Home Blog Page 326

“മീസാന്‍” നീസ്ട്രീമിൽ റിലീസ്

0

ജബ്ബാർ ചെമ്മാട്,നിയാസ് മെക്കാസ്റിയൽ,അഞ്ജലി നായർ,അഞ്ജന മേനോൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ജബ്ബാർ ചെമ്മാട് സംവിധാനം ചെയ്യുന്ന “മീസാൻ ” നീസ്ട്രമിൽ റിലീസായി.

കോട്ടയം നസീർ,മാമുക്കോയ,ചെമ്പിൽ അശോകൻ,മജീദ്,മനുരാജ്,നാരായണൻക്കുട്ടി,അപ്പുണ്ണി ശശി മീനാക്ഷി എന്നിവരാണ് മറ്റു പ്രമുഖ താരങ്ങൾ.സാം വർഗ്ഗീസ് മൂവി പ്രൊഡക്ഷൻസിന്റെ ബാനറിൽ സാം വർഗ്ഗീസ് ചെറിയാൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പ്രദീപ് നായർ നിർവ്വഹിക്കുന്നു.

എസ് വി ചെറിയാൻ എഴുതിയ വരികൾക്ക് ഫോർ മ്യൂസിക് സംഗീതം പകരുന്നു.രചന-ശശി പരപ്പനങ്ങാടി.കോ പ്രാെഡ്യുസർ-നാസർ വേങ്ങര,ഫെെസൽ വെങ്ങര,ജബ്ബാർ ചെമ്മാട്,എക്സിക്യൂട്ടീവ് പ്രൊഡ്യുസർ-നൗഷാദ് സഫ്റോൺ,പ്രൊഡക്ഷൻ കൺട്രോളർ-ജോൺ കുടിയാൻമല,കല-എം ബാവ,മേക്കപ്പ്-റഷീദ് കോഴിക്കോട്,വസ്ത്രാലങ്കാരം-സുനിൽ റഹ്മാൻ,സ്റ്റിൽസ്-ശ്രീജിത്ത് ചെട്ടിപ്പടി,എഡിറ്റർ-ബാബു രത്നം,അസോസിയേറ്റ് ഡയറക്ടർ-അരു ഗോപ്,ക്രിയേറ്റീവ് ഡയറക്ടർ-ജംനാസ് മുഹമ്മദ്,അസിസ്റ്റന്റ് ഡയറക്ടർ-വിബിൻ മങ്കാലത്ത്,ശരത് കുമാർ,യാസർ,സൗണ്ട്-രഞ്ജു രാജ് മാധവ്,പ്രൊഡക്ഷൻ മാനേജർ-സുനിൽ മേനോൻ,ശ്രീശൻ മലയിൽ,പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-പ്രജീഷ് പ്രഭാസൻ,വാർത്ത പ്രചരണം-എ എസ് ദിനേശ്.

Release of “Meesan in “Neestream” OTT

” ആ മുഖങ്ങൾ “ടൈറ്റിൽ പോസ്റ്റർ റിലീസ്

0

സലീംകുമാർ,രാജീവ് രാജൻ,ജയശങ്കർ, സന്തോഷ് കീഴാറ്റൂർ, ജിതിൻ പാറമേൽ,റോഷ്ന കിച്ചു,രേണു സൗന്ദർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജിന്റോ തെക്കിനിയത്ത് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “ആ മുഖങ്ങൾ “എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി.
വിഷ്ണു മേനോൻ,ജിതിൻ പാറമേൽ, ധീരജ് മേനോൻ,റിന്റോ ആന്റോ, രഞ്ജിത് ശങ്കർ, ജിന്റോ തെക്കിനിയത്ത് എന്നിവർ ചേർന്ന് നിർമിക്കുന്ന “ആ മുഖങ്ങൾ “ബിഗ് ഗ്യാലറി ഫിലിംസിന്റെ ബാനറിൽ ജെ ആർ ജെ അവതരിപ്പിക്കുന്നു.

പവി കെ പവൻ,ആർ ആർ വിഷ്ണു,അൻസൂർ പി എം,ഡെനിൻ സെബി എന്നിവർ ഛായാഗ്രഹണം നിർവഹിക്കുന്നു.ഹരിത ഹരിബാബു എഴുതിയ വരികൾക്ക് ബിബിൻ അശോക് സംഗീതം പകരുന്നു.എഡിറ്റർ-ഏകലവ്യൻ.

പ്രൊഡക്ഷൻ കൺട്രോളർ-ശ്രീകുമാർ ചെന്നിത്തല,കല-അരുൺ പി അർജ്ജുൻ, മേക്കപ്പ്-ഷൈൻ നീലൻക്കര,മനു കെ എസ്, വസ്ത്രാലങ്കാരം-അക്ഷയ പ്രേമാനന്ദ്, സ്റ്റിൽസ്-ലിബസ് അലോൻസോ, അസോസിയേറ്റ് ഡയറക്ടർ-നിധീഷ് ഇരട്ടി,രാജീവ് രാജൻ, ജിതിൻ പാറമേൽ, ശ്യാം കല്ലുങ്കൽ,ഡി ഐ-ലിജു പ്രഭാകർ.

ഒരു മനുഷ്യന്റെ വിജയത്തിനും പരാജയത്തിനും പുറകിൽ ചില മുഖങ്ങൾ ഉണ്ടായിരിക്കും. ആ മുഖങ്ങളെ തേടി റിട്ടേർഡ് സ്കൂൾ അധ്യാപകനായ രഘുനാഥന്റെ സംഭവ ബഹുലമായ യാത്രയാണ് ഈ ചിത്രത്തിൽ ദൃശ്യവൽക്കരിക്കുന്നത്.വാർത്ത പ്രചരണം-എ എസ് ദിനേശ്.

Aa Mukhangal ” Title Poster released “

സന്തോഷം “തുടങ്ങി

0

അമിത് ചക്കാലക്കൽ,അനു സിത്താര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അജിത് തോമസ് സംവിധാനം ചെയ്യുന്ന “സന്തോഷം ” എന്ന ചിത്രത്തിന്റെ പൂജയും സ്വിച്ചോൺ കർമ്മവും എറണാകുളം മരട് ബൈപാസ് റോഡിലുള്ള വെൻച്ച്യൂറ ഹോട്ടലിൽ വെച്ച് നടന്നു.
ചടങ്ങിൽ പ്രശസ്ത സംവിധായകൻ ജിത്തു ജോസഫ് ഭദ്രദീപം തെളിയിച്ചു.തുടർന്ന് ‘സന്തോഷ’ത്തിന്റെ സ്വിച്ചോൺ കർമ്മം ജിത്തു ജോസഫ് നിർവ്വഹിച്ചു.പ്രശസ്ത സംവിധായകൻ അരുൺ ഗോപി ആദ്യ ക്ലാപ്പടിച്ചു.

ചടങ്ങിൽ ബാദുഷ,നോബിൾ ജേക്കബ്,സുനീഷ് വാരനാട്,ടിങ്കു പീറ്റർ,അനു സിത്താര,മല്ലിക സുകുമാരൻ,ആശ അരവിന്ദ്, ഗായിക നിത്യ മാമൻ തുടങ്ങിയവർ പങ്കെടുത്തു.

മീസ്-എൻ-സീൻ എന്റർടൈൻമെന്റിന്റെ ബാനറിൽ ഇഷ പട്ടാലി, അജിത് തോമസ് എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിൽ കലാഭവൻ ഷാജോൺ, ഡോക്ടർ സുനീർ, മല്ലിക സുകുമാരൻ, ആശ അരവിന്ദ്, ബേബി ലക്ഷ്മി തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു.

കാർത്തിക് എ ഛായാഗ്രാഹണം നിർവ്വഹിക്കുന്നു. അർജുൻ സത്യൻ തിരക്കഥ സംഭാഷണമെഴുതുന്നു. വിനായക് ശശികുമാറിന്റെ വരികൾക്ക് പി എസ് ജയ്ഹരി സംഗീതം പകരുന്നു.എഡിറ്റർ- ജോൺകുട്ടി. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ-ജോസഫ് സേവ്യർ,ലൈൻ പ്രൊഡ്യൂസർ-ജോമറ്റ് മണി യെസ്റ്റ,പിങ്കു ഐപ്പ്, പ്രൊഡക്ഷൻ കൺട്രോളർ-ഇക്ബാൽ പാനായിക്കുളം, കല-രാജീവ് കോവിലകം, മേക്കപ്പ്-പ്രദീപ് ഗോപാലകൃഷ്ണനൻ,
കോസ്റ്റ്യൂം-അസാനിയ നസ്രിൻ,സ്റ്റിൽസ്-സന്തോഷ് പട്ടാമ്പി,ഡിസൈൻ- മനു മാമിജോ,ചീഫ് അസോസിയേറ്റ് ഡയറക്ടർ-അഭിലാഷ് എം.യു.,അസോസിയേറ്റ് ഡയറക്ടർ- റെനിറ്റ് രാജ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-സിൻജോ ഒറ്റത്തയ്ക്കൽ, വാർത്ത പ്രചരണം-എ എസ് ദിനേശ്.

English SUmmary : Santhosham Malayalam Movie Pooja

കൊല്ലം തുളസിയുടെ തിരക്കഥയിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അഭിനയിക്കുന്ന സമാന്തര പക്ഷികൾ

0

പ്രേംനസീർ സുഹൃത് സമിതിയുടെ പ്രഥമ നിർമ്മാണ സംരംഭമായ ” സമാന്തരപക്ഷികൾ ” എന്ന ചിത്രം ജഹാംഗീർ ഉമ്മർ സംവിധാനം ചെയ്യുന്നു. സാമൂഹിക പ്രതിബദ്ധതയിലൂന്നിയ വിദ്യാഭ്യാസ ബോധവത്കരണ ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത് പ്രശസ്ത നടൻ കൊല്ലം തുളസിയാണ്. കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഒരു കളക്ടറുടെ വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

വിദ്യാഭ്യാസമെന്ന അതിവിശാലമായ വിഹായസ്സിൽ നാളെയുടെ പ്രതീക്ഷകളായി വളരേണ്ട വിദ്യാർത്ഥികളിൽ ചിലരിൽ , പുഴുക്കുത്തായി നടമാടുന്ന ചില വിപത്തുകളെ കുറിച്ചുo അത് കലാലയങ്ങൾക്കും കുടുംബത്തിനും നാടിനും സൃഷ്ടിക്കുന്ന ഭവിഷ്യത്തുകളെപ്പറ്റിയും ആഴത്തിൽ ചർച്ച ചെയ്യുന്ന ചിത്രമാണ് സമാന്തര പക്ഷികൾ . അത്തരത്തിൽ വഴിതെറ്റി സഞ്ചരിക്കുന്ന കുട്ടികളുടെ എണ്ണം അനുദിനം വർദ്ധിക്കുമ്പോൾ അതിനുള്ള പരിഹാര നിർദ്ദേശങ്ങളും ചിത്രം മുന്നോട്ടു വെയ്ക്കുന്നുണ്ട്.

കൊല്ലം തുളസി, ചിറ്റയം ഗോപകുമാർ , എം ആർ ഗോപകുമാർ , വഞ്ചിയൂർ പ്രവീൺകുമാർ , റിയാസ് നെടുമങ്ങാട്, അഡ്വക്കേറ്റ് മോഹൻകുമാർ ,രാജമൗലി , വെങ്കി, ആരോമൽ , ആദിൽ, ഫബീബ്, ജെറിൻ , ജിഫ്രി, അജയഘോഷ് പരവൂർ, ശ്രീപത്മ, കാലടി ഓമന , ശുഭ തലശ്ശേരി, സൂര്യ കിരൺ , മഞ്ജു, റുക്സാന എന്നിവർ അഭിനയിക്കുന്നു.

നിർമ്മാണം – പ്രേംനസീർ സുഹൃത് സമിതി, സംവിധാനം – ജഹാംഗീർ ഉമ്മർ , കഥ, തിരക്കഥ, സംഭാഷണം – കൊല്ലം തുളസി, ഛായാഗ്രഹണം – ഹാരിസ് അബ്ദുള്ള, ഗാനരചന – പ്രഭാവർമ്മ, സംഗീതം – ഡോക്ടർ വാഴമുട്ടം ചന്ദ്രബാബു, ആലാപനം – കല്ലറ ഗോപൻ , ക്രിയേറ്റീവ് ഹെഡ് – തെക്കൻസ്റ്റാർ ബാദുഷ (പ്രേംനസീർ സുഹൃത് സമിതി ), പ്രൊഡക്ഷൻ കൺട്രോളർ – ഷാജി തിരുമല, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ – ഷാക്കീർ വർക്കല, കല- കണ്ണൻ മുടവൻമുഗൾ , കോസ്റ്റ്യും – അബി കൃഷ്ണ, ചമയം – സുധീഷ് ഇരുവയി , പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – ഗോപൻ ശാസ്തമംഗലം, നിർമ്മാണ നിർവ്വഹണം – നാസർ കിഴക്കതിൽ, ഓഫീസ് നിർവ്വഹണം – പനച്ചമൂട് ഷാജഹാൻ, യൂണിറ്റ് – മാതാജി യൂണിറ്റ് തിരുവനന്തപുരം, സ്റ്റിൽസ് – കണ്ണൻ പള്ളിപ്പുറം, പി ആർ ഓ – അജയ് തുണ്ടത്തിൽ .

തിരുവനന്തപുരവും പരിസര പ്രദേശങ്ങളുമാണ് ലൊക്കേഷൻ .

English Summary: Malayalam movie Samānthara Pakṣikal

“മിഷൻ-സി” പിൻവലിക്കുന്നു

0

വിനോദ് ഗുരുവായൂർ സംവിധാനം ചെയ്യുന്ന ‘മിഷൻ സി’ എന്ന ചിത്രം തീയേറ്ററുകളിൽ നിന്നും പിൻവലിക്കുന്നു.

രജനി സർ ന്റെയും, വിശാലിന്റെയും സിനിമകളും പല സ്റ്റേഷനുകളും നിർത്തി. ജനം തീയേറ്ററിലെത്താൻ ഇനിയും സമയമെടുക്കും. നല്ല അഭിപ്രായവും, റേറ്റിംഗ് ഉം, നല്ല റിവ്യൂ കളും നേടിയ മിഷൻ സി കൂടുതൽ ജനങ്ങൾ കാണണമെന്ന് ഞങ്ങൾക്ക് ആഗ്രഹം ഉണ്ട്. അത് കൊണ്ട് തല്ക്കാലം പിൻവലിക്കുന്നു “

നിർമ്മാതാവ്
ഷാജി മുല്ല.

English Summary: Malayalam movie “Mission-C” is withdrawn from the theater.

കത്തിക്കയറി ആഹാ ട്രെയിലർ; 19- ന് ചിത്രം തിയറ്ററുകളിൽ എത്തും

0

പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മലനാടിൻ്റെ തനതു കായിക വിനോദമായ വടം വലിയുടെ പശ്ചാത്തലത്തിലുള്ള ‘ആഹാ ‘ നവംബർ 19ന് തിയറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നു. കാണികളെ ഉത്സവ പ്രതീതിയോടെ ആവേശം കൊള്ളിക്കുന്ന ഒരു മാസ്സ് എൻ്റർടൈനറത്രെ എഡിറ്റർ കൂടിയായ ബിബിൻ പോൾ സാമുവൽ ആദ്യമായി സംവിധാനം നിർവഹിച്ച ‘ ആഹാ ‘. കോവിഡ് ലോക് ഡൗണുകൾക്ക് ശേഷം തിയറ്ററുകളെ സജീവമാക്കാൻ എത്തുന്ന ആദ്യത്തെ മാസ്സ് ആക്ഷൻ എൻ്റർടൈനറാണ് ‘ആഹാ ‘. ചിത്രത്തിൻ്റെ കഴിഞ്ഞ ദിവസം പുറത്തു വിട്ട ട്രെയിലറിന് വൻ വരവേൽപ്പാണ് ലഭിച്ചത്. ഏതാനും മണിക്കൂറുകൾ കൊണ്ട് തന്നെ ലക്ഷോപലക്ഷം കാഴ്ച്ക്കാരെ നേടി സമൂഹ മാധ്യമങ്ങളിൽ തരംഗമായിരിക്കയാണ് ട്രെയിലർ. ഒപ്പം തന്നെ പുതിയ സ്റ്റില്ലുകളും പുറത്തു വിട്ടിരിക്കകയാണ് അണിയറക്കാർ.
  ഇന്ദ്രജിത് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ ആഹാ ‘യിൽ അമിത് ചക്കാലക്കൽ തുല്യ പ്രാധാന്യമുള്ള കഥാ പാത്രത്തെ അവതരിപ്പിക്കുന്നു. അശ്വിൻ കുമാർ, മനോജ് കെ ജയൻ എന്നിവരും പ്രധാനികളായി ചിത്രത്തിലുണ്ട്. ശാന്തി ബാലചന്ദ്ര നാണ് നായിക. സാഹസികതയും, വൈകാരികതയും നിറഞ്ഞ ഒരു സ്പോർട്സ് ത്രില്ലറായിട്ടാണ് ‘ ആഹാ ‘ ദൃശ്യവൽക്കരിച്ചിരിക്കുന്നത്. ചിത്രത്തെ കുറിച്ച് സംവിധായകൻ ബിബിൻ പോൾ സാമുവൽ :
” ലക്ഷക്കണിക്കിന് ആരാധകരും ആയിരകണക്കിന് ടീമുകളും ഉള്ള ഒരു വലിയ കായികയിനമാണ് വടംവലി. കേരളത്തിന് അവകാശപ്പെടാവുന്ന നമ്മുടെ സ്വന്തം കളി.പക്ഷെ മുറ്റത്തെ മുല്ലക്ക് മണമില്ല എന്നപോലെ വേണ്ടരീതിയിൽ അംഗീകരിക്കപ്പെടാത്ത സാധാരണക്കാരന്റെ കായിക വിനോദമാണ് വടംവലി.ഈ തനത് ഇനത്തെ അതിന്റെ ഉശിരും വാശിയും ഭംഗിയും നിലനിർത്തികൊണ്ട് മലയോര മേഖലയിലെ ജീവിതവും, അവരുടെ ത്യാഗങ്ങളും, വടത്തോടുള്ള പ്രണയവും ആണ് ആഹാ പറയാൻ ശ്രമിക്കുന്നത് .
കോട്ടയത്തിന്റെ 80 ഓളം ലൊക്കേഷനുകളിൽ മഴയോടും മണ്ണിടിച്ചിലിനോടും ഒപ്പം 200 ഓളം സിനിമ പ്രവർത്തകരും 6000ത്തോളം ജൂനിയർ ആർട്ടിസ്റ്റുകളുടെ സഹകരണത്തോടെയാണ് ആഹാ ചിത്രികരിച്ചത്. ആഹാ ഒരു മികച്ച തിയേറ്റർ എക്സ്പീരിയൻസ് ആയിരിക്കണമെന്ന് ഞങ്ങൾക്ക് അതിയായ ആഗ്രഹമുണ്ടായിരുന്നു. എല്ലാവരുടെയും പ്രാർത്ഥനപോലെ ഇപ്പോൾ ആഹാ ഈ നവംബർ 19 ന് വെള്ളിവെളിച്ചത്തിൽ ബിഗ് സ്ക്രീനിൽ എത്തിക്കാനായതിൽ അതിയായ സന്തോഷമുണ്ട്.

ഇന്ദ്രജിത്, മനോജ് കെ ജയൻ, അമിത് ചക്കാലക്കൽ , അശ്വിൻ കുമാർ , സിദ്ധാർത്ഥ ശിവ, ശാന്തി ബാലചന്ദ്രൻ, മേഘ തോമസ് ,ജയശങ്കർ കാരിമുട്ടം തുടങ്ങിയ അഭിനേതാക്കളോടൊപ്പം 50 ഓളം പുതിയ അഭിനേതാക്കളെയും ഞങ്ങൾ അവതരിപ്പിക്കുന്നു.
വടംവലിയുടെ ആവേശത്തോടൊപ്പം പ്രണയവും, സൗഹൃദവും, സന്തോഷവും നിറഞ്ഞ ഒരു കുടുംബ ചിത്രമാണ് ആഹാ.ഒരു സാധരണക്കാരനെന്ന നിലയിൽ എല്ലാ മലയാളികൾക്കും ഇഷ്ടപ്പെടുന്ന രീതിയിലാണ് ആഹാ ഒരുക്കാൻ ശ്രമിച്ചിരിക്കുന്നത്.”

 സാസാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ പ്രേം ഏബ്രഹാമാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. തിരക്കഥയും സംഭാഷണവും ടോബിത് ചിറയത് . ബോളിവുഡിലും മറ്റും നിരവധി ചിത്രങ്ങളുടെ ഭാഗമായ രാഹുൽ ബാലചന്ദ്രൻ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നു. . ജുബിത് നമ്രദത് ഗാന രചനയും സയനോരാ ഫിലിപ്പ് സംഗീത സംവിധാനവും നിർവഹിച്ചിരിക്കുന്നു. ക്യാപിറ്റൽ സ്റ്റുഡിയോസാണ് ആഹാ തിയറ്ററുകളിൽ പ്രദർശനത്തിന് എത്തിക്കുന്നത്.- സി. കെ. അജയ് കുമാർ, പി ആർ ഒ 

Aaha I Nov 19 Release I Official Trailer 

” ആഹാ ” ഒഫിഷ്യൽ ട്രെയിലർ റിലീസ്

0

ഇന്ദ്രജിത്ത് സുകുമാരനെ കേന്ദ്ര കഥാപാത്രമാക്കി ബിബിൻ പോൾ സാമുവൽ സംവിധാനം ചെയ്യുന്ന” ആഹാ ” ഒഫിഷ്യൽ ട്രെയ്ലർ റിലീസായി.

സാസ പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രേം എബ്രഹാം നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ശാന്തി ബാലചന്ദ്രൻ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നു അമിത് ചക്കാലക്കൽ, അശ്വിൻ കുമാർ, മനോജ് കെ ജയൻ, സിദ്ധാർത്ഥ ശിവ, ജയശങ്കർ കാരിമുട്ടം തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.തിരക്കഥ സംഭാഷണം ടോബിത് ചിറയത് എഴുതുന്നു. ബോളിവുഡിലും മറ്റും നിരവധി ചിത്രങ്ങളുടെ ഭാഗമായ  രാഹുൽ ബാലചന്ദ്രൻ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നു.

വടം വലി മത്സരം പ്രധാന പ്രമേയമാകുന്ന ഈ ചിത്രത്തിൽ ദിവസങ്ങളോളം നീണ്ട കഠിന പരിശീലനത്തിനൊടുവിലാണ് ഇന്ദ്രജിത്ത് അടക്കമുള്ള സിനിമാ താരങ്ങളും വടം വലിയിലെ യഥാർത്ഥ ഹീറോകളും, മറ്റ്  അഭിനേതാക്കളും ചേർന്ന് ആഹായിലെ കഥാപാത്രങ്ങളായി പ്രേക്ഷകർക്ക് മുന്നിലേക്കെത്തുന്നത്.

സയനോര ഫിലിപ്പ് സംഗീത സംവിധാനം നിർവഹിക്കുന്നു.സംവിധായകൻ ബിബിൻ പോൾ സാമുവൽ തന്നെയാണ് ആഹായുടെ എഡിറ്റർ. ചീഫ് അസോസിയേറ്റ് ഡയറക്ടർ-രാകേഷ് കെ രാജൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്-ശ്യാമേഷ്,സന്ദീപ് നാരായണൻ,സ്റ്റണ്ട്സ്-മഹേഷ്‌ മാത്യു. സ്റ്റിൽസ്-ജിയോ ജോമി,കല-ഷംജിത് രവി, വസ്ത്രാലങ്കാരം-ശരണ്യ ജീബു,മേക്കപ്പ്-റോണക്സ് സേവ്യർ, പ്രൊഡക്ഷൻ കൺട്രോളർ – ജീബു ഗോപാൽ.നവംബർ 19-ന്”ആഹാ” പ്രദർശനത്തിനെത്തുന്നു.

വാർത്ത പ്രചരണം-എ എസ് ദിനേശ്

English Summary : Aaha Official Trailer 

‘മിന്നല്‍ മുരളി’ലിറിക്കല്‍ സോംഗ് റിലീസ്

0

ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന ‘മിന്നല്‍ മുരളി’ എന്ന ടോവിനോ ചിത്രത്തിന്റെ ലിറിക്കല്‍ വീഡിയോ സോംഗ് റിലീസായി.

മനു മഞ്ജിതിന്റെ വരികള്‍ക്ക് സുഷീന്‍ ശ്യാം സംഗീതം നല്‍കി, മാര്‍ത്ത്യനും സുഷീന്‍ ശ്യാമും പാടിയ ‘തീ മിന്നല്‍ തിളങ്ങി… കാറ്റും കോളും തുടങ്ങി…’ എന്ന ഗാനമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത് 90കളിലെ ‘മിന്നല്‍ മുരളി’ യുടെ യഥാര്‍ത്ഥ കഥ ജയ്‌സന്റേതാണ്. ഒരു സാധാരണ മനുഷ്യന്‍ ഇടിമിന്നലേറ്റ് അസാധാരണ ശക്തി കൈവരിച്ച് സൂപ്പര്‍ ഹീറോ (മുരളി) ആയി മാറുന്നു.

വീക്കെന്റ് ബ്ലോക്ക് ബസ്‌റ്റേഴ്‌സ് (സോഫിയ പോള്‍) നിര്‍മ്മിച്ച ഈ ആക്ഷന്‍ ചിത്രത്തിന്റെ സംവിധാനം ബേസില്‍ ജോസഫ് ആണ്.അപ്രതീക്ഷിത സൂപ്പര്‍ ഹീറോ മിന്നല്‍ മുരളിയായി മലയാളികളുടെ പ്രിയങ്കരനായ ടോവിനോ തോമസ്, കൂടാതെ ഗുരു സോമസുന്ദരം, ഹരിശ്രീ അശോകന്‍, അജു വര്‍ഗ്ഗീസ് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തും.ഈ സിനിമ മലയാളത്തില്‍ പ്രദര്‍ശിപ്പിക്കുന്നതിനോടൊപ്പം തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിലും ഡബ്ബ് ചെയ്തിട്ടുണ്ട്.കഥ, തിരക്കഥ, സംഭാഷണം- അരുണ്‍ എ ആര്‍, ജസ്റ്റിന്‍ മാത്യുസ്. ഗാനരചന- മനു മന്‍ജിത്, സംഗീതം- ഷാന്‍ റഹ്മാന്‍, സുഷില്‍ ശ്യാം.മിന്നല്‍ മുരളി’ ഡിസംബര്‍ 24, 2021 ന് നെറ്റ്ഫല്‍ക്‌സിലൂടെ ലോകമെമ്പാടും പ്രദര്‍ശനത്തിനെത്തും

പി.ആര്‍.ഒ- എ എസ് ദിനേശ്, ശബരി.

English Summary : Thee Minnal Lyric Video

“കനകം കാമിനി കലഹം.”പുതിയ ടീസർ റിലീസ്

0

മീറ്റ് ദം…….

“കനകം കാമിനി കലഹം” പുതിയ ടീസർ….പൊട്ടിച്ചിരികളുടെ സിംഹാസനത്തിലേറാൻ അവരെത്തുന്നു..!നിവിൻ പോളി നായകനാകുന്ന “കനകം കാമിനി കലഹം “നവംബർ 12-ന് ഇന്ത്യയിലെ ഏറ്റവും വലിയ സ്ട്രീമിങ് പ്ലാറ്റ്ഫോമുകളിലൊന്നായ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ റിലീസാകുന്നു.

രതീഷ് ബാലകൃഷ്ണ പൊതുവാള്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ വിനയ് ഫോർട്ട്,സുധീഷ്, ജോയ് മാത്യു, ജാഫർ ഇടുക്കി, ശിവദാസൻ കണ്ണൂർ, സുധീർ പറവൂർ, രാജേഷ് മാധവൻ, ഗ്രേയ്സ് ആന്റെണി,വിൻസി അലോഷ്യസ് തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു.ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ വേൾഡ് പ്രീമിയർ നടത്തുന്ന ആദ്യ മലയാള സിനിമയാണ് “കനകം കാമിനി കലഹം”.

ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനിലൂടെ മികച്ച നവാഗത സംവിധായകനുള്ള അവാര്‍ഡ് കരസ്ഥമാക്കിയ സംവിധായകനാണ് രതീഷ് ബാലകൃഷ്ണ പൊതുവാൾ.നിവിന്‍ പോളിയുടെ പോളി ജൂനിയര്‍ പിക്ചേഴ്സിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിനോദ് ഇല്ലംപള്ളി നിർവ്വഹിക്കുന്നു.എഡിറ്റർ-മനോജ് കണ്ണോത്ത്,സൗണ്ട് ഡിസൈൻ-ശ്രീജിത്ത് ശ്രീനിവാസൻ,മ്യൂസിക്-യാക്സൻ ഗാരി പെരേര,നേഹ നായർ,പ്രൊഡക്ഷൻ കൺട്രോളർ-പ്രവീൺ ബി മേനോൻ,കല-അനീസ് നാടോടി, മേക്കപ്പ്-ഷാബു പുൽപ്പള്ളി,കോസ്റ്റ്യൂംസ്-മെൽവി.ജെ, പരസ്യകല-ഓൾഡ് മോങ്ക്സ്,

വാർത്ത പ്രചരണം-എ എസ് ദിനേശ്.

English Summary : Meet Them Kanakam Kaamini Kalaham new teaser

വെടിക്കെട്ടിന്റെ ജിബര്‍ല ജിബര്‍ല ജിന്‍ഡ്രാല…! എത്തി

0

തിരക്കഥാകൃത്തുക്കളും നടന്‍മാരുമായായ വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും ആദ്യമായി സംവിധാനം ചെയ്യുന്ന ‘വെടിക്കെട്ട്’ എന്ന ചിത്രത്തിന്റെ ‘ജിബര്‍ല ജിബര്‍ല ജിന്‍ഡ്രാല…!’ (Casting Call Announcement Video) എത്തി… ബാദുഷാ സിനിമാസിന്റെയും പെന്‍ ആന്‍ഡ് പേപ്പറിന്റെയും ബാനറില്‍ എന്‍.എം. ബാദുഷയും, ഷിനോയ് മാത്യൂവും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രമാണ് ‘വെടിക്കെട്ട്’.

പുതുമുഖങ്ങള്‍ക്ക് പ്രാധാന്യം നില്‍കുന്ന ചിത്രം അടുത്ത വര്‍ഷം പകുതിയോടെ ചിത്രീകരണം ആരംഭിക്കും.’ബാദുഷ സിനിമാസും പേന്‍ ആന്‍ഡ് പേപ്പര്‍ ക്രിയേഷന്‍സും ചേര്‍ന്ന് നിര്‍മ്മിച്ച് ബിബിന്‍ ജോര്‍ജും വിഷ്ണു ഉണ്ണികൃഷ്ണനും ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയിലേക്ക് പുതുമുഖങ്ങളെ ആവശ്യമുണ്ട്. 

‘കേരളത്തില്‍ ആദ്യ വാക്‌സിന്‍ എടുത്ത തെറിച്ചു നില്‍ക്കുന്ന പാപ്പന്മാര്‍ അമ്മാമ്മമാര്‍ (60 വയസ് കഴിഞ്ഞവര്‍ അയിനാണ്)കണ്ടാല്‍ പേടിതോന്നുന്ന ഏണി, അറുക, ഡാര്‍ക്ക് ലുക്കുള്ള ഡാവുകള്‍ (ഇനി കണ്ടിട്ട് പേടി തോന്നാത്തവരും പൊന്നോ) ടിക് ടോക് നിരോധിച്ചതിനു ശേഷം വീല്‍സ് വീഡിയോകള്‍ ഇട്ട് വെറുപ്പിക്കുന്ന ചങ്കത്തികള്‍ (കലിപ്പിന്റെ കാന്താരികള്‍ ആണെങ്കില്‍ കലക്കും) ഓണ്‍ലൈന്‍ ക്ലാസില്‍ ഇരുന്നു ഉഴപ്പുന്ന പുള്ളങ്ങള്‍ (10 വയസ്സിനു താഴെ) 
തൊഴിലുറപ്പിനു പോകുന്ന ചേച്ചിമാരുംമദ്യം വാങ്ങാന്‍ ക്യൂ നില്‍ക്കുന്ന മദ്ധ്യവസ്‌കരും (40 നും 50 നും ഇടയില്‍ പ്രായമുള്ളവര്‍) Last & Final ഏതു കളറും സ്വീകരിക്കും.’

ഇതാണ് ‘ജിബര്‍ല ജിബര്‍ല ജിന്‍ഡ്രാല…!’ (കാസ്റ്റിംഗ് കോള്‍ വീഡിയോയിലെ ) ഉള്ളടക്കം.

വാര്‍ത്ത പ്രചരണം- പി.ശിവപ്രസാദ്

English Summary : Vedikettu Casting Call Announcement Video

നിത്യ മേനോന്‍ ചിത്രം സ്കൈലാബ് ട്രെയിലർ പുറത്തിറങ്ങി

0

നിത്യ മേനോന്‍ നായികയായെത്തുന്ന തെലുങ്ക് ചിത്രം സ്കൈലാബിന്റെ ട്രൈലെർ പുറത്തിറങ്ങി.എഴുപതുകളുടെ പശ്ചാത്തലത്തിലാണ് ചിത്രം ചിത്രീകരിച്ചിരിക്കുന്നത് .നാസ വിക്ഷേപിച്ച ആദ്യത്തെ യുണൈറ്റഡ് സ്റ്റേറ്റ്‌സ് ബഹിരാകാശ നിലയമായ സ്‌കൈലാബാണ് ചിത്രത്തിന്റെ പശ്ചാത്തലം.

ഒരു പത്രപ്രവര്‍ത്തകയുടെ വേഷത്തിലാണ് നിത്യ മേനോന്‍ എത്തുന്നത് .സത്യദേവ്, രാഹുല്‍ രാമകൃഷ്ണ, തരുണ്‍ ഭാസ്‌ക്കര്‍ തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്. രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് വിശ്വക് ഖണ്ഡേറാവു ആണ്, പ്രശാന്ത് ആര്‍ വിഹാരിയാണ് സംഗീത സംവിധായകന്‍.

English Summary: Nithya Menen movie Skylab official Trailer

‘ബർമുഡ’യിലെ സർപ്രൈസ് വീഡിയോ പുറത്ത് വിട്ട് ഗായിക കെ.എസ് ചിത്ര

0

ടി.കെ രാജീവ് കുമാർ സംവിധാനം ചെയ്ത് ഷെയിൻ നിഗം നായകനാവുന്ന ഏറ്റവും പുതിയ ചിത്രം ‘ബർമുഡ’യിലെ മോഹൻലാലിന്റെ വേറിട്ട ആലാപനശൈലിയും മറ്റ് വിവരങ്ങളും പറയുന്ന മോഹൻലാലിൻ്റെ സർപ്രൈസ് വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ് പ്രശസ്ത ഗായിക കെ.എസ് ചിത്ര. ചിത്രയുടെ ഔദ്യോഗിക ഫേസ്ബുക് പേജിലൂടെ ആണ് പുറത്തിറക്കിയിരിക്കുന്നത്. ഗാനത്തിന്റെ ഓർക്കസ്‌ട്രേഷൻ നിർവ്വഹിക്കുന്നത് ബുഡാപെസ്റ്റിലെ നാൽപതോളം വരുന്ന കലാകാരന്മാർ ചേർന്നാണ് എന്നൊരു പ്രത്യേകത കൂടി ഈ ഗാനത്തിനുണ്ട്. വിനായക് ശശികുമാറിന്റെ വരികൾക്ക് വേണ്ടി രമേശ്‌ നാരായണനാണ് അതിമനോഹരമായാ ഈ ഗാനം ചിട്ടയിടുത്തിയിരിക്കുന്നത്. 24 ഫ്രെയിംസ് ന്റെ ബാനറിൽ സൂരജ്. സി. കെ, ബിജു. സി.ജെ, ബാദുഷ. എൻ. എം എന്നിവരുടെ നിർമ്മാണത്തിൽ കൃഷ്ണ ദാസ് പങ്കിയാണ് കഥയും തിരക്കഥയും നിർവ്വഹിച്ചിരിക്കുന്നത്. ടി. കെ രാജീവ്‌ കുമാർ സംവിധാനം ചെയ്യുന്ന‌ ഈ ചിത്രത്തിൽ, ഷെയ്നിനെ കൂടാതെ വിനയ് ഫോർട്ട്‌, ഇന്ദ്രൻസ്, സുധീർ കരമന എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ‘കാണാതായതിന്റെ ദുരൂഹത’ എന്ന ടാഗ്ലൈനിലാണ് ചിത്രം പുറത്തിറങ്ങുന്നത്. ചിത്രത്തില്‍ കാശ്മീരിയായ ശെയ്‌ലീ കൃഷ്ണയാണ് നായിക.  

അഴകപ്പൻ ആണ് ഛായാഗ്രഹണം. ശ്രീകര്‍ പ്രസാദ് എഡിറ്റിങ് നിര്‍വഹിക്കുന്നു.  ഹരീഷ് കണാരന്‍, സൈജു കുറുപ്പ്, സുധീര്‍ കരമന, മണിയന്‍പിള്ള രാജു, ഇന്ദ്രന്‍സ്, സാജന്‍ സുധര്‍ശന്‍, ദിനേഷ് പണിക്കര്‍,കോട്ടയം നസീര്‍,ശ്രീകാന്ത് മുരളി, നന്ദു, നിരഞ്ജന അനൂപ്, ഗൗരി നന്ദ, നൂറിന്‍ ഷെറീഫ്, ഷൈനി സാറ തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തില്‍ ഉണ്ട്. കോസ്റ്റും ഡിസൈനര്‍- സമീറ സനീഷ്, മേക്കപ്പ്- അമല്‍ ചന്ദ്രന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-കെ.രാജേഷ് & ഷൈനി ബെഞ്ചമിന്‍, അസോസിയേറ്റ് ഡയറക്ടര്‍- അഭി കൃഷ്ണ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- പ്രതാപന്‍ കല്ലിയൂര്‍, കൊറിയോഗ്രഫി – പ്രസന്ന സുജിത്ത്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് – ഹര്‍ഷന്‍ പട്ടാഴി, പ്രൊഡക്ഷന്‍ മാനേജര്‍ – നിധിന്‍ ഫ്രെഡി, പി.ആര്‍.ഒ- പി.ശിവപ്രസാദ് & മഞ്ജു ഗോപിനാഥ്, സ്റ്റില്‍സ് – പ്രേംലാൽ പട്ടാഴി എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകർ.

English Summary: Singer KS Chithra releases surprise video of ‘Bermuda’