HomeMoviesആദി പിനിസെറ്റിയും നിക്കി ഗൽറാണിയും വിവാഹിതരാകുന്നു

ആദി പിനിസെറ്റിയും നിക്കി ഗൽറാണിയും വിവാഹിതരാകുന്നു

സിനിമ താരങ്ങളായ ആദിയും നിക്കി ഗൽറാണിയും വിവാഹിതരാകുന്നു. മാർച്ച് 24 ന് സുഹൃത്തുക്കളുടേയും കുടുംബാംഗങ്ങളുടെയും സാന്നിധ്യത്തിൽ വിവാഹനിശ്ചയം കഴിഞ്ഞു എന്ന് ഇരുവരും അവരുടെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ചു.

വിവാഹ നിശ്ചയ ചിത്രങ്ങൾ ഇരുവരും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട് . വിവാഹ നിശ്ചയചിത്രത്തോടൊപ്പം ഇരുവരും കുറിച്ചത് ഇങ്ങനെ :

” കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഞങ്ങൾ പരസ്പരം കണ്ടെത്തി, അത് ഇപ്പോൾ ഔദ്യോഗികമാണ്. 24.3.2022 ഈ ദിവസം ഞങ്ങൾക്ക് ശരിക്കും സവിശേഷമായിരുന്നു. ഇരുവരുടെയും വീട്ടുകാരുടെ സാന്നിധ്യത്തിൽ വിവാഹ നിശ്ചയം കഴിഞ്ഞു. ഞങ്ങൾ ഒരുമിച്ച് ഈ പുതിയ യാത്ര ആരംഭിക്കുമ്പോൾ നിങ്ങളുടെ എല്ലാ സ്നേഹവും അനുഗ്രഹവും തേടുന്നു.”

English Summary : Aadhi Pinisetty and Nikki Galrani announce their engagement

RELATED ARTICLES
- Advertisment -

Most Popular