ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയും സൂപ്പർതാരവുമായ വിജയിയെ സന്ദർശിച്ച് നടി ഖുശ്ബു സുന്ദറും കുടുംബവും. ഖുശ്ബുവിന്റെ മകളുടെയും ശ്രാവൺ ശ്രീനിവാസന്റെയും വിവാഹത്തിന് ക്ഷണിക്കാനായാണ് കുടുംബം വിജയിയുടെ വസതിയിലെത്തിയത്. തന്റെ പ്രിയപ്പെട്ട സഹോദരനെ സന്ദർശിച്ച നിമിഷങ്ങൾ അതീവ സവിശേഷവും ഹൃദ്യവുമായിരുന്നു എന്ന് ഖുശ്ബു സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
“ഞങ്ങളുടെ കുടുംബത്തിന് ഏറെ സവിശേഷവും അവിസ്മരണീയവുമായ ഒരു ദിവസമാണിന്ന്. പ്രിയപ്പെട്ട സഹോദരനും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ വിജയിയെ അദ്ദേഹത്തിന്റെ വസതിയിൽ സന്ദർശിച്ച് മകളുടെ വിവാഹക്കത്ത് കൈമാറി. അദ്ദേഹത്തെ കാണുന്നത് എപ്പോഴും ഞങ്ങളിൽ അഭിമാനവും സന്തോഷവും നിറയ്ക്കുന്ന കാര്യമാണ്,” ഖുശ്ബു കുറിച്ചു.
തിരക്കുകൾക്കിടയിലും തങ്ങളെ ഏറെ സ്നേഹത്തോടെയും പുഞ്ചിരിയോടെയും സ്വീകരിച്ച വിജയിക്ക് ഖുശ്ബു നന്ദി അറിയിച്ചു. വിജയിക്കൊപ്പമുള്ള ഖുശ്ബുവിന്റെയും കുടുംബത്തിന്റെയും ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാണ്.

