Home Blog Page 6

“പുതിയ ജീവിതത്തിലേക്ക് ചുവടുവെച്ച് ക്ലാരി; ‘ഫോറിനർ അളിയന്’ സ്വാഗതം ആശംസിച്ച് ബിഗ് ബോസ് താരം ഗബ്രി”

0

ബിഗ് ബോസ് മലയാളം സീസൺ ആറിലൂടെ ശ്രദ്ധേയനായ നടൻ ഗബ്രി ജോസ് തൻ്റെ കുടുംബത്തിലെ ഏറ്റവും സന്തോഷകരമായ വിശേഷം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നു. ഗബ്രിയുടെ സഹോദരി ക്ലാരി (ക്ലാരിസ്) വിവാഹിതയായി. വിദേശിയായ ഒരു യുവാവാണ് ക്ലാരിയുടെ ജീവിതപങ്കാളി.

വിദേശത്തുവെച്ചു നടന്ന വിവാഹചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് പെങ്ങൾക്കായി ഗബ്രി കുറിച്ച വൈകാരികമായ വാക്കുകൾ ആരാധകരുടെ ശ്രദ്ധ കവരുകയാണ്:

“ഒരു പുതിയ കുടുംബപ്പേര്, ഒരു പുതിയ അധ്യായം, പക്ഷെ ഞാൻ ജീവിതകാലം മുഴുവൻ അറിഞ്ഞ അതേ പെൺകുട്ടി തന്നെ. സത്യം പറഞ്ഞാൽ, കഥയിപ്പോൾ കൂടുതൽ രസകരമായിരിക്കുന്നു. ഈ സ്നേഹത്തിനും സന്തോഷത്തിനും, ഇനി എന്നും സന്തോഷത്തോടെയുള്ള ഒരു ജീവിതത്തിനും, പിന്നെ താമസിയാതെ തന്നെ ഞങ്ങളുടെ ഈ കഥാപാത്രക്കൂട്ടത്തിലേക്ക് കുഞ്ഞതിഥികൾ കൂടി കടന്നുവരട്ടെ എന്ന പ്രതീക്ഷയ്ക്കും വേണ്ടി…”

ബിഗ് ബോസ് താരങ്ങൾ ഉൾപ്പെടെ നിരവധിയാളുകളാണ് പോസ്റ്റിന് താഴെ പുതിയ ദമ്പതികൾക്ക് വിവാഹ ആശംസകൾ അറിയിക്കുന്നത്.

Bigg Boss Fame Gabri Pens Emotional Note on Sister’s Wedding

നിവിൻ പോളി-റാം ചിത്രം ‘യേഴു കടൽ യേഴു മലൈ’ ട്രെയ്‌ലർ പുറത്ത്; ചിത്രം ഒക്ടോബർ 1ന് ആഗോള റിലീസ്, കേരളത്തിലെത്തിക്കുന്നത് വേഫെറർ ഫിലിംസ്

0

തമിഴിലെ പ്രശസ്ത സംവിധായകൻ റാം രചനയും സംവിധാനവും നിർവഹിച്ച് നിവിൻ പോളി, അഞ്ജലി, സൂരി എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ‘യേഴു കടൽ യേഴു മലൈ’യുടെ ട്രെയ്‌ലർ പുറത്ത്. ഒക്ടോബർ 1ന് ചിത്രം ആഗോള റിലീസായി തിയേറ്ററുകളിലെത്തും. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നത്. വി ഹൗസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുരേഷ് കാമാച്ചി നിർമ്മിക്കുന്ന ചിത്രം ‘റിച്ചി’ക്ക് ശേഷം എത്തുന്ന നിവിൻ പോളിയുടെ തമിഴ് ചിത്രം കൂടിയാണ്. പുതിയതായി പുറത്തു വന്ന റിലീസ് ട്രെയ്‌ലർ ചിത്രത്തിന്റെ വ്യത്യസ്തമായ പ്രമേയത്തിലേക്കും കഥാപാത്രങ്ങളിലേക്കുമുള്ള കൂടുതൽ സൂചനകൾ നൽകുന്നു.

ത്രില്ലും മിസ്റ്ററിയും നിറച്ചാണ് ട്രെയ്‌ലർ മുന്നോട്ട് പോകുന്നത്. അതേസമയം ചിത്രത്തിൽ ഫാന്റസിയും പ്രണയവും നർമ്മവും ആക്ഷനും വൈകാരികതയും ഒരുപോലെ ഇടംപിടിച്ചിട്ടുണ്ടെന്ന സൂചനയും ട്രെയ്‌ലർ നൽകുന്നു. പ്രേക്ഷകരിൽ ആകാംക്ഷയുണർത്തുന്ന നിരവധി ദുരൂഹതകൾ ഒളിപ്പിച്ചുവെച്ചിരിക്കുന്ന ചിത്രത്തിന്റെ ലോകവും കഥാപാത്രങ്ങളുടെ യാത്രയും കൂടുതൽ കൗതുകമുണർത്തുന്നതാണ്. വ്യത്യസ്തമായ കഥപറച്ചിൽ രീതിയും റാമിന്റെ സിഗ്നേച്ചർ ട്രീറ്റ്‌മെന്റും ട്രെയ്‌ലറിൽ പ്രകടമാണ്.

8000-ത്തിലധികം വർഷങ്ങളായി മരണമില്ലാതെ ജീവിക്കുന്ന അമരനായ കഥാപാത്രത്തെയാണ് നിവിൻ പോളി അവതരിപ്പിക്കുന്നതെന്നാണ് ട്രെയ്‌ലർ, ടീസർ എന്നിവ നൽകുന്ന സൂചന. ഒരു ട്രെയിൻ യാത്രയ്ക്കിടെ കണ്ടുമുട്ടുന്ന സാധാരണക്കാരനായ ഒരാളും നൂറ്റാണ്ടുകളായി തന്റെ പ്രണയം തേടി അലയുന്ന അമരനായ വ്യക്തിയും തമ്മിലുള്ള ബന്ധത്തിലൂടെയാണ് കഥ സഞ്ചരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ട്രെയ്‌ലറിൽ നിവിൻ പോളിയുടെ കഥാപാത്രത്തിന്റെ വ്യത്യസ്ത ഭാവങ്ങളും പ്രകടനത്തിലെ വൈവിധ്യവും ശ്രദ്ധ നേടുന്നുണ്ട്. നിവിൻ, സൂരി എന്നിവരുടെ പ്രകടനമാണ് ട്രെയ്‌ലറിലെ പ്രധാന ആകർഷണം. ഇരുവരുടെയും കഥാപാത്രങ്ങൾ തമ്മിലുള്ള രസകരമായ നിമിഷങ്ങൾക്കൊപ്പം സംഘർഷങ്ങളും വൈകാരിക മുഹൂർത്തങ്ങളും ട്രെയ്‌ലറിൽ കാണാം. അഞ്ജലിയും ചിത്രത്തിലെ നിർണായക കഥാപാത്രമായി എത്തുന്നു.

തിയേറ്റർ റിലീസിന് മുൻപ് തന്നെ അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ ശ്രദ്ധ നേടിയ ചിത്രമാണ് ‘യേഴു കടൽ യേഴു മലൈ’. 53-ാമത് റോട്ടർഡാം അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ പ്രീമിയർ ചെയ്ത ചിത്രം വി പ്രൊ ബിഗ് സ്ക്രീൻ അവാർഡ് മത്സര വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 12 ചിത്രങ്ങളിൽ ഒന്നായിരുന്നു. യുവൻ ശങ്കർ രാജയാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ചിത്രത്തിലെ നേരത്തെ പുറത്തിറങ്ങിയ ഗാനങ്ങളും ശ്രദ്ധ നേടിയിരുന്നു. രവി മരിയ, എൻ. അഴക പെരുമാൾ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.

രചന, സംവിധാനം:റാം, നിർമ്മാതാവ്:സുരേഷ് കാമാച്ചി, ബാനർ: വി ഹൗസ് പ്രൊഡക്ഷൻസ്, സംഗീതം:യുവൻ ശങ്കർ രാജ, അഡീഷണൽ മ്യൂസിക്: സന്തോഷ് ധയാനിധി, ഛായാഗ്രഹണം:എൻ. കെ. ഏകാംബരം, എഡിറ്റിംഗ്:മതി വി. എസ്, പ്രൊഡക്ഷൻ ഡിസൈൻ: ഉമേഷ് ജെ. കുമാർ, വരികൾ:മദൻ കാർക്കി, മതി പുകഴേന്തി, ആക്ഷൻ:സ്റ്റണ്ട് സിൽവ, നൃത്തസംവിധാനം:സാൻഡി മാസ്റ്റർ, വസ്ത്രാലങ്കാരം:ചന്ദ്രകാന്ത് സോനവാനെ, മേക്കപ്പ്:പട്ടണം റഷീദ്, സൗണ്ട് ഡിസൈൻ & മിക്സ്: ടി. ഉദയകുമാർ, സൗണ്ട് ഡിസൈൻ: രഞ്ജിത്ത് വെങ്കിട്ടഗോപാൽ, ശരവണ കുമാർ, സൗണ്ട് എഫക്റ്റ്സ്: രാജശേഖർ, വിഎഫ്എക്സ്:ബീ സ്റ്റുഡിയോ, വിഎഫ്എക്സ് ഹെഡ്:സി. ഗജേന്ദ്രൻ, വിഎഫ്എക്സ് സൂപ്പർവൈസർ:കാർത്തിക് കംബെട്ടൻ, നിശ്ചല ഛായാഗ്രഹണം:ജയകുമാർ വൈരവൻ, കളറിസ്റ്റ്: രാജശേഖർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്:ജഗദീഷ് കെ. എച്ച്, അമീർരാജ്, പ്രവീൺ കുമാർ ജി, മാലിക് ഐ, പിആർഒ: ശബരി

സാംസ്കാരിക പ്രവർത്തകൻ സൂര്യ കൃഷ്ണമൂർത്തി അന്തരിച്ചു

0

തിരുവനന്തപുരം: പ്രമുഖ സാംസ്കാരിക പ്രവർത്തകനും കേരള സംഗീത നാടക അക്കാദമി മുൻ ചെയർമാനുമായ സൂര്യ കൃഷ്ണമൂർത്തി അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. രണ്ടാഴ്ചയായി രോഗബാധിതനായി അത്യാസന്ന നിലയിൽ ചികിത്സയിലായിരുന്നു അദ്ദേഹം.

1951 ഏപ്രിൽ 11-ന് കോട്ടയത്തായിരുന്നു ജനനം. പരേതനായ പി. നടരാജ പിള്ളയുടെയും സി. സരസ്വതി അമ്മയുടെയും മകനാണ്.

കേരളത്തിന്റെ കലാ-സാംസ്കാരിക രംഗത്ത് പതിയറ്റിയ വ്യക്തിത്വമായ അദ്ദേഹം സൂര്യ സ്റ്റേജ് ആൻഡ് ഫിലിം സൊസൈറ്റിയുടെ സ്ഥാപകൻ കൂടിയാണ്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കലാ-സാംസ്കാരിക കൂട്ടായ്മകളിലൊന്നായ സൂര്യ ഫെസ്റ്റിവലിന് നേതൃത്വം നൽകിയത് അദ്ദേഹമായിരുന്നു. കലാ-സാംസ്കാരിക മേഖലയ്ക്ക് നൽകിയ സംഭാവനകളെ മുൻനിർത്തി രാജ്യം പദ്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്.

പാൻ ഇന്ത്യൻ സംവിധായകനായി അരങ്ങേറാൻ യുവതാരം കാർത്തകേയ; ചിത്രം നിർമിക്കുന്നത് കാർത്തികേയ ക്രിയേറ്റീവ് വർക്ക്സ്

0

അജയ് ഭൂപതിയുടെ “RX 100”, “ഗാങ് ലീഡർ”, അജിത്തിന്റെ “വാലിമൈ”
തുടങ്ങിയ ചിത്രങ്ങളിലൂടെ ഏറെ ശ്രദ്ദേയനായ തെലുങ്ക് യുവതാരം കാർത്തികേയ ഗുമ്മകൊണ്ട ഒരു ഇടവേളക്ക് ശേഷം പുതിയ ചിത്രവുമായ് എത്തുന്നു. “കം ബാക്ക്” എന്ന് പേരിട്ടിരിക്കുന്ന ഹൈ-വോൾട്ടേജ് ആക്ഷൻ പശ്ചാത്തലത്തിലൊരുങ്ങുന്ന ഈ ചിത്രത്തിലൂടെ കാർത്തികേയ ആദ്യമായി സംവിധായകനായി മാറും. ചിത്രത്തിന്റെ രചന നിർവഹിക്കുന്നതും കാർത്തികേയ തന്നെയാണ്. കാർത്തികേയ ക്രിയേറ്റീവ് വർക്ക്സിന്റെ കീഴിലാണ് ചിത്രം നിർമ്മിക്കുന്നത്, അദ്ദേഹത്തിന്റെ ഭാര്യ ലോഹിത റെഡ്ഡിയാണ് ഈ ചിത്രത്തിൻ്റെ നിർമ്മാതാവ്. ആർ എക്സ് 100ന് ശേഷം പാൻ ഇന്ത്യൻ തലത്തിലെത്തുന്ന കാർത്തികേയ ചിത്രം കൂടിയാണിതെന്ന പ്രത്യേകതയുമുണ്ട്. കാർത്തികേയയുടെ ജന്മദിനമായ സെപ്റ്റംബർ 21ന് നിർമ്മാതാക്കൾ നടൻ്റെ കരിയറിലെ പത്താമത്തെ ചിത്രത്തിൻ്റെ ഗ്ലിംപ്സ് പങ്കുവെച്ചുകൊണ്ട് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

ചിത്രത്തിൽ ഒരു ബോക്സിങ് താരമായാണ് കാർത്തികേയ പ്രത്യക്ഷപ്പെടുന്നത്. റിങ്ങിൽ നിന്ന് മൂന്ന് വർഷം മാറിനിന്ന ശേഷം തിരിച്ചുവരവിന് ശ്രമിക്കുന്ന ഒരു ബോക്സറുടെ കഥയാണ് ചിത്രം പറയുന്നത്. കഥാപാത്രത്തിനായി അദ്ദേഹം വലിയ ശാരീരിക മാറ്റങ്ങളും നടത്തിയിട്ടുഉളതായി ഗ്ലിംപ്സസിൽ കാണാം. 2027ൽ ചിത്രം തീയേറ്ററുകളിൽ എത്തിക്കാനാണ് ശ്രമമെന്ന് നിർമ്മാതാവ് അറിയിച്ചു. വിജയ് ബൾഗാനിൻ സംഗീതം ഒരുക്കുന്ന ചിത്രത്തിൽ ജഗദീഷ് ചീകട്ടി ഛായാഗ്രഹണം നിർവഹിക്കുന്നു. പ്രൊഡക്ഷൻ ഡിസൈനർ: കെ.ആർ. കുമാർ മന്നെ, എഡിറ്റർ: കല്യാൺ സൂര്യപ്രകാശ്, കോസ്റ്റ്യൂം ഡിസൈനർ: ശിൽപ തങ്കുതുരു, ക്രിയേറ്റീവ് ഡയറക്ടർ: സൂര്യ അകെല്ല, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: സുധീർ തെലപ്രോളു, ഫൈറ്റ് മാസ്റ്റര്‍: റിയല്‍ സതീഷ്, പൃഥ്വി, കൊറിയോഗ്രാഫര്‍: ഭാനു, പി.ആര്‍.ഒ: പി.ശിവപ്രസാദ്, പുളകം ചിന്നരായ, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്: ട്രെന്‍ഡി ടോളി (തനയ് സൂര്യ), ടോക്ക് സ്‌കൂപ്പ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

‘ദ പാരഡൈസ്’ കേരളാ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു; നാനി-ശ്രീകാന്ത് ഒഡേല ചിത്രത്തിൻ്റെ പ്രീമിയർ ഷോകൾ ഇന്ന് രാത്രി മുതൽ, കേരളത്തിൽ എത്തിക്കുന്നത് വേഫെറർ ഫിലിംസ്

0

തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം ‘ദ പാരഡൈസ്’ കേരളത്തിലെ അഡ്വാൻസ് ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിലെത്തിക്കുന്നത്. ഇന്ന് സെപ്റ്റംബർ 23 ന് രാത്രി നടക്കുന്ന പ്രീമിയർ ഷോകളോടെയാണ് ചിത്രം പ്രദർശനം ആരംഭിക്കുക. കേരളത്തിൽ കൊച്ചി, കോഴിക്കോട്, തൃശൂർ , തിരുവനന്തപുരം അടക്കമുള്ള ജില്ലകളിലെ സിനിപോളിസ് ചെയിൻ ഉൾപ്പെടെയുള്ള പ്രമുഖ സ്‌ക്രീനുകളിൽ ഇന്ന് രാത്രി 9.30 മുതൽ ചിത്രത്തിൻ്റെ പ്രീമിയർ ഷോകൾ ആരംഭിക്കും. നാളെ സെപ്റ്റംബർ 24ന് ചിത്രം ആഗോള തലത്തിൽ തിയേറ്ററുകളിലെത്തും. ബുക്ക് മൈ ഷോ, ഡിസ്ട്രിക്ട്, ടിക്കറ്റ് ന്യൂ ആപ്പുകളിലൂടെ ചിത്രത്തിൻ്റെ ടിക്കറ്റുകൾ ഓൺലൈൻ വഴി ബുക്ക് ചെയ്യാവുന്നതാണ്. ശ്രീലക്ഷ്മി വെങ്കടേശ്വര സിനിമാസിന്റെ ബാനറിൽ സുധാകർ ചെറുകുറി നിർമ്മിക്കുന്ന ചിത്രം വമ്പൻ കാൻവാസിലാണ് ഒരുങ്ങുന്നത്. ‘ദസറ’ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം നാനിയും ശ്രീകാന്ത് ഒഡേലയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘ദ പാരഡൈസ്’.

ആഗോള തലത്തിൽ ഇതിനോടകം വമ്പൻ അഡ്വാൻസ് ബുക്കിംഗ് ആണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. വമ്പൻ കാൻവാസിൽ ആക്ഷന് പ്രാധാന്യം നൽകി ഒരുക്കിയിരിക്കുന്ന ചിത്രം ഒരു അമ്മ – മകൻ ബന്ധത്തിന്റെ വൈകാരിക കഥ കൂടിയാണ് പറയുന്നത്. ‘ജേഴ്സി’, ‘ഗാങ് ലീഡർ’ എന്നീ ചിത്രങ്ങൾക്ക് ശേഷം നാനിയും സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘ദ പാരഡൈസ്’. ചിത്രത്തിലെ അനിരുദ്ധ് ഈണം നൽകിയ ‘ആയാ ഷേർ’, ‘യേഷാ നഗുല’ എന്നീ ഗാനങ്ങൾ ഇതിനോടകം ശ്രദ്ധ നേടിയിട്ടുണ്ട്.

നാനിയുടെ കരിയറിലെ ഏറ്റവും വലിയ പ്രോജക്ടായി ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ താരം അവതരിപ്പിക്കുന്നത് ജദാൽ എന്ന കഥാപാത്രത്തെയാണ്. നാനിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ മാസ്സ് അവതാരമായാണ് ജദാലിനെ അവതരിപ്പിക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസർ ത്രസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങൾ, മാസ്സ് ഡയലോഗുകൾ, ബ്രഹ്മാണ്ഡ ദൃശ്യങ്ങൾ എന്നിവയിലൂടെ വലിയ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിലെ ആക്ഷനും വയലൻസിനും നൽകുന്ന പ്രാധാന്യവും ടീസർ വ്യക്തമാക്കിയിരുന്നു.

‘കിൽ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ ബോളിവുഡ് താരം രാഘവ് ജൂയൽ ആണ് ചിത്രത്തിൽ വില്ലൻ വേഷത്തിലെത്തുന്നത്. വിക്രം മാലിക് എന്ന കഥാപാത്രത്തെയാണ് രാഘവ് അവതരിപ്പിക്കുന്നത്. കായദു ലോഹർ, സമ്പൂർണേഷ് ബാബു, മോഹൻ ബാബു, സോണാലി കുൽക്കർണി, ഈശ്വരി റാവു, രാജ രവീന്ദ്ര, തനികേല ഭരണി, എം എസ് ചൗധരി, രാം ജഗൻ എന്നിവരും ചിത്രത്തിലെ പ്രധാന താരനിരയിലുണ്ട്. തെലുങ്ക്, കന്നഡ, മലയാളം, തമിഴ്, ഹിന്ദി, ബംഗാളി, ഇംഗ്ലീഷ്, സ്പാനിഷ് എന്നീ എട്ട് ഭാഷകളിലാണ് ചിത്രം ആഗോള തലത്തിൽ പ്രദർശനത്തിനെത്തുന്നത്.

രചന, സംവിധാനം: ശ്രീകാന്ത് ഒഡേല
നിർമ്മാതാവ്: സുധാകർ ചെറുകുറി
ബാനർ: ശ്രീലക്ഷ്മി വെങ്കടേശ്വര സിനിമാസ്
ഛായാഗ്രഹണം: സി എച്ച് സായ്
സംഗീതം: അനിരുദ്ധ് രവിചന്ദർ
എഡിറ്റിംഗ്: നവീൻ നൂലി
പ്രൊഡക്ഷൻ ഡിസൈൻ: അവിനാഷ് കൊല്ല
ഓഡിയോ: സരിഗമ മ്യൂസിക്
മാർക്കറ്റിംഗ്: ഫസ്റ്റ് ഷോ
പിആർഒ: ശബരി

പ്രശസ്ത നടി സാവിത്രി ശ്രീധരൻ അന്തരിച്ചു

0

കോഴിക്കോട്: പ്രശസ്ത ചലച്ചിത്ര-നാടക നടിയും ദേശീയ പുരസ്‌കാര ജേതാവുമായ സാവിത്രി ശ്രീധരൻ (83) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്ന ഇവർ കോഴിക്കോട് മാങ്കാവിലെ വസതിയിലായിരുന്നു അന്ത്യം പുൽകിയത്.

നാടകവേദിയിലൂടെയാണ് സാവിത്രി ശ്രീധരൻ തന്റെ കലാജീവിതം ആരംഭിക്കുന്നത്. പതിനാറാം വയസ്സിൽ നാടകരംഗത്തേക്ക് എത്തിയ ഇവർ, പിന്നീട് കെ.ടി. മുഹമ്മദിന്റെ നിരവധി ശ്രദ്ധേയ നാടകങ്ങളിൽ കേന്ദ്ര കഥാപാത്രങ്ങളെയും നായികാവേഷങ്ങളെയും അവതരിപ്പിച്ച് പ്രശസ്തി നേടി. കോഴിക്കോടിന്റെ സാംസ്കാരിക-നാടക രംഗങ്ങളിൽ ദീർഘകാലം സജീവ സാന്നിധ്യമായിരുന്നു ഇവർ.

നീണ്ട ഇടവേളയ്ക്ക് ശേഷമാണ് സാവിത്രി ശ്രീധരൻ സിനിമാ രംഗത്തേക്ക് ശക്തമായി തിരിച്ചെത്തുന്നത്. 2018-ൽ പുറത്തിറങ്ങിയ ‘സുഡാനി ഫ്രം നൈജീരിയ’ എന്ന ചിത്രത്തിലെ ‘ജമീല’ എന്ന കഥാപാത്രം പ്രേക്ഷകരുടെയും നിരൂപകരുടെയും വൻ പ്രശംസ നേടി. ഈ ചിത്രത്തിലെ മികച്ച പ്രകടനത്തോടെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിൽ മികച്ച സഹനടിക്കുള്ള അവാർഡും 66-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിൽ പ്രത്യേക പരാമർശവും (Special Mention) സാവിത്രിയെ തേടിയെത്തി.

തുടർന്ന് ‘വൈറസ്’ ഉൾപ്പെടെയുള്ള നിരവധി ചിത്രങ്ങളിൽ സ്വഭാവ നടിയായി ഇവർ തിളങ്ങി. മലയാള നാടക-ചലച്ചിത്ര മേഖലയ്ക്കും സാംസ്കാരിക ലോകത്തിനും തീരാനഷ്ടമാണ് സാവിത്രി ശ്രീധരന്റെ വേർപാട്.

രമേഷ് വർമ്മയുടെ ബ്രഹ്മാണ്ഡ ചിത്രം ‘മഹാവീർ കർണ്ണ’യിൽ കർണ്ണനായി രാഘവ ലോറൻസ്; ചിത്രം നിർമ്മിക്കുന്നത് പെൻ മൂവീസ്, ആർവി സ്റ്റുഡിയോസ്, ശ്രീ നീലാദ്രി പ്രൊഡക്ഷൻസ്

0

രമേഷ് വർമ്മ ഒരുക്കുന്ന ബ്രഹ്മാണ്ട പാൻ ഇന്ത്യൻ ചിത്രം “മഹാവീർ കർണ്ണ” യിൽ ഇതിഹാസ യോദ്ധാവായ കർണ്ണൻ ആയി വേഷമിടുന്നത് രാഘവ ലോറൻസ്. ഇന്ത്യൻ സിനിമയിലെ ഏറ്റവും ശക്തമായ ഇതിഹാസ കഥാപാത്രങ്ങളിലൊന്നായ കർണ്ണന്റെ കഥയ്ക്ക് പുതിയൊരു ദൃശ്യഭാഷ നൽകാൻ ഒരുങ്ങുകയാണ് ‘മഹാവീർ കർണ്ണ’. പെൻ മൂവീസിന്റെ ബാനറിൽ ജയന്തിലാൽ ഗാഡ അവതരിപ്പിക്കുന്ന ചിത്രം, ആർവി സ്റ്റുഡിയോസിന്റെയും ശ്രീ നീലാദ്രി പ്രൊഡക്ഷൻസിന്റെയും സഹകരണത്തോടെ ആണ് നിർമ്മിക്കുന്നത്. ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളായ ‘രാക്ഷസുഡു’, ‘ഖിലാഡി’ തുടങ്ങിയവയിലൂടെ ശ്രദ്ധ നേടിയ സംവിധായകൻ രമേഷ് വർമ്മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഏകദേശം 150 കോടി ബജറ്റിൽ ഒരുങ്ങുന്ന ‘മഹാവീർ കർണ്ണ’ തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി, കന്നഡ എന്നീ അഞ്ച് ഭാഷകളിലായാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. ഇന്ത്യൻ സിനിമയിലെ ഇതിഹാസ കഥകളെ പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുന്ന തരത്തിൽ വമ്പൻ കാൻവാസിലാണ് ചിത്രം ഒരുക്കുന്നത്.

വലിയ കാൻവാസിൽ പ്രത്യേകം നിർമ്മിച്ച സെറ്റുകൾ, പഴയ കാലഘട്ടത്തെ പുനഃസൃഷ്ടിക്കുന്ന പ്രൊഡക്ഷൻ ഡിസൈൻ, വിശാലമായ ആക്ഷൻ രംഗങ്ങൾ, യുദ്ധരംഗങ്ങൾ, അത്യാധുനിക വിഷ്വൽ എഫക്റ്റ്സ് എന്നിവയെല്ലാം ചിത്രത്തിന്റെ ഭാഗമാകും. പുരാതന സാമ്രാജ്യങ്ങളുടെയും യുദ്ധഭൂമികളുടെയും പശ്ചാത്തലത്തിൽ, വമ്പൻ സെറ്റുകളുടെ പ്രൗഢിയും അത്യാധുനിക വിഎഫ്എക്‌സിന്റെ സാധ്യതകളും സമന്വയിപ്പിച്ചുകൊണ്ടാണ് കർണ്ണന്റെ ലോകം സ്ക്രീനിൽ സൃഷ്ടിക്കുന്നത്.

മഹാഭാരതത്തിലെ കർണ്ണൻ എന്ന കഥാപാത്രത്തിന്റെ മഹത്വത്തിനൊപ്പം അദ്ദേഹത്തിന്റെ മാനുഷിക വശങ്ങൾക്കും ചിത്രത്തിൽ വലിയ പ്രാധാന്യമുണ്ടാകും. ബഹുമാനം, വിധി, വിശ്വസ്തത, സൗഹൃദം, ത്യാഗം എന്നിവയിലൂടെ നിർവചിക്കപ്പെടുന്ന ഒരു യോദ്ധാവായാണ് കർണ്ണനെ അവതരിപ്പിക്കുന്നത്. ജനനം മുതൽ തന്നെ വിധിയുടെ പരീക്ഷണങ്ങളെ നേരിട്ടിട്ടും സ്വന്തം വാക്കിലും വിശ്വാസങ്ങളിലും ഉറച്ചുനിന്ന കർണ്ണന്റെ ജീവിതം, വൈകാരികതയും ആക്ഷനും ഒരുപോലെ നിറഞ്ഞ ഒരു ഇതിഹാസ അനുഭവമായാകും സംവിധായകൻ രമേഷ് വർമ്മ അവതരിപ്പിക്കുക.

കർണ്ണനായി രാഘവ ലോറൻസ് എത്തുന്നതോടെ ചിത്രത്തിന്റെ കഥാപാത്രാവിഷ്കാരത്തിനും വലിയ പ്രതീക്ഷകളാണ് ഉയരുന്നത്. രമേഷ് വർമ്മയുടെ മാസ്സ് ആക്ഷൻ സിനിമകളിലെ അനുഭവവും, കർണ്ണന്റെ ഇതിഹാസ പശ്ചാത്തലവും, വമ്പൻ വിഷ്വൽ ട്രീറ്റ്മെന്റും ഒന്നിക്കുമ്പോൾ ഇന്ത്യൻ സിനിമയിൽ വ്യത്യസ്തമായൊരു അനുഭവം സൃഷ്ടിക്കാനാണ് അണിയറപ്രവർത്തകരുടെ ശ്രമം.

ചിത്രത്തിന്റെ ബാക്കി താരനിരയും അണിയറപ്രവർത്തകരെയും ഘട്ടംഘട്ടമായി പ്രഖ്യാപിക്കാനാണ് നിർമ്മാതാക്കളുടെ തീരുമാനം. ഓരോ പ്രഖ്യാപനവും ചിത്രത്തിന്റെ വലുപ്പവും അതിനു പിന്നിലുള്ള അസാധാരണമായ ടീമിനെയും പരിചയപ്പെടുത്തുന്ന തരത്തിൽ വിപുലമായ രീതിയിലായിരിക്കും ഒരുങ്ങുക. 2027 ലാണ് ചിത്രം ആഗോള റിലീസായി തമിഴ്, തെലുങ്ക് , മലയാളം , ഹിന്ദി, കന്നഡ ഭാഷകളിലെത്തുക.

അവതരണം: ജയന്തിലാൽ ഗാഡ, പെൻ മൂവീസ്, ബാനറുകൾ: പെൻ സ്റ്റുഡിയോസ്, ആർവി സ്റ്റുഡിയോസ്, ശ്രീ നീലാദ്രി പ്രൊഡക്ഷൻസ്, സംവിധാനം, വിഎഫ്എക്സ്: രമേഷ് വർമ്മ, ഡയലോഗുകൾ: ശ്രീമാനി, സംഗീതം: ഗ്യാനി, ഛായാഗ്രഹണം: റാംജി ഡോട്ട് (ഹൈബ്രിഡ് ക്രിയേറ്റർ), എഡിറ്റർ: പ്രവീൺ പുഡി, പ്രൊഡക്ഷൻ ഡിസൈൻ: ഗാന്ധി നാടികുടികർ, പിആർഒ : ശബരി

നിവിൻ പോളി- റാം ചിത്രം ‘യേഴു കടൽ യേഴു മലൈ’ ഒക്ടോബർ 1 ന് ആഗോള റിലീസ്

0

തമിഴിലെ പ്രശസ്ത സംവിധായകൻ റാം രചനയും സംവിധാനവും നിർവ്വഹിച്ച്, നിവിൻ പോളി പ്രധാന വേഷത്തിൽ എത്തുന്ന തമിഴ് റൊമാന്റിക് സൈക്കോളജിക്കൽ ത്രില്ലർ ചിത്രം ‘യേഴു കടൽ യേഴു മലൈ’ ഒക്ടോബർ ഒന്നിന് ആഗോള റിലീസായി തീയേറ്ററുകളിലെത്തും. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുന്നത്. നിവിൻ പോളി, അഞ്ജലി, സൂരി എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വി ഹൗസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുരേഷ് കാമാച്ചി ആണ് ചിത്രം നിർമ്മിക്കുന്നത്. ഗൗതം രാമചന്ദൻ ചിത്രം റിച്ചിക്ക് ശേഷം നിവിൻ പോളി തമിഴിൽ അഭിനയിച്ച ചിത്രം കൂടിയാണിത്.

8000-ത്തിലധികം വർഷങ്ങളായി മരണമില്ലാതെ ജീവിക്കുന്ന അമരനായ കഥാപാത്രത്തെയാണ് ചിത്രത്തിൽ നിവിൻ പോളി അവതരിപ്പിക്കുന്നത് എന്നാണ് സൂചന. തിയേറ്റർ റിലീസിന് മുൻപ് തന്നെ അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ ഈ ചിത്രം വലിയ ശ്രദ്ധ നേടിയിട്ടുണ്ട്. 53-ാമത് റോട്ടർഡാം അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ പ്രീമിയർ ചെയ്ത ചിത്രം, മികച്ച നിരൂപക പ്രശംസ സ്വന്തമാക്കിയിരുന്നു. റോട്ടർഡാം ഫിലിം ഫെസ്റ്റിവലിൽ വി പ്രോ ബിഗ് സ്ക്രീൻ അവാർഡിനായി’ മത്സരിക്കാൻ തിരഞ്ഞെടുക്കപ്പെട്ട 12 ചിത്രങ്ങളിൽ ഒന്നായിരുന്നു ഇത്.

ഒരു ട്രെയിൻ യാത്രയ്ക്കിടയിൽ കണ്ടുമുട്ടുന്ന സാധാരണക്കാരനായ ഒരാളും നൂറ്റാണ്ടുകളായി തന്റെ പ്രണയം തേടി അലയുന്ന ഒരു അമരനായ വ്യക്തിയും തമ്മിലുള്ള ബന്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നത് എന്ന് ടീസർ സൂചിപ്പിക്കുന്നുണ്ട്. യുവാൻ ശങ്കർ രാജയാണ് ചിത്രത്തിന് സംഗീതമൊരുക്കിയത്. രവി മരിയ, എൻ അഴക പെരുമാൾ എന്നിവരും ചിത്രത്തിൽ വേഷമിട്ടിട്ടുണ്ട്.

ഛായാഗ്രഹണം : എൻ. കെ. ഏകാമ്പരൻ, എഡിറ്റിംഗ്: മതി വി. എസ്, പ്രൊഡക്ഷൻ ഡിസൈനർ: ഉമേഷ് ജെ. കുമാർ, ആക്ഷൻ കൊറിയോഗ്രഫി: സ്റ്റണ്ട് സിൽവ, നൃത്തസംവിധാനം: സാൻഡി, കോസ്റ്റ്യൂം ഡിസൈനർ: ചന്ദ്രകാന്ത് സോനാവാനെ, മേക്കപ്പ്: പട്ടണം റഷീദ്, പിആർഒ: ശബരി

‘ നടികതിലകം ‘ ശിവാജി ഗണേശൻ്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ !

0

കുട്ടിക്കാലം മുതലേ    ഭാവിയിൽ മുത്തച്ഛനെ പോലെ  നടനാകണം എന്നായിരുന്നു ‘ നടികർ തിലകം ‘ ശിവാജി  ഗണേശൻ്റെ ചെറുമകൻ ദർഷൻ ഗണേശൻ്റെ ആഗ്രഹം. (ശിവാജിയുടെ മൂത്ത മകൻ രാംകുമാറിൻ്റെ ഇളയ മകനാണ് ദർഷൻ.) എന്നാൽ സഭാ കമ്പം അതിന് തടസമായിരുന്നു.സ്വതവേ ലജ്ജാലുവും ഒതുങ്ങിക്കൂടുന്ന പ്രകൃതക്കാരനുമായിരുന്നു.  ചെറുപ്പകാലത്ത് തന്നെ ദർഷൻ നൃത്തം, കർണാടക സംഗീതം, നാടക അഭിനയം എന്നിവ  അഭ്യസിക്കാൻ തുടങ്ങി. അത് വേദിയിൽ കയറുമ്പോൾ അദ്ദേഹത്തിൽ വലിയൊരു മാറ്റവും ആത്മവിശ്വാസവും നൽകി.  

കോളേജിൽ വെച്ച് ആദ്യ നാടകത്തിൽ അഭിനയിച്ചതോടെ കാര്യങ്ങളെല്ലാം കൃത്യമായ ദിശയിലായി.സഭാ കമ്പം പൂർണമായും മാറി. ആ അനുഭവം അദ്ദേഹത്തിന്റെ ജീവിതത്തിലെ നിർണ്ണായകമായ വഴിത്തിരിവായി. ഇനി തൻ്റെ ജീവിതം സിനിമക്കും അഭിനയത്തിനും അർപ്പിക്കാനുള്ളതാണെന്ന് മനസിൽ ദൃഢ നിശ്ചയം ചെയ്തു. കലാ കുടുംബവും ദർഷന് പ്രചോദനവും പിന്തുണയും നൽകി. തുടർന്ന് FLAME-ൽ നാടകം, സിനിമ ,ടെലിവിഷൻ അഭിനയ പഠനത്തിൽ  ശ്രദ്ധ കേന്ദ്രീകരിച്ചു. നാഷണൽ സ്കൂൾ ഓഫ് ഡ്രാമ (NSD), ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (FTII) തുടങ്ങിയ പ്രശസ്തമായ സ്ഥാപനങ്ങളിലെ പൂർവ്വ വിദ്യാർത്ഥികളിൽ നിന്നും, അധ്യാപകരിൽ നിന്നും മികച്ച മാർഗനിർദ്ദേശങ്ങൾ സ്വീകരിച്ചു.

അഭിനയ പഠനം പൂർത്തിയാക്കിയ ശേഷം, ഇന്ത്യയിലുടനീളമുള്ള വിവിധ നാടക സംഘങ്ങളുമായി സഹകരിച്ചു കൊണ്ട്  ദർഷന്  അനുഭവം നേടാനായി. നാടകരംഗത്ത് കൂടുതൽ സജീവമായി. തെരുവ് നാടകങ്ങൾ, ഇംഗ്ലീഷ് നാടകങ്ങൾ, ഹിന്ദി നാടകാവതരണങ്ങൾ (പ്രശസ്തമായ ‘സബ’ (Saba) ഗ്രൂപ്പുകൾക്കൊപ്പമുള്ളവ ഉൾപ്പെടെ) എന്നിവയിൽ  വേഷമിട്ടു.ഒപ്പം നിരന്തരം പുതിയ കാര്യങ്ങൾ പഠിക്കുകയും തന്റെ അഭിനയശൈലി മെച്ചപ്പെടുത്തുകയും ചെയ്തു.

കോവിഡ് മഹാമാരിയുടെ തീവ്രത കുറഞ്ഞതോടെ, പരസ്യങ്ങളിലും സിനിമകളിലും അവസരം തേടി  ഓഡിഷനുകളിൽ പങ്കെടുക്കാൻ സ്വയം പ്രയത്നിച്ചു. നിരന്തരമായ പരിശ്രമങ്ങൾക്ക് താമസിയാതെ ഫലം കണ്ടു. ആദ്യത്തെ പരസ്യത്തിൽ അവസരം ലഭിച്ചതോടെ കൂടുതൽ അവസരങ്ങൾ ദർഷനെ തേടിയെത്തി. കാഡ്ബറി, കൊക്കക്കോള, മിന്ത്ര, പേടിഎം തുടങ്ങിയ പ്രമുഖ ബഹുരാഷ്ട്ര ബ്രാൻഡുകളുടെ  പരസ്യങ്ങളിൽ അഭിനയിച്ചു കൊണ്ട് സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടു. കഠിനാധ്വാനവും പരിശീലനവും,   സിനിമയോടും അഭിനയത്തോടും ഉള്ള തന്റെ അടങ്ങാത്ത അഭിനിവേശവും ഒടുവിൽ അദ്ദേഹത്തെ ആദ്യ സിനിമയിലെ വേഷത്തിലെത്തിച്ചു .അങ്ങനെ ദർഷന്റെ സ്വപ്നം സാക്ഷാത്കരിക്കപ്പെടുന്ന ശുഭയാത്ര ആരംഭിക്കുന്നു. തമിഴിലെ പ്രശസ്ത സിനിമാ നിർമ്മാണ സ്ഥാപനമായ സത്യജ്യോതി ഫിലിംസ് തങ്ങളുടെ ‘ ലെനിൻ പാണ്ഡ്യൻ ‘ എന്ന സിനിമയിലൂടെ ദർഷനെ നായകനായി അവതരിപ്പിക്കയാണ്.  പ്രഗത്ഭരായ റോജ,ഗംഗൈ അമരൻ, ഇളവരസു എന്നിവർക്കൊപ്പമാണ് വെള്ളിത്തിരയിൽ ദർഷൻ നായകനായി അഭിനയത്തിൻ്റെ ചുവടു വെക്കുന്നത്. കഴിഞ്ഞ ദിവസം ചെന്നൈയിൽ നടന്ന  ചടങ്ങിൽ’ ഇസൈജ്ഞാനി ‘ ഇളയരാജയാണ് ദർഷൻ്റെ ലോഞ്ചിങ് നിർവഹിച്ചത്. ചെറിയച്ചൻ പ്രഭു , ജേഷ്ഠൻ വിക്രം പ്രഭു എന്നിവരെ പോലെ പിതാമഹൻ ശിവാജി ഗണേശൻ്റെ യശസ്സു നില നിർത്തുവാൻ പ്രതിജ്ഞാബദ്നായി അർപ്പണ ബോധത്തോടെയും കൃത്യനിഷ്ഠയോടെയും സജീവമാകുകയാണ് ദർഷൻ ഗണേശൻ. രജനികാന്ത്, കമലഹാസൻ തുടങ്ങി തമിഴ് സിനിമയിലെ ജാമ്പവാന്മാരൊക്കെ ദർഷൻ ഗണേശനെ അനുഗ്രഹിച്ച് ആശംസിച്ചിരിക്കയാണ്. സെപ്റ്റംബർ-25ന് അരങ്ങേറ്റ ചിത്രമായ ‘ ലെനിൻ പാണ്ഡ്യൻ ‘ പ്രദർശനത്തിനെത്തും. 

സി. കെ. അജയ് കുമാർ.

‘ഭ്രമയുഗ’ത്തിലൂടെ നാലാം ദേശീയ അവാർഡ് നേടി മമ്മൂട്ടി; അമിതാഭ് ബച്ചന്റെ റെക്കോർഡിനൊപ്പമെത്തി

0

ഗുജറാത്ത്: ‘ഭ്രമയുഗം’ എന്ന ചിത്രത്തിലെ കൊടുമൺ പോറ്റിയായുള്ള മികച്ച അഭിനയത്തിന് മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിക്ക് 72-ാമത് ദേശീയ ചലച്ചിത്ര അവാർഡിൽ മികച്ച നടനുള്ള പുരസ്കാരം. ഗുജറാത്തിലെ കെവാഡിയയിൽ (ഏകതാ നഗർ) സ്റ്റാച്യു ഓഫ് യൂണിറ്റിയുടെ പശ്ചാത്തലത്തിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമുവിൽ നിന്ന് അദ്ദേഹം അവാർഡ് ഏറ്റുവാങ്ങി.

ഈ നേട്ടത്തോടെ ഏറ്റവും കൂടുതൽ തവണ (4 തവണ) മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടുന്ന നടനെന്ന ബോളിവുഡ് താരം അമിതാഭ് ബച്ചന്റെ റെക്കോർഡിനൊപ്പം മമ്മൂട്ടിയുമെത്തി. ‘ചന്ദു ചാമ്പ്യൻ’ എന്ന ചിത്രത്തിലെ അഭിനയത്തിന് കാർത്തിക് ആര്യനും മമ്മൂട്ടിക്കൊപ്പം മികച്ച നടനുള്ള പുരസ്കാരം പങ്കിട്ടു.

മമ്മൂട്ടിയുടെ നാല് ദേശീയ അവാർഡുകൾ:

  1. 1989: ഒരു വടക്കൻ വീരഗാഥ, മതിലുകൾ
  2. 1993: പൊന്തൻ മാട, വിധേയൻ
  3. 1998: ഡോ. ബാബാസാഹേബ് അംബേദ്കർ
  4. 2024: ഭ്രമയുഗം

അഗ്നിപഥ്, ബ്ലാക്ക്, പാ, പികു എന്നീ ചിത്രങ്ങളിലൂടെയാണ് അമിതാഭ് ബച്ചൻ നാല് തവണ മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടിയിട്ടുള്ളത്. 28 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മമ്മൂട്ടിക്ക് വീണ്ടും ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിക്കുന്നത്.

ഹിപ്പ് ഹോപ്പ് തമിഴയുടെ മീസയേ മുറുക്ക് 2 സെപ്റ്റംബർ 25ന് ആഗോള റിലീസ്; ചിത്രം കേരളത്തിൽ എത്തിക്കുന്നത് ബ്രൈറ്റ് സ്ക്രീൻ ത്രൂ ഡ്രീം ബിഗ് ഫിലിംസ്

0

ഹിപ്ഹോപ്പ് തമിഴ ആദി സംവിധാനം ചെയ്ത് നായകനാകുന്ന മീസയേ മുറുക്ക് 2 സെപ്റ്റംബർ 25 ന് ആഗോള റിലീസായി എത്തും. ചിത്രം കേരളത്തിൽ വിതരണത്തിന് എത്തിക്കുന്നത് ബ്രൈറ്റ് സ്ക്രീൻ. ഡ്രീം ബിഗ് ഫിലിംസ് ആണ് കേരളത്തിൽ ബ്രൈറ്റ് സ്ക്രീനിൻ്റെ വിതരണ പങ്കാളി. അവ്നി മൂവീസിന്റെ ബാനറിൽ സുന്ദർ സി.യും ഖുശ്ബുവും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ബെൻസ് മീഡിയ പ്രൈവറ്റ് ലിമിറ്റഡ് ബാനറിൽ എ സി എസ് അരുൺകുമാറും ചിത്രത്തിൻ്റെ നിർമ്മാണ പങ്കാളിയാണ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ : ആനന്ദിത സുന്ദർ.

2017ൽ പുറത്തിറങ്ങി വലിയ വിജയമായി മാറിയ ‘മീസയേ മുറുക്ക്’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ‘മീസയേ മുറുക്ക് 2’. ഹിപ്ഹോപ്പ് തമിഴാ ആദി രചനയും സംവിധാനവും നിർവഹിച്ച് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ഒരു മ്യൂസിക്കൽ കോമഡി-ഡ്രാമ ആയാണ് ഒരുക്കിയിരിക്കുന്നത് എന്നാണ് ചിത്രത്തിൻ്റെ ട്രെയ്‌ലർ സൂചിപ്പിക്കുന്നത്.

ആദ്യ ഭാഗത്തിൽ നിന്ന് വ്യത്യസ്തമായ കഥയും കഥാപാത്രങ്ങളുമായാണ് ‘മീസയേ മുറുക്ക് 2’ എത്തുന്നത്. ആദ്യ ചിത്രത്തിന്റെ കഥയുമായി രണ്ടാം ഭാഗത്തിന് നേരിട്ട് യാതൊരു ബന്ധവുമില്ല എന്നാണ് റിപ്പോർട്ട്. മൂന്ന് വ്യത്യസ്ത കാലഘട്ടങ്ങളിലൂടെയാണ് പുതിയ ചിത്രത്തിന്റെ കഥ സഞ്ചരിക്കുന്നത്.

ഹിപ്ഹോപ്പ് തമിഴാ ആദിക്കൊപ്പം കേതിക ശർമ്മ, ചൈത്ര ജെ. ആചാർ, യോഗി ബാബു, ഹർഷത് ഖാൻ, കരുണാസ്, നാസർ , ആടുകളം നരേൻ, രമ്യ രംഗനാഥൻ, ഷാ രാ തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.

ചിത്രത്തിന്റെ ഔദ്യോഗിക ട്രെയിലറും സമൂഹ മാധ്യമങ്ങളിൽ മികച്ച പ്രതികരണം നേടിയിരുന്നു. തമിഴ്നാട്ടിൽ വലിയ പ്രതീക്ഷയോടെ എത്തുന്ന ചിത്രത്തിന് കേരളത്തിലും മികച്ച റിലീസ് ആണ് ലഭിക്കുക. ചിത്രത്തിലെ ഗാനങ്ങളും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത് ഹിപ്ഹോപ്പ് തമിഴാ ആദി തന്നെയാണ്. ചിത്രത്തിലെ ‘പോടാ പഠിച്ചിരിക്കേൻ’, ‘ഗോയിന്ദമ്മ’ തുടങ്ങിയ ഗാനങ്ങൾ ഇതിനോടകം പുറത്തിറങ്ങി ശ്രദ്ധ നേടിയിട്ടുണ്ട്.

ബാലാജി സുബ്രഹ്മണ്യം ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് ഫെന്നി ഒലിവറും തിരുമലൈ രാജനും ചേർന്നാണ് നിർവഹിക്കുന്നത്. ക്രിയേറ്റീവ് പ്രൊഡ്യൂസർ : അശ്വിൻ രാം, കോസ്റ്റ്യൂം ഡിസൈനർ: പൂർണ്ണിമ രാമസ്വാമി, ആർട്ട് : വി എസ് ദിനേഷ് കുമാർ, പ്രൊഡക്ഷൻ ഡിസൈനർ : വിഘ്നേഷ് രതിരൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്; പി ബാലഗോപി, നൃത്തം: ബാബ ഭാസ്കർ, സന്തോഷ്, രഘു താപ്പ, ആക്ഷൻ : ആക്ഷൻ സന്തോഷ്, സൗണ്ട് മിക്സിംഗ്: കണ്ണൻ ഗണപത്, സിഇഒ : ആർ മദൻ കുമാർ, പിആർഒ : ശബരി

നാനി-ശ്രീകാന്ത് ഒഡേല ചിത്രം ‘ദ പാരഡൈസ്’ ആഗോള റിലീസ് സെപ്റ്റംബർ 24 ന്; ചിത്രം കേരളത്തിലെത്തിക്കുന്നത് ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ്

0

തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം ‘ദ പാരഡൈസ്’ വമ്പൻ റിലീസായി കേരളത്തിലെത്തിക്കുന്നത് ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ്. ശ്രീലക്ഷ്മി വെങ്കടേശ്വര സിനിമാസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രം 2026 സെപ്റ്റംബർ 24ന് ആഗോള റിലീസായി തിയേറ്ററുകളിലെത്തും. ‘ദസറ’ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം നാനിയും ശ്രീകാന്ത് ഒഡേലയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘ദ പാരഡൈസ്’. ‘ദസറ’യുടെ നിർമ്മാതാവായ സുധാകർ ചെറുകുറി തന്നെയാണ് ഈ ചിത്രവും നിർമ്മിക്കുന്നത്.

വമ്പൻ കാൻവാസിൽ ആക്ഷന് പ്രാധാന്യം നൽകിയൊരുക്കിയ ചിത്രം ഒരു അമ്മ – മകൻ ബന്ധത്തിൻ്റെ വൈകാരിക കഥ കൂടിയാണ് പറയുന്നതെന്ന് നാനി വെളിപ്പെടുത്തിയിരുന്നു. ‘ജേഴ്സി’, ‘ഗാങ് ലീഡർ’ എന്നീ ചിത്രങ്ങൾക്ക് ശേഷം നാനിയും അനിരുദ്ധ് രവിചന്ദറും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘ദ പാരഡൈസ്’. ചിത്രത്തിലെ ഇതിനോടകം പുറത്ത് വന്ന “ആയാ ഷേർ” , “യേഷാ നഗുല” എന്നീ ഗാനങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

നാനിയുടെ കരിയറിലെ ഏറ്റവും വലിയ പ്രോജക്ട് ആയി ഒരുക്കിയ ഈ ചിത്രത്തിൽ, നാനി അവതരിപ്പിക്കുന്ന ജദാൽ എന്ന കഥാപാത്രത്തെ താരത്തിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ മാസ്സ് അവതാരമായാണ് രൂപപ്പെടുത്തിയിരിക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസർ സൂപ്പർ ഹിറ്റായി മാറിയിരുന്നു. ത്രസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങൾ, മാസ്സ് ഡയലോഗുകൾ, ബ്രഹ്മാണ്ഡ ദൃശ്യങ്ങൾ എന്നിവയിലൂടെ ടീസർ വലിയ ശ്രദ്ധ നേടിയെടുത്തു. ചിത്രത്തിൽ വയലൻസിനും ആക്ഷനും നൽകുന്ന പ്രാധാന്യവും ടീസർ കാണിച്ചു തരുന്നു.

കിൽ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ ബോളിവുഡ് താരം രാഘവ് ജൂയൽ ആണ് ഈ ചിത്രത്തിൽ വില്ലൻ വേഷത്തിലെത്തുന്നത്. വിക്രം മാലിക് എന്ന കഥാപാത്രത്തെയാണ് രാഘവ് അവതരിപ്പിക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ ഗ്ലിമ്പ്സ് വീഡിയോയും ഏറെ ശ്രദ്ധ നേടി. നാനി, രാഘവ് ജൂയൽ എന്നിവർക്ക് പുറമെ കായദു ലോഹർ, സമ്പൂർണേഷ് ബാബു, മോഹൻ ബാബു, സോണാലി കുൽക്കർണി, ഈശ്വരി റാവു, രാജ രവീന്ദ്ര, തനികേല ഭരണി, എം എസ് ചൗധരി, രാം ജഗൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. തെലുങ്ക്, കന്നഡ, മലയാളം, തമിഴ്, ഹിന്ദി, ബംഗാളി, ഇംഗ്ലീഷ്, സ്പാനിഷ് എന്നീ എട്ട് ഭാഷകളിലാണ് ചിത്രം ആഗോള തലത്തിൽ പ്രദർശനത്തിനെത്തുക.

രചന, സംവിധാനം: ശ്രീകാന്ത് ഒഡേല
നിർമ്മാതാവ്: സുധാകർ ചെറുകുറി
ബാനർ: എസ്എൽവി സിനിമാസ്
ഛായാഗ്രഹണം: സി എച്ച് സായ്
സംഗീതം: അനിരുദ്ധ് രവിചന്ദർ
എഡിറ്റിംഗ്: നവീൻ നൂലി
പ്രൊഡക്ഷൻ ഡിസൈൻ: അവിനാഷ് കൊല്ല
ഓഡിയോ: സരിഗമ മ്യൂസിക്
മാർക്കറ്റിംഗ്: ഫസ്റ്റ് ഷോ
പിആർഒ: ശബരി