Home Blog Page 346

തുടര്‍ച്ചയായ രണ്ടാം ദിവസവും കൊവിഡ് രോഗികള്‍ ഒരു ലക്ഷത്തില്‍ താഴെ; 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 92,596 പേര്‍ക്ക്

0

രാജ്യത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും പ്രതിദിന കൊവിഡ് ബാധിതര്‍ ഒരുലക്ഷത്തില്‍ താഴെ.കഴിഞ്ഞ 24 മണിക്കൂറിനിടെ 92,596 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് ഇന്നലെ രോഗികളുടെ എണ്ണത്തില്‍ നേരിയ വര്‍ധനവ് രേഖപ്പെടുത്തി.
ഇന്നലെ മാത്രം മരിച്ചത് 2219 പേരാണ്. ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ 3.53ക്ഷം ആയി ഉയര്‍ന്നുവെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

അതേസമയം, ഇന്ത്യയില്‍ ചികില്‍സയിലുള്ളവരുടെ എണ്ണം 12,31,415 ലക്ഷമായി കുറഞ്ഞിട്ടുണ്ട്. 1,62,664 ലക്ഷം പേരാണ് ഇന്നലെ മാത്രം രോഗമുക്തരായത്.

ഇതുവരെ 3,53,528 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചതായി സര്‍ക്കാര്‍ കണക്കുകള്‍  വ്യക്തമാക്കുന്നു.
 നിലവില്‍ 23,90,58,360 പേര്‍ക്ക് കൊവിഡ് വാക്സിന്‍ നല്‍കിയതായി കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.ജൂണ്‍ 8 വരെ 37,01,93,563 സാംപിളുകള്‍ പരിശോധിച്ചതായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) അറിയിച്ചു. ഇതില്‍ 19,85,967 സാംപിളുകള്‍ ഇന്നലെ മാത്രം പരിശോധിച്ചവയാണ്.

English Summary: For the second day in a row, less than one lakh Covid patients

പ്രതിദിന രോഗികളുടെ എണ്ണം ഒരു ലക്ഷത്തില്‍ താഴെ

0

രാജ്യത്ത്  കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 86,498 പേര്‍ക്ക്; 66 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്ക്.രാജ്യത്ത് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം കുറഞ്ഞ് 13,03,702 ആയി.കഴിഞ്ഞ 24 മണിക്കൂറില്‍ ചികിത്സയിലുള്ളവരുടെ എണ്ണത്തില്‍ 97,907-ന്റെ കുറവ്.രാജ്യത്ത് ഇതുവരെ ആകെ രോഗമുക്തരുടെ എണ്ണം 2,73,41,462.

കഴിഞ്ഞ 24 മണിക്കൂറില്‍ രോഗമുക്തരായത് 1,82,282 പേര്‍.തുടര്‍ച്ചയായ 26-ാം ദിവസവും പ്രതിദിന രോഗമുക്തര്‍ പുതിയ പ്രതിദിന രോഗബാധിതരേക്കാള്‍ കൂടുതല്‍.രോഗമുക്തി നിരക്ക് വര്‍ധിച്ച് 94.29% ആയി.പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് നിലവില്‍ 5.94% ആണ്.പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 4.62%, തുടര്‍ച്ചയായ പതിനഞ്ചാം ദിവസവും പത്തു ശതമാനത്തില്‍ താഴെ.പരിശോധനാശേഷി ഗണ്യമായി വര്‍ധിപ്പിച്ചു- ആകെ നടത്തിയത് 36.8 കോടി പരിശോധനകള്‍. ദേശീയതലത്തില്‍ പ്രതിരോധ കുത്തിവയ്പു പരിപാടിയുടെ ഭാഗമായി ഇതിനകം നല്‍കിയത് 23.61 കോടി ഡോസ് വാക്‌സിന്‍.

English Summary: The number of patients per day is less than one lakh

ലക്ഷദ്വീപില്‍ നാളെ ജനകീയ നിരാഹാര സമരം; വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിടും

0

കവരത്തി: ലക്ഷദ്വീപില്‍ നാളെ ജനകീയ നിരാഹാര സമരം. വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിടാനും തീരുമാനമായി. മെഡിക്കല്‍ ഷോപ്പുകള്‍ ഒഴികെയുള്ള കടകള്‍ അടച്ചിടും. പണിമുടക്കിനും സേവ് ലക്ഷദ്വീപ് ഫോറം ആഹ്വാനം ചെയ്തു. അതേസമയം, നിരാഹാര സമരത്തിന്റെ പശ്ചാത്തലത്തില്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പ്രമേഹം പോലുള്ള രോഗങ്ങളുള്ളവര്‍ക്ക് അടിയന്തര ചികിത്സ വേണ്ടി വന്നാല്‍ സംവിധാനമൊരുക്കണമെന്നാണ് നിര്‍ദ്ദേശം. മുന്‍കരുതലുണ്ടാകണമെന്ന് ഓരോ ദ്വീപിലെയും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കി.
അഡ്മിനിസ്‌ട്രേറ്ററുടെ ഭരണപരിഷ്‌ക്കാരങ്ങളില്‍ പ്രതിഷേധിച്ച് ലക്ഷദ്വീപില്‍ നാളെ ജനകീയ നിരാഹാര സമരം. സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ നേതൃത്വത്തിലാണ് 12 മണിക്കൂര്‍ നിരാഹാരം. മുഴുവന്‍ ജനങ്ങളെയും സമരത്തില്‍ പങ്കെടുപ്പിക്കുന്നതിനായി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ എല്ലാ ദ്വീപുകളിലും കമ്മിറ്റികള്‍ രൂപീകരിച്ചു. ദ്വീപിലെ ബിജെപി നേതൃത്വത്തിന്റെ പിന്തുണയും സമരത്തിനുണ്ട്.


അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ കടുത്ത പ്രതിഷേധങ്ങളിലേക്ക് കടക്കുമെന്ന് സേവ് ലക്ഷദ്വീപ് ഫോറം കണ്‍വീനര്‍ യുസികെ തങ്ങള്‍ അറിയിച്ചു. സംഘടിത പ്രതിഷേധം മുന്നില്‍ കണ്ട് ലക്ഷദ്വീപില്‍ കനത്ത സുരക്ഷയാണ് ഒരുക്കുന്നത്. ദ്വീപിലേക്ക് പുറത്ത് നിന്ന് ആളുകളെത്തുന്നതിന് മത്സ്യബന്ധന ബോട്ടുകളിലടക്കം നിരീക്ഷണം ശക്തമാക്കി. കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ആളുകള്‍ കൂട്ടം കൂടിയാല്‍ ഉടന്‍  കസ്റ്റഡിയിലെടുക്കാനാണ് നിര്‍ദേശം.

English Summary :Mass hunger strike in Lakshadweep tomorrow; Businesses will be closed

സംസ്ഥാനത്ത് മൊബൈല്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് ലാബുകള്‍ അടുത്ത മൂന്ന് മാസം കൂടി തുടരും

0

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് പരിശോധന വര്‍ധിപ്പിക്കാന്‍ സജ്ജമാക്കിയ മൊബൈല്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് ലാബുകള്‍ അടുത്ത മൂന്ന് മാസം കൂടി തുടരുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ്. കഴിഞ്ഞ മാസം 10 മൊബൈല്‍ മൊബൈല്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് ലാബുകളാണ് സജ്ജമാക്കിയത്.
കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ മൂന്നാം തരംഗത്തെ ഫലപ്രദമായി പ്രതിരോധിക്കുന്നതിന് വേണ്ടിയാണ് 3 മാസം കൂടി നീട്ടിയത്. 4 മൊബൈല്‍ മൊബൈല്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് ലാബുകള്‍ കൂടി തിരുവനന്തപുരത്ത് എത്തി. അവയുടെ എന്‍എബിഎല്‍ ഓഡിറ്റ് നടക്കുകയാണ്.

ഈ മാസം 15 ന് മുന്‍പ് അവയുടെ പ്രവര്‍ത്തനം ആരംഭിക്കും. ആര്‍ടിപിസിആര്‍ ടെസ്റ്റുകള്‍ നടത്തുന്നതിനായി 26 സര്‍ക്കാര്‍ ലാബുകളുണ്ട്. എന്നാല്‍ ഉയര്‍ന്ന കോവിഡ് കേസുകള്‍ ഉള്ള സാഹചര്യത്തില്‍ പ്രതിദിന കോവിഡ് പരിശോധന എണ്ണം കൂട്ടാന്‍ വേണ്ടിയാണ് മൊബൈല്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് ലാബുകള്‍ സംസ്ഥാനത്ത് സജ്ജമാക്കിയത്. കെഎംഎസ്സിഎല്‍ ആണ് ഇതിന്റെ നടത്തിപ്പുകാര്‍.

English Summary: Mobile RTPCR test labs in the state will continue for the next three months

കാനഡയെ ആശങ്കയിലാഴ്ത്തി ന്യൂ ബ്രണ്‍സ്വിക് സിന്‍ഡ്രോം

0

ഒട്ടാവ: കാനഡ ജനതയെ ആശങ്കയിലാഴ്ത്തി തലച്ചോറിനെ ബാധിക്കുന്ന അജ്ഞാതരോഗം വ്യാപിക്കുന്നു. ന്യൂ ബ്രണ്‍സ്വിക് സിന്‍ഡ്രോം എന്ന് പേരിട്ട ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍ കാഴ്ച, കേള്‍വി പ്രശ്നങ്ങള്‍, സ്മൃതിനാശം, ശരീരത്തിന്റെ സന്തുലനം നഷ്ടപ്പെടല്‍, നടക്കാന്‍ പ്രയാസം തുടങ്ങിയവയാണ്. കാനഡയിലെ ന്യൂ ബ്രണ്‍സ്വിക് പ്രവിശ്യയിലാണ് ഈ രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.രാജ്യത്തെ 48 പേര്‍ക്ക് ഇതിനകം രോഗം ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ആറ് പേര്‍ രോഗം ബാധിച്ച് മരിച്ചതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 18നും 85നും ഇടയില്‍ പ്രായമുള്ളവരിലാണ് രോഗം സ്ഥിരീകരിച്ചട്ടുള്ളത്. രോഗം തലച്ചോറിനെയാണ് ബാധിക്കുന്നതെന്നാണ് പ്രാഥമിക നിഗമനം. ഇത് വ്യാപിച്ചുകൊണ്ടിരിക്കുകയാണെന്നാണ് കരുതുന്നത്.

രോഗബാധയ്ക്കു കാരണമാകുന്നത് എന്താണെന്ന് ഇതുവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ലെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. രോഗത്തിന്റെ കാരണം സംബന്ധിച്ചുള്ള പഠനം നടത്തുന്നതിന് പ്രത്യേക വിദഗ്ധ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. മൃഗങ്ങളില്‍നിന്ന് രോഗം ഉണ്ടാവാനുള്ള സാധ്യതകളെക്കുറിച്ചും പാരിസ്ഥിതിക ഘടകങ്ങളെക്കുറിച്ചും അന്വേഷണങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ഇതുവരെ കൃത്യമായ നിഗമനങ്ങളില്‍ എത്തിച്ചേരാന്‍ ഗവേഷകര്‍ക്ക് കഴിഞ്ഞിട്ടില്ല.

എല്ലാവിധ സാധ്യതകളും പരിശോധിച്ചുവരികാണെന്നും വൈകാതെ നിഗമനങ്ങളില്‍ എത്തിച്ചേരാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വിദഗ്ധ സമിതി അധ്യക്ഷന്‍ ഡോ. എഡ്വേര്‍ഡ് ഹെന്റിക്സ് പറഞ്ഞു. രോഗത്തിന്റെ ഉറവിടം സംബന്ധിച്ച് നിഗമനത്തില്‍ എത്തിച്ചേരാന്‍ സാധിക്കാത്തതിനാല്‍ രോഗപ്രതിരോധം സംബന്ധിച്ച് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കാനും കഴിഞ്ഞിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.

English Summary: new brunswick neurological disease

മില്‍ഖ സിങ്ങിന്റെ ആരോഗ്യനിലയില്‍ പുരോഗതി

0

ചണ്ഡിഗഢ്: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഇന്ത്യന്‍ ഇതിഹാസ സ്പ്രിന്റ്  താരം മില്‍ഖ സിങ്ങിന്റെ ആരോഗ്യനിലയില്‍ പുരോഗതി. ചണ്ഡിഗഢിലെ പി.ജി ഐ.എം.ഇ.ആര്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് 91 പിന്നിട്ട താരം.

അഭ്യൂഹങ്ങള്‍ പരത്തരുതെന്നും മില്‍ഖ സിങ്ങിന്റെ  ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും ബന്ധുക്കളും അറിയിച്ചു. അദ്ദേഹത്തിന്റെ പത്‌നി നിര്‍മല്‍ കൗറും കോവിഡ് ബാധിച്ച് ചികിത്സയിലാണ്. മൊഹാലിയിലെ ഫോര്‍ടിസ് ആശുപത്രിയില്‍ ചികിത്സയിലാണ് അവര്‍.നേരത്തേ, കോവിഡ് നെഗറ്റിവ് ആയി ആശുപത്രി വിട്ടിരുന്നെങ്കിലും ശരീരത്തില്‍ ഓക്സിജ!!െന്റ അളവ് കുറഞ്ഞതുമൂലമാണ് മില്‍ഖ സിങ്ങിനെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

English Summary: Improvement in Milkha Singh’s health

കൃതിക ഉദയനിധിയുടെ ചിത്രത്തില്‍ നായകന്‍ കാളിദാസ് ജയറാം

0

കൃതിക ഉദയനിധി സംവിധാനം ചെയ്യുന്ന സിനിമയില്‍ കാളിദാസ് ജയറാം നായകനാകുന്നു. ചിത്രത്തില്‍ താന്യ രവിചന്ദ്രന്‍ ആണ് നായിക. ഇതുവരെ ചിത്രത്തിന്റെ ടൈറ്റില്‍ പുറത്തുവിട്ടിട്ടില്ല.കാളി, വണക്കം ചെന്നൈ എന്നീ ചിത്രങ്ങിലൂടെ ശ്രദ്ധേയയായ കൃതികയുടെ മൂന്നാമത്തെ സിനിമയാണിത്.റൈസ് ഈസ്റ്റ് ക്രിയേഷന്‍സിന്റെ ബാനറില്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

മീന്‍ കുഴമ്പും മണ്‍പാനയും, ഒരു പക്കാ കഥ, പാവ കഥകള്‍, പുത്തം പുതു കാലൈയ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം കാളിദാസ് ജയറാം സുപ്രധാന വേഷം കൈകാര്യം ചെയ്യുന്ന തമിഴ് പ്രൊജക്റ്റായിരിക്കും ഇത്. തിമിരു പിടിച്ചവന്‍, സമര്‍, കാളി, വണക്കം ചെന്നൈ എന്നീ ചിത്രങ്ങളുടെ സിനിമറ്റോഗ്രാഫറായി പ്രവര്‍ത്തിച്ച റീചാര്‍ഡ് എം. നാഥനാണ് ഈ സിനിമയുടെ ഛായാഗ്രഹണം. കറുപ്പന്‍, വൃന്ദാവനം എന്നീ ചിത്രങ്ങിളിലുടെ ശ്രദ്ധേയയാണ് താന്യ രവിചന്ദ്രന്‍.

English Summary: Kalidas Jayaram in the lead role in Krithika Udayanidhi’s film

വാക്സിൻ വിതരണത്തിലെ അസമത്വത്തെക്കുറിച്ചുളള മാധ്യമവാർത്തകളെ തള്ളി കേന്ദ്രം

0

വാക്സിൻ വിതരണത്തിലെ അസമത്വമെന്ന വാർത്ത പൂർണമായും അടിസ്ഥാനരഹിതമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധൻ പറഞ്ഞു. മെട്രോ നഗരങ്ങളിലെ ആശുപത്രികളിൽ മാത്രമായിരിക്കില്ല വാക്സിൻ വിതരണം ചെയ്യുന്നതെന്നും ചെറിയ നഗരങ്ങളിലും വാക്സിനുകൾ ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.ഇത്തരം വാർത്തകൾ കൃത്യതയില്ലാത്തതും അടിസ്ഥാനരഹിതവുമാണ് സ്വകാര്യമേഖലയ്ക്കും കേന്ദ്രത്തിലും വലിയ പങ്ക് നൽകുന്നതാണ് വാക്സിൻ നയമെന്ന് കേന്ദ്രം പ്രസ്താവനയിൽ പറയുന്നു. പണം നൽകി വാക്സിനെടുക്കാൻ പ്രാപ്തിയുളളവരും, സ്വകാര്യആശുപത്രിയിൽ പോകാൻ ആഗ്രഹിക്കുന്നവരെയും കണക്കിലെടുക്കുമ്പോൾ 25 ശതമാനം വാക്സിൻ സ്വകാര്യ മേഖലയ്ക്ക് നീക്കിവെക്കുന്നതിലൂടെ സർക്കാർ വാക്സിനേഷൻ സൗകര്യങ്ങളുടെ പ്രവർത്തന സമ്മർദം ലഘൂകരിക്കുമെന്നും പ്രസ്താവനയിൽ വ്യക്തമാക്കുന്നുണ്ട്.

ബി.ജെ.പി.സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന് പിന്തുണയുമായി പാർട്ടി

0

കൊടകര കേസിൽ പക്ഷപാതപരമായ അന്വേഷണമാണ് നടക്കുന്നതെന്നും, സമാധാനപരമായ രാഷ്ട്രീയ പ്രവർത്തനം അനുവദിക്കുന്നില്ലെന്നും കൊച്ചിയിൽ ബി.ജെ.പി.യുടെ കോർ കമ്മിറ്റി യോഗത്തിന് ശേഷം നേതാക്കൾ ആരോപിച്ചു.കെ.സുരേന്ദ്രനെ പക്ഷം തിരിഞ്ഞ് ആക്രമിക്കുന്നു.വെല്ലുവിളികളെ പാർട്ടി ഒറ്റക്കെട്ടായി നേരിടും.ബിജെപി ഒറ്റപ്പെടുത്തി നശിപ്പിക്കാനാണ് ശ്രമം.

കേസുമായി ബന്ധപ്പെട്ട് പോലീസിന് എന്ത് വേണേലും ചോദിക്കാം, നെഞ്ചുവേദന, കൊവിഡ് എന്നും പറഞ്ഞു ഒഴിഞ്ഞു മാറില്ല.എന്നാൽ ഇടതുപക്ഷം പോലീസിനെ ദുരുപയോഗം ചെയ്യുകയാണെന്നും, ഈ അന്വേഷണത്തിൽ തൃപ്തിയില്ലെന്നും കുമ്മനം രാജശേഖൻ പറഞ്ഞു.കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ, സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ,കുമ്മനം രാജശേഖരൻ,പി കെ കൃഷ്ണദാസ്, എ.എം രാധാകൃഷ്ണൻഎന്നിവരാണ് കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ വിമർശനങ്ങൾ ഉന്നയിച്ച പ്രതികരിച്ചത്.മുൻകൂട്ടി അനുമതി വാങ്ങിയായിരുന്നു പാർട്ടിയുടെ കോർ കമ്മിറ്റി യോഗം കൊച്ചിയിൽ വിളിച്ചതെന്നും യോഗാനുമതി  നിഷേധിച്ച സംഭവത്തിൽ പ്രതികരിച്ചു കൊണ്ട് കുമ്മനം രാജശേഖരൻ വ്യക്തമാക്കി.

English Summary :Party support for K Surendran

:

ബി ജെ പിയിൽ നേതൃമാറ്റം വേണം, കാര്യങ്ങളറിയാൻ കേന്ദ്ര നേതാക്കൾ വിളിച്ചിരുന്നുവെന്ന് പി പി മുകുന്ദൻ

0

കുഴല്‍പ്പണ ആരോപണത്തില്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ മറുപടി പറയണമെന്നും സംസ്ഥാനത്തെ ബി ജെ പിയില്‍ നേതൃമാറ്റം വേണമെന്നും മുതിർന്ന നേതാവ് പി പി മുകുന്ദൻ.തിരഞ്ഞെടുപ്പിനുശേഷം സംസ്ഥാനത്ത് ബി ജെ പിയുടെ പ്രതിച്ഛായ പൂര്‍ണമായും നഷ്‌ടപ്പെട്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ആദര്‍ശത്തോടെ പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ച പലരും ഇപ്പോള്‍ മാറിനില്‍ക്കുകയാണെന്നും മുകുന്ദൻ പറഞ്ഞു.കെ സുരേന്ദ്രന്‍ അദ്ധ്യക്ഷനായശേഷം കണ്ണൂരില്‍ വന്നപ്പോള്‍ തന്നെ വിളിച്ചിരുന്നു. പിന്നീട് വിളിച്ചിട്ടില്ല, ബ്ലോക്ക് ആക്കിയിരിക്കാം.ഇപ്പോള്‍ പാര്‍ട്ടിയുടെ അവസ്ഥ ശ്രീധരന്‍പിള്ളയുടെ കാലത്തേക്ക് പോയിരിക്കുന്നു.താഴേത്തട്ടില്‍ ചര്‍ച്ച വേണമെന്ന ആവശ്യം പരിഗണിക്കപ്പെട്ടില്ലെന്നും മുകുന്ദൻ ചൂണ്ടിക്കാട്ടി.പുറത്തുവന്ന ഫോണ്‍ സംഭാഷണത്തിലെ ശബ്‌ദരേഖ സുരേന്ദ്രന്‍റേത് തന്നെയാണ്. അതൊരു കെണിയായിരുന്നുവെന്ന് മനസിലാക്കാന്‍ കഴിയാതെ പോയത് സുരേന്ദ്രന്‍റെ ജാഗ്രതക്കുറവാണ്.ഇക്കാര്യത്തില്‍ സുരേന്ദ്രന്‍ മറുപടി പറയണം.കുഴല്‍പ്പണ ഇടപാടില്‍ ബി ജെ പി നേതൃത്വം പറയുന്ന കാര്യങ്ങളില്‍ വൈരുദ്ധ്യമുണ്ട്.ബി ജെ പിയില്‍ തിരഞ്ഞെടുപ്പ് ഫണ്ട് കൈകാര്യം ചെയ്യാന്‍ ഒരു ഫിനാന്‍സ് കമ്മിറ്റിയുണ്ടായിരുന്നു.കൊടകര സംഭവം പാര്‍ട്ടിക്ക് ആകെ നാണക്കേടുണ്ടാക്കി. ഇത് മാറ്റിയെടുക്കണം.പരിവാർ സംഘടനകളെയും ഇത് ബാധിച്ചു.പ്രവര്‍ത്തകരുടെ വിഷമം മാറ്റിയെടുക്കാന്‍ നേതൃത്വത്തിന് കഴിയണമെന്നും മുകുന്ദൻ ആവശ്യപ്പെട്ടു.ബി ജെ പിയെ ബാധിച്ചിട്ടുളള രോഗത്തിന് ചികിത്സ വൈകരുത്. ഒരു ശസ്ത്രക്രിയ തന്നെ വേണ്ടിവരും.ഇത്തരത്തില്‍ ഇനി സംഘടനയെ മുന്നോട്ട് കൊണ്ടുപോകാനാകില്ല.രണ്ടടി മുന്നോട്ട് കൊണ്ടുപോകുമ്പോള്‍ ഒരടി പിന്നോട്ടുവരുന്ന അവസ്ഥയാണ് പാര്‍ട്ടിയുടേത്. ഇത് സംഘടനയെ അടിമുടി ബാധിച്ചുകഴിഞ്ഞു.നേതൃമാറ്റം എങ്ങനെ വേണമെന്ന് ദേശീയ നേതൃത്വം തീരുമാനിക്കണം.
ഇല്ലയെങ്കില്‍ സംസ്ഥാനത്തെ ബി ജെ പിയുടെ രാഷ്ട്രീയ പ്രസക്തി തന്നെ നഷ്‌ടപ്പെടും. നഷ്ടപ്പെടുമെന്നും
പി പി മുകുന്ദൻ പറഞ്ഞു.

English Summery: The BJP needs a change of leadership

രണ്ടാം പിണറായി സർക്കാരിന്‍റെ ആദ്യ ബഡ്‌ജറ്റ് നാളെ

0

രണ്ടാം പിണറായി സർക്കാരിന്‍റെ ആദ്യ ബഡ്‌ജറ്റ് നാളെ ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിക്കും.
 കൊവിഡ് വ്യാപനം മൂലം നികുതി വരുമാനത്തിലുണ്ടായ വലിയ ഇടിവ് മറികടക്കാന്‍ പുതിയ മാര്‍ഗങ്ങള്‍ കണ്ടെത്തുകയെന്ന വെല്ലുവിളിയാണ് ധനമന്ത്രിക്ക് മുന്നിലുളളത്.

കടുത്ത പ്രതിസന്ധിയിലൂടെയാണ് സംസ്ഥാനം കടന്നുപോകുന്നതെന്ന് പറയുന്ന ധനമന്ത്രിക്ക് മുന്നില്‍ പ്രതിസന്ധികള്‍ മറികടക്കാനുളള വഴികൾ കുറവാണ്.ജി എസ് ടി നഷ്‌ടപരിഹാരം വേഗത്തിലാക്കുകയും കേന്ദ്രത്തില്‍ നിന്നും അര്‍ഹമായ വിഹിതം പിടിച്ചുവാങ്ങുകയുമാണ് മുന്നിലുള്ള പ്രധാന പോംവഴി. ഇക്കാര്യത്തില്‍ വിട്ടു വീഴ്‌ചയില്ലാത്ത നിലപാടിലേക്ക് പോകാനാണ് ധനമന്ത്രിയുടെ നീക്കം.കടമെടുപ്പ് പരിധി ഇനിയും ഉയര്‍ത്തണമെന്നാണ് കേരളത്തിന്‍റെ ആവശ്യം.ഇക്കഴിഞ്ഞ മാര്‍ച്ചില്‍ 5000 കോടിയാണ് കടമെടുത്തത്. ഈ മാസം ഇതുവരെ രണ്ടായിരം കോടി രൂപ സംസ്ഥാനം കടമെടുത്തിട്ടുണ്ട്.36,800 കോടി രൂപ ഈ വര്‍ഷം കടമെടുക്കാനാണ് നീക്കം.

കൊവിഡ് പ്രതിരോധ ചെലവുകള്‍ കുത്തനെ ഉയരുന്നതാണ് സര്‍ക്കാരിന് മുന്നിലെ പ്രധാന വെല്ലുവിളി.
പുതിയ വരുമാന മാര്‍ഗങ്ങളൊന്നുമില്ലാത്ത സാഹചര്യത്തില്‍ നികുതി കൂട്ടുകയാണ് മറ്റൊരു മാര്‍ഗം.
എന്നാല്‍ സാധാരണക്കാരുടെ വരുമാനം പൂര്‍ണമായും ഇല്ലാതാക്കിയ മഹാമാരിക്കിടെ നികുതി കൂട്ടാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നില്ല.ആ സാഹചര്യത്തില്‍ അധിക വരുമാനത്തിനായി കേന്ദ്രത്തിനു മുമ്പില്‍ സമ്മര്‍ദ്ദം ശക്തമാക്കുക മാത്രമാണ് ധനമന്ത്രിക്ക് മുന്നിലുളള വഴി.

English Summary: The first budget of the second Pinarayi government is tomorrow

മാതൃകാ വാടക നിയമത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

0

ന്യൂഡല്‍ഹി: രാജ്യത്തുടനീളമുള്ള വീടുകളുടെ വാടകയുമായി ബന്ധപ്പെട്ട ചട്ടങ്ങള്‍ പരിഷ്‌കരിക്കുന്നതിന് സഹായകമാകുന്ന മാതൃകാ വാടക നിയമത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. വാടക ഭവന ആവശ്യങ്ങള്‍ക്കായി ഒഴിഞ്ഞു കിടക്കുന്ന വീടുകള്‍ തുറന്നു നല്‍കാന്‍ ഈ നിയമം സഹായകരമാകുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്.

രാജ്യത്ത് ആകര്‍ഷകവും സുസ്ഥിരവും സമഗ്രവുമായ വാടക ഭവന മാര്‍ക്കറ്റ് സൃഷ്ടിക്കുകയാണ് മാതൃകാ വാടക നിയമത്തിന്റെ ലക്ഷ്യം. എല്ലാ വരുമാനക്കാര്‍ക്കും മതിയായ വാടക ഭവനം സൃഷ്ടിക്കാന്‍ ഇത് സഹായിക്കും, അതുവഴി ഭവനരഹിതരുടെ പ്രശ്നം പരിഹരിക്കാനാകും’ കേന്ദ്ര സര്‍ക്കാരിന്റെ പ്രസ്താവനയില്‍ പറയുന്നു.

ഈ നിയമ പ്രകാരം ഇനി മുന്‍കൂറായി രണ്ടുമാസത്തെ വാടക മാത്രമേ വാങ്ങാവൂ. താമസ ആവശ്യത്തിനല്ലാത്ത കെട്ടിടങ്ങള്‍ക്ക് ആറ് മാസത്തെ വാടക വരെ മുന്‍കൂറായി വാങ്ങാനാകും. ഭവന നിര്‍മ്മാണത്തെ ഔപചാരിക വിപണിയിലേക്ക് ക്രമേണ മാറ്റുന്നതിലൂടെ, വാടകയ്ക്ക് നല്‍കുന്ന സ്ഥാപനങ്ങളെ സ്ഥാപനവല്‍ക്കരിക്കാന്‍ മാതൃകാ നിയമം സഹായിക്കും.

വീട്ടുടമയുടേയും വാടകക്കാരന്റേയും ഉത്തരവാദിത്തം കൃത്യമായ നിര്‍വചിക്കുന്ന നിയമം തര്‍ക്കപരിഹാര സംവിധാനവും നിര്‍ദേശിക്കുന്നു. 2011-ലെ സെന്‍സസ് പ്രകാരം 1.1 കോടി വീടുകള്‍ രാജ്യത്ത് ആള്‍ത്താമസമില്ലാതെ ഒഴിഞ്ഞു കിടക്കുകയാണ്. ഇവ വാടകയ്ക്ക തുറന്ന് നല്‍കുന്നത് വളര്‍ച്ചയ്ക്ക് സഹായകരമാകുമെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തല്‍.

വാടകവര്‍ധിപ്പിക്കുന്നതിന് മൂന്ന് മാസം മുമ്പ് മുന്‍കൂറായി നോട്ടീസ് നല്‍കി അറിയക്കണമെന്നും നിയമം പറയുന്നു. സമയപരിധി കഴിഞ്ഞിട്ടും വീടൊഴിഞ്ഞില്ലെങ്കില്‍ രണ്ട് മാസത്തേക്ക് വാടകയുടെ ഇരട്ടത്തുക ഈടാക്കാനും അതിന് ശേഷം നാല് മടങ്ങ് ഈടാക്കാനും ഉടമയ്ക്ക് അവകാശം നല്‍കുന്നു.

രജിസ്ട്രേഷന്‍ നടപടികള്‍ക്ക് സംസ്ഥാനങ്ങളില്‍ സ്വതന്ത്ര അതോറിറ്റിയും തര്‍ക്കപരിഹാരത്തിന് പ്രത്യേക കോടതിയും വേണമെന്ന് നിയമം പറയുന്നു

English Summary :Cabinet approves Model Rent Act