HomeEntertainmentലാലേട്ടനെ നേരിൽ കണ്ട് ഐറിഷ് മന്ത്രി ജാക്ക് ചേമ്പേഴ്സ്; ഇന്ത്യൻ സമൂഹത്തിന്റെ സംഭാവനകളെ പ്രശംസിച്ച് കുറിപ്പ്!

ലാലേട്ടനെ നേരിൽ കണ്ട് ഐറിഷ് മന്ത്രി ജാക്ക് ചേമ്പേഴ്സ്; ഇന്ത്യൻ സമൂഹത്തിന്റെ സംഭാവനകളെ പ്രശംസിച്ച് കുറിപ്പ്!

മലയാളത്തിന്റെ പ്രിയ താരം മോഹൻലാലുമായി കൂടിക്കാഴ്ച നടത്തി അയർലൻഡ് മന്ത്രിയും ഫിയന്ന ഫാൾ (Fianna Fáil) പാർട്ടി നേതാവുമായ ജാക്ക് ചേമ്പേഴ്സ്. തന്റെ പുതിയ കലാസൃഷ്ടിയുമായി അയർലൻഡിലെ ഇന്ത്യൻ പ്രവാസികളെ കാണാനെത്തിയതായിരുന്നു മോഹൻലാൽ. കഴിഞ്ഞ വാരാന്ത്യത്തിൽ നടന്ന ഈ സവിശേഷ കൂടിക്കാഴ്ചയുടെ ചിത്രം ജാക്ക് ചേമ്പേഴ്സ് തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചിട്ടുണ്ട്.

ലാലേട്ടനെ കാണാൻ സാധിച്ചതിലുള്ള സന്തോഷം പങ്കുവെച്ചുകൊണ്ട് മന്ത്രി കുറിച്ച വാക്കുകൾ ഇങ്ങനെയാണ്: “കഴിഞ്ഞ വാരാന്ത്യത്തിൽ അയർലൻഡ് സന്ദർശിച്ച മോഹൻലാലിനെ കാണാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ട്. അയർലൻഡിലെ ഇന്ത്യൻ പ്രവാസികൾക്കായി തന്റെ പുതിയ പ്രൊഡക്ഷൻ എത്തിക്കാനാണ് അദ്ദേഹം ഇവിടെയെത്തിയത്.”

കൂടിക്കാഴ്ചയിൽ അയർലൻഡിന്റെ വളർച്ചയിൽ ഇന്ത്യൻ സമൂഹം നൽകുന്ന സംഭാവനകളെക്കുറിച്ചും അദ്ദേഹം മോഹൻലാലുമായി സംസാരിച്ചു. “അയർലൻഡിലെ നമ്മുടെ സമൂഹത്തിനും സമ്പദ്‌വ്യവസ്ഥയ്ക്കും പൊതുസമൂഹത്തിനും വളരെ പോസിറ്റീവായ സംഭാവനകൾ നൽകുന്ന ഇന്ത്യൻ കമ്മ്യൂണിറ്റിയെക്കുറിച്ച് അദ്ദേഹത്തോട് സംസാരിക്കാൻ കഴിഞ്ഞതിൽ എനിക്ക് വലിയ സന്തോഷമുണ്ട്,” ജാക്ക് ചേമ്പേഴ്സ് ഫേസ്ബുക്കിൽ കുറിച്ചു.

അയർലൻഡിലെ ഐടി, ആരോഗ്യ മേഖലകളിലും കലാരംഗത്തും മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ സമൂഹം വലിയ സ്വാധീനമാണ് ചെലുത്തുന്നത്. ലാലേട്ടന്റെ അയർലൻഡ് സന്ദർശനം പ്രവാസി മലയാളികൾക്കിടയിൽ വലിയ ആവേശം സൃഷ്ടിച്ചതിന് പിന്നാലെയാണ് ഐറിഷ് മന്ത്രിയുടെ ഈ ഔദ്യോഗിക പ്രശംസ എത്തിയിരിക്കുന്നത്.

Irish Minister Jack Chambers Meets Mohanlal

RELATED ARTICLES
- Advertisment -
Google search engine

Most Popular