Home Blog Page 217

കേരളത്തിന്റെ സ്നേഹത്തിന് എന്നെന്നും നന്ദി, ‘ ജപ്പാൻ ‘ കാർത്തി

0

വ്യത്യസ്തമായ വേഷങ്ങൾ ചെയ്തുകൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിച്ചുകൊണ്ടേയിരിക്കുന്ന നടനാണ് കാർത്തി. നവംബർ 10 ദീപാവലി റിലീസായി പ്രേക്ഷകരിലേക്കെത്തുന്ന ‘ജപ്പാൻ’ കാർത്തിയുടെ ഇരുപത്തഞ്ചാമത്തെ സിനിമയാണ്. രാജു മുരുകൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്റെ കേരളാ ലോഞ്ചിംഗിനായി കാർത്തിയും ടീമും കൊച്ചിയിലെത്തി. എറണാകുളം ലുലു മാളിലേക്ക് കേരളീയരെ കാണാനെത്തിയ കാർത്തിയെ മനോഹരമായ മ്യൂസിക് ട്രീറ്റോടെയാണ് മലയാളികൾ വരവേറ്റത്.

കാർത്തി, അനു ഇമ്മാനുവൽ, നടൻ സനൽ അമൻ, വിനീഷ് ബംഗ്ലാൻ എന്നിവർ പങ്കെടുത്ത ചടങ്ങിൽ ക്രൈം കോമഡി ഗണത്തിൽ പെടുന്ന ‘ജപ്പാൻ’ന്റെ മേക്കിംഗ് വീഡിയോയുടെ പ്രദർശനത്തിന് ശേഷമാണ് കാർത്തി വേദിയിലേക്ക് കടന്നുവന്നത്.

“നല്ലവരായ എൻ നാട്ടുകാർക്കെല്ലാം വണക്കം” എന്നു പറഞ്ഞുകൊണ്ടാണ് കാർത്തി സംസാരിച്ച് തുടങ്ങിയത്. കേരളീയർ എപ്പോഴും എന്നെ സ്നേഹത്തോടെ വരവേക്കുന്നുവെന്നും ‘പൊന്നിയിൻ സെൽവൻ’ന്റെ പ്രൊമോഷന് വന്നപ്പോഴും ഇങ്ങനെ തന്നെയായിരുന്നു. സന്തോഷത്താലുള്ള നിറകണ്ണുകളോടെയാണ് ഞാൻ തിരിച്ചുപോയതെന്നും കാർത്തി പറയുകയുണ്ടായി.ഇവിടെ ഇങ്ങനെ നിൽക്കുമ്പോൾ എനിക്ക് വല്ലാത്ത അഭിമാനവും സന്തോഷവും തോന്നുന്നു. എല്ലാവരോടും ഞാൻ എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. എന്നെന്നും നിങ്ങളുടെ സ്നേഹത്തിന് നന്ദി…

‘ജപ്പാൻ’ എന്റെ ഇരുപത്തഞ്ചാമത്തെ സിനിമയാണ്. എനിക്ക് വളരെ സ്പെഷ്യൽ ആയൊരു സിനിമയാണിത്. ഈ ഫോർ എൻ്റർടൈന്മെൻ്റാണ് ജപ്പാൻ കേരളത്തിൽ വിതരണം ചെയ്യുന്നത്  നൂറ്റി അമ്പതിൽ പരം തിയറ്ററുകളിൽ ഇവിടെ അവർ റിലീസ് ചെയ്യുമെന്നും  എന്നും കാർത്തി കൂട്ടിച്ചേർത്തു. 

ദില്ലിയെ കാണാനെത്തിയ ആരാധകർക്കായ് ‘കൈതി’ യിലെ ഒരു മാസ് ഡയലോഗും ‘പയ്യാ’ യിലെ ‘എൻ കാതൽ സൊല്ല തേവയില്ലൈ’ എന്ന ഗാനവും ആലപിച്ച ശേഷമാണ് കാർത്തി തന്റെ വാക്കുകൾ അവസാനിപ്പിച്ചത്. വേദിയിൽ നിന്നും താഴെ ഇറങ്ങിയ കാർത്തി ആരാധകരോടൊപ്പം സെൽഫിയും എടുത്ത ശേഷമാണ് മടങ്ങിയത്.

മലയാളി താരം അനു ഇമ്മാനുവൽ നായികയായെത്തുന്ന ചിത്രം ഡ്രീം വാരിയർ പിക്ചർസിന്റെ ബാനറിൽ എസ് ആർ പ്രകാശ് ബാബു, എസ് ആർ പ്രഭു എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. ‘സ്വപ്ന സഞ്ചാരി’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന താരമാണ് അനു ഇമ്മാനുവൽ. ‘മാലിക്’ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ പ്രേക്ഷകരെ ഞെട്ടിച്ച നടനാണ് സനൽ അമൻ.

കോയമ്പത്തൂർ, തൂത്തുക്കുടി, കൊച്ചി, പാലക്കാട്, ഹൈദരാബാദ് എന്നിവിടങ്ങളിലായി ചിത്രീകരിച്ച ചിത്രം തമിഴ്, തലുങ്ക്, എന്നീ ഭാഷകളിലായിട്ടാണ് റിലീസ് ചെയ്യുന്നത്. ‘ഗോലി സോഡ’, ‘കടുക്’ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത ഛായഗ്രാഹകൻ കൂടിയായ വിജയ് മിൽടൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന് ഹിറ്റ് ചിത്രങ്ങൾക്ക് സംഗീതം പകർന്ന ജി.വി. പ്രകാശ് കുമാറാണ് സംഗീതം ഒരുക്കുന്നത്. ‘പൊന്നിയിൻ സെൽവൻ’ലൂടെ ലോകശ്രദ്ധ പിടിച്ചുപറ്റിയ രവി വർമ്മൻ ഛായഗ്രാഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ ദൈർഘ്യം 2 മണിക്കൂറും 36 മിനിറ്റുമാണ്. സി.കെ.അജയ് കുമാറാണ് പിആർഒ .

രേഷ്മ മുരളീധരൻ ടി പി

ഭക്തിസാന്ദ്രമായ പുതിയ പരമ്പര ” മാളികപ്പുറം ” ഏഷ്യാനെറ്റിൽ

0

അചഞ്ചലമായ വിശ്വാസം, കുടുംബബന്ധങ്ങൾ, ജീവിതത്തിന്റെ പരീക്ഷണങ്ങൾ എന്നിവയുടെ പശ്ചാത്തലത്തിൽ ഒരുക്കുന്ന പുതിയ പരമ്പര ” മാളികപ്പുറം ” ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയുന്നു .

അയ്യപ്പന്റെ കടുത്ത ഭക്തരായ മുത്തശ്ശിയും അവരുടെ ചെറുമകൾ ഉണ്ണിമോളും തമ്മിലുള്ള സ്നേഹബന്ധത്തെ ചുറ്റിപ്പറ്റിയാണ് സീരിയൽ വികസിക്കുന്നത് . അനാഥയായ ഉണ്ണിമോൾ ചെറുപ്പം മുതൽ മുത്തശ്ശിയുടെ സംരക്ഷണയിലാണ്, അവർ ഒരുമിച്ച് അവരുടെ തോട്ടത്തിലെ പച്ചക്കറികൾ വിറ്റ് ജീവിതം നയിക്കുന്നു.ബന്ധുക്കളും അയൽക്കാരും സഹപാഠികളും ദൗർഭാഗ്യത്തിന്റെ വാഹകയായി ഉണ്ണിമോളെ മുദ്രകുത്തി പരിഹസിക്കുന്നു. എന്നിരുന്നാലും, ജീവിതത്തിലെ വെല്ലുവിളികളിലൂടെ അയ്യപ്പൻ തങ്ങളെ നയിക്കുമെന്ന വിശ്വാസത്തിൽ ഉണ്ണിമോളും മുത്തശ്ശിയും ഉറച്ചുനിൽക്കുന്നു.

ഗിരിദേവൻ എന്ന സ്കൂൾ കുട്ടിയായി അയ്യപ്പൻ അവരുടെ ജീവിതത്തിലേക്ക് കടന്നുവരുമ്പോൾ ആഖ്യാനത്തിന് അസാധാരണമായ വഴിത്തിരിവുണ്ടാകുന്നു. ഗിരിദേവൻ ഉണ്ണിമോൾക്ക് ഒഴിച്ചുകൂടാനാവാത്ത പിന്തുണയായി മാറുന്നു,
“മാളികപ്പുറം” നവംബർ 6 , 2023 മുതൽ തിങ്കൾ മുതൽ ശനി വരെ വൈകുന്നേരം 6 മണിക്ക് ഏഷ്യാനെറ്റിൽ സംപ്രേക്ഷ ണം ചെയ്യുന്നു .

ബാലു വർഗ്ഗീസും അർജുൻ അശോകനും അനശ്വരയും ഒന്നിച്ചെത്തുന്ന ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’

0

മലയാള സിനിമയിലെ യുവ താരങ്ങളായ ബാലു വർ​ഗീസ്, അനശ്വര രാജൻ, അർജുൻ അശോകൻ എന്നിവർ പ്രധാനവേഷങ്ങളിലെത്തുന്ന ‘എന്ന് സ്വന്തം പുണ്യാളൻ’ എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടൈറ്റിൽ പുറത്ത് വിട്ട് അണിയറ പ്രവർത്തകർ. നവാഗതനായ മഹേഷ് മധു സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന് കഥയും തിരക്കഥയും ഒരുക്കുന്നത് സാംജി എം ആൻറണിയാണ്. ഹാസ്യത്തിന്റെ മേമ്പൊടിയിൽ രസകരമായ ഒരു ഫാന്റസി ചിത്രമായിരിക്കുമിതെന്നാണ് അണിയറപ്രവർത്തകർ നൽകുന്ന സൂചന. ചിത്രത്തിന്റെ സ്വിച്ചോൺ കർമ്മം എഴുപുന്ന തോമസ് തരകൻ വീട്ടിൽ നിർവ്വഹിക്കപ്പെട്ടു.

അടുത്തിടെ ഇറങ്ങിയ ഒട്ടേറെ സിനിമകളിൽ പ്രണയ രംഗങ്ങളിലും നർമ്മ രംഗങ്ങളിലും അതോടൊപ്പം ഇമോഷണൽ രംഗങ്ങളിലുമൊക്കെ ഒരുപോലെ തിളങ്ങിയ താരങ്ങളായ ബാലുവും അർജുനും അനശ്വരയും ഒന്നിച്ചെത്തുന്ന ഈ ചിത്രത്തിൽ അൽത്താഫ് സലീം, വിനീത് വിശ്വം, ഇന്ദ്രൻസ്, ബൈജു തുടങ്ങി നിരവധി താരങ്ങൾ അഭിനയിക്കുന്നുണ്ട്. ട്രൂത്ത് സീക്കേഴ്സിൻറെ ബാനറിൽ ലിഗോ ജോൺ നിർമ്മിക്കുന്ന ചിത്രത്തിന്റെ ഭൂരിഭാ​ഗം രം​ഗങ്ങളും ഇടുക്കി ജില്ലയിലെ കുട്ടിക്കാനത്ത് വെച്ചാണ് ചിത്രീകരിച്ചിട്ടുള്ളത്.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ജോഷി തോമസ് പള്ളിക്കൽ, സംഗീതം: ഗോപി സുന്ദർ, ഛായാഗ്രഹണം: രണദേവ്, എഡിറ്റർ: സോബിൻ സോമൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: സുനിൽ കര്യാട്ടുകര, പ്രൊഡക്ഷൻ ഡിസൈൻ: അനീസ് നാടോടി, കലാസംവിധാനം: അസീസ് കരുവാരക്കുണ്ട്, കോസ്റ്റ്യൂം: ധന്യ ബാലകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ: സുരേഷ് മിത്രക്കരി, മേക്കപ്പ്: ജയൻ പൂങ്കുളം, അസോസിയേറ്റ് ഡയറക്ടർ: സാൻവിൻ സന്തോഷ്, സ്റ്റിൽ: നിദാദ് കെഎൻ, ഡിസൈൻ: സീരോവുണ്ണി, വിഷ്വൽ പ്രൊമോഷൻസ്: സ്നേക്ക്പ്ലാൻറ്, പിആർഒ: ശബരി.

ചിയാൻ വിക്രമിന്റെ ‘തങ്കലാൻ’ ടീസർ കണ്ടവർ ആശയക്കുഴപ്പത്തിൽ ! വിശദീകരണവുമായ് വിക്രമിന്റെ മാനേജർ

0

വ്യത്യസ്തമായ വേഷങ്ങൾ കൈകാര്യം ചെയ്ത് പ്രേക്ഷകരെ എന്നും വിസ്മയിപ്പിക്കുന്ന നടനാണ് ചിയാൻ വിക്രം. താരത്തിന്റെ റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘തങ്കലാൻ’. ചിത്രത്തിന്റെ ടീസർ അടുത്തിടെയാണ് പുറത്തുവിട്ടത്. പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന ടീസറിൽ ഡയലോഗുകളൊന്നുമില്ലാതെ പ്രത്യക്ഷപ്പെട്ട വിക്രമിനെ കണ്ട് സിനിമയിലും വിക്രമിന് ഡയലോഗില്ലെ എന്ന സംശയം പ്രകടിപ്പിച്ചിരിക്കുകയാണ് ആരാധകർ. ഇതിന് മറുപടി എന്നോണം വിക്രമിന്റെ മാനേജർ എം സൂര്യനാരായണൻ ട്വിറ്ററിലിട്ട പോസ്റ്റ് ശ്രദ്ധ നേടുന്നു.

മാനേജർ പറഞ്ഞതിങ്ങനെ, “തങ്കാലനിൽ ചിയാൻ സാറിന് ഡയലോഗ് ഇല്ല എന്നതിനെക്കുറിച്ച് സോഷ്യൽ മീഡിയയിൽ ഉയർന്ന ആശയക്കുഴപ്പം ശ്രദ്ധയിൽ പെട്ടിരുന്നു. അതിന് വ്യക്തത വരുത്തുന്നു, ‘തങ്കാലൻ’നിൽ ലൈവ് സിങ്ക് സൗണ്ടാണ് നൽകിയിരിക്കുന്നത്. സിനിമയിൽ തീർച്ചയായും വിക്രം സാറിന് ഡയലോഗുകൾ ഉണ്ട്. ഒരു റിപ്പോർട്ടർ വിക്രം സാറിനോട് സിനിമയിൽ ഡയലോഗുണ്ടോ എന്ന് ചോദിച്ചപ്പോൾ ‘ടീസറി’ൽ തനിക്ക് ഡയലോഗില്ല എന്ന് വിക്രം സാർ തമാശ രൂപേണ പറഞ്ഞതാണ്.”

ചരിത്രത്തോടൊപ്പം മിത്ത് ചേർത്ത്, KGF പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ഈ ചിത്രം പാ.രഞ്ജിത്താണ് സംവിധാനം ചെയ്യുന്നത്. പാർവതി തിരുവോത്താണ് നായിക. മാളവിക മോഹനും പശുപതിയും സുപ്രധാന വേഷത്തിലെത്തുന്നു.

സ്റ്റുഡിയോ ഗ്രീൻ, നീലം പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ കെ ഇ ജ്ഞാനവേൽ രാജ് നിർമ്മിക്കുന്ന ‘തങ്കലാൻ’ 2024 ജനുവരി 26ന് തിയറ്ററുകളിലെത്തും. പത്തൊമ്പതാം നൂറ്റാണ്ടിലെ ബ്രിട്ടീഷ് കാലഘട്ടത്തിൽ ‘കെ.ജി.എഫ്’ൽ നടന്ന ഒരു സംഭവത്തെ ആധാരമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.

തമിഴിലെ ഹിറ്റ് മേകറും ദേശീയ അവാർഡ് ജേതാവുമായ ജി.വി പ്രകാശ്കുമാർ സംഗീതം പകരുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം കിഷോർ കുമാറും ചിത്രസംയോജനം ആർ.കെ സെൽവയുമാണ് നിർവഹിക്കുന്നത്.

കലാസംവിധാനം: എസ് എസ് മൂർത്തി, ആക്ഷൻ കൊറിയോഗ്രഫി: സ്റ്റന്നർ സാം, പിആർഒ: ശബരി.

ഉലകനായകൻ കമൽഹാസനും സ്റ്റാർ ഡയറക്ടർ ശങ്കറും ഒന്നിക്കുന്ന ‘ഇന്ത്യൻ 2’ ! ഇൻട്രൊ ​ഗ്ലീംസ് പുറത്തുവിട്ടു

0

ഉലകനായകൻ കമൽഹാസനും സ്റ്റാർ ഡയറക്ടർ ശങ്കറും ഒന്നിക്കുന്ന മാസ്റ്റർപീസ് ചിത്രമാണ് ‘ഇന്ത്യൻ 2’. ലൈക പ്രൊഡക്ഷൻസിന്റെയും റെഡ് ജയന്റിന്റെയും ബാനറുകളിൽ സുബാസ്‌കരൻ നിർമ്മിച്ച ഈ ചിത്രം 1996-ലെ ബോക്‌സ് ഓഫീസ് റെക്കോർഡുകൾ തകർത്ത് ബ്ലോക്ക്ബസ്റ്ററിൽ ഇടം നേടിയ ‘ഇന്ത്യൻ’ എന്ന ചിത്രത്തിന്റെ രണ്ടാംഭാഗമാണ്. ചിത്രത്തിന്റെ തുടർഭാ​ഗത്തിനായി കാത്തിരുന്ന പ്രേക്ഷകരിലേക്ക് ‘ഇന്ത്യൻ 2’ന്റെ ഇൻട്രൊ ​ഗ്ലീംസ് പുറത്തുവിട്ടിരിക്കുകയാണ് മോഹൻലാൽ. ഇന്ത്യൻ സിനിമയിലെ ഇതിഹാസങ്ങൾക്ക് അനുയോജ്യമായ ആമുഖം അനാവരണം ചെയ്തുകൊണ്ടുള്ള ഗ്ലീംസ് നിമിഷനേരം കൊണ്ട് സോഷ്യൽ മീഡിയയിൽ ഇടം പിടിച്ചു.

അതിമനോഹരവും അതിഗംഭീരവുമായ സിനിമാറ്റിക് വിഷ്വലുകൾ നൽകി പ്രക്ഷക ഹൃദയത്തിൽ ഇടം നേടിയ ശങ്കർ, നിർമ്മാതാവ് സുബാസ്‌കരന്റെ പിന്തുണയോടെ ‘ഇന്ത്യൻ 2’ സംവിധാനം ചെയ്യുന്നതിലൂടെ തന്റെ കലാപരമായ കഴിവിനെ കൂടുതൽ ഉയരങ്ങളിലേക്ക് കൊണ്ടുപോകുകയാണ്.

കാജൽ അഗർവാൾ, രാകുൽ പ്രീത് സിംഗ്, എസ്.ജെ. സൂര്യ, ബോബി സിംഹ, തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തുന്ന ഈ ചിത്രത്തിന് ഹിറ്റ് ചിത്രങ്ങൾക്ക് സം​ഗീതം നൽകി പ്രേക്ഷകരെ ത്രില്ലടിപ്പിച്ച അനിരുദ്ധ് രവിചന്ദറാണ് സം​ഗീതം പകരുന്നത്. ഛായാഗ്രഹണം രത്നവേലു നിർവഹിക്കും. എ.ശ്രീകർ പ്രസാദ് ചിത്രസംയോജനം കൈകാര്യം ചെയ്യും. പിആർഒ: ശബരി.

മമ്മൂട്ടി-ജ്യോതിക ചിത്രം ‘കാതൽ ദി കോർ’ ! നവംബർ 23 മുതൽ തീയറ്ററുകളിൽ

0

മെഗാസ്റ്റാർ മമ്മൂട്ടിയെയും തെന്നിന്ത്യൻ താരം ജ്യോതികയെയും നായികാനായകന്മാരാക്കി ജിയോ ബേബി സംവിധാനം ചെയ്യുന്ന മലയാള ചിത്രമാണ് ‘കാതൽ ദി കോർ’. ചിത്രത്തിന്റെ അന്നൗൺസ്മെന്റ് വന്നത് മുതൽ പ്രേക്ഷകശ്രദ്ധ നേടിയ ഒരു സിനിമയാണിത്. പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ചിത്രത്തിന്റെ റിലീസ് ഡേറ്റ് പുറത്തുവിട്ടു. നവംബർ 23 മുതൽ ചിത്രം തിയറ്ററുകളിലെത്തും. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിച്ച ഈ സിനിമ ദുൽഖർ സൽമാൻന്റെ ഉടമസ്ഥതയിലുള്ള വേഫേറെർ ഫിലിംസാണ് കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്.

‘കണ്ണൂർ സ്‌ക്വാഡ്’ന്റെ വൻ വിജയത്തിന് ശേഷം മമ്മൂട്ടി കമ്പനിയുടെ ബാനറിൽ എത്തുന്ന ‘കാതൽ ദി കോർ’ വ്യത്യസ്തമായൊരു കാഴ്ചാനുഭവം പ്രേക്ഷകന് സമ്മാനിക്കും എന്നാണ് നിർമ്മാതാക്കൾ അവകാശപ്പെടുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ ഒരുങ്ങുന്ന സിനിമകൾ എല്ലായിപ്പോഴും പ്രേക്ഷകരെ വിസ്മയിപ്പിച്ചിട്ടേയൊള്ളൂ. റോഷാക്കും നൻപകൻ നേരത്തെ മയക്കവും വലിയ രീതിയിൽ സ്വീകാര്യത നേടിയിരുന്നു. 100 കോടി ബിസിനസ്സുമായി 2023ലെ മികച്ച ചിത്രങ്ങളിൽ ഇടം നേടി ‘കണ്ണൂർ സ്‌ക്വാഡ്’ ആറാം വാരത്തിലും തിയറ്ററുകളിൽ മുന്നേറിക്കൊണ്ടിരിക്കുകയാണ്. അടുത്തിടെയാണ് ‘ടർബോ’യുടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന അഞ്ചാമത്തെ സിനിമയാണ് ‘ടർബോ’.

മമ്മൂട്ടിയോടൊപ്പം വീണ്ടും അഭിനയിച്ചുകൊണ്ട് വർഷങ്ങളുടെ ഇടവേളക്ക് ശേഷം ‘കാതൽ ദി കോർ’ലൂടെ മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ് ജ്യോതിക. 2009-ൽ പുറത്തിറങ്ങിയ ‘സീതാകല്യാണം’ ആണ് ജ്യോതിക ഒടുവിലായി അഭിനയിച്ച മലയാള ചിത്രം. ചിത്രത്തിൽ മാത്യു ദേവസി എന്ന കഥാപാത്രമായി മമ്മൂട്ടി എത്തിയപ്പോൾ ദേവസിയുടെ ഭാര്യയായിട്ടാണ് ജ്യോതിക പ്രത്യക്ഷപ്പെട്ടത്.

‘കാതൽ ദി കോർ’ന്റെ ഫസ്റ്റ് ലുക്കും സെക്കൻഡ് ലുക്കും രണ്ട് വികാരങ്ങളാണ് പ്രതിഫലിപ്പിക്കുന്നത്. ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ വളരെ സന്തോഷപ്പെട്ട കുടുംബാങ്ങളെപോലെ പ്രത്യക്ഷപ്പെട്ട മമ്മൂട്ടിയുടേയും ജ്യോതികയുടെയും കഥാപാത്രങ്ങൾ സെക്കൻഡ് ലുക്കിൽ അൽപം ഗൗരവത്തിലാണ്. കാതലിന്റെ പ്രമേയം തന്നെ ഏറെ ആകർഷിച്ച ഒന്നാണെന്ന് തെന്നിന്ത്യൻ താരവും ജ്യോതികയുടെ ഭർത്താവുമായ സൂര്യ അഭിപ്രായപ്പെട്ടിരുന്നു. ആദർശ് സുകുമാരനും പോൾസൺ സക്കറിയയും ചേർന്നാണ് ‘കാതൽ ദി കോർ’ന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.

മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അലിസ്റ്റർ അലക്സ്, അനഘ അക്കു, ജോസി സിജോ, ആദർശ് സുകുമാരൻ തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിന്റെ ഛായാഗ്രാഹണം സാലു കെ തോമസ്സാണ് നിർവ്വഹിക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ എസ്. ജോർജ്.

എഡിറ്റിംങ്: ഫ്രാൻസിസ് ലൂയിസ്, സംഗീതം: മാത്യൂസ് പുളിക്കൻ, ഗാനരചന: അൻവർ അലി, ജാക്വിലിൻ മാത്യു, കലാസംവിധാനം: ഷാജി നടുവിൽ, ലൈൻ പ്രൊഡ്യൂസർ: സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ: ഡിക്സൺ പൊടുത്താസ്, സൗണ്ട് ഡിസൈൻ: ടോണി ബാബു, വസ്ത്രാലങ്കാരം: സമീറാ സനീഷ്, മേക്കപ്പ്: അമൽ ചന്ദ്രൻ, കോ ഡയറക്ടർ: അഖിൽ ആനന്ദൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: മാർട്ടിൻ എൻ. ജോസഫ്, കുഞ്ഞില മാസിലാമണി, പ്രൊഡക്ഷൻ എക്സിക്യുട്ടീവ്: അസ്ലാം പുല്ലേപ്പടി, സ്റ്റിൽസ്: ലെബിസൺ ഗോപി, ഓവർസീസ് വിതരണം ട്രൂത്ത് ഗ്ലോബൽ ഫിലിംസ്, ഡിജിറ്റൽ മാർക്കറ്റിംഗ് വിഷ്ണു സുഗതൻ, പബ്ലിസിറ്റി ഡിസൈനർ: ആന്റണി സ്റ്റീഫൻ, പിആർഒ: ശബരി.

നടൻ കാർത്തിയും അനു ഇമ്മാനുവലും ‘ജപ്പാൻ’ ടീമും ശനിയാഴ്ച കൊച്ചിയിൽ!

0

തെന്നിന്ത്യൻ നടൻ കാർത്തിയുടെ ഇരുപത്തി അഞ്ചമത്തെ സിനിമ ‘ജപ്പാൻ ‘ ദീപാവലി പ്രമാണിച്ച് തമിഴ് , തെലുങ്ക് ഭാഷകളിൽ നവമ്പർ 10 ന് ലോകമെമ്പാടും റിലീസ് ചെയ്യും. ചിത്രത്തിൻ്റെ  കേരളാ ലോഞ്ചിംഗിനായി നാളെ നവംബർ 4 ന് ശനിയാഴ്ച വൈകീട്ട് 6ന് കൊച്ചി ലുലു മാളിൽ നടുക്കുന്ന പ്രത്യേക ചടങ്ങിൽ കാർത്തി, നായിക അനു ഇമ്മാനുവൽ, നടൻ സനൽ അമാൻ സംവിധായകൻ രാജു മുരുകൻ നിർമ്മാതാവ് എസ്. ആർ.പ്രഭു എന്നിവർ പങ്കെടുക്കും.

 പൊന്നിയിൻ സെൽവനിലൂടെ ലോക ശ്രദ്ധ നേടിയ രവി വർമ്മനാണ് ഛായഗ്രാഹകൻ. ജീ. വി. പ്രകാശ് കുമാർ സംഗീത സംവിധാനവും അനൽ – അരസ് സംഘട്ടന രംഗങ്ങളും ഒരുക്കുന്നു. സംവിധായകൻ രാജു മുരുകൻ – കാർത്തി – ഡ്രീം വാരിയർ പിക്ചേഴ്സ് കൂട്ടു കെട്ടിൽ എത്തുന്ന ‘ ജപ്പാൻ ‘  ആരാധകരിലും സിനിമാ വൃത്തങ്ങളിലും വലിയ പ്രതീക്ഷ നൽകുന്നു. വ്യത്യസ്തമായ രൂപ ഭാവത്തിലുള്ള നായക കഥാപാത്രത്തെയാണ് കാർത്തി ജപ്പാനിൽ അവതരിപ്പിക്കുന്നത്. കോയമ്പത്തൂർ, തൂത്തുക്കുടി, കൊച്ചി , പാലക്കാട്, ഹൈദരാബാദ് എന്നിവിടങ്ങളിലാണ് ജപ്പാൻ ‘ ചിത്രീകരിച്ചിക്കുന്നത്.   ഈ ഫോർഎൻ്റർടെയ്ൻമെൻ്റ് ‘ ജപ്പാൻ ‘ കേരളത്തിൽ റിലീസ് ചെയ്യുന്നത്.  

സി.കെ.അജയ് കുമാർ,PRO

നാടന്‍ വേഷത്തില്‍ തിളങ്ങി ജാഹ്നവി കപൂര്‍; ‘ദേവര’ ഒരുങ്ങുന്നു

0

2024-ലെ ഏറ്റവും ബ്രഹ്മാണ്ഡ ചിത്രങ്ങളില്‍ ഒന്നെന്നു വിശേഷിപ്പിക്കാവുന്ന ജൂനിയര്‍ എന്‍ടിആറിന്റെ ‘ദേവര’ പ്രഖ്യാപനം മുതലേ മാദ്ധ്യമശ്രദ്ധ പിടിച്ചുപറ്റിയ ചിത്രമാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ ചിത്രത്തിലെ നായികയായ ബോളിവുഡ് താരം ജാഹ്നവി കപൂറിന്റെ ഷൂട്ടിംഗ് ലൊക്കേഷനില്‍നിന്നുള്ള ചിത്രം പുറത്തുവിട്ടിരിക്കുകയാണ്. തങ്കം എന്ന തനി നാടന്‍ പെണ്‍കുട്ടിയായാണ്‌ ജാഹ്നവി ചിത്രത്തില്‍ വേഷമിടുന്നത്.ദാവണിയുടുത്ത് കുസൃതി ഭാവത്തില്‍ ജാഹ്നവി നില്‍ക്കുന്ന ചിത്രം നടിയുടെ ആരാധകരെ ആവേശം കൊള്ളിച്ചിട്ടുണ്ടെന്നാണ് സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ സൂചിപ്പിക്കുന്നത്. കൊരട്ടല ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബോളിവുഡ് താരം സൈഫ് അലി ഖാനും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. യുവസുധ ആർട്ട്‌സും എന്‍.ടി.ആര്‍ ആര്‍ട്സും ചേർന്ന് നിർമിക്കുന്ന ഈ പാന്‍ ഇന്ത്യന്‍ ചിത്രം നന്ദമുരി കല്യാണ്‍ റാം ആണ് അവതരിപ്പിക്കുന്നത്.

ബിഗ്‌ ബജറ്റില്‍ ഒരുങ്ങുന്ന, താരപ്രകടനങ്ങള്‍ക്ക് മുന്‍‌തൂക്കം നല്‍കിക്കൊണ്ടുള്ള ഈ ചിത്രം രണ്ടു ഭാഗങ്ങളിലായാണ് പുറത്തിറങ്ങുക. പാന്‍ ഇന്ത്യന്‍ ചിത്രമായി ഒരുങ്ങുന്ന ദേവരയുടെ ഒന്നാം ഭാഗം 2024 ഏപ്രില്‍ 5-ന് പുറത്തിറങ്ങുമെന്ന് നിര്‍മ്മാതാക്കള്‍ മുന്‍പ് അറിയിച്ചിരുന്നു. സംഗീത സംവിധായകനായി അനിരുദ്ധ്, ഛായാഗ്രാഹകനായി രത്നവേലു ഐ.എസ്.സി, പ്രൊഡക്ഷന്‍ ഡിസൈനറായി സാബു സിറിള്‍, എഡിറ്ററായി ശ്രീകര്‍ പ്രസാദ് തുടങ്ങി ഇന്ത്യന്‍ സിനിമയിലെ പ്രമുഖരാണ് ചിത്രത്തിലെ മുന്നണിയിലും പിന്നണിയിലും ഉള്ളത്. ജാഹ്നവി കപൂറിന്റെ ആദ്യ തെലുഗു ചിത്രം കൂടിയാണ് ദേവര. പി.ആര്‍.ഒ ആതിര ദില്‍ജിത്ത്

സംസ്ഥാന സർക്കാരിന്റെ കേരളീയം മേളയ്ക്ക് തിരുവനന്തപുരത്ത് തുടക്കം

0

കേരളത്തിന്റെ 67-ാം സംസ്ഥാന ദിനത്തോടനുബന്ധിച്ച് സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന കേരളീയം മേളയ്ക്ക് തിരുവനന്തപുരത്ത് തുടക്കമായി. 2023 നവംബർ 1-ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ തിരികൊളുത്തി.

ഉദ്ഘാടന ചടങ്ങിൽ കമൽഹാസൻ, മമ്മൂട്ടി, മോഹൻലാൽ, ശോഭന, മഞ്ജു വാര്യർ തുടങ്ങിയ സിനിമാരംഗത്തെ പ്രമുഖരും രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക നേതാക്കളും പങ്കെടുത്തു.

ഏഴ് ദിവസങ്ങളിലായി തെരുവു വേദികൾ അടക്കം 44 ഇടങ്ങളിൽ കേരളീയം നടക്കുന്നത്. കല-സാംസ്‌കാരിക പരിപാടികൾ, ഭക്ഷ്യ മേളകൾ, സെമിനാറുകൾ, പ്രദർശനങ്ങൾ തുടങ്ങി ഒട്ടനവധി വിരുന്നുകളാണ് കേരളീയത്തിൽ സർക്കാർ ഒരുക്കിയിരിക്കുന്നത്.

ഉദ്ഘാടന പ്രസംഗം

ഉദ്ഘാടന പ്രസംഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്:

കേരളീയർ ആയതിൽ അഭിമാനിക്കുന്ന മുഴുവൻ ആളുകൾക്കും ആ സന്തോഷം ലോകത്തോട് പങ്കുവെക്കാനുള്ള അവസരമാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു. എല്ലാ രംഗത്തും കേരളത്തിന് പ്രത്യേകതയുണ്ട്. ആർക്കും പിന്നിൽ അല്ല കേരളീയർ എന്ന ആത്മാഭിമാന പതാക ഉയർത്താൻ കഴിയണം. നമ്മുടെ നേട്ടങ്ങൾ അർഹിക്കുന്ന വിധം ലോകം തിരിച്ചറിഞ്ഞിട്ടില്ല. കേരളത്തെ ലോക സമക്ഷം അവതരിപ്പിക്കാനാണ് കേരളീയം പരിപാടിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഇത്തരം ഉത്സവങ്ങളുടെ പേരിൽ ചില നഗരങ്ങൾ ലോകത്ത് അറിയപെടുന്നുണ്ട്. ആ മാതൃക നമുക്ക് പിന്തുടരാമെന്നും  കേരളീയത്തെ ലോക ബ്രാൻഡാക്കുമെന്നും അദ്ദേഹം പറഞ്ഞു. ലോകത്തെ പല ഭാഗത്തെ വംശീയ സംഘർഷം തടയാനുള്ള ഒറ്റ മൂലിയാണ് ജാതി ഭേദം മത ദ്വേഷം ഇല്ലാതെ എല്ലാവരും ഒരുമിച്ചു കഴിയുന്ന കേരളമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

കേരളീയത്തിലെ പരിപാടികൾ

കേരളീയത്തിലെ പ്രധാന പരിപാടികൾ ഇവയാണ്:

  • കല-സാംസ്‌കാരിക പരിപാടികൾ: നാടകം, സിനിമ, സംഗീതം, നൃത്തം തുടങ്ങിയ വിവിധ കലാരൂപങ്ങളുടെ പരിപാടികൾ കേരളീയത്തിൽ നടക്കും.
  • ഭക്ഷ്യ മേളകൾ: കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള രുചികരമായ വിഭവങ്ങൾ ഭക്ഷ്യ മേളകളിൽ പ്രദർശിപ്പിക്കും.
  • സെമിനാറുകൾ: കേരളത്തിന്റെ വിവിധ മേഖലകളിലെ വിദഗ്ധർ പങ്കെടുക്കുന്ന സെമിനാറുകൾ നടക്കും.
  • പ്രദർശനങ്ങൾ: കേരളത്തിന്റെ സംസ്കാരം, ചരിത്രം, പുരാവസ്തുക്കൾ തുടങ്ങിയ വിഷയങ്ങളെക്കുറിച്ചുള്ള പ്രദർശനങ്ങൾ നടക്കും.

കേരളീയം മേള 2023 നവംബർ 7 വരെ നീണ്ടുനിൽക്കും.

Summery : Keraleeyam 2023 inauguration

‘ ജെൻ്റിൽമാൻ 2 ‘ ൽ അൻപതിൽപരം താരപ്പട, ആദ്യ ഷെഡ്യൂൾ പൂർത്തിയായി! 

0

മെഗാ പ്രൊഡ്യൂസർ കെ.ടി.കുഞ്ഞുമോൻ നിർമ്മിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമായ ‘ ജെൻ്റിൽമാൻ 2 ‘ വിൻ്റെ പതിനഞ്ച് ദിവസത്തെ ആദ്യഘട്ട ഷൂട്ടിംഗ് ചെന്നൈയിലും പരിസര പ്രദേശങ്ങളിലുമായി പൂർത്തിയായി. എ. ഗോകുൽ കൃഷ്ണയാണ് സംവിധാനം. ആദ്യ ഷെഡ്യൂളിൽ നായകൻ ചേതൻ, നായികമാരായ നയൻതാര ചക്രവർത്തി, പ്രിയാലാൽ സിത്താര, സുധാ റാണി, ശ്രീലത, കണ്മണി, ബഡവാ ഗോപി, ഹാസ്യ രാജാക്കന്മാരായ മുല്ലൈ – കോതണ്ഡം, ‘ ലൊല്ലു സഭാ ‘ സാമി നാഥൻ, ബേബി പദ്മ രാഗ എന്നിവർ പങ്കെടുത്ത ഏതാനും രംഗങ്ങളും ദിനേശ് കാശി ഒരുക്കിയ ദൈർഘ്യമേറിയ ഒരു സാഹസിക സ്റ്റണ്ട് രംഗവുമാണ് ചിത്രീകരിച്ചത്.

നായകനേയും നായികമാരേയും കൂടാതെ സുമൻ, മനോജ്.കെ.ജയൻ, പ്രാച്ചികാ(മാമാങ്കം),
രാധാ രവി, ‘ കാന്താര ‘ വില്ലൻ അച്യുത് കുമാർ, ‘ വിജയ് ടി വി ‘ പുകഴ്, രവി പ്രകാശ്, ബഡവാ ഗോപി , ഷിശീർ ശർമ്മ, ജോൺ മഹേന്ദ്രൻ, സെന്ദ്രായൻ, മുനിഷ് രാജാ, പ്രേം കുമാർ,’ കല്ലൂരി ‘ വിമൽ, ‘ ജിഗർതാണ്ടാ ‘ രമേഷ്, മുല്ലൈ – കോതണ്ടം, മൈം ഗോപി, ഇമാൻ അണ്ണാച്ചി, വേലാ രാമമൂർത്തി, ശ്രീ റാം, ജോൺ റോഷൻ, ‘ ലൊല്ലു സഭാ ‘ സാമിനാഥൻ, ജോർജ് വിജയ്, നെൽസൺ , സിത്താര,ശ്രീ രഞ്ജിനി, ശ്രീലത, കൺമണി, കാരുണ്യ, മൈനാ നന്ദിനി, ബേബി പത്മരാഗ, ബേബി അനീഷ എന്നിങ്ങനെ അൻപതിൽ പരം അഭിനേതാക്കളുടെ താരപട തന്നെ ‘ ജെൻ്റിൽമാൻ 2 ‘ വിലുണ്ട്. ഇനിയും ഈ പട്ടിക നീണ്ടേക്കുമത്രെ.

സമ്പന്നമായ അഭിനേതാക്കളുടെ നിരക്കൊപ്പം അണിയറയിലെ സാങ്കേതിക വിദഗ്ദ്ധരും പ്രഗത്ഭർ തന്നെ. അജയൻ വിൻസെൻ്റാണ് സിനിമാട്ടോഗ്രാഫർ. സതീഷ് സൂര്യ എഡിറ്റിംഗ് നിർവഹിക്കുന്നു. ഓസ്കാർ ജേതാവായ സംഗീത സംവിധായകൻ എം.എം. കീരവാണിയും വൈരമുത്തുവുമാണ് ഗാനങ്ങളൊരുക്കുന്നത്. ആറു ഗാനങ്ങളുടെ റിക്കോർഡിങ് പൂർത്തിയായി. ബൃന്ദയാണ് നൃത്ത സംവിധാനം. ‘ പൊന്നിയിൻ സെൽവൻ’ നു ശേഷം തോട്ടാധരണി കലാസംവിധാനം നിർവഹിക്കുന്ന സിനിമയാണ് ‘ ജെൻ്റിൽമാൻ 2 ‘. കമനീയമായ പടുകൂറ്റൻ സെറ്റുകളാണത്രേ തോട്ടാധരണി ഒരുക്കുന്നത്. ദിനേശ് കാശിയാണ് സ്റ്റണ്ട് മാസ്റ്റർ. സതീഷ് സൂര്യ എഡിറ്റിങ് നിർവഹിക്കുന്നു. തപസ്സ് നായക്കാണ് സൗണ്ട് എൻജിനീയർ.നാലു ഷെഡ്യൂളുകളിലായി പൂർത്തിയാകുന്ന ചിത്രത്തിൻ്റെ രണ്ടാം ഷെഡ്യൂൾ നവംബർ മൂന്നാം വാരം ചെന്നൈ പോണ്ടിച്ചേരി ഭാഗങ്ങളിൽ ആരംഭിക്കും. ഹൈദരാബാദ്, ദുബായ്, മലേഷ്യ, ശ്രീലങ്ക എന്നിവിടങ്ങളാണ് ജെൻ്റിൽമാൻ ഫിലിം ഇൻ്റർനാഷണലിൻ്റെ ബാനറിൽ നിർമ്മക്കുന്ന ‘ ജെൻ്റിൽമാൻ 2 ‘ വിൻെറ മറ്റു ലൊക്കേഷനുകൾ. സി.കെ. അജയ് കുമാറാണ് പ്രോജക്ട് ഡിസൈനറും മാർക്കറ്റിംഗ് എക്സിക്യൂട്ടീവും

ഡോക്ടർ രജിത്കുമാറിന് തെരുവുനായ ആക്രമണത്തിൽ പരിക്ക്

0

പത്തനംതിട്ടയിൽ തെരുവുനായ ആക്രമണത്തിൽ ബിഗ് ബോസ് താരവും ചലച്ചിത്ര പ്രവർത്തകനുമായ ഡോക്ടർ രജിത് കുമാറിന് പരിക്കേറ്റു. പത്തനംതിട്ട ധന്യ രമ്യ തീയറ്ററിന് സമീപത്ത് വച്ചായിരുന്നു തെരുവ് നായ ആക്രമണം. ആക്രമണത്തിൽ പരുക്കേറ്റ ഡോക്ടർ രജിത്കുമാറിനെ സമീപത്തുണ്ടായിരുന്ന ഓട്ടോ തൊഴിലാളികൾ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി.

ഡോക്ടർ രജിത്കുമാർ സൂപ്പർ ജിമ്മി എന്ന ചിത്രത്തിന്റെ ചിത്രീകരണത്തോട് അനുബന്ധിച്ചാണ് പത്തനംതിട്ടയിൽ എത്തിയത്.

സമ്മറി : Actor Dr. Rajithkumar injured in street dog attack

ദിലീപ്-തമന്ന ചിത്രം ‘ബാന്ദ്ര’ ! നവംബർ 10 ന് റിലീസ്

0

ദിലീപ് നായകനായെത്തുന്ന ‘ബാന്ദ്ര’ റിലീസിനൊരുങ്ങുന്നു. അരുൺ ഗോപി സംവിധാനം ചെയ്യുന്ന ചിത്രം നവംബർ 10 ന് തിയറ്ററുകളിലെത്തും. തമിഴ് താരം തമന്ന ഭാട്ടിയാണ് ചിത്രത്തിലെ നായിക. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്താണ് നിർമ്മിച്ച ചിത്രത്തിന്റെ തിരക്കഥ ഉദയകൃഷ്ണനാണ് തയ്യാറാക്കിയിരിക്കുന്നത്.

മുംബൈ അധോലോകത്തിൻറെ പശ്ചാത്തലത്തിൽ ഒരുക്കിയ ഒരു മാസ്സ് ആക്ഷൻ സിനിമയാണ് ‘ബാന്ദ്ര’. അഹമ്മദാബാദ്, സിദ്ധാപൂർ, രാജ്കോട്ട്, ഘോണ്ടൽ, ജയ്പൂർ, മുംബൈ, ഹൈദരാബാദ് തുടങ്ങിയ ഇടങ്ങളിലായി ചിത്രീകരിച്ച ചിത്രം കുടുംബ ബന്ധങ്ങളുടെ ആഴം വെളിപ്പെടുത്തുന്ന ഒരു സിനിമകൂടിയാണ്. ദിലീപിന്റെ പിറന്നാൾ ദിനത്തിലാണ് ചിത്രത്തിന്റെ റിലീസ് ഡേറ്റ് നിർമ്മാതാക്കൾ പുറത്തുവിട്ടത്. തമന്നയുടെ ആദ്യ മലയാള സിനിമയാണിത്. മലയാളത്തിലേക്കുള്ള തമന്നയുടെ വരവ് മലയാളികളെ ആവേശത്തിലാഴ്ത്തിയിട്ടുണ്ട്. തമിഴ് നടൻ ശരത് കുമാറും ബോളിവുഡ് നടൻ ദിനോ മോറിയയുമാണ് മറ്റ് സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിൽ അൻപറിവ്, ഫിനിക്സ് പ്രഭു, മാഫിയ ശശി എന്നിവർ ചേർന്നാണ് സംഘട്ടനങ്ങൾ ഒരുക്കുന്നത്. ദിലീപിന്റെ കരിയറിലെ 147-ാമത് ‘ബാന്ദ്ര’.

ഛായാഗ്രഹണം: ഷാജി കുമാർ, ചിത്രസംയോജനം: വിവേക് ഹർഷൻ, സംഗീതം: സാം സി.എസ്, പ്രൊഡക്ഷൻ ഡിസൈനർ: നോബിൾ ജേക്കബ്, കലാസംവിധാനം: സുബാഷ് കരുൺ, സൗണ്ട് ഡിസൈൻ: രംഗനാഥ് രവി, വസ്ത്രാലങ്കാരം: പ്രവീൺ വർമ്മ, പിആർഒ: ശബരി.