Home Blog Page 207

പ്രാവ് ഓട്ടമത്സരം പ്രമേയമാക്കി ‘ബൈരി പാർട്ട്-1’ ! ട്രെയിലർ പുറത്തിറങ്ങി

0

പ്രാവ് ഓട്ടമത്സരം പ്രമേയമാക്കി ഒരുങ്ങുന്ന ‘ബൈരി പാർട്ട്-1’ൻ്റെ ട്രെയിലർ റിലീസ് ചെയ്തു. സയ്യിദ് മജീദ്, മേഘ്‌ന എലൻ, വിജി ശേഖർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജോൺ ഗ്ലാഡി സംവിധാനം ചെയ്യുന്ന ഈ ചിത്രം ഡികെ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ വി ദുരൈരാജാണ് നിർമ്മിക്കുന്നത്. ബൈരി ശക്തിവേലൻ്റെ ശക്തി ഫിലിം ഫാക്ടറി തിയേറ്റർ റിലീസ് ചെയ്യുന്ന ചിത്രം ഡ്രീം ബി​ഗ് ഫിലീംസാണ് കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. തെക്കൻ തമിഴ്‌നാടിൻ്റെ പശ്ചാത്തലത്തിൽ, തലമുറകളായി തുടരുന്ന പ്രാവ് ഓട്ടത്തിൽ യുവാക്കൾ എങ്ങനെ പങ്കെടുക്കുന്നുവെന്നും ഓട്ടത്തിന് പക്ഷികളെ ഒരുക്കുമ്പോൾ അവർ നേരിടുന്ന ബുദ്ധിമുട്ടുകളുമാണ് ചിത്രത്തിൽ ​ദൃശ്യാവിഷ്ക്കരിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലർ സൗബിൻ, ഇനിയ, ജി വി പ്രകാശ് കുമാർ എന്നിവർ സോഷ്യൽ മീഡിയകളിൽ പങ്കുവെച്ചിട്ടുണ്ട്.

സംവിധായകൻ ജോൺ ഗ്ലാഡിയുടെ വാക്കുകൾ, “‘ബൈരി’ എന്നാൽ പരുന്ത് എന്നാണർത്ഥം. ഈ പേര് കഥക്ക് ചേരുന്നു എന്ന് തോന്നിയതുകൊണ്ടാണ് അത് തിരഞ്ഞെടുത്തത്. റേസിംഗ് പ്രാവ് വളർത്തുന്നവരുടെ ഏറ്റവും വലിയ ശത്രുവായിട്ടാണ് ബൈരിയെ കണക്കാക്കുന്നത്. ഒരാൾ 30 പ്രാവുകളെ വളർത്തിയാൽ, 3 പ്രാവുകൾ മാത്രമാണ് ഓട്ടമത്സരത്തിൽ പങ്കെടുക്കുന്നത്, ബൈരി ബാക്കിയുള്ള പ്രാവുകളെ കൊല്ലുന്നു. ഇത് മനുഷ്യജീവിതവുമായി വളരെ സാമ്യമുള്ളതാണ്. കുറച്ച് ആളുകൾക്ക് മാത്രമേ മുകളിലുള്ളവരെ മറികടക്കാൻ കഴിയൂ. ഈ പ്രമേയത്തെ അടിസ്ഥാനമാക്കിയാണ് ചിത്രത്തിന്റെ കഥ. പ്രാവ് ഓട്ടം മാത്രമല്ല, അമ്മയും മകനും തമ്മിലുള്ള ആത്മബന്ധം കൂടി ചിത്രം പറയുന്നുണ്ട്. ഈ വിഷയത്തിൽ പൂർണ്ണമായ ഗവേഷണം നടത്തിയ ശേഷമാണ് ഞാൻ സിനിമ ഒരുക്കിയത്.”

യഥാർത്ഥ ജീവിതത്തിലെ പ്രാവ് ഓട്ടക്കാരാണ് ചിത്രത്തിൽ മുഖ്യ വേഷങ്ങളിലെത്തുന്നത്. ഇവർക്ക് പുറമെ ജോൺ ഗ്ലാഡി, രമേഷ് അറുമുഖം, വിനു, ശരണ്യ രവിചന്ദ്രൻ, കാർത്തിക് പ്രസന്ന, ദിനേശ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ‘തടം’ ഫെയിം അരുൺ രാജാണ് ചിത്രത്തിനായ് സംഗീതം പകരുന്നത്. കാർത്തിക് നേത, മോഹൻ രാജൻ, പൊൻ മനോബൻ എന്നിവരുടെതാണ് വരികൾ.

ഛായാഗ്രഹണം: എ വി വസന്ത കുമാർ, ചിത്രസംയോജനം: ആർ എസ് സതീഷ് കുമാർ, പിആർഒ: ശബരി.

സ്റ്റെയിൻലെസ്സ് സ്റ്റീൽ ബാറുകളിൽ മമ്മൂട്ടിയുടെ കഥാപാത്രങ്ങളുടെ പേരുകൾ ! 15kg ഭാരമുള്ള മെ​ഗാസ്റ്റാർ മമ്മൂട്ടിയുടെ ശിൽപം ശ്രദ്ധ നേടുന്നു

0

50 സ്റ്റെയിൻലെസ്സ് സ്റ്റീൽ ബാറുകളിലായി മമ്മൂട്ടിയുടെ ശ്രദ്ധേയമായ 58 കഥാപാത്രങ്ങളുടെ പേരുകൾ ഉൾപ്പെടുത്തി നിസ്സാർ ഇബ്രാഹിം നിർമ്മിച്ച 35 cm നീളവും 20 cm വീതിയും 40 cm ഉയരവുമുള്ള മെ​ഗാസ്റ്റാർ മമ്മൂട്ടിയുടെ ശിൽപം ശ്രദ്ധ നേടുന്നു. 15kg ഭാരമുള്ള ഈ ശിൽപം ഒരു അനാമോർഫിക് ഇൻസ്റ്റാളേഷനാണ്.

“Embodying the soul of your cinematic journey, intricate artistry intertwines with a brutalist medium, an homage to your talent in versatility and your indelible mark on the world of cinema. May this sculpture stir your heart as you have for millions around the world..” എന്നാണ് ശിൽപത്തിന് താഴെയായ് ആർട്ടിസ്റ്റ് നിസ്സാർ ഇബ്രാഹിം കുറിച്ചിരിക്കുന്നത്.

മനോരമമാക്സ് മൂവി ഫെസ്റ്റിവലിലെ പുതിയ സിനിമ ‘ശശിയും ശകുന്തളയും’ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നു

0

മനോരമമാക്സ് മൂവി ഫെസ്റ്റിവലിൻ്റെ ഭാഗമായുള്ള അഞ്ചാമത്തെ സിനിമ ‘ശശിയും ശകുന്തളയും’ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നു. മലയാളികളുടെ മനസ്സ് കവർന്ന ‘എന്ന് നിൻ്റെ മൊയ്‌ദീൻ’ സംവിധാനം ചെയ്‌ത ആർ. എസ് വിമൽ ആണ് സിനിമയുടെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. കൂടാതെ, മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരനായ നടൻ സിദ്ദിഖിൻ്റെ മകൻ ഷഹീൻ സിദ്ദിഖ് ആണ് ചിത്രത്തിൽ നായക വേഷം കൈകാര്യം ചെയ്‌തിരിക്കുന്നത്‌. മകനോടൊപ്പം അച്ഛനും സിനിമയിൽ ഒന്നിക്കുന്നു. അശ്വിൻ കുമാർ, ബാലാജി ശർമ്മ, ആർ. എസ് വിമൽ തുടങ്ങിയവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ. ബിച്ചൽ മുഹമ്മദ് ആണ് സിനിമ സംവിധാനം ചെയ്‌തിരിക്കുന്നത്‌.

പേര് പോലെ തന്നെ കൗതുകം ഉണർത്തുന്ന, ലാളിത്യം നിറഞ്ഞ നർമ്മ ചിത്രമാണ് ‘ശശിയും ശകുന്തളയും’. ഒരു ഗ്രാമ പ്രദേശത്തെ രണ്ട് പാരലൽ കോളേജുകൾ തമ്മിലുള്ള ശത്രുതയും വാശിയും ആ നാട്ടിൽ സൃഷ്‌ടിക്കുന്ന കൗതുകമാർന്ന സംഭവങ്ങളാണ് സിനിമയെ മുന്നോട്ട് നയിക്കുന്നത്. പ്രണയവും, നാടകീയതയും എല്ലാം പ്രമേയത്തിൽ ഉൾക്കൊള്ളിച്ച് കൊണ്ട്, കുടുംബ പ്രേക്ഷകർക്ക് ഇഷ്ടപെടുന്ന രീതിയിലാണ് സിനിമ ഒരുക്കിയിരിക്കുന്നത്.

ജീവിതയാത്രയിലെ അപ്രതീക്ഷിത വഴിത്തിരുവുകൾ…… എന്നിട്ടും നീയെന്നെ അറിഞ്ഞില്ലല്ലോ ഫെബ്രുവരി 23 ന്

0

പത്മരാജ് രതീഷ്, രേണു സൗന്ദർ, ഷിജു പനവൂർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന “എന്നിട്ടും നീയെന്നെ അറിഞ്ഞില്ലല്ലോ” ഫെബ്രുവരി 23 ന് തീയേറ്ററുകളിലെത്തുന്നു.

അമ്മുവിൻ്റെയും അഞ്ചുവയസ്സുകാരിയായ മകൾ മിന്നുവിൻ്റെയും ഹൈറേഞ്ചിലേക്കുള്ള ബസ് യാത്രയിൽ മാധവനെന്ന അപരിചിതനെ അവർ പരിചയപ്പെടുന്നു. ആ യാത്രയിൽ അയാൾ പല തരത്തിലും അവരെ സഹായിക്കുന്നു. അയാളുടെ പ്രവർത്തികളിൽ മുഴുവൻ ദുരൂഹതയാണ്. ഹൈറേഞ്ചിൽ എത്തി ബസ്സിൽ നിന്നിറങ്ങിയ അമ്മുവിനും മിന്നുവിനുമൊപ്പം മാധവനും ഇറങ്ങുന്നു. തീർത്തും ദുരൂഹമായ സംഭവങ്ങളിലൂടെയാണ് ചിത്രത്തിൻ്റെ തുടർ മുഹൂർത്തങ്ങൾ സഞ്ചരിക്കുന്നത്.

പൗളി വത്സൻ, അരിസ്റ്റോ സുരേഷ്, കണ്ണൻ സാഗർ, ജീൻ വി ആൻ്റോ, ഷിബു ലബാൻ, സജി വെഞ്ഞാറമൂട്, അമ്പൂരി ജയൻ, ശിവമുരളി, നാൻസി തുടങ്ങി നിരവധി പേരും ചിത്രത്തിൽ കഥാപാത്രങ്ങളാകുന്നു.

ബാനർ – മാതാ ഫിലിംസ്, രചന, സംവിധാനം- ഷിജു പനവൂർ, നിർമ്മാണം – എ വിജയൻ, ട്രിനിറ്റി ബാബു, ബൽരാജ് റെഡ്ഢി ആർ, ക്രിസ്റ്റിബായി .സി, ഛായാഗ്രഹണം – ജഗദീഷ് വി വിശ്വം, എഡിറ്റിംഗ് – അരുൺ ആർ എസ്, ഗാനരചന – സനിൽകുമാർ വള്ളിക്കുന്നം, സംഗീതം -രാജ്മോഹൻ വെള്ളനാട്, ആലാപനം – നജിം അർഷാദ്, അരിസ്റ്റോ സുരേഷ്, അഖില ആനന്ദ്, ശ്രീതു മോഹൻ, റിലീസ് – മാതാ ഫിലിംസ്, പിആർഓ- അജയ് തുണ്ടത്തിൽ.

മെഗാ സ്റ്റേജ് ഇവന്റ് “സ്റ്റാർ സിംഗർ സീസൺ 9 സമ്മർ ഫെസ്റ്റിവൽ” ഏഷ്യാനെറ്റിൽ

0

സംഗീതം, വിനോദം, ആഘോഷങ്ങൾ എന്നിവയുടെ അവിസ്മരണീയ സായാഹ്നവുമായി മെഗാ സ്റ്റേജ് ഇവന്റ് “സ്റ്റാർ സിംഗർ സീസൺ 9 സമ്മർ ഫെസ്റ്റിവൽ” 2024 ഫെബ്രുവരി 17-ന് രാത്രി 7:30-ന് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്നു.

ജനപ്രിയനായകൻ ജയറാം ചടങ്ങിൽ മുഖ്യാതിഥിയായി എത്തുന്ന ഈ മെഗാ സ്റ്റേജ് ഷോയിൽ കോൺഫിഡന്റ് ഗ്രൂപ്പ് ഫൗണ്ടറും ചെയർമാനുമായ ഡോ. റോയ് സി ജെ , നടനും സംവിധായകനുമായ രമേഷ് പിഷാരടി, സംവിധായകൻ മിഥുൻ ഇമ്മാനുവൽ, ഏഷ്യാനെറ്റ് ചാനൽ ഹെഡ് കിഷൻ കുമാർ തുടങ്ങിയ ആദരണീയ വ്യക്തിത്വങ്ങൾ പങ്കെടുത്തു.

ഈ ഷോയുടെ പ്രത്യേക ഹൈലൈറ്റ് , “ഓസ്ലർ” എന്ന ബ്ലോക്ക്ബസ്റ്റർ സിനിമയുടെ മഹത്തായ വിജയം ആഘോഷിക്കുന്ന ചടങ്ങാണ്. നായക നടൻ ജയറാമിന്റെയും സംവിധായകൻ മിഥുൻ ഇമ്മാനുവലിന്റെയും സാന്നിധ്യത്തിൽ നടക്കുന്ന “ഓസ്ലർ” ന്റെ ആഘോഷപരിപാടിയിൽ രമേഷ് പിഷാരടി , കെ സ് ചിത്ര , വിധു പ്രതാപ് , സിതാര , മത്സരാത്ഥികൾ തുടങ്ങി നിരവധി പ്രമുഖർ പങ്കെടുക്കുന്നു.

“സ്റ്റാർ സിംഗർ സീസൺ 9”-ലെ വിധികർത്താക്കളായ കെ എസ് ചിത്ര, വിധു പ്രതാപ്, സിതാര എന്നിവരുടെ മാസ്മരിക ഗാന പ്രകടനങ്ങൾ ഈ സായാഹ്നത്തിന് മാറ്റുകൂട്ടും . കൂടാതെ, ഈ സീസണിലെ മികച്ച 10 മത്സരാർത്ഥികളുടെ ചടുലമായ നൃത്ത പ്രകടനങ്ങൾ, സ്കിറ്റുകൾ, ആകർഷകമായ ഗാനങ്ങൾ എന്നിവയാൽ വേദി സജീവമാകും.
ഹാസ്യതാരങ്ങളായ നോബിയും അശ്വതിയും അവതരിപ്പിക്കുന്ന സ്കിറ്റുകളും മാളവിക, അന്ന പ്രസാദ്, രഞ്ജിനി കുഞ്ഞ്, തുടങ്ങിയ പ്രശസ്ത കലാകാരന്മാരുടെ നൃത്ത പ്രകടനങ്ങളും വേദിയിലെത്തുമ്പോൾ കാഴ്ചയുടെ വൈദഗ്ധ്യവും ആകർഷണീയതയും പ്രേക്ഷകർക്ക് നൽകുന്നു.

സ്റ്റാർ സിങ്ങർ സീസൺ 9 ന്റെ അവസാനപത്തിലെത്തിയ മത്സരാർത്ഥികൾക്ക് കോൺഫിഡന്റ് ഗ്രൂപ്പ് നൽകുന്നഅൻപതിനായിരം രൂപ വീതമുള്ള ചെക്ക് ഡോ.റോയ് സി ജെ മത്സരാത്ഥികൾക്ക് കൈമാറി.

” എല്ലാ നാറികളും ഉണ്ടല്ലോ ” വർഷങ്ങൾക്ക് ശേഷം: ടീസർ പുറത്തിറങ്ങി, റിലീസ് തീയതി പ്രഖ്യാപിച്ചു! 

0

ഹൃദയം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന വർഷങ്ങൾക്ക് ശേഷം ചിത്രത്തിന്റെ ടീസർ മോഹൻലാൽ റിലീസ് ചെയ്തു. ടീസർ സൂചിപ്പിക്കുന്നത് രണ്ട് കാലഘട്ടങ്ങളിലായി പുരോഗമിക്കുന്ന ഒരു കഥയാണ് ചിത്രം പറയുന്നത് എന്നാണ്. സിനിമയാണ് പ്രധാന പ്രമേയം എന്നും വ്യക്തമാണ്. ഏപ്രിൽ 11ന് ചിത്രം തിയേറ്ററുകളിൽ എത്തും.

ടീസർ പുറത്തിറങ്ങിയതിന് പിന്നാലെ പ്രണവ് മോഹൻലാലിനും മോഹൻലാലിനും ഇടയിലുള്ള സാമ്യതകളെക്കുറിച്ച് ആരാധകർ ചർച്ച ചെയ്യാൻ തുടങ്ങിയിട്ടുണ്ട്. തൊണ്ണൂറുകളിലെ മോഹൻലാലിനെ ഓർമ്മിപ്പിക്കുന്ന രൂപഭാവങ്ങളോടെയാണ് പ്രണവ് ചിത്രത്തിൽ എത്തുന്നത്. ചില സീനുകളിൽ പഴയ മോഹൻലാലിനെ കണ്ടെന്നാണ് ആരാധകർ പറയുന്നത്.

വിനീത് ശ്രീനിവാസൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ, കല്യാണി പ്രിയദർശൻ, നിവിൻ പോളി, അജു വർഗീസ്, ബേസിൽ ജോസഫ്, നീരജ് മാധവ്, വൈ ഗീ മഹേന്ദ്ര, ഷാൻ റഹ്മാൻ, നീത പിള്ള തുടങ്ങി ഒട്ടനവധി താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നു.

മറ്റ് അണിയറ പ്രവർത്തകർ:

  • നിർമ്മാണം: വൈശാഖ് സുബ്രഹ്മണ്യം (മേരിലാൻഡ് സിനിമാസ്)
  • സംഗീതം: അമൃത് രാംനാഥ് (ബോംബൈ ജയശ്രീയുടെ മകൻ)
  • ഛായാഗ്രഹണം: വിശ്വജിത്ത് ഒടുക്കത്തിൽ
  • എഡിറ്റർ: രഞ്ജൻ എബ്രഹാം
  • പ്രൊഡക്ഷൻ ഡിസൈനർ: നിമേഷ് എം താനൂർ
  • വസ്ത്രാലങ്കാരം: ദിവ്യ ജോർജ്ജ്
  • പ്രൊഡക്ഷൻ കൺട്രോളർ: സജീവ് ചന്തിരൂർ
  • ചീഫ് അസോസിയേറ്റ് ഡയറക്ടർ: അഭയ് വാര്യർ
  • മേക്കപ്പ്: റോണക്സ് സേവ്യർ
  • വരികൾ: ബോംബെ ജയശ്രീ, വൈശാഖ് സുഗുണൻ, മനു മഞ്ജിത്ത്, വിനീത് ശ്രീനിവാസൻ
  • ഓഡിയോഗ്രഫി: വിപിൻ നായർ
  • കളറിസ്റ്റ്: ശ്രീക് വാരിയർ
  • VFX: Accel Media
  • ഫിനാൻസ് കൺട്രോളർ: വിജീഷ് രവി & ടിൻസൺ തോമസ്
  • പർച്ചേസ് മാനേജർ: ജയറാം രാമകൃഷ്ണ
  • നിശ്ചലദൃശ്യങ്ങൾ: ബിജിത്ത് ധർമ്മടം
  • പബ്ലിസിറ്റി ഡിസൈൻ: യെല്ലോടൂത്ത്സ്
  • സബ്ടൈറ്റിലുകൾ : വിവേക് ​​രഞ്ജിത്ത്, വിതരണം: മെറിലാൻഡ്സിനിമാസ്, പ്രൊമോ കട്ട്സ്: Cutzilla Inc, ഓഡിയോ പങ്കാളി: തിങ്ക് മ്യൂസിക്, വിദേശ വിതരണ പങ്കാളി: ഫാർസ് ഫിലിം,  മാർക്കറ്റിംഗ് പാർട്ണർ: കല്യാൺ ജ്വല്ലേഴ്‌സ്,  ഓൾ ഇന്ത്യ ഡിസ്‌ട്രിബ്യൂഷൻ: മെറിലാൻഡ് സിനിമാസ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍. 

കല്യാണ്‍ ജൂവലേഴ്സിന്‍റെ 250-മത് ഷോറൂം അയോധ്യയില്‍ അമിതാഭ് ബച്ചന്‍ ഉദ്ഘാടനം ചെയ്തു

0

കൊച്ചി: ഇന്ത്യയിലെയും ഗള്‍ഫ് രാജ്യങ്ങളിലെയും ഏറ്റവും വിശ്വാസ്യതയാര്‍ന്ന ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്സിന്‍റെ അയോധ്യയിലെ ഷോറൂം കമ്പനിയുടെ ബ്രാന്‍ഡ് അംബാസിഡര്‍ അമിതാഭ് ബച്ചന്‍ ഉദ്ഘാടനം ചെയ്തു. ആഗോളതലത്തില്‍ കല്യാണ്‍ ജൂവലേഴ്സിന്‍റെ 250-‌‍മത് ഷോറൂമാണ് അയോധ്യയിലേത് എന്ന പ്രത്യേകതകൂടിയുണ്ട്. ബ്രാന്‍ഡിന്‍റെ പുതിയ ഷോറൂമില്‍ ആഡംബരപൂര്‍ണമായ ഷോപ്പിംഗ് അനുഭവവും ലോകനിലവാരത്തിലുള്ള ഷോപ്പിംഗ് അന്തരീക്ഷത്തിൽ വിപുലമായ ആഭരണരൂപകല്‍പ്പനകളുമാണ് ഒരുക്കിയിരിക്കുന്നത്.

കല്യാണ്‍ ജൂവലേഴ്സിന്‍റെ 250-മത് ഷോറൂം ഉദ്ഘാടനം ചെയ്യുന്ന ആഘോഷപരിപാടിയില്‍ പങ്കെടുക്കുന്നതില്‍ സന്തോഷവും അഭിമാനവുമുണ്ടെന്ന് അമിതാഭ് ബച്ചന്‍ പറഞ്ഞു. മാർഗദർശകങ്ങളായ നിരവധി ഉദ്യമങ്ങളിലൂടെ ഇന്ത്യന്‍ ആഭരണവ്യവസായത്തെ സ്ഥിരമായി രൂപപ്പെടുത്തി വരികയായിരുന്നു കല്യാണ്‍ ജൂവലേഴ്സ്. ഒരു പതിറ്റാണ്ടിലേറെയായി ഈ ജനപ്രിയ ബ്രാന്‍ഡുമായി സഹകരിക്കുന്നതില്‍ അഭിമാനമുണ്ട്. വിശ്വാസംസുതാര്യതഉപയോക്തൃ കേന്ദ്രീകൃതമായ സേവനം എന്നിവയില്‍ ഉറച്ചുനില്‍ക്കുന്നതാണ് കല്യാണ്‍ ജൂവലേഴ്സിന്‍റെ പാരമ്പര്യമെന്നും ഈ സവിശേഷമായ ആഭരണ ബ്രാന്‍ഡിനെ അയോധ്യയിലെ ഉപയോക്താക്കള്‍ ഹാര്‍ദ്ദമായി സ്വീകരിക്കുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കല്യാൺ ജൂവലേഴ്സ് മാനേജിംഗ് ഡയറക്ടർ ടി എസ് കല്യാണരാമനും കുടുംബത്തിനുമൊപ്പം അമിതാഭ് ബച്ചൻ അയോധ്യയിലെ രാമക്ഷേത്രത്തിൽ സന്ദർശനം നടത്തി. രാമക്ഷേത്രത്തോടുള്ള ആദരസൂചകമായി കല്യാണരാമൻ കുടുംബം അണ്‍കട്ട് റൂബിമുത്തുകൾമരതക കല്ലുകൾ എന്നിവ ഉപയോഗിച്ച് അലങ്കരിച്ച മനോഹരമായ ഒരു പോൾക്കി നെക്ക്പീസ് ക്ഷേത്രത്തിന് സമർപ്പിച്ചു. 

ഇരുന്നൂറ്റിയന്‍പതാമത്തെ ഷോറൂം ഉദ്ഘാടനം ചെയ്യുമ്പോള്‍ വിശ്വാസ്യതയും സുതാര്യതയും ഉറപ്പുവരുത്തി മൂന്നു പതിറ്റാണ്ടുനീണ്ട ദീര്‍ഘമായ യാത്രയില്‍ പങ്കാളികളായ ഉപയോക്താക്കളോടും പങ്കാളികളോടും ജീവനക്കാരോടും നന്ദി അറിയിക്കുന്നുവെന്ന് കല്യാണ്‍ ജൂവലേഴ്സ് മാനേജിംഗ് ഡയറക്ടര്‍ ടി.എസ്. കല്യാണരാമന്‍  പറഞ്ഞു. സവിശേഷമായ ആഭരണങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള പ്രതിബദ്ധതയുടെയും രാജ്യത്തെമ്പാമായുള്ള ഉപയോക്താക്കളുമായി ബന്ധം നിലനിർത്താൻ കഴിയുന്നതിന്‍റെയും പ്രതിഫലനമാണ് ഈ പുതിയ നാഴികക്കല്ല്. സേവനത്തെ അടിസ്ഥാനമാക്കിയുള്ള ഷോപ്പിംഗ് അനുഭവം ഉപയോക്താക്കള്‍ക്കായി അവതരിപ്പിക്കുന്നതിൽ ഒട്ടേറെ മുന്നേറ്റങ്ങള്‍ നടത്താന്‍ കല്യാണ്‍ ജൂവലേഴ്സിനു കഴിഞ്ഞിട്ടുണ്ട്. മുന്നോട്ടുള്ള യാത്രയിലും ഉപയോക്തൃകേന്ദ്രീകൃതമായ സമീപനമായിരിക്കും വളര്‍ച്ചയ്ക്ക് നിദാനമാകുകയെന്നും അദ്ദേഹം പറഞ്ഞു.

അയോധ്യയുടെ പ്രാധാന്യം കണക്കിലെടുത്ത് നിമാ ടെംപിള്‍ ജൂവലറി ശേഖരത്തില്‍ പ്രത്യേകമായി രൂപകല്‍പ്പന ചെയ്ത ആഭരണങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്. സമ്പന്നമായ പാരമ്പര്യവും നവീനമായ രൂപകല്‍പ്പനകളും പ്രഷ്യസ് സ്റ്റോണുകളും ഉള്‍പ്പെടുത്തി നൈപുണ്യത്തോടെ നിർമ്മിച്ചവയാണ് ഇവ. രാമായണത്തിലെയും മറ്റ് ഇന്ത്യന്‍ ഇതിഹാസങ്ങളിലേയും കാലാതീതമായ ആഖ്യാനങ്ങള്‍ക്കുള്ള ആദരവാണ് ഈ ആഭരണങ്ങള്‍.

പ്രേക്ഷകർക്ക് ഹരം പകർന്ന് ഹക്കീം ഷാജഹാൻന്റെ ‘കടകൻ’ലെ സെക്കൻഡ് സോങ്ങ് ‘അജപ്പമട’ പുറത്ത്

0

ദുൽഖർ സൽമാൻന്റെ ഉടമസ്ഥതയിലുള്ള വേഫറർ ഫിലിംസ് വിതരണത്തിനെത്തിക്കുന്ന, ഹക്കീം ഷാജഹാൻ ചിത്രം ‘കടകൻ’ലെ സെക്കൻഡ് സോങ്ങ് ‘അജപ്പമട’ പുറത്തിറങ്ങി. ലിജോ ജോസ് പെല്ലിശ്ശേരി തന്റെ ഒഫീഷ്യൽ പേജിലൂടെ റിലീസ് ചെയ്ത ഈ ഗാനം ഹനാൻ ഷാ, സൽമാൻ എസ് വി, ബാദുഷ ബി എം, ദന റാസിക്ക് എന്നിവർ ചേർന്നാണ് ആലപിച്ചിരിക്കുന്നത്. ഷംസുദ് എടരിക്കോട് വരികൾ ഒരുക്കിയ ​ഗാനത്തിന് ഗോപി സുന്ദറാണ് സം​ഗീതം പകർന്നിരിക്കുന്നത്.

നവാഗതനായ സജിൽ മമ്പാട് കഥയും സംവിധാനവും നിർവഹിക്കുന്ന ‘കടകൻ’ ഫാമിലി എന്റർടൈനറാണ്. ബോധി, എസ് കെ മമ്പാട് എന്നിവർ ചേർന്ന് തിരക്കഥ രചിച്ച ചിത്രം ഖലീലാണ് നിർമ്മിക്കുന്നത്. ഫെബ്രുവരി 23ന് ചിത്രം തിയറ്ററുകളിലെത്തും.

‘പ്രണയ വിലാസം’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഹക്കീം ഷാജഹാൻ നായകനായെത്തുന്ന ഈ ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ ഹരിശ്രീ അശോകൻ, രഞ്ജിത്ത്, നിർമൽ പാലാഴി, ബിബിൻ പെരുംമ്പിള്ളി, ജാഫർ ഇടുക്കി, സോന ഒളിക്കൽ, ശരത്ത് സഭ, ഫാഹിസ് ബിൻ റിഫായ്, മണികണ്ഠൻ ആർ ആചാരി, സിനോജ് വർഗ്ഗീസ്, ഗീതി സംഗീത തുടങ്ങിയവരാണ് അവതരിപ്പിക്കുന്നത്.

ഗോപി സുന്ദറിന്റെ സംഗീതവും ഫോൾക്ക്ഗ്രാഫറുടെ വരികളും കോർത്തിണക്കി, ഫോൾക്ക്ഗ്രാഫറും സംഘവും ചേന്ന് ആലപിച്ച ചിത്രത്തിലെ ആദ്യ ഗാനം ‘ചൗട്ടും കുത്തും’ പ്രേക്ഷകശ്രദ്ധ ആകർഷിച്ചിരുന്നു.

ഛായാഗ്രഹണം: ജാസിൻ ജസീൽ, ചിത്രസംയോജനം: ഷമീർ മുഹമ്മദ്, പ്രൊഡക്ഷൻ ഡിസൈനർ: അർഷാദ് നക്കോത്ത്, സൗണ്ട് ഡിസൈൻ: ജിക്കു, റി-റെക്കോർഡിംങ് മിക്സർ: ബിബിൻ ദേവ്, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശരൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബിച്ചു, സെക്കൻഡ് യൂണിറ്റ് ഡിഒപി: ടി ഗോപാൽകൃഷ്ണ, ആക്ഷൻ: ഫീനിക്സ് പ്രബു, പിസി സ്റ്റണ്ട്, തവസി രാജ്, വസ്ത്രാലങ്കാരം: റാഫി കണ്ണാടിപറമ്പ, മേക്കപ്പ്: സജി കാട്ടാക്കട, ഗാനങ്ങൾ: ഷംസുദ് എടരിക്കോട്, അതുൽ നറുകര, ബേബി ജീൻ, കോറിയോഗ്രഫി: റിഷ്ദാൻ, അനഘ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: നസീർ കാരത്തൂർ, പ്രൊജക്റ്റ് ഡിസൈനർ: ബാബു നിലമ്പൂർ, വി.എഫ്.എക്സ് & ടൈറ്റിൽ ആനിമേഷൻ: റോ ആൻഡ് ന്യൂ സ്റ്റുഡിയോസ്, സ്റ്റിൽസ്: എസ്ബികെ ഷുഹൈബ്, പബ്ലിസിറ്റി ഡിസൈൻ: കൃഷ്ണപ്രസാദ് കെ വി, പിആർഒ: ശബരി.

ഹക്കീം ഷാജഹാൻ ചിത്രം ‘കടകൻ’ലെ സെക്കൻഡ് സോങ്ങ് ഇന്ന് വൈകീട്ട് 5 മണിക്ക് ലിജോ ജോസ് പെല്ലിശ്ശേരി പുറത്തിറക്കും

0

‘പ്രണയ വിലാസം’ എന്ന ചിത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ ആകർഷിച്ച ഹക്കീം ഷാജഹാനെ നായകനാക്കി നവാഗതനായ സജിൽ മമ്പാട് കഥ, സംവിധാനം എന്നിവ നിർവഹിക്കുന്ന ‘കടകൻ’ലെ രണ്ടാമത്തെ ​ഗാനം ഇന്ന് വൈകീട്ട് 5 മണിക്ക് ലിജോ ജോസ് പെല്ലിശ്ശേരി പുറത്തിറക്കും. ഹനാൻ ഷാ, സൽമാൻ എസ് വി, ബാദുഷ ബി എം, ദന റാസിക്ക് എന്നിവർ ചേർന്നാണ് ​ഗാനം ആലപിച്ചിരിക്കുന്നത്. ദുൽഖർ സൽമാൻന്റെ ഉടമസ്ഥതയിലുള്ള വേഫറർ ഫിലിംസ് വിതരണത്തിനെത്തിക്കുന്ന ചിത്രം ഫെബ്രുവരി 23ന് തിയറ്ററുകളിലെത്തും. ബോധിയും എസ് കെ മമ്പാടും ചേർന്ന് തിരക്കഥ രചിച്ച ഈ ചിത്രം ഫാമിലി എന്റർടൈനറാണ്. ഖലീലാണ് നിർമ്മാതാവ്.

ഗോപി സുന്ദറിന്റെ മനോഹര സംഗീതത്തിൽ എത്തിയ ചിത്രത്തിലെ ആദ്യ ഗാനം ‘ചൗട്ടും കുത്തും’ അടുത്തിടെയാണ് പുറത്തുവിട്ടത്. പാലാപ്പള്ളിക്ക് ശേഷം പ്രേക്ഷക ഹൃദയങ്ങൾ ഇളക്കി മറിച്ച ​​ഗാനം ഫോൾക്ക്ഗ്രാഫറും സംഘവും ചേന്നാണ് ആലപിച്ചിരിക്കുന്നത്. പ്രേക്ഷകർക്ക് ആവേശം പകരുന്ന വിധത്തിൽ ദൃശ്യാവിഷ്കരിച്ച ​ഗാനത്തിന് ഫോൾക്ക്ഗ്രാഫറാണ് വരികൾ ഒരുക്കിയത്.

ഹക്കീം ഷാജഹാന് പുറമെ ഹരിശ്രീ അശോകൻ, രഞ്ജിത്ത്, നിർമൽ പാലാഴി, ബിബിൻ പെരുംമ്പിള്ളി, ജാഫർ ഇടുക്കി, സോന ഒളിക്കൽ, ശരത്ത് സഭ, ഫാഹിസ് ബിൻ റിഫായ്, മണികണ്ഠൻ ആർ ആചാരി, സിനോജ് വർഗ്ഗീസ്, ഗീതി സംഗീത തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്.

ഛായാഗ്രഹണം: ജാസിൻ ജസീൽ, ചിത്രസംയോജനം: ഷമീർ മുഹമ്മദ്, പ്രൊഡക്ഷൻ ഡിസൈനർ: അർഷാദ് നക്കോത്ത്, സൗണ്ട് ഡിസൈൻ: ജിക്കു, റി-റെക്കോർഡിംങ് മിക്സർ: ബിബിൻ ദേവ്, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശരൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബിച്ചു, സെക്കൻഡ് യൂണിറ്റ് ഡിഒപി: ടി ഗോപാൽകൃഷ്ണ, ആക്ഷൻ: ഫീനിക്സ് പ്രബു, പിസി സ്റ്റണ്ട്, തവസി രാജ്, വസ്ത്രാലങ്കാരം: റാഫി കണ്ണാടിപറമ്പ, മേക്കപ്പ്: സജി കാട്ടാക്കട, ഗാനങ്ങൾ: ഷംസുദ് എടരിക്കോട്, അതുൽ നറുകര, ബേബി ജീൻ, കോറിയോഗ്രഫി: റിഷ്ദാൻ, അനഘ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: നസീർ കാരത്തൂർ, പ്രൊജക്റ്റ് ഡിസൈനർ: ബാബു നിലമ്പൂർ, വി.എഫ്.എക്സ് & ടൈറ്റിൽ ആനിമേഷൻ: റോ ആൻഡ് ന്യൂ സ്റ്റുഡിയോസ്, സ്റ്റിൽസ്: എസ്ബികെ ഷുഹൈബ്, പബ്ലിസിറ്റി ഡിസൈൻ: കൃഷ്ണപ്രസാദ് കെ വി, പിആർഒ: ശബരി.

നിഗൂഢതകളുടെ ചുരുളഴിക്കുവാൻ ‘സീക്രട്ട് ഹോമി’ൻ്റെ വാതിൽ ഫെബ്രുവരിയിൽ തുറക്കുന്നു..! ചിത്രത്തിൻ്റെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി

0

എല്ലാ മലയാളികളിലും ഞെട്ടലുളവാക്കിയ കേരളത്തിൽ നടന്ന ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കുന്ന ക്രൈം ഡ്രാമ ‘സീക്രട്ട് ഹോം’ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. അഭയകുമാർ കെ സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൻ്റെ നിർമ്മാണം സന്തോഷ് ത്രിവിക്രമനാണ്. ചിത്രം ഫെബ്രുവരി മാസം തീയറ്ററുകളിൽ പ്രദർശനത്തിന് എത്തും. അനിൽ കുര്യൻ രചന നിർവഹിക്കുന്ന ചിത്രത്തിൽ ശിവദ, ചന്തുനാഥ്, അപർണ ദാസ്, അനു മോഹൻ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ‘ഓരോ വീട്ടിലും രഹസ്യങ്ങളുണ്ട്’ എന്ന ടാഗ്ലൈനുമായിട്ടാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്.

അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. കോ-പ്രൊഡ്യൂസർ – വിജീഷ് ജോസ്, ലൈൻ പ്രൊഡ്യൂസർ – ഷിബു ജോബ്, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ – അനീഷ് സി സലിം, എഡിറ്റർ – രാജേഷ് രാജേന്ദ്രൻ, മ്യൂസിക്ക് & ബാക്ക്ഗ്രൗണ്ട് സ്കോർ – ശങ്കർ ശർമ്മ, സൗണ്ട് ഡിസൈൻ – ചാൾസ്, പ്രൊഡക്ഷൻ ഡിസൈൻ – അനീഷ് ഗോപാൽ, ആർട്ട് ഡയറക്ടർ – നിഖിൽ ചാക്കോ കിഴക്കേത്തടത്തിൽ, മേക്ക് അപ്പ് – മനു മോഹൻ, കോസ്റ്റ്യൂംസ് – സൂര്യ ശേഖർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ – പ്രശാന്ത് വി മേനോൻ, സുഹാസ് രാജേഷ്, പ്രൊഡക്ഷൻ കൺട്രോളർ – ഷബീർ മാലവട്ടത്ത്, ഫിനാൻസ് കൺട്രോളർ – അഗ്നിവേഷ്, ശരത്ത്, വി എഫ് എക്സ് – പ്രോമിസ് സ്റ്റുഡിയോസ്, സ്റ്റിൽസ് – ഫിറോഷ് കെ ജയാഷ്, പബ്ലിസിറ്റി ഡിസൈൻ – ആൻ്റണി സ്റ്റീഫൻ.

മാസ് ഗെറ്റപ്പിൽ ജയം രവി; ‘സൈറൻ’ട്രെയിലർ റിലീസായി

0

ആന്റണി ഭാഗ്യരാജിന്റെ സംവിധാനത്തിൽ ജയം രവി, കീർത്തി സുരേഷ് , അനുപമ പരമേശ്വരൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ‘സൈറൻ’ ട്രെയിലർ റിലീസായി. ഇൻവെസ്റ്റിഗേറ്റിവ് സസ്പെൻസ് ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രത്തിൽ ഇതുവരെ കാണാത്ത ഗെറ്റപ്പിൽ ജയം രവി എത്തുന്നു. സാൾട്ട് ആൻഡ് പെപ്പർ ലുക്കിൽ മാസ് പരിവേഷത്തിൽ ജയം രവി തകർത്തടുകയാണ് ട്രെയിലറിൽ. എസ്എംകെ റിലീസ് കേരളത്തിൽ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.

ട്രെയിലറിന്റെ ആദ്യാവസാനം ത്രില്ലർ സ്വഭാവം നിറഞ്ഞ് നിൽക്കുന്നു. അടുത്ത നിമിഷം എന്താണ് സംഭവിക്കുന്നതെന്നുള്ള ആകാംഷ പ്രേക്ഷകരിലേക്ക് ജനിപ്പിക്കുന്ന തരത്തിൽ ട്രെയിലർ പിടിച്ചിരുത്തുന്നു. ചിത്രത്തിലെ ആദ്യ ലിറിക്കൽ ഗാനവും ടീസറും ഇതിനോടകം വൈറലായി മാറിക്കഴിഞ്ഞു. പോലീസ് വേഷത്തിലാണ് കീർത്തി സുരേഷ് എത്തുന്നത്. ജി വി പ്രകാശ് കുമാർ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ റൂബെൻ എഡിറ്റർ കുപ്പായം അണിയുന്നു.

ഫെബ്രുവരി 16 ന് ചിത്രം തീയേറ്ററുകളിലെത്തും. തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഡി ഒ പി – സെൽവ കുമാർ, ബിജിഎം – സാം സി എസ് , പ്രൊഡക്ഷൻ ഡിസൈനർ – കതിർ കെ, ആർട്ട് ഡയറക്ടർ – ശക്തി വെങ്കടരാജ്‌, സ്റ്റണ്ട് – ദിലീപ് സുബ്ബരയ്യൻ, കൊറിയോഗ്രാഫി – ബ്രിന്ദ , എക്സിക്യൂട്ടീവ് പ്രൊഡ്യുസർ – ഒമാർ, പി ആർ ഒ – ശബരി

‘ഷാ ബാനോ ബീഗം’ കേസ് സിനിമയാവുന്നു ! സംവിധാനം സുപർൺ എസ് വർമ്മ

0

വിവാദമായ ‘ഷാ ബാനോ ബീഗം’ കേസ് ആസ്പതമാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായകൻ സുപർൺ എസ് വർമ്മ ഒരു കോർട്ട് റൂം ഡ്രാമ തിരക്കഥയെഴുതി സംവിധാനം ചെയ്യാനൊരുങ്ങുന്നു. തിരക്കഥ പൂർത്തിയായെങ്കിലും അഭിനേതാക്കളെയും അണിയറ പ്രവർത്തകരെയും തീരുമാനിക്കേണ്ടതുണ്ട് എന്നതിനാൽ ചിത്രം ഇപ്പോൾ പ്രീ-പ്രൊഡക്ഷൻ വർക്കുകളിലാണ്. ഷാ ബാനോ ബീഗത്തിൻ്റെ കേസിനെക്കുറിച്ചുള്ള ഒരു സിനിമ ഇന്നത്തെ തലമുറക്ക് പ്രധാനമാണെന്ന് നിർമ്മാതാക്കൾക്ക് ഉറപ്പുണ്ടെന്നും അത് സ്ത്രീ ശാക്തീകരണം പ്രദർശിപ്പിക്കുന്നുണ്ടെന്നും ഞങ്ങൾ മനസ്സിലാക്കുന്നു എന്നാണ് സംവിധായകൻ പറയുന്നത്.

സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ഒരു നാഴികക്കല്ലായി കണക്കാക്കപ്പെടുന്ന കേസാണ് ‘ഷാ ബാനോ ബീഗം കേസ്’ എന്നറിയപ്പെടുന്ന ‘അഹമ്മദ് ഖാൻ കേസ്’. 1978-ൽ 62 വയസ്സുള്ള ഷാ ബാനോ ആണ് ഈ കേസ് ഫയൽ ചെയ്തത്. ഷാ ബാനോയുടെ ഭർത്താവ് അഹമ്മദ് ഖാൻ അവളെ വിവാഹമോചനം ചെയ്ത കാരണത്താൽ 1973-ലെ ക്രിമിനൽ നടപടി ചട്ടത്തിലെ സെക്ഷൻ 123 പ്രകാരം അവൾ തനിക്കും തൻ്റെ അഞ്ച് മക്കൾക്കും ജീവനാംശം ആവശ്യപ്പെട്ട് കേസ് കൊടുത്തു. കേസിൽ ഷാ ബാനോ വിജയിച്ചു. എന്നാൽ വിധി ഇസ്‌ലാമിക നിയമത്തിന് വിരുദ്ധമാണെന്ന് ഒരു വിഭാഗം ആളുകൾ വിശ്വസിച്ചതിനാൽ അത് കോലാഹലത്തിന് കാരണമായി. തുടർന്ന് ഇന്ത്യയിലെ വിവിധ മതങ്ങൾക്ക് വ്യത്യസ്ത സിവിൽ കോഡുകൾ ഉള്ളതിനെക്കുറിച്ചുള്ള ഒരു ചർച്ചക്കും ഇത് കാരണമായതോടെ വിധി പ്രസ്താവിച്ച് 40 വർഷത്തിലേറെയായിട്ടും ഈ ചർച്ച തുടരുന്നു.

‘റാണാ നായിഡു’ (സംവിധാനം), ‘ദി ട്രയൽ’ (എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ), ‘സുൽത്താൻ ഓഫ് ഡൽഹി’ (സംവിധാനം) തുടങ്ങിയ വെബ് ഷോകൾക്ക് ശേഷം സുപർൺ എസ് വർമ്മ സംവിധാനം ചെയ്യുന്ന സിനിമയാണ് ‘ഷാ ബാനോ ബീഗം’.