Home Blog Page 347

സൗമ്യയുടെ കുടുംബത്തിന് സര്‍ക്കാര്‍ സഹായം; മകന്റെ പേരില്‍ അഞ്ച് ലക്ഷം സ്ഥിര നിക്ഷേപം

0

ഇസ്രായേലില്‍ ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്റെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. സൗമ്യയുടെ മകന്റെ പേരില്‍ അഞ്ച് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും സ്ഥിര നിക്ഷേപം നടത്തും. കുട്ടിയുടെ വിദ്യാഭ്യാസ ചെലവും സര്‍ക്കാര്‍ വഹിക്കും. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.

കേരള തീരപ്രദേശത്തെ കടലില്‍ ജൂണ്‍ 9 അര്‍ധരാത്രി മുതല്‍ ട്രോളിംഗ് നിരോധനം ഏര്‍പ്പെടുത്തും. ജൂലൈ 31 വരെ 52 ദിവസമാണ് ട്രോളിംഗ് നിരോധനം. ഗവണ്‍മെന്റ് ചീഫ് വിപ്പായി ഡോ. എന്‍. ജയരാജിനെ കാബിനറ്റ് റാങ്കോടെ നിയമിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

സംസ്ഥാനത്തെ 14 പ്രിന്‍സിപ്പല്‍ ജില്ലാ കോടതികളില്‍ കോര്‍ട്ട് മാനേജര്‍മാരുടെ സ്ഥിരം തസ്തിക സൃഷ്ടിക്കും. നിലവില്‍ ജോലി ചെയ്യുന്ന എട്ട് കോര്‍ട്ട് മാനേജര്‍മാരെ റഗുലറൈസ് ചെയ്യും. ജയില്‍ ഉപദേശക സമിതിയുടെയും നിയമ വകുപ്പിന്റെയും ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം സെന്‍ട്രല്‍ പ്രിസണ്‍ ആന്‍ഡ് കറക്ഷണല്‍ ഹോമിലെ ആറ് തടവുകാരുടെ ശിക്ഷാകാലയളവ് ഇളവു ചെയ്ത് അകാലവിടുതല്‍ നല്‍കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാനും മന്ത്രിസഭായോഗം തീരുമാനിച്ചു.

English Summary :Government assistance to Soumya’s family; Five lakh fixed deposit in the name of the son

ലക്ഷദ്വീപിലേക്കുള്ള യാത്രാനുമതി; സിപിഎം എംപിമാര്‍ കത്ത് നല്‍കി

0

കൊച്ചി: ലക്ഷദ്വീപിലേക്ക് യാത്രാനുമതി ലഭിക്കുന്നതിനു വേണ്ടി ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ക്കും കവരത്തി അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റിനും കേരളത്തില്‍ നിന്നുള്ള എംപിമാര്‍ കത്ത് നല്‍കി. ഇടതുപക്ഷ എംപിമാരായ എളമരം കരീം, ബിനോയ് വിശ്വം, തോമസ് ചാഴിക്കാടന്‍, എം. വി. ശ്രേയാംസ് കുമാര്‍, ഡോ. വി. ശിവദാസന്‍, കെ. സോമപ്രസാദ്, എ. എം. ആരിഫ്, ജോണ്‍ ബ്രിട്ടാസ് എന്നിവരാണ് കത്ത് നല്‍കിയത്.

അനുമതി നല്‍കിയില്ലെങ്കില്‍ നിയമ നടപടിയിലേക്കു നീങ്ങുമെന്ന് എളമരം കരീം പറഞ്ഞു. ഇടത് എംപിമാര്‍ക്ക് അനുമതി നല്‍കില്ലെന്ന് നേരത്തെ ലക്ഷദ്വീപ് ഭരണകൂടം അറിയിച്ചിരുന്നു.

English Summary: Travel permit to Lakshadweep; CPM MPs handed over the letter

സിംഹങ്ങളില്ലാതെ നെയ്യാര്‍ ലയണ്‍ സഫാരി പാര്‍ക്ക്

0

തിരുവനന്തപുരം: നെയ്യാര്‍ ലയണ്‍ സഫാരി പാര്‍ക്കില്‍ ഇനി സിംഹങ്ങളില്ല. പാര്‍ക്കിലെ അവസാനത്തെ സിംഹവും വിടവാങ്ങി. ബിന്ദുവെന്ന പെണ്‍സിംഹമാണ് ബുധനാഴ്ച രാവിലെ ചത്തത്. ഇതോടെ പേരില്‍ മാത്രം സിംഹമുളള പാര്‍ക്കാവുകയാണ് ലയണ്‍ സഫാരി.
 രണ്ടായിരത്തില്‍ പാര്‍ക്കില്‍ ജനിച്ച് വളര്‍ന്ന ബിന്ദുവിന്റെ ആരോഗ്യ നില കഴിഞ്ഞയാഴ്ചയാണ് മോശമായത്. 1984 ല്‍ നാല് സിംഹങ്ങളുമായായിരുന്നു നെയ്യാറിലെ ലയണ്‍ സഫാരി പാര്‍ക്കിന്റെ തുടക്കം. ബിന്ദു യാത്രയാകുന്നതോടെ 36 വര്‍ഷങ്ങള്‍ക്കിപ്പുറം പാര്‍ക്കിന് സിംഹങ്ങള്‍ അന്യമായിരിക്കുന്നു.
17 സിംഹമുള്ള കാലമുണ്ടായിരുന്നു. പാര്‍ക്കിലേക്ക് സഞ്ചാരികളുടെ ഒഴുക്കായിരുന്നു അക്കാലത്ത്. എന്നാല്‍ സിംഹങ്ങളുടെ എണ്ണം കുറയ്ക്കാന്‍ 2005 ല്‍ വന്ധ്യംകരണം നടത്തി. പിന്നാലെയുണ്ടായ അണുബാധയും അസുഖങ്ങളുമാണ് പാര്‍ക്കിന്റെ നാശത്തിന് തുടക്കമിട്ടത്. സിംഹങ്ങളുടെ എണ്ണം  കുറഞ്ഞതോടെ പാര്‍ക്ക്  വന്യമൃഗങ്ങളുടെ ചികിത്സ കേന്ദ്രമാക്കി മാറ്റാന്‍ നീക്കമുണ്ടായിരുന്നു.

2018 പാര്‍ക്കിലുണ്ടായിരുന്നത് വെറും രണ്ട് സിംഹങ്ങള്‍.  കൂട്ടിനുണ്ടായിരുന്ന നാഗരാജന്‍ കഴിഞ്ഞ മാസം ചത്തതോടെ  പാര്‍ക്കില്‍ ബിന്ദു തനിച്ചായി. ഇപ്പോള്‍ ബിന്ദുവും. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം പാര്‍ക്കില്‍ തന്നെ മറവുചെയ്തു.

English Summary: Neyyar Lion Safari Park without lions

ബ്യൂട്ടിപാര്‍ലര്‍ വെടിവെപ്പ് കേസ്; രവി പൂജാരിയെ കൊച്ചിയിലെത്തിച്ചു

0

കൊച്ചി: ബ്യുട്ടിപാര്‍ലര്‍ വെടിവെപ്പ് കേസില്‍ കേരള പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയ അധോലോക കുറ്റവാളി രവി പൂജാരിയെ അന്വേഷണ സംഘം ബംഗളുരുവില്‍ നിന്നും കൊച്ചിയിലെത്തിച്ചു. പരപ്പന അഗ്രഹാര ജയിലില്‍ നിന്നും അതീവ സുരക്ഷ അകമ്പടിയോടെ ബെംഗളൂരു വിമാനത്താവളത്തില്‍ എത്തിച്ച പൂജാരിയെ രാത്രി ഏഴേമുക്കാലിന്റെ വിമാനത്തിലാണ് കൊച്ചിയില്‍ എത്തിച്ചത്.

നെടുമ്പാശ്ശേരി പൊലീസ് സ്റ്റേഷനിലേക്ക് രവി പൂജാരിയെ മാറ്റും. കൊച്ചിയിലെ കോടതിയില്‍ ഹാജരാക്കിയ ശേഷം നാളെയായിരിക്കും ചോദ്യം ചെയ്യല്‍. അടുത്ത ചൊവ്വാഴ്ച വരെയാണ് കേസില്‍ പൂജാരിയെ കേരള പൊലീസിന്റെ കസ്റ്റഡിയില്‍ വിട്ടത്. നടി ലീന മരിയാ പോളിന്റെ കടവന്ത്രയിലെ ബ്യൂട്ടിപാര്‍ലറില്‍ 2018 ഡിസംബര്‍ 15 ന് ഉച്ചയ്ക്കാണ്  വെടിവെപ്പുണ്ടായത്. കുറ്റകൃത്യത്തിന്റെ ഉത്തരവാദിത്തം രവി പൂജാരി സ്വയം ഏറ്റെടുത്തിരുന്നു.

English Summary :Beauty parlor shooting case; Ravi Pujari was brought to Kochi

കെഎസ്ആര്‍ടിസിയും ആനവണ്ടിയും കേരളത്തിന് സ്വന്തം

0

ചെന്നൈ: കെ.എസ്.ആര്‍.ടി.സി എന്ന പേരിനെ ചൊല്ലി കര്‍ണാടക ആര്‍ടിസിയുമായുള്ള തര്‍ക്കത്തില്‍ കേരള ആര്‍ടിസിക്ക് വിജയം. കെ.എസ്.ആര്‍.ടി.സി എന്ന പേര് കേരളം മാത്രമേ  ഉപയോഗിക്കാവൂവെന്ന് ട്രേഡ് മാര്‍ക്ക് രജിസ്ട്രാര്‍ ഉത്തരവിട്ടു. ആനവണ്ടി എന്ന പേരും കെഎസ്ആര്‍ടിസിക്ക് മാത്രമായിരിക്കും സ്വന്തം.
കര്‍ണാടകത്തിലേയും കേരളത്തിലേയും റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷനുകള്‍ കെ.എസ്.ആര്‍.ടി.സി എന്ന പേരാണ് ഉപയോഗിക്കുന്നത്. എന്നാല്‍ ഇത്  കര്‍ണ്ണാടകയുടേതാണെന്നും കേരള ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ ഈ പേര് ഉപയോഗിക്കരുതെന്നും കാട്ടി 2014 ല്‍ കര്‍ണാടക  നോട്ടീസ് അയക്കുകയായിരുന്നു.

തുടര്‍ന്ന് അന്നത്തെ കെഎസ്ആര്‍ടിസി സിഎംഡിയായിരുന്ന അന്തരിച്ച ആന്റണി ചാക്കോ കേന്ദ്ര സര്‍ക്കാരിന് കീഴിലെ രജിസ്ട്രാര്‍  ഓഫ് ട്രേഡ്മാര്‍ക്കില്‍  കേരളത്തിന് വേണ്ടി അപേക്ഷിച്ചു. അതിനെ തുടര്‍ന്ന് വര്‍ഷങ്ങളായി നിയമപോരാട്ടം നടക്കുകയായിരുന്നു. കെഎസ്ആര്‍ടിസി എന്ന പേര് ആദ്യം ഉപയോഗിച്ചത് കേരളമാണെന്ന് രജിസ്ട്രാറെ ബോധ്യപ്പെടുത്താന്‍ സാധിച്ചതോടെ ഈ പേര് കേരളത്തിന് സ്വന്തമാക്കുകയായിരുന്നു. ട്രേഡ് മാര്‍ക്ക്‌സ് ആക്ട് 1999 പ്രകാരം കെഎസ്ആര്‍ടിസി എന്ന ചുരുക്കെഴുത്തും,എംബ്ലവും, ആനവണ്ടി എന്ന പേരും കേരള റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന് അനുവദിച്ച് ട്രേഡ് മാര്‍ക്ക് ഓഫ് രജിസ്ട്രി ഉത്തരവിറക്കുകയായിരുന്നു.

കെ എസ് ആര്‍ ടി സി എന്ന് ഇനി മുതല്‍ കേരളത്തിന് മാത്രമേ ഉപയോഗിക്കാന്‍ കഴിയൂ.  ഇക്കാര്യം ചൂണ്ടിക്കാട്ടി കര്‍ണ്ണാടകത്തിന് ഉടന്‍ തന്നെ നോട്ടീസ് അയക്കുമെന്ന് കെഎസ്ആര്‍ടിസി എംഡിയും ഗതാഗത സെക്രട്ടറിയുമായ ബിജു പ്രഭാകര്‍ അറിയിച്ചു. ‘ആനവണ്ടി ‘എന്ന പേരും പലരും പലകാര്യങ്ങള്‍ക്കായി ഉപയോഗിക്കുന്നുണ്ട് അവര്‍ക്കെതിരെയും നിയമ നടപടി സ്വീകരിക്കുമെന്നും ബിജു പ്രഭാകര്‍ ഐഎഎസ് പറഞ്ഞു.

English Summary :Kerala owns KSRTC and Anavandi

കോവിഷീല്‍ഡും കോവാക്‌സിനും രണ്ട് ഡോസ് നിർബന്ധം; വാക്സിൻ മിശ്രണം തത്കാലമില്ല

0

വാക്സിനുകൾ കൂട്ടിക്കലർത്തി നൽകുന്നതുമായി ബന്ധപ്പെട്ടുള്ള പ്രചാരണങ്ങളിൽ വിശദീകരണവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം.അതിന്റെ ഫലപ്രാപ്തിയുമായി ബന്ധപ്പെട്ട് ശാസ്ത്രീയ തെളിവുകൾ ലഭ്യമാകാതെ ഇന്ത്യയിൽ വാക്സിനുകൾ കൂട്ടിക്കലർത്തി നൽകില്ലെന്ന് സർക്കാർ അറിയിച്ചു.വാക്സിനേഷനുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ നേരത്തെ പുറപ്പെടുവിച്ച മാർഗനിർദേശത്തിൽ യാതൊരു മാറ്റവുമില്ലെന്നും കോവിഷീൽഡും കോവാക്സിനും രണ്ട് ഡോസ് നിർബന്ധമായും എടുക്കണമെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

English Summary :Two doses mandatory for Kovishield and Kovacs; Vaccine mixing is not yet available

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ ; അന്തിമ തീരുമാനം ഇന്ന്

0

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ സംബന്ധിച്ച അന്തിമ തീരുമാനം ഇന്നറിയാം. പരീക്ഷ റദ്ദാക്കുന്ന വിഷയത്തില്‍ അന്തിമ ധാരണയായതായാണ് വിവരം.

ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ഇന്ന് നടത്തും.കൊവിഡ് വ്യാപന സാഹചര്യത്തില്‍ ഇനി സമയബന്ധിതമായി പരീക്ഷകള്‍ നടത്താന്‍ കഴിയില്ലെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

പരിക്ഷ റദ്ദാക്കുന്ന വിഷയത്തില്‍ രണ്ടുദിവസത്തിനുള്ളില്‍ കേന്ദ്ര തീരുമാനം ഉണ്ടാകുമെന്ന് അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ ഇന്നലെ സുപ്രിം കോടതിയെ അറിയിച്ചിരുന്നു.

പ്ലസ്ടു പരിക്ഷ റദ്ദാക്കണം എന്ന ഹര്‍ജി പരിഗണിച്ച കോടതിയും ഇന്നലെ കേന്ദ്രസര്‍ക്കാറിനോട് ആരാഞ്ഞത് എന്തുകൊണ്ട് പരിക്ഷ വേണ്ടെന്ന് വച്ച് കൂടെന്നായിരുന്നു.

 കഴിഞ്ഞവര്‍ഷം പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കിയത് പരാമര്‍ശിച്ചായിരുന്നു സുപ്രിം കോടതിയുടെ ചോദ്യം.
കഴിഞ്ഞ വര്‍ഷത്തെ നയമല്ല സര്‍ക്കാര്‍ എടുക്കുന്നതെങ്കില്‍ കൃത്യമായ കാരണങ്ങള്‍ ബോധിപ്പിക്കണമെന്നും പരീക്ഷ നടത്താനാണ് തീരുമാനമെങ്കില്‍ അതിനുള്ള സജ്ജീകരണങ്ങള്‍ അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
ഇതേ വിഷയത്തില്‍ സര്‍ക്കാര്‍ തലത്തില്‍ നടന്ന ആലോചനകളും പരീക്ഷകള്‍ റദ്ധാക്കണമെന്ന അഭിപ്രായത്തിലാണ് എത്തിനില്‍ക്കുന്നത്.

വിദ്യാര്‍ത്ഥികളുടെ മുന്‍ വര്‍ഷങ്ങളിലെ മാര്‍ക്കിന്റെയും ഇന്റെര്‍ണല്‍ മാര്‍ക്കിന്റെയും അടിസ്ഥാനത്തില്‍ ഫലം പ്രസിദ്ധീകരിക്കാം എന്നാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്ന ധാരണ.

English Summary: CBSE Class XII Examination; The final decision today

” അരം ” ടീസർ റിലീസ്

0

സാഗർ, സെബാസ്റ്റ്യൻ മൈക്കിൾ, തൊമ്മൻ, സനിൽ, ആംബുജാക്ഷൻ, ടോബിൻ തോമസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരവിന്ദ് മനോജ് സംവിധാനം ചെയ്യുന്ന ” അരം “എന്ന കോമേർഷ്യൽ ഹ്രസ്വ ചിത്രത്തിന്റെ ടീസർ,പ്രശസ്ത ചലച്ചിത്ര താരം നിവിൻ പോളി തന്റെ ഫേസ്ബുക് പേജിലൂടെ റിലീസ് ചെയ്തു. സാധാരണ ഒരു ചന്തയിൽ നടക്കുന്ന സംഭവങ്ങളുടെ റോ റിയലിസ്റ്റിക് അവതരണമാണ് ഈ ചിത്രത്തിലുള്ളത്. ഒരു സാധാരണ ഹ്രസ്വ ചിത്രത്തിൽ നിന്നും ഇതിനെ വ്യസ്ത്യസ്തമാക്കുന്നത് ഇതിലെ സംഘട്ടന രംഗങ്ങളാണെന്ന് ടീസറിൽ നിന്ന് വ്യക്തമാണ്.

വെനീസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷാൻ മജീദും വണ്ടർ ഫ്രെയിംസ് ഫിലിം ലാൻഡും ചേർന്നാണ് ” അരം ” നിർമിച്ചിരിക്കുന്നത് അരവിന്ദ് മനോജ്‌, സെബാസ്റ്റ്യൻ മൈക്കിൾ, സച്ചു സെബാസ്റ്റ്യൻ എന്നിവർ ചേർന്നാണ് കഥയും തിരക്കഥയും ഒരുക്കിട്ടുള്ളത്. ഹരികൃഷ്ണൻ ലോഹിതദാസ് ഛായാഗ്രാഹണം നിർവ്വഹിക്കുന്നു.എഡിറ്റർ-ഫിൻ ജോർജ് വർഗീസ്സ്,സംഗീതം-ക്രിസ്റ്റി ജോബി,സൗണ്ട് ഡിസൈൻ-ധനുഷ് നായനാർ,കളറിസ്റ്റ്-ലിജു പ്രഭാകരൻ,സൗണ്ട് മിക്സിംങ്-അനീഷ്.

English Summary: “Aram” teaser release


                

മെയ്ഡ് ഇൻ

0

ലോകത്തിന്റെ ഇന്നത്തെ അവസ്ഥയും നാളത്തെ സത്യവും അറിയിച്ച് എൽ കെ പ്രൊഡക്ഷൻസ് ഇന്റർനാഷണലിന്റെ ബാനറിൽ രാജേഷ് പുത്തൻപുരയിൽ രചന നിർവ്വഹിച്ച് സംവിധാനം ചെയ്ത ഹ്രസ്വ ചിത്രമാണ് “മെയ്ഡ് ഇൻ ” . ചിത്രത്തിന്റെ ട്രെയിലർ ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു.

അന്താരാഷ്ട്രയുദ്ധത്തിൽ കാൽ നഷ്ടപ്പെട്ട് വിശ്രമജീവിതം നയിക്കുന്ന ഒരു റിട്ടയേർഡ് പട്ടാളക്കാരന്റെ പുറംകാഴ്ച്ചകളിലൂടെ തുറന്ന് കാട്ടുന്നത് വരാനിരിക്കുന്ന സത്യങ്ങളെയാണ്. ആപത്തുകൾ കൃത്രിമമായി സൃഷ്ടിച്ചു കൊണ്ട് , ലോകത്തെ മുഴുവൻ വിശ്വസിപ്പിച്ച് കൊണ്ട് ലോകത്താകമാനം ദുരിതം വിതച്ച് കച്ചവടത്തിന്റെ കണക്കുകൂട്ടലുകളും ലാഭവും മാത്രം നോക്കുന്ന ഒരു രാജ്യത്തിന്റെ കൊടുംക്രൂരതകളും കച്ചവട തന്ത്രങ്ങളുമാണ് ഈ ഹ്രസ്വച്ചിത്രത്തിലൂടെ തുറന്നുകാട്ടുന്നത്.

ഏറെ വർഷങ്ങളുടെ കണക്കുകൂട്ടലുകളുടെയും ഗൂഢാലോചനയുടെയും അനന്തരഫലമായി യുദ്ധസമാനമായ ഒരന്തരീക്ഷം സൃഷ്ടിച്ചെടുത്ത് അതിലൂടെ കച്ചവടത്തിന്റെ ഏകാധിപത്യ സ്വഭാവമുള്ള അപകടകരമായ അവസ്ഥയിലേക്ക് ലോകത്തെ കൊണ്ടുപോകാൻ ആഗ്രഹിക്കുന്ന ഒരു രാജ്യത്തിന്റെ നിഗൂഢ പ്രവർത്തികളിലേക്ക് പ്രേക്ഷകന്റെ ശ്രദ്ധയെ ആകർഷിക്കുകയാണ് ഈ ചിത്രം ചെയ്യുന്നത്.

ചന്ദ്രൻ പണിക്കർ, സെബാസ്റ്റ്യൻ ജോൺ പേരായിൽ, രാജേഷ് കണ്ണകി , അനിൽ ചാക്കോ , സുരേഷ് ബ്ളാമറ്റം, ഡാർലി സഞ്ജീവ് എന്നിവർ അഭിനയിക്കുന്നു.

നിർമ്മാണം – എൽ കെ പ്രൊഡക്ഷൻസ് ഇന്റർനാഷണൽ , രചന , സംവിധാനം – രാജേഷ് പുത്തൻപുരയിൽ, ഛായാഗ്രഹണം – ടി ഷമീർ മുഹമ്മദ്, എഡിറ്റിംഗ് – സുജിത്ത് സഹദേവ് , കല- മിൽട്ടൺ തോമസ്, ചമയം – അനൂപ് മൂവാറ്റുപുഴ , കോസ്റ്റ്യും – ടീനാ എൽവിസ്, അസ്സോസിയേറ്റ് ഡയറക്ടർ – അഭയ്കൃഷ്ണ യു , പ്രൊഡക്ഷൻ കൺട്രോളർ – രമേഷ് വെസ്റ്റേൺ സ്പീക്കർ, പശ്ചാത്തലസംഗീതം – യുനസിയോ, ഡി ഐ – രഞ്ജിത്ത് ആർ, സൗണ്ട് സ്പെഷ്യൽ എഫക്ട് – ടീം കെ , ഫൈനൽ മിക്സിംഗ് – ജയ്സൺ കോട്ടകുളം, സ്‌റ്റുഡിയോ – കെ സ്‌റ്റുഡിയോസ് കൊച്ചി, സ്റ്റോറിബോർഡ് – സുധീർ , ക്യാമറ യൂണിറ്റ് – മാർക്ക് ഫോർ , ഡിസൈൻസ് – സജീഷ് എം ഡിസൈൻ, സ്റ്റിൽസ് – ഇക്കുട്ട്സ് രഘു , പി ആർ ഓ – അജയ് തുണ്ടത്തിൽ .

English Summary :short film “Made in” .

വിണ്ണിലെ ദീപങ്ങൾ

0

കൃപേഷ് നമ്പൂതിരിപ്പാടിന്റെ “വിണ്ണിലെ ദീപങ്ങൾ ” എന്ന കവിതയ്ക്ക് എഴുത്തുകാരനും ഛായാഗ്രാഹകനും ചലച്ചിത്ര സ്റ്റിൽ ഫോട്ടോഗ്രാഫറുമായ റഫീക്ക് പട്ടേരി ദൃശ്യഭാഷ ഒരുക്കുന്നു. പ്രശസ്ത സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്ററാണ് സംഗീതം നൽകിയിരിക്കുന്നത്. നമുക്കെല്ലാം സുഗമമായ ജീവിതം സാധ്യമാകാൻ വേണ്ടി പ്രവർത്തിച്ചവർ, സമൂഹനന്മയ്ക്കായി പ്രവർത്തിച്ചവർ, ഏതെങ്കിലും തരത്തിൽ ജീവിതം അടയാളപ്പെടുത്തിയവർ, അത്തരം ആളുകളുടെ ശില്പങ്ങൾ ആദരസൂചകമായി നമുക്കിടയിൽ സ്ഥാപിക്കുക പതിവാണ്. എന്നാൽ ശില്പം സ്ഥാപിച്ചു കഴിഞ്ഞാൽ പിന്നെ നാം അങ്ങോട്ടു തിരിഞ്ഞു നോക്കാറില്ല. ഓരോ ശില്പവും ആദരവോടെ സംരക്ഷിക്കാൻ നാം ബാധ്യസ്ഥരാണന്ന ആശയമാണ് ഈ കവിത നൽകുന്നത്. ഒപ്പം നമുക്കിവിടെ പ്രവർത്തിക്കാനുണ്ടന്ന ഓർമ്മപ്പെടുത്തലും. സമൂഹത്തിലേക്ക് ലാഭനഷ്ട പ്രതീക്ഷകളില്ലാതെ കർമ്മത്തിനായി ഇറങ്ങിത്തിരിക്കാനുള്ള ഒരാഹ്വാനം കൂടി നൽകുകയാണ് ഈ കവിതയുടെ ദൃശ്യവല്ക്കരണത്തിലൂടെ . സലാം മലയംകുളത്തേൽ, ഒകെ രാജേന്ദ്രൻ , സജീഷ്, നിഷാദ് സിൻസിയർ , ഹുസൈൻ വെളിയങ്കോട്, ഇസ്മായിൽ മാറഞ്ചേരി എന്നിവർ അഭിനയിക്കുന്നു. ആവിഷ്ക്കാരം – റഫീക്ക് പട്ടേരി, കവിത – കൃപേഷ് നമ്പൂതിരി, സംഗീതം – വിദ്യാധരൻ മാസ്റ്റർ, നിർമ്മാണം – വൈറ്റ് ലൈൻ മീഡിയ, ഛായാഗ്രഹണം -രെദുദേവ്, എഡിറ്റിംഗ് – താഹിർ ഹംസ, ആലാപനം- രാജ്മോഹൻ കൊല്ലം , കല- ഷൺമുഖൻ, സ്റ്റിൽസ് – ഇസ്മായിൽ കല്ലൂർ, സജീഷ്നായർ , സഹസംവിധാനം – പ്രഷോബ്, മേക്കിംഗ് വീഡിയോ – സുധീപ് സി എസ് , ഡിസൈൻ – സഹീർ റഹ്മാൻ , ടൈറ്റിൽ -യെല്ലോ ക്യാറ്റ്സ്, പി ആർ ഓ – അജയ് തുണ്ടത്തിൽ .

English Summary : Vinnile Deepangal telefilm

ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പ് ജൂണ്‍ ഒന്നിന്.; എൽ.ഡി.എഫ് സ്ഥാനാർത്ഥി ചിറ്റയം ഗോപകുമാർ

0

നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പ് ജൂണ്‍ ഒന്നിന് നടക്കും. ഇടതുമുന്നണിയില്‍ സിപിഐയുടെ അംഗവും അടൂര്‍ എംഎല്‍എയുമായ ചിറ്റയം ഗോപകുമാറാണ് മത്സരിക്കുക. നാളെയാണ് പത്രിക സമര്‍പ്പിക്കാനുള്ള തീയതി. 
സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ച യുഡിഎഫ് ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പിലും മത്സരിക്കാനാണ് സാധ്യത.
നിലവിലെ നിയമസഭയില്‍ 99 അംഗങ്ങളാണ് ഇടതുപക്ഷത്തുള്ളത്. 41 പേരാണ് പ്രതിപക്ഷത്തുള്ളത്. സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ എംബി രാജേഷ് വിജയിച്ചത് 40 നെതിരെ 96 വോട്ടുകള്‍ നേടിയാണ്. മന്ത്രി വി അബ്ദുറഹിമാന്‍, കെ ബാബു എംഎല്‍എ, പ്രോ ടൈം സ്പീക്കറായിരുന്ന പിടിഎ റഹീം എന്നിവരും പ്രതിപക്ഷ അംഗം വിന്‍സന്റ് എംഎല്‍എയും വോട്ട് രേഖപ്പെടുത്തിയിരുന്നില്ല.

English Summary: Deputy Speaker election June 1

പള്ളുരുത്തിയിൽ കാണാതായ എഎസ്ഐ തിരികെ വീട്ടിലെത്തി

0

എറണാകുളം പള്ളുരുത്തിയിൽ കാണാതായ എഎസ്ഐ തിരികെ വീട്ടിലെത്തി.
ഹാർബർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ ഉത്തംകുമാറിനെ കാണാനില്ലെന്ന് പരാതിയുമായി ഭാര്യ പൊലീസിനെ സമീപിച്ചിരുന്നു.

 വൈകി എത്തിയതിനു സിഐ മാനസികമായി പീഡിപ്പിച്ച മനോവിഷമത്തിലാണ് ഉത്തംകുമാർ നാടുവിട്ടതെന്നാണ് കുടുംബത്തിന്‍റെ ആരോപണം.എന്നാൽ ഈ ആരോപണം പൊലീസ് തള്ളിയിരുന്നു.ഉത്തംകുമാർ ഇന്ന് രാവിലെയാണ് തിരികെ വീട്ടിലെത്തിയത്.ഇതറിഞ്ഞ പൊലീസ് വീട്ടിലെത്തി ഉത്തംകുമാറിനെ സ്റ്റേഷനിലേക്ക് കൊണ്ടു വന്നു.

ഇന്നലെ രാവിലെ മുതലാണ് ഹാർബർ പൊലീസ് സ്റ്റേഷനിലെ എഎസ്ഐ ആയ ഉത്തംകുമാറിനെ കാണാതായത്.
വ്യാഴാഴ്ച ഡ്യൂട്ടിക്ക് വൈകി എത്തിയതിന് സി ഐ ഹാജർ ബുക്കിൽ ഉത്തംകുമാർ അബ്സെന്റ് ആണെന്ന് രേഖപ്പെടുത്തി. ഇതേ തുടർന്ന് വീട്ടിൽ മടങ്ങി എത്തിയ ഉത്തംകുമാറിന് വൈകിട്ടോടെ കാരണം കാണിക്കൽ നോട്ടീസ് നൽകി. വിശദീകരണം നൽകാൻ വെള്ളിയാഴ്ച രാവിലെ സ്റ്റേഷനിലേക്ക് പോകുകയാണ് എന്നു പറഞ്ഞു വീട്ടിൽ നിന്നിറങ്ങിയെങ്കിലും പിന്നീട് ഒരു വിവരവും ഇല്ലെന്നാണ് ഭാര്യ ദീപ പറഞ്ഞിരുന്നത്.

ദീപയുടെ പരാതിയിൽ പള്ളുരുത്തി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിരുന്നു. സിഐ മാനസികമായി പീഡിപ്പിച്ചെന്ന വാദം പൊലീസ് തള്ളി. വൈകിയെത്തിയതിനാൽ വിശദീകരണം ചോദിക്കുക മാത്രമാണ് ചെയ്തതെന്ന് സിഐ വ്യക്തമാക്കിയിരുന്നു.