഷകർ എന്നത് കൊണ്ടാണ് ഈ ചിത്രത്തിന്റെ മലയാളം പതിപ്പ് അവർക്കു മുന്നിലേക്ക് എത്തിക്കുന്നതെന്ന് വരുൺ ഗുപ്ത പറയുന്നു. “ദശാവതാരം” എന്ന ചിത്രത്തിലെ ദൃശ്യങ്ങളും ഈ ചിത്രം പങ്ക് വെക്കുന്ന ഇമോഷനും തന്നെ അമ്പരപ്പിച്ചു എന്നും, ഇത്തരമൊരു മികച്ച ചിത്രം ഭാഷയുടെ അതിർവരമ്പുകൾക്കുള്ളിൽ ഒതുങ്ങി പോകരുത് എന്ന ആഗ്രഹമാണ് ഇത് മലയാളത്തിൽ എത്തിക്കാൻ തന്നെ പ്രേരിപ്പിച്ചത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ക്രിയേറ്റീവ് പ്രൊഡ്യൂസർ-അജിത് ഭുരെ, ഛായാഗ്രഹണം-ദേവേന്ദ്ര ഗോലത്കർ, സംഗീതം, പശ്‌ചാത്തല സംഗീതം- എ വി.പ്രഫുൽചന്ദ്ര, എഡിറ്റർ-ഫൈസൽ മഹാദിക്, ഗാനരചന, സംഭാഷണം-ഗുരു താക്കൂർ, ഓൺ സെറ്റ് എഡിറ്റർ-സുദർശൻ സത്പുതേ, സൌണ്ട് ഡിസൈൻ-ശിശിർ ചൌസാൽക്കർ, അക്ഷയ് വൈദ്യ, പ്രൊഡക്ഷൻ ഡിസൈൻ-സഞ്ജീവ് റാണെ, കോസ്റ്റ്യൂം ഡിസൈൻ-സച്ചിൻ ലോവലേക്കർ, മേക്കപ്പ് ഡിസൈൻ-രോഹിത് മഹാദിക്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-ചന്ദ്രശേഖർ നന്നവെയർ, നൃത്തസംവിധായക-സോണിയ പാർച്ചൂരെ, പൂജ കാലെ, പോസ്റ്റ് പ്രൊഡക്ഷൻ സൂപ്പർവൈസർ-സിദ്ധാന്ത് പാട്ടീൽ, കൺസെപ്റ്റ് ആർട്ട്-ആശിഷ് ബോയാനെ, നിർമ്മാണ ടീം- വിക്രാന്ത് ഷിൻഡെ, അക്ഷയ് കോലാപൂർക്കർ, സിദ്ധാർത്ഥ ശങ്കര, നരേന്ദ്ര റാസൽ, സംവിധാന ടീം- മോഹിത് കുണ്ടെ, സിദ്ധാന്ത് പാട്ടീൽ, ഹൃതുജ വാസൈകർ, ആശിഷ് മോറെ, റീ-റെക്കോർഡിംഗ്-വിത്തൽ ഗോർ, ആക്ഷൻ-ബികാഷ് കുമാർ സിംഗ്, ഡിഐ & വിഎഫ്എക്സ്-ന്യൂബ് സിറസ്, കളറിസ്റ്റ്-ഹാനി ഹാലിം, ചീഫ് അസിസ്റ്റന്റ് ഡയറക്ടർ-സേജൽ രൺദീവ്, അനികേത് സാനെ, കാസ്റ്റിംഗ്-യുഗന്ധർ ദേശ്പാണ്ഡെ (കാസ്റ്റിംഗ് യുഗ), മാർക്കറ്റിംഗ്-പൂർണസ്യ ഒഫീഷ്യൽ, വിഷ്വൽ പ്രൊമോഷൻ (മലയാളം)-ഓഷ്യൻ ഫിലിം കമ്പനി പ്രൈവറ്റ് ലിമിറ്റഡ്, ബ്രാൻഡ് സ്ട്രാറ്റജിസ്റ്റ്-സുഗന്ധ ലോണിക്കർ, പബ്ലിസിറ്റി ഡിസൈൻ & വിഷ്വൽ പ്രമോഷൻ-സച്ചിൻ ഗുരവ് (24EIGHTYONE), സോഷ്യൽ മീഡിയ-വൈഭവ് ഷേത്കർ, സീ സ്റ്റുഡിയോസ് ടീം റവന്യൂ ആൻഡ് ഡിസ്ട്രിബ്യൂഷൻ ഹെഡ്-ഗിരീഷ് ജോഹർ, ഡിസ്ട്രിബ്യൂഷൻ-സാദിക് ചിതാലികർ, ലീഗൽ-സുചേത ബർമൻ, കിനത് സിസോദിയ, ഫിനാൻസ് ഹെഡ്-നിലേഷ് ദേവദ, മാക്സ് ടീം സിഎംഒ-രോഹൻ റാണെ, കണ്ടന്റ് ആൻഡ് പാർട്ണർഷിപ് ലീഡ് – കവിത സംഗുർദേക്കർ, പിആർഒ- ശബരി

പോത്തുപാറ ജോയിയായി ബാബുരാജ്; ഹണി റോസ് നായികയായെത്തുന്ന ‘റേച്ചൽ’ ക്യാരക്ടർ പോസ്റ്റർ പുറത്ത്, ചിത്രം ഡിസംബർ 6-ന് തിയേറ്ററുകളിൽ

0

കരിയറിൽ ഇതുവരെ കാണാത്ത വേഷപ്പകർച്ചയിൽ ഹണി റോസ് എത്തുന്ന ‘റേച്ചൽ’ എന്ന സിനിമയിലെ ബാബുരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ ക്യാരക്ടർ‍ പോസ്റ്റർ പുറത്ത്. ചിത്രത്തിൽ ജോയ് എന്ന കഥാപാത്രമായാണ് താരം എത്തുന്നത്. ക്രിസ്മസ് റിലീസായി ഡിസംബർ 6-ന് അഞ്ച് ഭാഷകളിലായി ചിത്രം പുറത്തിറങ്ങും. മലയാളത്തിലെ ശ്രദ്ധേയ സംവിധായകനായ എബ്രിഡ് ഷൈന്‍ സഹനിര്‍മ്മാതാവും സഹ രചയിതാവുമാകുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പുതുമുഖ സംവിധായികയായ ആനന്ദിനി ബാലയാണ്.

കഴിഞ്ഞ ദിവസം ചിത്രത്തിന്‍റെ ട്രെയിലർ ലോഞ്ച് ചടങ്ങ് കൊച്ചിയിൽ നടന്നിരുന്നു. സംവിധായകൻ വിനയനാണ് ട്രെയിലർ പുറത്തിറക്കിയിരുന്നത്. ഓഡിയോ ലോഞ്ച് സംവിധായകൻ ലാൽ ജോസും നിർമ്മാതാവ് ജോബി ജോർജ്ജും ചേർന്നാണ് നിർവ്വഹിച്ചത്. രണ്ട് പതിറ്റാണ്ടായി സിനിമാലോകത്തുള്ള ഹണി റോസ് ഇറച്ചി വെട്ടുകാരി റേച്ചലായി ഏറെ വ്യത്യസ്തമായ വേഷത്തിലെത്തുന്ന ചിത്രമെന്നതാണ് സിനിമയുടെ ഹൈലൈറ്റ്. റേച്ചലിന്‍റെ പിതാവായ പോത്തുപാറ ജോയിയായി ബാബുരാജും ശ്രദ്ധേയ വേഷത്തിലെത്തുന്നു. ഗംഭീര സംഘട്ടന രംഗങ്ങളും ചിത്രത്തിലുണ്ടെന്നാണ് ട്രെയിലർ തന്നിരിക്കുന്ന സൂചന.

പോത്ത് ചന്തയിൽ നിൽക്കുന്ന ഹണി റോസിനെ അവതരിപ്പിച്ചുകൊണ്ടുള്ള സിനിമയുടെ ആദ്യ പോസ്റ്ററുകൾ വലിയ സ്വീകാര്യത നേടിയിരുന്നു. സിനിമയുടെ ടീസറും ഏവരും ഏറ്റെടുത്തിരുന്നു. ഏറെ വയലന്‍സും രക്തച്ചൊരിച്ചിലും അഭിനയമുഹൂർത്തങ്ങളും നിറഞ്ഞ വ്യത്യസ്തമായൊരു അനുഭവമായിരിക്കും ചിത്രമെന്നാണ് ട്രെയിലറും നൽകുന്ന സൂചന. മലയാളം കൂടാതെ കന്നഡ, തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിലും ചിത്രം പുറത്തിറങ്ങുന്നുണ്ട്.

ഹണി റോസിനേയും ബാബുരാജിനേയും കൂടാതെ റോഷന്‍ ബഷീര്‍, ചന്തു സലിംകുമാര്‍, രാധിക രാധാകൃഷ്ണന്‍, ജാഫര്‍ ഇടുക്കി, വിനീത് തട്ടില്‍, ജോജി, ദിനേശ് പ്രഭാകര്‍, പോളി വത്സൻ, വന്ദിത മനോഹരന്‍ തുടങ്ങി വലിയൊരു താരനിരയും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ഒരു റിവ‌ഞ്ച് ത്രില്ലറായാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് അറിയാനാകുന്നത്.

ബാദുഷാസ് സിൽവർ സ്ക്രീൻ എന്‍റർടെയ്ൻമെന്‍റിന്‍റെ ബാനറില്‍ മഞ്ജു ബാദുഷ, ഷാഹുൽ ഹമീദ്, രാജന്‍ ചിറയിൽ എന്നിവർ ചേര്‍ന്നാണ് ചിത്രം നിർമ്മിക്കുന്നത്. രാഹുൽ മണപ്പാട്ടിന്‍റെ കഥയ്ക്ക് രാഹുൽ മണപ്പാട്ടും എബ്രിഡ് ഷൈനും ചേർന്ന് തിരക്കഥയൊരുക്കുന്നു. ദേശീയ സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാക്കളായ പ്രഗത്ഭർ റേച്ചലിന്‍റെ സാങ്കേതികമേഖലയിൽ അണിനിരക്കുന്നുണ്ട്. ശ്രീ പ്രിയ കമ്പയിൻസിലൂടെ ബാദുഷാസ് സിൽവർ സ്ക്രീൻ എന്‍റർടെയ്ൻമെന്‍റ് ആണ് ചിത്രത്തിന്‍റെ വിതരണം നിർവ്വഹിക്കുന്നത്.

സംഗീതം, പശ്ചാത്തലസംഗീതം: ഇഷാൻ ഛബ്ര, എഡിറ്റർ: മനോജ്, ഛായാഗ്രഹണം: സ്വരൂപ് ഫിലിപ്പ്, പ്രൊഡക്ഷൻ ഡിസൈനർ: സുജിത്ത് രാഘവ്, സൗണ്ട് ഡിസൈൻ: ശ്രീ ശങ്കർ, സൗണ്ട് മിക്സ്: രാജകൃഷ്ണൻ എം ആർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്: ഷെമി ബഷീര്‍, ഷൈമാ മുഹമ്മദ്‌ ബഷീര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടർ: രതീഷ് പാലോട്, സംഘട്ടനം: രാജശേഖർ, മാഫിയ ശശി, പി സി സ്റ്റണ്ട്സ്, അഷ്റഫ് ഗുരുക്കൾ, മേക്കപ്പ്: രതീഷ് വിജയൻ, രാജേഷ് നെന്മാറ, കോസ്റ്റ്യൂംസ്: ജാക്കി, കോ പ്രൊഡ്യൂസർ: ഹനാൻ മരമുട്ടം, അർജുൻ ജീവ, ലൈൻ പ്രൊഡ്യൂസേഴ്സ്: പ്രിജിൻ ജെ പി, മാത്യു കോന്നി, ഫിനാൻസ് കൺട്രോളർ: റോബിൻ അഗസ്റ്റിൻ, പ്രോജക്ട് കോർഡിനേറ്റർ: പ്രിയദർശിനി പി.എം, പ്രൊഡക്ഷൻ കൺട്രോളർ: പ്രവീൺ ബി മേനോൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: സക്കീർ ഹുസൈൻ, ഗാനരചന: ബി.കെ ഹരിനാരായണൻ, വിനായക് ശശികുമാർ, രാഹുൽ മണപ്പാട്ട്, പബ്ലിസിറ്റി ഡിസൈൻ: ടെന്‍ പോയിൻ്റ്, സ്റ്റിൽസ്: നിദാദ് കെ എൻ, വിഎഫ്എക്സ്: ലൈവ് ആക്ഷൻ സ്റ്റുഡിയോസ്, ഡിഐ: ഇൻഡ്യൻ സിനിമ കമ്പനി, ടീസർ കട്ട്: ബെൻ ഷെരിൻ ബി, ട്രെയിലർ കട്ട്: ഡോൺ മാക്സ്, ടീസർ സബ്‍ടൈറ്റിൽ: വിവേക് രഞ്ജിത്ത്, ലീഗൽ അഡ്വൈസർ മുഹമ്മദ് സിയാദ്, ഡിജിറ്റൽ മാർക്കറ്റിങ് ഒബ്സ്ക്യൂറ എന്‍റർടെയ്ൻമെന്‍റ്, പി ആര്‍ ഒ: എ എസ് ദിനേശ്, ആതിര ദിൽജിത്ത്, അനൂപ് സുന്ദരൻ.

കശ്മീരിൻ്റെ മനോഹര ദ്യശ്യ ശോഭയിൽ മേജർ രവി ചിത്രം ‘പഹൽഗാം – ഓപ്പ്. സിന്ദൂർ’ ചിത്രീകരണത്തിൻ്റെ ആദ്യഘട്ടം പൂർത്തിയായി

0

ഇന്ത്യയുടെ അഭിമാനമായ ഓപ്പറേഷൻ സിന്ദൂർ, ഓപ്പറേഷൻ മഹാദേവ് എന്നീ ശ്രദ്ധേയ സൈനിക മുന്നേറ്റങ്ങൾ മുൻനിർത്തിയുള്ള മേജർ രവി ചിത്രം ‘പഹൽഗാം‌ – ഓപ്പ്. സിന്ദൂർ ‘ ചിത്രീകരണത്തിൻ്റെ ആദ്യഘട്ടം പൂർത്തിയായി.

കശ്മീരിന്റെ മനോഹര ദൃശ്യശോഭയിൽ ‘പഹൽഗാം – ഓപ്പ്. സിന്ദൂർ’ ചിത്രീകരണത്തിന്റെ ആദ്യ ഘട്ടം പൂർത്തിയായി. കശ്മീരിലെ പഹൽഗാം, ശ്രീനഗർ എന്നിവിടങ്ങളിലെ പ്രകൃതി മനോഹാരിത പശ്ചാത്തലമാക്കി ഒരുക്കുന്ന സിനിമയുടെ ആദ്യ ഘട്ട ചിത്രീകരണമാണ് വിജയകരമായി പൂർത്തിയായതായി നിർമ്മാതാക്കൾ അറിയിച്ചിരിക്കുന്നത്.

പ്രധാന ഔട്ട്ഡോർ രംഗങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടാണ് ഈ ഘട്ടത്തിലുള്ള ചിത്രീകരണം നടന്നത്. ചിത്രത്തിന്റെ നിർണായക രംഗങ്ങൾ ഉൾപ്പെടെയുള്ള ഈ ഷെഡ്യൂൾ പൂർത്തിയായതോടെ, തുടർഘട്ട ചിത്രീകരണത്തിന് വേണ്ട ഒരുക്കങ്ങൾ പുരോഗമിക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

സോഷ്യൽ മീഡിയയിൽ മേജർ രവിയും സിനിമയുടെ നിർമ്മാതാക്കളും ചേർന്നുള്ള പഹൽഗാമിൽ നിന്നുള്ള ചിത്രം ഇതിനകം ശ്രദ്ധ നേടിയിരിക്കുകയാണ്. ”പഹൽഗാമിൽ, ഇവിടെയാണ് കഥ തുടങ്ങുന്നത്” എന്ന് കുറിച്ചുകൊണ്ടാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിന്‍റെ പൂജ മൂകാംബികാ ക്ഷേത്രത്തിൽ വെച്ച് അടുത്തിടെയാണ് നടന്നത്. പ്രസിഡൻഷ്യൽ മൂവീസ് ഇന്‍റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ് ന്റെ ബാനറിൽ , നിർമ്മാതാവ് അനൂപ് മോഹൻ ആണ് സിനിമ നിർമ്മിക്കുന്നത്. സിനിമയുടെ കൂടുതൽ വിശേഷങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടുന്നതായിരിക്കുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.

ഇന്ത്യയുടെ സ്വന്തം സൈനികരുടെ ദേശസ്നേഹം, ത്യാഗം, വികാരം, ആക്ഷൻ, കരുത്ത് എന്നിവ മുൻനിർത്തിയാണ് അണിയറയിൽ ചിത്രം ഒരുങ്ങുന്നത്. പാൻ-ഇന്ത്യ റിലീസ് ആയി ഒരുങ്ങുന്ന ചിത്രം ഇന്ത്യയിലെ പ്രധാന ഒമ്പത് ഭാഷകളിലേക്ക് ഡബ് ചെയ്യാനുള്ള പദ്ധതിയും ടീമിന് ഉണ്ട്.

‘കീർത്തിചക്ര’ ഉള്‍പ്പെടെയുള്ള ഒട്ടേറെ ദേശസ്നേഹ സിനിമകളിലൂടെ ശ്രദ്ധേയനായ മേജർ രവി തന്‍റെ അതുല്യമായ യാഥാർത്ഥ്യബോധവും സിനിമാറ്റിക് കാഴ്ചപ്പാടും ‘പഹൽഗാം’ മുഖേന വീണ്ടും പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിക്കാനൊരുങ്ങുകയാണ്.

ഛായാഗ്രഹണം: എസ്. തിരുനാവുക്കരാസു, എഡിറ്റിംഗ്: ഡോൺ മാക്സ്, സംഗീതം: ഹർഷവർധൻ രമേശ്വർ, പ്രൊഡക്ഷൻ ഡിസൈൻ: വിനീഷ് ബംഗ്ലാൻ, മേക്കപ്പ്: റോണെക്സ് സേവ്യർ, ആക്ഷൻ ഡയറക്ഷൻ: കേച ഖംഫഖ്ഡീ, സെക്കൻഡ് യൂണിറ്റ് ക്യാമറ: അർജുൻ രവി, പിആർഒ ആതിര ദിൽജിത്ത്.

കാന്തക്കും ദുൽഖർ സൽമാനും പ്രശംസയുമായി ചന്തു സലിംകുമാർ

0

ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കിയ “കാന്ത” വിജയകുതിപ്പ് തുടരുമ്പോൾ, ചിത്രത്തിന് പ്രശംസയുമായി നടൻ ചന്തു സലിംകുമാർ. ചിത്രം കണ്ടതിന് ശേഷം ചന്തു തൻ്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ കുറിച്ച വാക്കുകൾ ഇപ്പൊൾ വൈറൽ ആണ്. ചന്തുവിൻ്റെ നല്ല വാക്കുകൾക്ക് നന്ദി പറഞ്ഞു കൊണ്ട് ദുൽഖർ സൽമാനും കമൻ്റ് ചെയ്തതോടെ ചന്തുവിൻ്റെ “കാന്ത” റിവ്യൂ വലിയ പ്രേക്ഷക ശ്രദ്ധയാണ് നേടുന്നത്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്. ദുൽഖർ സൽമാൻ, ജോം വർഗീസ്, റാണ ദഗ്ഗുബതി, പ്രശാന്ത് പോട്ട്ലൂരി എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. ചിത്രം വമ്പൻ റിലീസായി കേരളത്തിൽ എത്തിച്ചതും വേഫറെർ ഫിലിംസ് തന്നെയാണ്.

ചിത്രത്തിൻ്റെ ഓരോ വിഭാഗവും എടുത്തു പറഞ്ഞാണ് ചന്തു സലിംകുമാർ “കാന്ത”
നൽകിയ അനുഭവം വിശദീകരിച്ചത്. “The comeback is always greater than the setback” എന്ന വരികളോടെ തൻ്റെ കുറിപ്പ് ആരംഭിച്ച ചന്തു, ഇത്രയും അസാധ്യമായ ഒരു തിരക്കഥ രചിച്ച സംവിധായകൻ സെൽവമണി സെൽവരാജിനെ അഭിനന്ദിച്ചു. ചിത്രത്തിന് വേണ്ടി ഗംഭീര ദൃശ്യങ്ങൾ, സംഗീതം എന്നിവ നൽകിയ ഡാനി സാഞ്ചസ് ലോപ്പസ്, ജേക്സ് ബിജോയ്‌ എന്നിവരുടെ മികവും എടുത്തു പറഞ്ഞ താരം, സമുദ്രക്കനി, ഭാഗ്യശ്രീ, റാണ എന്നിവരുടെ മികച്ച പ്രകടനങ്ങൾക്കും കയ്യടി നൽകി.

ശേഷം ചിത്രത്തിലെ നായകനായ ദുൽഖർ സൽമാനെ കുറിച്ച് ചന്തു കുറിച്ച വാക്കുകളാണ് വലിയ ശ്രദ്ധ നേടിയത്. ചന്തുവിൻ്റെ വാക്കുകൾ ഇങ്ങനെ, “അവസാനമായി, എന്റെ ബെസ്റ്റി.
നടിപ്പ് ചക്രവർത്തി എന്ന് തന്നെ വിളിക്കും. അത് അയാൾ ചെയ്തു വെച്ചിരിക്കുന്നത് കണ്ടിട്ട് തന്നെയാണ്. കാന്തയിലെ TKM, ചിലയിടങ്ങളിൽ കാണികളോട് ഞാൻ നിങ്ങളെ അഭിനയിച്ചു ഞെട്ടിക്കാൻ പോകുകയാണ്, എന്ന് പറഞ്ഞതിന് ശേഷം അയാളുടെ ചില പെർഫോമൻസുകൾ, കാണുമ്പോൾ കാണികളും അതോടൊപ്പം കൈയ്യടിക്കുന്നുണ്ട്. അത് അഭിനയിച്ചു ഫലിപ്പിക്കാൻ ചില്ലറ കഴിവൊന്നും പോരാ, അത്തരം ഒരു സീൻ ചെയ്യാൻ അയാൾ കാണിച്ച ധൈര്യത്തിന് മാത്രം ഞാൻ എഴുന്നേറ്റ് നിന്ന് കൈയ്യടിക്കും. എല്ലാം കൊണ്ടും പൂർണ്ണ തൃപ്തിയോടെ ഇറങ്ങി വന്ന ഒരു ഗംഭീര സിനിമയാണ് കാന്ത. Bestie, I’ve got one more thing to tell you. Like we always remind ourselves — They hate, we elevate.
And that’s exactly what we’ll keep doing.”

ചന്തുവിൻ്റെ വാക്കുകൾക്ക് ദുൽഖർ നൽകിയ മറുപടി, “Love you Bestie! Like You Said, They hate, We Elevate! Amen to that!” എന്നാണ്. ദുൽഖർ നിർമ്മിച്ച ലോക; ചാപ്റ്റര്‍ വണ്‍ ചന്ദ്ര’ക്ക് ശേഷം സമൂഹമാധ്യമങ്ങളില്‍ ഉൾപ്പെടെ ഏറെ ശ്രദ്ധ നേടിയ ഒരു സൗഹൃദമാണ് ദുൽഖറും ചന്തുവും തമ്മിലുള്ളത്. ബെസ്റ്റി എന്ന് പരസ്പരം വിളിച്ചു കൊണ്ടുള്ള ഇരുവരുടെയും സോഷ്യൽ മീഡിയ പോസ്റ്റുകൾ ഇതിന് മുൻപും വൈറൽ ആയിട്ടുണ്ട്.

നടിപ്പ് ചക്രവർത്തി എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന ടി കെ മഹാദേവൻ എന്ന നടൻ ആയി ദുൽഖർ വേഷമിട്ട ‘കാന്ത’യിൽ, അയ്യാ എന്ന് പേരുള്ള സംവിധായകനായി സമുദ്രക്കനിയും പോലീസ് ഓഫീസർ ആയി റാണ ദഗ്ഗുബതിയും അഭിനയിച്ചിരിക്കുന്നു. കുമാരി എന്ന് പേരുള്ള നടി ആയാണ് ഭാഗ്യശ്രീ ബോർസെ അഭിനയിച്ചത്. ഇവരെ കൂടാതെ രവീന്ദ്ര വിജയ്, ഭഗവതി പെരുമാൾ, നിഴൽകൾ രവി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. ഒരുപിടി മികച്ച ചിത്രങ്ങൾ മലയാളത്തിൽ നിർമ്മിച്ചിട്ടുള്ള വേഫേറർ ഫിലിംസ് നിർമ്മിച്ച ആദ്യ അന്യഭാഷാ ചിത്രമാണ് ‘കാന്ത’. തമിഴിൽ ഒരുക്കിയ ഈ ചിത്രം മലയാളം, തെലുങ്കു, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്തിട്ടുണ്ട്.

ഛായാഗ്രഹണം- ഡാനി സാഞ്ചസ് ലോപ്പസ്, സംഗീതം- ഝാനു ചന്റർ, എഡിറ്റർ- ലെവെലിൻ ആന്റണി ഗോൺസാൽവേസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് – സായ് കൃഷ്ണ ഗഡ്വാൾ, സുജയ് ജയിംസ്, ലൈൻ പ്രൊഡ്യൂസർ – ശ്രാവൺ പലപർത്തി