Home Blog Page 311

രൺബീർ-ആലിയ വിവാഹം രൺബീറിന്റെ ബാന്ദ്രയിലെ വസതിയിൽ

0
ഏപ്രിൽ 14 ന് രൺബീർ കപൂറും ആലിയ ഭട്ടും വിവാഹിതരാകുന്നു.ആലിയ ഭട്ടിന്റെയും രൺബീർ കപൂറിന്റെയും വിവാഹം നാല് ദിവസത്തെ ആഘോഷമായിരിക്കുമെന്ന് ആലിയയുടെ അമ്മാവൻ റോബിൻ ഭട്ട് പറഞ്ഞു. യഥാക്രമം ഏപ്രിൽ 14, 13 തീയതികളിൽ കല്യാണവും മെഹന്ദി ചടങ്ങുകൾ നടക്കുമെന്നും അദ്ദേഹം പറഞ്ഞു.ഇന്ത്യ ടുഡേയിൽ വന്ന ഒരു അഭിമുഖത്തിലാണ് വിവാഹ തീയതി അദ്ദേഹം സ്ഥിരീകരിച്ചത്.ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുക്കും. അഞ്ച് വർഷത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാകുന്നത്.

കൊച്ചി ലുലു മാൾ ഇളക്കി മറിച്ച് റോക്കി ഭായ്

0

കൊച്ചി ലുലു മാൾ ഇളക്കി മറിച്ച് റോക്കി ഭായ് ,കെ.ജി.എഫ്:ചാപ്റ്റർ 2 ചിത്രത്തിന്റെ പ്രചാരണ പരിപാടികൾക്ക് വേണ്ടിയാണ് അദ്ദേഹം കേരളത്തിൽ എത്തിയത് വീഡിയോ കാണാം https://youtu.be/lKf8mxPsVHY

റോക്കി ഭായ് കേരളത്തിൽ എത്തി

0

റോക്കി ഭായ് കേരളത്തിൽ എത്തി, കെ.ജി.എഫ്:ചാപ്റ്റർ 2 ചിത്രത്തിന്റെ പ്രചാരണ പരിപാടികൾക്ക് വേണ്ടിയാണ് അദ്ദേഹം കേരളത്തിൽ എത്തിയത് വീഡിയോ കാണാം https://youtu.be/KCW9H-0ZcfU

മൂന്ന് ഭാഷകളിൽ ‘സങ്ക്’; നിഗൂഢതയും ഭയവും നിറച്ച ബഹുഭാഷ ഹൊറർ ചിത്രത്തിൻ്റെ പോസ്റ്റർ പുറത്തിറങ്ങി

0

ആർ. ബി. പ്രൊഡക്ഷൻസിൻ്റെ ബാനറിൽ രാജേഷ് കുമാർ സംവിധാനം ചെയ്ത് വിശാഖ് വിശ്വനാഥനോടൊപ്പം നിർമാണവും വഹിക്കുന്ന ബഹുഭാഷ ഹൊറർ ചിത്രത്തിൻ്റെ പോസ്റ്റർ പുറത്തിറങ്ങി. ‘അന്ത്’ എന്ന പേരിൽ ഹിന്ദിയിലും ‘സങ്ക്’ എന്ന പേരിൽ ഇംഗ്ലീഷിലും, തമിഴിലുമായി പുറത്തിറങ്ങുന്ന ഈ ഹൊറർ ചിത്രം ഒ ടി ടി റിലീസായിട്ടാണ് ഒരുങ്ങുന്നത്. ചിത്രത്തിൻ്റെ ഔദ്യോഗിക ട്രെയിലർ ഉടൻ തന്നെ പുറത്തിറങ്ങും.

രൂപേഷ് കുമാർ തിരക്കഥ ഒരുക്കുന്ന ഈ ചിത്രത്തിൻ്റെ എക്സിക്യൂട്ടീവ് നിർമാതാവ് അരുൺ കുമാർ ഗുപ്തയാണ്. പവൻ സിംഗ് റാതോട്, പ്രബിൽ നായർ എന്നിവർ ചേർന്ന് ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നു. എസ് വി പ്രൊഡക്ഷൻസ് ആണ് പ്രോജക്ട് ഡിസൈൻ ചെയ്തിരിക്കുന്നത്. സംഘടനം: അഷ്റഫ് ഗുരുക്കൾ, പ്രോജക്റ്റ് ഡിസൈൻ: സഹീർ റഹ്മാൻ, പി ആർ ഓ: പി ശിവപ്രസാദ് എന്നിവരാണ് ചിത്രത്തിൻ്റെ മറ്റ് അണിയറപ്രവർത്തകർ.

” കോശിച്ചായന്റെ പറമ്പ് “
ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ്

0

യുവനടൻ രതീഷ് കൃഷ്ണൻ, രേണു സൗന്ദർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സാജിർ സദാഫ് തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന “കോശിച്ചായന്റെ പറമ്പ് “എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ,പ്രശസ്ത ചലച്ചിത്രതാരം ഉണ്ണിമുകുന്ദൻ തന്റെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.സലീംകുമാർ, ജാഫർ ഇടുക്കി,സോഹൻ സീനുലാൽ,കിച്ചു ടെല്ലസ്,അഭിറാം രാധാകൃഷ്ണൻ, രഘുനാഥ്,ഗോപാൽ ജി വടയാർ,റീന ബഷീർ,ഗീതി സംഗീത എന്നിവരാണ് ഈ ചിത്രത്തിലെ മറ്റു പ്രമുഖ താരങ്ങൾ.സാന്ദ്ര പ്രീഫോംസിന്റെ ബാനറിൽ കെ പി ജോണി നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം കണ്ണൻ പട്ടേരി നിർവ്വഹിക്കുന്നു.എഡിറ്റർ-ജസ്സൽ സഹീർ.പ്രൊഡക്ഷൻ കൺട്രോളർ-നിസ്സാർ മുഹമ്മദ്,കല-സന്തോഷ് വെഞ്ഞാറമൂട്, മേക്കപ്പ്-പട്ടണം ഷാ, വസ്ത്രാലങ്കാരം-ഗഫൂർ,അസോസിയേറ്റ് ഡയറക്ടർ-ബിച്ചു, നവാസ്, പശ്ചാത്തല സംഗീതം-സിബു സുകുമാരൻ,ആക്ഷൻ-അഷറഫ് ഗുരുക്കൾ,സ്റ്റിൽസ്-ഹരിസ്,പരസ്യകല-ഐക്യൂറ,ഓഫീസ് നിർവ്വഹണം-വിന്നി കരിയാട്,പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-ഗൗതം കൃഷ്ണ, പ്രൊഡക്ഷൻ മാനേജർ-സജിത് സത്യൻ,പി ആർ ഒ-എ എസ് ദിനേശ്.

വിശാലിൻ്റെ  ‘ ലാത്തി ‘ യുടെ  ഫസ്റ്റ് ലുക്ക്  തെന്നിന്ത്യൻ താരങ്ങൾ പുറത്തു വിട്ടു!

0

ക്ഷൻ ഹീറോ വിശാലിൻെറ 32- മത്തെ സിനിമയായ ‘ ലാത്തി ‘ യുടെ  ഫസ്റ്റ് ലുക്ക് പോസ്റ്റർ, മലയാളത്തിൽ പൃഥ്വിരാജും തമിഴിൽ കാർത്തിയും ഉൾപ്പെടെ നിരവധി താരങ്ങൾ ചേർന്ന് തങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ റീലീസ് ചെയ്തു . നടന്മാരായ രമണയും നന്ദയും ചേർന്ന് റാണാ പ്രൊഡക്ഷൻ്റെ ബാനറിൽ നിർമ്മക്കുന്ന ഈ പ്രഥമ ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ഏ.വിനോദ് കുമാറാണ്. തമിഴ്, മലയാളം, തെലുങ്ക്, കന്നടം, ഹിന്ദി എന്നീ അഞ്ചു ഭാഷകളിലാണ് ചിത്രം അണിഞ്ഞൊരുങ്ങുന്നത്. ആക്ഷനും വൈകാരികതയും സമ്മിശ്രമായി ഇഴ പിന്നിയ  പോലീസ് സ്റ്റോറിയാണ് ‘ ലാത്തി ‘ ക്ക് അവലംബം. സുനൈനയാണ് ചിത്രത്തിൽ വിശാലിൻ്റെ നായിക. ഒരു മലയാളി നടനാണ്  ഇതിലെ ശക്തമായ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അതാരാണെന്ന വിവരം ഇതു വരെ അണിയറക്കാർ പുറത്തു വിട്ടിട്ടില്ല.നടൻ പ്രഭുവും മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. യുവൻ ഷങ്കർ രാജ ചിത്രത്തിൻ്റെ സംഗീത സംവിധാനവും, ബാലസുബ്രഹ്മണ്യം ഛായഗ്രഹണവും നിർവഹിക്കുന്നു. ‘ ലാത്തി ‘ യുടെ ചിത്രീകരണം ഹൈദരാബാദിൽ  നടന്നു വരുന്നു. ഇതിലെ സാഹസികമായ സ്റ്റണ്ട് രംഗങ്ങൾ ഒരുക്കുന്നത് പീറ്റർ ഹെയിനാണ്.   
സി.കെ.അജയ് കുമാർ, പി ആർ ഒ

വിജയ്‌യുടെ 66 )o ചിത്രം പ്രഖ്യാപിച്ചു

0

ദളപതി വിജയിയുടെ പുതിയ ചിത്രം പ്രഖ്യാപിച്ചു. ചിത്രത്തിന് താൽക്കാലികമായി ‘ദളപതി 66’ എന്നാണ് പേരിട്ടിരിക്കുന്നത്. തെലുങ്ക് സംവിധായകൻ വംശി പൈടിപള്ളിയാണ് ‘ദളപതി 66’ സംവിധാനം ചെയ്യുന്നത്. വിജയ്‌യ്‌ക്കൊപ്പം നായികയായി രശ്മിക മന്ദാനയാണ് എത്തുന്നത്.

ദളപതി 65 എന്നപേരിൽ അറിയപ്പെടുന്ന ബീസ്റ്റ് ആണ് വിജയ്‌യുടെ അടുത്തതായി പുറത്തിറങ്ങുന്ന ചിത്രം. ഏപ്രിൽ 13 ന് ആണ് ബീസ്റ്റ് തീയറ്ററുകളിൽ എത്തുന്നത്

English Summary : vijay 66th movie announced

നടി വിമല രാമനും വിനയ് റായിയും വിവാഹിതരാകുന്നു ?

0

തെന്നിന്ത്യൻ നടി വിമല രാമനും കോളിവുഡ് നടൻ വിനയ് റായിയും ഉടൻ വിവാഹിതരാകാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. ഇരുവരും ഏറെ നാളായി പ്രണയത്തിലാണെന്നാണ് സൂചന. അതേസമയം, താരങ്ങളോ അവരുടെ കുടുംബങ്ങളോ ഇവരുടെ വിവാഹ വാർത്ത സ്ഥിരീകരിച്ചിട്ടില്ല. ഓസ്‌ട്രേലിയൻ സ്വദേശിയാണ് വിമലാ രാമൻ.

‘പ്രണയകാലം’, ‘കോളേജ് കുമാരൻ’, ‘സമയം’, ‘റോമിയോ’, ‘ഒപ്പം’, എന്നിവയുൾപ്പെടെയുള്ള മലയാള സിനിമകളിലൂടെ പ്രശസ്തയാണ് വിമലാ രാമൻ. മലയാളം, തെലുങ്ക്, തമിഴ്, ഇംഗ്ലീഷ് ഭാഷകളില്‍ ഒട്ടേറെ ചിത്രങ്ങളില്‍ വിമലാരാമൻ വേഷമിട്ടിട്ടുണ്ട് . ‘ഉന്നാലെ ഉന്നാലെ’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് വിനയ് അഭിനയ രംഗത്തേക്ക് കടന്നുവന്നത്, തുപ്പരിവാലന്‍ എന്ന ചിത്രത്തിൽ വില്ലനായും പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

English Summary : Actors Vimala Raman and Vinay Rai to tie the knot soon?

ചുവന്ന പട്ടുസാരിയിൽ മീനാക്ഷി

0

താരപുത്രി മീനാക്ഷിയുടെ ചിത്രങ്ങൾ എന്നും ആവേശത്തോടെയാണ് ആരാധകർ സ്വീകരിക്കുന്നത്. ഇപ്പോൾ ചുവന്ന പട്ടുസാരിയിൽ സുന്ദരിയായി മീനാക്ഷി തന്റെ പുതിയ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ്.

ചുവന്ന പട്ടുസാരിയിൽ സിമ്പിൾ മേക്കപ്പിലാണ് താരം. എപ്പോഴും സിമ്പിൾ ലുക്കിൽ സുന്ദരിയായാണ് താരം എത്തുന്നത്.

English Summary : Meenakshi Dileep in saree

നിറവയറിൽ അതിസുന്ദരിയായി സോനം കപൂർ

0

നിറവയറിൽ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ച് നടി സോനം കപൂർ . അഭിലാഷ ദേവ്നാനിയും റിയ കപൂറും ചേർന്നാണ് സോനത്തെ ഫോട്ടോഷൂട്ടിനുവേണ്ടി ഒരുക്കിയിരിക്കുന്നത്. വെള്ള പട്ടുസാരിക്കൊപ്പം ‘അമ്മ സുനിത കപൂറിന്റെ ആഭരണങ്ങളാണ് സോനം അണിഞ്ഞത്. സോനം കപൂറിന്റെ പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

2022 മാർച്ചിലാണ്‌ താന്‍ ഗർഭിണിയാണെന്ന വാർത്ത സോനം ആരാധകരുമായി പങ്കുവയ്ക്കുന്നത്. 2018ലായിരുന്നു സോനവും ആനന്ദ് അഹൂജയും തമ്മിലുള്ള വിവാഹം.

English Summary: Sonam Kapoor shows off her baby bump in special photoshoot

” തല്ലുമാല “ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ്

0

ടൊവിനോ തോമസ്,ഷൈൻ ടോം ചാക്കോ,കല്യാണി പ്രിയദർശൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന “തല്ലുമാല ” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.

‘അനുരാഗ കരിക്കിൻ വെള്ളം, ഉണ്ട്,ലവ് എന്നി ചിത്രങ്ങൾക്കു ശേഷം ഖാലിദ് റഹ്മാൻ ഒരുക്കുന്ന ഈ ചിത്രത്തിൽ ലുക്ക്മാന്‍, ചെമ്പൻ വിനോദ്, ജോണി ആന്റണി, ഓസ്റ്റിന്‍, അസീം ജമാല്‍ തുടങ്ങിയ മറ്റു പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.ആഷിക് ഉസ്മാന്‍ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ രചന മുഹ്‌സിന്‍ പരാരി, അഷ്‌റഫ് ഹംസ എന്നിവർ ചേർന്ന് നിർവ്വഹിക്കുന്നു.ക്യാമറ-ജിംഷി ഖാലിദ്, സംഗീതം-വിഷ്ണു വിജയ്, ഗാനരചന-മുഹ്‌സിന്‍ പരാരി,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-സുധര്‍മന്‍ വള്ളിക്കുന്ന്,എഡിറ്റര്‍- നിഷാദ് യൂസഫ്,ആര്‍ട്ട്- ഗോകുല്‍ദാസ്,മേക്കപ്പ്- റോണക്‌സ് സേവ്യർ,ചീഫ് അസോസിയേറ്റ്-റഫീഖ് ഇബ്രാഹിം,ഡിസൈന്‍- ഓള്‍ഡ്‌മോങ്ക്,സ്റ്റില്‍സ്- വിഷ്ണു തണ്ടാശ്ശേരി,പി ആർ ഒ-എ എസ് ദിനേശ്.

രജിഷ വിജയൻ നായികയാകുന്ന ‘കീടം ‘ടീസ്സർ റിലീസ്

0

ഖോ ഖോ എന്ന ചിത്രത്തിനുശേഷം രാഹുൽ റിജി നായർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘കീടം ‘ എന്ന സിനിമയുടെ ഒഫിഷ്യൽ ടീസ്സർ, പ്രശസ്ത ചലച്ചിത്ര താരം ടൊവിനോ തോമസ്സ് തന്റെ ഫേയ്സ് ബുക്ക് പേജിലൂടെ റിലീസ് ചെയ്തു രജിഷ വിജയൻ, ശ്രീനിവാസൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.വിജയ് ബാബു, രഞ്ജിത് ശേഖർ നായർ, മണികണ്ഠൻ പട്ടാമ്പി, ആനന്ദ് മൻമധൻ , മഹേഷ്‌ എം നായർ എന്നിവരാണ് മറ്റ് താരങ്ങൾ.

ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസ് ന്റെ ബാനറിൽ സുജിത് വാരിയർ, ലിജോ ജോസഫ്, രഞ്ചൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. രാകേഷ് ധരൻ ആണ് ചായഗ്രഹണം. ക്രിസ്റ്റി സെബാസ്റ്റ്യൻ എഡിറ്റ്‌ ചെയുന്ന കീടം ഒരു ത്രില്ലർ ചിത്രം ആണ്.വിനീത് വേണു, ജോമ് ജോയ്, ഷിന്റോ കെ എസ് എന്നിവർ കോ പ്രൊഡ്യൂസ് ചെയ്യുന്ന സിനിമയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ പ്രണവ് പി പിള്ളയാണ്. സംഗീതം-സിദ്ധാർത്ഥ പ്രദീപ്‌, പോസ്റ്റ്‌ പ്രൊഡക്ഷൻ സൂപ്പർവൈസർ -അപ്പു എൻ ഭട്ടതിരി, പ്രൊഡക്ഷൻ ഡിസൈൻ -പ്രതാപ് രവീന്ദ്രൻ, സൗണ്ട് മിക്സ്‌ – വിഷ്ണു പി സി, സൗണ്ട് ഡിസൈൻ – സന്ദീപ് കുരിശേരി, വരികൾ – വിനായക് ശശികുമാർ, കളറിസ്റ്റ് – ലിജു പ്രഭാകർ, പ്രൊഡക്ഷൻ കൺട്രോളർ – ജെ പി മണക്കാട്,കല സംവിധാനം -സതീഷ് നെല്ലായ, വസ്ത്രാലങ്കാരം -മെർലിൻ, മേക്കപ്പ് -രതീഷ് പുൽപള്ളി, സ്റ്റണ്ട്സ് -ഡേയ്ഞ്ചർ മണി, അസോസിയേറ്റ് ഡയറക്ടർ- ബെൽരാജ് കളരിക്കൽ, ശ്രീകാന്ത് മോഹൻ, ടൈറ്റിൽ കാലിഗ്രഫി – സുജിത് പണിക്കാം, ഡിസൈൻ – മമ്മിജോ, പ്രോമോ സ്റ്റിൽസ് – സെറീൻ ബാബു,പി ആർ ഒ-എ എസ് ദിനേശ്.