Home Blog Page 57

ശ്രീനിവാസന് അന്ത്യവിശ്രമം. വീട്ടുവളപ്പിൽ ; സംസ്കാര ചടങ്ങുകൾ പൂർത്തിയായി; ഔദ്യോഗിക ബഹുമതികളോടെ യാത്രയാക്കി

0

കൊച്ചി: എറണാകുളം കണ്ടനാടുള്ള ‘പാലാഴി’ എന്ന വീടിന് സമീപം മലയാളത്തിന്റെ ശ്രീനിക്ക് അന്ത്യവിശ്രമം. കാലാതീതമായ ഒരുപിടി കഥാപാത്രങ്ങൾ തങ്ങൾക്കു സമ്മാനിച്ച ശ്രീനിവാസനെ ഒരുനോക്കു കാണാനെത്തിയ ജനസഹസ്രങ്ങളെ സാക്ഷിയാക്കി ശ്രീനിവാസന്റെ ഭൗതികശരീരം ഞായറാഴ്ച 12 മണിയോടെ സംസ്കരിച്ചു. ഔദ്യോ​ഗിക ബഹുമതികളോടെയാണ് കേരളം അദ്ദേഹത്തിന് യാത്രയയപ്പ് നൽകിയത്.

വർഷങ്ങൾക്ക് മുൻപ് ഏറ്റെടുത്ത് കൃഷി ആരംഭിച്ച കൊച്ചി കണ്ടനാടുള്ള പുന്നച്ചാലിലെ വയലിനും പാലാഴി എന്ന ശ്രീനിവാസന്റെ വീടിനും സമീപത്തായാണ് അദ്ദേഹത്തിന് അന്ത്യവിശ്രമമൊരുക്കിയത്. 11.30 ഓടെ മക്കളായ വിനീതിന്റെയും ധ്യാനിന്റെയും ഭാര്യ വിമല ടീച്ചറുടേയും സാന്നിധ്യത്തിൽ മൃതദേഹം ചിതയിലേക്കെടുത്തു. വികാരനിർഭരമായ യാത്രയയപ്പായിരുന്നു മലയാളത്തിന്റെ ശ്രീനിക്ക് ലഭിച്ചത്. ആചാരപ്രകാരമുള്ള അവസാന ചടങ്ങുകൾക്കുശേഷം സംസ്ഥാന സർക്കാരിന്റെ പൂർണ ഔദ്യോ​ഗിക ബഹുമതിയോടെയാണ് ശ്രീനിവാസന്റെ മൃതദേഹം സംസ്കരിച്ചത്. മകൻ വിനീത് ശ്രീനിവാസനാണ് ചിതയ്ക്ക് തീ കൊളുത്തിയത്.

ദീർഘകാലമായി അസുഖ ബാധിതനായി ഉദയംപേരൂരിലെ വീട്ടിൽ വിശ്രമത്തിലായിരുന്നു ശ്രീനിവാസൻ. ഇന്നലെ രാവിലെ ഡയാലിസിസിനായി പോകുന്ന വഴിയിൽ ശ്വാസതടസം അനുഭവപ്പെട്ട ശ്രീനിവാസനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകിയെങ്കിലും ജീവൻ നിലനിർത്താനായിരുന്നില്ല. തുടർന്ന് രാവിലെ 8.30 – ഓടെ ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു. ഭാര്യ വിമലയായിരുന്നു ആശുപത്രിയിൽ ശ്രീനിവാസന് ഒപ്പമുണ്ടായിരുന്നത്. മക്കളായ വിനീത് ശ്രീനിവാസനും ധ്യാൻ ശ്രീനിവാസനും ഇന്നലെത്തന്നെ കണ്ടനാട്ടെ വീട്ടിലെത്തിയിട്ടുണ്ട്.

നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്റെ 48 വർഷം നീണ്ട സിനിമാ ജീവിതത്തിനാണ് ഇന്നലെ പുലർച്ചയോടെ അന്ത്യമായത്. സിനിമയുടേയും രാഷ്ട്രീയത്തിന്റെയും ലോകത്ത് നിറസാന്നിധ്യമായിരുന്ന ശ്രീനിവാസൻ പലപ്പോഴും അതിനെ സരസമായി വിമർശിക്കാനും തയ്യാറായിരുന്നു. മലയാളസിനിമയിൽ തന്റേതായ ശൈലിയിലൂടെ സമൂഹത്തിലെ പ്രശ്നങ്ങളെ അവതരിപ്പിക്കാൻ ശ്രീനിക്ക് കഴിഞ്ഞു. ഇടതുപക്ഷ സഹയാത്രികനായിരുന്നപ്പോഴും അവരെ വിമർശിക്കാൻ ശ്രീനിവാസന് മടിയുണ്ടായിരുന്നില്ല. രാഷ്ട്രീയമായി ശ്രീനിയുടെ കടുത്ത വിമർശനങ്ങൾ ഏറ്റുവാങ്ങുമ്പോഴും രാഷ്ട്രീയപ്രവർത്തകർക്ക് ശ്രീനിവാസനോട് വ്യക്തിപരമായി എതിർപ്പുണ്ടായിരുന്നില്ല. വിമർശനങ്ങളെ സഹിഷ്ണുതയോടെ കാണാൻ മലയാളിയെ പഠിപ്പിച്ച അഭ്രപാളിയിലെ സമരനായകനായിരുന്നു ശ്രീനിവാസൻ.

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ തന്റെ ശൈലിയിലൂടെയും മൂർച്ചയേറിയ പരിഹാസങ്ങളിലൂടെയും സിനിമ കാണുന്നവരെ മറ്റൊരു തലത്തിലേക്ക് ഉയർത്തി. ശ്രീനിവാസൻ ലോകത്തോട് വിടപറഞ്ഞെങ്കിലും ശ്രീനിയുടെ എഴുത്തിലെ മായാജാലത്തിലൂടെ പിറന്ന കഥാപാത്രങ്ങൾ കാലാതീതമായി ജീവിക്കും. മലയാളത്തിന്റെ ചലച്ചിത്രകാരന് കണ്ണീരിൽ കുതിർന്ന വിട.

sreenivasan passed away

PAYAL GAMING VIRAL VIDEO REALITY !! വീഡിയോ ലീക്കായതോ അതോ എഐ ചതിച്ചതോ? മഹാരാഷ്ട്ര പോലീസിന്റെ വെളിപ്പെടുത്തൽ!

0

മുംബൈ: പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും യൂട്യൂബറുമായ പായൽ ധാരെയെ (പായൽ ഗെയിമിംഗ്) സംബന്ധിച്ച് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന 19 മിനിറ്റ് ദൈർഘ്യമുള്ള സ്വകാര്യ വീഡിയോ വ്യാജമാണെന്ന് മഹാരാഷ്ട്ര സൈബർ പോലീസ് സ്ഥിരീകരിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിച്ച് നിർമ്മിച്ച ‘ഡീപ്ഫേക്ക്’ വീഡിയോയാണിതെന്ന് പോലീസ് വ്യക്തമാക്കി.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്:

പായൽ ധാരെയുടെ പരാതിയെത്തുടർന്ന് മഹാരാഷ്ട്ര സ്റ്റേറ്റ് സൈബർ ഡിപ്പാർട്ട്മെന്റ് നടത്തിയ വിശദമായ ഫോറൻസിക് പരിശോധനയിലാണ് വീഡിയോ കൃത്രിമമായി നിർമ്മിച്ചതാണെന്ന് കണ്ടെത്തിയത്. അത്യാധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് വീഡിയോ അപഗ്രഥിച്ചതായും, പായലിന്റെ മുഖവും ശബ്ദവും ദുരുപയോഗം ചെയ്ത് എഐ വഴി നിർമ്മിച്ചതാണെന്ന് വ്യക്തമായതായും അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് പുറത്തിറക്കിയ സർട്ടിഫിക്കറ്റിൽ പറയുന്നു.

കേസന്വേഷണം ഊർജിതം:

സംഭവത്തിൽ ഐടി ആക്ട് സെക്ഷൻ 67, ഭാരതീയ ന്യായ സംഹിത (BNS) എന്നിവ പ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്. വീഡിയോയുടെ ഉറവിടം കണ്ടെത്താനും ഇത് പ്രചരിപ്പിച്ചവരെ പിടികൂടാനുമുള്ള ശ്രമങ്ങൾ സൈബർ സെൽ ഊർജിതമാക്കി. ഡീപ്ഫേക്ക് സാങ്കേതികവിദ്യ ദുരുപയോഗം ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പോലീസ് മുന്നറിയിപ്പ് നൽകി.

പായൽ ധാരെയുടെ പ്രതികരണം:

തന്റെ പേര് മോശമാക്കാൻ മനഃപൂർവം നിർമ്മിച്ച വീഡിയോയാണിതെന്ന് പായൽ ഇൻസ്റ്റാഗ്രാമിലൂടെ പ്രതികരിച്ചു. സത്യം തെളിയിച്ച മഹാരാഷ്ട്ര പോലീസിന് നന്ദി പറഞ്ഞ അവർ, ഇത്തരം വീഡിയോകൾ പ്രചരിപ്പിക്കരുതെന്ന് ആരാധകരോട് അഭ്യർത്ഥിച്ചു.

“കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രചരിക്കുന്ന വീഡിയോ എന്റേതല്ല. അത് എന്റെ വ്യക്തിത്വത്തെയും അഭിമാനത്തെയും ഹനിക്കുന്നതാണ്. നിയമനടപടികളിൽ എനിക്ക് പൂർണ്ണ വിശ്വാസമുണ്ട്,” പായൽ വ്യക്തമാക്കി.

വീഡിയോ പങ്കുവെക്കുന്നവർ ശ്രദ്ധിക്കുക:

ഇത്തരം വ്യാജ വീഡിയോകളോ അശ്ലീല ദൃശ്യങ്ങളോ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുന്നത് കുറ്റകരമാണ്. ഐടി നിയമപ്രകാരം മൂന്ന് വർഷം വരെ തടവും 5 ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണിത്. വാട്സാപ്പ്, ഇൻസ്റ്റാഗ്രാം തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ ഇത്തരം ലിങ്കുകൾ ഷെയർ ചെയ്യുന്നത് ഒഴിവാക്കണമെന്ന് പോലീസ് നിർദ്ദേശിച്ചു.

ശ്രീനിയുമായുള്ള ആത്മബന്ധം വാക്കുകളിൽ ഒതുക്കാനാകില്ല; ‘ശ്രീനി’യെ അനുസ്മരിച്ച് മോഹൻലാൽ

0

തിരുവനന്തപുരം: നടൻ ശ്രീനിവാസനുമായി ചേർന്ന് അഭിനയിച്ച കഥാപാത്രങ്ങൾ കാലാതീതമായി നിലനിൽക്കുന്നത്, ശ്രീനിയുടെ എഴുത്തിലെ മാജിക് കൊണ്ടാണെന്ന് മോഹൻലാൽ പറഞ്ഞു. യാത്ര പറയാതെ ശ്രീനി മടങ്ങിയെന്നും ശ്രീനിയുമായുള്ള ആത്മബന്ധം വാക്കുകളിൽ ഒതുക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ശ്രീനിവാസന്റെ മരണത്തിൽ നവമാധ്യമ കുറിപ്പിലൂടെ അദ്ദേഹം അനുശോചനം രേഖപ്പെടുത്തി.

‘യാത്ര പറയാതെ ശ്രീനി മടങ്ങി. ശ്രീനിയുമായുള്ള ആത്മബന്ധം വാക്കുകളിൽ എങ്ങനെ ഒതുക്കുമെന്നറിയില്ല. സിനിമയിൽ ഒരുമിച്ചു പ്രവർത്തിച്ചവർ എന്ന നിർവചനത്തിനും എത്രയോ മുകളിലായിരുന്നു ഞങ്ങളുടെ സ്നേഹബന്ധം. ഓരോ മലയാളിക്കും ശ്രീനിയോടുള്ള ആത്മബന്ധവും അങ്ങനെ തന്നെയായിരുന്നല്ലോ. മലയാളി തൻ്റെ സ്വന്തം മുഖം, ശ്രീനി സൃഷ്ടിച്ച കഥാപാത്രങ്ങളിൽ കണ്ടു. സ്വന്തം വേദനകളും സന്തോഷങ്ങളും, ഇല്ലായ്മകളും അദ്ദേഹത്തിലൂടെ സ്ക്രീനിൽ കണ്ടു. മധ്യവർഗ്ഗത്തിൻ്റെ സ്വപ്നങ്ങളും സ്വപ്നഭംഗങ്ങളും ആവിഷ്കരിക്കാൻ ശ്രീനിയെപ്പോലെ മറ്റാർക്ക് കഴിയും. ഞങ്ങൾ ഒന്നിച്ച കഥാപാത്രങ്ങൾ കാലാതീതമായി നിലനിൽക്കുന്നത്, ശ്രീനിയുടെ എഴുത്തിലെ മാജിക് ഒന്നുകൊണ്ട് മാത്രമാണ്‌. ദാസനും വിജയനും ഏതൊരു മലയാളിക്കും സ്വന്തം ആളുകളായി മാറിയത് ശ്രീനിയുടെ അനുഗ്രഹീത രചനാവൈഭവം ഒന്നു കൊണ്ടാണ്‌. സമൂഹത്തിൻ്റെ പ്രതിഫലനമായിരുന്നു അദ്ദേഹത്തിൻ്റെ സൃഷ്ടികൾ. വേദനയെ ചിരിയിൽ പകർത്തിയ പ്രിയപ്പെട്ടവൻ. സ്ക്രീനിലും ജീവിതത്തിലും ഞങ്ങൾ ദാസനെയും വിജയനെയും പോലെ ചിരിച്ചും, രസിച്ചും, പിണങ്ങിയും, ഇണങ്ങിയും എക്കാലവും സഞ്ചരിച്ചു.. പ്രിയപ്പെട്ട ശ്രീനിയുടെ ആത്മാവിന്‌ നിത്യശാന്തി നേരുന്നു…’-മോഹൻലാൽ കുറിച്ചു.

mohanlal about sreenivsan

‘ശ്രീനിവാസന്റെ വേർപാട് വീണ്ടെടുക്കാനാവാത്ത നഷ്ടം’: മുഖ്യമന്ത്രി പിണറായി വിജയൻ

0

തിരുവനന്തപുരം: ശ്രീനിവാസന്റെ വിയോ​ഗത്തിലൂടെ വീണ്ടെടുക്കാനാകാത്ത നഷ്ടമാണ് ഉണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
സിനിമാലോകത്തിന് കനത്ത നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്നും സിനിമയുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും തന്റേതായ വ്യക്തിമുദ്ര അദ്ദേഹം പതിപ്പിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കഥകാരൻ, തിരക്കഥാക‍ത്ത്, സംവിധായകൻ, അഭിനേതാവ് എന്നീ നിലകളിലെല്ലാം അതുല്യ പ്രതിഭയെന്ന് പിണറായി വിജയൻ ശ്രീനിവാനെ അനുസ്മരിച്ചു. തന്റെ ശൈലിയിലൂടെയും മൂർച്ചയേറിയ പരിഹാസങ്ങളിലൂടെയും സിനിമ കാണുന്നവരെ മറ്റൊരു തലത്തിലേക്ക് അദ്ദേഹം ഉയർത്തിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒട്ടേറെ പ്രാധാന്യമുള്ള വിഷയങ്ങൾ അദ്ദേഹത്തിന്റേതായ രീതിയിൽ സിനിമയിലൂടെ അവതരിപ്പിച്ചു എന്ന് അദ്ദേഹം പറഞ്ഞു.

കണ്ണൂർ ജില്ലയിലെ പാട്യത്ത് ജനിച്ചുവളർന്ന് സിനിമയോടുള്ള അഭിനിവേശം സ്വപ്രയത്നത്തിലൂടെ പ്രായോഗിക തലത്തിൽ എത്തിച്ച ശ്രീനിവാസന്റെ ജീവിതം പരിശ്രമശാലികൾക്കുള്ള പാഠപുസ്തകമാണെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു. നിശിതമായ വിമർശനം സിനിമയിലൂടെ ഉയർത്തിക്കൊണ്ടുവരാൻ ശ്രീനിവാസന് കഴിഞ്ഞതായും അദ്ദേഹം കൂട്ടിച്ചേർത്തു.

‘മലയാള സിനിമയ്ക്ക് വീണ്ടെടുക്കാനാവാത്ത നഷ്ടമാണ് ശ്രീനിവാസന്റെ വേർപാട്. ചലച്ചിത്രത്തിന്റെ സമസ്ത രംഗങ്ങളിലും നായക സ്ഥാനത്ത് എത്തിയ പ്രതിഭയാണ്
മറയുന്നത്. പച്ച മനുഷ്യൻ്റെ ജീവിതം വെള്ളിത്തിരയിൽ എത്തിക്കുന്നതിലും ചിരിയിലൂടെയും ചിന്തയിലൂടെയും പ്രേക്ഷകനെ താൻ ഇച്ഛിക്കുന്ന ബോധ തലങ്ങളിലേക്ക് എത്തിക്കുന്നതിലും ഇതുപോലെ വിജയിച്ച ചലച്ചിത്രകാരന്മാർ വേറെ അധികമില്ല. സിനിമയിൽ നിലനിന്നു പോന്ന പല മാമൂലുകളെയും തകർത്തുകൊണ്ടാണ് ശ്രീനിവാസൻ ചുവടുവെച്ചത്.’-പിണറായി വിജയൻ പറഞ്ഞു.

താൻ പ്രകാശിപ്പിക്കുന്ന ആശയം കടുത്ത വിമർശനത്തിന് വിധേയമാകുമെന്ന് അറിഞ്ഞുകൊണ്ടുതന്നെ സരസമായി അവതരിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞുവെന്നും കടുത്ത വിയോജിപ്പുള്ളവരും ശ്രീനിവാസനിലെ പ്രതിഭയെ ആദരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

മലയാള ചലച്ചിത്ര രംഗത്തെ ആസ്വാദന തലത്തെ ഭാവാത്മകമാം വിധം മാറ്റുന്നതിന് ശ്രീനിവാസൻ പ്രയത്നിച്ചു. തൻ്റെ സാമൂഹ്യ കാഴ്ചപ്പാടുകളെ ആക്ഷേപഹാസ്യത്തിലൂടെ അവതരിപ്പിക്കുന്നതിൽ വിജയിച്ച ചലച്ചിത്രകാരൻ കൂടിയാണ് ശ്രീനിവാസൻ. കഥ, തിരക്കഥ, സംവിധാനം തുടങ്ങി അഭിനയം വരെയുള്ള മേഖലകളിലായി വ്യാപരിക്കുകയും പ്രവർത്തിച്ച മേഖലകളിലെല്ലാം അസാധാരണമാംവിധം സ്വന്തം വ്യക്തിത്വം സ്ഥാപിച്ചെടുക്കുകയും ചെയ്തു ശ്രീനിവാസൻ. അദ്ദേഹത്തിൻ്റെ ഒട്ടേറെ സിനിമകളിലെ കഥാപാത്രങ്ങൾ മലയാളിയുടെ മനസ്സിൽ എക്കാലവും മായാതെ നിൽക്കുമെന്ന് പിണറായി വിജയൻ പറഞ്ഞു

pinarayi vijayan about sreenivasan

രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ; റദ്ദാക്കി ​വി.സി

0

കോഴിക്കോട്: രക്തസാക്ഷികളുടെ പേരിൽ നടത്തിയ സത്യപ്രതിജ്ഞ ചടങ്ങ് റദ്ദാക്കി കാലിക്കറ്റ് സർവകലാശാല ഡോ. പി രവീന്ദ്രൻ. ഔദ്യോഗിക വാചകങ്ങൾക്ക് എതിരായാൽ സത്യപ്രതിജ്ഞ ആവില്ലെന്ന് വി സി ഭാരവാഹികളെ നേരത്തെ അറിയിച്ചിരുന്നു. ഇത് സർവകലാശാല ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് അഭിപ്രായപ്പെട്ടുകൊണ്ടാണ് വി സി, സത്യപ്രതിജ്ഞ ചടങ്ങ് റദ്ദാക്കിയത്.

ഡി എസ് യു ഭാരവാഹികളുടെ സത്യപ്രതിജ്ഞ ചടങ്ങാണ് റദ്ദാക്കിയത്. ചടങ്ങിൽ നിന്ന് വൈസ് ചാൻസലർ ഡോ. പി രവീന്ദ്രൻ ഇറങ്ങിപ്പോയി.’നവലോക ക്രമത്തിനായുള്ള പോരാട്ടത്തിൽ ജീവൻ നഷ്ടപ്പെട്ട അനശ്വര രക്തസാക്ഷികളുടെ പേരിൽ’ എന്നാണ് സത്യപ്രതിജ്ഞയിൽ പറഞ്ഞത്. ചെയർമാൻ അമൽ ദേവ് സത്യപ്രതിജ്ഞ ചെയ്യവേ, വി സി ഇറങ്ങിപോകുകയും ചടങ്ങ് റക്കാക്കുകയുമായിരുന്നു.

Oath-taking in the name of martyrs; VC cancels

ബംഗ്ലാദേശിൽ മതനിന്ദ ആരോപിച്ച് യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു

0

ധാക്ക: ബംഗ്ലാദേശിൽ മതനിന്ദ ആരോപിച്ച് യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു. വ്യാഴാഴ്ച രാത്രി മൈമെൻസിങ് ജില്ലയിലെ ഭാലുകയിലാണ് സംഭവം. ദീപു ദാസ് എന്ന ആളാണ് കൊല്ലപ്പെട്ടത്. തല്ലിക്കൊന്ന ശേഷം യുവാവിന്‍റെ മൃതദേഹം മരത്തിൽ കെട്ടിയിട്ട് കത്തിച്ചതായാണ് വിവരം.

സംഭവത്തെ മുഹമ്മദ് യുനൂസിന്‍റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ അപലപിച്ചു. പ്രാദേശിക വസ്ത്രനിർമാണ ശാലയിൽ ജോലി ചെയ്യുകയായിരുന്നു ഈ യുവാവ്.മത നിന്ദ ആരോപിച്ച് ആൾക്കൂട്ടം ഇതര മതസ്ഥനായ ഇയാളെ മർദ്ദിക്കുകയായിരുന്നു. തുടർന്ന് മരണപ്പെട്ട ഇയാളുടെ മൃതദേഹം കത്തിക്കുകയും ചെയ്തു. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്നാണ് വിവരം. അക്രമികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.

people killed

ZEE5 ഒറിജിനൽ സീരീസ് Once Upon A Time in Kayamkulam ന്റെ ചിത്രീകരണം ആരംഭിച്ചു

0

തമിഴ്, മലയാളം ഭാഷകളിലായി ZEE5 ഇന്റെ പുതിയ ഒറിജിനൽ സീരീസ് ‘Once Upon A Time in Kayamkulam’ന്റെ ചിത്രീകരണം ആരംഭിച്ചു.റൈസ് ഈസ്റ്റ് പ്രൊഡക്ഷൻ ഹൗസ് നിർമ്മിച്ച് അമീൻ ബാരിഫ് സംവിധാനം ചെയ്യുന്ന സീരീസ് പുതുവത്സരത്തിൽ മലയാളം, തമിഴ് ഭാഷകളിൽ പ്രേക്ഷകരിലേക്ക് എത്തും.

ടൈറ്റിൽ സൂചിപ്പിക്കുന്ന പോലെ തന്നെ ഒരു നാട്ടിൻപുറം കോമഡി ത്രില്ലർ സീരിസായാണ് അണിയറയിൽ ഒരുങ്ങുന്നത്.കമ്മട്ടം, ഇൻസ്പെക്ഷൻ ബംഗ്ലാവ് എന്നി ഹിറ്റ് സീരിസിന് ശേഷം ഉള്ള ZEE5 ഇന്റെ ഒറിജിനൽ സീരീസ് ആണ് “Once Upon A Time in Kayamkulam”.

രാജേഷ് മാധവൻ,ഗൗതമി നായർ,അൻബുസെൽവൻ, സുഭാഷ്,വിൻസു റേച്ചൽ,രാകേഷ് ഉഷാർ,സാവിത്രി, വിജയ് സത്യ, അരുൺ, വിഘ്നേശ്വർ എന്നിവരടങ്ങുന്ന ഒരു വലിയ താരനിര തന്നെ സീരീസിൽ അണിനിരക്കുന്നുണ്ട്.

​ചിത്രീകരണം പുരോഗമിക്കുന്ന ‘വൺസ് അപ്പോൺ എ ടൈം ഇൻ കായംകുളം’ തമിഴിലും മലയാളത്തിലുമുള്ള ZEE5-ന്റെ ഒറിജിനൽ സീരിസിന്റെ പട്ടികയിലേക്ക് പ്രേക്ഷകരിലേക്ക് എത്തുകയാണ്.
വൺസ് അപ്പോൺ എ ടൈം ഇൻ കായംകുളം വ്യത്യസ്തമായ ഒരു കാഴ്ചാനുഭവം പ്രേക്ഷകർക്ക് സമ്മാനിക്കുമെന്ന് ഉറപ്പാണ്.

ദുൽഖർ സൽമാൻ ചിത്രം ‘ഐ ആം ഗെയിം’ ലൊക്കേഷൻ സന്ദർശിച്ച് മെഗാസ്റ്റാർ മമ്മൂട്ടി

0

ദുൽഖർ സൽമാൻ നായകനാവുന്ന “ഐ ആം ഗെയിം” ലൊക്കേഷനിൽ സന്ദർശനം നടത്തി മെഗാസ്റ്റാർ മമ്മൂട്ടി. ഇപ്പൊൾ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിൻ്റെ സെറ്റിൽ എത്തിയ മമ്മൂട്ടി, സംവിധായകൻ നഹാസ് ഹിദായത്ത്, സംഘട്ടന സംവിധായകരായ അൻപറിവ്‌ മാസ്റ്റേഴ്സ്, മിഷ്കിൻ, കായദു ലോഹർ , സംയുക്ത വിശ്വനാഥൻ, എന്നിവരുമായും സംവദിക്കുകയും കുറച്ചു സമയം സെറ്റിൽ ചിലവിടുകയും ചെയ്തു. സെറ്റിൽ നിന്നുള്ള മമ്മൂട്ടിയുടെ ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്. നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രം, വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ, ജോം വർഗീസ് എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്തു എന്നിവർ തിരക്കഥ രചിച്ച ചിത്രത്തിൻ്റെ സംഭാഷണങ്ങൾ ഒരുക്കിയത് ആദർശ് സുകുമാരനും ഷഹബാസ് റഷീദുമാണ്.

നേരത്തെ ചിത്രത്തിലെ ദുൽഖർ സൽമാൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വന്നിരുന്നു. ആരാധകരെയും സിനിമാ പ്രേമികളേയും ആവേശം കൊള്ളിക്കുന്ന സ്റ്റൈലിഷ്, മാസ്സ് ലുക്കിലാണ് ദുൽഖർ സൽമാനെ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങളുടെ പോസ്റ്ററുകൾ നേരത്തെ പുറത്ത് വന്നിരുന്നു. ആർഡിഎക്സ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം നഹാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് “ഐ ആം ഗെയിം”. മലയാള സിനിമാ പ്രേമികൾ ഇന്ന് ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് ‘ഐ ആം ഗെയിം’.

ദുൽഖർ സൽമാന്റെ നാല്പതാം ചിത്രമായി ആണ് ഈ ബിഗ് ബഡ്ജറ്റ് ആക്ഷൻ ത്രില്ലർ ഒരുങ്ങുന്നത്. ആന്റണി വർഗീസ്, തമിഴ് നടനും സംവിധായകനുമായ മിഷ്കിൻ, കായദു ലോഹർ, കതിർ, പാർത്ഥ് തിവാരി, തമിഴ് നായികാ താരം സംയുക്ത വിശ്വനാഥൻ എന്നിവരും ചിത്രത്തിൽ നിർണ്ണായക കഥാപാത്രങ്ങളായി വേഷമിടുന്നുണ്ട്. കബാലി, കെജിഎഫ് സീരിസ്, കൈതി, വിക്രം, ലിയോ, സലാർ എന്നീ പാൻ ഇന്ത്യൻ ചിത്രങ്ങളുടെ സംഘട്ടന സംവിധാനം നിർവഹിച്ചിട്ടുള്ള അൻപറിവ്‌ മാസ്റ്റേഴ്സ് ആണ് “ഐ ആം ഗെയിം” നു വേണ്ടി സംഘട്ടനം ഒരുക്കുന്നത്. ആർഡിഎക്സ് എന്ന ആക്ഷൻ ഹിറ്റിന് ശേഷം അൻപറിവ്‌ ടീം വീണ്ടും നഹാസിനൊപ്പം ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

ലൈൻ പ്രൊഡ്യൂസർ – ബിബിൻ പെരുമ്പിള്ളി, ഛായാഗ്രഹണം- ജിംഷി ഖാലിദ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റിംഗ്- ചമൻ ചാക്കോ, പ്രൊഡക്ഷൻ ഹെഡ് – സുജോയ് ജെയിംസ്, ദേവദേവൻ, പ്രൊഡക്ഷൻ ഡിസൈനർ- അജയൻ ചാലിശ്ശേരി, മേക്കപ്പ് – റോണക്സ് സേവ്യർ. കോസ്റ്റ്യൂം- മഷർ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ, അസോസിയേറ്റ് ഡയറക്ടർ- രോഹിത് ചന്ദ്രശേഖർ. ഗാനരചന- മനു മഞ്ജിത്ത്, വിനായക് ശശികുമാർ, VFX – തൗഫീഖ് – എഗ്‌വൈറ്റ്, പോസ്റ്റർ ഡിസൈൻ- ടെൻ പോയിന്റ്, സൗണ്ട് ഡിസൈൻ- സിങ്ക് സിനിമ, സൗണ്ട് മിക്സ് – കണ്ണൻ ഗണപത്, സ്റ്റിൽസ്- എസ് ബി കെ, മാർക്കറ്റിംഗ് ഹെഡ് – വിജിത് വിശ്വനാഥൻ, പിആർഒ- ശബരി

സഫാരി വാങ്ങാം 1 ലക്ഷം രൂപ വരെ വിലക്കുറവിൽ; അതിശയിപ്പിക്കുന്ന ക്രിസ്മസ് ഓഫറുകൾ

0

ടാറ്റയുടെ ഏറ്റവും മികച്ച മോഡലുകളിൽ ഒന്നാണ് സഫാരി. ടാറ്റ മോട്ടോഴ്‌സിന്റെ ജനപ്രിയ എസ്‌യുവി. 14.66 ലക്ഷം മുതൽ എക്സ് ഷോറൂം വില വരുന്ന ബേസ് വേരിയന്റുകളിൽ തുടങ്ങി 25.96 ലക്ഷം രൂപ എക്സ്-ഷോറൂം വിലയുള്ള ടോപ് വേരിയന്റ് വരെയുള്ള സഫാരിക്ക് 1 ലക്ഷം രൂപ വരെ വില കുറഞ്ഞുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ‘സഫാരി’ ഒരു സ്വപ്നമാണെങ്കിൽ വാങ്ങാൻ ഇതൊരു മികച്ച അവസരമാണ്.

ടാറ്റ സഫാരി (ഡീസൽ) 2024 മോഡലിലെ എല്ലാ വേരിയന്റുകൾക്കും 75,000 രൂപ വരെ ക്യാഷ് ഡിസ്‌കൗണ്ടും 25,000 രൂപ വരെ സ്‌ക്രാപ്പ് ബോണസും കമ്പനി വാഗ്ദാനം ചെയ്യുന്നു. അതായത് ടാറ്റ സഫാരി 2024 ഡീസൽ വേരിയന്റുകൾ നിങ്ങൾക്ക് 100,000 രൂപ വരെ വിലക്കുറവിൽ വാങ്ങാം. അതേസമയം 2025 സഫാരി ഡീസൽ ഓപ്ഷൻ ഉൾപ്പെടെ എല്ലാ പുതിയ വേരിയന്റുകൾക്കും 25,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 50,000 രൂപ സ്‌ക്രാപ്പ് ബോണസും ടാറ്റ വാഗ്ദാനം ചെയ്യുന്നു. അതായത് 75,000 രൂപ വരെ ലാഭിക്കാൻ ഉപഭോക്താക്കൾക്ക് അവസരമുണ്ട്.

tata safari offer price

ആര്യക്കെതിരെയ വിദ്വേഷ ക്യാമ്പയിനിൽ എനിക്ക് പങ്കില്ല: പരാജയം ജനങ്ങൾക്കുള്ള തിരിച്ചറിവ്: മുൻ കെ.എസ്.ആർ.ടി.സി ഡ്രൈവർ യദു

0

തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രനെതിരെ നടക്കുന്ന വിദ്വേഷ ക്യാമ്പയിനുകളിൽ തനിക്ക് പങ്കില്ലെന്ന് കെ.എസ്.ആർ.ടി.സി മുൻ കരാർ ഡ്രൈവർ യദു. തിരഞ്ഞെടുപ്പിൽ ആര്യാ രാജേന്ദ്രൻ പരാജയപ്പെട്ടത് അറിഞ്ഞിരുന്നു. തോൽവിയിൽ തനിക്കോ തന്റെ കേസിനോ പങ്കില്ലെന്നും യദു പ്രതികരിച്ചു. ഒരു വർഷതഡ്തിന് മുകളിലായി തുടരുന്ന കേസിൽ ഇപ്പോഴും എനിക്ക് നീതി ലഭിച്ചിട്ടില്ല. കേസ് ഇപ്പോഴും തുടരുകയാണ്. രണ്ട് പ്രതികളെ കുറ്റവിമുക്തമാക്കിയ കോടതി വിധിയാണ് വന്നത്. പോലീസ് നൽകിയ റിപ്പോർട്ടുകളെല്ലാം പ്രതികൾക്ക് അനുകൂലമായിട്ടാണെന്നും യദു പറയുന്നു. കെ.എസ്.ആർ.ടി.സിയിലെ തന്റെ ജോലി തിരിച്ചു ലഭിക്കാൻ പലവിധത്തിലുള്ള ശ്രമങ്ങൾ നടത്തി. എന്നാൽ ഒരു തീരുമാനവും ഉണ്ടായിട്ടില്ല.

50 സീറ്റുകൾ ബി.ജെ.പി പിടിച്ചതോടെയാണ് എന്റെ കേസും ശ്രദ്ധയിലേക്ക് വന്നത്. ഒരിടത്തും സ്ഥിരമായ ജോലി ലഭിക്കുന്നില്ല. സ്ഥിരമായ എന്റെ വരുമാനമാണ് അവർ ഇല്ലാതാക്കിയത്. യദുവിനെ ദ്രോഹിച്ചത് കൊണ്ടല്ല അവർ തോറ്റത്. എന്റെ പ്രാക്കാണെന്ന് പറയുന്നത് തെറ്റായ കാര്യമാണ്. വിവേകമുള്ള ജനങ്ങളാണ് അവർക്ക് തക്കതായ മറുപടി നൽകിയതെന്നും യദു പ്രതികരിക്കുന്നു. തെറ്റ് ചെയ്താൽ തിരുത്താൻ തയ്യാറാകാത്ത പാർട്ടിയാണ് അവർ. തൊഴിലാളി ദിനത്തിൽ തന്നെ എന്റെ ജോലി നഷ്ടപ്പെടുത്തിയെന്നും യദു പരിഭവം പറഞ്ഞു. ജനങ്ങൾക്ക് ബുദ്ധിയുണ്ട്. അവർ പൊറുതി മുട്ടിയിട്ടാണ് തിരഞ്ഞെടുപ്പിൽ ഇടതിനെതിരായി വിധിയെഴുതിയെന്നും യദു പ്രതികരിച്ചു.

yadhu ksrtc bus issue

ലുലു സി​ഗ്നേച്ചർ ക്ലബിന്റെ പുതിയ മെമ്പർഷിപ്പ് പ്ലാൻ പുറത്തിറക്കി;എം.എ യൂസഫലിയിൽ നിന്ന് മെമ്പർഷിപ്പ് ഏറ്റുവാങ്ങി സംഗീതജ്ഞൻസ്റ്റീഫൻ ദേവസ്സി

0

കൊച്ചി: ലുലുമാളുകളിൽ എത്തുന്ന ഉപഭോക്താക്കൾക്ക് ഷോപ്പിങ്ങിനൊപ്പം ഒട്ടനവധി ആനുകൂല്യങ്ങളും ഓഫറുകളും വാ​ഗ്ദാനം ചെയ്യുന്ന ലുലു
സി​ഗ്നേച്ചർ ക്ലബിന്റെ പുതിയ മെമ്പർഷിപ്പ് കാർഡ് പുറത്തിറങ്ങി. കൊച്ചിയിൽ നടന്ന ചടങ്ങിൽ മെമ്പർഷിപ്പ് കാർഡ് ലുലു ​ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയിൽ നിന്ന് സം​ഗീത സംവിധായകൻ സ്റ്റീഫൻ ദേവസ്സി ഏറ്റുവാങ്ങി. ചടങ്ങിൽ കൊച്ചി ലുലു ഡയറക്ടർ സാദിക്ക് കാസിം, ലുലു റീജണൽ ഡയറക്ടർ സുധീഷ് ചെരിയിൽ , ലുലു ഇന്ത്യ മീഡിയ ഹെഡ് എൻ.ബി സ്വരാജ് എന്നിവർ പങ്കെടുത്തു.
ലുലു മാൾ അവതരിപ്പിക്കുന്ന സിഗ്നേച്ചർ ക്ലബ് മെമ്പർഷിപ്പിലൂടെ നിരവധി പ്ലാനുകളും ഉപഭോക്താക്കൾക്ക് ലഭിക്കും. നാല് പ്രത്യേക പ്ലാനുകളിലൂടെയാണ് ലുലു സി​ഗ്നേച്ചർ ​ക്ലബ് മെമ്പർഷിപ്പ് അവതരിപ്പിച്ചിരിക്കുന്നത്. ക്ലാസിക്ക്- 15,000 രൂപ, പ്രീമിയം മെമ്പർഷിപ്പിന് 30,000 രൂപ, ​ഗ്രാൻഡ് മെമ്പർഷിപ്പിന് 60,000 രൂപ, റോയൽ മെമ്പർഷിപ്പിന് 1,10,000 രൂപ നിരക്കിൽ പ്ലാനുകൾ ലഭ്യമാക്കിയിട്ടുള്ളത്.

ഓരോ മെമ്പർഷിപ്പും ലുലുവിന്റെ ഷോപ്പിംഗ് അനുഭവത്തോടൊപ്പം മറ്റു പ്രീമിയം സേവനങ്ങളും ലൈഫ്‌സ്റ്റൈൽ പ്രിവിലേജുകളും ലഭ്യമാക്കിയിട്ടുണ്ട്.
ലുലു ഷോപ്പിംഗ് വൗച്ചറുകൾ, ​ഗ്രാൻഡ് ഹയാത്ത് ബോൾ​ഗാട്ടി , ലുലു മാരിയറ്റ് അടക്കമുള്ള ആഡംബര ഹോട്ടലുകളിലെ സ്റ്റേക്കേഷൻ പാക്കേജുകൾ, ഫൈൻ ഡൈനിംഗ് , ലുലു പിവിആറിൽ സിനിമ പ്രിവിലേജുകൾ, സൗജന്യമായ നോർമൽ പാർക്കിങ്ങും വാലറ്റ് കാർ പാർക്കിംഗ്, ലുലു ഫൺട്യൂറ വൗച്ചറുകൾ കൂടാതെ വിപുലമായ ഓഫറുകളും ഒരുക്കിയിട്ടുണ്ട്.

lulu membership plan

ഭക്തി​ഗാനത്തെ പാരഡി പാട്ടാക്കി അയ്യപ്പഭക്തരെ വേദനിപ്പിച്ചു; പോറ്റിയെ കേറ്റിയെ പാട്ടിനെതിരെ ഡി.ജി.പിക്ക് പരാതി

0

കൊച്ചി: തിരഞ്ഞെടുപ്പ് പാരഡി ​ഗാനത്തിനായി അയ്യപ്പഭക്തി​ഗാനത്തെ വികലപ്പെടുത്തിയതായി പരാതി. തദ്ദേശ തിരഞ്ഞെടുപ്പിൽ ട്രെൻഡായ ‌‌പോറ്റിയെ കേറ്റിയെ പാട്ടിനെതിരെയാണ് ഡിജിപിക്ക് പരാതി നൽകിയിരിക്കുന്നത്.. തിരുവാഭരണ പാത സംരക്ഷണ സമിതി ജനറൽ സെക്രട്ടറി പ്രസാദ് കുഴിക്കാലയാണ് പരാതിക്കാരൻ. ഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചു. രാഷ്ട്രീയ ലാഭത്തിനുവേണ്ടി പാട്ടിനെ വികലമാക്കി.രാഷ്ട്രീയ ലാഭത്തിനുള്ള പാട്ടിനൊപ്പം അയ്യപ്പനെ ചേർത്തത് വേദനിപ്പിച്ചെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു

ഭക്തരെ അപമാനിച്ചെന്നും, പാട്ട് പിൻവലിക്കണം എന്നും പരാതിയിൽ വ്യക്തമാക്കുന്നു. തദ്ദേശ തിരഞ്ഞെടുപ്പിൽ ശബരമല സ്വർണക്കൊള്ളയടക്കം ആയുധമാക്കിയാണ് വലത് മുന്നണിയും ബി.ജെ.പിയും തിര‍ഞ്ഞെടുപ്പ് പ്രചാരണം ശക്തിപ്പെടുത്തിയത്. അയ്യപ്പന്റെ സ്വർണപ്പാളി കവർന്ന പോറ്റിയടക്കമുള്ള പ്രതികൾ വിചാരണ നേരിടുമ്പോഴാണ് സി.പി.എമ്മിനെ പരിഹസിച്ച് പാരഡി ​ഗാനവും ഹിറ്റായത്. ,സ്വാമിയേ അയ്യപ്പോ എന്ന് തുടങ്ങുന്ന തമിഴ് ​ഗായകൻ പാടിയ ​ഗാനം പാരഡിയായി എത്തിയതോടെ ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്ന അയ്യപ്പന്മാർ പോലും ശബരിമല തീർത്ഥാടനത്തിന് വാഹനത്തിൽ അർത്ഥം പോലുമറിയാതെ ഈ പാട്ട് ഉപയോ​ഗിക്കുകയാണ്. അയ്യപ്പ വിശ്വാസികളെ വേദനിപ്പിച്ചെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.

sabarimala song controversy