HomeNewsകല്യാണ്‍ ഡവലപ്പേഴ്‌സിന്‍റെ 12-മത് പദ്ധതിയായ തൃശൂർ കല്യാണ്‍ മെരിഡിയന്‍റെ താക്കോല്‍ കൈമാറി

കല്യാണ്‍ ഡവലപ്പേഴ്‌സിന്‍റെ 12-മത് പദ്ധതിയായ തൃശൂർ കല്യാണ്‍ മെരിഡിയന്‍റെ താക്കോല്‍ കൈമാറി

തൃശൂർ: കല്യാണ്‍ ഡവലപ്പേഴ്‌സിന്‍റെ കേരളത്തിലെ പന്ത്രണ്ടാമത് പദ്ധതിയായ തൃശൂരിലെ കല്യാണ്‍ മെരിഡിയൻ കൃത്യസമയത്ത് പണിപൂര്‍ത്തിയാക്കി താക്കോല്‍ കൈമാറി. തൃശൂർ ഹയാത്ത് റീജൻസിയിൽ സംഘടിപ്പിച്ച താക്കോൽ കൈമാറ്റ ചടങ്ങ് റവന്യൂ, ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്തു. കല്യാണ്‍ ഡവലപ്പേഴ്‌സ് തൃശൂരിൽ പണി പൂർത്തിയാക്കി താക്കോൽ കൈമാറുന്ന ആറാമത് പദ്ധതിയാണ് കല്യാണ്‍ മെരിഡിയൻ.

തൃശൂരിലെ പ്രധാന റെസിഡന്‍ഷ്യല്‍ മേഖലയായ അയ്യന്തോളിലാണ്  കല്യാണ്‍ മെരിഡിയൻ എന്ന ആഡംബരപൂര്‍ണമായ ഭവനപദ്ധതി. 11 നിലകളിലായി മനോഹരമായി രൂപകൽപന നിർവഹിച്ച 43 2ബിഎച്ച്കെ, 3ബിഎച്ച്കെ അപ്പാർട്ട്മെന്‍റ് യൂണിറ്റുകളാണ് കല്യാണ്‍ മെരിഡിയനിലുള്ളത്. സ്വിമ്മിംഗ് പൂള്‍, ജിം, പാര്‍ട്ടി ഹാള്‍, കുട്ടികള്‍ക്കുള്ള കളിസ്ഥലം തുടങ്ങിയ ഏറ്റവും നവീനമായ സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. 

ഇന്ത്യയിലെ ഏറ്റവും വിശ്വസ്ത ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്സിന്‍റെ സഹോദര സ്ഥാപനമാണ് കല്യാണ്‍ ഡവലപ്പേഴ്‌സ്. തൃശൂർ, തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കോട്ടയം എന്നിവിടങ്ങളിൽ നിലവിൽ കല്യാണ്‍ ഡവലപ്പേഴ്‌സിന് ഭവന പദ്ധതികളുണ്ട്.

RELATED ARTICLES
- Advertisment -
Google search engine

Most Popular