Home Blog Page 312

എബ്രിഡ് ഷൈൻ,നിവിൻ പോളി,ആസിഫ് അലി ചിത്രം ” മഹാവീര്യർ “
ടീസർ റിലീസ്

0

പോളി ജൂനിയർ പിക്ചർസ്‌, ഇന്ത്യൻ മൂവി മേക്കർസ് എന്നീ ബാനറുകളിൽ നിവിൻ പോളി, പി. എസ് ഷംനാസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന എബ്രിഡ് ഷൈൻ സംവിധാനം ചെയ്യുന്ന ‘മഹാവീര്യർ ‘ എന്ന കാഴ്ചകളോടെ വിസ്മയ ചിത്രത്തിന്റെ ടീസർ റിലീസായി.

നിവിൻ പോളി, ആസിഫ് അലി,ലാൽ, ലാലു അലക്സ്, സിദ്ധിഖ്, ഷാൻവി ശ്രീവാസ്തവ, വിജയ് മേനോൻ, മേജർ രവി, മല്ലിക സുകുമാരൻ, സുധീർ കരമന, കൃഷ്ണ പ്രസാദ്, പദ്മരാജൻ രതീഷ്, സുധീർ പറവൂർ, കലാഭവൻ പ്രജോദ്,പ്രമോദ് വെളിയനാട്,ഷൈലജ പി അമ്പു തുടങ്ങിയവർ മുഖ്യ വേഷങ്ങളിലെത്തുന്ന ചിത്രത്തിൽ മറ്റു പ്രമുഖ താരങ്ങളും അണി നിരക്കുന്നു. എം. മുകുന്ദന്റെ കഥയ്ക്ക് തിരക്കഥയൊരുക്കി ചലച്ചിത്ര ഭാഷ്യം നൽകിയിരിക്കുന്നത് എബ്രിഡ് ഷൈനാണ് .ടൈം ട്രാവലും ഫാന്റസിയും കോടതിയും നിയമ വ്യവഹാരങ്ങളും മുഖ്യ പ്രമേയമായിരിക്കുന്ന ചിത്രം, നർമ്മ -വൈകാരിക മുഹൂർത്തങ്ങൾക്കും പ്രാധാന്യം നൽകിയിരിക്കുന്നു .സംസ്ഥാന അവാർഡ് ജേതാവായ ചന്ദ്രു സെൽവരാജ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന് ഇഷാൻ ചാബ്ര സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നു.ചിത്ര സംയോജനം-മനോജ്‌, ശബ്ദ മിശ്രണം-വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കർ, കലാ സംവിധാനം-അനീസ് നാടോടി,വസ്ത്രാലങ്കാരം -ചന്ദ്രകാന്ത്,മെൽവി. ജെ, ചമയം-ലിബിൻ മോഹനൻ, മുഖ്യ സഹ സംവിധാനം -ബേബി പണിക്കർ,പി ആർ ഒ-എ എ എസ് ദിനേശ്.

പച്ച ഹാഫ് സാരിയിൽ തിളങ്ങി ഭാവന ;വീഡിയോ കാണാം

0

പച്ച ഹാഫ് സാരിയിൽ തിളങ്ങി ഭാവന ; പച്ച ഹാഫ് സാരിയിൽ സുന്ദരിയായി ഭാവന ഇമ്മാനുവേൽ സിൽക്‌സ് ഉദ്‌ഘാടനത്തിന് എത്തിയപ്പോൾ വീഡിയോ കാണാം https://youtu.be/hIwI1cw9Vaw

“ബീസ്റ്റ്” ഒഫീഷ്യൽ ട്രെയ്‌ലർ പുറത്തിറങ്ങി

0

ആരാധകർ കാത്തിരിക്കുന്ന നടൻ വിജയ് യുടെ ചിത്രം ബീസ്റ്റ് ന്റെ ഒഫീഷ്യൽ ട്രെയ്‌ലർ പുറത്തിറങ്ങി. ആകാംക്ഷകൾ നിലനിർത്തി മാസ്സ് ട്രെയ്‌ലർ ആണ് പുറത്ത് വന്നിരിക്കുന്നത് . ട്രെയ്‌ലർ പുറത്തിറങ്ങി മിനുറ്റുകൾക്കകം ലക്ഷകണക്കിന് ആളുകളാണ് കണ്ടിരിക്കുന്നത്.

വിജയിയുടെ സിനിമാ കരിയറിലെ 65മത്തെ ചിത്രമാണ് ബീസ്റ്റ്,  മലയാളി താരങ്ങളായ ഷൈൻ ടോം ചാക്കോയും അപർണ ദാസും ചിത്രത്തില്‍ എത്തുന്നുണ്ട്. ചിത്രം ഏപ്രിൽ 13ന് പ്രേക്ഷകർക്ക് മുന്നിലെത്തും.

English Summary : Beast – Official Trailer

‘എന്റെ മഴ’ ഏപ്രിൽ 8 ന് തീയറ്ററുകളിലേക്ക്; ടീസർ പുറത്തിറങ്ങി

0

അന്മയ് ക്രിയേഷൻസിൻ്റെ ബാനറിൽ നവാഗതനായ സുനിൽ സുബ്രഹ്മണ്യൻ കഥയെഴുതി സംവിധാനം ചെയ്ത് മനോജ് കെ ജയൻ പ്രധാന വേഷം അവതരിപ്പിക്കുന്ന ‘എൻ്റെ മഴ’യുടെ ടീസർ പുറത്തിറങ്ങി. സംഗീതത്തിന് ഏറെ പ്രാധാന്യം നൽകുന്ന ചിത്രം ഏപ്രിൽ 8ന് തീയേറ്ററുകളിലെത്തും. മനോഹരമായ പശ്ചാത്തല സംഗീതത്തിൻ്റെ അകമ്പടിയോടെ ഗൃഹാതുരത്വത്തിൻ്റെ മനോഹരമായ വികാരങ്ങൾ നിറഞ്ഞ് നിൽക്കുന്ന ഒരു ടീസർ ആണ് ‘എൻ്റെ മഴ’ ടീം പ്രേക്ഷകർക്ക് മുൻപിൽ അവതരിപ്പിച്ചിരിക്കുന്നത്.

അനിൽകുമാർ ആണ് ചിത്രത്തിൻ്റെ തിരക്കഥയും സംഭാഷണവും നിർമ്മാണവും നിർവ്വഹിച്ചിരിക്കുന്നത്. മനോജ് കേ ജയൻ പ്രധാന വേഷം അവതരിപ്പിക്കുന്ന ചിത്രത്തിൽ നരേൻ, മാസ്റ്റർ അൻമയ്, ശ്രീജിത്ത്‌ രവി, നെടുമുടി വേണു, ശ്രുതി രാമകൃഷ്ണൻ, ജയൻ ചേർത്തല, സോനു ഗൗഡ, പ്രവീണ, ശോഭ മോഹൻ, യാമി സോന, മാസ്റ്റർ ആദിഷ് എന്നിവരും പ്രധാനവേഷങ്ങളിലെത്തുന്നു.

പത്മശ്രീ കൈതപ്രം, വയലാർ ശരത് ചന്ദ്രവർമ, രാജു രാഘവ്, കെ ജയകുമാർ, പവിത്രൻ, ഉദയശങ്കർ എന്നിവർ ചിട്ടപ്പെടുത്തിയ വരികൾക്ക് ശരത്, റിജോഷ് എന്നിവരാണ് സംഗീതം നൽകിയിരിക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: മഞ്ജു അനിൽ, എഡിറ്റർ: ജിതിൻ ഡി കെ, ചീഫ് അസോസിയേറ്റ് ഡയറക്റ്റേഴ്സ്: സുധീഷ് രാമചന്ദ്രൻ, ദീപക് നാരായൺ, ആർട്ട്‌: സുശാന്ത് നെല്ലുവായി, മേക്കപ്പ്: ജിതേഷ് പൊയ്യ, കോസ്ട്യും: ബുസി ബേബി ജോൺ, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് കൊടുങ്ങല്ലൂർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഗിരീഷ് കരുവന്തല, ഫിനാൻസ് കൺഡ്രോളർ: ഗോപിനാഥ് രാമൻ, ക്രീയേറ്റീവ് സപ്പോർട്ട്: ബ്രൂസ് ലിയോ ജോക്കിൻ, അസോസിയേറ്റ് ഡയറക്ടർ: പ്രവീൺ നാരായൺ, സൗണ്ട് മിക്സിങ്: കരുൺ പ്രസാദ്,ഡി ഐ: ശ്രീകുമാർ നായർ, വി എഫ് എക്സ്: രതീഷ്, പരീക്ഷിത്, സ്റ്റിൽസ്: കോളോണിയ, ഡിസൈൻ: നിതീഷ് വി എം, സതീഷ് ചന്ദ്രൻ, പി.ആർ.ഒ: പി ശിവപ്രസാദ്.

https://youtu.be/y3F924iLb3g

ഇന്ത്യൻ ബൗൺസേഴ്‌സ് ഫെഡറേഷൻ്റെ ലോഗോ ലോഞ്ചും വൊൾക്കാനോ സിനി സ്റ്റണ്ട് ആർട്ടിസ്റ്റ് അസോസിയേഷൻ്റെ എക്സിക്യൂട്ടീവ് മീറ്റിങ്ങും കൊച്ചി ഐ എം എ ഹാളിൽ വെച്ച് നടന്നു

0

ബൗൺസർമാരുടെ ക്ഷേമവും ഐക്യവും ഏകീകരണവും ലക്ഷ്യം വെച്ചുകൊണ്ട് തുടങ്ങിയ ഇന്ത്യൻ ബൗൺസേഴ്സ് ഫെഡറേഷൻ (IBF) എന്ന പുതിയ സംഘടനയുടെ ലോഗോ ലോഞ്ചും, സിനിമ സ്റ്റണ്ട് ആർട്ടിസ്റ്റുകളുടെ സംഘടനയായ വൊൾക്കാനോ സിനി സ്റ്റണ്ട് ആർട്ടിസ്റ്റ് അസോസിയേഷൻ്റെ (VCSA) എക്സിക്യൂട്ടീവ് മീറ്റിങ്ങും കൊച്ചി ഐ. എം. എ ഹോളിൽ വെച്ച് നടന്നു.

ഐ.ബി എഫ്.പ്രസിഡന്‍റ് ക്യാപ്റ്റന്‍ രാഘവന്‍, ചലച്ചിത്ര നടനും സ്റ്റണ്ട് മാസ്റ്ററും ഐ ബി എഫ് ജനറല്‍ സെക്രട്ടറിയുമായ അംജത് മൂസ, ട്രഷറര്‍ ഹൈനേഷ്, ഐ.ബി.എഫ് വൈസ് പ്രസിഡന്‍റുമാരായ കെ.എസ്. വിനോദ് (കൊച്ചി ടൈറ്റിൽ ബോക്സിങ് ക്ലബ്‌ ഡയറക്ടർ), ബാബു ഹന്നാന്‍, ജോയിന്‍റ് സെക്രട്ടറിമാരായ കൃഷ്ണന്‍, പ്രജീഷ് എന്നിവരുടെ സാന്നിധ്യത്തില്‍ ഐ.ബി.എഫ് ചെയര്‍മാനും ചലച്ചിത്ര നടനുമായ ബൈജു എഴുപുന്നയാണ് ലോഗോ പ്രകാശനം നിർവഹിച്ചത്.

ബൗണ്‍സര്‍മാര്‍ എന്നാല്‍ പ്രശ്നക്കാരെ നിയന്ത്രിക്കാനായി ഏതെങ്കിലും സ്ഥാപനങ്ങള്‍ ഏര്‍പ്പെടുത്തുന്ന വെറും ജോലിക്കാര്‍ മാത്രമല്ല, മറിച്ച് നമ്മുടെ സമൂഹത്തില്‍ ഒട്ടേറെ സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ ഭാഗഭാക്കാകാന്‍ കെല്പുള്ള ഒരു വിഭാഗമാണ് എന്നുറക്കെ പ്രഖ്യാപിച്ചുകൊണ്ടാണ് ഐ.ബി.എഫിനു രൂപം കൊടുത്തിരിക്കുന്നത്.

ഇതേ ചടങ്ങിൽ വെച്ച് തന്നെ നടന്ന വി.സി.എസ്.എ അധ്യക്ഷത യോഗത്തിൽ വെച്ച് വി സി എസ് എ ചെയർമാൻ കൂടിയായ ബൈജു എഴുപുന്നയും വി.സി.എസ്.എ. ജനറൽ സെക്രട്ടറിയും സ്റ്റണ്ട് മാസ്റ്ററുമായ അംജത് മൂസയും ചേർന്ന് പ്രശസ്ത സിനിമാ നിര്‍മ്മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ ഡോ. എന്‍.എം. ബാദുഷയെ ആദരിച്ചു.

മലയാള സിനിമ ഇൻഡസ്ട്രിയിലെ മുതിർന്ന ഫൈറ്റ് മാസ്റ്ററായ അഷറഫ് ഗുരുക്കൾക്ക് കർമ്മ ശ്രേഷ്ഠ പുരസ്‌കാരം ഡോ. എൻ. എം ബാദുഷ നൽകി ആദരിച്ചു. തുടര്‍ന്ന് ദക്ഷിണേന്ത്യന്‍ ചലച്ചിത്ര മേഖലയിലെ ആദ്യത്തെ വനിതാ സ്റ്റണ്ട് താരമായ കാളിക്ക് സ്റ്റണ്ട് മാസ്റ്റര്‍ പദവി ബൈജു എഴുപുന്ന നൽകിയും ആദരിച്ചു.

വി സി എസ് എ വൈസ് ചെയര്‍മാനും ചലച്ചിത്ര സംവിധായകനുമായ സലീം ബാബ, വി സി എസ് എ പ്രസിഡൻ്റ് ‘കുങ്ഫു’ സജിത്ത്, ട്രഷറര്‍ ബഷീര്‍ ഗുരുക്കള്‍, വി സി എസ് എ ചീഫ് ഓർഗനൈസർ നിസാൻ എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു.

നടൻ ജഗദീഷിന്റെ ഭാര്യ അന്തരിച്ചു

0

നടൻ ജഗദീഷിന്റെ ഭാര്യയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ഫോറൻസിക് വിഭാഗം മുൻ മേധാവിയും ആയിരുന്ന ഡോക്ടർ പി രമ ( 61 ) അന്തരിച്ചു . സംസ്കാരം നാലുമണിക്ക് തിരുവനന്തപുരം തൈക്കാട് ശാന്തി കവാടത്തിൽ

കൊല്ലത്ത് 6 വയസുകാരിക്ക് പീഡനം

0

കൊല്ലം ചടയമംഗലത്ത് 6 വയസുകാരിക്ക് കൊടിയ പീഡനം. 77 വയസുകാരൻ അറസ്റ്റിലായി.
കൊല്ലം നിലമേൽ സ്വദേശി ഷംസുദീനെയാണ് ചടയമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ പോക്സോ ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്.

കഴിഞ്ഞ ശനിയാഴച്ച വീട്ടിൽ ആരും ഇല്ലാതിരുന്നനേരം കൂട്ടുകാരോടൊപ്പം കളിക്കാൻ പോയിരുന്ന കുട്ടി ഭക്ഷണം കഴിക്കാനായി വീട്ടിലേക്ക് എത്തിയപ്പോൾ അനുനയിപ്പിച്ച് ഷംസുദീൻ സമീപത്തുള്ള റബ്ബർ തോട്ടത്തിലേക്ക് കൊണ്ടുപോവുകയായിരുന്നു. അവിടെവെച്ച് കുട്ടിയെ ക്രൂരമായി ലൈംഗിക വൈകൃതത്തിന് ഇരയാക്കി. അതിനുശേഷം കുട്ടിയെ തിരിച്ച് വീട്ടിലേക്ക് കൊണ്ടുവന്നുവിടുകയും ചെയ്തു. രാത്രിയിൽ കിടന്നുറങ്ങിയ നേരത്ത് കുട്ടി ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിക്കുകയും ഒപ്പം ഷംസുദീനത്തെ പേരുപറഞ്ഞുകൊണ്ട് കുട്ടി നിലവിളിക്കുകയും ചെയ്തു. തുടർന്ന് മാതാപിതാക്കൻ കുട്ടിയോട് വിവരങ്ങൾ ചോദിച്ചപ്പോഴാണ് ഈ സംഭവത്തെപ്പറ്റി കുട്ടി പറയുന്നത്, ഉടനെ മാതാപിതാക്കൾ പോലീസിൽ വിവരമറിയിച്ചു.

പിന്നീട് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു ചോദ്യം ചെയ്തപ്പോൾ ഇയാൾ കുറ്റം സമ്മതിച്ചു. ക്രൂരമായ ലൈംഗിക അതിക്രമമാണ് കുട്ടിയോട് ഇയാൾ ചെയ്തതതെന്നു ചോദ്യം ചെയ്യലിൽ മനസിലായി തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു.

English Summary : 6 year old girl molested in Kollam

വിഷ്ണു ഉണ്ണികൃഷ്ണൻ നായകനാവുന്ന “രണ്ട് “സൈന പ്ലേയിൽ

0

ഹെവന്‍ലി മൂവീസിന്റെ ബാനറില്‍ പ്രജീവ് സത്യവ്രതന്‍ നിര്‍മ്മിച്ച് സുജിത് ലാല്‍ സംവിധാനം ചെയ്ത ‘രണ്ട്’ എന്ന ചിത്രം സൈന പ്ലേയിൽ റിലീസായി.
വിഷ്ണു ഉണ്ണികൃഷ്ണന്‍ നായകനാകുന്ന ഈ ചിത്രത്തിൽ അന്ന രേഷ്മ രാജന്‍, ടിനിടോം, ഇര്‍ഷാദ്, കലാഭവന്‍ റഹ്മാന്‍, സുധി കോപ്പ, ബാലാജിശര്‍മ്മ, ഗോകുലന്‍,സുബീഷ്‌
സുധി, രാജേഷ് ശര്‍മ്മ, മുസ്തഫ, വിഷ്ണു ഗോവിന്ദ്, ബാബു അന്നൂര്‍, സ്വരാജ് ഗ്രാമിക, രഞ്ജിത് കാങ്കോല്‍, ജയശങ്കര്‍, ബിനു തൃക്കാക്കര, രാജേഷ് മാധവന്‍, രാജേഷ് അഴീക്കോടന്‍, കോബ്ര രാജേഷ്, ജനാര്‍ദ്ദനന്‍, ഹരി കാസര്‍ഗോഡ്, ശ്രീലക്ഷ്മി, മാല പാര്‍വ്വതി, മറീന മൈക്കിള്‍, മമിത ബൈജു, പ്രീതി തുടങ്ങിയവർ അഭിനയിക്കുന്നു.
ഛായാഗ്രഹണം-അനീഷ് ലാല്‍ ആര്‍ എസ്, കഥ, തിരക്കഥ,സംഭാഷണം- ബിനുലാല്‍ ഉണ്ണി, എഡിറ്റിംഗ്-മനോജ് കണ്ണോത്ത്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-ടിനിടോം, മാനേജിംഗ് ഡയറക്ടര്‍- മിനി പ്രജീവ്,ലൈന്‍ പ്രൊഡ്യൂസര്‍-അഭിലാഷ് വര്‍ക്കല,ഗാനരചന- റഫീഖ് അഹമ്മദ്, സംഗീതം-ബിജിപാല്‍, ആലാപനം-കെ കെ നിഷാദ്,ചമയം-പട്ടണം റഷീദ്,പട്ടണം ഷാ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ജയശീലന്‍ സദാനന്ദന്‍,കല-അരുണ്‍ വെഞാറമൂട്, വസ്ത്രാലങ്കാരം-അരുണ്‍ മനോഹര്‍,ത്രില്‍സ്- മാഫിയ ശശി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍-ചാക്കോ കാഞ്ഞൂപ്പറമ്പന്‍, അസ്സോസിയേറ്റ് ഡയറക്ടേഴ്‌സ്- കൃഷ്ണവേണി,വിനോജ് നാരായണന്‍,അനൂപ് കെ എസ്,സംവിധാന സഹായികള്‍- സൂനകൂമാര്‍,അനന്ദു വിക്രമന്‍,ശരത്, ചീഫ് ക്യാമറ അസ്സോസിയേറ്റ്- ബാല,ക്യാമറ അസ്സോസിയേറ്റ്‌സ്- അഖില്‍,രാമനുണ്ണി, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്-രാജേഷ് എം സുന്ദരം,പ്രൊഡക്ഷന്‍ മാനേജര്‍-രാഹുല്‍, ഫിനാന്‍സ് കണ്‍ട്രോളര്‍- സതീഷ് മണക്കാട്, പ്രോജക്ട് കോ ഓര്‍ഡിനേറ്റര്‍- താഴുത്തല,ഡിസൈന്‍സ്- ഓള്‍ഡ് മോങ്ക്സ്, സ്റ്റില്‍സ്- അജി മസ്‌കറ്റ്.
മതത്തിന്റെ പേരിലുള്ള രാഷ്ട്രീയത്തെ കളിയാക്കുകയും ഒപ്പം അതിന്റെ പിന്നിലെ പൊള്ളത്തരങ്ങളെയും അഴിയാകുരുക്കുകളെയും തുറന്ന് കാണിക്കുകയും ചെയ്യുന്ന ചിത്രമാണ്
“രണ്ട് “.

പുത്തൻ തിരക്കഥകളുടെ അക്ഷയപാത്രം തോമസ് ബെർളി

0

കൊച്ചി മട്ടാഞ്ചേരിക്കാരൻ തോമസ് ബെർളി കുരിശിങ്കൽ ഇന്നത്തെ തലമുറക്ക് അപരിചിതൻ. പക്ഷെ സിനിമയുടെ ചരിത്രത്തിൽ ഈ സകലകലാ വല്ലഭൻ്റെ സ്ഥാനം സുവർണ്ണ ലിപികളാൽ ആലേഖനം ചെയ്യപ്പെടേണ്ട ഒന്നാണ്. സിനിമാ നിർമ്മാണം, സംവിധാനം, അഭിനയം, സംഗീതം എന്നിങ്ങനെ വിവിധ മേഖലകളിൽ കൈ മുദ്ര പതിപ്പിച്ച തോമസ് ബെർളി അൻപതുകളുടെ തുടക്കത്തിൽ തിരമാല എന്ന മലയാള സിനിമയിൽ നായകൻ. കന്നി ചിത്രത്തിൽ തോമസ് ബെർളിയുടെ പ്രതി നായകൻ ആരായിരുന്നെന്നോ?.. പിൽക്കാലത്തെ സൂപ്പർ താരം സാക്ഷാൽ സത്യൻ.പക്ഷേ വെറുതെ അഭിനയിച്ചാൽ പോരാ സിനിമയെക്കുറിച്ച് പഠിച്ച് അഭിനയിക്കണം എന്ന ത്വര അദേഹത്തെ ഹോളിവുഡിൽ എത്തിച്ചു. അങ്ങനെ ഹോളിവുഡിൽ എത്തിയ ആദ്യത്തെ മലയാളി എന്ന കീർത്തിക്കും തോമസ് ബെർളി അവകാശിയായി.    1953-ൽ തോമസ് ബെർളിയുടെ സിനിമാ പ്രവേശം തികച്ചും അവിചാരിതമായിട്ടായിരുന്നു. ആലപ്പുഴ സ്വദേശി, സംവിധായകൻ വിമൽ കുമാറുമായുള്ള കണ്ടു മുട്ടലാണ്   തോമസ്  ബെർളിക്ക് സിനിമയിലേക്കുള്ള ഗേറ്റ് പാസ്സായത്. അദ്ദേഹം സിനിമയിൽ അഭിനയിക്കാൻ ആഗ്രഹമുണ്ടോ? എന്ന് ചോദിച്ചു. അന്ന് ഇൻ്റർ മീഡിയറ്റിന് പഠിക്കുന്ന കാലം. പഠിത്തം തടസപ്പെടാതെ ആണെങ്കിൽ ആവാം എന്ന് ബെർളി.. മേക്കപ്പ് ടെസ്റ്റ് എടുക്കണം എന്ന് പറഞ്ഞു. തോമസ് ബെർളി അന്നത്തെ തൻ്റെ ആത്മസുഹൃത്ത് രാമു കാര്യാട്ടിനൊപ്പം തിരുവനന്തപുരത്ത് മേക്കപ്പ് ടെസ്റ്റിന് ചെന്നു. അതിൽ പാസായി. കാര്യാട്ട് വിമൽ കുമാറിൻ്റെ കീഴിൽ സിനിമ പഠിക്കാനായി അസിസ്റ്റൻ്റ് ഡയക്ടറായി ചേർന്നു. അങ്ങനെ രണ്ടു പേരും ആ സിനിമയുടെ ഭാഗമായി. തിരമാല വൻ വിജയമായിരുന്നു. അതിലെ പാട്ടുകളായിരുന്നു വിജയത്തിലെത്തിച്ച പ്രാധാന ഘടകം എന്ന് പറയാം. തിരമാലയിൽ തോമസ് ബെർളി ഹീറോയും സത്യൻ വില്ലനുമായിരുന്നൂ. അന്നത് ഒരു മൾട്ടി ക്ലൈമാക്സ് സിനിമ കൂടി ആയിരുന്നു. ഒരു പക്ഷെ ആദ്യത്തെ മൾട്ടി ക്ലൈമാക്സ് സിനിമ !. തിരുവിതാംകൂർ ഭാഗത്ത് കോമഡി ക്ലൈമാക്സും മലബാർ ഏരിയായിൽ ട്രാജഡി ക്ലൈമാക്സും ആയിരുന്നു. ഇത് അദ്ദേഹത്തിന് സിനിമയെ കുറിച്ച് കൂടുതൽ പഠിക്കാൻ പ്രചോദനമായി. അങ്ങനെ യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ , ലോസ് ഏഞ്ചൽസിൽ ചേർന്നു. ഹോളിവുഡ് സിനിമകളിൽ അഭിനയിച്ച കൊണ്ട് തന്നെ സിനിമയുടെ സാങ്കേതിക വശങ്ങളെ കുറിച്ചും പഠിച്ചു. Never So Few, Old man and Sea എന്നിവയാണ് തോമസ് ബെർളി അഭിനയിച്ച ഹോളിവുഡ് സിനിമകൾ. എന്നാൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചതും താൽപര്യവും കഥാ രചനയിൽ ആയിരുന്നു. ഇടക്കാലത്ത് ഇന്ത്യയിൽ എത്തി മറൈൻ എക്സ്പോർട്ട് ബിസിനസ്സിൽ വ്യാപൃതനായി എങ്കിലും അപ്പോഴും മനസ്സു നിറയെ സിനിമയായിരുന്നു. ഒഴിവു സമയങ്ങളിൽ കഥകളെഴുതി. ഇതിനിടെ ഇതു മനുഷ്യനോ(1973) , വെള്ളരിക്കാ പട്ടണം(1985) തുടങ്ങിയ സിനിമകൾ നിർമ്മിച്ച് സംവിധാനം ചെയ്യുകയും ഉണ്ടായി. ‘ഡബിൾ ബാരൽ’ എന്ന സിനിമയിലാണ് ഏറ്റവും ഒടുവിലായി അഭിനയിച്ചത്. ഇന്നിതാ പ്രായത്തെ തോൽപ്പിച്ച് ട്രെൻഡുകൾക്കനുസൃതമായി വിവിധ ജോണറുകളിൽ ഒട്ടനവധി കഥകൾ രചിച്ചു വെച്ചിരിക്കായാണ് തോമസ് ബെർളി. ഹോളിവുഡിലെ  Time Splising Technology യെ അവലംബമാക്കിയുള്ള രചനകളാണ് അധികവും .    ഇതറിഞ്ഞ് അന്യ ഭാഷയിൽ നിന്നു പോലും തോമസ് ബെർളിയുടെ തിരക്കഥകൾക്ക് ആവശ്യക്കാർ എത്തി തുടങ്ങി. ഇത് അദ്ദേഹത്തിന് കൂടുതൽ ഊർജവും ആവേശവും പകർന്നിരിക്കയാണ്. അതു കൊണ്ട് തന്നെ സിനിമയ്ക്ക് കഥകൾ അന്വേഷിച്ച് കൊണ്ടിരിക്കുന്നവർക്കായി ” സ്റ്റോറി ബാങ്ക് ” എന്ന ഒരു സംരംഭം തുടങ്ങുവാനുള്ള തയ്യാറെടുപ്പിലാണ് തോമസ് ബെർളി. കൂട്ടിനായി സിനിമയെ സ്നേഹിക്കുന്ന ഒരു പറ്റം യുവാക്കളുമുണ്ട്. പ്രായം കൊണ്ട് തൊണ്ണൂറുകളിൽ എത്തിയ ഇദ്ദേഹത്തിന് നവീന ട്രെൻഡുകൾക്കനുസൃതമായി കഥ മെനയാൻ കഴിയുന്നു എന്നതാണ് സവിശേഷത. കഥകൾ ആവശ്യമുള്ളവർക്ക് എപ്പോൾ വേണമെങ്കിലും തോമസ് ബെർളിയെ സമീപിക്കാം. സർഗ്ഗ ശേഷിയുടെ ഉറവ വറ്റാത്ത, പുത്തൻ പ്രമേയങ്ങളുടെ അക്ഷയ പാത്രമാണ് തോമസ് ബെർളി.
#സി.കെ.അജയ് കുമാർ.

സിദ് ശ്രീറാമിനും വിജയ് യേശുദാസിനും വീണ്ടും സൂപ്പര്‍ഹിറ്റ് ഗാനങ്ങളൊരുക്കി
യുവ സംഗീത സംവിധായകന്‍ ബിനേഷ് മണി

0

കൊച്ചി: ദക്ഷിണേന്ത്യന്‍ ഗായകന്‍ സിദ് ശ്രീറാം വീണ്ടും മലയാളത്തില്‍ സൂപ്പര്‍ഹിറ്റ് ഗാനം പാടി സംഗീതാസ്വാദകരുടെ മനം കവര്‍ന്നിരിക്കുന്നു. മെലഡികള്‍ പാടി സംഗീതാസ്വാദകരെ വിസ്മയിപ്പിച്ച സിദ് ശ്രീറാം ഇക്കുറി പാടിയിരിക്കുന്നത് യുവാക്കള്‍ക്ക് വേണ്ടി ‘സുന്ദരിപ്പെണ്ണേ നിന്നെക്കാണാന്‍’ എന്ന ഒരു തകര്‍പ്പന്‍ പാട്ടാണ്. ‘കണ്ണും കണ്ണും എന്ന വിരഹഗാനം പാടി മലയാളികളുടെ പ്രിയപ്പെട്ട ഗായകന്‍ വിജയ് യേശുദാസും വീണ്ടും മലയാളികളുടെ ഹൃദയം കവര്‍ന്നിരിക്കുന്നു. ഇതിനകം ലക്ഷക്കണക്കിന് സംഗീതാസ്വാദകര്‍ ആസ്വദിച്ച് രണ്ട് ഗാനങ്ങളും ‘ലാല്‍ജോസ്’ എന്ന പുതിയ ചിത്രത്തിലൂടെയാണ് പുറത്തുവന്നിരിക്കുന്നത്. ഹൃദയഹാരിയായ ഈ രണ്ട് ഹിറ്റ് ഗാനങ്ങള്‍ക്കും സംഗീതം ഒരുക്കിയിരിക്കുന്നത് നവാഗത സംഗീത സംവിധായകന്‍ ബിനേഷ് മണിയാണ്.

മില്യണ്‍ കണക്കിന് ശ്രോതാക്കള്‍ ആസ്വദിച്ച ‘എന്‍റെ ഭാരതം’ എന്ന ആൽബത്തിലെ ജനകൊടികൾക്ക് ജീവാമൃതം എന്ന സൂപ്പര്‍ഹിറ്റ് ദേശഭക്തിഗാന ആല്‍ബം ഒരുക്കിയ ബിനേഷ് മണിയുടെ ആദ്യസിനിമയാണ് ലാല്‍ജോസ്. ആദ്യമായി ഒരുക്കിയ ചിത്രത്തിലെ രണ്ട് ഗാനങ്ങളും ഹിറ്റായതില്‍ ഏറെ സന്തോഷമുണ്ടെന്ന് ബിനേഷ് മണി പറഞ്ഞു. വളരെ യാദൃശ്ചികമായിട്ടാണ് ഈ ചിത്രത്തിലേക്ക് ഞാന്‍ വരുന്നത്. നിര്‍മ്മാതാവ് ഹസീബ് മേപ്പാട്ടും സംവിധായകന്‍ കബീര്‍ പുഴമ്പ്രവും സുഹൃത്തുക്കളാണ്. അവരാണ് സിനിമയില്‍ എനിക്ക് അവസരം തന്നത്. ഒരു സൗഹൃദത്തില്‍ പിറവിയെടുത്തതാണ് സിനിമ. സിനിമാ മേഹവുമായി നടക്കുന്ന ഒരു ചെറുപ്പക്കാരന്‍റെ കഥയാണ് ചിത്രത്തിന്‍റെ പ്രമേയം. ഒരുപാട് ആല്‍ബങ്ങള്‍ക്ക് സംഗീതം ഒരുക്കിയിട്ടുണ്ടെങ്കിലും സിനിമയില്‍ ഒരു അവസരം ഞാന്‍ ഏറെ ആഗ്രഹിച്ചതാണ്. ബിനേഷ് മണി പറയുന്നു. എന്‍റെ ആദ്യഗാനങ്ങള്‍ വളരെ പ്രശസ്തരായ രണ്ട് യുവഗായകരെക്കൊണ്ട് പാടിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ഈശ്വരാനുഗ്രഹത്താല്‍ രണ്ട് ഗാനങ്ങളും ഹിറ്റായി. ഞാന്‍ സംഗീതമൊരുക്കിയ ഈ പാട്ടുകള്‍ പ്രേക്ഷകര്‍ ഏറ്റെടുത്തതില്‍ വളരെ സന്തോഷമുണ്ടെന്നും ബിനേഷ് മണി പറഞ്ഞു.

ജോപോളാണ് രണ്ട് ഗാനങ്ങളും രചിച്ചത്. 666 പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ഹസീബ് മേപ്പാട്ട് നിര്‍മ്മിച്ച ലാല്‍ജോസില്‍ ഒട്ടേറെ വെബ്സീരീസുകളിലൂടെ ശ്രദ്ധേയനായ യുവനടന്‍ ശാരിഖ് ആണ് നായകന്‍. പുതുമുഖ നടി ആന്‍ഡ്രിയ ആന്‍ ആണ് നായിക. ചിത്രം തിയേറ്ററുകളില്‍ രണ്ടാംവാരം പ്രദര്‍ശനം വിജയകരമായി തുടരുകയാണ്.

പി ആര്‍ സുമേരന്‍

വിവാദങ്ങള്‍ക്ക് വിരാമമാകുന്നു; മനീഷ് കുറുപ്പിന്‍റെ ‘വെള്ളരിക്കാപ്പട്ടണം’ തിയേറ്ററിലേക്ക്

0

കൊച്ചി: സംവിധായകന്‍ മനീഷ് കുറുപ്പ് കഥയും തിരക്കഥയും ഒരുക്കി സംവിധാനം ചെയ്ത ‘വെള്ളരിക്കാപ്പട്ടണം’ പ്രേക്ഷകരിലേക്കെത്തുന്നു. ഏപ്രില്‍ 8 ന് ചിത്രം തിയേറ്ററില്‍ റിലീസ് ചെയ്യും. പുതുമയുള്ള പ്രമേയവുമായി കുടുംബ സദസ്സുകളിലേക്കെത്തുന്ന ‘വെള്ളരിക്കാപ്പട്ടണം’ ഇതിനോടകം ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമയാണ്. ചിത്രത്തിന്‍റേതായി പുറത്തുവന്ന ഗാനങ്ങളെല്ലാം ലക്ഷക്കണക്കിന് സംഗീത ആസ്വാദകരുടെ മനം കവര്‍ന്ന പാട്ടുകളായിരുന്നു. ഇതിനിടെ ചിത്രത്തിനെതിരെയും സംവിധായകനെതിരെയും മലയാളസിനിമയിലെ ഒരു പ്രബല വിഭാഗം നടത്തിയ പ്രതിരോധങ്ങളെ അതിജീവിച്ചുകൊണ്ടാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുന്നത്.

ചിത്രത്തിന്‍റെ സെന്‍സറിംഗും അനുബന്ധപ്രവര്‍ത്തനങ്ങളും ഇതേപേരില്‍ ഒരുങ്ങുന്ന മറ്റൊരു സിനിമയുടെ താരങ്ങളും അണിയറപ്രവര്‍ത്തകരും തടയാന്‍ ശ്രമിച്ചിരുന്നു. സംവിധായകനെതിരെ ഭീഷണിയും ഉയര്‍ത്തിയിരുന്നു. എന്നാല്‍ സത്യസന്ധമായി തന്‍റെ സിനിമയുമായി മുന്നോട്ട് കുതിച്ച യുവ സംവിധായകന്‍ മനീഷ് കുറുപ്പിന്‍റെ മറ്റൊരു വിജയം കൂടി വിളിച്ചോതുന്നതാണ് ചിത്രത്തിന്‍റെ റിലീസ്. സിനിമ തിയേറ്ററിലെത്തിക്കില്ലെന്ന് വെല്ലുവിളിച്ച പ്രബല വിഭാഗത്തെ അവഗണിച്ചുകൊണ്ടാണ് വെള്ളരിക്കാപ്പട്ടണം ഏപ്രില്‍ 8 ന് തിയേറ്ററിലെത്തുന്നത്. പണവും സ്വാധീനവും കൊണ്ട് ഒന്നും ചെയ്യാനാവില്ലെന്ന ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ചിത്രം വെള്ളിത്തിരയിലെത്തുന്നതോടെ വെളിപ്പെടുന്നത്. പ്രതികാര നടപടികളെ അവഗണിച്ചു കൊണ്ട് ആദ്യം ചിത്രീകരണം ആരംഭിച്ച തന്റെ സിനിമയുമായി മനീഷ് കുറുപ്പ് ധൈര്യപൂർവം മുന്നോട്ട് പോയതിന്റെ ഫലമാണ് ജനങ്ങളുടെ മുന്നിലേക്ക് ഇപ്പോൾ സിനിമ എത്തുവാൻ കാരണം. പണവും സ്വാധീനവും ഉപയോഗിച്ച് സാധാരണക്കാരന്റെ ഇഛാശക്തിയെ വിലക്കു വാങ്ങാൻ കഴിയില്ലെന്ന മുന്നറിയിപ്പാണ് സിനിമയുടെ റിലീസോടെ തെളിയിച്ചു തരുന്നത്. ‘വെള്ളരിക്കാപ്പട്ടണം’ മലയാള സിനിമക്ക്‌ ഇതുവരെ പരിചിതമല്ലാത്ത ആശയമാണ് പങ്കുവെക്കാൻ ശ്രമിക്കുന്നത്. തീർച്ചയായും ഈ സിനിമ കാണുന്നവർ അവരുടെ സ്വന്തം ജീവിതത്തിലേക്ക് ആ ആശയത്തെ പകർത്തുവാൻ ശ്രമിക്കുമെന്ന് ഉറപ്പാണ്. അത്കൊണ്ട് തന്നെയാണ് നമുക്ക് ഏറെ പ്രിയപ്പെട്ട മുൻ മന്ത്രിമാരായ ഷൈലജ ടീച്ചറും, വി എസ് സുനിൽ കുമാറും ഈ സിനിമയുടെ ഭാഗം ആയി മാറിയത്. ചുരുക്കം അണിയറ പ്രവർത്തകരെ മാത്രം ഏകോപിപ്പിച്ചുകൊണ്ട് മലയാളത്തിൽ ഇന്നുവരെ പരിചിതമല്ലാത്ത ഫ്രീ പ്രൊഡക്ഷൻ ഷൂട്ടിംഗ് എന്ന രീതിയിൽ ആണ് സിനിമ ചിത്രീകരിച്ചത്.. സംവിധായകൻ മനീഷ് കുറുപ്പ് പറയുന്നു.ഇന്നത്തെ തലമുറയുടെ അലസതയിലേക്കുള്ള ചൂണ്ടുപലക കൂടിയാണ് ഈ സിനിമ. ജീവിത വഴിയിലെ വിജയപാതകളെ തിരഞ്ഞെടുക്കാന്‍ പുതുതലമുറയെ പ്രേരിപ്പിക്കുന്ന ചിത്രം കൂടിയാണ് വെള്ളരിക്കാപ്പട്ടണം. പ്രണയം, സൗഹൃദം, ആത്മബന്ധങ്ങൾ എല്ലാം ചിത്രം ഒപ്പിയെടുത്തിട്ട് ഉണ്ട്. സ്നേഹാർദ്രമായ രണ്ട് പ്രണായനുഭവങ്ങൾ കൂടി ഈ ചിത്രം പങ്കുവയ്ക്കുന്നു.

മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൂടെ ബാലതാരമായി സിനിമയില്‍ അരങ്ങേറ്റം കുറിച്ച യുവനടന്‍ ടോണി സിജിമോനാണ് ചിത്രത്തിലെ നായകന്‍.സൂപ്പര്‍ഹിറ്റ് ചിത്രങ്ങളായിരുന്ന പളുങ്ക്, മാടമ്പി, ചോട്ടാമുംബൈ,മായാവി, ഹലോ, ഭ്രമരം തുടങ്ങിയ ചിത്രങ്ങളില്‍ ബാലതാരമായാണ് ടോണി സിജിമോന്‍ സിനിമയിലേക്കെത്തുന്നത്.അഭിനേതാക്കള്‍-ടോണി സിജിമോന്‍, ജാന്‍വി ബൈജു, ഗൗരി ഗോപിക, ബിജു സോപാനം, ജയന്‍ ചേര്‍ത്തല, എം ആര്‍ ഗോപകുമാര്‍, കൊച്ചുപ്രേമന്‍, ജയകുമാര്‍, ദീപു നാവായിക്കുളം, കവിത, മഞ്ജു പുനലൂര്‍, സൂരജ് സജീവ് . ബാനര്‍-മംഗലശ്ശേരില്‍ മൂവീസ്, സംവിധാനം- മനീഷ് കുറുപ്പ്, ക്യാമറ-ധനപാല്‍, സംഗീതം-ശ്രീജിത്ത് ഇടവന,ഗാനരചന-കെ ജയകുമാര്‍ ഐ.എ.എസ്, മനീഷ് കുറുപ്പ്. സംവിധാനസഹായികള്‍-വിജിത്ത് വേണുഗോപാല്‍, അഖില്‍ ജെ പി, ജ്യോതിഷ് ആരംപുന്ന, മേക്കപ്പ്-ഇര്‍ഫാന്‍ ഇമാം, സതീഷ് മേക്കോവര്‍, സ്റ്റില്‍സ്- അനീഷ് വീഡിയോക്കാരന്‍, കളറിസ്റ്റ് – മഹാദേവന്‍, സി ജി-വിഷ്ണു പുളിയറ, മഹേഷ് കേശവ്, ടൈറ്റില്‍ ഡിസൈന്‍-സുധീഷ് കരുനാഗപ്പള്ളി, ടെക് സപ്പോര്‍ട്ട്-ബാലു പരമേശ്വര്‍, പി ആര്‍ ഒ – പി ആര്‍ സുമേരന്‍, പരസ്യകല- കൃഷ്ണപ്രസാദ് കെ വി, സൗണ്ട് ഡിസൈന്‍-ഷൈന്‍ പി ജോണ്‍, ശബ്ദമിശ്രണം-ശങ്കര്‍ എന്നിവരാണ് വെള്ളരിക്കാപ്പട്ടണത്തിന്‍റെ അണിയറപ്രവര്‍ത്തകര്‍. പി.ആർ.സുമേരൻ.

മമ്മൂട്ടി, നിസാം ബഷീർ ചിത്രം; ചിത്രീകരണം ആരംഭിച്ചു

0

ഏപ്രിൽ മൂന്ന് മുതൽ മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്യും

“കെട്ട്യോളാണ് എന്റെ മാലാഖ” എന്ന ചിത്രത്തിനുശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം ചാലക്കുടിയിൽ ആരംഭിച്ചു. ചിത്രത്തിൻ്റെ പൂജയും സിച്ച് ഓൺ കർമവും ചാലക്കുടിയിൽ നടന്നു. മമ്മൂട്ടിയുടെ നിർമ്മാണ സംരംഭമായ മമ്മൂട്ടി കമ്പനി ആണ് ചിത്രം നിർമ്മിക്കുന്നത്. മമ്മൂട്ടിയും നിസാം ബഷീറും ആദ്യമായി ഒന്നിക്കുന്ന ഈ ത്രില്ലർ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് അഡ്വഞ്ചഴ്സ് ഓഫ് ഓമനക്കുട്ടൻ, ഇബിലീസ്’ തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ സമീർ അബ്ദുൾ ആണ്. ഏപ്രിൽ മൂന്ന് മുതൽ മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്യും.

ഷറഫുദ്ദീൻ, കോട്ടയം നസീർ, ജഗദീഷ്, സഞ്ജു ശിവറാം, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, ബാബു അന്നൂർ, അനീഷ് ഷൊർണൂർ, റിയാസ് നർമ്മകല, ജോർഡി പൂഞ്ഞാർ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നിമീഷ് രവിയാണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം. ഗരുഡ ഗമന വൃഷഭ വാഹന എന്ന കന്നഡത്തിലെ സൂപ്പർഹിറ്റ് ചിത്രത്തിലൂടെ ശ്രദ്ധേയനായ മിഥുൻ മുകുന്ദൻ ആണ് സംഗീതം നിർവഹിക്കുന്നത്. എൻ.എം ബാദുഷയാണ് ചിത്രത്തിൻ്റെ സഹനിർമാതാവ്.

എഡിറ്റിംഗ് – കിരൺ ദാസ്, കലാസംവിധാനം – ഷാജി നടുവിൽ, പ്രൊഡക്ഷൻ കൺട്രോളർ – പ്രശാന്ത് നാരായണൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – ഔസേപ്പച്ചൻ, മേക്കപ്പ് – റോണക്സ് സേവ്യർ & എസ്.ജോർജ്, കോസ്റ്റ്യൂം – സമീറ സനീഷ്, പി.ആർ.ഒ – പി.ശിവപ്രസാദ്, സ്റ്റിൽസ് – ശ്രീനാഥ് എൻ ഉണ്ണികൃഷ്ണൻ എന്നിവരാണ് മറ്റ് പ്രധാന അണിയറപ്രവർത്തകർ. കൊച്ചിയാണ് ചിത്രത്തിൻറെ മറ്റൊരു പ്രധാന ലൊക്കേഷൻ.

ഇതും വരേയും പേരിടാത്ത ചിത്രം, മമ്മൂട്ടി കമ്പനിയുടെ രണ്ടാമത്തെ നിർമാണ സംരംഭം ആണ്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത് മമ്മൂട്ടി നായകനാകുന്ന ‘നൻപകൽ നേരത്ത് മയക്കം’ ആണ് മമ്മൂട്ടി കമ്പനിയുടെ ആദ്യ ചിത്രം. റിലീസിനായി ഒരുങ്ങികൊണ്ടിരിക്കുന്ന ചിത്രത്തിൻ്റെ ഔദ്യോഗിക ടീസർ സോഷ്യൽ മീഡിയയിൽ റിലീസായി ഇതിനോടകം വളരെ ഗംഭീര അഭിപ്രായം നേടിക്കഴിഞ്ഞു. റത്തീന സംവിധാനം ചെയ്ത ചിത്രം ‘പുഴു’ ആണ് അടുത്തതായി പുറത്തിറങ്ങാനിരിക്കുന്ന മമ്മൂട്ടി ചിത്രം. സോണി ലൈവ് ഒടിടിയിലൂടെയാണ് ചിത്രം പുറത്തിറങ്ങുന്നത്.