റെയിൽപ്പാളത്തിലോ ട്രെയിൻ എൻജിന് സമീപത്തുനിന്നോ സെൽഫിയെടുത്താൽ 2000 രൂപ പിഴ

അശ്രദ്ധമായി റെയിൽപ്പാളത്തിലും മറ്റും നിന്ന് സെൽഫി എടുക്കുന്നതുമൂലം അപകടത്തിൽപെടുന്നവരുടെ എണ്ണം കൂടിവരികയാണ്. കഴിഞ്ഞ ദിവസം ചെങ്കൽപ്പെട്ടിനു സമീപം പാളത്തിൽ നിന്ന് സെൽഫി വീഡിയോ എടുക്കാൻ ശ്രമിക്കവേ തീവണ്ടി തട്ടി മൂന്ന് കോളജ് വിദ്യാർത്ഥികൾ മരിച്ചിരുന്നു. ഇത്തരം അപകടങ്ങൾ കൂടിവരുന്നതിനാൽ ഇനിമുതൽ റെയിൽപ്പാളത്തിലോ ട്രെയിൻ എൻജിന് സമീപത്തുനിന്നോ സെൽഫിയെടുത്താൽ 2000 രൂപ പിഴ ഈടാക്കുമെന്ന് ​ദക്ഷിണ റെയിൽവേ അറിയിച്ചു. ദക്ഷിണ റെയിൽവേയുടെ ചെന്നൈ ഡിവിഷനാണ് ഇതു സംബന്ധിച്ച അറിയിപ്പ് നൽകിയിരിക്കുന്നത്.

വാതിൽപ്പടിയിൽ യാത്ര ചെയ്താൽ മൂന്ന് മാസം തടവോ 500 രൂപ പിഴയോ ഈടാക്കും. ഒരുവർഷത്തിനിടെ സബർബൻ തീവണ്ടിയിൽ നിന്ന് വീണ് 200 ലധികം പേർ മരിക്കുകയോ ഗുരതരമായി പരിക്കേൽക്കുകയോ ചെയ്തു. അപകടങ്ങൾ വർധിച്ചു വരുന്നതിലാണ് ദക്ഷിണ റെയിൽവേ ഇത്തരത്തിൽ ഒരു തീരുമാനത്തിൽ എത്തിയത്. ഇത് കൂടാതെ പ്രത്യേക ബോധവൽക്കരണ പരിപാടികൾ ആസൂത്രണം ചെയ്യുകയും സ്റ്റേഷൻ പരിസരങ്ങളിൽ മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിക്കുകയും ചെയ്യും.

English Summary: Southern Railway has decided to impose a Rs 2000 fine on people caught taking selfies on railway tracks or near locomotives.

admin:
Related Post