ദേവി എന്റെ വീട്ടിലേക്ക് വന്നു…” മുംബൈയിലെ വീട്ടിൽ ലിംഗഭൈരവി പൂജ നടത്തി തമന്ന; ഹൃദയം തൊടുന്ന കുറിപ്പ് വൈറൽ!| ” Actress Tamannaah Shares a Soulful Note on Hosting Linga Bhairavi Puja at Her Mumbai Home

പ്രമുഖ തെന്നിന്ത്യൻ താരം തമന്ന ഭാട്ടിയയുടെ മുംബൈയിലെ വസതിയിൽ നടന്ന ലിംഗഭൈരവി പൂജയുടെ വിശേഷങ്ങളും അതിനോടനുബന്ധിച്ചുണ്ടായ ആത്മീയ അനുഭവങ്ങളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഇഷാ യോഗാ സെന്ററിലെ സാധ്വിമാരുടെ നേതൃത്വത്തിൽ നടന്ന ‘ലിംഗ ഭൈരവി ദേവി പുണ്യപൂജ’യ്ക്ക് ശേഷമുള്ള തന്റെ മനസ്സിന്റെ അവസ്ഥയെക്കുറിച്ച് അതീവ വൈകാരികമായാണ് താരം ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്.

പൂജ കഴിഞ്ഞ് എല്ലാവരും മടങ്ങിയിട്ടും ദേവിയുടെ അരികിൽ നിന്ന് മാറാൻ തോന്നിയില്ലെന്ന് തമന്ന പറയുന്നു. പ്രാർത്ഥനകളും ചിരിയും ഒത്തുചേരലുകളും നിറഞ്ഞ വീടിന്റെ അന്തരീക്ഷത്തിൽ ഒരു പ്രത്യേക ഊർജ്ജം തങ്ങിനിൽക്കുന്നത് പോലെയാണ് തനിക്ക് അനുഭവപ്പെട്ടതെന്ന് താരം കുറിച്ചു.

മുംബൈയിലെ കടുത്ത ചൂടിനെക്കുറിച്ചും തമന്ന തന്റെ പോസ്റ്റിൽ ഓർക്കുന്നുണ്ട്. പൂജയ്ക്ക് എത്തുന്നവർ ചൂടുകാരണം എങ്ങനെ ബുദ്ധിമുട്ടുമെന്ന ആശങ്കയിലായിരുന്നു കുടുംബം. എന്നാൽ പുലർച്ചെ ഉണർന്നു നോക്കിയപ്പോൾ കടുത്ത ചൂട് മാറി മുംബൈയിൽ അപ്രതീക്ഷിതമായി മഴ പെയ്തു. ആദ്യത്തെ വിളക്ക് തെളിയുന്നതിന് മുൻപ് തന്നെ പ്രകൃതിയിലുണ്ടായ ഈ മാറ്റം ദേവിയുടെ സാന്നിധ്യം അറിയിക്കുന്നത് പോലെയായിരുന്നുവെന്ന് തമന്ന കുറിച്ചു. “ആ പെയ്ത മഴയോടൊപ്പം തന്നെ ദേവി എന്റെ വീട്ടിലേക്ക് എത്തിച്ചേർന്നതുപോലെയാണ് എനിക്ക് അനുഭവപ്പെട്ടത്,” എന്ന് കുറിച്ചുകൊണ്ടാണ് തമന്ന പോസ്റ്റ് അവസാനിപ്പിക്കുന്നത്. ഇഷാ യോഗാ സെന്ററിലെ സാധ്വിമാർക്ക് താരം പ്രത്യേക നന്ദിയും അറിയിച്ചിട്ടുണ്ട്.

Tamannaah Bhatia, Tamannaah Mumbai Home, Linga Bhairavi Puja, Isha Yoga Center, Tamannaah Instagram Post

By admin