Home Blog Page 251

മകൻ പിറന്ന സന്തോഷം പങ്കുവെച്ച് തമിഴ് സംവിധായകൻ ആറ്റ്ലി

0

തമിഴ് സംവിധായകൻ ആറ്റ്ലിയ്ക്കും ഭാര്യ പ്രിയയ്ക്കും ഒരു ആൺ കുഞ്ഞ് പിറന്നു. ചൊവ്വാഴ്ചയാണ് ട്വിറ്ററിൽ കൂടെ ആറ്റ്ലി ഈ സന്തോഷ വാർത്ത പങ്കുവെച്ചത്. ” അവർ പറഞ്ഞത് ശരിയാണ്. ലോകത്തു ഇതുപോലെ മറ്റൊരു വികാരമില്ല, ഞങ്ങളുടെ കുഞ്ഞ് ഇവിടെയുണ്ട്.” രക്ഷാകർത്വത്വത്തിന്റെ ആവേശകരമായ ഒരു പുതിയ സാഹസികത ഇന്ന് ആരംഭിക്കുന്നു! അനുഗ്രഹിക്കപെട്ടിരിക്കുന്നു, നന്ദി സന്തോഷം, ആറ്റ്ലി കുറിച്ചു.

പുതിയ മാതാപിതാക്കൾക്കു ആശംസകൾ നേർന്നുകൊണ്ട് നിരവധി താരങ്ങളും കമന്റ്‌ പങ്കുവെച്ചിട്ടുണ്ട്. എ ആർ റഹ്മാന്റെ മകൻ എ ആർ അമീൻ, സാമന്ത റൂത്ത് പ്രഭു, കല്യാണി പ്രിയദർശൻ തുടങ്ങിയവരും ആറ്റ്ലിക്കും പ്രിയക്കും ആശംസകൾ നേർന്നു. ഇതുവരെ നാലു ചിത്രങ്ങൾ മാത്രമേ സംവിധാനം ചെയ്തിട്ടുള്ളുവെങ്കിലും തമിഴകത്ത് തന്റെതായൊരിടം കണ്ടെത്തിയ സംവിധായകനാണ് ആറ്റ്ലി. ആറ്റ്ലിയുടെ മെർസൽ, തെരി, ബിഗിൽ എന്നി മൂന്ന് ചിത്രങ്ങളിലും വിജയ് ആയിരുന്നു നായകൻ. നാലാമത്തെ ചിത്രമായ ‘ജവാൻ’ ആറ്റ്ലിയുടെ ബോളിവുഡ് അരങ്ങേറ്റം കൂടിയാണ്. ഷാരുഖ് ഖാനാണ് ജവാനിലെ നായകൻ. 

തരംഗമായി ദസറ ടീസർ, 13 മില്യൺ വ്യൂസ്

0

നാച്ചുറൽ സ്റ്റാർ നാനിയുടെ മാസ്സ് ആക്ഷൻ എന്റർടെയ്നർ ദസറയുടെ ടീസർ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. ടീസറിന് ഇതിനോടൊപ്പം തന്നെ പാൻ ഇന്ത്യാതലത്തിൽ അതിഗംഭീര അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. നാനിയുടെ വ്യത്യസ്ത വേഷപ്പകർച്ചയും ടീസറിലെ അസാധാരണ പ്രകടനവും ഇതിനോടകം തന്നെ പ്രേക്ഷകർക്കിടയിൽ ചർച്ചയായി കഴിഞ്ഞു.

ട്രെയിലറിൽ കാണിച്ചിരിക്കുന്നതുപോലെ, തെലങ്കാനയിലെ ഗോദാവരികാനിയിലെ കൽക്കരി ഖനികളിൽ ജോലി ചെയ്യുന്ന ആളുകളെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്. പുറത്തിറങ്ങിയ എല്ലാ ഭാഷകളിലും ട്രെൻഡിങ് ലിസ്റ്റിലാണ് ടീസർ ഇടം പിടിച്ചിരിക്കുന്നത്.
24 മണിക്കൂറിനുള്ളിൽ വീഡിയോ 13 മില്യൺ വ്യൂസ് എന്ന റെക്കോർഡ് നേട്ടം സ്വന്തമാക്കി. എസ്‌എൽവി സിനിമാസിന്റെ ബാനറിൽ സുധാകർ ചെറുകുരി നിർമ്മിക്കുന്ന ചിത്രത്തിൽ കീർത്തി സുരേഷാണ് നായിക. ദസറ മാർച്ച് 30 ന് പാൻ ഇന്ത്യ റിലീസ് ചെയ്യും. പി ആർ ഒ ശബരി

അ‍ർജുനും അനശ്വരയും മമിതയും ഒന്നിക്കുന്ന ‘പ്രണയവിലാസ’ത്തിലെ ആദ്യ ഗാനം

0

സൂപ്പർ ഹിറ്റായ ‘സൂപ്പർ ശരണ്യ’യ്ക്ക് ശേഷം ‘അർജ്ജുൻ അശോകനും മമിതാ ബൈജുവും അനശ്വര രാജനും വീണ്ടുമൊന്നിക്കുന്ന ’പ്രണയവിലാസം‘ സിനിമയിലെ ആദ്യ ഗാനം പുറത്തിറങ്ങി. ‘കാതൽ മരങ്ങൾ പൂക്കണേ
നീയൊന്നിറങ്ങി നോക്കണേ…’ എന്ന ഗാനം യൂട്യൂബിൽ ഇതിനകം ശ്രദ്ധ നേടിയിരിക്കുകയാണ്. സുഹൈൽ കോയ എഴുതിയ വരികൾക്ക് ഷാൻ റഹ്മാനാണ് സംഗീതം. ശ്രീജിഷ് സുബ്രഹ്മണ്യൻ, നന്ദ ജെ ദേവൻ എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

പലരുടെ പ്രണയങ്ങളാണ് പാട്ടിലുള്ളത്. പ്രണയമൊഴുകുന്ന മിഴികളുമായി അനശ്വരയും മമിതയും മിയയും മനം മയക്കുന്ന ചിരിയുമായി അർജുനും ഗാനരംഗങ്ങളിലുണ്ട്. വാലന്‍റൈൻ മാസത്തിൽ പ്രണയമഴ പെയ്യും നാളുകളിലാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. ഫെബ്രുവരി 17നാണ് സിനിമയുടെ റിലീസ്.

മിയ, മനോജ് കെ.യു, ഉണ്ണിമായ, ഹക്കീം ഷാജഹാൻ തുടങ്ങി നിരവധി താരങ്ങൾ സിനിമയിലുണ്ട്. നിഖിൽ മുരളിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിബി ചവറ, രഞ്ജിത്ത് നായർ എന്നിവർ ചേർന്നാണ് നിര്‍മ്മാണം. ചവറ ഫിലിംസ്, ന്യൂസ്പേപ്പർ ബോയ് എന്നീ ബാനറുകളിലാണ് സിനിമയുടെ നിർമ്മാണം. ഗ്രീൻ ​റൂം ആണ് ചിത്രം റിലീസിനെത്തിക്കുന്നത്. സീ5 സിനിമയുടെ ഡിജിറ്റൽ റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നു. സാറ്റ്ലൈറ്റ് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത് സീ കേരളമാണ്. ഓഡിയോ റൈറ്റ്സ് തിങ്ക് മ്യൂസിക്കിനാണ്.

ജ്യോതിഷ് എം, സുനു എ.വി എന്നിവ‍ർ ചേര്‍ന്നാണ് കഥയൊരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം ഷിനോസ്, ​എഡിറ്റിം​ഗ് ബിനു നെപ്പോളിയൻ, ഗാനരചന സുഹൈൽ കോയ, മനു മഞ്ജിത്ത്, വിനായക് ശശികുമാർ, സം​ഗീതം ഷാൻ റഹ്മാൻ, ആർട്ട് ഡയറക്ടർ രാജേഷ് പി വേലായുധൻ, മേക്കപ്പ് റോണക്സ് സേവ്യർ, കോസ്റ്റ്യൂം സമീറ സനീഷ്, സൗണ്ട് ഡിസൈൻ ശങ്കരൻ എ.എസ്, കെ.സി സിദ്ധാർത്ഥൻ, സൗണ്ട് മിക്സ് വിഷ്ണു സുജതൻ,

മകളെ അഭിനന്ദിച്ചു കൊണ്ട് ആശ ശരത്

0

നടിയും നർത്തകിയുമായ ആശ ശരത് മലയാളികളുടെ പ്രിയ താരമാണ്. മകൾ കീർത്തന യു കെയിലെ വാർവിക് യൂണിവേഴ്സിറ്റിയിൽ നിന്ന് ബിസിനസ്സ് അനലിസ്റ്റിക്‌സിൽ ബിരുദാനന്തര ബിരുദം നേടിയ സന്തോഷം പങ്കുവെക്കുകയാണ് ആശ ശരത് ഇപ്പോൾ. “എപ്പോഴും ഓർക്കുക, നീ വിശ്വസിക്കുന്നതിലും ധിരയാണ് നീ, വിചാരിച്ചതിലും ശക്തയും, മിടുക്കിയുമാണ്. നീ അറിയുന്നതിലും കൂടുതൽ സ്നേഹിക്കാപ്പെടുന്നവളുമാണെന്ന് ഓർക്കുക. ഞങ്ങൾ നിന്നെ സ്നേഹിക്കുന്നു”. ആശ ശരത് കുറിക്കുന്നു.

ആശ ശരത്തിന്റെ രണ്ടു പെൺമക്കളിൽ ഇളയവളാണ് കീർത്തന. മൂത്ത മകൾ ഉത്തര മെക്കാനിക്കൽ എഞ്ചിനീയറാണ്. 2021 ലെ മിസ്സ്‌ കേരള റണ്ണർ

അപ്പുമായിരുന്ന ഉത്തര

അമ്മയ്ക്കൊപ്പം നൃത്ത വേദികളിൽ സജിവമാണ്. മനോജ്‌ ഖന്നയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘ഖൈദ’ എന്ന ചിത്രത്തിലൂടെ അഭിനയത്തിലും അരങ്ങേറ്റം കുറിച്ച് കഴിഞ്ഞു. 

നാനിയും മൃണാള്‍ താക്കൂര്‍ ചിത്രത്തിന്റെ ഗ്രാന്‍ഡ് ലോഞ്ചിംഗ് നടന്നു

0

തെലുങ്ക് സൂപ്പര്‍ താരം നാനി നായകനാകുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ‘നാനി 30’ എന്നാണ് ചിത്രത്തിന് താത്ക്കാലികമായി നല്‍കിയിരിക്കുന്ന പേര്, സീതാരാമം എന്ന ചിത്രത്തിലൂടെ രാജ്യമെങ്ങും ആരാധകരെ നേടിയ മൃണാള്‍ താക്കൂറാണ് ചിത്രത്തിലെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നാനിയും മൃണാള്‍ താക്കൂറും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്.

നവാഗതനായ ഷൗര്യൂവ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വൈര എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ മോഹന്‍ ചെറുകുറി, ഡോ. വിജേന്ദര്‍ റെഡ്ഡി ടീഗാല, മൂര്‍ത്തി കെ.എസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഹൈദരാബാദില്‍ നടന്ന ചടങ്ങില്‍ മെഗാസ്റ്റാര്‍ ചിരഞ്ജീവി, അശ്വിനി ദത്ത് എന്നിവര്‍ ചേര്‍ന്ന് സ്വിച്ച് ഓണ്‍ കര്‍മ്മങ്ങള്‍ നിര്‍വഹിച്ചു. സംവിധായകരായ ഹനു രാഘവപുടി, വസിസ്ത, വിവേക് ആത്രേയ എന്നിവര്‍ ചേര്‍ന്ന് ആദ്യ ഷോട്ട് പകര്‍ത്തി. പലാശ കരുണ്‍ കുമാര്‍, ഗിരീഷ് അയ്യര്‍, ദേവകട്ട, ചോട്ട കെ നായിഡു, സുരേഷ് ബാബു, ദില്‍ രാജു, റീല്‍സ് ഗോപി-രാം അജന്ത, എ.കെ അനില്‍ സുന്‍കര, മൈത്രി രവി, ഡിവിവി ധനയ്യ, ശ്രാവന്തി രവി കിഷോര്‍, കെ. എസ് രാമറാവു, സാഹു ഗരപതി, ഏഷ്യന്‍ സുനില്‍ തുടങ്ങി നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുത്തു. നാളെ ഹൈദരാബാദില്‍ ഷൂട്ടിംഗിന് തുടക്കമാകും.

ഹൃദയം ഫെയിം ഹെഷാം അബ്ദുള്‍ വഹാബാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം പകരുന്നത്. സാനു ജോണ്‍ വര്‍ഗീസാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. പ്രവീണ്‍ ആന്റണിയാണ് എഡിറ്റിംഗ് നിര്‍വഹിക്കുന്ത്. ജ്യോതിഷ് ശങ്കറാണ് പ്രൊഡക്ഷന്‍ ഡിസൈനര്‍. സതീഷ് ഇവിവി ആണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. ക്രിയേറ്റീവ് പ്രൊഡ്യൂസര്‍- ഭാനു ധീരജ് റായിഡു, കോസ്റ്റിയൂം ഡിസൈനര്‍- ശീതള്‍ ശര്‍മ്മ, പിആര്‍ഒ – ശബരി

വാൾട്ടയർ വീരയ്യയുടെ വിജയാഘോഷ ചടങ്ങിൽ വികാരഭരിത പ്രസംഗവുമായി മെഗാ പവർ സ്റ്റാർ രാംചരൺ

0

മെഗാസ്റ്റാർ ചിരഞ്ജീവി, മാസ് മഹാരാജ രവി തേജ, സംവിധായകൻ ബോബി കൊല്ലി (കെ എസ് രവീന്ദ്ര) മെഗാ മാസ് എന്റർടെയ്‌നർ ‘വാൾട്ടയർ വീരയ്യ’ ജനുവരി 13ന് സംക്രാന്തി റിലീസായി ലോകമെമ്പാടും പ്രദർശനത്തിന് എത്തി തെലുങ്കിലെ നോൺ എസ്.എസ്. ആർ റെക്കോർഡ് തകർത്തിരുന്നു. മൈത്രി മൂവി മേക്കേഴ്‌സിന്റെ ബാനറിൽ നവീൻ യേർനേനിയും വൈ രവിശങ്കറും ചേർന്ന് നിർമ്മിച്ച ‘വാൾട്ടർ വീരയ്യ’, ബോക്സ് ഓഫീസിൽ പുതിയ റെക്കോർഡുകൾ സൃഷ്ടിക്കുകയാണ്.

കഴിഞ്ഞ ദിവസം ചിത്രത്തിൻറെ വിജയാഘോഷം വിജയാഘോഷം ‘വീരയ്യ വിജയ വിഹാരം’ എന്ന പേരിൽ വാറങ്കലിലെ ഹൻമകൊണ്ടയിൽ ഗംഭീരമായി നടന്നു. മെഗാ പവർ സ്റ്റാർ രാം ചരൺ ചടങ്ങിലെ വിശിഷ്ടാതിഥിയായിരുന്നു. വീരയ്യ വിജയവിഹാരത്തിൽ നിരവധി കാണികളും ആരാധകരും പങ്കെടുത്തു. ചടങ്ങിൽ മെഗാസ്റ്റാർ ചിരഞ്ജീവി ഫിലിം യൂണിറ്റിന് ഷീൽഡുകൾ സമ്മാനിച്ചു.

ചടങ്ങിലെ അതിഥിയായി എത്തിയ രാം ചരൺ വികാരനിർഭരമായ പ്രസംഗമായിരുന്നു നടത്തിയത്. “ബ്ലോക്ക്ബസ്റ്റർ നിർമ്മാതാക്കളായ നവീനിനും രവിക്കും അഭിനന്ദനങ്ങൾ. അവർ എനിക്ക് രംഗസ്ഥലം പോലൊരു നാഴികക്കല്ല് സമ്മാനിച്ചു. അവർക്കൊപ്പം പ്രവർത്തിച്ച എല്ലാ നായകന്മാർക്കും കരിയറിലെ മികച്ച സിനിമകൾ നൽകുന്ന നിർമ്മാതാക്കളാണ് അവർ. അവർ അർപ്പണബോധമുള്ള നിർമ്മാതാക്കളാണ്. ശരിക്കും ധൈര്യശാലികളായ നിർമ്മാതാക്കൾ. ബോബിക്ക് വലിയ അഭിനന്ദനങ്ങൾ. ഞാൻ യുഎസിൽ ആയിരുന്നപ്പോൾ റിലീസ് ചെയ്ത സിനിമയാണിത്, റിലീസ് സമയത്ത് നാട്ടിൽ നിന്നും സിനിമ കാണാൻ സാധിക്കാതെ വളരെ അക്ഷമനായാണ് ഞാൻ അവിടെ ഇരുന്നത്.
.സിനിമയിൽ നന്ന(ചിരജീവി) എന്റെ സഹോദരനെപ്പോലെയാണ് കാണുവാൻ സാധിക്കുന്നത്.ഞാനവിടെ ആരാധകരിൽ ഒരാളായാണ് വന്നത്.രവി തേജ ഒരു സീരിയസ് കഥാപാത്രത്തെ കാണുന്നത് ഞാൻ ആസ്വദിച്ചു. അത് പോരാ എന്ന് എനിക്ക് തോന്നി.അങ്ങനെ Netflix-ൽ അവന്റെ ധമാക്ക കണ്ടു. 3 അതിമനോഹരമായ ഗാനങ്ങളും സിനിമയുടെ വിജയത്തിന് പ്രധാന കാരണം ആണെന്ന് വിശ്വസിക്കുന്നു. ദേവിശ്രീ പ്രസാദിന് അഭിനന്ദനങ്ങൾ. ഈ സിനിമയിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ. ഇത്രയും വലിയ വിജയത്തിന് എല്ലാ പ്രേക്ഷകർക്കും നന്ദി,” രാംചരൺ കൂട്ടിച്ചേർത്തു.
പി ആർ ഒ – ശബരി

ചെന്നൈ എയർപോർട്ടിൽ നിന്നും നടി ഖുശ്ബുവിന് മോശം അനുഭവം,മാപ്പ് പറഞ്ഞു എയർ ഇന്ത്യ

0

എയർ ഇന്ത്യയ്ക്കു വിമർശനവുമായി ബി ജെ പി നേതാവും നടിയുമായ ഖുശ്ബു സുന്ദർ. ചെന്നൈ വിമാനത്താവളത്തിൽ നേരിട്ട മോശം അനുഭവം ഖുശ്ബു പരസ്യപ്പെടുത്തി, ട്വിറ്റെറിലൂടെയായിരുന്നു ഖുശ്ബുവിന്റെ പ്രതികരണം. ചെന്നൈ വിമാനത്താവളത്തിൽ എത്തിയ തനിക്കു വീൽ ചെയർ നൽകിയിലെന്നു ഖുശ്ബു പറഞ്ഞു. കാൽ മുട്ടിനു പരിക്ക് ഉള്ളതിനാൽ വീൽ ചെയർ ആവശ്യമായിരുന്നു.

എന്നാൽ വീൽ ചെയർ ലഭിക്കാൻ 30 മിനുട്ട് കാത്ത് നിൽക്കേണ്ടി വന്നെന്നു ഖുശ്ബു പറഞ്ഞു. മറ്റൊരു വിമാനം കമ്പനിയുടെ പക്കൽ നിന്ന് വീൽ ചെയർ കടം വാങ്ങിയാണ് തനിക്കു നൽകിയതെന്നും എയർ ഇന്ത്യക്ക് അവരുടെ സേവനങ്ങൾ ഇനിയും  മെച്ചപെടുത്താൻ സാധിക്കുമെന്നും ഖുശ്ബു ട്വിറ്റ് ചെയ്തു. വിമർശനം ഉയർന്നതിനു പിന്നാലെ ഖുശ്ബുവിനോട് ക്ഷമ ചോദിച്ചു എയർ ഇന്ത്യ രംഗത്തെത്തി. ഖുശ്ബുവിന് ഉണ്ടായ മോശം അനുഭവം എത്രയും വേഗം ചെന്നൈ എയർപോർട്ട് ടീമിനെ അറിയിക്കുമെന്നും എയർ ഇന്ത്യ വ്യക്തമാക്കി.

ബിഗ് ബോസ് ആർമിയെ പറ്റി നടിയും അവതാരകയുമായ ആര്യയുടെ വെള്ളിപ്പെടുത്തലുകൾ ശ്രദ്ധ നേടുന്നത്

0

പ്രേക്ഷകരുടെ പ്രിയപ്പെട്ട മിനിസ്‌ക്രീൻ റിയാലിറ്റി ഷോയാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ബിഗ് ബോസ്. ബിഗ് ബോസ് മലയാളം സീസൺ 5 നായി കാത്തിരിക്കുകയാണ് ആരാധകർ. മോഹൻലാൽ തന്നെ യാണ് ഇത്തവണയും ഷോയുടെ അവതാരകൻ. ഇപ്പോഴിതാ ബിഗ് ബോസ് ആർമിയെ പറ്റി നടിയും അവതാരകയുമായ ആര്യ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ബിഗ് ബോസ് തുടങ്ങുമ്പോൾ ഉണ്ടാവുന്ന ആർമി ഗ്രൂപ്പുകൾ ബിസിനസിന്റെ ഭാഗമാണെന്ന് ആര്യ പറയുന്നു. ഈ ഫേക്ക് അക്കൗണ്ടുകൾക്ക് പേയ്‌മെന്റ് നടക്കുന്നുണ്ട്. ഒരു മത്സരാർഥിക്കു വേണ്ടി പ്രൊമോഷൻ കോൺട്രാക്ട് ഏറ്റെടുത്ത് നടത്തുന്ന ബിസിനസ്സ് സ്ഥാപനങ്ങളാണ് ഇതിനു പിന്നിൽ. അറയ്ക്കുന്ന തരത്തിലുള്ള കമെന്റുകൾ താൻ കേട്ടിട്ടുണ്ടെന്നും പറയുകയാണ് ആര്യ. ഫ്ലവർസ് ഒരു കോടി ഷോയിൽ പങ്കെടുത്തുകൊണ്ടാണ് ആര്യ വെളിപ്പെടുത്തിയത്.

ബിഗ് ബോസ്സിന്റെ പുതിയൊരു സീസൺ തുടങ്ങുന്നതിനുനൊപ്പം തന്നെ തുടങ്ങുന്നതാണ് ഈ ഫേക്ക് അക്കൗണ്ടുകളും. പൊങ്കാല എന്ന വാക്ക് തന്നെ വന്നത് ബിഗ് ബോസ് തുടങ്ങിയതിനു ശേഷമാണ്. ഏറ്റവും കൂടുതൽ വിമർശനങ്ങളും കമ്മെന്റുകളിലൂടെയാണ് വന്നിട്ടുള്ളത്. അതിൽ തന്റെ കുഞ്ഞിനെ പോലും വെറുതെ വീട്ടില്ല. അതിലൊന്നും ആരും കരുണ കാണിച്ചില്ല. ബിഗ് ബോസ് തുടങ്ങുമ്പോൾ ഒരു ഗാങ് ആരംഭിക്കുകയാണ്. ശരിക്കും ബിസിനസ്സ് ആണ്‌ നടക്കുന്നത്.

അതിനകത്തു പേയ്‌മെന്റ് നടക്കുന്നുണ്ട്. ഒരു കമ്പനിയുടെ മാർക്കറ്റിംഗ് ഹെഡ് ആണ്‌ ഇതിനെ നയിക്കുന്നത്. ഒരു മത്സരർഥിക്കു വേണ്ടി പ്രൊമോഷൻ കോൺട്രാക്ട് എടുക്കും. ലക്ഷങ്ങൾക്കാണ് ഈ കോൺട്രാക്ട് എടുക്കുന്നത്. അതിലേക്കു പഠിക്കുന്ന കുട്ടികളെ ആഡ് ചെയ്യും.തന്നെ കുറിച്ച് വളരെ മോശമായി കമന്റ്‌ഇട്ടതിന്റെ പേരിൽ പിടിച്ച പിള്ളേരിൽ നിന്ന് ഇത് നേരിട്ട് അറിഞ്ഞിട്ടുണ്ട്. പോലീസ് അന്വേഷിച്ചപ്പോഴാണ് ഇതിനെ പറ്റി ആ കുട്ടി തന്നെ പറഞ്ഞത്. ആഴ്ചയിൽ ഇത്രയും രൂപവീതം അവർക്കു പോക്കറ്റ് മണി തരാമെന്നു പറഞ്ഞാണ് ചെയ്തത്. അതല്ലാതെ ആ ചേച്ചിടെ മേൽ ഞങ്ങൾക്ക് വ്യകതിപരമായി യാതൊരു പ്രശ്നവുമില്ല എന്നാണ് ആ കുട്ടി പറഞ്ഞത്. പിന്നെ ചിലർ ടൈം പാസ്സിന് വേണ്ടി ചെയ്തതാണെന്നും പറഞ്ഞിട്ടുണ്ട്.

പൊന്നിയിൻ സെല്‍വൻ 2′     ഏപ്രിൽ-28 മുതൽ  ഐമാക്സിലും

0

ഹിറ്റ്‍മേക്കര്‍ മണിരത്നം സംവിധാനം ചെയ്‍ത, തൻ്റെ ഡ്രീം സിനിമയായ ‘.പൊന്നിയിൻ സെൽവൻ ‘ എന്ന ഇതിഹാസ ചിത്രത്തിന്റെ രണ്ടാം ഭാഗം ഐമാക്സിലും. ഈ വാര്‍ത്ത ഏറ്റെടുത്ത് ആഘോഷമാക്കിയിരിക്കയാണ് ആരാധകര്‍.

‘പൊന്നിയിൻ സെല്‍വൻ -1’ രാജ്യത്ത് ബോക്സോഫീസിൽ വൻ ചരിത്രമാണ് സൃഷ്‍ടിച്ചത്. ഹിറ്റ്‍മേക്കര്‍ മണിരത്നം സംവിധാനം ചെയ്‍ത ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.ഏപ്രില്‍ 28നാണ് ചിത്രത്തിന്റെ റിലീസ്. ‘പൊന്നിയിൻ സെല്‍വൻ 2’ (പിഎസ്-2) ഐമാക്സ് തിയറ്ററുകളിലും റിലീസ് ചെയ്യുമെന്നാണ് പുതിയ വാര്‍ത്ത. തമിഴിനു പുറമേ ഹിന്ദിയിലും മണിരത്നത്തിന്റെ ചിത്രം ഐമാക്സില്‍ കാണാനാകും. സാഹിത്യകാരൻ കൽക്കി കൃഷ്‍ണമൂര്‍ത്തിയുടെ ചരിത്ര നോവലിനെ ആധാരമാക്കിയാണ് മണിരത്‍നം ‘പൊന്നിയിൻ സെല്‍വൻ’ ഒരുക്കിയിരുന്നത്. ‘പൊന്നിയിൻ സെല്‍വൻ’ ഇന്ത്യൻ സിനിമയ്‍ക്ക് അഭിമാനിക്കാവുന്ന ഒന്നാണ് എന്നായിരുന്നു ആദ്യ ദിവസം തൊട്ടെ വന്ന പ്രതികരണങ്ങള്‍. ചിത്രം (പി എസ്-1) തമിഴകത്ത് വൻ ഹിറ്റായി. ലോകത്താകമാനം വലിയ സ്വീകരണം ലഭിച്ചു. കളക്ഷനിൽ കേരളത്തിൽ നിന്നു മാത്രം തൂത്തു വാരിയത് ഇരുപത്തി അഞ്ച് കോടിയിൽ പരം.

 വിക്രം,കാർത്തി, ജയം രവി, ഐശ്വര്യാ റായ്, തൃഷ, റഹ്മാൻ, പ്രഭു, ജയറാം, ശരത് കുമാർ, വിക്രം പ്രഭു ,ബാബു ആൻ്റണി റിയാസ് ഖാൻ , , ലാൽ,അശ്വിന്‍ കാകുമാനു, റിയാസ് ഖാന്‍, ശോഭിതാ ധൂലിപാല,ഐശ്വര്യ ലക്ഷ്മി, ജയചിത്ര എന്നിവർ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളിലൂടെ ചരിത്ര കഥയുടെ അന്തർധാരയിലൂടെയാണ് രണ്ടാം ഭാഗത്തിൻ്റെ സഞ്ചാരം.ഏ. ആർ.റഹ്മാൻ്റെ സംഗീതവും , രവി വർമ്മൻ്റെ ഛായ ഗ്രഹണവും, തോട്ടാ ധരണിയുടെ കലാ സംവിധാനവും ‘പൊന്നിയിൻ സെൽവ ‘നിലെ ആകർഷക ഘടകങ്ങളാണ് . തമിഴ്,മലയാളം, തെലുങ്ക്,കന്നഡ, ഹിന്ദി എന്നീ അഞ്ചു ഭാഷകളിൽ ലൈക്കാ പ്രൊഡക്ഷൻസും മെഡ്രാസ് ടാക്കീസും നിർമ്മിച്ച ‘പൊന്നിയിൻ സെൽവൻ-2 ‘ റിലീസ് ചെയ്യും .

സി.കെ.അജയ് കുമാർ, പി ആർഒ 

ലോ കോളേജും തന്റെ ക്ലാസ്സ്‌മുറിയുടെയും ഓർമ്മകൾ പങ്കുവെച്ചു മെഗാ സ്റ്റാർ മമ്മൂട്ടി

0

മെഗാസ്റ്റാർ മമ്മൂട്ടി ഒരു നടനായിരുന്നില്ലെങ്കിൽ അദ്ദേഹമിന്ന് ഒരു വക്കിലാകുമായിരുന്നു. എറണാകുളം ലോ കോളേജിൽ നിന്ന് എൽ എൽ ബി നേടിയ ശേഷം രണ്ടു വർഷത്തോളം മമ്മൂട്ടി വക്കിൽ വേഷമണിഞ്ഞു. പിന്നീടാണ് അനുഭവങ്ങൾ പാളിച്ചകൾ എന്ന ചിത്രത്തിലൂടെ മമ്മൂട്ടി സിനിമലോകത്തെത്തുന്നത്. സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായ താരംഎന്നാണ്  തന്റെ കോളേജുമായി ബന്ധപ്പെട്ട ഒരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ്. ലോ കോളേജിൽ താൻ പഠിച്ച ക്ലാസ്സിൽ മുറിയിൽ നിന്നാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.

ഇതായിരുന്നു എന്റെ ഫൈനൽ ഇയർ ക്ലാസ്സ്‌ റൂം. ഞങ്ങൾ ചെറിയ കലാപരിപാടികളൊക്കെ നടത്തിയത് ഇവിടെ നിന്നായിരുന്നു. ഒരു കാലത്ത് ഇത് കൊച്ചി സ്റ്റേറ്റിന്റെ അസംബ്‌ളീ ഹാൾ ആയിരുന്നു, മമ്മൂട്ടി വീഡിയോയിൽ പറയുന്നു. ക്ലാസ്സ്‌ റൂമിന്റെ ദൃശ്യങ്ങളും വീഡിയയിൽ കാണാം. ‘അൽമമേറ്റർ’ എന്നാണ് വീഡിയോയ് ക്ക്  താഴെ താരം കുറിച്ചിരിക്കുന്നത്. എന്താണ് മമ്മൂട്ടി ഇത്തരത്തിലൊരു വീഡിയോ പങ്കു വെച്ചതെന്നതു ആരാധകർക്കിടയിലെ സംശയം. ‘ഇക്ക ഈ സൈസ് എടുക്കാത്തതാണല്ലോ’ തുടങ്ങിയ ഡയലോഗുകളും അതിൽ ഉൾപെടുന്നുണ്ട്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിലൊരുങ്ങിയ നൻപകൽ നേരത്ത് മയക്കമാണ് മമ്മൂട്ടിയുടെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. ജിയോ ബേബിയുടെ കാതൽ ദി കോർ, ബി. ഉണ്ണികൃഷ്ണന്റെ ക്രിസ്റ്റഫർ എന്നിവയാണ് പുതിയ മമ്മൂട്ടി ചിത്രങ്ങൾ.

‘കുടുംബത്തോടൊപ്പം പഴനിയിൽ തൊഴുത് ‘പൂമാലയും പ്രസാദവും അണിഞ്ഞു നിൽക്കുന്ന അമലയുടെ ചിത്രങ്ങൾ

0

സിനിമ പ്രേമികളുടെ എന്നും ഇഷ്ട്ട താരമാണ് അമല പോൾ. മലയാളം,തെലുങ്ക്, തമിഴ് ചിത്രങ്ങളുമായി തിരക്കിലാണ് ഇപ്പോൾ അമല. സിനിമ തിരക്കുകളിൽ നിന്നും ചെറിയൊരു ഇടവേള എടുത്തിരിക്കുകയാണ് താരം. കുടുംബത്തോടൊപ്പം പഴനി ക്ഷേത്രം സന്ദർശിക്കുകയാണ് അമല. അമ്മക്കും സഹോദരന്റെ ഭാര്യയ്ക്കൊപ്പമുള്ള ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ അമല  പങ്കുവെച്ചിട്ടുള്ളത്. പ്രസാദവും പൂമാലയും അണിഞ്ഞു നിൽക്കുന്ന അമലയെയും ബന്ധുക്കളെയും ചിത്രങ്ങളിൽ കാണാം. അനവധി കമെന്റുകളുമായി ആരാധകരും ചിത്രത്തിനു താഴെ എത്തിയിട്ടുണ്ട്.

ജനുവരി മാസം ആലുവയിൽ സ്ഥിതി ചെയ്യുന്ന തിരുവൈരാണിക്കുളം ക്ഷേത്രത്തിലും അമല എത്തിയിരുന്നു. എന്നാൽ അമല അന്യ മതസ്ഥയാണെന്ന കാരണത്താൽ ഭാരവാഹികൾ വിലക്കി. പിന്നീട് പുറത്തു നിന്ന് തൊഴുത ശേഷമാണു അമല മടങ്ങിയത്.ഒരിടവേളക്ക് ശേഷം മലയാളത്തിലേക്ക് തിരിച്ചു വന്നിരിക്കുകയാണ് അമല. വിവേക് സംവിധാനം ചെയ്യുന്ന ‘ടീച്ചർ’ ആണ് അമലയുടെ ഏറ്റവും പുതിയ മലയാള ചിത്രം. മമ്മൂട്ടിയെ നായകനാക്കി ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ‘ക്രിസ്റ്റഫർ’ ആണ്‌ അമലയുടെ മറ്റൊരു ചിത്രം. പ്രിത്വിരാജ് പ്രധാന വേഷത്തിലെത്തുന്ന ‘ആടുജീവിത’ മാണ് അമല പോളിന്റെ റിലീസ്സിനൊരുങ്ങുന്ന മറ്റൊരു ചിത്രം.

സെൽഫിയെടുക്കാൻ ശ്രമിച്ച ആരാധകന്റെ ഫോൺ വലിച്ചെറിഞ്ഞു, രൺബീർ കപൂർ

0

രൺബീർ കപൂറിനോടൊപ്പം സെൽഫിയെടുക്കാൻ ശ്രമിച്ച ആരാധകന്റെ ഫോൺ വലിച്ചെറിയുന്ന രൺബീറിന്റെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ആരാധകൻ  തുടർച്ചയായി സെൽഫി എടുക്കാൻ യുവാവ് ശ്രമിക്കവേയാണ് രൺബീർ പ്രകോപിതനായത്. താരത്തിനൊപ്പം സെൽഫി എടുക്കാൻ യുവാവ് ശ്രമിക്കുന്നുണ്ടെങ്കിലും സാധിക്കുന്നില്ല. പല തവണ ഇത് ആവർത്തിച്ചത്തോടെ നിയന്ത്രണം വിട്ട രൺബീർ ആരാധകന്റെ ഫോൺ തട്ടിപ്പറിച്ച് വലിച്ചെറിയുകയായിരുന്നു.

എന്നാൽ വീഡിയോ വൈറലായത്തോടെ

രൺബിറിനെതിരെ കടുത്ത വിമർശനങ്ങളാണ് ഉയരുന്നത്. എന്നാൽ ഇതൊരു മൊബൈൽ ഫോണിന്റെ പരസ്യ ഷൂട്ട്‌ ആണെന്നാണ് ബോളിവുഡിൽ നിന്ന് ലഭിക്കുന്ന റിപ്പോർട്ട്‌. പ്രമുഖ പിആർഒ ടീമുകളും അവരവരുടെ ട്വിറ്റെറിലൂടെ രൺബീറിനെതിരെ എന്ന രീതിയിൽ ഈ വീഡിയോ പ്രചരിപ്പിക്കുകയുണ്ടായി. പരസ്യം വൈറലാകുന്നതിനു വേണ്ടി അണിയറ പ്രവർത്തകർ തന്നെ പകർത്തിയ വീഡിയോ ആണിത്. പരസ്യത്തിന് വേണ്ടിയാണെങ്കിലും ഈ ചതി തങ്ങളോട് വേണ്ട എന്നായിരുന്നു ചില രൺബീർ ആരാധകരുടെ കമെന്റുകൾ.

രൺബീർ കപൂറിനോടൊപ്പം സെൽഫിയെടുക്കാൻ ശ്രമിച്ച ആരാധകന്റെ ഫോൺ വലിച്ചെറിയുന്ന രൺബീറിന്റെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ആരാധകൻ  തുടർച്ചയായി സെൽഫി എടുക്കാൻ യുവാവ് ശ്രമിക്കവേയാണ് രൺബീർ പ്രകോപിതനായത്. താരത്തിനൊപ്പം സെൽഫി എടുക്കാൻ യുവാവ് ശ്രമിക്കുന്നുണ്ടെങ്കിലും സാധിക്കുന്നില്ല. പല തവണ ഇത് ആവർത്തിച്ചത്തോടെ നിയന്ത്രണം വിട്ട രൺബീർ ആരാധകന്റെ ഫോൺ തട്ടിപ്പറിച്ച് വലിച്ചെറിയുകയായിരുന്നു.

എന്നാൽ വീഡിയോ വൈറലായത്തോടെ രൺബിറിനെതിരെ കടുത്ത വിമർശനങ്ങളാണ് ഉയരുന്നത്. എന്നാൽ ഇതൊരു മൊബൈൽ ഫോണിന്റെ പരസ്യ ഷൂട്ട്‌ ആണെന്നാണ് ബോളിവുഡിൽ നിന്ന് ലഭിക്കുന്ന റിപ്പോർട്ട്‌. പ്രമുഖ പിആർഒ ടീമുകളും അവരവരുടെ ട്വിറ്റെറിലൂടെ രൺബീറിനെതിരെ എന്ന രീതിയിൽ ഈ വീഡിയോ പ്രചരിപ്പിക്കുകയുണ്ടായി. പരസ്യം വൈറലാകുന്നതിനു വേണ്ടി അണിയറ പ്രവർത്തകർ തന്നെ പകർത്തിയ വീഡിയോ ആണിത്. പരസ്യത്തിന് വേണ്ടിയാണെങ്കിലും ഈ ചതി തങ്ങളോട് വേണ്ട എന്നായിരുന്നു ചില രൺബീർ ആരാധകരുടെ കമെന്റുകൾ.