Home Blog Page 411

പദ്മനാഭസ്വാമി ക്ഷേത്രഭരണത്തില്‍ രാജകുടുംബത്തിന് അവകാശമെന്ന് സുപ്രീംകോടതി

0

ന്യൂഡൽഹി : പതിറ്റാണ്ടുകള്‍ നീണ്ട നിയമപ്പോരാടത്തിനൊടുവില്‍ തിരുവനന്തപുരത്തെ പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശതര്‍ക്കത്തില്‍ രാജകുടുംബത്തിന് അനുകൂല വിധി നല്‍കി സുപ്രീംകോടതി. ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഭരണം താത്കാലിക ഭരണസമിതിക്ക് കൈമാറി സുപ്രീംകോടതി ഉത്തരവിട്ടു. ഹൈക്കോടതി വിധിക്കെതിരെ രാജകുടുംബം സമര്‍പ്പിച്ച അപ്പീല്‍ അംഗീകരിച്ച സുപ്രീംകോടതി ക്ഷേത്രത്തിന്റെ നടത്തിപ്പില്‍ രാജകുടുംബത്തിനുള്ള അവകാശം ഇല്ലാതാവുന്നില്ലെന്ന് വ്യക്തമാക്കി.

ശ്രീ പദ്മനാഭസ്വാമി ക്ഷേത്രം ഒരു പൊതുക്ഷേത്രമായി തുടരുമെന്നും എന്നാല്‍ അത്തിന്റെ  നടത്തിപ്പില്‍ രാജകുടുംബത്തിനും അവകാശമുണ്ടെന്നുമാണ് സുപ്രീംകോടതി പറയുന്നത്. 
പുതിയ ഭരണസമിതിയെ ക്ഷേത്രഭരണം ഏല്‍പിക്കണം എന്നാണ് സുപ്രീംകോടതിയുടെ ഉത്തരവ്. ജില്ലാ ജഡ്ജി അധ്യക്ഷനായ ഒരു താത്കാലിക സമിതി തത്കാലത്തേക്ക് ക്ഷേത്ര ഭരണം തുടരണം. തുടര്‍ന്ന് രാജകുടുംബ പ്രതിനിധിയും സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധിയും അടങ്ങിയ പുതിയ ഭരണസമിതിയെ ഇനി തെരഞ്ഞെടുക്കണം.
2014-ലെ സുപ്രീംകോടതിയുടെ ഇടക്കാല വിധിയുമായി താരത്മ്യം ചെയ്യുമ്ബോള്‍ രാജകുടുംബത്തിന് അനുകൂലമായ രീതിയില്‍ കേസ് മാറി മറിഞ്ഞതായാണ് വിധിയില്‍ നിന്നും വ്യക്തമാവുന്നത്. ക്ഷേത്രത്തിന്‍്റെ ഭരണസംവിധാനവും പൊതുസ്ഥിതിയും പഠിക്കാന്‍ സുപ്രീംകോടതി നിയോഗിച്ച അമിക്കസ് ക്യൂറി നല്‍കിയ റിപ്പോര്‍ട്ടില്‍ രാജകുടുംബത്തിനെതിരെ രൂക്ഷവിമര്‍ശനമുണ്ടായിരുന്നു.
സിഎജി വിനോദ് റായിയും ക്ഷേത്രത്തിന്റെ  നടത്തിപ്പില്‍ പല അപാകതകളുമുണ്ടെന്ന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇത്രയും പ്രതികൂല ഘടകങ്ങള്‍ ഉണ്ടായിട്ടും ക്ഷേത്രഭരണത്തില്‍ പങ്കാളിയാവാന്‍ സാധിച്ചത് രാജകുടുംബത്തിന് വലിയ വിജയമായിരിക്കും നല്‍കുക. രാജ്യത്തെ വിവിധ രാജകുടുംബങ്ങളുടെ നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങളുടെ നടത്തിപ്പിലും ഈ വിധി നിര്‍ണായകമാവും.ക്ഷേത്ര നടത്തിപ്പില്‍ രാജകുടുംബത്തിനുള്ള അവകാശം ആചാരത്തിന്റെ  ഭാഗമാണെന്നും ആ ആചാരം തുടരുമെന്നുമാണ് സുപ്രീംകോടതി വ്യക്തമാക്കുന്നത്.
ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്‍്റെ ഉടമസ്ഥതയെ ചൊല്ലി സംസ്ഥാന സര്‍ക്കാരും രാജകുടുംബവും തമ്മില്‍ നിലനിന്ന തര്‍ക്കത്തിനാണ് വര്‍ഷങ്ങള്‍ നീണ്ട നിയമപ്പോരാട്ടത്തിനൊടുവില്‍ പരമോന്നത നീതിപീഠം വ്യക്തത വരുത്തുന്നത്. ക്ഷേത്ര ഉടമസ്ഥത ആര്‍ക്ക്? ക്ഷേത്ര ഭരണം എങ്ങനെ വേണം? രാജകുടുംബത്തിന് അവകാശമുണ്ടോ? സ്വത്തിന്റെ അവകാശം ആര്‍ക്ക്? ബി നിലവറ തുറക്കണോ? തുടങ്ങി വിവിധ നിയമപ്രശ്നങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കുമാണ് സുപ്രീംകോടതി ഇന്നു തീര്‍പ്പ് കല്‍പിക്കുന്നത്.
ജസ്റ്റിസ് ആര്‍.എം.ലോധ, ജസ്റ്റിസ് എ.കെ.പട്നായിക് എന്നിവരടങ്ങിയ ബെഞ്ചാണ് പദ്മനാഭസ്വാമി ക്ഷേത്ര കേസ് ആദ്യം പരിഗണിച്ചത്. വിചാരണയ്ക്കിടെ ഇരുവരും വിരമിച്ചതോടെ ജസ്റ്റിസ് യു.യു.ലളിത്, ജസ്റ്റിസ് ഇന്ദുമല്‍ഹോത്ര എന്നിവരടങ്ങിയ ബെഞ്ചാണ് കേസില്‍ ഇപ്പോള്‍ വിധി പറയുന്നത്.
ക്ഷേത്രഭരണം സംസ്ഥാന സര്‍ക്കാരിന് വിട്ടു കൊടുത്തു കൊണ്ട് 2011-ല്‍ കേരള ഹൈക്കോടതി പുറപ്പെടുവിച്ച വിധിക്കെതിരെയാണ് തിരുവിതാംകൂര്‍ രാജകുടുംബും സുപ്രീംകോടതിയെ സമീപിച്ചത്. ക്ഷേത്രഭരണം രാജാവിനാണെന്നും രാജാവിന്‍്റെ അനന്തരാവകാശിക്ക് കേസിന്‍്റെ നടത്തിപ്പ് കൈമാറാനാവില്ലെന്നും ഹൈക്കോടതി അന്നു വിധിച്ചിരുന്നു. ക്ഷേത്രത്തിലേയും നിലവറകളിലേയും അമൂല്യവസ്തുക്കളുടെ കണക്കെടുക്കണമെന്നും ജസ്റ്റിസ് സിഎന്‍ രാമചന്ദ്രനും ജസ്റ്റിസ് കെ.സുരേന്ദ്രമോഹനും അധ്യക്ഷനായ ബെഞ്ച് അന്നു വിധിച്ചു.
ഈ വിധിയെ ചോദ്യം ചെയ്ത് രാജകുടുംബം സുപ്രീംകോടതിയെ സമീപിച്ചതോടെയാണ് പദ്മനാഭസ്വാമി ക്ഷേത്രത്തെ ചൊല്ലിയുള്ള നിയമപ്പോരാട്ടം പരമോന്നത നീതിപീഠത്തില്‍ ആരംഭിച്ചത്. ക്ഷേത്ര സ്വത്ത് പ്രതിഷ്ഠക്ക് അവകാശപ്പെട്ടതാണെന്നും അതു നോക്കി നടത്താനുള്ള അവകാശം തങ്ങള്‍ക്കാണെന്നും രാജകുടുംബം കോടതിയില്‍ വാദിച്ചു. ക്ഷേത്ര സ്വത്തില്‍ തങ്ങള്‍ അവകാശം ഉന്നയിക്കുന്നില്ലെന്നും പദ്മനാഭസ്വാമി ക്ഷേത്രം പൊതുക്ഷേത്രം തന്നെയാണെന്നും രാജകുടുംബം പദ്മനാഭസ്വാമി ദാസന്‍മാരാണെന്നും കോടതിയില്‍ അവര്‍ വ്യക്തമാക്കിയിരുന്നു.

കൊവിഡ് വാക്സിൻ കണ്ടെത്തിയെന്ന് റഷ്യ ; മനുഷ്യരിലെ പരീക്ഷണം വിജയകരം

0

കൊവിഡ് വാക്സിൻ കണ്ടെത്തിയെന്ന അവകാശവാദവുമായി റഷ്യയിലെ സെചനോവ് സർവകലാശാല. സർവകലാശാലയിലെ വളണ്ടിയർമാരിലാണ് കൊവിഡ് വാക്സിൻ പരീക്ഷണം നടത്തിയത്. വാക്സിൻ മനുഷ്യരിൽ പരീക്ഷിച്ചു എന്നും പരീക്ഷണം വിജയകരമായിരുന്നു എന്നും മുഖ്യ ഗവേഷക എലെന സ്മോലിയാർചക് പറഞ്ഞു. റഷ്യൻ ന്യൂസ് ഏജൻസിയായ ടാസ് ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

“ഗവേഷണം അവസാനിച്ചു. വാക്സിൻ ഫലപ്രദമാണെന്ന് തെളിഞ്ഞു. ജൂലായ് 15നും 20നും വളണ്ടിയർമാരെ ഡിസ്ചാർജ് ചെയ്യും. ഡിസ്ചാർജ് ആയതിനു ശേഷവും അവർ നിരീക്ഷണത്തിലായിരിക്കും.”- സർവകലാശാലയിലെ ക്ലിനിക്കൽ റിസർച്ച് സെൻ്ററിൻ്റെ ഹെഡ് ആയ എലെന പറഞ്ഞു.

ജൂൺ 18നാണ് വാക്സിൻ മനുഷ്യരിൽ പരീക്ഷിക്കാൻ ആരംഭിച്ചത്. ആദ്യ ഘട്ടത്തിൽ 18 വളണ്ടിയർമാരിലും ജൂൺ 23നു നടന്ന രണ്ടാം ഘട്ടത്തിൽ 20 വളണ്ടിയർമാരിലും വാക്സിൻ പരീക്ഷിച്ചു

ബിഗ് ബോസ് താരം പ്രദീപ് ചന്ദ്രന്‍ വിവാഹിതനായി

0

ബിഗ് ബോസ് മലയാളം രണ്ടാം സീസണിലൂടെ ശ്രദ്ധേയനായ നടന്‍ പ്രദീപ് ചന്ദ്രന്‍ വിവാഹിതനായി. കരുനാഗപ്പളളി സ്വദേശി അനുപമ രാമചന്ദ്രനെയാണ് നടന്‍ ജീവിതസഖിയാക്കിയത്. ലോക് ഡൗണ്‍ നിയന്ത്രണങ്ങളെല്ലാം പാലിച്ച് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിദ്ധ്യത്തിലായിരുന്നു വിവാഹം. ബിഗ് ബോസ് താരത്തിന്റെ വിവാഹ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. പ്രദീപ് വിവാഹിതനായതിന്റെ സന്തോഷം ബിഗ് ബോസിലെ സഹമല്‍സരാര്‍ത്ഥികളെല്ലാം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്.”അങ്ങനെ അവൻ കല്യാണംകഴിച്ചു. ഹോ..അളിയാ.. ഹാപ്പി മാരീഡ് ലെെഫ്. സ്വാഗതം അനുപമളിയോ..ഞങ്ങടെ ഫാമിലിയിലേക്കു…എന്നാണ് വീണാ നായര്‍ പ്രദീപിന്റെ വിവാഹ ചിത്രങ്ങള്‍ പങ്കുവെച്ച് കുറിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസമായിരുന്നു താന്‍ വിവാഹിതനാകാന്‍ പോവുന്ന വിവരം നടന്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.തിരുവനന്തപുരം ഇന്‍ഫോസിസ് ജീവനക്കാരിയാണ് അനുപമ. ബിഗ് ബോസില്‍ പങ്കെടുക്കുന്നതിന് മുന്‍പ് അനുപമയുമായുളള വിവാഹലോചന പ്രദീപിന് വന്നിരുന്നു. അന്ന് വീട്ടുകാര്‍ക്കെല്ലാം ഒകെയാവുകയും മുന്നോട്ട് പോവാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ആ സമയത്താണ് ബിഗ് ബോസ് വന്നത്. പിന്നാലെ ബിഗ് ബോസില്‍ നിന്ന് പ്രദീപ് പുറത്തായ ശേഷം വിവാഹം ഉറപ്പിക്കുകയായിരുന്നു.എന്റെ ഹൃദയത്തോട് അടുത്തുനില്‍ക്കുന്ന നിങ്ങളെ എല്ലാവരെയും പങ്കെടുപ്പിച്ച് തിരുവനന്തപുരത്ത് വെച്ച് നടത്താന്‍ ആഗ്രഹിച്ചിരുന്ന ചടങ്ങായിരുന്നു ഇതെന്നും എന്നാല്‍ വില്ലനായി എത്തിയ കൊറോണ കാലവും ലോക്ഡോണും നിര്‍ഭാഗ്യവശാല്‍ ഇല്ലാതാക്കിയെന്ന് നടന്‍ കുറിച്ചിരുന്നു. വിദേശത്തുളള ജ്യേഷ്ഠന്‍ ഉള്‍പ്പടെ പ്രിയപ്പെട്ട ഒരുപാട് പേര്‍ കൂടെയില്ലാതെ ആണ് ഈ ചടങ്ങ് നടക്കുന്നത്. എല്ലാവരെയും പ്രത്യേകം പ്രത്യേകം അറിയിക്കാന്‍ പറ്റാത്തതില്‍ ക്ഷമിക്കണം.ഒരു പുതിയ ജീവിതം ആരംഭിക്കാന്‍ പോകുന്ന ഞങ്ങള്‍ക്ക് എല്ലാവരുടെയും അനുഗ്രഹങ്ങളും പ്രാര്‍ത്ഥനകളും പ്രതീക്ഷിക്കുന്നു. എന്നും പ്രദീപ് ചന്ദ്രന്‍ കുറിച്ചിരുന്നു. 

തമിഴ് ചിത്രം കൊക്റ്റൈൽ റിവ്യൂ

0

റിവ്യൂ:  കൊക്റ്റൈൽ

● ഭാഷ: തമിഴ്

● സമയം:  2 മണിക്കൂർ  8 മിനിറ്റ്

● വിഭാഗം : കോമഡി ത്രില്ലർ

● PREMIERED ON ZEE5 EXCLUSIVE

 റിവ്യൂ ബൈ: NEENU SM

● നല്ല കാര്യങ്ങൾ  : (അങ്ങനെ പറയാൻ  ഒന്നും തന്നെ ഈ ചിത്രത്തിൽ  ഇല്ല )

● മോശമായ കാര്യങ്ങൾ:

1.  സംവിധാനം

2 . കഥ

3. തിരക്കഥ

4. അഭിനേതാക്കളുടെ പ്രകടനം

5. ഗനങ്ങളും  പശ്ചാത്തല സംഗീതവും

● വൺ വേഡ്: വളരെ മോശമായ ഒരു  ചിത്രം 

● കഥയുടെ ആശയം  : നാലു സുഹൃത്തുക്കൾ ചേർന്ന്  ഒരു രാത്രി  ഫ്ലാറ്റിൽ ഒരു പാർട്ടി നടത്താൻ തീരുമാനിക്കുന്നു. നിർഭാഗ്യവശാൽ, അടുത്ത ദിവസം രാവിലെ എഴുന്നേൽക്കുമ്പോൾ ഒരു പെൺകുട്ടിയുടെ   മൃതദേഹം അവരുടെ മുറിയിൽ  കാണുന്നു. തുടർന്ന് നിരവധി  സംഭവങ്ങളിൽ നിന്ന് അവർ അതിനെ എങ്ങനെ  അതിജീവിക്കുന്നു എന്നതാണ് ചിത്രം പറയുന്നത്.  

● കഥ, തിരക്കഥ, സംവിധാനം എന്നിവയ്ക്കുള്ള വിശകലനം: സത്യത്തിൽ ഈ സിനിമയെക്കുറിച്ച് പറഞ്ഞാൽ, ഇത് ഒരു സമ്പൂർണ്ണ സമയം പാഴാക്കൽ ചിത്രമാണ്.  എന്തുകൊണ്ടാണ് ഇത്തരത്തിലുള്ള പാഴ് ചിത്രങ്ങൾ കൊണ്ടു വരുന്നത് എന്നറിയില്ല .   ചിത്രത്തിന്റെ സംവിധായകൻ ആർ‌എ വിജയ മുരുകൻ  ആണ് കഥ എഴുതിയത്. ആവശ്യമില്ലാത്ത പൊട്ടാത്തങ്ങൾ എല്ലാം തന്നെ സിനിമയിൽ ഉടനീളം കാണാം.  സ്‌ക്രീനിൽ അദ്ദേഹം അവതരിപ്പിക്കാൻ ഉദ്ദേശിക്കുന്ന നർമ്മം വെറുപ്പിക്കുന്നതിന്റെ അങ്ങേ  അറ്റമാണ്  കൂടാതെ  ഒരു തരത്തിലും പൊരുത്തപ്പെടാത്ത  കഥ  കാഴ്ചക്കാരെ മുഴുവൻ സിനിമയും അലോസരപ്പെടുത്തുന്നു. അടിസ്ഥാനപരമായി, ഈ കഥയ്ക്ക് ഒരു സിനിമയാക്കാനുള്ള ശരിയായ ശക്തിയില്ല, കൂടാതെ ഏകദേശം 2 മണിക്കൂർ ദൈർഘ്യമുള്ളതിനാൽ, മുഴുവൻ സിനിമയും ബോറടിപ്പിക്കുന്നതായിരുന്നു.  ഒരു 15 മിനിറ്റിൽ തീരേണ്ട  ഹ്രസ്വ  ചിത്രത്തെ എടുത്തു സിനിമക്കി 2 മണിക്കൂർ  വലിച്ചു നീട്ടി ആളുകളുടെ സമയം പാഴാക്കുന്നു എന്നത് ആർക്കും മനസിലാകും.

മാത്രമല്ല, അവിശ്വസനീയത, ആഴത്തിന്റെ അഭാവം, പ്രവചനാതീതത എന്നിവ കാരണം സിനിമ കാണുന്നതിൽ തുടരാനുള്ള താൽപര്യം കാഴ്ചക്കാർക്ക് നഷ്ടപ്പെടും. തിരക്കഥ തീർത്തും പരാജയമായിരുന്നു , ഓരോ രംഗത്തിന്റെ തുടർച്ചയും വളരെ മോശമായിരുന്നു, കോമഡികൾക്ക്  ഒട്ടും നിലവാരമില്ലായിരുന്നു, സിനിമയുടെ അവസാനം വെറും ചവറ്റുകുട്ട പോലെയായിരുന്നു. തിരക്കഥയിൽ എഴുതിയ കാര്യങ്ങൾ  വിവിധ ഭാഷകളിലെ നിരവധി സിനിമകളിൽ നാം കണ്ടിരിക്കുന്നതാണ്, മാത്രമല്ല, പുതിയതായി ഒന്നും തന്നെ അനുഭവപ്പെട്ടില്ല. തുടക്കം മുതൽ തന്നെ, പ്രേക്ഷകരെ രസിപ്പിക്കുന്നതിൽ എഴുത്തുകാരൻ  ദയനീയമായി പരാജയപ്പെട്ടുവെന്ന് വ്യക്തമാണ്, ഒരു കോമഡി ത്രില്ലർ സ്ഥാപിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ചിത്രം ഒരുങ്ങിയതെങ്കിലും ഇതിൽ  വലിയ കോമഡി കണ്ടെത്താൻ സാധിച്ചില്ല . നർമ്മം, വിശ്വാസവഞ്ചന, സൗഹൃദം, പ്രണയം എന്നിവയാണ് തിരക്കഥയിൽ പ്രധാനമായും ലക്ഷ്യമിട്ട ഘടകങ്ങൾ.

സംവിധാനം  വെറും  ദുർബലമായിരുന്നു, അതിനാൽ നിർമ്മാണത്തിന്റെ താളം പൂർണ്ണമായും നഷ്ടപ്പെട്ടു, കൂടാതെ സംവിധായകനിൽ നിന്നുള്ള മോശം പ്രകടനത്തിലൂടെ  സിനിമ നീങ്ങുമ്പോൾ തീർച്ചയായും കാഴ്ചക്കാരുടെ താൽപ്പര്യം  ഇല്ലാതാക്കും. സംവിധായകന് കൂടുതൽ ശ്രമിക്കാൻ  കഴിയുമായിരുന്നു, ഹാസ്യ സിനിമ നിർമ്മിക്കുന്നതിൽ കൂടുതൽ പരിചയസമ്പന്നനായ മറ്റൊരാൾ സംവിധാനം ചെയ്തിരുന്നുവെങ്കിൽ ചിലപ്പോൾ സിനിമ  മികച്ച രീതിയിൽ അവസാനിക്കാമായിരുന്നു.  തുടർന്നുള്ള  കഥയിലേക്ക് വരുമ്പോൾ എല്ലാം താറുമാറായി, കഥയും തിരക്കഥയും തമ്മിലുള്ള ബന്ധം വളരെയധികം  മടുപ്പിക്കുന്നതാണ്, ഇത് സിനിമയുടെ മറ്റൊരു പ്രധാന പോരായ്മയാണ്.

കഥ സമാനമാണെങ്കിലും, ഇതിവൃത്തത്തെ രസകരമായ ഒരു സിനിമയാക്കാനുള്ള  സാധ്യതകളൾ ഉണ്ടായിരുന്നുവെങ്കിലും അഭിനേതാക്കളുടെ മോശം പ്രകടനത്തിലൂടെ കഥ പറഞ്ഞ രീതിയായിരുന്നു പ്രധാന പരാജയം. എന്നിരുന്നാലും, കുറച്ച് സീനുകൾ‌ ചില കോമഡികൾ‌ നൽ‌കിയേക്കാം, പക്ഷേ അതിനർ‌ത്ഥം സിനിമ എവിടെയൊക്കെയോ നന്നായിരുന്നു എന്നല്ല, മുഴുവൻ‌ ആയി  നോക്കുമ്പോൾ‌ സിനിമ ഒരു നിഷ്‌ക്രിയത്വമാണ്. മറ്റൊരു പ്രധാന സങ്കീർണത അമിതമായ നടകീയ ഘടകങ്ങളായിരുന്നു, പ്രത്യേകിച്ചും പാട്ടുകളിലേക്ക് നയിക്കുന്ന സാഹചര്യങ്ങൾ. കാമുകിയെ കാണുമ്പോൾ നായകൻ ഒരു ഗാനം ആലപിക്കുക, തെരുവിൽ അപരിചിതരോടൊപ്പം നൃത്തം ചെയ്യുക, മദ്യപിക്കുന്ന സമയത്ത് ഒരു സുഹൃത്തിന്റെ സംഘം പാടുക എന്നിവ അമിതവേഗതയും പ്രകോപിപ്പിക്കലും അനുഭവപ്പെട്ടു,  80 കളിൽ നിർമ്മിച്ചിരുന്നു എങ്കിൽ കളക്ഷൻ വാരികൂട്ടുമായിരുന്നു   എന്നു തോന്നിപോയി. (വെറുപ്പിച്ചു  കൊല്ലാൻ)

● അഭിനേതാക്കളുടെ പ്രകടനം  :  അത്ഭുതകരമായി എനിക്ക് തോന്നിയത്  യോഗി ബാബു എന്തുകൊണ്ടാണ് ഈ തിരക്കഥയും സിനിമയും തിരഞ്ഞെടുത്തത് എന്നാണ്. സിനിമയിൽ ഒരേയൊരു നല്ല കാര്യം അദ്ദേഹമായിരുന്നു. അദ്ദേഹത്തിന്റെ കുറച്ച് കോമഡികൾ മികച്ചതായിരുന്നു,. മിഥുൻ മഹേഷിന്റെ പ്രകടനം പക്വതയില്ലാത്തതായിരുന്നു, പ്രത്യേകിച്ച് റൊമാന്റിക് രംഗങ്ങളിൽ. നിർണായക രംഗങ്ങളിലും അദ്ദേഹത്തിന്റെ വിവിധ ഭാവങ്ങൾ ഭയങ്കരമായിരുന്നു. കൂടാതെ, പ്രായം എന്ന നിലയിൽ കെവിൻ തീർത്തും തെറ്റായ തിരഞ്ഞെടുപ്പായിരുന്നു, സിനിമയിലെ അദ്ദേഹത്തിന്റെ നിരപരാധിത്വം എല്ലാം കാണാൻ ഭയങ്കരമായിരുന്നു, കൂടാതെ സംഭാഷണത്തിലെ സമയവും ഡെലിവറിയും തെറ്റായിരുന്നു. പാണ്ഡി ആയി കെപി വൈ ബാലയെ അലോസരപ്പെടുത്തുന്നതായിരുന്നു, അദ്ദേഹത്തിന്റെ പ്രകടനം മോശമായിരുന്നു.  .  ശിവാജി ഷിൻഡെ, മിമി ഗോപി എന്നിവർ ഈ ചിത്രം ചെയ്യാൻ തെറ്റായ ഒരു തിരഞ്ഞെടുപ്പ് നടത്തി.

● സാങ്കേതിക വിഭാഗം:സായ് ഭാസ്‌കറിന്റെ സംഗീത രചനകൾ കൂടുതൽ വാഗ്ദാനം ചെയ്യുന്നില്ല, ഗാനങ്ങൾ ശരാശരിയേക്കാൾ താഴെയായിരുന്നു, അവ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നില്ല. പശ്ചാത്തല സ്‌കോർ പ്രത്യേകിച്ച് ഹ്ഉമർ സീനുകളിൽ ഒട്ടും നല്ലതായിരുന്നില്ല . ത്രില്ലർ ഏരിയകളിലേക്ക് സിനിമ സമീപിക്കുമ്പോൾ  പശ്ചാത്തല സംഗീതം സാധാരണമായിരുന്നു.  ട്യൂണുകളൊന്നും രംഗവുമായി പൊരുത്തപ്പെടുന്നില്ല. ആർ‌ജെ രവീയുടെ ഛായാഗ്രഹണം ശരാശരിയായിരുന്നു, മാന്യമായിരുന്നില്ല. ആദ്യ ഗാനത്തിൽ ഉപയോഗിച്ച ലൈറ്റിംഗ് ടെക്നിക്കുകൾ ഭയങ്കരമാണ്, പക്ഷേ വീട്ടിൽ  വളർത്തുന്ന  പക്ഷിയുടെ ചില ഫ്രെയിമുകൾ മികച്ചതായിരുന്നു. എഡിറ്റിംഗ് മാന്യമായിരുന്നു എസ്. എൻ. ഫാസിൽന്റെ  കട്ട്  ഇവിടെയും ഇവിടെയും ആയി ചില പൊരുത്തക്കേടുകൾ അനുഭവപ്പെട്ടു.

● നിഗമനം  :

മൊത്തത്തിൽ നോക്കുമ്പോൾ ഒരു നല്ല അനുഭവമല്ല ചിത്രം സമ്മാനിക്കുന്നത്. 2 മണിക്കൂർ വെറുതെ പാഴാക്കി എന്നതാണ് സത്യം.   ദയവു ചെയ്ത് ഇതു കാണാൻ നിങ്ങളുടെ വിലയേറിയ സമയം പാഴാക്കുന്നതെന്നാണ് എനിക്ക് പറയാൻ ഉള്ളത്.  കോമഡി ത്രില്ലർ എന്ന  വിഭാഗത്തിനു തന്നെ നാണക്കേടാണ്  ഈ ചിത്രം ഇതുപോലുള്ള  നാടകങ്ങൾ ദയവു ചെയ്ത് കൊണ്ടുവരാതിരിക്കുക.

 ● റേറ്റിംങ്: 1 /5

ഐശ്വര്യ റായിക്കും മകൾക്കും കോവിഡ്

0

മുംബൈ: അമിതാബ് ബച്ചനും അഭിഷേക് ബച്ചനും കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ഐശ്വര്യ റായിക്കും മകൾ ആരാധ്യയ്ക്കും കോവിഡ്. ഇരുവരും മുംബൈ നാനാവതി ആശുപത്രിയിൽ ചികിത്സയിലാണ്. ജയാ ബച്ചൻ്റെ പരിശോധനാ ഫലം നെഗറ്റീവാണ്. ഇന്നലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ച അമിതാഭ് ബച്ചൻ്റെ ആരോഗ്യനില തൃപ്തികരമാണെന്ന് നാനാവതി സൂപ്പർ സപെഷ്യലിറ്റി ആശുപത്രി അധികൃതർ അറിയിച്ചു. ചികിത്സയിൽ കഴിയുന്ന അഭിഷേക് ബച്ചൻ്റെ നിലയും തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

സി കെ ആശ എം എൽ എ ക്വാറൻ്റൈനിൽ

0

കോട്ടയം: വൈക്കം എംഎൽഎ സി കെ ആശ സ്വയം ക്വാറൻ്റൈനിൽ പ്രവേശിച്ചു. ശനിയാഴ്ച കോവിഡ് സ്ഥിരീകരിച്ചു ഒരു അദ്ധ്യാപികയുമായി നേരിട്ട് സമ്പർക്കമുണ്ടായതിനെ തുടർന്നാണിത്. ഫേസ്ബുക്കിലൂടെയാണ് എം എൽ എ ഇക്കാര്യം അറിയിച്ചത്. അദ്ധ്യാപിക വിദ്യാർഥിനിയുടെ വീട്ടിൽ പഠനവിവരം അന്വേഷിച്ചെത്തിയതിൻ്റെ രണ്ടാം ദിവസം വിദ്യാർത്ഥിനിയക്ക് ടി വി കൈമാറുന്നതിൻ്റെ ചടങ്ങിൽ എം എൽ എ യും പങ്കെടുത്തിരുന്നു.

English : CK Asha MLA in Quarantine

സ്വർണക്കടത്ത് കേസിൽ മുഖ്യപ്രതികളിലൊരാളായ സ്വപ്ന സുരേഷ് പിടിയിൽ

0

തിരുവനന്തപുരം: സംസ്ഥാനത്ത് വൻ വിവാദത്തിന് കാരണമായ സ്വർണ്ണക്കടത്ത് കേസിൽ മുഖ്യപ്രതികളിലൊരാളായ സ്വപ്ന സുരേഷ് പിടിയിൽ. ബെംഗലൂരുവിൽ വച്ചാണ് ഇവരെ കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം. 

കേസിൽ മുൻ കോൺസുലേറ്റ് ജീവനക്കാരായിരുന്ന സരിത്ത് കുമാർ ഒന്നാം പ്രതിയും സ്വപ്ന സുരേഷ് രണ്ടാം പ്രതിയുമാണ്. കൊച്ചി സ്വദേശി, വിദേശത്തുള്ള ഫൈസൽ ഫരീദാണ് മൂന്നാം പ്രതി. സ്വപ്നയുടെ ബിനാമിയെന്ന് സംശയിക്കുന്ന സന്ദീപ് നായർ കേസിലെ നാലാം പ്രതിയാണ്.

സ്വർണക്കടത്തുമായി ബന്ധമില്ലെന്നും മാധ്യമ വാ‍ർത്തകളുടെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് പ്രതിചേർക്കാൻ ഒരുങ്ങുന്നതെന്നുമാണ് കേരള ഹൈക്കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ സ്വപ്ന പറഞ്ഞത്. അറ്റാഷേ ആവശ്യപ്പെട്ടത് അനുസരിച്ചാണ് സ്വർണം അടങ്ങിയ നയതന്ത്ര ബാഗ് ലഭിക്കാൻ വൈകുന്നതെന്തെന്ന് അന്വേഷിച്ചതെന്നാണ് ഇവരുടെ വാദം. 2019 ൽ കോൺസിലേറ്റിലെ ജോലി അവസാനിപ്പിച്ച സ്വപ്ന, അതിന് ശേഷവും സൗജന്യ സേവനം തുടർന്നുവെന്ന്.
കസ്റ്റംസിന്റെ ആവശ്യപ്രകാരം സ്വപ്നയെയും സന്ദീപിനെയും പിടികൂടാൻ പ്രത്യേക സംഘത്തെ പൊലീസ് നിയോഗിച്ചിരുന്നു.. കൊച്ചി സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ജി. പൂങ്കുഴലിയുടെ നേതൃത്വത്തില്‍ പ്രത്യേക പോലീസ് സംഘത്തിന് രൂപം നല്‍കി. പ്രത്യേകസംഘം അന്വേഷണം ആരംഭിച്ച് മണിക്കൂറുകൾക്കകമാണ് മുഖ്യപ്രതിയെ അറസ്റ്റ് ചെയ്തത്. കസ്റ്റംസ്, എന്‍ഐഎ എന്നിവയുമായുള്ള ഏകോപനവും സംഘത്തിനുണ്ട്. സ്ഥാനത്തെവിടെയും ഏതുരീതിയിലുമുള്ള അന്വേഷണം നടത്താന്‍ പ്രത്യേക സംഘത്തിന് അനുമതി നല്‍കിയിരുന്നു. കൊച്ചി കമ്മീഷണര്‍ വിജയ് സാക്കറെയുടെ മേല്‍നോട്ടത്തിലായിരുന്നു അന്വേഷണം. പ്രതികളെ കണ്ടെത്താന്‍ സഹായം തേടി കസ്റ്റംസ് അധികൃതർ കമ്മീഷണർക്ക് ഇ-മെയിലായാണ് അപേക്ഷ സമർപ്പിച്ചിരുന്നത്.

English : Swapna Suresh, one of the main accused in the gold smuggling case, has been arrested

ചേർത്തലയിൽ സ്ഥിതി ഗുരുതരം; താലൂക്ക് ആശുപത്രിയിലെ അഞ്ച് ആരോഗ്യ പ്രവർത്തകർക്ക് കോവിഡ്

0

ആലപ്പുഴ: ഒരു ഡോക്ടർ അടക്കം അഞ്ച്  ആരോഗ്യപ്രവർത്തകർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ചേർത്തലയിൽ അതീവ ജാഗ്രത ചേർത്തല താലൂക്ക് ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രോഗബാധിതരിൽ ഒരു ഡോക്ടറും രണ്ട് സ്റ്റാഫ് നേഴ്സും ഉൾപ്പെടും.കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച ഗർഭിണിയെ ചികിത്സിച്ചിരുന്നത് ചേർത്തല താലൂക്ക് ആശുപത്രിയിലാണ്. ഇതേ തുടർന്ന് നടത്തിയ പരിശോധനയിലാണ് ജീവനക്കാർക്ക് രോഗം സ്ഥിരീകരിച്ചത്. രോഗവ്യാപന സാധ്യത കണക്കിലെടുത്ത് ആശുപത്രിയലെ കൂടുതൽ ജീവനക്കാരെ പരിശോധനയ്ക്ക് വിധേയനാക്കും. ജിവനക്കാർക്ക് രോഗം സ്ഥിരീകരിച്ചതിനാൽ ആശുപത്രി അടയ്ക്കണമെന്ന് നഗരസഭാ ചെയർമാൻ ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടു

ദി ഓൾഡ് ഗാർഡ് റിവ്യൂ

0

റിവ്യൂ: ദി ഓൾഡ് ഗാർഡ് 

● ഭാഷ:  ഇംഗ്ലീഷ് 

● വിഭാഗം: ഫാന്റസി ആക്ഷൻ ത്രില്ലർ

● സമയം:  2 മണിക്കൂർ  6 മിനിറ്റ് 

PREMIERE ON NETFLIX.

റിവ്യൂ ബൈ: NEENU SM

● രസകരമായ കാര്യങ്ങൾ:

1. സംവിധാനം 

2. തിരക്കഥ 

3. അഭിനേതാക്കളുടെ പ്രകടനം 

4. ഛായാഗ്രഹണം 

5. ചിത്രസംയോജനം 

6. ആക്ഷൻ 

● മോശമായ കാര്യങ്ങൾ: 

1. കഥാപാത്രങ്ങളുടെ ഉത്ഭവം കുറിച്ചുകൂടി മികച്ചതാക്കമായിരുന്നു .

● വൺ വേഡ്:  മനോഹരമായ  ഒരു ഫാന്റസി ചിത്രം .

● കഥയുടെ ആശയം:   ഏത് അപകടത്തിൽ പെട്ടാലും സ്വയം സുഖപ്പെടുത്താൻ കഴിവുള്ള ആൻഡി, നൈൽ ഫ്രീമാൻ, ബുക്കർ, ജോ, നിക്കി എന്നീ അഞ്ച് പേരുടെ കഥയാണ് ഓൾഡ് ഗാർഡ്.  ഇവരുടെ ഈ കഴിവ് മനസ്സിലാക്കി ആരോ ഒരാൾ അവരെ പിന്തുടരുന്നു  എന്ന സത്യം  അവർ മനസ്സിലാക്കുന്നു. തുടർന്ന് അവരുടെ സ്വാതന്ത്ര്യം സംരക്ഷിക്കാനുള്ള പോരാട്ടങ്ങൾ ആണ് ചിത്രത്തിൽ പറയുന്നത്. 

●  സംവിധാനംകഥതിരക്കഥസംഭാഷണം എന്നിവയ്ക്കുള്ള വിശകലനം: 

ഗിന പ്രിൻസ്-ബൈത്ത്വുഡിന്റെ സംവിധാനം         വളരെ മികച്ച നിലയിലേക്ക് നിൽക്കുന്നു, അതുകൊണ്ടുതന്നെ ഈ ചിത്രം വ്യത്യസ്തമായ ഒരു സിനിമാറ്റിക് അനുഭവം നൽകുന്നു . ഒരു ത്രില്ലർ ആക്ഷൻ ഫിലിമിനായി കലർത്തിയ ഫാന്റസി ആശയം,  ഒരു തരത്തിലുള്ള ആശയക്കുഴപ്പങ്ങളുണ്ടാക്കുന്ന ഘടകങ്ങളും നൽകുന്നില്ല, മാത്രമല്ല സംവിധാനത്തിലുള്ള പ്രത്യേക തിളക്കമാണ് ഈ ചിത്രത്തിന്റെ ഏറ്റവും മികച്ച വിജയം. പ്ലോട്ട് അനുസരിച്ച് നിർമ്മാതാവിന്റെ വികാരാധീനമായ  ദിശ  പ്രത്യേക പരാമർശത്തിന് അർഹമാണ്, ഇത് തിരക്കഥയിലും തുല്യമായ ഒരു നിയന്ത്രണ ബാലൻസ് സ്‌ക്രീനിൽ സാക്ഷ്യപ്പെടുത്തുന്നതിനുള്ള പ്രത്യേക മാർഗത്തിന് കാരണമായി.   

മറ്റ് പല ഫാന്റസി അമാനുഷിക കഥകളുമായി വിഭിന്നമാകുമ്പോൾ ഇതിവൃത്തത്തിന് സമാനതകളുണ്ട്, എന്നാൽ ഇവിടെ പ്രത്യേകിച്ച് പുതുമകളൊന്നുമില്ല. പക്ഷേ, കഥാ സന്ദർഭത്തിൽ തീവ്രത നേടുന്നതിന് രസകരമായ ചില പദ്ധതികളുണ്ട്. കഥയുടെ ഉത്ഭവം, അതിശയകരമായ പ്രവർത്തനങ്ങൾ, കൗതുകകരമായ ഫാന്റസി ആശയങ്ങൾ, ഹൃദയസ്പന്ദനമായ വഞ്ചനകൾ, സാധ്യമായ തുടർച്ചയുടെ സംതൃപ്തികരമായ അന്ത്യം എന്നിവ എല്ലാം തന്നെ തിരക്കഥയിലേക്ക് തിരിഞ്ഞാൽ നമുക്ക് കാണാം. ഈ സിനിമയെ എല്ലാവരും ഒരു മികച്ച തിരഞ്ഞെടുപ്പാക്കി മാറ്റാനുള്ള ശ്രേഷ്ഠമായ ശ്രമങ്ങൾ എഴുത്തുകാരൻ തയ്യാറാക്കിയിട്ടുണ്ടെന്ന് തെളിയിക്കുന്നു. 

സംഭാഷണങ്ങളൾ എല്ലാം അസാധ്യയിരുന്നു , കാരണം സിനിമയിലെ കഥാപാത്രങ്ങൾ നയിക്കുന്ന സംഭാഷണങ്ങൾ തികച്ചും ശക്തമായിരുന്നു. അതുകൊണ്ടുതന്നെ ഓരോ കഥാപാത്രത്തിനും ആത്മാർത്ഥമായ ഒരു തീവ്രതഉണ്ടായിരുന്നു, അത് തീർച്ചയായും പ്രേക്ഷകരെ സ്വാധീനിക്കും. കൂടാതെ, ഡയലോഗുകൾ ശരിക്കും ശ്രദ്ധാനേടുന്നവയുമാണ്, പ്രത്യേകിച്ച് വൈകാരിക രംഗങ്ങളിലെ സംഭാഷണങ്ങൾ . ഓരോ കാഴ്ചക്കാരനും കഥാപാത്രത്തിന്റെ മാനസികാവസ്ഥയുടെ വികാരവും ഭാവവും മനസ്സിലാക്കാൻ തീർച്ചയായും സാധിക്കും. 

ചിത്രത്തിൽ  ഒരു ചെറിയ നെഗറ്റിവ് ആയി എനിക്ക് തോന്നിയത് കഥാപാത്രങ്ങളുടെ വികസനമായിരുന്നു. പ്രധാന കഥാപാത്രങ്ങളുടെ വ്യക്തിഗത കഥകൾ കൂടുതൽ വികസിപ്പിച്ചെടുക്കുമായിരുന്നു. കേന്ദ്ര കഥാപാത്രങ്ങളുടെ ഉത്ഭവജീവിതം അവരുടെ വ്യക്തിത്വങ്ങൾ എന്നിവ കാണിക്കാനുള്ള ആഴം കുറവായിരുന്നു. അവരുടെ ഭൂതകാലത്തെ വിവരിക്കുന്ന വാക്കുകൾക്ക് പകരം സംവിധായകന് ആ ജീവിതത്തെ മികച്ച രീതിയിൽ ദൃശ്യവൽക്കരിക്കാൻ കഴിയുമായിരുന്നു.

സിനിമയുടെ മറ്റൊരു പ്രത്യേകത അതിന്റെ ആക്ഷനാണ്, തുടക്കം മുതൽ അവസാനം വരെ ഓരോ കഥാപാത്രത്തിന്റെയും തിളക്കമാർന്ന ആക്ഷൻ സീക്വൻസുകൾ ചിത്രത്തെ ആകർഷിക്കാൻ ഒരു പരിധിവരെ സഹായകരമാകുന്നു. കഥയനുസരിച്ച് ഒന്നും അതിശയോക്തിപരമായി തോന്നുന്നില്ല, എങ്കിൽ പോലും ശക്തമായ ആക്ഷൻ സീക്വൻസുകൾ,  കാണാനുള്ള ഒരു വിരുന്ന് തന്നെയാണ് . കൂടാതെ ജോൺ വിക് സീരീസിൽ നാം കാണുന്നതുപോലെയുള്ള ഒരു രീതിയിലാണ് ഇവ നടപ്പിലാക്കിയത്,  അതുകൊണ്ടുതന്നെ പൂർണ്ണമായും ആവേശഭരിതമാണ്.

● അഭിനേതാക്കളുടെ പ്രകടനം:  

ചിത്രത്തിൽ ആൻഡി ആയി തിളങ്ങിയ ചാർലിസ് തെറോൺ സിനിമയെ അതിശയകരമായ ഒരു തലത്തിലേക്ക് മാറ്റി. അവളുടെ ശ്രദ്ധേയമായ ശൈലി, അവർ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന രീതി, ഡയലോഗ് പറയുന്ന രീതി, കഥാപാത്രത്തിലേക്ക് പ്രവേശിക്കുന്ന രീതി എന്നിവ അതിശയകരമായിരുന്നു. നൈൽ ആയി കിക്കി ലെയ്‌നും ഒരു മികച്ച അഭിനയം കാഴ്ച വച്ചു , ചാർലിസ് തെറോണുമൊത്തുള്ള കോംബിനേഷൻ രംഗങ്ങൾ മികച്ചതായിരുന്നു, ഒപ്പം ആക്ഷന്റെ കാര്യം വരുമ്പോൾ അവളുടെ ചലനങ്ങളൾപോലും മികച്ചതായിരുന്നു. മത്തിയാസ് ഷൊനെർട്ട്സ് ബുക്കർ മികച്ച പ്രകടനം കാഴ്ചവച്ചു, അദ്ദേഹത്തിന്റെ വൈകാരിക രംഗങ്ങൾ മികച്ചതും ആക്ഷൻ സീക്വൻസുകൾ മികച്ചതുമായിരുന്നു. ജോ ആയി മർവാൻ കെൻസാരിയും നിക്കിയായി ലൂക്കാ മരിനെല്ലിയും സിനിമയിലുടനീളം അവിശ്വസനീയമായ കോംബോ ഷോ ഉപേക്ഷിച്ചു. രണ്ടുപേരും മോശം പ്രകടനമായിരുന്നു, അവരുടെ സംയോജനം മികച്ച പ്രവർത്തനങ്ങൾ, നർമ്മം, സങ്കടങ്ങൾ എന്നിവയാൽ തകർന്നു. കോപ്ലിയായി ചിവറ്റെൽ എജിയോഫറും കീനായി ജോയി അൻസയും അവരവരുടെ കഥാപാത്രങ്ങളോട് പൂർണ്ണ നീതി പുലർത്തി. ഹാരി മെല്ലിംഗും അദ്ദേഹത്തിന്റെ നെഗറ്റീവ് ഷേഡ് സ്വഭാവത്തിൽ തിളങ്ങുന്നു.

● സാങ്കേതിക വിഭാഗം

പൊതുവായി പറഞ്ഞാൽ ആക്ഷൻ ത്രില്ലർ ചിത്രങ്ങളുടെ ഹൈലൈറ്റ് അതിന്റെ   സാങ്കേതിക വിഭാഗമാണ്, ഇവിടെെയും ഒന്നും മോശമായില്ല . എല്ലാ സാങ്കേതിക വശങ്ങളും വളരെയധികം മികച്ചതായിരുന്നു. ബാരി അക്രോയിഡിന്റെ ഛായാഗ്രഹണം എല്ലാവിധത്തിലും ആശ്വാസകരമായിരുന്നു. അദ്ദേഹത്തിന്റെ വിവിധ ക്യാമറ ചലനങ്ങൾ ക്ലാസിക്കലായിരുന്നു, പ്രത്യേകിച്ചും ആക്ഷൻ സീനുകളിൽ വരുമ്പോൾ, പോരാട്ടങ്ങൾക്കിടെ ഉയർന്ന ആംഗിൾ ഷോട്ടുകൾ മികച്ച തലത്തിലേക്ക് ഉയർത്തുന്നു. കോം‌പാക്റ്റ് ഷോട്ടുകൾ‌ക്ക് വലിയ കരഘോഷം അർഹിക്കുന്നു, കൂടാതെ ചിത്രത്തിലെ സ്ഥലങ്ങളുടെ മനോഹാരീത ഫ്രെയിമുകൾ‌ നന്നായി പിടിച്ചെടുത്തു. അതുപോലെതന്നെ ടെർലിൻ എ. ഷ്രോപ്പ്ഷയറിന്റെ മാസ്റ്റർ എഡിറ്റിംഗ്, എല്ലാം അതിശയകരമായിരുന്നു . പ്രത്യേകിച്ച് ആക്ഷൻ സീനുകളിൽ മികച്ചതായിരുന്നു, സിനിമയിലെ ഒരു സീനുകളും ഒരു തരത്തിലുള്ള പൊരുത്തക്കേടുകളും നൽകിയിട്ടില്ല. വോൾക്കർ ബെർട്ടൽമാൻ, ഡസ്റ്റിൻ ഓ ഹാലോറൻ എന്നിവരുടെ പ്രമുഖ സംഗീത രചനകൾ സിനിമയെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോയി. പശ്ചാത്തല സ്‌കോർ രംഗങ്ങൾ സജ്ജമാക്കുന്നതിന് സ്റ്റെർലിംഗ് പൊരുത്തപ്പെടുത്തലായിരുന്നു. കൂടാതെ, ട്രാക്കുകളിൽ ചിലത് കേൾക്കാൻ വ്യത്യസ്‌തമായി തോന്നി. ആകർഷണീയമായ ആക്ഷൻ സീക്വൻസുകൾ ആവേശകരമാക്കിയതിനു പിന്നിലുള്ള എല്ലാ തലകളും പ്രത്യേക പരാമർശം അർഹിക്കുന്നു.

● നിഗമനം: 

മൊത്തത്തിൽ “ദി ഓൾഡ് ഗാർഡ് ” മനോഹരമായ ഒരു കാഴ്ചാനുഭവമാണ് എനിക്ക് സമ്മാനിച്ചതെന്ന് തീർച്ചയായും പറയാൻ സാധിക്കും. ചാർലിസ് തെറോണും സംഘവും നൽകുന്നത് മനോഹരമായ ഒരു വിരുന്നാണ്. അത്ഭുതപ്പെടുത്തുന്ന ആക്ഷനുകളും   വൈവിധ്യമാർന്ന  ചിത്രീകരണവും കൊണ്ട്  അനുഷ്ഠിതമാണ് ഈ ചിത്രം. അതുകൊണ്ടുതന്നെ ആക്ഷൻ ത്രില്ലർ ഇഷ്ടപ്പെടുന്ന എല്ലാ ആളുകളെയും ഒരുപോലെ  തൃപ്തിപ്പെടുത്താൻ  ഈ ചിത്രത്തിനു സാധിക്കും. 

തീർച്ചയായും  കണ്ടിരിക്കേണ്ട ഒരു മികച്ച  ചിത്രം 

● റേറ്റിംങ്:  4/5

English : The Old Guard Review in Malayalam

നീലക്കുയിൽ സീരിയൽ നടിയുടെ വിവാഹ ചിത്രങ്ങൾ പുറത്ത്

0

ലോക്ക് ഡൗണിൽ വീട്ടിൽ തന്നെയായിരുന്നു സിനിമാ സീരിയൽ താരങ്ങൾ. ഈ സമയത്ത് നിരവധി താരങ്ങളുടെ വിവാഹമാണ് നടന്നത്. ലോക്ക്ഡൗണിനിടെ ചില സീരിയലുകൾ സംപ്രേഷണം അവസാനിപ്പിച്ചിരുന്നു. അതിൽ ഒന്നായിരുന്നു നീലക്കുയിൽ പരമ്പര. ഇതിലെ റാണി എന്ന കേന്ദ്രകഥാപാത്രത്തെ  അവതരിപ്പിച്ചിരുന്ന ലത സിംഗരാജുവും ഈ ലോക്ക് ഡൗണിലാണ് വിവാഹിതയായത്.

അന്യഭാഷാ നടിയാണെങ്കിലും മികച്ച പ്രേഷക സ്വീകാര്യതയാണ് ലതയ്ക്ക് ലഭിച്ചത്. സൂര്യനാണ് ലതയുടെ വരൻ. വിവാഹ ശേഷം ഭർത്താവിനൊപ്പമുള്ള ചിത്രങ്ങൾ പങ്ക് വച്ചിരുന്നെങ്കിലും വിവാഹ ചടങ്ങുകൾ ഉൾപ്പടെയുള്ള വിഡീയോ ഇപ്പോഴാണ് പങ്കുവച്ചത്. വിവാഹത്തിൻ്റെ പ്രമോ എന്ന ക്യാപ്ഷനോടുകൂടിയാണ് വീഡിയോ ഇൻസ്റ്റ ഗ്രാമിൽ പങ്ക് വച്ചത്. നിരവധി പേരാണ് ആശംസങ്ങൾ അറിയിച്ച് കമൻ്റിട്ടത്.  പുതിയ സീരിയലിൽ കാണണമെന്ന ആഗ്രഹവും നിരവധി പേർ പങ്കുവച്ചിട്ടുണ്ട്.

English Summary : Serial actress Latha sangaraju got married

സ്വർണക്കടത്ത്: കസ്റ്റംസ് ക്ലിയറൻസ് അസോസിയേഷൻ നേതാവിൻ്റെ വീട്ടിൽ റെയ്ഡ്

0

സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് ക്ലിയറൻസ് അസോസിയേഷൻ നേതാവ് ഹരിരാജിൻ്റെ വീട് കസ്റ്റംസ് ഉദ്യോഗസ്ഥർ റെയ്ഡ് ചെയ്തു.ഹരിരാജിൻ്റെ എറണാകുളം ഞാറയ്ക്കലിലെ വീട്ടിലാണ് റെയ്ഡ് നടത്തിയത്.

ഇതോടൊപ്പം കോഴിക്കോട് പി പി എം ഗ്രൂപ്പ് ഉടമ നിസാറിനെയും ചോദ്യം ചെയ്തു. അന്വേഷണ സംഘം പിടികൂടിയപ്പോൾ സരിത് ആദ്യം വിളിച്ചത് നിസാറിനെയാണ്. കോഴിക്കോട് കൊടുവള്ളി സ്വദേശിയാണ് നിസാർ.ഇയാൾ ലീഗ് നേതാവിൻ്റെ ബന്ധുവാണെന്നാണ് സൂചന.

English Summary : Gold smuggling raid in Customs clearance association leader house

പൂന്തുറയിൽ കോവിഡ് സൂപ്പർ സ്പ്രഡ്

0

കേരളത്തിലെ ആദ്യ കോവിഡ് സൂപ്പർ സ്പ്രഡ്  മേഖലയായി പുന്തുറ. തിരക്കേറിയ സാഹചര്യവും പ്രാദേശികമായ പ്രത്യേകതകളുമാണ് തിരദേശ മേഖലയായ പൂന്തുറയിൽ സൂപ്പർ സ്പ്രഡിന് വഴിയൊരുക്കിയത്.

മാണിക്യവിളാകം, ബീമാപ്പള്ളി, കുമരിച്ചന്ത, ചെറിയമുട്ടം പ്രദേശങ്ങൾ ഉൾക്കൊള്ളുന്നതാണ് പൂന്തുറ. മത്സ്യത്തൊഴികൾ കൂടുതലുള്ള പ്രദേശമാണിവിടം. കന്യാകുമാരിയിൽ നിന്ന് കുമരിച്ചന്തയിൻ മത്സ്യമെത്തിച്ച് വിൽപ്പന നടത്തിയ ആളിൽ നിന്നാവാം രോഗവ്യാപനമുണ്ടായെന്ന് കരുതുന്നത്.

എന്നാൽ ഇതേ ജോലികൾ ചെയ്യുന്ന നിരവധിയാളുകൾ ഇവിടെ ഉള്ളതിനാൽ ഇവരിൽ നിന്നും രോഗ വ്യാപനം ഉണ്ടാകാൻ സാധ്യതയുണ്ട്. അതീവ ജാഗ്രത വേണ്ട സമയമാണെന്ന് മേയർ കെ ശ്രീകുമാർ അറിയിച്ചു. സ്പെഷ്യൽ ഡ്യൂട്ടിയ്ക്കായി 25 കമാൻഡോകളെ നിയോഗിച്ചു. എല്ലാ വീടുകളിലും അണുനശീകരണം നടത്താനും തീരുമാനിച്ചിട്ടുണ്ട്.

English Summary : Puntura became the first covid Super Spread region in Kerala