ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പ് ജൂണ്‍ ഒന്നിന്.; എൽ.ഡി.എഫ് സ്ഥാനാർത്ഥി ചിറ്റയം ഗോപകുമാർ

നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പ് ജൂണ്‍ ഒന്നിന് നടക്കും. ഇടതുമുന്നണിയില്‍ സിപിഐയുടെ അംഗവും അടൂര്‍ എംഎല്‍എയുമായ ചിറ്റയം ഗോപകുമാറാണ് മത്സരിക്കുക. നാളെയാണ് പത്രിക സമര്‍പ്പിക്കാനുള്ള തീയതി. 
സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ച യുഡിഎഫ് ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പിലും മത്സരിക്കാനാണ് സാധ്യത.
നിലവിലെ നിയമസഭയില്‍ 99 അംഗങ്ങളാണ് ഇടതുപക്ഷത്തുള്ളത്. 41 പേരാണ് പ്രതിപക്ഷത്തുള്ളത്. സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ എംബി രാജേഷ് വിജയിച്ചത് 40 നെതിരെ 96 വോട്ടുകള്‍ നേടിയാണ്. മന്ത്രി വി അബ്ദുറഹിമാന്‍, കെ ബാബു എംഎല്‍എ, പ്രോ ടൈം സ്പീക്കറായിരുന്ന പിടിഎ റഹീം എന്നിവരും പ്രതിപക്ഷ അംഗം വിന്‍സന്റ് എംഎല്‍എയും വോട്ട് രേഖപ്പെടുത്തിയിരുന്നില്ല.

English Summary: Deputy Speaker election June 1

admin:
Related Post