Home Blog Page 180

മാരി സെൽവ രാജ് ചിത്രം ‘വാഴൈ’ കേരള റിലീസ് ഓഗസ്റ്റ് 30 – ന്; വിതരണം ഡ്രീം ബിഗ് ഫിലിംസ്

0

സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ മാരി സെൽവരാജ് ഒരുക്കിയ ഏറ്റവും പുതിയ ചിത്രമാണ് വാഴൈ. കലൈയരശൻ, നിഖില വിമല്‍, പൊൻവേൽ എം, രാകുൽ ആർ തുടങ്ങിയവരാണ് ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നത്. കഴിഞ്ഞയാഴ്ച തമിഴ്നാട്ടിൽ റിലീസ് ചെയ്ത ചിത്രത്തിന് വൻ പ്രതികരണമാണ് ലഭിക്കുന്നത്. കേരള ത്തിൽ ആഗസ്റ്റ് 30-ന് ചിത്രം റിലീസ് ചെയ്യും. ഡ്രീം ബിഗ് ഫിലിംസ് ആണ് ഈ ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്.

തമിഴ്നാട്ടിൽ വമ്പൻ പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടുന്ന ചിത്രം ബോക്സ് ഓഫീസിലും ഗംഭീര കലക്ഷനാണ് നേടുന്നത്. സംവിധായകൻ മാരി സെൽവരാജിന്റെ ജീവിതത്തിലുണ്ടായ സംഭവം ആധാരമാക്കി ഒരുക്കിയ ചിത്രം ആദ്യ വാരത്തിൽ 11 കോടിക്ക് മുകളിലാണ് ഗ്രോസ് നേടിയത്. പരിയേറും പെരുമാൾ, കർണ്ണൻ, മാമന്നൻ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്‌തനായ സംവിധായകനാണ് മാരി സെൽവരാജ്. ബാല, സുധ കൊങ്കര, റാം, മിഷ്കിൻ തുടങ്ങിയ പ്രശസ്ത തമിഴ് സംവിധായകർ ‘വാഴൈ’ എന്ന ചിത്രത്തെ പ്രശംസിച്ചു കൊണ്ട് മുന്നോട്ട് വന്നിരുന്നു.

നവ്വി സ്റ്റുഡിയോയ്സ് , ഡിസ്‌നി പ്ലസ് ഹോട്സ്റ്റാർ, ഫാർമേഴ്‌സ് മാസ്റ്റർ പ്ലാൻ എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിൻ്റെ തിരക്കഥ – മാരി സെൽവരാജ്, ചായാഗ്രഹണം – തേനി ഈശ്വർ, സംഗീതം – സന്തോഷ് നാരായണൻ, എഡിറ്റർ – സൂര്യ പ്രഥമൻ. പിആർഒ – ശബരി.

“റിസ്ക് എടുക്കണം മച്ചി” തലസ്ഥാന നഗരിയിലെ ഗ്യാങ്‌സ്റ്റർ കഥയുമായി മുറയുടെ ടീസർ തരംഗമാകുന്നു

0

കപ്പേളക്ക് ശേഷം മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്യുന്ന മുറയുടെ ടീസർ റിലീസായി. ടീസർ റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ യൂട്യൂബ് ട്രെൻഡിങ്ങിൽ മൂന്നാം സ്ഥാനത്തെത്തി മില്യൺ കാഴ്ചക്കാരിലേക്കു കുതിക്കുകയാണ് മുറ ടീസർ. തലസ്ഥാന നഗരിയുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന മുറയുടെ ടീസർ ആക്ഷൻ രംഗങ്ങളാൽ സമ്പന്നമാണ്. കപ്പേളക്ക് കിട്ടിയ പ്രേക്ഷക പ്രശംസയും അംഗീകാരങ്ങൾക്കും ശേഷം മുസ്തഫ ഒരുക്കുന്ന മുറ ഒരു വിശ്വൽ ട്രീറ്റ് ആണെന്ന് ടീസർ തന്നെ സൂചിപ്പിക്കുന്നു. സുരാജ് വെഞ്ഞാറമൂട്, ഹ്രിദ്ധു ഹാറൂൺ, മാലാ പാർവതി, കനി കുസൃതി, കണ്ണൻ നായർ, ജോബിൻ ദാസ്, അനുജിത് കണ്ണൻ, യെദു കൃഷ്ണാ,വിഘ്‌നേശ്വർ സുരേഷ്, കൃഷ് ഹസ്സൻ, സിബി ജോസഫ് എന്നിവരാണ് മുറയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മുറയുടെ രചന നിർവഹിക്കുന്നത് ഉപ്പും മുളകും ഫെയിം സുരേഷ് ബാബുവാണ്.

ക്യാൻ ഫിലിം ഫെസ്റ്റിവലിൽ അംഗീകാരം നേടിയ ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്, ബ്രിന്ദാ മാസ്റ്റർ ഒരുക്കിയ തഗ്സ്, സന്തോഷ് ശിവൻ സംവിധാനം ചെയ്ത മുംബൈക്കാർ,ആമസോൺ പ്രൈമിൽ ഹിറ്റായ ക്രാഷ് കോഴ്സ് സീരീസ് എന്നിവയിലെ മികച്ച പ്രകടനങ്ങൾക്കു ശേഷം മലയാളി കൂടിയായ ഹ്രിദ്ധു ഹാറൂൺ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് മുറ.

മുറയുടെ അണിയറപ്രവർത്തകർ ഇവരാണ്. നിർമ്മാണം : റിയാ ഷിബു,എച്ച് ആർ പിക്ചേഴ്സ്, എക്സിക്കുട്ടീവ് പ്രൊഡ്യൂസർ: റോണി സക്കറിയ, ഛായാഗ്രഹണം : ഫാസിൽ നാസർ, എഡിറ്റിംഗ് : ചമൻ ചാക്കോ, സംഗീത സംവിധാനം : ക്രിസ്റ്റി ജോബി, കലാസംവിധാനം : ശ്രീനു കല്ലേലിൽ , മേക്കപ്പ് : റോണെക്സ് സേവ്യർ, വസ്ത്രാലങ്കാരം : നിസാർ റഹ്മത്ത്, ആക്ഷൻ : പി.സി. സ്റ്റൻഡ്‌സ്, പ്രൊഡക്ഷൻ കൺട്രോളർ : ജിത്ത് പിരപ്പൻകോട് എന്നിവരാണ്. പി ആർ ഓ ആൻഡ് മാർക്കറ്റിങ് കൺസൾട്ടന്റ് : പ്രതീഷ് ശേഖർ.

ശേഖരവർമ്മ രാജാവായി നിവിൻ പോളി; അനുരാജ് മനോഹർ ചിത്രം ആരംഭിച്ചു

0

ഏറെ ശ്ര​ദ്ധേയമായ ഇഷ്ക്, ടൊവിനോ നായകനായ നരിവേട്ട എന്നീ ചിത്രങ്ങൾക്ക് ശേഷം നിവിൻ പോളിയെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ശേഖരവർമ്മ രാജാവ് എന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. പോളി ജൂനിയർ പിക്ചേഴ്സിന്റെ ബാനറിൽ നിവിൻ പോളി നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും എസ്. രഞ്ജിത്തിന്റേതാണ്. സോഷ്യൽ സറ്റയർ വിഭാ​ഗത്തിലുള്ള ചിത്രമാണ് ശേഖര വർമ്മ രാജാവ്.

തിങ്കളാഴ്ച്ച കളമശ്ശേരിയിൽ നടന്ന പൂജയോടെയാണ് സിനിമയുടെ ആദ്യ ഷെഡ്യൂൾ ചിത്രീകരണം ആരംഭിച്ചത്. രാജകുടുംബാം​ഗമായ ശേഖരവർമ്മയുടെ ജീവിതത്തിലൂടെ കടന്നു പോകുന്ന ഈ ചിത്രം വലിയ കാൻവാസിലാണ് അനുരാജ് മനോഹർ ഒരുക്കുന്നത്.

അൻസർ ഷാ ആണ് ചിത്രത്തിന്റെ ഛായാ​ഗ്രഹണം. എഡിറ്റർ- കിരൺ ദാസ്. ദിലീപ് ആർ നാഥ് ആണ് കലാസംവിധാനം നിർവഹിക്കുന്നത്. വസ്ത്രാലങ്കാരം- മെൽവി ജെ, ചന്ദ്രകാന്ത്, മേക്കപ്പ്- അമൽ സി ചന്ദ്രൻ, ചീഫ് അസോസിയേറ്റ്- രതീഷ് രാജൻ. പ്രൊഡക്ഷൻ കൺട്രോളർ- ശ്യാം ലാൽ, ഡിസൈൻ- യെല്ലോ ടൂത്ത്,ഡിജിറ്റൽ മാർക്കറ്റിംഗ് അനൂപ് സുന്ദരൻ,പിആർഒ- ശബരി

ധനി റാം മിത്തലിൻ്റെ ജീവിത കഥയുമായി ബോളിവുഡ് അരങ്ങേറ്റം കുറിക്കാൻ പ്രശസ്ത മലയാള സംവിധായകൻ ശ്രീനാഥ് രാജേന്ദ്രൻ

0

സെക്കൻ്റ് ഷോ, കൂതറ, കുറുപ്പ് എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ മലയാള സംവിധായകൻ ശ്രീനാഥ് രാജേന്ദ്രൻ ബോളിവുഡ് അരങ്ങേറ്റം കുറിക്കുന്നു. ഇന്ത്യയിലെ കുപ്രസിദ്ധ തട്ടിപ്പുകാരനും മാസ്റ്റർ ഫോർജറുമായ ധനി റാം മിത്തലിൻ്റെ ജീവിതത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരുക്കുന്ന സിനിമയിലൂടെയാണ് അദ്ദേഹം ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നത്. പ്രീതി അഗർവാളും ചേതൻ ഉണ്ണിയാലും ചേർന്ന് രചിച്ച “മണിറാം” എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം ഒരുക്കുക.

“ജൂനിയർ നട്‌വർലാൽ” എന്നറിയപ്പെടുന്ന ധനി റാം മിത്തലിൻ്റെ അസാധാരണമായ ജീവിതത്തിലേക്ക് വെളിച്ചം വീശുന്ന പുസ്തകമാണിത്. 45 വർഷം നീണ്ട ധനി റാം മിത്തലിൻ്റെ ക്രിമിനൽ ജീവിതമാണ് ഇതിലൂടെ അവതരിപ്പിക്കുന്നത്. ശ്രീനാഥ് രാജേന്ദ്രൻ്റെ മുൻ ചിത്രമായ കുറുപ്പ് (2021) ആഗോള തലത്തിൽ 112 കോടിയിലധികം നേടി, എക്കാലത്തെയും വിജയകരമായ മലയാള ചിത്രങ്ങളിലൊന്നായി മാറിയിരുന്നു. 1984 മുതൽ ഒളിവിൽ കഴിയുന്ന കേരളത്തിലെ ഏറ്റവും കുപ്രസിദ്ധനായ പിടികിട്ടാപുള്ളികളിലൊരാളായ സുകുമാരക്കുറുപ്പിൻ്റെ ജീവിത കഥയെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം നിർമ്മിച്ചത്.

2025 ൻ്റെ തുടക്കത്തിൽ ചിത്രീകരണം ആരംഭിക്കാൻ പദ്ധതിയിട്ടിരിക്കുന്ന ശ്രീനാഥ് രാജേന്ദ്രൻ്റെ ബോളിവുഡ് ചിത്രത്തിൻ്റെ തിരക്കഥ ജോലികൾ പുരോഗമിക്കുകയാണ്. ഇൻസോമ്നിയ മീഡിയ ആൻഡ് കണ്ടൻ്റ് സർവീസസ് ലിമിറ്റഡ്, പ്രെറ്റി പിക്ചേഴ്സുമായി സഹകരിച്ച് നിർമ്മിക്കുന്ന ചിത്രം ഹിന്ദിയിൽ ചിത്രീകരിച്ച് ഹിന്ദിയിലും മലയാളത്തിലും തെലുങ്കിലും പാൻ ഇന്ത്യൻ റിലീസായി എത്തും. പിആർഒ – ശബരി.

കൊണ്ടൽ; ആന്റണി വർഗീസ് പെപ്പെ ചിത്രത്തിന്റെ ടീസർ പുറത്ത്

0

സെക്കൻ്റ് ഷോ, കൂതറ, കുറുപ്പ് എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ മലയാള സംവിധായകൻ ശ്രീനാഥ് രാജേന്ദ്രൻ ബോളിവുഡ് അരങ്ങേറ്റം കുറിക്കുന്നു. ഇന്ത്യയിലെ കുപ്രസിദ്ധ തട്ടിപ്പുകാരനും മാസ്റ്റർ ഫോർജറുമായ ധനി റാം മിത്തലിൻ്റെ ജീവിതത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരുക്കുന്ന സിനിമയിലൂടെയാണ് അദ്ദേഹം ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നത്. പ്രീതി അഗർവാളും ചേതൻ ഉണ്ണിയാലും ചേർന്ന് രചിച്ച “മണിറാം” എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം ഒരുക്കുക.

“ജൂനിയർ നട്‌വർലാൽ” എന്നറിയപ്പെടുന്ന ധനി റാം മിത്തലിൻ്റെ അസാധാരണമായ ജീവിതത്തിലേക്ക് വെളിച്ചം വീശുന്ന പുസ്തകമാണിത്. 45 വർഷം നീണ്ട ധനി റാം മിത്തലിൻ്റെ ക്രിമിനൽ ജീവിതമാണ് ഇതിലൂടെ അവതരിപ്പിക്കുന്നത്. ശ്രീനാഥ് രാജേന്ദ്രൻ്റെ മുൻ ചിത്രമായ കുറുപ്പ് (2021) ആഗോള തലത്തിൽ 112 കോടിയിലധികം നേടി, എക്കാലത്തെയും വിജയകരമായ മലയാള ചിത്രങ്ങളിലൊന്നായി മാറിയിരുന്നു. 1984 മുതൽ ഒളിവിൽ കഴിയുന്ന കേരളത്തിലെ ഏറ്റവും കുപ്രസിദ്ധനായ പിടികിട്ടാപുള്ളികളിലൊരാളായ സുകുമാരക്കുറുപ്പിൻ്റെ ജീവിത കഥയെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം നിർമ്മിച്ചത്.

2025 ൻ്റെ തുടക്കത്തിൽ ചിത്രീകരണം ആരംഭിക്കാൻ പദ്ധതിയിട്ടിരിക്കുന്ന ശ്രീനാഥ് രാജേന്ദ്രൻ്റെ ബോളിവുഡ് ചിത്രത്തിൻ്റെ തിരക്കഥ ജോലികൾ പുരോഗമിക്കുകയാണ്. ഇൻസോമ്നിയ മീഡിയ ആൻഡ് കണ്ടൻ്റ് സർവീസസ് ലിമിറ്റഡ്, പ്രെറ്റി പിക്ചേഴ്സുമായി സഹകരിച്ച് നിർമ്മിക്കുന്ന ചിത്രം ഹിന്ദിയിൽ ചിത്രീകരിച്ച് ഹിന്ദിയിലും മലയാളത്തിലും തെലുങ്കിലും പാൻ ഇന്ത്യൻ റിലീസായി എത്തും. പിആർഒ – ശബരി.

നടൻ ബാബുരാജ് ലൈംഗികമായി പീഡിപ്പിച്ചെന്ന് ജൂനിയർ ആർടിസ്റ്റ്; അമ്മയെ വിടാതെ വിവാദം

0

കൊച്ചി: നടൻ ബാബുരാജ് ലൈംഗികമായി പീഡിപ്പിച്ചെന്ന് ജൂനിയർ ആർടിസ്റ്റ്. ആലുവയിലെ വീട്ടിൽ വെച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി. സംഭവത്തിൽ രഹസ്യമൊഴി നൽകാൻ തയ്യാറാണെന്നും 2019 ലാണ് സംഭവം ഉണ്ടായതെന്നും നടി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അമ്മ സംഘടനാ ജനറൽ സെക്രട്ടറി സ്ഥാനത്തേയ്ക്ക് സിദ്ധിഖിന് പകരം ബാബുരാജിനെ പരിഗണിക്കുന്നതിടയിലാണ് പുതിയ ആരോപണം ഉയർന്നിരിക്കുന്നത്. വിഷയം നേരത്തെ കൊച്ചി ഡിസിപിയായിരുന്ന ഇപ്പോഴത്തെ മലപ്പുറം എസ്‌പി എസ് ശശിധരനോട് പറഞ്ഞിരുന്നുവെന്നും യുവതി പറഞ്ഞു. സംവിധായകൻ ശ്രീകുമാർ മേനോനും മോശമായി പെരുമാറിയെന്നും അവ‍ർ പറ‌‌ഞ്ഞു.

താൻ കൊച്ചി ഡിസിപിയായിരിക്കുമ്പോൾ യുവനടി നേരിട്ട് വന്ന് സംസാരിച്ചിരുന്നുവെന്ന് മലപ്പുറം എസ്.പി എസ് ശശിധരൻ സ്ഥിരീകരിച്ചു. പെൺകുട്ടിയോട് പരാതിപ്പെടാൻ ആവശ്യപെടുകയും എല്ലാ സഹായവും വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു. വ്യക്തിപരമായ അസൗകര്യം പറഞ്ഞ് യുവതി അന്ന് പരാതി നൽകിയില്ല. പിന്നീട് വരാമെന്ന് പറഞ്ഞ് പോയങ്കിലും വന്നതുമില്ലെന്നും എസ്‌പി വ്യക്തമാക്കി.

നിലവിൽ അമ്മയുടെ ജോയിൻ്റ് സെക്രട്ടറിയാണ് നടൻ ബാബുരാജ്. ഇദ്ദേഹത്തിൻ്റെ ആലുവയിലെ വീട്ടിൽ വച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. നാടക പ്രവർത്തക കൂടിയായ നടി സിനിമയിൽ ജൂനിയർ ആർടിസ്റ്റായിരുന്നു. ഒരു സിനിമയിൽ അവസരമുണ്ടെന്നും അണിയറ പ്രവർ‍ത്തകരെല്ലാം തന്റെ വീട്ടിലുണ്ടെന്നും പറഞ്ഞ് ബാബുരാജാണ് തന്നെ വീട്ടിലേക്ക് വിളിച്ചതെന്ന് യുവതി പറഞ്ഞു. എന്നാൽ യുവതി വീട്ടിലെത്തിയപ്പോൾ ഇവിടെ ആരും ഉണ്ടായിരുന്നില്ല. ബാബുരാജ് പിന്നീട് ഇവിടെ വച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് യുവതി ഇന്ന് പറഞ്ഞത്. സംഭവത്തിൽ രഹസ്യമൊഴി നൽകാനും താൻ തയ്യാറാണെന്ന് അവർ പറഞ്ഞു.

Actor Baburaj sexually molested junior artist; Controversy

അമ്മയുടെ എക്സിക്യൂട്ടീവ് യോഗം മാറ്റിവച്ചു; മോഹൻലാലിന്റെ അസൗകര്യം കാരണം

0

കൊച്ചി, ആഗസ്റ്റ് 26: മലയാള സിനിമയുടെ താര സംഘടനയായ ‘അമ്മ’യുടെ എക്സിക്യൂട്ടീവ് യോഗം മാറ്റിവച്ചിരിക്കുന്നു. നാളെ നടത്താനിരുന്ന യോഗമാണ് മാറ്റിവച്ചത്. നടനും അമ്മ പ്രസിഡന്‍റുമായ മോഹൻലാലിന് യോഗത്തിൽ നേരിട്ട് പങ്കെടുക്കാൻ അസൗകര്യമുള്ളതിനാലാണ് യോഗം മാറ്റിവച്ചിരിക്കുന്നത്.

മോഹൻലാൽ നിലവില്‍ ചെന്നൈയിലാണെന്നാണ് വിവരം. മോഹൻലാലിന് നേരിട്ട് തന്നെ യോഗത്തിൽ പങ്കെടുക്കണമെന്ന് പറഞ്ഞതുകൊണ്ടുമാണ് യോഗം മാറ്റിവച്ചത്. പുതിയ തീയതി ഉടന്‍ അറിയിക്കാമെന്ന് അമ്മ ഭാരവാഹികള്‍ അറിയിച്ചിട്ടുണ്ട്.

കാൻഡിയറിന്‍റെ കേരളത്തിലെ ആദ്യ ഷോറൂം തൃശൂരില്‍ തുറന്നു

0

തൃശൂര്‍: കല്യാണ്‍ ജൂവലേഴ്‌സിന്‍റെ ലൈഫ്സ്റ്റൈല്‍ ജൂവലറി ബ്രാൻഡായ കാൻഡിയറിന്‍റെ കേരളത്തിലെ ആദ്യ ഷോറൂം തൃശൂരില്‍ തുറന്നു. തൃശൂർ പാറമേക്കാവ് അമ്പലത്തിനോട് ചേർന്നുള്ള ദീപാഞ്ജലി കോംപ്ലക്‌സിലെ കാൻഡിയർ ഷോറൂം കല്യാണ്‍ ജൂവലേഴ്‌സ് മാനേജിംഗ് ഡയറക്‌ടർ ടി.എസ്. കല്യാണരാമന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കല്യാണ്‍ ജൂവലേഴ്‌സ് എക്‌സിക്യൂട്ടീവ് ഡയറക്‌ടർമാരായ രാജേഷ് കല്യാണരാമൻരമേഷ് കല്യാണരാമൻകല്യാണ്‍ ഡെവലപ്പേഴ്‌സ് മാനേജിംഗ് ഡയറക്‌ടർ കാർത്തിക് ആർ എന്നിവരും പങ്കെടുത്തു. രാജ്യത്തെ 28-മത് കാൻഡിയർ ഷോറൂമാണ് തൃശൂരിലേത്.

ബ്രാൻഡിനെ കൂടുതൽ ഉപയോക്താക്കളിലേക്ക് എത്തിക്കുന്നതിനായി രാജ്യത്തുടനീളമുള്ള റീട്ടെയിൽ സാന്നിധ്യം വർദ്ധിപ്പിക്കുന്നതിനുള്ള കാൻഡിയറിന്‍റെ ശ്രമങ്ങളുടെ ഭാഗമാണ് തൃശൂരിലെ പുതിയ ഷോറൂം. വൈവിധ്യമാർന്ന ഉപഭോക്തൃ വിഭാഗങ്ങൾക്കായി  ഓണ്‍ലൈന്‍ഓഫ്‌ലൈൻ സൗകര്യങ്ങള്‍ കൂടിച്ചേർന്നുള്ള സമ്പൂർണ ഷോപ്പിംഗ് അനുഭവം ലഭ്യമാക്കുകയാണ് പുതിയ ഷോറൂമിലൂടെ.

കേരളത്തിന്‍റെ സാംസ്‌കാരിക തലസ്ഥാനവും കല്യാൺ ജൂവലേഴ്‌സിന്‍റെ  ജന്മസ്ഥലവുമായ തൃശൂരിൽ തന്നെ കാൻഡിയറിന്‍റെ കേരളത്തിലെ ആദ്യ ഷോറൂം തുറക്കുന്നതിൽ ഞങ്ങൾ അതീവ സന്തുഷ്‌ടരാണെന്ന് കല്യാണ്‍ ജൂവലേഴ്‌സ് മാനേജിംഗ് ഡയറക്‌ടർ ടി.എസ്. കല്യാണരാമന്‍ പറഞ്ഞു. 1993-ൽ ഈ നഗരത്തിൽ നിന്നാരംഭിച്ച ഞങ്ങളുടെ യാത്രയിലെ ഒരു സുപ്രധാന നാഴികക്കല്ലാണ് പുതിയ കാൻഡിയർ ഷോറൂം. കേരളത്തിലേക്ക് കാൻഡിയറിനെ കൊണ്ടുവരുന്നത് ഞങ്ങളുടെ ഉപഭോക്താക്കൾക്ക് വൈവിധ്യമാർന്ന ആഭരണ ശ്രേണി വാഗ്‌ദാനം ചെയ്യുന്നതിനുള്ള ഞങ്ങളുടെ പ്രതിബദ്ധതയെയാണ് കാണിക്കുന്നത്. കാൻഡിയറിന്‍റെ ആഭരണ ശേഖരം ഇന്നത്തെ ഫാഷൻ തൽപരരായ ഉപയോക്താക്കളുടെ മുൻഗണനകളുമായി യോജിച്ചു പോകുന്നവയാണെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ ആദ്യ ഷോറൂമിന്‍റെ ഉദ്ഘാടനത്തിന്‍റെ ഭാഗമായി കാൻഡിയർ പ്രത്യേകമായ ഡിസ്ക്കൗണ്ടുകളും നൽകുന്നുണ്ട്. സോളിറ്റയറുകളുടെ സ്റ്റോണ്‍ മൂല്യത്തില്‍ 30 ശതമാനം ഇളവ്ഡയമണ്ട് സ്റ്റോണ്‍ മൂല്യത്തില്‍ 20 ശതമാനം ഇളവ്പ്ലാറ്റിനം പണിക്കൂലിയില്‍ 55 ശതമാനം വരെ ഇളവ് എന്നിവയാണ് ഇളവുകള്‍.

കാൻഡിയറിനെക്കുറിച്ചും അതിന്‍റെ ആഭരണ ശേഖരത്തെക്കുറിച്ചും നിലവിലുള്ള ഓഫറുകളെക്കുറിച്ചും അറിയുന്നതിന് www.candere.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

കൊണ്ടലിൽ കയ്യടി നേടാൻ ‘ഡാൻസിംഗ് റോസ്’ ഷബീർ; വീക്കെൻഡ് ബ്ലോക്ക്ബസ്റ്റർസ് – ആൻ്റണി വർഗീസ് പെപ്പേ ചിത്രം ഓണത്തിന്

0

യുവതാരം ആന്റണി വർ​ഗീസ് നായകനായി എത്തുന്ന ‘കൊണ്ടല്‍’ എന്ന ചിത്രത്തിൽ പ്രശസ്ത നടൻ ഷബീർ കല്ലറക്കലും. സാർപട്ട പരമ്പരയ് എന്ന പാ രഞ്ജിത് ചിത്രത്തിലെ ഡാൻസിംഗ് റോസ് എന്ന കഥാപാത്രത്തിലൂടെ തെന്നിന്ത്യ മുഴുവൻ പോപ്പുലറായ ഷബീർ, വളരെ ശക്തമായ ഒരു കഥാപാത്രത്തെയാണ് കൊണ്ടലിലും അവതരിപ്പിക്കുന്നത്. ഈ ചിത്രത്തിൽ നിന്നുള്ള അദ്ദേഹത്തിന്റെ പോസ്റ്റർ ഔദ്യോഗികമായി റിലീസ് ചെയ്തു. ആർഡിഎക്സ് എന്ന ബ്ലോക്ക്ബസ്റ്റർ ഹിറ്റ് ചിത്രത്തിന് ശേഷം സോഫിയ പോൾ നേതൃത്വം നൽകുന്ന വീക്കെൻഡ് ബ്ലോക്ക്ബസ്റ്റർസ് നിർമ്മിച്ച ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അജിത് മാമ്പള്ളിയാണ്. ആൻ്റണി വർഗീസ്, ഷബീർ എന്നിവരെ കൂടാതെ പ്രശസ്ത കന്നഡ താരം രാജ് ബി ഷെട്ടിയും ഈ ചിത്രത്തിൻ്റെ താരനിരയിലുണ്ട്.

കടല്‍ സംഘര്‍ഷത്തിന്റെ കഥ പറയുന്ന കൊണ്ടലിൽ നന്ദു, മണികണ്ഠന്‍ ആചാരി, പ്രമോദ് വലിയനാട്, ശരത് സഭ, അഭിറാം രാധാകൃഷ്ണന്‍, പി എന്‍ സണ്ണി, സിറാജുദ്ദീന്‍ നാസര്‍, നെബിഷ് ബെന്‍സണ്‍, ആഷ്ലീ, രാഹുല്‍ രാജഗോപാല്‍, അഫ്‌സല്‍ പി എച്ച്, റാം കുമാര്‍, സുനില്‍ അഞ്ചുതെങ്ങ്, രാഹുല്‍ നായര്‍, ഉഷ, കനക കൊനശനദ്, ജയ കുറുപ്പ്, പുഷ്പകുമാരി എന്നിവരും അഭിനയിച്ചിരിക്കുന്നു. ഈ വരുന്ന സെപ്റ്റംബറിൽ ഓണം റിലീസായി കൊണ്ടൽ തിയറ്ററുകളിലെത്തും.

റോയ്ലിന്‍ റോബര്‍ട്ട്, സതീഷ് തോന്നക്കല്‍, അജിത് മാമ്പള്ളി എന്നിവർ ചേർന്ന് രചിച്ച ഈ ചിത്രത്തിന് ഛായാഗ്രഹണം നിർവഹിച്ചത് ദീപക് ഡി മേനോൻ, സംഗീതം- സാം സി എസ്, എഡിറ്റർ- ശ്രീജിത്ത് സാരംഗ്, ആക്ഷൻ- വിക്രം മോർ, കലൈ കിങ്‌സൺ. തവാസി രാജ്, പ്രൊഡക്ഷൻ ഡിസൈനർ- വിനോദ് രവീന്ദ്രൻ, കലാസംവിധാനം- അരുൺ കൃഷ്ണ, വസ്ത്രാലങ്കാരം- നിസാർ റഹ്മത്, മേക്കപ്പ്- അമൽ കുമാർ, പ്രൊഡക്ഷൻ കൺട്രോളർ- ജാവേദ് ചെമ്പു, ഡിജിറ്റൽ മാർക്കറ്റിംഗ്- അനൂപ് സുന്ദരൻ, പിആർഒ- ശബരി.

ഇടവേള ബാബു വരെ പ്രതിക്കൂട്ടില്‍; അമ്മയില്‍ അടി തുടങ്ങിയോ? പ്രതികരണം വൈകിയെന്ന് ജയന്‍ ചേര്‍ത്തല

0

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ താരസംഘടന പൊട്ടിത്തെറിയിലേക്ക്. അമ്മ സംഘടന പ്രതികരിച്ചത് വൈകിയതാണ് പുതിയ വിവാദങ്ങള്‍ക്ക് കാരണം. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രതികരണം വേഗത്തില്‍ നടത്തേണ്ടതായിരുന്നു. എന്നാല്‍ പഠിച്ചിട്ട് പ്രതികരിക്കാം എന്നാണ് സിദ്ധിഖ് വിവാദവുമായി ബന്ധപ്പെട്ട് പ്രതികരിച്ചത്. മുന്‍ പ്രസിഡന്റ് ഇടവേള ബാബുവിനെതിരെ പരാതിയുമായി ഒരു നടി രംഗത്തെത്തിയതോടെ അമ്മയിലെ പല വിവാദങ്ങളും പുറത്തേക്ക് എത്തുകയാണ്. ‘അമ്മ’ എക്‌സിക്യൂട്ടീവ് യോഗം ചേരാത്തതില്‍ സംഘടനയില്‍ ഭിന്നത. ‘അമ്മ’ നേരത്തെ പ്രതികരിക്കേണ്ടിയിരുന്നുവെന്ന് വൈസ് പ്രസിഡന്റ് ജയന്‍ ചേര്‍ത്തല പ്രതികരിച്ചു. അമ്മ നേരത്തെ പ്രതികരിക്കേണ്ടതായിരുന്നു എന്ന് വാദിക്കുന്നയാളാണ് താന്‍ . പ്രതികരിക്കാന്‍ വൈകിയതില്‍ താന്‍ വിഷമിക്കുന്നുവെന്നും ജയന്‍ ചേര്‍ത്തല മാധ്യമങ്ങളോട് പറഞ്ഞത്. അധികം വൈകാതെ എക്‌സിക്യൂട്ടീവ് ചേരുമെന്നും കൃത്യമായ പ്രതികരണം ഉണ്ടാവുമെന്നും ജയന്‍ ചേര്‍ത്തല പറഞ്ഞു.

എക്‌സിക്യൂട്ടീവ് കമ്മിറ്റി കൂടി വനിതാ അംഗങ്ങളുടെ കൂടെ അഭിപ്രായം കേട്ട് പ്രതികരിക്കാമെന്നാണ് അമ്മ തീരുമാനിച്ചത്. തെറ്റിദ്ധാരണയുടെ ആവശ്യമില്ല. സിനിമാ മേഖലയില്‍ നിന്ന് മോശപ്പെട്ട അനുഭവം ഉണ്ടായെന്ന് പറയുന്നവര്‍ക്കൊപ്പം നില്‍ക്കണമെന്ന് ആവശ്യപ്പെട്ട് സംഘടനയില്‍ സംസാരിച്ച വ്യക്തിയാണ് താന്‍. പക്ഷേ, സാങ്കേതിക വിഷയം കൊണ്ടാണ് പ്രതികരണം വൈകിയത്. ഞാന്‍ അമ്മയുടെ ഔദ്യോഗിക വക്താവല്ല. സാമൂഹ്യ പ്രവര്‍ത്തകന്‍ എന്ന നിലയിലും സിനിമാ പ്രവര്‍ത്തകന്‍ എന്ന നിലയിലും പ്രതികരിക്കാന്‍ വൈകിയത് തെറ്റാണെന്ന അഭിപ്രായക്കാരനാണ് താനെന്നും ജയന്‍ ചേര്‍ത്തല പറഞ്ഞു.

Hema committe report AMMA responded late, jayan said

വേട്ടക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് പിണറായിക്ക്;’ ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ വി മുരളീധരന്‍

0

തിരുവനന്തപുരം: ഇരകള്‍ക്ക് ഒപ്പമെന്ന് വരുത്തിതീര്‍ത്തി വേട്ടക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ കൈക്കൊള്ളുന്നതെന്ന് മുന്‍കേന്ദ്രമന്ത്രി വി.മുരളീധരന്‍.
വിവരാവകാശ കമ്മിഷന്‍ നിര്‍ദേശം മറയാക്കി മുഴുവന്‍ ഭാഗങ്ങളും പുറത്തുവിടാതെ ക്രിമിനലുകളെ സംരക്ഷിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ലൈംഗിക കുറ്റവാളികളെന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടിയവരെ സംരക്ഷിക്കുന്ന സമീപനം അംഗീകരിക്കാനാകില്ലെന്നും വി.മുരളീധരന്‍ തിരുവനന്തപുരത്ത് പറഞ്ഞു.ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ താരസംഘടന സ്വാഗതം ചെയ്ത് സാഹചര്യത്തില്‍ തുടര്‍നടപടികളിലേക്ക് സര്‍ക്കാര്‍ നീങ്ങണം.

സ്ത്രീ സുരക്ഷ ഉയര്‍ത്തികാട്ടി 2016 ല്‍ അധികാരത്തില്‍ വന്നവരാണ് ഇടതുപക്ഷം. അവര്‍ തന്നെ
സ്ത്രീകള്‍ക്ക് മാന്യമായി തൊഴിലെടുക്കാനുള്ള സാഹചര്യം നിഷേധിക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. മണ്ടന്‍ പ്രസ്താവന നടത്തി സാംസ്‌കാരിക വകുപ്പ് മന്ത്രി ജനങ്ങളെ വിഡ്ഢികളാക്കാന്‍ നോക്കരുത്. തൊടുന്യായം പറഞ്ഞ് ഒഴിയേണ്ടെന്നും മുഖ്യമന്ത്രി മറുപടി നല്‍കണമെന്നും വി.മുരളീധരന്‍ ആവശ്യപ്പെട്ടു. സര്‍ക്കാരിനോട് ചേര്‍ന്ന് നില്‍ക്കുന്നവരെ രക്ഷിച്ചെടുക്കാനുള്ള വ്യഗ്രതയോണാ ഈ കാണുന്നതെന്നും അദ്ദേഹം ചോദിച്ചു.

Pinarayi’s position is to protect the hunters;’ V Muraleedharan in Hema Committee Report

കുറ്റാരോപിതര്‍ക്കെതിരെ പോലീസ് കേസെടുക്കണം, നിലപാട് വ്യക്തമാക്കി സിദ്ധിഖ്

0

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനോട് പ്രതികരണമറിയിച്ച് മലയാള താരസംഘടനയായ ‘ അമ്മ’. റിപ്പോര്‍ട്ട് സ്വഗതാര്‍ഹമാണന്ന് ജനറല്‍ സെക്രട്ടറി സിദ്ദീഖ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. അമ്മ ഒളിച്ചോടിയിട്ടില്ലെന്നും ഷോയുടെ തിരക്കുമൂലമാണ് പ്രതികരിക്കാന്‍ വൈകിയതെന്നും സിദ്ദിഖ് പ്രതികരിച്ചു. കുറ്റാരോപിതര്‍ക്കെതിരെ പോലീസ് കേസെടുക്കണം, ഒന്നോ രണ്ടോ സംഭവങ്ങളുടെ പേരില്‍ സിനിമ മേഖലയെ അടച്ചാക്ഷേപിക്കരുത്. സിനിമയില്‍ പവര്‍ ഗ്രൂപ്പോ , മാഫിയയോ ഇല്ല. റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെട്ട പവര്‍ഗ്രൂപ്പിനെക്കുറിച്ച് അന്വേഷിക്കുമെന്നും സിദ്ദിഖ് കൂട്ടിച്ചേര്‍ത്തു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെച്ചൊല്ലി അമ്മയില്‍ തന്നെ ഭിന്നത നിലനില്‍ക്കേയാണ് ഔദ്യോഗിക പ്രതികരിക്കാന്‍ സംഘടന തീരുമാനിച്ചത്. ഹേമ കമ്മിറ്റി റിപ്പോര്‍ട് പുറത്തുവന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും നിലപാട് വ്യക്തമാക്കാത്ത സിനിമാ സംഘടനകള്‍ക്കെതിരെ കടുത്ത വിമര്‍ശനം ഉയരുന്നതിനിടെയാണ് താരംസംഘടനയായ അമ്മയിലെ ഭിന്നത പുറത്തുവന്നത്. നിലപാട് വ്യക്തമാക്കുന്നതില്‍ താരസംഘടനയ്ക്ക് പിഴവ് പറ്റിയെന്നും തെറ്റ് ചെയ്തവരെ ഒരിക്കലും സംരക്ഷിക്കില്ലെന്നും അമ്മ വൈസ് പ്രസിഡന്റ് ജയന്‍ ചേര്‍ത്തല പ്രതികിച്ചതിന് പിന്നാലെയാണ് ‘അമ്മ’ യോഗം വിളിച്ചതും ഔദ്യോഗിക പ്രതികരണത്തിന് തയ്യാറായതും.

police should file a case against the accused, Siddique said