രാമലീലയ്ക്ക് ശേഷം ദിലീപ് – അരുൺ ഗോപി കൂട്ടുകെട്ടിൽ വരുന്ന ‘ബാന്ദ്ര’ എന്ന ചിത്രത്തിന്റെ സെക്കൻഡ് ടീസർ റിലീസായി. മാസ്സ് ഗെറ്റപ്പിൽ ദിലീപ് എത്തുമ്പോൾ നായികയായി തമന്നയും എത്തുന്നു. മാസ്സ് ആക്ഷൻ സിനിമയായിട്ടാണ് ചിത്രം എത്തുന്നെങ്കിലും കുടുംബ ബന്ധങ്ങളുടെ ആഴം സംസാരിക്കുന്ന ചിത്രം കൂടിയാണ് ഇത്. പാൻ ഇന്ത്യൻ താരനിര ചിത്രത്തിനായി അണിനിരക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമിക്കുന്ന ചിത്രത്തിൽ ഉദയകൃഷ്ണയാണ് തിരക്കഥ ഒരുക്കുന്നത്.
സോഷ്യൽ മീഡിയയിൽ ടീസർ വൈറലായി മാറിക്കഴിഞ്ഞു. തമന്നയുടെ ആദ്യ മലയാള സിനിമയാണിത്. തമന്നയുടെ മലയാളത്തിലേക്കുള്ള വരവ് ആഘോഷത്തോടെയാണ് മലയാളികൾ ഏറ്റുവാങ്ങിയത്. തമിഴ് നടൻ ശരത് കുമാറും ബോളിവുഡ് നടൻ ദിനോ മോറിയയും ചിത്രത്തിലുണ്ട്. സിദ്ദിഖ്, കലാഭവൻ ഷാജോണ്, ഗണേഷ് കുമാർ തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിൽ ഒരുങ്ങുന്നത്.
ദിലീപിന്റെ കരിയറിലെ 147-ാം സിനിമയാണിത്. ഷാജി കുമാറാണ് ഛായാഗ്രഹണം. സംഗീതം – സാം സി എസ്, എഡിറ്റിംഗ് – വിവേക് ഹര്‍ഷന്‍, കലാസംവിധാനം – സുബാഷ് കരുണ്‍, സൗണ്ട് ഡിസൈന്‍ – രംഗനാഥ് രവി, വസ്ത്രാലങ്കാരം – പ്രവീണ്‍ വര്‍മ്മ. ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിൽ മൂന്ന് പേർ ചേർന്നാണ് സംഘട്ടനങ്ങൾ ഒരുക്കുന്നത്.
അൻബറിവ്, ഫിനിക്സ് പ്രഭു, മാഫിയ ശശി എന്നിവരാണ് ആക്ഷൻ കോറിയോഗ്രാഫർമാർ. അഹമ്മദാബാദ്, സിദ്ധാപൂർ, രാജ്കോട്ട്, ഘോണ്ടൽ, ജയ്പൂർ, മുംബൈ, ഹൈദരാബാദ് തുടങ്ങിയ ഇടങ്ങളിലായിട്ടായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്ങ്. പി ആർ ഒ – ശബരി
ജോജു ജോർജിനെ നായകനാക്കി മലയാളത്തിലെ മാസ്റ്റർ ക്രാഫ്റ്റ്സ്മാൻ ജോഷി സംവിധാനം ചെയ്യുന്ന ‘ആന്റണി’ നവംബർ റിലീസായി തീയേറ്ററുകളിലെത്തുന്നു. പൊറിഞ്ചു മറിയം ജോസ് എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ജോഷിയും-ജോജു ജോർജ്ജും ഒന്നിക്കുന്ന പുതിയ ചിത്രമാണ് ‘ആന്റണി’. ഐൻസ്റ്റീൻ മീഡിയക്ക് വേണ്ടി ഐൻസ്റ്റീൻ സാക് പോൾ നിർമ്മിക്കുന്ന ചിത്രത്തിൽ നെക്സ്റ്റൽ സ്റ്റുഡിയോ, അൾട്രാ മീഡിയ എന്റർടൈൻമെന്റ് എന്നീ ബാനറുകളിൽ സുശീൽ കുമാർ അഗർവാൾ,രജത് അഗർവാൾ, നിതിൻ കുമാർ എന്നിവരും ഗോകുൽ വർമ്മ, കൃഷ്ണരാജ് രാജൻ എന്നിവരും സഹ നിർമ്മാതാക്കളാകുന്നു. ഷിജോ ജോസഫാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. ചിത്രത്തിന്റെ വിതരണാവകാശം ഡ്രീം ബിഗ് ഫിലിംസ് സ്വന്തമാക്കി.
‘ആന്റണിയുടെ’ ഏറ്റവും പുതിയ അപ്‌ഡേറ്റായി ടീസർ നാളെ അണിയറപ്രവർത്തകർ റിലീസ് ചെയ്യും.
ചിത്രത്തിന്റെ ഓഡിയോ റൈറ്റ്‌സ് “സരിഗമ” സ്വന്തമാക്കി. ജോഷിയുടെ തന്നെ സൂപ്പർഹിറ്റ് ചിത്രമായിരുന്ന പൊറിഞ്ചു മറിയം ജോസിൽ പ്രധാന കഥാപാത്രങ്ങളായെത്തിയത് ജോജു ജോർജ്, നൈല ഉഷ, ചെമ്പൻ വിനോദ് ജോസ് വിജയരാഘവൻ എന്നിവർ ആയിരുന്നു. അവർ തന്നെ ആണ് ആന്റണിയിൽ പ്രധാന കഥാപാത്രങ്ങളായെത്തുന്നത് എന്നതാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ സവിശേഷത. സൂപ്പർ ഹിറ്റ് ചിത്രമായ പൊറിഞ്ചു മറിയം ജോസിനെക്കാൾ ഒരുപാട് പ്രതീക്ഷയോടെയാണ് ആരാധകർ ആന്റണിക്കായി കാത്തിരിക്കുന്നത്. അത് കൊണ്ട് തന്നെ ആന്റണിയുടെ ഓരോ അപ്‌ഡേറ്റും ആരാധകർ ആവേശത്തോടെ ആണ് സ്വീകരിക്കുന്നത്. ആന്റണിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ആരാധർക്ക് ഇടയിലും സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ ഏറെ തരംഗം തീർത്തിരുന്നു.
ആന്റണിയിൽ മറ്റു പ്രധാന കഥാപാത്രമായി കല്യാണി പ്രിയദർശനും ആശ ശരത്തും എത്തുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. ജോജു ജോർജ്ജും ജോഷിയും ഒന്നിച്ച പൊറിഞ്ചു മറിയം ജോസ് ഏറ്റവും വലിയ വിജയം നേടിയ ചിത്രങ്ങളിൽ ഒന്നായിരുന്നു. കാട്ടാളൻ പൊറിഞ്ചു എന്ന കഥാപാത്രം ആയി ജോജു ജോർജ്ജ് എത്തിയത്. ജോജുവിന്റെ കരിയറിലെ ഏറ്റവും പവർ ഫുൾ മാസ്സ് കഥാപാത്രവും ഏറെ ആരാധകർ ഉള്ള കഥാപാത്രം കൂടിയായിരുന്നു കാട്ടാളൻ പോറിഞ്ചു. പൊറിഞ്ചുവിന്റെ വലിയ വിജയത്തിന് ശേഷംസംവിധായകൻ ജോഷിയും-ജോജുവും വീണ്ടും ഒന്നിക്കുമ്പോൾ പ്രേക്ഷകർക്ക് പ്രതീക്ഷകൾ ഏറെ ആണ്.
രചന – രാജേഷ് വർമ്മ, ഛായാഗ്രഹണം – രണദിവെ, എഡിറ്റിംഗ് – ശ്യാം ശശിധരന്‍, സംഗീത സംവിധാനം – ജേക്സ് ബിജോയ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ദീപക് പരമേശ്വരന്‍, കലാസംവിധാനം – ദിലീപ് നാഥ്, വസ്ത്രാലങ്കാരം – പ്രവീണ്‍ വര്‍മ്മ, മേക്കപ്പ് – റോണക്സ് സേവ്യര്‍, സ്റ്റിൽസ് – അനൂപ് പി ചാക്കോ, വിതരണം – ഡ്രീം ബിഗ് ഫിലിംസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ – സിബി ജോസ് ചാലിശ്ശേരി, ആക്ഷൻ ഡയറക്ടർ – രാജശേഖർ, ഓഡിയോഗ്രാഫി – വിഷ്ണു ഗോവിന്ദ്, എക്സിക്യൂട്ടീവ് പ്രൊഡ്യുസർ – ഷിജോ ജോസഫ് , പി ആർ ഒ – ശബരി.മാർക്കറ്റിങ്ങ് പ്ലാനിങ് -ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്. ലോകമൊട്ടാകെ നവംബര്‍ റിലീസ് ആയി തയ്യാറാവുന്ന ചിത്രം കേരളത്തില്‍ ഡ്രീം ബിഗ് ഫിലിംസ് പ്രദര്‍ശനത്തിനെത്തിക്കും.
വിദേശരാജ്യങ്ങളിൽ ചിത്രീകരിക്കുകയും അതുവഴി ആസ്വാദനത്തിൻ്റെ പുതിയ കാഴ്ചകളും വാണിജ്യത്തിൻ്റെ വഴികളും തുറക്കുന്ന ഇന്ത്യൻ ചലച്ചിത്രങ്ങൾക്കുള്ള IIFTC (Indian International Film Tourism Conclave) 2023 പുരസ്ക്കാരചടങ്ങിൽ, 2022ൽ ഇറങ്ങിയ മലയാള സിനിമകളിൽ നിന്നും ദി പ്രൊപോസൽ എന്ന പുതുമുഖ ചിത്രത്തിന് സിനിമാറ്റിക് എക്സലൻസ് ( cinematic excellence) അവാർഡ് കരസ്ഥമാക്കി. ഓസ്‌ട്രേലിയയിൽ പൂർണ്ണമായും ഷൂട്ട് ചെയ്ത ആദ്യ മലയാള ചിത്രമാണ് ദി പ്രൊപോസൽ. അത്തരത്തിൽ ഒരു പുതുമ അവകാശപ്പെടാനുള്ള മലയാള ചിത്രമായി ദി പ്രൊപ്പോസലിനെ അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയുകകൂടിയാണ് ഈ അവാർഡ് കൊണ്ട് തങ്ങൾ ഉദ്ദേശിക്കുന്നതെന്ന് അവാർഡ് കമ്മിറ്റി കൺവീനർ കൂടിയായ അനിന്ദ്യ ദാസ്ഗുപ്ത അഭിപ്രായപ്പെട്ടു. തമിഴിൽ നിന്നും റോക്കറ്ററി- ദി നമ്പി എഫക്ട് , തെലുഗിൽ നിന്നും RRR, കന്നഡ ചിത്രമായ റെയ്‌മോ, ഗുജറാത്തി ചിത്രം ഹൂണ് തരി ഹീർ എന്നീ ചിത്രങ്ങൾക്കും അവാർഡുകൾ ലഭിച്ചു.
2022ൽ സൈന പ്ളേ ഒടിടിയിലാണ് ദി പ്രൊപോസൽ റിലീസ് ചെയ്തത്. കോവിഡ് കാലത്ത് അഞ്ച് ലക്ഷം രൂപയിൽ താഴെ വരുന്ന ബഡ്ജറ്റിൽ ഒരു പരീക്ഷണ സിനിമയായി പൂർത്തീകരിച്ച ഈ ചിത്രത്തിന് കിട്ടിയ അവാർഡ് അത്ഭുതത്തോടും നന്ദിയോടും കൂടി സ്വീകരിക്കുന്നു എന്ന് ചടങ്ങിൽ പങ്കെടുത്ത സിനിമയുടെ എഴുത്തുകാരനും സംവിധായകനുമായ ജോ ജോസഫ് പറഞ്ഞു.
സ്‌റ്റുഡന്റ് വിസയിൽ ഓസ്‌ട്രേലിയായിൽ എത്തുന്ന നായക കഥാപാത്രം വിസ അവസാനിച്ചതിന് ശേഷം, അതെ രാജ്യത്തു തന്നെ തുടർന്ന് ജീവിക്കാനായി കേരളത്തിലെ ഒരു മാട്രിമോണിയൽ സൈറ്റിൽ നിന്നും പെർമനന്റ് വിസയുള്ള ഒരു മലയാളി വധുവിനെ കണ്ടെത്താൻ ശ്രമിക്കുന്നതും തുടർന്നുണ്ടാകുന്ന സന്ദർഭങ്ങളുമാണ് ദി പ്രൊപോസൽ എന്ന റോം-കോം ജോണറിൽ ഇറങ്ങിയ ചിത്രത്തിൻ്റെ പശ്ചാത്തലം. സംവിധായകൻ കൂടിയായ ജോ ജോസഫ് , അനുമോദ് പോൾ, അമര രാജ, ക്ലെയർ സാറ മാർട്ടിൻ, സുഹാസ് പാട്ടത്തിൽ, കാർത്തിക മേനോൻ തോമസ് എന്നീ പുതുമുഖങ്ങൾ പ്രധാന റോളുകളിൽ അഭിനയിച്ച ചിത്രം 2022 മെയ് മാസത്തിൽ ആണ് റിലീസ് ചെയ്തത്. യുവതലമുറ വിദേശത്തേക്കും മറ്റും നാട് വിടുന്ന വസ്തുതചർച്ച ചെയ്യപ്പെടുന്ന ഈ കാലത്ത് പ്രേക്ഷകർക്ക് വളരെ ബന്ധപെടുത്താവുന്ന കഥാസന്ദർഭങ്ങളാണ് ഈ ചെറിയ സിനിമയിൽ ഉടനീളം ഉള്ളത്.
ഒക്ടോബര് 12 മുതൽ 14 വരെ നീണ്ടു നിന്ന IIFTC ചലച്ചിത്ര മേളയിൽ തമിഴ്, മലയാളം, കന്നഡ, തെലുഗ്, ഹിന്ദി, പഞ്ചാബി ഗുജറാത്തി, എന്നീ ഇൻഡസ്‌ട്രികളിലെ ശ്രദ്ധേയരായ നിർമാതാക്കളും സംവിധായകരും പങ്കെടുത്തു. ഇന്ത്യൻ സിനിമ നിർമാണ കമ്പനികളെ ലാഭകരവും സുതാര്യവുമായ ചിത്രീകരണത്തിനായി തങ്ങളുടെ രാജ്യങ്ങളിലേക്ക് ക്ഷണിച്ചുകൊണ്ട് ടർക്കി, പോളണ്ട്, കെനിയ, പോർചുഗൽ, യൂഎഇ , സ്പെയിൻ, അമേരിക്ക, സെർബിയ, മൗറീഷ്യസ്, അസിർബൈജാൻ, ഫ്രാൻസ് എന്നീ രാജ്യങ്ങളിലെ ഫിലിം ബോർഡ് പ്രതിനിധികളും ചടങ്ങുകളിൽ പങ്കെടുത്തു. 10 വർഷമായി നടക്കുന്ന മേളയിലെ ഈ വർഷത്തെ ഇവെൻറ്റുകൾ ഇമ്ത്യാസ് അലി, കബീർ ബേഡി, ആർ. ബൽകി തുടങ്ങി അനേകം പ്രഗൽഭരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായിരുന്നു. ചിത്രത്തിന്റെ പി ആർ ഓ അജയ് തുണ്ടത്തിൽ .
ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത് പ്രിയ വാര്യർ ഇൻസ്റ്റയിൽ പോസ്റ്റ് ചെയ്ത പുതിയ ചിത്രങ്ങളാണ്. കേരള സാരിയിൽ അതീവ ഗ്ലാമറസ് ലുക്കിലാണ് താരം. സിന്ദൂരം ചാർത്തി നെറ്റിയിൽ ചുവന്ന വട്ടപ്പൊട്ടും ഇട്ടു സുന്ദരിയായി ആണ് ചിത്രത്തിൽ പ്രിയ വാര്യർ.
‘ഒരു അടാർ ലവ്’ എന്ന ഒമർ ലുലുവിന്റെ സിനിമയിലൂടെയാണ് പ്രിയ വാര്യരെ മലയാളികൾക്ക് സുപരിചിതരാകുന്നത്. ഇന്ന് പ്രിയ വാര്യർ പാൻ ഇന്ത്യ ലെവലിൽ അറിയപ്പെടുന്ന ഒരു നായികയാണ്. തെലുങ്കിലും കന്നടയിലും ഹിന്ദിയിലും സിനിമകൾ ചെയ്യുന്ന താരത്തിന് ആരാധകരും ഏറെ ആണ്. കൂടുതൽ ചിത്രങ്ങൾക്ക് Gallery Link
English Summary : Priya Varrier new viral photos in Kerala Saree
ആരാധകര്‍ ആകാംക്ഷയോടെ കാത്തിരുന്ന മാസ് മഹാരാജ രവി തേജയുടെ ടൈഗര്‍ നാഗേശ്വര റാവുവിലെ മൂന്നാമത്തെ ഗാനം പുറത്തിറങ്ങി. ‘എന്നെ നിനക്കായ് ഞാന്‍’ എന്നു തുടങ്ങുന്ന ഗാനം ദീപക് രാമകൃഷ്ണന്റെ രചനയില്‍ ജി.വി പ്രകാശ് കുമാര്‍ ഈണം നല്‍കി സിന്ദൂരിയാണ് ആലപിച്ചിരിക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ ട്രെയിലറും രണ്ടു ഗാനങ്ങളും സൂപ്പര്‍ഹിറ്റ് ആയതോടെ ടൈഗറില്‍ പ്രേക്ഷകര്‍ക്കുള്ള പ്രതീക്ഷ പതിന്മടങ്ങു വര്‍ദ്ധിച്ചിരിക്കുകയാണ്. ഒക്ടോബര്‍ 20-ന് ദസറ ആഘോഷത്തോടനുബന്ധിച്ചാണ് ചിത്രം പുറത്തിറങ്ങുക.
വംശിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ടൈഗര്‍ നാഗേശ്വര റാവു നിര്‍മ്മിക്കുന്നത് മികച്ച സാങ്കേതിക നിലവാരത്തോടുകൂടി വലിയ സ്കെയിലില്‍ ചിത്രങ്ങള്‍ ഒരുക്കുന്നതിനു പേരുകേട്ട അഭിഷേക് അഗര്‍വാള്‍ ആര്‍ട്ട്‌സിന്റെ ബാനറില്‍ അഭിഷേക് അഗര്‍വാള്‍ ആണ്. നിര്‍മ്മാണക്കമ്പനിയുടെ മുന്‍ പാന്‍ ഇന്ത്യന്‍ ബ്ലോക്ക്ബസ്റ്ററുകളായ കശ്മീര്‍ ഫയല്‍സ്, കാര്‍ത്തികേയ 2 തുടങ്ങിയ ചിത്രങ്ങള്‍ക്കു ശേഷം ഒരുങ്ങുന്ന ചിത്രമായതിനാല്‍ പ്രേക്ഷകരുടെ പ്രതീക്ഷ വാനോളമാണ്. നൂപുര്‍ സനോണും ഗായത്രി ഭരദ്വാജുമാണ് ചിത്രത്തില്‍ രവി തേജയുടെ നായികമാരായി എത്തുന്നത്.
നിര്‍മ്മാതാവിന്റെ സമ്പൂര്‍ണ്ണ പിന്തുണയോടെ മികച്ച രീതിയിലാണ് ചിത്രം സംവിധായകന്‍ ഒരുക്കുന്നത്. രവി തേജയുടെ കരിയറിലെതന്നെ ഏറ്റവുമധികം ബജറ്റ് ഉള്ള ചിത്രമാണിത്. ആഗോളതലത്തില്‍ ആകര്‍ഷണീയമായ കഥയും കഥാപശ്ചാത്തലവുമായതിനാല്‍ അണിയറപ്രവര്‍ത്തകര്‍ ചിത്രത്തെ പാന്‍ ഇന്ത്യന്‍ ലെവലില്‍ റിലീസ് ചെയ്യാനാണ് ഒരുങ്ങുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം ആര്‍ മതി ISC-യും സംഗീതസംവിധാനം ജി.വി. പ്രകാശ് കുമാറും നിര്‍വഹിക്കുന്നു. അവിനാശ് കൊല്ലയാണ് പ്രൊഡക്ഷന്‍ ഡിസൈനര്‍. സംഭാഷണം രചിച്ചിരിക്കുന്നത് ശ്രീകാന്ത് വിസ്സയും, കോ-പ്രൊഡ്യൂസര്‍ മായങ്ക് സിന്‍ഘാനിയയുമാണ്.
അഭിനേതാക്കള്‍: രവി തേജ, നൂപുര്‍ സനോണ്‍, ഗായത്രി ഭരദ്വാജ് തുടങ്ങിയവര്‍. തിരക്കഥ, സംവിധാനം: വംശി. പ്രൊഡ്യൂസര്‍: അഭിഷേക് അഗര്‍വാള്‍. പ്രൊഡക്ഷന്‍ ബാനര്‍: അഭിഷേക് അഗര്‍വാള്‍ ആര്‍ട്ട്‌സ്. പ്രെസന്‍റര്‍: തേജ് നാരായണ്‍ അഗര്‍വാള്‍. കോ-പ്രൊഡ്യൂസര്‍: മായങ്ക് സിന്‍ഘാനിയ. സംഭാഷണം: ശ്രീകാന്ത് വിസ്സ. സംഗീതസംവിധാനം: ജി.വി. പ്രകാശ് കുമാര്‍. ഛായാഗ്രഹണം: ആര്‍ മതി ISC. പ്രൊഡക്ഷന്‍ ഡിസൈനര്‍: അവിനാശ് കൊല്ല. പി.ആര്‍.ഒ: ആതിരാ ദില്‍ജിത്ത്
വൈര എന്റർടെയിൻമെന്റസിന്റെ ബാനറിൽ മോഹൻ ചെറുകുരിയും ഡോ. വിജേന്ദർ റെഡ്ഢി ടീഗലയും നിർമിക്കുന്ന നവാഗതനായ ശൗര്യവ് സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘ഹായ് നാണ്ണാ’യുടെ ടീസർ പുറത്ത്. ചിത്രം ഡിസംബർ 7ന് തീയേറ്ററുകളിലെത്തും. പാൻ ഇന്ത്യനായി ഒരുങ്ങുന്ന ചിത്രം അച്ഛൻ മകൾ ബന്ധത്തെക്കുറിച്ചാണ് ചിത്രം സംസാരിക്കുന്നത്.
തെലുഗ്, തമിഴ്, കന്നഡ ഭാഷകളിൽ ‘ഹായ് നാണ്ണാ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഹിന്ദിയിൽ ‘ഹായ് പപ്പ’ എന്നാണ് പേര്. ഒരു മുഴുനീള ഫാമിലി എന്റർടെയിനർ പ്രേക്ഷകർക്കായി സമ്മാനിക്കുമെന്ന് തീർച്ച. എല്ലാ ഭാഷകളിലും ഉള്ളവർക്കും കണക്ട് ചെയ്യാൻ കഴിയുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
ഇതുവരെ നാനിയെ കാണാത്ത വ്യത്യസ്തമായ ഗെറ്റപ്പിലായിരിക്കും ചിത്രത്തിൽ എത്തുന്നത്. ക്രിസ്മസ് അവധിക്കാലത്തിന് മുന്നോടിയായിട്ടാണ് നാനി എന്റർടെയ്നർ എത്തുന്നത്. പരിചയസമ്പന്നർക്കൊപ്പം പുതിയ ടെക്‌നീഷ്യൻസ് കൂടി ചിത്രത്തിന്റെ ഭാഗമാകുന്നു. സാനു ജോണ് വർഗീസ് ക്യാമറ കൈകാര്യം ചെയ്യുന്നു. ഹൃദയം എന്ന ചിത്രത്തിലൂടെ തിളങ്ങി ഇപ്പോൾ സൗത്ത് ഇന്ത്യൻ സിനിമയിൽ തിരക്കേറിയ മ്യുസിക്ക് ഡയറക്ടറായ ഹിഷാം അബ്ദുൽ വഹാബ് സംഗീത സംവിധാനം നിർവഹിക്കുന്നു. എഡിറ്റർ – പ്രവീണ് ആന്റണി, പ്രൊഡക്ഷൻ ഡിസൈനർ – അവിനാഷ് കൊല്ല, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ – ഇ വി വി സതീഷ്, പി ആർ ഒ – ശബരി
കൊച്ചി; രാജ്യാന്തര തലത്തിലെ യാത്രക്കാർക്ക് വേണ്ടി ഫോറിൻ കറൻസി വിനിമയത്തിനായുള്ള ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സിന് കീഴിൽ പ്രവർത്തിക്കുന്ന ലുലു ഫോറക്സിന്റെ നാല് കൗണ്ടറുകൾ കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ടിലെ T3 ടെർമിനലിൽ ആരംഭിച്ചു. സിയാൽ എംഡി എസ്. സുഹാസ് ഐഎഎസ് ഉദ്ഘാടനം ചെയ്തു. ലുലു ഫോറെക്സ് ഡയറക്ടർ ഷിബു മുഹമ്മദ്, എയർപോർട്ട് ഡയറക്ടർ മനു.ജി, കൊമേഴ്സൽ മാനേജർ ജോസഫ് പീറ്റർ, ഡെപ്യൂട്ടി മാനേജർ ജോർജ് ഇലഞ്ഞിക്കൽ , ലുലു ഫിൻസെർവ്വ് എംഡി സുരേന്ദ്രൻ അമ്മിറ്റത്തൊടി, ഡയറക്ടർ മാത്യു വിളയിൽ , സിയാലിലേയും ലുലു ഫോറെക്സിലേയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.
കറൻസി വിനിമയ രംഗത്ത് രാജ്യാന്തര തലത്തിൽ തന്നെ പേര് കേട്ട ലുലു ഫോറെക്സിന്റെ പ്രവർത്തനം സിയാലിലെത്തുന്ന യാത്രാക്കാർക്ക് കറൻസി വിനിമയം കൂടുതൽ കാര്യക്ഷമമാക്കുമെന്നും, ഇതിന് വേണ്ടി പ്രവർത്തിക്കുന്ന ലുലു ഫോറെക്സിന്റെ ടീമിനെ അഭിനന്ദിക്കുന്നതായും ഉദ്ഘാടനം ചെയ്തുകൊണ്ട് സിയാൽ എംഡി എസ് സുഹാസ് ഐഎഎസ് അദ്ദേഹം പറഞ്ഞു.
“ദശലക്ഷക്കണക്കിന് യാത്രക്കാർക്ക് ഞങ്ങളുടെ സേവനങ്ങൾ എത്തിക്കുകയെന്ന ലക്ഷ്യം നിറവേറ്റുന്നതിനാണ് കൊച്ചിൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലുലു ഫോറെക്സിന്റെ കൗണ്ടറുകൾ ആരംഭിച്ചതെന്നും, ഇവിടെ ഞങ്ങളുടെ നെറ്റ്‌വർക്ക് വിപുലീകരിക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്നും ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ് എംഡി അദീബ് അഹമ്മദ് പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും തിരക്കേറിയതും അതിവേഗം വളരുന്നതുമായ എയർപോർട്ടുകളിൽ മുൻപന്തിയിൽ നിൽക്കുന്ന കൊച്ചിയിൽ തങ്ങൾ ഡിജിറ്റൽ പണമിടപാടുകൾ കൂടെ കേന്ദ്രീകരിച്ച് മികച്ച സേവനം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
24×7 സമയം പ്രവർത്തിക്കുന്ന പുതിയ കേന്ദ്രങ്ങൾ, ഇന്റർനാഷണൽ ഡിപ്പാർച്ചർ ചെക്ക്-ഇൻ ഏരിയയിൽ രണ്ടെണ്ണവും , T3 ഇന്റർനാഷണൽ ബിൽഡിംഗിന്റെ ഇന്റർനാഷണൽ അറൈവൽ ബാഗേജ് ഏരിയയിലും, ഇന്റർനാഷണൽ അറൈവൽ ജനറൽ കോൺകോഴ്‌സിലുമാണ് പ്രവർത്തിക്കുന്നത്. ഈ കൗണ്ടറുകളിലൂടെ ഉപഭോക്താക്കൾക്ക് മെച്ചപ്പെട്ട സേവനം ഉറപ്പാക്കുന്നു. ഇതോടെ ഇന്ത്യയിൽ ലുലു ഫോറെക്സിന്റെ ശാഖകളുടെ എണ്ണം 29 ഉം ആഗോള തലത്തിൽ ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സിന് കീഴിൽ 308 ശാഖകളുമായി.
ലുലു ഫോറെക്സിനെ കുറിച്ച് ലുലു ഫോറെക്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്. അബുദാബി ആസ്ഥാനമായുള്ള ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സിന്റെ ഭാഗമാണ് , 10 രാജ്യങ്ങളിലായി സാമ്പത്തിക സേവന രംഗത്ത് മികച്ച രീതിയിൽ പ്രവർത്തിച്ചു വരുന്നു. ക്രോസ്-ബോർഡർ പേയ്‌മെന്റുകൾ ലഘൂകരിക്കുന്നതിന് ലക്ഷ്യമിട്ടുള്ള വിവിധ ഡിജിറ്റൽ, കറൻസി എക്‌സ്‌ചേഞ്ച്, പുറത്തേക്ക് പണമയയ്ക്കൽ, മറ്റ് മൂല്യവർധിത സേവനങ്ങൾ എന്നിവയിലാണ് പ്രധാനമായും പ്രവർത്തിക്കുന്നത്. വാഗ്ദാനം ചെയ്യുന്ന ലുലു ഫോറെക്‌സ് ഇന്ത്യയിലുടനീളം 29 എൻഗേജ്‌മെന്റ് സെന്ററുകൾ പ്രവർത്തിക്കുന്നു.
ഫോട്ടോ കാപ്ഷൻ; കൊച്ചി ഇന്റർനാഷണൽ എയർപോർട്ടിൽ ആരംഭിച്ച ലുലു ഫോറെക്സിന്റെ കൗണ്ടറുകൾ സിയാൽ എംഡി എസ്. സുഹാസ് ഐഎഎസ് ഉദ്ഘാടനം ചെയ്യുന്നു. എയർപോർട്ട് ഡയറക്ടർ മനു.ജി, സി.എഫ്.ഒ സജി ഡാനിയേൽ, ലുലു ഫോറെക്സ് ഡയറക്ടർ ഷിബു മുഹമ്മദ്, ലുലു ഫിൻസെർവ്വ് എംഡി സുരേന്ദ്രൻ അമ്മിറ്റിത്തൊടി, ലുലു ഫോറെക്സ് ഡിജിഎം ജ്ഞാൻദേവ് വി.കെ, സിയാൽ എക്സിക്യൂട്ടീവ് ഡയറക്ടർ സജി. കെ ജോർജ്, ലുലു ഫിൻസർവ്വ് ഡയറക്ടർ മാത്യു വിളയിൽ, സിയാൽ എക്സിക്യൂട്ടീവ് ഡയറക്ടർ ജയരാജൻ വി, സി.ഐ.എസ്.എഫ് അസി. കമാന്റഡ് നരേഷ്കുമാർ എന്നിവർ സമീപം.
മിന്നല്‍ മുരളി, തല്ലുമാല, അജയൻ്റെ രണ്ടാം മോഷണം തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം ടൊവിനോ തോമസ് നായകനാകുന്ന ബിഗ് ബജറ്റ് ചിത്രമായ നടികര്‍ തിലകത്തിൽ സൗബിന്റെ പിറന്നാൾ ദിനത്തിൽ സ്‌പെഷ്യൽ പോസ്റ്റർ പുറത്തിറക്കി. ഡ്രൈവിംഗ് ലൈസന്‍സ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന ചിത്രം അലന്‍ ആന്റണി, അനൂപ് വേണുഗോപാല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഗോഡ്‌സ്പീഡാണ് നിര്‍മിക്കുന്നത്. പുഷ്പ – ദ റൈസ് പാര്‍ട്ട് 1 ഉള്‍പ്പെടെ ഒട്ടേറെ ജനപ്രിയ ചിത്രങ്ങള്‍ നിര്‍മിച്ച മൈത്രി മൂവി മെക്കേഴ്‌സിന്റെ വൈ.നവീനും വൈ.രവി ശങ്കറും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. മൈത്രി മൂവി മേക്കേഴ്‌സ് ഒരു മലയാള ചിത്രത്തിന്റെ ഭാഗമാകുന്നത് ഇത് ആദ്യമാണ്. വിവിധ ലൊകേഷനുകളിലായി നൂറ്റി ഇരുപത് ദിവസത്തോളം ചിത്രീകരണം നീളുന്ന ചിത്രത്തിൻ്റെ ബഡ്ജറ്റ് വരുന്നത് നാൽപത് കോടിയോളമാണ്. സമീപകാലത്ത് മലയാളത്തിൽ ഏറ്റവും മുടക്കുമുതൽ വരുന്ന ചിത്രം കൂടിയാണിത്. കൊച്ചിയിലാണ് ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ പൂർത്തിയാക്കിയത്. ഹൈദരാബാദിൽ പന്ത്രണ്ട് ദിവസം നീണ്ടു നിൽക്കുന്ന ഷൂട്ടിംഗ് പ്രധാനമായും രാമോജി ഫിലിം സിറ്റി, ഗോൽകൊണ്ട ഫോർട്ട്, ബൻജാര ഹിൽസ് എന്നീ ലൊക്കേഷനുകളിലാണ് നടത്തുക. പിന്നീട് കൊച്ചിയിലേക്ക് തിരികെ എത്തുന്ന ടീം ദുബായ്, കാശ്മീർ എന്നിവിടിങ്ങളിലായി തുടർന്നുള്ള ചിത്രീകരണം പൂർത്തിയാക്കും.
‘സൂപ്പര്‍സ്റ്റാര്‍ ഡേവിഡ് പടിക്കല്‍’ എന്ന കഥാപാത്രമായാണ് ടൊവിനോ തോമസ് ചിത്രത്തിലെത്തുന്നത്. കഴിഞ്ഞ ഏഴെട്ടു വർഷക്കാലമായി അഭിനയമേഖലയിൽ സൂപ്പർ താര പദവിയിൽ നിൽക്കുന്ന ‘ഡേവിഡ് പടിക്കലി’ന്റെ ജീവിതത്തിൽ ചില പ്രതിസന്ധികൾ കടന്നു വരുന്നു. ഇതു തരണം ചെയ്യുവാനായി അദ്ദേഹം നടത്തുന്ന ശ്രമങ്ങളും, അതിടയിൽ അരങ്ങേറുന്ന സംഭവങ്ങളുമാണ് ‘നടികര്‍ തിലക’ത്തിലൂടെ ലാൽ ജൂനിയർ അവതരിപ്പിക്കുന്നത്. ടൊവിനോയ്‌ക്കൊപ്പം മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സൗബിന്‍ ഷാഹിറാണ്. ബാല എന്ന കഥാപാത്രത്തെയാണ് സൗബിന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ടൊവിനോയും സൗബിനും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും നടികര്‍ തിലകത്തിനുണ്ട്. ഭാവന ചിത്രത്തിൽ നായികയാകുന്നു. ധ്യാൻ ശ്രീനിവാസൻ, അനൂപ് മേനോൻ, ഷൈൻ ടോം ചാക്കോ, അജു വർഗീസ്, ലാൽ, ബാലു വർഗീസ്, സുരേഷ് കൃഷ്‍ണ, ഇന്ദ്രൻസ്, മധുപാൽ, ഗണപതി, മണിക്കുട്ടൻ, ശ്രീജിത്ത് രവി, സഞ്ജു ശിവറാം, അർജുൻ, ദിവ്യ പിള്ള, പ്രമോദ് വെളിയനാട്, ബൈജുക്കുട്ടൻ, ഷോൺ സേവ്യർ, രജിത്ത് (ബിഗ് ബോസ് ഫെയിം), തിരക്കഥാകൃത്ത് ബിപിൻ ചന്ദ്രൻ. മാലാ പാർവതി, ദേവികാ ഗോപാൽ നായർ, ആരാധ്യ, അഖിൽ കണ്ണപ്പൻ, ഖയസ് മുഹമ്മദ്, ജസീർ മുഹമ്മദ് ചിത്രത്തിൽ ചേരുന്നു.
ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് സുവിന്‍ എസ് സോമശേഖരനാണ്. ആല്‍ബിയാണ് ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത്. രതീഷ് രാജാണ് എഡിറ്റര്‍. യക്സന്‍ ഗാരി പെരേര, നേഹ എസ് നായര്‍ എന്നിവര്‍ സംഗീത സംവിധാനവും പ്രശാന്ത് മാധവ് കലാസംവിധാനവും നിര്‍വഹിക്കുന്നു. നിതിന്‍ മൈക്കിളാണ് ചീഫ് അസോസിയേറ്റ്. പ്രൊഡക്ഷൻ കൺട്രോളർ – മനോജ് കാരന്തൂർ, ഓഡിയോഗ്രഫി – ഡാൻ ജോസ്. ഏക്ത ഭട്ടേത് വസ്ത്രാലങ്കാരവും ആര്‍ ജി വയനാടൻ മേക്കപ്പും നിര്‍വഹിക്കുന്നു. സൗണ്ട് ഡിസൈൻ – അരുൺ വർമ്മ തമ്പുരാൻ, വിഷ്വൽ എഫ് എക്സ് – മേരകി വി എഫ് എക്സ്, പ്രോമോ സ്റ്റിൽ – രമ ചൗധരി, സ്റ്റിൽ ഫോട്ടോഗ്രഫി – വിവി ചാർളി, പബ്ലിസിറ്റി ഡിസൈൻ – ഹെസ്റ്റൺ ലിനോ, ഡിജിറ്റൽ പി ആർ – അനൂപ് സുന്ദരൻ, പി ആർ ഓ – ശബരി.
മമ്മൂട്ടി നായകനായ പേരൻപ്, തരമണി, തങ്ക മീങ്കൽ, കാട്ടുതമിഴ് എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം സംവിധായകൻ റാം നിവിൻ പോളിയുമായി ഒന്നിക്കുന്ന യേഴ് കടൽ യേഴ് മലൈ എന്ന ചിത്രത്തിലെ നിവിൻ പോളിയുടെ ബർത്ഡേ സ്‌പെഷ്യൽ പോസ്റ്റർ റിലീസ് ചെയ്തു. താടിയും മുടിയും ഒക്കെ വളർത്തി വടിയും പിടിച്ച് നടന്ന് വരുന്ന നിവിൻ പോളിയാണ് പോസ്റ്ററിലുള്ളത്. ഹാപ്പി ബർത്ഡേ നിവിൻ പോളി എന്ന് പോസ്റ്ററിൽ താരത്തിനായി അണിയറപ്രവർത്തകർ ആശംസകൾ അറിയിച്ചു.
മാനാട് എന്ന ബ്ലോക്ക്ബസ്റ്റർ തമിഴ് ചിത്രത്തിന് ശേഷം സുരേഷ് കാമാച്ചിയുടെ വി ഹൗസ് പ്രൊഡക്ഷൻസാണ് ഈ ബിഗ് ബജറ്റ് ചിത്രം നിർമ്മിക്കുന്നത്. നിവിൻ പോളിയ്‌ക്കൊപ്പം തമിഴ് നടൻ സൂരിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു, അഞ്ജലിയാണ് നായിക. ലിറ്റിൽ മാസ്‌ട്രോ യുവൻ ശങ്കർ രാജയാണ് സംഗീത സംവിധാനം. വെട്ടത്തിന്റെയും ഒപ്പത്തിന്റെയും ഡിഒപി ഏകാംബ്രം ആണ് ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. പ്രൊഡക്ഷൻ ഡിസൈനർ ഉമേഷ് ജെ കുമാർ, എഡിറ്റർ മതി വിഎസ്, ആക്ഷൻ സ്റ്റണ്ട് സിൽവ, കൊറിയോഗ്രാഫർ സാൻഡി, ബോളിവുഡ് കോസ്റ്റ്യൂം ഡിസൈനർ ചന്ദ്രകാന്ത് സോനവാനെ, ദേശീയ അവാർഡ് ജേതാവ് പട്ടണം റഷീദ് എന്നിവർ ഈ സിനിമയിൽ പ്രവർത്തിച്ചിട്ടുണ്ട്. പി ആർ ഒ – ശബരി
ഡിസ്നി പ്ലസ് ഹോട്ട്‌സ്റ്റാറിന്റെ രണ്ടാമത്തെ ഒറിജിനൽ മലയാളം സീരിസായ, ‘മാസ്റ്റർപീസ്’ ഒക്ടോബർ 25 മുതൽ സ്ട്രീം ചെയ്യുന്നു. നിത്യ മേനോനും ഷറഫുദീനും കേന്ദ്രകഥാപാത്രങ്ങളാകുന്നു.
കൊച്ചി, ഒക്ടോബർ 06, 2023: പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വെബ് സീരീസായ മാസ്റ്റർപീസ്- ൽ ആദ്യമായി ന്യൂ ജെൻ ദമ്പതികളുടെ കുടുംബകലഹങ്ങൾ പൊട്ടിച്ചിരിയുടെ മാലപ്പടക്കങ്ങൾക്ക് തിരി കൊളുത്തുന്നു. ഇണക്കാനുള്ള ശ്രമങ്ങൾ പിണക്കങ്ങളായി മാറുന്നു. പരസ്പരം എതിർക്കുന്നവർ പ്രതീക്ഷിക്കാതെ ഒരുമിക്കുന്നു . ഈ സീരിസിലെ കലുഷിതമായ കലഹങ്ങൾ പോലും പ്രേക്ഷകരെ ആസ്വാദനത്തിന്റെ വേറെ തലങ്ങളിൽ എത്തിക്കുന്നു. നിത്യ മേനോൻ , ഷറഫുദീൻ എന്നിവരോടൊപ്പം രഞ്ജി പണിക്കർ, മാലാ പാർവതി, അശോകൻ, ശാന്തി കൃഷ്ണ എന്നിവരുൾപ്പെടെയുള്ള നിരവധി മികച്ച അഭിനേതാക്കളും ഈ പരമ്പരയിലുണ്ട്. എല്ലാപ്രായത്തിലുള്ള പ്രേക്ഷകരെയും ഒരുപോലെ ആകർഷിക്കുന്ന തരത്തിലാണ് “മാസ്റ്റർപീസ്” ഒരുക്കിയിരിക്കുന്നത്.
ശ്രീജിത്ത് എൻ സംവിധാനം നിർവഹിച്ചിരിക്കുന്ന ഈ സീരീസ് സെൻട്രൽ അഡ്വർടൈസിംഗിന്റെ ബാനറിന് കീഴിൽ നിർമ്മിച്ചിരിക്കുന്നത് മാത്യു ജോർജാണ്. “മാസ്റ്റർപീസ്” , മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, മറാഠി, ഹിന്ദി, ബംഗാളി എന്നീ ഏഴ് വ്യത്യസ്‌ത ഭാഷകളിൽ ലഭ്യമാകും, ഫാമിലി – കോമഡി ഡ്രാമ “മാസ്റ്റർപീസ്” ഡിസ്നി + ഹോട്ട്സ്റ്റാറിൽ ഒക്ടോബർ 25 മുതൽ സ്ട്രീം ചെയ്യുന്നു.
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയാര്‍ന്ന ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്സ് ഇന്ത്യ ലിമിറ്റഡ് 2023-ലെ ദീപാവലിക്ക് ഇന്ത്യയിലെമ്പാടുമായി പുതിയ 33 ഷോറൂമുകള്‍ ആരംഭിക്കുന്നു.
നിലവില്‍ ഇന്ത്യയിലെ 22 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലും ഗള്‍ഫിലെ നാല് രാജ്യങ്ങളിലുമാണ് കല്യാണ്‍ ജൂവലേഴ്സിന് സാന്നിദ്ധ്യമുള്ളത്. ദക്ഷിണേന്ത്യയില്‍ 77 ഷോറൂമുകളും വടക്കേയിന്ത്യയിലും മധ്യേന്ത്യന്‍ സംസ്ഥാനങ്ങളിലുമായി 55 ഷോറൂമുകളും പശ്ചിമ ഇന്ത്യയില്‍ 25-ഉം കിഴക്കന്‍ സംസ്ഥാനങ്ങളില്‍ 18 ഷോറൂമുകളുമാണുള്ളത്. കൂടാതെ ഗള്‍ഫില്‍ 34 ഷോറൂമുകളും ഉണ്ട്.
ദക്ഷിണേന്ത്യന്‍ വിപണികള്‍ക്ക് അപ്പുറം പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാനുള്ള പരിശ്രമത്തിലാണ് കല്യാണ്‍ ജൂവലേഴ്സ്. ഇന്ത്യയിലെമ്പാടും സാന്നിദ്ധ്യം ഉറപ്പിക്കുന്നതിനും വിപുലമാക്കുന്നതിനുമുള്ള പ്രതിബദ്ധതയുടെ ഭാഗമാണിത്. ഒക്ടോബറില്‍ ബിഹാറിലെ കിഷന്‍ഗഞ്ച്, മുസാഫര്‍പുര്‍, ബെഗുസരൈ, ഹാജിപുര്‍, കങ്കര്‍ബാഗ് എന്നിവിടങ്ങളിലും ഹരിയാനയിലെ ഫരീദാബാദ്, പാനിപ്പട്ട്, ഒഡീഷയിലെ ജാജ്പുര്, പഞ്ചാബിലെ ബര്‍ണാല, ചണ്ഡിഗഢ്, മഹാരാഷ്ട്രയിലെ സോലാപുര്‍, ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍, വെസ്റ്റ് ബംഗാളിലെ പുര്‍ലിയ, ഉത്തരാഖണ്ഡിലെ ഖാസിപുര്‍, ഉത്തര്‍പ്രദേശിലെ മൊറാദാബാദ്, മഥുര, അലിഗഡ്, അലംബാഗ്, ജോന്‍പുര്‍ എന്നിവിടങ്ങളിലാണ് പുതിയ ഷോറൂമുകള്‍ തുറക്കുന്നത്.
ഇതിനും പുറമെ മെട്രോ നഗരങ്ങളിലെ പ്രധാന വിപണികളില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്‍റെ ഭാഗമായി മുംബൈയിലെ ബാന്ദ്ര, മുലുന്ദ്, ഗോറിഗാവ്, കൊല്‍ക്കൊത്തയിലെ ബരാസത്, ബാരക്ക്പോര്‍, ന്യൂഡല്‍ഹിയിലെ ചാന്ദ്നി ചൗക്ക്, ശഹ്ദാര റോഡ് എന്നിവിടങ്ങളിലും പുതിയ ഷോറൂമുകള്‍ തുറക്കും.
കല്യാണ്‍ ജൂവലേഴ്സിന്‍റെ ഫിജിറ്റല്‍ മാതൃകയിലുള്ള ഡിജിറ്റല്‍-ഫസ്റ്റ് ആഭരണ പ്ലാറ്റ്ഫോമായ കാന്‍ഡിയര്‍ റീട്ടെയ്ല്‍ വില്‍പ്പനശാലകള്‍ വിപുലപ്പെടുത്തുന്നതിന്‍റെ ഭാഗമായി ദീപാവലിക്ക് ഏഴ് പുതിയ ഷോറൂമുകള്‍ ആരംഭിക്കും. മുംബെയില്‍ മൂന്നും ബംഗളുരുവില്‍ രണ്ടും കേരളത്തിലും ബിഹാറിലും ഒന്നു വീതവും റീട്ടെയ്ല്‍ ഔട്ട്ലെറ്റുകളാണ് കാന്‍ഡിയര്‍ തുറക്കുന്നത്.
രാജ്യത്തെങ്ങുനിന്നുമുള്ള ഉപയോക്താക്കളില്‍നിന്നും ബ്രാന്‍ഡിന് ലഭിക്കുന്ന സ്നേഹത്തിലും പിന്തുണയിലും ഏറെ സന്തുഷ്ടനാണെന്ന് കല്യാണ്‍ ജൂവലേഴ്സ് മാനേജിംഗ് ഡയറക്ടര്‍ ടി.എസ്. കല്യാണരാമന്‍ പറഞ്ഞു. ആഭരണവ്യാപാരരംഗത്താകെ സമൂലമായ മാറ്റങ്ങള്‍ വരുത്തിയ കല്യാണ്‍ ജൂവലേഴ്സിന്‍റെ വളര്‍ച്ച നേരിട്ട് കാണുന്നതില്‍ നിറഞ്ഞ അഭിമാനമുണ്ട്. അടുത്തഘട്ടത്തിലേക്ക് മുന്നേറുമ്പോള്‍ സുസ്ഥിരമായ വിപണി വളര്‍ച്ച ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.
ഇതുവരെ ഉപയോഗപ്പെടുത്തിയിട്ടില്ലാത്ത ടിയര്‍-2, ടിയര്‍-3 വിപണികളിലും ദക്ഷിണേന്ത്യയ്ക്ക് അപ്പുറമുള്ള മെട്രോ നഗരങ്ങളിലും സാന്നിദ്ധ്യം വര്‍ദ്ധിപ്പിക്കുകയുമാണ് കല്യാണ്‍ ജൂവലേഴ്സിന്‍റെ ലക്ഷ്യം. മികച്ച സേവനത്തെ അടിസ്ഥാനമാക്കിയുള്ള ഷോപ്പിംഗ് അനുഭവം ലഭ്യമാക്കുന്നതിനായി രാജ്യത്തെങ്ങുമുള്ള ഉപയോക്താക്കള്‍ക്കായി സമ്പന്നമായൊരു അനുഭവം ഒരുക്കുകയാണ്. വിശ്വാസ്യത, സുതാര്യത എന്നീ അടിസ്ഥാന തത്വങ്ങളില്‍ മുറുകെ പിടിച്ചുകൊണ്ട് ഇന്ത്യയിലെ ആഭരണ വ്യവസായരംഗത്ത് മാര്‍ഗം തെളിക്കാനുള്ള ശക്തമായ പ്രതിബദ്ധതയാണ് കല്യാണ്‍ ജൂവലേഴ്സിനുള്ളത്.
ഇന്ത്യന്‍ ആഭരണ വ്യവസായരംഗത്തെ മാറ്റിമറിച്ച് പുതിയ പാതകള്‍ വെട്ടിത്തുറന്ന് മുന്നേറുന്നതില്‍ കല്യാണ്‍ ജൂവലേഴ്സ് എന്നും മുന്‍നിരയിലായിരുന്നു. രണ്ടായിരം മുതല്‍ സ്വയമേവ ബിഐഎസ്-ഹാള്‍മാര്‍ക്ക് സ്വര്‍ണാഭരണങ്ങള്‍ ലഭ്യമാക്കിയതും 2018-ല്‍ നാല് തല അഷ്വറന്‍സ് സാക്ഷ്യപത്രം അവതരിപ്പിച്ചതും ആഭരണ വ്യവസായരംഗത്ത് ഉപയോക്തൃകേന്ദ്രീകൃതമായ പ്രതിബദ്ധതയും പുതിയ നിലവാരവും സൃഷ്ടിച്ചു.
പുതിയ വിപുലീകരണത്തിലൂടെ കല്യാണ്‍ ജൂവലേഴ്സിന്‍റെ ശക്തമായ അടിത്തറയും മാര്‍ഗനിര്‍ദ്ദേശക തത്വങ്ങളുമായി വര്‍ത്തിക്കുന്ന വിശ്വാസ്യത, സുതാര്യത, ഉപഭോക്തൃ സമര്‍പ്പണം എന്നിവയോടുള്ള അചഞ്ചലമായ പ്രതിബദ്ധത ശക്തിപ്പെടുത്തിക്കൊണ്ട് കല്യാണ്‍ ജൂവലേഴ്സ് തിളങ്ങുന്ന ഭാവിയിലേക്ക് കുതിക്കുകയാണ്.
“ഒന്നര മാസത്തെ അൺഹെൽത്തി ഡയറ്റ് എന്നെ എത്തിച്ചത് 13 ദിവസത്തെ ഹോസ്പിറ്റൽവാസത്തിലായിരുന്നു.” ടിക് -ടോക്കിൽ നിന്ന് ഒരു ഇൻഫ്ലുൻസർ ആയി മാറിയ കഥ ചന്ദന തുടർന്നു. “നിറത്തിന്റെയും ശരീരത്തിന്റെയും പേരിൽ ഒരുപാട് ഒറ്റപെടലുകൾ അനുഭവിച്ചിട്ടുണ്ട്.അതൊക്കെയാണ് ഇങ്ങനെയൊരു ട്രാൻസ്‌ഫോർമേഷനിലേക്ക് എത്തിച്ചത്.” ചടുല നൃത്തച്ചുവടുകളും, മോഡലിംഗ് ഷൂട്ടുകളും, ആകർഷകമായ റീൽ വീഡിയോകളുമാണ് ചന്ദനയെ പ്രശസ്തമാക്കിയത്.മനോരമമാക്സ് അവതരിപ്പിക്കുന്ന ‘റീൽ സ്റ്റോറി’-യുടെ ഏഴാമത്തെ എപ്പിസോഡ് കടന്നുപോകുന്നത് ചന്ദന മനോജിന്റെ കഥയിലൂടെയാണ്.
ജീവിതത്തിൽ ലഭിച്ച മോശമായ പ്രതികാരങ്ങളിൽ നിന്നാണ് തനിക്കൊരു ഇൻഫ്ലുൻസർ ആവണമെന്ന തീരുമാനത്തിലേക്ക് എത്തിയതെന്ന് ചന്ദന മനസ്സുതുറക്കുന്നു.ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തിപെടണമെന്നും, അത് തന്റെ കുടുംബത്തിനുവേണ്ടി ആണെന്നും ചന്ദന കൂട്ടിച്ചേർക്കുന്നു.
12 എപ്പിസോഡുകൾ ഉള്ള സീരിസ് ആഴ്ചയിൽ ഒരു എപ്പിസോഡ് എന്ന നിലയിൽ ആയിരിക്കും മനോരമമാക്സിൽ ലഭ്യമാകുക. എല്ലാ എപ്പിസോഡുകളും മനോരമമാക്‌സ് ഡൗൺലോഡ് ചെയ്‌ത് സൗജന്യമായി ആസ്വദിക്കാവുന്നതാണ്. വിഡിയോ കാണാന്‍ ലിങ്കിൽ ക്ലിക്ക് ചെയ്യുക.