Home Blog Page 412

ധ്രുവ് സർജ ആശുപത്രിയിൽ

0

യുവതാരം ചിരഞ്ജീവി സർജയുടെ അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടലിൽ നിന്നു കന്നഡ സിനിമാ ലോകവും താരത്തിന്റെ ആരാധകരും ഇതുവരെ മുക്തരായിട്ടില്ല.നടി മേഘ്ന രാജിന്റെ ഭർത്താവും കന്നഡ സൂപ്പർതാരം ധ്രുവ് സർജയുടെ സഹോദരനുമായ ചിരഞ്ജീവിയുടെ അമ്മാവനാണ് തെന്നിന്ത്യൻ താരം അർജുൻ. ചിരു മരിക്കുമ്പോൾ 4 മാസം ഗർഭിണിയായിരുന്നു മേഘ്ന രാജ്.

അതേ സമയം, ചേട്ടന്റെ മരണം ധ്രുവ് സർജയെ വിഷാദത്തിലേക്ക് തള്ളി വിട്ടു എന്നും വിഷാദത്തെത്തുടര്‍ന്ന് ധ്രുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നുമുള്ള റിപ്പോര്‍ട്ടുകളാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. എന്നാൽ അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ ആശങ്കപ്പെടാനൊന്നുമില്ലെന്നും പൂര്‍ണ്ണ ആരോഗ്യവനായി ധ്രുവ് തിരിച്ചെത്തുമെന്നുമാണ് മാനേജരടക്കമുള്ളവര്‍ പ്രതികരിച്ചത്. ഈ സമയത്ത് ആരും അദ്ദേഹത്തെ ശല്യപ്പെടുത്തരുതെന്നും വൈകാതെ തന്നെ അദ്ദേഹം തിരിച്ചെത്തുമെന്നും ബന്ധപ്പെട്ടവര്‍ പറയുന്നു. കന്നഡ മാധ്യമങ്ങളാണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്.

അതേ സമയം, കുഞ്ഞതിഥിക്കായുള്ള കാത്തിരിപ്പിലാണ് മേഘ്ന രാജ്. ജൂനിയര്‍ ചിരു വൈകാതെ എത്തുമെന്നും പ്രിയപ്പെട്ടവര്‍ ഓര്‍മ്മിപ്പിച്ചിരുന്നു.

English Summary : Actor dhruva sarja in Hospital

ബ്രസീൽ പ്രസിഡൻ്റിന് കോവിഡ്

0

റിയോ ഡി ജനീറോ: ബ്രസീൽ പ്രസിഡന്റ് ജൈർ ബോൽസൊനാരോയ്ക്ക് കോവിഡ്  സ്ഥിരീകരിച്ചു. സിഎൻഎൻ ബ്രസീലിന് നൽകിയ ലൈവ് ഇന്റർവ്യൂവിൽ അദ്ദേഹം ഇക്കാര്യം സ്ഥിരീകരിച്ചു. ചികിത്സയുടെ ഭാഗമായി ഹൈഡ്രോക്സി ക്ലോറോക്വിൻ ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ബ്രസീലിൽ രോഗ വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് പ്രസിഡന്റ് ബൊൽസൊനാരോയ്ക്കും രോഗം അടച്ചിടൽ രാജ്യത്തെ തൊഴിലുകൾ നഷ്ടപ്പെടുത്തുന്നതായും അത് അംഗീകരിക്കാൻ കഴിയാത്തതാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. രാജ്യത്ത് അടച്ചിടൽ നടപ്പാക്കിയിട്ടുള്ള സംസ്ഥാന ഗവർണർമാർക്കെതിരേയും ബൊൽസൊനാരോ വിമർശനമുന്നയിച്ചിരുന്നു. നിയന്ത്രണങ്ങൾ സമ്പദ്വ്യവസ്ഥയ്ക്ക് ദോഷം ചെയ്യുമെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. ചെയ്തിരുന്നു ബൊൽസൊനാരോ. കോവിഡ് ഒരു കെട്ടുകഥയാണെന്നും വിഭ്രാന്തിയുള്ളവരാണ് അതിനു മുൻകരുതലെടുക്കുന്നതെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാദം. ഇതൊരു ചെറിയ പനിയല്ലേ, എന്തിനാണ് ഇത്രയേറെ ഒച്ചയുണ്ടാക്കുന്നത് എന്നാണ് നേരത്തെ അദ്ദേഹം ചോദിച്ചത്.

അടച്ചിടൽ രാജ്യത്തെ തൊഴിലുകൾ നഷ്ടപ്പെടുത്തുന്നതായും അത് അംഗീകരിക്കാൻ കഴിയാത്തതാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. രാജ്യത്ത് അടച്ചിടൽ നടപ്പാക്കിയിട്ടുള്ള സംസ്ഥാന ഗവർണർമാർക്കെതിരേയും ബൊൽസൊനാരോ വിമർശനമുന്നയിച്ചിരുന്നു

English Summary : President Bolsonaro of Brazil Tests Positive for covid19

കുടുംബവിളക്കിലെ ശീതൽ വിവാഹിതയായി

0

കുടുംബവിളക്കിലെ പ്രിയതാരം പാർവ്വതി വിജയ് വിവാഹിതയായി. കുടുംബവിളക്കിലെ ശീതൾ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയയായ പാർവ്വതി നടി മൃദുല വിജയ് യുടെ സഹോദരിയാണ്.

കുടുംബവിളക്കിലെ ക്യാമറാമാൻ അരുൺ ആണ് വരൻ. മൂന്ന് മാസത്തെ പ്രണയത്തിന് ശേഷമാണ് വിവാഹം.തിരുവനന്തപുരം പാലോട് വനദുർഗാക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. രഹസ്യമായായിരുന്നു വിവാഹം.

English Summary : Kudumbavilakku serial fame Parvathy Vijay got married

മരട് 357 ൻ്റെ പുതിയ പോസ്റ്റർ പുറത്തിറക്കി

0

കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന ചിത്രമാണ് മരട് 357 മരട് പ്ലാറ്റിൽ നിന്ന് കുടിയിറക്കപ്പെട്ട 357 കുടുംബങ്ങളുടെ കഥയാണിത്. അനൂപ് മേനോനും ധർമ്മജൻ ബോൾഗാട്ടിയുമാണ് പ്രധാന വേഷത്തിലെത്തുന്നത്. നാറിൻ ഷെരീഫും ഷീലു എബ്രഹാമുമാണ് ചിത്രത്തിലെ നായക മാർ. ചിത്രത്തിൻ്റെ പോസ്റ്റർ റിലീസ് ചെയ്തു. മനോജ് കെ ജയൻ, രൺജി പണിക്കർ, സെന്തിൽ കൃഷ്ണ, രമേഷ് പിഷാരടി തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്

അമ്മ നിർവാഹനക സമിതി യോഗം ഇന്ന്

0

താരസംഘടനയായ അമ്മയുടെ നിർവാഹക സമിതി യോഗം ഇന്ന് ചേരും. കൊച്ചിയിലാവും യോഗം ചേരുക. പ്രസിഡൻ്റ് മോഹൻലാൽ ചെന്നൈയിൽ ആയതു കൊണ്ട് വീഡിയോ കോൺഫറൻസിലുടെയാവും പങ്കെടുന്നത്. നിർണായകമായ തീരുമാനങ്ങൾ ഇന്ന് ഉണ്ടായേക്കും. കോവിഡ് മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് സാങ്കേതിക പ്രവർത്തകരും താരങ്ങളും പ്രതിഫലം കുറയ്ക്കണമെന്ന് നിർമ്മാതാക്കളുടെ സംഘടനയായ പ്രോഡ്യൂസേഴ്സ് അസോസിയേഷൻ അമ്മയോടും ഫെഫ്കയോടും ആവശ്യപ്പെട്ടിരുന്നു.

ആക് ഷൻ ഹീറോയായി ബാബു ആൻ്റണി വീണ്ടുമെത്തുന്നു

0

ഒരു കാലത്ത് മലയാള സിനിമയിലെ ആക് ഷൻ നായകനായിരുന്നു ബാബു ആൻ്റണി. അക്കാലത്ത് ആക് ഷൻ നായകനായി മറ്റൊരാളെ സങ്കൽപ്പിക്കാൻ പോലും മലയാളികൾക്ക് സാധിക്കുമായിരുന്നില്ല. നീണ്ട ഇടവേളകൾക്ക് ശേഷം ബാബു ആൻറണി സിനിമയിലേക്ക് തിരിച്ചെത്തിയെങ്കിലും ആക് ഷൻ റോളുകളായിരുന്നില്ല.

ഇപ്പോഴിതാ ഒമർ ലുലു സംവിധാനം ചെയ്യുന്ന ആദ്യ ആക് ഷൻ ചിത്രമായ പവർസ്റ്റാറിൽ നായകനായ എത്തുകയാണ് ബാബു ആൻ്റണി.വെർച്വൽ ഫിലിംസിനെlറ ബാനറിൽ രതിഷ് ആ നേടത്താണ് ചിത്രം നിർമ്മിക്കുന്നത്.

ബാബുരാജ്, റിയാസ് ഖാൻ ,അബു സലിം, ബിനിഷ് ബാസ്റ്റിൻ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ഇവർക്ക് പുറമേ ഹോളിവുഡ് ,കന്നട താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.മലയാളത്തിന് പുറമേ കന്നടയിലും ചിത്രം നിർമ്മിക്കുന്നുണ്ട്. സിനിമയുടെ ചിത്രീകരണം ഒക്ടോബറിൽ തുടങ്ങാനാണ് തിരുമാനം.

English Summary : Babu Antony returns as Action Hero

ദൃശ്യം 2; ചിത്രീകരണം ആഗസ്റ്റിൽ തുടങ്ങും

0

മോഹൻലാലിനെ നായകനാക്കി ജിത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് ദൃശ്യം. ചിത്രം വൻ വിജയമായിരുന്നു. ചിത്രത്തിൻ്റെ രണ്ടാം ഭാഗം ഉടൻ ഉണ്ടാകുമെന്നും വാർത്തകൾ ഉണ്ടായിരുന്നു. രണ്ടാം ഭാഗമായ ദൃശ്യം 2 ൻ്റെ ചിത്രീകരണം ആഗസ്റ്റിൽ തുടങ്ങുമെന്നാണ് പുതിയ റിപ്പോർട്ടുകൾ.

ആൻ്റണി പെരുമ്പാവൂർ തന്നെയായിരിക്കും രണ്ടാം ഭാഗവും നിർമ്മിക്കന്നത്. 60 ദിവസം കൊണ്ട് ചിത്രീകരണം പൂർത്തിയാക്കി ക്രിസ്മസ് റിലീസായി സിനിമ തിയേറ്ററുകളിലെത്തിക്കാനാണ് തീരുമാനം.

English Summary : Drishyam 2 movie Filming will begin in August

സൂഫിയും സുജാതയും ആ മസോൺ പ്രൈംമിൽ; പിന്നാലെ വ്യാജ പതിപ്പും

0

ജയസൂര്യയെ നായകനാക്കി ഫ്രൈഡേ ഫിലിംസിൻ്റെ ബാനറിൽ വിജയ് ബാബു നിർമ്മിച്ച ചിത്രം സൂഫിയും സുജാതയും ആ മസോൺ പ്രൈംമിൽ റിലീസ് ചെയ്തു. ഇന്നലെ അർദ്ധരാത്രിയോടെയാണ് ചിത്രം റിലീസ് ചെയ്തത്. നരണിപ്പുഴ ഷാനവാസാണ് സംവിധായകൻ.

എന്നാൻ ആമസോൺ പ്രൈംമിൽ ചിത്രം റിലീസ് ചെയ്തതിന് പിന്നാലെ വ്യാജ പതിപ്പും പുറത്തു വന്നു. ചിത്രം ആമസോൺ പ്രൈംമിൽ റിലിസ് ചെയ്യുമെന്ന് അറിയിച്ചതോടെ തിയേറ്റർ ഉടമകൾ വൻ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.എന്നാൽ ലോക്ക് ഡൗണിനെ തുടർന്ന് തിയേറ്റർ അടച്ചിട്ടതോടെ ഓൺലൈൻ റിലീസ് എന്ന തീരുമാനത്തിൽ ഉറച്ചു നിൽക്കുകയായിരുന്നു നിർമ്മാതാവായ വിജയ ബാബു. സിദ്ധിഖ്, ബോളിവുഡ് താരം അതിഥി റാവു എന്നിവരാണ് മറ്റ് അഭിനേതാക്കൾ.

English Summary : Released movie suphiyum Sujathayum in Amazon Prime

ഒരു നാടൻ വിഭവം പരിചയപ്പെടാം

0

നാടൻ വിഭവങ്ങൾ കഴിക്കാൻ എല്ലാവർക്കും ഇഷ്ടമാണ്. രുചിയും ആരോഗ്യപ്രദവുമാണ് നാടൻ വിഭവങ്ങൾ. നാടൻ അരിയുണ്ട തയ്യാറാക്കുന്ന വിധമാണ് ഇന്നത്തെ വീഡിയോയിൽ. വളരെ സ്വാദിഷ്ടമായ ഒരു വിഭവമാണ് അരിയുണ്ട. ചായയോടൊപ്പവും മറ്റും തയ്യാറാക്കി കഴിക്കാവുന്ന ഈ പലഹാരം എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം.

വീഡിയോ കാണു

സുശാന്തിൻ്റെ മരണം: പ്രമുഖരുടെ മൊഴിയെടുക്കാൻ പൊലീസ്

0

മുംബൈ: നടൻ സുശാന്ത് സിംഗ് രാജ്പുത്തിൻ്റെ മരണവുമായി ബന്ധപ്പെട്ട് പ്രമുഖരുടെ മൊഴി എടുക്കാൻ പൊലീസ്. സംവിധായകൻ സഞ്ജയ് ലീല ബൻസാരി, നടി കങ്കണാ റണൗത്ത്, നടനും സംവിധായകനും നിർമ്മാതാവുമായ ശേഖർ കപൂർ എന്നിവരുടെ മൊഴികൾ അന്വേഷണ സംഘം രേഖപ്പെടുത്തും.

സഞ്ജയ് ലീല ബൻസാരി സുശാന്തിന് നാല് സിനിമകൾ വാഗ്ദാനം ചെയ്തതായി റിപ്പോർട്ട് ഉണ്ടായിരുന്നു. എന്നാൽ ഒരു സിനിമ പോലും യാഥാർത്ഥത്യമായിരുന്നില്ല. കരാറിൻ്റെ ഭാഗമായി സുശാന്തിന് പല സിനിമകളും ഉപേക്ഷിക്കേണ്ടി വന്നതായും റിപ്പോർട്ട് ഉണ്ടായിരുന്നു. ഇതിനെക്കുറിച്ചും അന്വേഷണ സംഘം ചോദിച്ചറിയുക.

സുശാന്തിന് ലഭിക്കേണ്ടിയിരുന്ന അവസരങ്ങൾ നിഷേധിച്ച ഹോളിവുഡ് മേഖലയെ കുറ്റപ്പെടുത്തിക്കൊണ്ട് കങ്കണ ട്വീറ്റ് ചെയ്തിരുന്നു. സുശാന്തിന് നേരിടേണ്ടി വന്ന വേദനകൾ തനിക്ക് അറിയാമെന്നും അതിന് കാരണക്കാരായവരേയും അറിയാമെന്നും ശേഖർ കപൂർ ട്വീറ്റ് ചെയ്തിരുന്നു. ഈ ട്വീറ്റിന് വൻ പിന്തുണയാണ് ലഭിച്ചത്.പരസ്യ പ്രതികരണത്തെക്കുറിച്ചാവും കങ്കണയോടും ശേഖർ കപൂറിനോടും അന്വേഷണം സംഘം ചോദിച്ചറിയുക.

English Summary : Police take statement of actor Sushant Singh Rajput death

കൊറോനിലിന് അനുമതി

0

ന്യൂഡൽഹി: ബാബ രാംദേവിൻ്റെ പതഞ്ജലി ആയുർദേവ മരുന്ന് കൊറോനിലിന് കേന്ദ്ര ആയുഷ് മന്ത്രാലയം അനുമതി നൽകി. എന്നാൽ കൊറോണയ്ക്കുള്ള മരുന്നായല്ല പ്രതിരോധ മരുന്നായാണ് അനുമതി നൽകിയത് . കോവിഡ് തടയാൻ പതഞ്ജലി മികച്ച പ്രവർത്തനമാണ് നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.

കൊറോനലിന് വിലക്ക് ഏറ്റപ്പെടുത്തിയിട്ടില്ല. രാജ്യത്തെ എല്ലാ ആയുർവേദ മരുന്ന് കടകളിലും പതഞ്ജലി സ്‌റ്റോറുകളിലും മരുന്ന് ലഭിക്കും തുളസി, ചിറ്റമൃത്, അമക്കൂര തുടങ്ങിയ ഔഷധങ്ങൾ ചേർത്താണ് മരുന്ന് തയ്യാറാക്കിയത്. ഇത് കഴിച്ചാൽ കൊറോണ മാറുമെന്ന് ഞങ്ങൾ അവകാശപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ജൂൺ 23നാണ് മരുന്ന് ഉണ്ടാക്കിയെന്ന് അവകാശപ്പെട്ട് പഞ്ജലി പത്ര സമ്മേളനം നടത്തിയത്.ഇതിന് പിന്നാലെ കേന്ദ്രം വിശദീകരണം ആവശ്യപ്പെട്ടിരുന്നു. തുടർന്ന് വിവിധ സംസ്ഥാനങ്ങളും മരുന്നിന് വിലക്ക് പുറപ്പെടുത്തിയിരുന്നു.

English Summary : Baba Ramdev’s Patanjali Ayurvedic Medicine Coronal has been approved by the Union Ministry of AYUSH

കൂൺ തീയൽ തയ്യാറാക്കാം

0

മഴയും ഇടിയും ഉണ്ടാകുമ്പോൾ നമ്മളിൽ പലരും അടുത്ത ദിവസം പാചകത്തിനായി കൂൺ കിട്ടുമെന്ന് പ്രതീക്ഷിക്കാറില്ലേ. അങ്ങനെ ലഭിക്കുന്ന കൂൺ ഉപയോഗിച്ച് തയ്യാറാക്കുന്ന ഭക്ഷണത്തിന് രുചി മാത്രമല്ല ഗുണങ്ങളും ഉണ്ട്..

കൂൺ ഉപയോഗിച്ച് നമുക്ക് ഒരു തീയൽ തയ്യാറാലിയാലോ?

വീഡിയോ കാണാം