Home Blog Page 220

സോഷ്യൽ മീഡിയ ജീവിതം തിരഞ്ഞെടുക്കാനുള്ള കാരണങ്ങളുമായി ചന്ദന മനോജ്‌

0

“ഒന്നര മാസത്തെ അൺഹെൽത്തി ഡയറ്റ് എന്നെ എത്തിച്ചത് 13 ദിവസത്തെ ഹോസ്പിറ്റൽവാസത്തിലായിരുന്നു.” ടിക് -ടോക്കിൽ നിന്ന് ഒരു ഇൻഫ്ലുൻസർ ആയി മാറിയ കഥ ചന്ദന തുടർന്നു.
“നിറത്തിന്റെയും ശരീരത്തിന്റെയും പേരിൽ ഒരുപാട് ഒറ്റപെടലുകൾ അനുഭവിച്ചിട്ടുണ്ട്.അതൊക്കെയാണ്‌ ഇങ്ങനെയൊരു ട്രാൻസ്‌ഫോർമേഷനിലേക്ക് എത്തിച്ചത്.” ചടുല നൃത്തച്ചുവടുകളും, മോഡലിംഗ് ഷൂട്ടുകളും, ആകർഷകമായ റീൽ വീഡിയോകളുമാണ് ചന്ദനയെ പ്രശസ്തമാക്കിയത്.മനോരമമാക്സ് അവതരിപ്പിക്കുന്ന ‘റീൽ സ്റ്റോറി’-യുടെ ഏഴാമത്തെ എപ്പിസോഡ് കടന്നുപോകുന്നത് ചന്ദന മനോജിന്റെ കഥയിലൂടെയാണ്.

ജീവിതത്തിൽ ലഭിച്ച മോശമായ പ്രതികാരങ്ങളിൽ നിന്നാണ് തനിക്കൊരു ഇൻഫ്ലുൻസർ ആവണമെന്ന തീരുമാനത്തിലേക്ക് എത്തിയതെന്ന് ചന്ദന മനസ്സുതുറക്കുന്നു.ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തിപെടണമെന്നും, അത് തന്റെ കുടുംബത്തിനുവേണ്ടി ആണെന്നും ചന്ദന കൂട്ടിച്ചേർക്കുന്നു.

12 എപ്പിസോഡുകൾ ഉള്ള സീരിസ് ആഴ്ചയിൽ ഒരു എപ്പിസോഡ് എന്ന നിലയിൽ ആയിരിക്കും മനോരമമാക്സിൽ ലഭ്യമാകുക. എല്ലാ എപ്പിസോഡുകളും മനോരമമാക്‌സ് ഡൗൺലോഡ് ചെയ്‌ത്‌ സൗജന്യമായി ആസ്വദിക്കാവുന്നതാണ്. വിഡിയോ കാണാന്‍ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

“ജെന്റിൽമാൻ 2” ചെന്നൈയിൽ ഷൂട്ടിങ് ആരംഭിച്ചു,!

0

മെഗാ പ്രൊഡ്യൂസർ കെടി കുഞ്ഞുമോന്റെ വമ്പൻ പ്രോജക്ട് ആയ “ജെന്റിൽമാൻ 2” വിൻ്റെ ചിത്രീകരണം ഇന്ന് ചെന്നൈയിൽ ആരംഭിച്ചു. എ. ഗോകുൽ കൃഷ്ണയാണ് സംവിധാനം ചെയ്യുന്നത്. ഓസ്‌കാർ ജേതാവായ സംഗീത സംവിധായകൻ എംഎം കീരവാണിയാണ് ചിത്രത്തിന്റെ സം​ഗീത സംവിധായകൻ. കവി പേരരശു വൈരമുത്തുവാണ് ​ഗാന രചയിതാവ്.
തമിഴ്നാട് ഇൻഫർമേഷൻ ആൻഡ് പബ്ലിസിറ്റി മന്ത്രി എം.പി .സാമിനാഥൻ സത്യ സ്റ്റുഡിയോയിൽ ചിത്രത്തിന്റെ സ്വിച്ച് ഓൺ കർമം നിർവഹിച്ചു. സത്യ സ്റ്റുഡിയോസ് ചെയർമാൻ ഡോ. കുമാർ രാജേന്ദ്രൻ ആദ്യ ഷോട്ടിന് ബോർഡ് ക്ലാപ്പ് ചെയ്തു. കവി പേരരശു വൈരമുത്തു ആദ്യ ഷോട്ടിന് ആക്ഷൻ പറഞ്ഞു.

“ജെന്റിൽമാൻ-2” ചിത്രീകരണം സത്യ സ്റ്റുഡിയോയിൽ വെച്ച് തുടങ്ങാൻ സാധിച്ചത് അഭിമാനകരമാണെന്ന് നിർമ്മാതാവ് കെ.ടി.കുഞ്ഞുമോൻ പറയുന്നു. മനോഹരമായ ഓർമ്മകൾ പങ്കുവെക്കാനുണ്ടെന്നും സത്യ സ്റ്റുഡിയോസ് (സത്യാ മൂവീസ്)നിർമ്മിച്ച ചിത്രങ്ങളും എം.ജി.ആറിന്റെ സിനിമകളും വിതരണം ചെയ്തതിലൂടെ തനിക്ക് ഇൻഡസ്ട്രിയിൽ അഭൂതപൂർവമായ വളർച്ചയുണ്ടായി. അതിനാൽ ഇവിടെ ഷൂട്ടിംഗ് ആരംഭിച്ചതിൽ സന്തോഷമുണ്ടെന്ന് നിർമ്മാതാവ് കെടി കുഞ്ഞുമോൻ പറഞ്ഞു.

അടുത്ത ഇരുപത്തിയഞ്ച് ദിവസത്തേക്ക് ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ ഷൂട്ടിങ് ചെന്നൈയിൽ നടക്കും. തുടർന്ന് ഹൈദരാബാദ്, മലേഷ്യ, ദുബായ്, ശ്രീലങ്ക എന്നിവിടങ്ങളിലും നിരവധി വിദേശ ലൊക്കേഷനുകളിലും മറ്റ് ഷെഡ്യൂളുകൾ നടക്കും. കഥ: കെ.ടി.കുഞ്ഞുമോൻ , സംവിധാനം: എ.ഗോകുൽ കൃഷ്ണ, ക്യാമറ: അജയൻ വിൻസെന്റ്, കല: തോട്ട തരണി, എഡിറ്റർ: സതീഷ് സൂര്യ.
സൗണ്ട് എഞ്ചിനീയർ: തപസ് നായക്, സ്റ്റണ്ട്: ദിനേശ് കാശി, നൃത്തസംവിധാനം: ബൃന്ദ, കോസ്റ്റ്യൂം ഡിസൈനർ: പൂർണിമ, പ്രോജക്ട് ഡിസൈനർ ആൻഡ് മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്: സി.കെ. അജയ് കുമാർ, പിആർഒ: ജോൺസൺ, പ്രൊഡക്ഷൻ കൺട്രോളർ: ശരവണ കുമാർ, മുരുക പൂപതി, എന്നിവരാണ് അണിയറയിലെ പ്രധാനികൾ.

തമിഴ് – തെലുങ്ക് സിനിമകളിലൂടെ ശ്രദ്ധേയനായിക്കൊണ്ടിരിക്കുന്ന ചേതനാണ് ചിത്രത്തിലെ നായകൻ.നയൻതാരാ ചക്രവർത്തി, പ്രിയ ലാൽ എന്നിവരാണ് നായികമാർ.പ്രാചികാ , സുമൻ എന്നിവർ “ജെന്റിൽമാൻ 2” വിൻ്റെ കഥാഗതി നിയന്ത്രിക്കുന്ന സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സിത്താര, സുധാറാണി, ശ്രീ രഞ്ജിനി , സത്യപ്രിയ, സുമൻ, അച്യുത കുമാർ, പുകഴ്, മൈം ഗോപി, ബഡവാ ഗോപി, മുനിഷ് രാജ, രാധാ രവി, പ്രേം കുമാർ, ഇമ്മാൻ അണ്ണാച്ചി, വേലാ രാമമൂർത്തി, ശ്രീറാം, ജോൺ റോഷൻ, ആർ വി ഉദയ കുമാർ, കെ ജോർജ്ജ് വിജയ് നെൽസൺ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. എബി കുഞ്ഞു മോനാണ് ജെൻ്റിൽമാൻ ഫിലിം ഇൻ്റർ നാഷണലിൻ്റെ ബാനറിൽ നിർമ്മിക്കുന്ന ബ്രഹ്മാണ്ഡ സിനിമയായ ജെൻ്റിൽമാൻ-II വിൻ്റെ സഹ നിർമ്മാതാവ്.

നസ്‌ലെൻ നായകനാകുന്ന ‘ഐ ആം കാതലൻ’; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

0

തണ്ണീർ മത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ എന്ന ചിത്രങ്ങൾക്ക് ശേഷം ഗിരീഷ് എ ഡി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘ഐ ആം കാതലൻ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ഡോ. പോൾസ് എന്റർടെയിന്മെന്റസിന്റെ ബാനറിൽ ഡോ. പോൾ വർഗീസ്, കൃഷ്ണമൂർത്തി എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ടിനു തോമസാണ് സഹ നിർമാതാവ്. മാർക്കറ്റിങ്ങ് & ഡിസ്ട്രിബ്യുഷൻ ഡ്രീം ബിഗ് ഫിലിംസ്.

അനിഷ്‌മ ചിത്രത്തിൽ നായികയായി എത്തുന്നു. ദിലീഷ് പോത്തൻ, ലിജോമോൾ, ടി ജി രവി, സജിൻ, വിനീത് വാസുദേവൻ, വിനീത് വിശ്വം എന്നിവർ ചിത്രത്തിൽ പ്രധാന താരങ്ങളായി എത്തുന്നു. സ്‌ക്രിപ്റ്റ് – സജിൻ ചെറുകയിൽ, ഛായാഗ്രഹണം – ശരൻ വേലായുധൻ, എഡിറ്റർ – ആകാശ് ജോസഫ് വർഗീസ്, മ്യുസിക്ക് – സിദ്ധാർത്ഥ പ്രദീപ്, ആർട്ട് – വിവേക് കളത്തിൽ, വസ്ത്രാലങ്കാരം – ധന്യ ബാലകൃഷ്ണൻ , മേക്കപ്പ് – സിനൂപ് രാജ്, ലിറിക്‌സ് – സുഹൈൽ കോയ, പ്രൊഡക്ഷൻ കൻട്രോളർ – മനോജ് പൂങ്കുന്നം, പി ആർ ഒ – ശബരി

രണ്ട് കാലഘട്ടങ്ങളുടെ കഥ പറയുന്ന ഹർകാരാ ആമസോൺ പ്രൈമിലും ആഹായിലും !

0

സംഭവ കഥകളെ ആസ്പദമാക്കി റാം അരുൺ കാസ്ട്രോ രചനയും സംവിധാനവും നിർവഹിച്ച ‘ ഹർകാരാ ‘ ഒ ടി ടി പ്ലാറ്റ് ഫോമുകളായ ആമസോൺ പ്രൈമിലും , ആഹായിലും സ്ട്രീമിംഗ് തുടങ്ങി. ഇന്ത്യയിലെ ആദ്യത്തെ തപാൽകാരനിലൂടെ രണ്ടു കാല ഘട്ടങ്ങളിലൂടെയാണ് കഥ പറയുന്നത്. 1880- കളിലും 2000 ആണ്ടുകളിലുമായി നൂറ്റാണ്ടുകളുടെ ഇടവേളയിൽ നടന്ന സംഭവങ്ങളുടെ ദൃഷ്യാവിഷ്‌ക്കാരമാണ് ഹർകാര. കാളി വെങ്കട്ട്, റാം അരുൺ കാസ്ട്രോ, ഗൗതമി ചൗധരി, ജയ പ്രകാക്ഷ് എന്നിവരാണ് പ്രധാന അഭിനേതാക്കൾ. ഫിലിപ്.ആർ.സുന്ദർ, ലോകേഷ് ഇളങ്കോവൻ എന്നിവരാണ് ഛായഗ്രഹണം. റാം ഷങ്കർ . സ്റ്റണ്ട് റൺ രവി എന്നിവരാണ് ഹർകാരായുടെ അണിയറ സാങ്കേതിക വിദഗ്ധർ.

C.K.Ajay kumar , PRO

യോഗി ബാബു, പ്രമോദ് ഷെട്ടി എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രം ‘സന്നിദാനം.പി.ഒ’ ! സെക്കൻഡ് ഷെഡ്യൂൾ ആരംഭിച്ചു

0

യോഗി ബാബു, പ്രമോദ് ഷെട്ടി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അമുത സാരഥി സംവിധാനം ചെയ്യുന്ന ‘സന്നിദാനം. പി.ഒ’ എന്ന ചിത്രത്തിന്റെ സെക്കൻഡ് ഷെഡ്യൂൾ ചെന്നൈയിൽ ആരംഭിച്ചു. അജിനു അയ്യപ്പൻ കഥയും തിരക്കഥയും രചിച്ച ചിത്രത്തിന് സംവിധായകൻ തന്നെയാണ് സംഭാഷണങ്ങൾ ഒരുക്കിയിരിക്കുന്നത്. ഷിമോഗ ക്രിയേഷൻസുമായി സഹകരിച്ച് സർവ്വത സിനി ഗാരേജിന്റെ ബാനറിൽ മധു റാവു, ഷബീർ പത്താൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ വർഷ വിശ്വനാഥ്, സിത്താര, മേനക സുരേഷ്, മൂന്നാർ രമേഷ്, വിനോദ് സാ​ഗർ, അശ്വിൻ ഹാസ്സൻ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. പി.എ അയ്യപ്പന്റെതാണ് കൺസെപ്റ്റ്.

വിനോദ് ഭാരതി ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം പൊങ്കതിരേഷാണ് കൈകാര്യം ചെയ്യുന്നത്. കലാസംവിധാനം: വിജയ് തെന്നരസു, വസ്ത്രാലങ്കാരം: നടരാജ്, മേക്കപ്പ്: ഷിബുകുമാർ, പ്രൊഡക്ഷൻ കൺട്രോളർ: റിച്ചാർഡ്, പ്രൊഡക്ഷൻ മാനേജർ: ശിവചന്ദ്രൻ, സ്റ്റണ്ട്: മേരട്ടൽ ശിവ, സഹസംവിധായകർ: സുജേഷ് ആനി ഈപ്പൻ & അശോക് കുമാർ, അസോസിയേറ്റ് ഡയറക്ടർ: മുത്തുവിജയൻ, പബ്ലിസിറ്റി ഡിസൈൻസ്: വിഎം. ശിവ, പിആർഒ: ശബരി.

നാനിയുടെ ‘ഹായ് നാണ്ണാ’ ! സെക്കൻഡ് സിംഗിൾ ‘ഗാജു ബൊമ്മ’ പുറത്തിറങ്ങി

0

പാൻ ഇന്ത്യാ ചിത്രം ‘ഹായ് നാണ്ണാ’യിലെ രണ്ടാമത്തെ സിംഗിൾ ‘ഗാജു ബൊമ്മ’ പുറത്തിറങ്ങി. നാച്ചുറൽ സ്റ്റാർ നാനിയും മൃണാൽ താക്കൂറും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഹായ് നാണ്ണാ’ പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്ന ഒരു സിനിമയാണ്. ചിത്രത്തിലെ ആദ്യ സിംഗിളായ ‘സമയം’ വലിയ രീതിയിൽ പ്രേക്ഷകശ്രദ്ധ ആകർഷിച്ചിരുന്നു. ഇപ്പോഴിതാ രണ്ടാമത്തെ സിംഗിളും പുറത്തുവിട്ടിരിക്കുകയാണ്. ഹെഷാം അബ്ദുൾ വഹാബാണ് ചിത്രത്തിനായി സംഗീതം നൽകിയിരിക്കുന്നത്.

നവാഗതനായ ശൗര്യവ് സംവിധാനം ചെയ്ത ‘ഹായ് നാണ്ണാ’ മോഹൻ ചെറുകുരിയും (സിവിഎം) ഡോ വിജേന്ദർ റെഡ്ഡി ടീഗലയും ചേർന്ന് വൈര എന്റർടെയ്ൻമെന്റിന്റെ ബാനറിലാണ് നിർമ്മിച്ചിരിക്കുന്നത്. മൃണാൽ ഠാക്കൂർ നായികയായെത്തുന്ന ചിത്രത്തിൽ ബേബി കിയാര ഖന്നയാണ് മറ്റൊരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇതൊരു ഫാമിലി എന്റർടെയ്‌നർ സിനിമയാണ്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി എന്നീ ഭാഷകളിലായി ഡിസംബർ 21 മുതൽ ചിത്രം തിയേറ്ററുകളിലെത്തും.

സാനു ജോൺ വർഗീസ് ഐഎസ്‌സി ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം പ്രവീൺ ആന്റണി കൈകാര്യം ചെയ്യുന്നു. അവിനാഷ് കൊല്ലയാണ് പ്രൊഡക്ഷൻ ഡിസൈനർ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സതീഷ് ഇവിവി. വസ്ത്രാലങ്കാരം: ശീതൾ ശർമ്മ. പിആർഒ: ശബരി.

വിക്‌ടറി വെങ്കിടേഷിന്റെ 75–ാം ചിത്രം “സൈന്ധവ്”; ജനുവരി 13ന് സംക്രാന്തി റിലീസ്

0

നിഹാരിക എന്റർടൈൻമെൻറ്സിന്റെ ബാനറിൽ വെങ്കട് ബൊയാനപ്പള്ളി നിർമിക്കുകയും സൈലേഷ് കോലാനുവിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന “സൈന്ധവ്” സംക്രാന്തി നാളിൽ തീയേറ്റർ റിലീസിനൊരുങ്ങുന്നു. ആക്ഷൻ ഫാമിലി എന്റർടെയിനർ പ്രേമികൾക്കായി ഫെസ്റ്റിവൽ സീസണിൽ തന്നെ റിലീസ് ഒരുക്കിയത് മികച്ച തീരുമാനമാണ്.

സംക്രാന്തി നാളിൽ ഒരു ദിവസം മുൻപാണ് ചിത്രം റിലീസിനെത്തുന്നത്. ബേബി സാറയോടൊപ്പം പോസ്റ്ററിൽ വെങ്കിടേഷിനെ കാണാം. വെങ്കടേഷിന്റെ 75ആം ചിത്രമായി ഒരുങ്ങുന്ന സൈന്ധവ് വളരെ മുൻപ് തന്നെ വാർത്തകളിൽ ഇടം പിടിച്ചിരുന്നു. വെങ്കടേഷിന്റെ സിനിമ കരിയറിലെ ഏറ്റവും ചിലവേറിയ ക്ലൈമാക്സ് രംഗമാണ് ചിത്രീകരിച്ചത്.

നവാസുദിൻ സിദ്ദിഖി, ശ്രദ്ധ ശ്രീനാഥ്, റൂഹാനി ശർമ്മ, ആൻഡ്രിയ ജെറീമിയ, സാറ തുടങ്ങിയ പ്രധാന താരങ്ങളെയല്ലാം പരിചയപ്പെടുത്തിയിരുന്നു. പാൻ ഇന്ത്യൻ റിലീസായി ഒരുങ്ങുന്ന ചിത്രം തെലുഗു, കന്നഡ, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലാണ് ഒരുങ്ങുന്നത്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. മ്യുസിക് – സന്തോഷ് നാരായണൻ, സഹ നിർമാതാവ് – കിഷോർ തല്ലുർ, ക്യാമറ – എസ് മണികണ്ഠൻ, എഡിറ്റർ – ഗാരി ബി എച് , പ്രൊഡക്ഷൻ ഡിസൈനർ – അവിനാശ് കൊല്ല, വിഎഫ്എക്‌സ് സൂപ്പർവൈസർ – പ്രവീൺ. പി ആർ ഒ – ശബരി

രാജേഷ് മാധവൻ,ശ്രിത ശിവദാസ് ചിത്രംതുടങ്ങി

0

രാജേഷ് മാധവൻ, ജോണി ആന്റണി, അൽത്താഫ് സലിം, ശ്രിത ശിവദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി
അജു കിഴുമല സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം എറണാകുളത്ത് ആരംഭിച്ചു.
ഇടപ്പള്ളി തോപ്പിൽ ക്യൂൻ മേരി ദേവാലയം പാരിഷ് ഹാളിൽ വെച്ച് പ്രശസ്ത സംവിധായകൻ ബ്ലെസ്സി
സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു.
രോമാഞ്ചം ഫെയിം അബിൻ ബിനോ
അദ്വൈത് അജയ്,
മാർട്ടിൻ ജിസിൽ,
തെസ്നി ഖാൻ,നിഷാ സാരംഗ് എന്നിവരാണ് മറ്റു പ്രമുഖ താരങ്ങൾ.
ധ്യാൻ ശ്രീനിവാസൻ-
വിനയ് ജോസ് ചിത്രത്തിനു ശേഷം ഗുഡ് ആംഗിൾ ഫിലിംസിന്റെ ബാനറിൽ
സന്ദീപ് നാരായണൻ, പ്രേം ഒ എബ്രഹാം, ജോബീഷ് ആന്റണി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം
അനിൽ വിജയ് നിർവ്വഹിക്കുന്നു.
മോബിൻ മോഹൻ എഴുതിയ വരികൾക്ക് നിക്‌സൺ ജോയ് സംഗീതം പകരുന്നു.
എഡിറ്റർ-സുനേഷ് സെബാസ്റ്റ്യൻ.
പ്രൊഡക്ഷൻ കൺട്രോളർ-ജാവേദ് ചെമ്പ്, കല-കണ്ണൻ ആതിരപ്പിള്ളി,വസ്ത്രാലങ്കാരം-ഇർഷാദ് ചെറുകുന്ന്,ചമയം-ബിനു അജയ്,
ആക്ഷൻ-അഷ്റഫ് ഗുരുക്കൾ,ചീഫ് അസോസിയേറ്റ് ഡയറക്ടർ-ഉമേശ് എസ് നായർ, വിഎഫ്എക്സ്-
സരീഷ് ആനന്ദ്,
സ്റ്റിൽസ്-അനിൽ വന്ദന,
പി ആർ ഒ-ശബരി.

മുംബൈയിലെ ശ്രീ സിദ്ധിവിനായക ക്ഷേത്രത്തിൽ അയ്യപ്പ ദർശനം നടത്തി രാം ചരണ്‍

0

കടുത്ത അയ്യപ്പ ഭക്തനായ രാം ചരണ്‍ മുംബൈ ശ്രീ സിദ്ധിവിനായക ക്ഷേത്രത്തിൽ വെച്ച് അയ്യപ്പ ദീക്ഷ അവസാനിപ്പിച്ചു. ഈ ആത്മീയ യാത്ര വർഷങ്ങളായുള്ള രാം ചരണിന്റെ വിശ്വാസത്തെ അടയാളപ്പെടുത്തുന്നതാണ്.

അയ്യപ്പ ഭക്തർ എടുക്കുന്ന നേർച്ചയാണ് അയ്യപ്പ ദീക്ഷ. കറുത്ത കുർത്തയും അയ്യപ്പ മാലയും ധരിച്ച് ഒട്ടനവധി വൃതങ്ങളും അനുഷ്ഠിച്ചാണ് രാം ചരണ്‍ പൂർത്തിയാക്കിയത്.

ശ്രീ സിദ്ധിവിനായക ക്ഷേത്രത്തിലേക്ക് പോകുന്ന വഴിയിൽ ദീക്ഷ വസ്ത്രമണിഞ്ഞ് നഗ്ന പാദനായി നടന്ന് പോകവേ ആരാധക കൂട്ടത്തെ കാണുകയും ചെയ്തു. സിദ്ധിവിനായക ക്ഷേത്ര അത്രമേൽ രാം ചരണിനും മറ്റ് അയ്യപ്പ ഭക്തർക്കും പ്രിയപ്പെട്ട ഇടമാണ്. ‘ആർ ആർ ആർ’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് വേളയിലും രാം ചരണ്‍ അയ്യപ്പ ദീക്ഷ അനുഷ്ഠിച്ചിരുന്നു. ക്ലിൻ കാര എന്ന രാം ചരണിന്റെ കുഞ്ഞിന് വേണ്ടിയാണ് ഇത്തവണ അനുഷ്ഠിച്ചത്. സിനിമ തിരക്കുകൾക്കിടയിൽ ആത്മീയ യാത്രയും ഒരുമിച്ച് കൊണ്ടുപോകാൻ സാധിക്കുന്നതും തീർത്തും അഭിനന്ദനം അർഹിക്കുന്നതാണ്.

ടോവിനോ തോമസിൻ്റെ ബിഗ് ബജറ്റ് ചിത്രം ‘നടികര്‍ തിലക’ത്തിന്റെ രണ്ടാം ഷെഡ്യൂളിന് ഹൈദരാബാദിൽ തുടക്കം കുറിച്ചു

0

മിന്നല്‍ മുരളി, തല്ലുമാല, അജയൻ്റെ രണ്ടാം മോഷണം തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം ടൊവിനോ തോമസ് നായകനാകുന്ന ബിഗ് ബജറ്റ് ചിത്രമായ നടികര്‍ തിലകത്തിൻ്റെ രണ്ടാം ഷെഡ്യൂൾ ഷൂട്ടിംഗിന് ഹൈദരാബാദിൽ തുടക്കം കുറിച്ചു. ഡ്രൈവിംഗ് ലൈസന്‍സ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന ചിത്രം അലന്‍ ആന്റണി, അനൂപ് വേണുഗോപാല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഗോഡ്‌സ്പീഡാണ് നിര്‍മിക്കുന്നത്. പുഷ്പ – ദ റൈസ് പാര്‍ട്ട് 1 ഉള്‍പ്പെടെ ഒട്ടേറെ ജനപ്രിയ ചിത്രങ്ങള്‍ നിര്‍മിച്ച മൈത്രി മൂവി മെക്കേഴ്‌സിന്റെ വൈ.നവീനും വൈ.രവി ശങ്കറും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. മൈത്രി മൂവി മേക്കേഴ്‌സ് ഒരു മലയാള ചിത്രത്തിന്റെ ഭാഗമാകുന്നത് ഇത് ആദ്യമാണ്. വിവിധ ലൊകേഷനുകളിലായി നൂറ്റി ഇരുപത് ദിവസത്തോളം ചിത്രീകരണം നീളുന്ന ചിത്രത്തിൻ്റെ ബഡ്ജറ്റ് വരുന്നത് നാൽപത് കോടിയോളമാണ്. സമീപകാലത്ത് മലയാളത്തിൽ ഏറ്റവും മുടക്കുമുതൽ വരുന്ന ചിത്രം കൂടിയാണിത്. കൊച്ചിയിലാണ് ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ പൂർത്തിയാക്കിയത്. ഹൈദരാബാദിൽ പന്ത്രണ്ട് ദിവസം നീണ്ടു നിൽക്കുന്ന ഷൂട്ടിംഗ് പ്രധാനമായും രാമോജി ഫിലിം സിറ്റി, ഗോൽകൊണ്ട ഫോർട്ട്, ബൻജാര ഹിൽസ് എന്നീ ലൊക്കേഷനുകളിലാണ് നടത്തുക. പിന്നീട് കൊച്ചിയിലേക്ക് തിരികെ എത്തുന്ന ടീം ദുബായ്, കാശ്മീർ എന്നിവിടിങ്ങളിലായി തുടർന്നുള്ള ചിത്രീകരണം പൂർത്തിയാക്കും.

‘സൂപ്പര്‍സ്റ്റാര്‍ ഡേവിഡ് പടിക്കല്‍’ എന്ന കഥാപാത്രമായാണ് ടൊവിനോ തോമസ് ചിത്രത്തിലെത്തുന്നത്. കഴിഞ്ഞ ഏഴെട്ടു വർഷക്കാലമായി അഭിനയമേഖലയിൽ സൂപ്പർ താര പദവിയിൽ നിൽക്കുന്ന ‘ഡേവിഡ് പടിക്കലി’ന്റെ ജീവിതത്തിൽ ചില പ്രതിസന്ധികൾ കടന്നു വരുന്നു. ഇതു തരണം ചെയ്യുവാനായി അദ്ദേഹം നടത്തുന്ന ശ്രമങ്ങളും, അതിടയിൽ അരങ്ങേറുന്ന സംഭവങ്ങളുമാണ് ‘നടികര്‍ തിലക’ത്തിലൂടെ ലാൽ ജൂനിയർ അവതരിപ്പിക്കുന്നത്. ടൊവിനോയ്‌ക്കൊപ്പം മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സൗബിന്‍ ഷാഹിറാണ്. ബാല എന്ന കഥാപാത്രത്തെയാണ് സൗബിന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ടൊവിനോയും സൗബിനും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും നടികര്‍ തിലകത്തിനുണ്ട്. ധ്യാൻ ശ്രീനിവാസൻ, അനൂപ് മേനോൻ, ഷൈൻ ടോം ചാക്കോ, അജു വർഗീസ്, ശ്രീനാഥ് ഭാസി, ലാൽ, ബാലു വർഗീസ്, സുരേഷ് കൃഷ്‍ണ, ഇന്ദ്രൻസ്, മധുപാൽ, ഗണപതി, മണിക്കുട്ടൻ, ശ്രീജിത്ത് രവി, സഞ്ജു ശിവറാം, അർജുൻ, ദിവ്യ പിള്ള, നന്ദകുമാർ, ഖാലീദ് റഹ്‍മാൻ, പ്രമോദ് വെളിയനാട്, ഇടവേള ബാബു, ബൈജുക്കുട്ടൻ, ഷോൺ സേവ്യർ, രജിത്ത് (ബിഗ് ബോസ് ഫെയിം), തിരക്കഥാകൃത്ത് ബിപിൻ ചന്ദ്രൻ, മാലാ പാർവതി, ദേവികാ ഗോപാൽ നായർ, ആരാധ്യ, അഖിൽ കണ്ണപ്പൻ, ഖയസ് മുഹമ്മദ്, ജസീർ മുഹമ്മദ് എന്നിവർക്കൊപ്പം ഭാവനയും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലെത്തുന്നു.

ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് സുവിന്‍ എസ് സോമശേഖരനാണ്. ആല്‍ബിയാണ് ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത്. രതീഷ് രാജാണ് എഡിറ്റര്‍. യക്സന്‍ ഗാരി പെരേര, നേഹ എസ് നായര്‍ എന്നിവര്‍ സംഗീത സംവിധാനവും പ്രശാന്ത് മാധവ് കലാസംവിധാനവും നിര്‍വഹിക്കുന്നു. നിതിന്‍ മൈക്കിളാണ് ചീഫ് അസോസിയേറ്റ്. പ്രൊഡക്ഷൻ കൺട്രോളർ – മനോജ് കാരന്തൂർ, ഓഡിയോഗ്രഫി – ഡാൻ ജോസ്. ഏക്ത ഭട്ടേത് വസ്ത്രാലങ്കാരവും ആര്‍ ജി വയനാടൻ മേക്കപ്പും നിര്‍വഹിക്കുന്നു. സൗണ്ട് ഡിസൈൻ – അരുൺ വർമ്മ തമ്പുരാൻ, വിഷ്വൽ എഫ് എക്സ് – മേരകി വി എഫ് എക്സ്, പ്രോമോ സ്റ്റിൽ – രമ ചൗധരി, സ്റ്റിൽ ഫോട്ടോഗ്രഫി – വിവി ചാർളി, പബ്ലിസിറ്റി ഡിസൈൻ – ഹെസ്റ്റൺ ലിനോ, ഡിജിറ്റൽ പി ആർ – അനൂപ് സുന്ദരൻ, പി ആർ ഓ – ശബരി.

കടുവയുടെ വേട്ട ആരംഭം; ടൈഗര്‍ നാഗേശ്വര റാവുവിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി

0

ആരാധകര്‍ ആകാംക്ഷയോടെ കാത്തിരുന്ന മാസ് മഹാരാജ രവി തേജയുടെ ടൈഗര്‍ നാഗേശ്വര റാവു എന്ന ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. മുംബൈയിൽ നടന്ന ഗംഭീരമായ ചടങ്ങിലാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ ട്രെയിലർ പുറത്തിറക്കിയത്. നേരത്തെ പുറത്തിറങ്ങിയ രണ്ടു ഗാനങ്ങളും സൂപ്പര്‍ഹിറ്റ്‌ ആയതോടെ ടൈഗറില്‍ പ്രേക്ഷകര്‍ക്കുള്ള പ്രതീക്ഷ പതിന്മടങ്ങു വര്‍ദ്ധിച്ചിരിക്കുകയാണ്. ഒക്ടോബര്‍ 20-ന് ദസറ ആഘോഷത്തോടനുബന്ധിച്ചാണ് ചിത്രം ലോകമെമ്പാടും റിലീസാവുക.

ടൈഗർ അരങ്ങുവാഴുന്ന മോസ്റ്റ് വാണ്ടഡ് കള്ളന്മാരുടെ താവളമായ സ്റ്റുവർട്ട്‌പുരത്തേക്ക് കാഴ്ചക്കാരെ കൂട്ടികൊണ്ട് പോകും വിധത്തിലാണ് ട്രെയിലർ രൂപകല്പന ചെയ്തിരിക്കുന്നത്.

സ്റ്റുവർട്ട് പുരത്തെ പേരുകേട്ട കള്ളനായ നാഗശ്വര റാവു, അധികാരമോവും, സ്ത്രീകളോടുള്ള ആസക്തിയും, പണത്തോട് കൊതിയുമുള്ള ഒരു പക്കാ ആന്റി-ഹീറോ. ആരെയെങ്കിലും തല്ലുകയോ എന്തെങ്കിലും കൊള്ളയടിക്കുകയോ ചെയ്യുന്നതിനുമുമ്പ് മുന്നറിയിപ്പ് നൽകുന്ന ശീലവും ടൈഗറിനുണ്ട്. ഇങ്ങനെ സ്റ്റുവർട്ട്പുരത്തെ കിരീടമില്ലാത്ത രാജാവായി വാണ നാഗേശ്വര റാവുവിന്റെ കഥ ഒരു ഘട്ടത്തിൽ തന്റെ അറസ്റ്റോടെ അവസാനിച്ചു എന്നു കരുതുമെങ്കിലും, ടൈഗർ നാഗേശ്വര റാവുവിന്റെ കഥയുടെ ആരംഭമായിരുന്നു അത്. ടൈഗർ നാഗേശ്വര റാവുവിന്റെ രക്തരൂക്ഷിതമായ വേട്ടയാണ് രണ്ടര മിനിറ്റ് ദൈർഘ്യമുള്ള ട്രെയിലറിൽ തുടർന്നു കാണാൻ സാധിക്കുക. മാസ് മഹാരാജ രവി തേജ ടൈറ്റിൽ റോളിൽ മിന്നുന്ന പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്.

വംശിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ടൈഗര്‍ നാഗേശ്വര റാവു നിര്‍മ്മിക്കുന്നത് മികച്ച സാങ്കേതിക നിലവാരത്തോടുകൂടി വലിയ സ്കെയിലില്‍ ചിത്രങ്ങള്‍ ഒരുക്കുന്നതിനു പേരുകേട്ട അഭിഷേക് അഗര്‍വാള്‍ ആര്‍ട്ട്‌സിന്റെ ബാനറില്‍ അഭിഷേക് അഗര്‍വാള്‍ ആണ്. നിര്‍മ്മാണക്കമ്പനിയുടെ മുന്‍ പാന്‍ ഇന്ത്യന്‍ ബ്ലോക്ക്ബസ്റ്ററുകളായ കശ്മീര്‍ ഫയല്‍സ്, കാര്‍ത്തികേയ 2 തുടങ്ങിയ ചിത്രങ്ങള്‍ക്കു ശേഷം ഒരുങ്ങുന്ന ചിത്രമായതിനാല്‍ പ്രേക്ഷകരുടെ പ്രതീക്ഷ വാനോളമാണ്. നൂപുര്‍ സനോണും ഗായത്രി ഭരദ്വാജുമാണ് ചിത്രത്തില്‍ രവി തേജയുടെ നായികമാരായി എത്തുന്നത്.

നിര്‍മ്മാതാവിന്റെ സമ്പൂര്‍ണ്ണ പിന്തുണയോടെ മികച്ച രീതിയിലാണ് ചിത്രം സംവിധായകന്‍ ഒരുക്കുന്നത്. രവി തേജയുടെ കരിയറിലെതന്നെ ഏറ്റവുമധികം ബജറ്റ് ഉള്ള ചിത്രമാണിത്. ആഗോളതലത്തില്‍ ആകര്‍ഷണീയമായ കഥയും കഥാപശ്ചാത്തലവുമായതിനാല്‍ അണിയറപ്രവര്‍ത്തകര്‍ ചിത്രത്തെ പാന്‍ ഇന്ത്യന്‍ ലെവലില്‍ റിലീസ് ചെയ്യാനാണ് ഒരുങ്ങുന്നത്.

ചിത്രത്തിന്റെ ഛായാഗ്രഹണം ആര്‍ മതി ISC-യും സംഗീതസംവിധാനം ജി.വി. പ്രകാശ് കുമാറും നിര്‍വഹിക്കുന്നു. അവിനാശ് കൊല്ലയാണ് പ്രൊഡക്ഷന്‍ ഡിസൈനര്‍. സംഭാഷണം രചിച്ചിരിക്കുന്നത് ശ്രീകാന്ത് വിസ്സയും, കോ-പ്രൊഡ്യൂസര്‍ മായങ്ക് സിന്‍ഘാനിയയുമാണ്‌.

അഭിനേതാക്കള്‍: രവി തേജ, നൂപുര്‍ സനോണ്‍, ഗായത്രി ഭരദ്വാജ്, സുദേവ് നായർ, നാസർ, ഹരീഷ് പെരടി തുടങ്ങിയവര്‍. തിരക്കഥ, സംവിധാനം: വംശി. പ്രൊഡ്യൂസര്‍: അഭിഷേക് അഗര്‍വാള്‍. പ്രൊഡക്ഷന്‍ ബാനര്‍: അഭിഷേക് അഗര്‍വാള്‍ ആര്‍ട്ട്‌സ്. പ്രെസന്‍റര്‍: തേജ് നാരായണ്‍ അഗര്‍വാള്‍. കോ-പ്രൊഡ്യൂസര്‍: മായങ്ക് സിന്‍ഘാനിയ. സംഭാഷണം: ശ്രീകാന്ത് വിസ്സ. സംഗീതസംവിധാനം: ജി.വി. പ്രകാശ് കുമാര്‍. ഛായാഗ്രഹണം: ആര്‍ മതി ISC. പ്രൊഡക്ഷന്‍ ഡിസൈനര്‍: അവിനാശ് കൊല്ല. പി.ആര്‍.ഒ: ആതിരാ ദില്‍ജിത്ത്

ആരാധകര്‍ ആകാംക്ഷയോടെ കാത്തിരുന്ന മാസ് മഹാരാജ രവി തേജയുടെ ടൈഗര്‍ നാഗേശ്വര റാവു എന്ന ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. മുംബൈയിൽ നടന്ന ഗംഭീരമായ ചടങ്ങിലാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ ട്രെയിലർ പുറത്തിറക്കിയത്. നേരത്തെ പുറത്തിറങ്ങിയ രണ്ടു ഗാനങ്ങളും സൂപ്പര്‍ഹിറ്റ്‌ ആയതോടെ ടൈഗറില്‍ പ്രേക്ഷകര്‍ക്കുള്ള പ്രതീക്ഷ പതിന്മടങ്ങു വര്‍ദ്ധിച്ചിരിക്കുകയാണ്. ഒക്ടോബര്‍ 20-ന് ദസറ ആഘോഷത്തോടനുബന്ധിച്ചാണ് ചിത്രം ലോകമെമ്പാടും റിലീസാവുക.

ടൈഗർ അരങ്ങുവാഴുന്ന മോസ്റ്റ് വാണ്ടഡ് കള്ളന്മാരുടെ താവളമായ സ്റ്റുവർട്ട്‌പുരത്തേക്ക് കാഴ്ചക്കാരെ കൂട്ടികൊണ്ട് പോകും വിധത്തിലാണ് ട്രെയിലർ രൂപകല്പന ചെയ്തിരിക്കുന്നത്.

സ്റ്റുവർട്ട് പുരത്തെ പേരുകേട്ട കള്ളനായ നാഗശ്വര റാവു, അധികാരമോവും, സ്ത്രീകളോടുള്ള ആസക്തിയും, പണത്തോട് കൊതിയുമുള്ള ഒരു പക്കാ ആന്റി-ഹീറോ. ആരെയെങ്കിലും തല്ലുകയോ എന്തെങ്കിലും കൊള്ളയടിക്കുകയോ ചെയ്യുന്നതിനുമുമ്പ് മുന്നറിയിപ്പ് നൽകുന്ന ശീലവും ടൈഗറിനുണ്ട്. ഇങ്ങനെ സ്റ്റുവർട്ട്പുരത്തെ കിരീടമില്ലാത്ത രാജാവായി വാണ നാഗേശ്വര റാവുവിന്റെ കഥ ഒരു ഘട്ടത്തിൽ തന്റെ അറസ്റ്റോടെ അവസാനിച്ചു എന്നു കരുതുമെങ്കിലും, ടൈഗർ നാഗേശ്വര റാവുവിന്റെ കഥയുടെ ആരംഭമായിരുന്നു അത്. ടൈഗർ നാഗേശ്വര റാവുവിന്റെ രക്തരൂക്ഷിതമായ വേട്ടയാണ് രണ്ടര മിനിറ്റ് ദൈർഘ്യമുള്ള ട്രെയിലറിൽ തുടർന്നു കാണാൻ സാധിക്കുക. മാസ് മഹാരാജ രവി തേജ ടൈറ്റിൽ റോളിൽ മിന്നുന്ന പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്.

വംശിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ടൈഗര്‍ നാഗേശ്വര റാവു നിര്‍മ്മിക്കുന്നത് മികച്ച സാങ്കേതിക നിലവാരത്തോടുകൂടി വലിയ സ്കെയിലില്‍ ചിത്രങ്ങള്‍ ഒരുക്കുന്നതിനു പേരുകേട്ട അഭിഷേക് അഗര്‍വാള്‍ ആര്‍ട്ട്‌സിന്റെ ബാനറില്‍ അഭിഷേക് അഗര്‍വാള്‍ ആണ്. നിര്‍മ്മാണക്കമ്പനിയുടെ മുന്‍ പാന്‍ ഇന്ത്യന്‍ ബ്ലോക്ക്ബസ്റ്ററുകളായ കശ്മീര്‍ ഫയല്‍സ്, കാര്‍ത്തികേയ 2 തുടങ്ങിയ ചിത്രങ്ങള്‍ക്കു ശേഷം ഒരുങ്ങുന്ന ചിത്രമായതിനാല്‍ പ്രേക്ഷകരുടെ പ്രതീക്ഷ വാനോളമാണ്. നൂപുര്‍ സനോണും ഗായത്രി ഭരദ്വാജുമാണ് ചിത്രത്തില്‍ രവി തേജയുടെ നായികമാരായി എത്തുന്നത്.

നിര്‍മ്മാതാവിന്റെ സമ്പൂര്‍ണ്ണ പിന്തുണയോടെ മികച്ച രീതിയിലാണ് ചിത്രം സംവിധായകന്‍ ഒരുക്കുന്നത്. രവി തേജയുടെ കരിയറിലെതന്നെ ഏറ്റവുമധികം ബജറ്റ് ഉള്ള ചിത്രമാണിത്. ആഗോളതലത്തില്‍ ആകര്‍ഷണീയമായ കഥയും കഥാപശ്ചാത്തലവുമായതിനാല്‍ അണിയറപ്രവര്‍ത്തകര്‍ ചിത്രത്തെ പാന്‍ ഇന്ത്യന്‍ ലെവലില്‍ റിലീസ് ചെയ്യാനാണ് ഒരുങ്ങുന്നത്.

ചിത്രത്തിന്റെ ഛായാഗ്രഹണം ആര്‍ മതി ISC-യും സംഗീതസംവിധാനം ജി.വി. പ്രകാശ് കുമാറും നിര്‍വഹിക്കുന്നു. അവിനാശ് കൊല്ലയാണ് പ്രൊഡക്ഷന്‍ ഡിസൈനര്‍. സംഭാഷണം രചിച്ചിരിക്കുന്നത് ശ്രീകാന്ത് വിസ്സയും, കോ-പ്രൊഡ്യൂസര്‍ മായങ്ക് സിന്‍ഘാനിയയുമാണ്‌.

അഭിനേതാക്കള്‍: രവി തേജ, നൂപുര്‍ സനോണ്‍, ഗായത്രി ഭരദ്വാജ്, സുദേവ് നായർ, നാസർ, ഹരീഷ് പെരടി തുടങ്ങിയവര്‍. തിരക്കഥ, സംവിധാനം: വംശി. പ്രൊഡ്യൂസര്‍: അഭിഷേക് അഗര്‍വാള്‍. പ്രൊഡക്ഷന്‍ ബാനര്‍: അഭിഷേക് അഗര്‍വാള്‍ ആര്‍ട്ട്‌സ്. പ്രെസന്‍റര്‍: തേജ് നാരായണ്‍ അഗര്‍വാള്‍. കോ-പ്രൊഡ്യൂസര്‍: മായങ്ക് സിന്‍ഘാനിയ. സംഭാഷണം: ശ്രീകാന്ത് വിസ്സ. സംഗീതസംവിധാനം: ജി.വി. പ്രകാശ് കുമാര്‍. ഛായാഗ്രഹണം: ആര്‍ മതി ISC. പ്രൊഡക്ഷന്‍ ഡിസൈനര്‍: അവിനാശ് കൊല്ല. പി.ആര്‍.ഒ: ആതിരാ ദില്‍ജിത്ത്

വിഷ്ണു മഞ്ചുവിന്റെ ഡ്രീം പ്രോജക്ട് ‘കണ്ണപ്പ’; പ്രഭാസും മോഹൻലാലും

0

വിഷ്ണു മഞ്ചുവിന്റെ പാൻ ഇന്ത്യൻ ചിത്രം ‘കണ്ണപ്പ’ ഷൂട്ടിങ്ങ് തുടങ്ങുന്നതിന് മുൻപ് തന്നെ വാർത്തകളിൽ ഇടം പിടിച്ചിരിക്കുകയാണ്. സിനിമ മേഖലയെയും ആരാധകരെയും ഒരുപോലെ ആവേഷത്തിലാഴ്ത്തുകയാണ് ചിത്രം. ചിത്രത്തിൽ പ്രഭാസ് ഭാഗമാകുന്നു എന്ന വാർത്ത വന്നതോടെ ചിത്രത്തിന് മേലുള്ള പ്രതീക്ഷകൾ ആകാശത്തോളം ഉയർന്നിരുന്നു.

ഇപ്പോഴിതാ ‘കംപ്ലീറ്റ് ആക്ടർ’ മോഹൻലാൽ ചിത്രത്തിൽ മറ്റൊരു പ്രധാന വേഷത്തിലെത്തുന്നു എന്നതാണ് ഏറ്റവും പുതിയ അപ്‌ഡേറ്റ്. ഇതുവരെയുള്ള അപ്‌ഡേറ്റുകളിൽ അത്രയധികം സന്തോഷത്തിലുള്ള ആരാധകർ ഇനി വരുന്ന അപ്‌ഡേറ്റുകൾക്കും സർപ്രൈസുകൾക്കുമായി കാത്തിരിക്കുകയാണ്. സ്റ്റാർ കാസ്റ്റ് പോലെ തന്നെ അത്രയും പ്രധാനപ്പെട്ട അണിയറപ്രവർത്തകരും ചിത്രത്തിൽ അണിനിറക്കുന്നുണ്ട്. സ്റ്റാർ പ്ലസ്സിൽ മഹാഭാരത് സീരീസ് സംവിധാനം ചെയ്ത മുകേഷ് കുമാർ സിങ്ങാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇന്ത്യൻ സിനിമയെ ലോകത്തിന് മുന്നിൽ നിർത്തുന്ന തരത്തിൽ മുകേഷ് കുമാർ ‘കണ്ണപ്പ’യിൽ പ്രവർത്തിക്കുമെന്ന് തീർച്ച.

മണി ശർമ്മ, സ്റ്റീഫൻ ദേവസി എന്നിവർ ചിത്രത്തിൽ സംഗീതം ഒരുക്കുന്നു. ഇതുവരെ കാണാത്ത സിനിമയുടെ പുതിയ ലോകം തീർക്കാനായി ‘കണ്ണപ്പ’ ഒരുങ്ങുന്നു. പ്രേക്ഷകരും ആരാധകരും ഒരുപോലെ അക്ഷമരായി കാത്തിരിക്കുകയാണ് ചിത്രത്തിന്റെ റിലീസിനായി.