Home Blog Page 179

കിച്ച സുദീപ്- അനുപ് ഭണ്ഡാരി ചിത്രം ‘ ബില്ല രംഗ ബാഷ’

0

കന്നഡ സൂപ്പർതാരം കിച്ച സുദീപ്, വിക്രാന്ത് റോണയ്ക്ക് ശേഷം സംവിധായകൻ അനുപ് ഭണ്ഡാരിയുമായി കൈകോർക്കുന്ന ‘ബില്ല രംഗ ബാഷ’യുടെ കൺസെപ്റ്റ് വീഡിയോ പുറത്ത്. വമ്പൻ ഹിറ്റായ ഹനുമാൻ എന്ന ചിത്രത്തിന് ശേഷം, പ്രൈംഷോ എൻ്റർടെയ്ൻമെൻ്റിൻ്റെ ബാനറിൽ കെ. നിരഞ്ജൻ റെഡ്ഡിയും ചൈതന്യ റെഡ്ഡിയും ചേർന്നാണ് ‘ബില്ല രംഗ ബാഷ’ നിർമ്മിക്കുന്നത്. കിച്ച സുദീപിന്റെ ജന്മദിനം പ്രമാണിച്ചാണ് ചിത്രത്തിന്റെ ഒഫീഷ്യൽ ലോഗോ, കൺസെപ്റ്റ് വീഡിയോ എന്നിവ റിലീസ് ചെയ്തത്.

എ. ഡി. 2209 കാലഘട്ടത്തിൽ, സ്റ്റാച്യു ഓഫ് ലിബർട്ടി, ഈഫൽ ടവർ, താജ്മഹൽ എന്നിവയെല്ലാം നശിപ്പിക്കപ്പെടുകയും ഒരു മനുഷ്യൻ എല്ലാം കീഴടക്കി എന്ന സൂചനയും നൽകുന്ന തരത്തിലുള്ള കൺസെപ്റ്റ് വീഡിയോയാണ് റിലീസ് ചെയ്തിരിക്കുന്നത്. സംവിധായകൻ അനുപ് ഭണ്ഡാരി തന്നെയാണ് ഈ ചിത്രത്തിന്റെ രചന. തന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമാണിതെന്ന് കിച്ച സുദീപ് അവകാശപ്പെട്ടു. എല്ലാ പ്രധാന ഇന്ത്യൻ ഭാഷകളിലും നിർമ്മിക്കുന്ന ‘ബില്ല രംഗ ബാഷ’യുടെ ചിത്രീകരണം ഉടൻ ആരംഭിക്കും. മാർക്കറ്റിങ്- ഹാഷ് ടാഗ് മീഡിയ, പിആർഒ- ശബരി.

ബേസിൽ ജോസഫ്- ജ്യോതിഷ് ശങ്കർ ചിത്രം “പൊൻമാൻ’ പുതിയ പോസ്റ്റർ പുറത്ത്

0

ബേസിൽ ജോസഫിനെ നായകനാക്കി ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്യുന്ന ‘പൊൻമാൻ’ എന്ന ചിത്രത്തിലെ, ലിജോമോൾ ജോസ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പോസ്റ്റർ പുറത്ത്. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമ്മിക്കുന്ന പൊൻമാൻ്റെ ചിത്രീകരണം പൂർത്തിയായി. ജി ആർ ഇന്ദുഗോപൻ്റെ ‘നാലഞ്ച് ചെറുപ്പക്കാർ’ എന്ന നോവലിനെ ആസ്പദമാക്കിയാണ് പൊൻമാൻ ഒരുക്കിയിരിക്കുന്നത്. ജി ആർ ഇന്ദുഗോപൻ, ജസ്റ്റിൻ മാത്യു എന്നിവർ ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്.

ബിജു മേനോൻ നായകനായ ‘നടന്ന സംഭവം’ എന്ന ചിത്രത്തിന് ശേഷം ലിജോമോൾ നായികയായെത്തുന്ന ചിത്രമാണിത്. ബേസിൽ ജോസഫ്, ലിജോമോൾ ജോസ് എന്നിവർക്കൊപ്പം സജിൻ ഗോപു, ആനന്ദ് മന്മഥൻ, ദീപക് പറമ്പൊൾ, രാജേഷ് ശർമ്മ, സന്ധ്യ രാജേന്ദ്രൻ, ജയാ കുറുപ്പ്, റെജു ശിവദാസ്, ലക്ഷ്മി സഞ്ജു, മജു അഞ്ചൽ, വൈഷ്ണവി കല്യാണി, ആനന്ദ് നെച്ചൂരാൻ, കെ വി കടമ്പനാടൻ (ശിവപ്രസാദ്, ഒതളങ്ങ തുരുത്ത്), കിരൺ പീതാംബരൻ, മിഥുൻ വേണുഗോപാൽ, ശൈലജ പി അമ്പു, തങ്കം മോഹൻ എന്നിവരും ഇതിലെ പ്രധാന താരങ്ങളാണ്.

ഛായാഗ്രഹണം- സാനു ജോൺ വർഗീസ്, സംഗീതം- ജസ്റ്റിൻ വർഗീസ്, എഡിറ്റർ- നിധിൻ രാജ് ആരോൾ, പ്രൊജക്റ്റ് ഡിസൈനർ- രഞ്ജിത്ത് കരുണാകരൻ, പ്രൊഡക്ഷൻ ഡിസൈനർ- ജ്യോതിഷ് ശങ്കർ, കലാസംവിധായകൻ- കൃപേഷ് അയപ്പൻകുട്ടി, വസ്ത്രാലങ്കാരം- മെൽവി ജെ, മേക്കപ്പ്- സുധി സുരേന്ദ്രൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- വിമൽ വിജയ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ- എൽസൺ എൽദോസ്, വരികൾ- സുഹൈൽ കോയ, സൌണ്ട് ഡിസൈൻ- ശങ്കരൻ എ എസ്, കെ സി സിദ്ധാർത്ഥൻ, സൗണ്ട് മിക്സിങ്- വിഷ്ണു സുജാതൻ, ആക്ഷൻ- ഫീനിക്സ് പ്രഭു, കളറിസ്റ്റ്- ലിജു പ്രഭാകർ, വിഎഫ്എക്സ്- നോക്ടർണൽ ഒക്റ്റേവ് പ്രൊഡക്ഷൻസ്, സ്റ്റിൽസ്- രോഹിത് കൃഷ്ണൻ, പബ്ലിസിറ്റി ഡിസൈൻ- യെല്ലോ ടൂത്, മാർക്കറ്റിംഗ് – ആരോമൽ, പിആർഒ – എ എസ് ദിനേശ്, ശബരി.

ആദ്യദിനം 700 -ലധികം സ്‌ക്രീനുകളും 4000- ലധികം ഷോയുമായി കേരളത്തിൽ റെക്കോർഡ് റിലീസായി വിജയ്‌യുടെ ‘ഗോട്ട്’; ചിത്രം കേരളത്തിലെത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസ്

0

പ്രശസ്ത സംവിധായകൻ വെങ്കട് പ്രഭു രചിച്ചു സംവിധാനം ചെയ്ത, ദളപതി വിജയ്‌ ചിത്രം ‘ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടെെം’ (ഗോട്ട്)’ കേരളത്തിൽ റെക്കോർഡ് റിലീസ്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലനാണ് ഈ ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. കേരളത്തിലെ 700 -ലധികം സ്‌ക്രീനുകളിൽ ആദ്യം ദിനം 4000 – ലധികം ഷോകളാണ് ചിത്രത്തിനുണ്ടാവുക. ആക്ഷൻ മൂഡിൽ ഒരുക്കിയ ഈ ചിത്രം എജിഎസ് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറിൽ കൽപാത്തി എസ് അഘോരം, കൽപാത്തി എസ് ഗണേഷ്, കൽപാത്തി എസ് സുരേഷ് എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. വിജയ് ഇരട്ട വേഷത്തിലെത്തുന്ന ചിത്രത്തിന്റെ കേരളത്തിലെ അഡ്വാൻസ് ബുക്കിംഗ് ഞായറാഴ്ച ആരംഭിക്കും.

മീനാക്ഷി ചൗധരി നായികാ വേഷം ചെയ്യുന്ന ചിത്രത്തിന്റെ താരനിരയിൽ പ്രശാന്ത്, പ്രഭുദേവ, ജയറാം, അജ്മൽ അമീർ, മോഹൻ, യോഗി ബാബു, വിടിവി ഗണേഷ്, സ്നേഹ, ലൈല, വൈഭവ്, പ്രേംഗി അമരൻ, അരവിന്ദ്, അജയ് രാജ്, പാർവതി നായർ, കോമൾ ശർമ്മ, യുഗേന്ദ്രൻ, അഭ്യുക്ത മണികണ്ഠൻ, അഞ്ജന കിർത്തി, ഗഞ്ചാ കറുപ്പ് എന്നിവരുമുണ്ട്. സെപ്റ്റംബർ 5 -ന് ചിത്രം ആഗോള റിലീസായെത്തും.

ഛായാഗ്രഹണം- സിദ്ധാർത്ഥ നൂനി, സംഗീതം- യുവാൻ ശങ്കർ രാജ, ചിത്രസംയോജനം- വെങ്കട് രാജേൻ, ആക്ഷൻ- ദിലീപ് സുബ്ബരായൻ, കലാസംവിധാനം- ബി ശേഖർ, സൂര്യ രാജീവൻ, വസ്ത്രാലങ്കാരം- വാസുകി ഭാസ്കർ, പല്ലവി സിങ്, സൗണ്ട് ഡിസൈൻ- ടി ഉദയകുമാർ, രഞ്ജിത് വേണുഗോപാൽ, സരവകുമാർ, സൗണ്ട് മിക്സിങ്- ടി ഉദയകുമാർ, നൃത്ത സംവിധാനം- സതീഷ് കൃഷ്ണൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- എം.സെന്തികുമാർ, ഗോവിന്ദരാജ്, രാംകുമാർ ബാലസുബ്രഹ്മണ്യൻ, വിഎഫ്എക്സ് ഹെഡ്- ആർ. ഹരിഹര സുതൻ, പബ്ലിസിറ്റി ഡിസൈൻ- ഗോപി പ്രസന്ന. ഡിസ്ട്രിബ്യൂഷൻ പാർട്ണർ- ഡ്രീം ബിഗ് ഫിലിംസ്. പിആർഒ- ശബരി.

“എവർഗ്രീൻ സ്റ്റാർ” റഹ്മാനും സംഘവും ബാഡ് ബോയ്സിൻ്റെ ഓഡിയോ ലോഞ്ചിങ്ങിന് ഇന്ന് കോഴിക്കോട് !

0

” എവർഗ്രീൻ സ്റ്റാർ” റഹ്മാനും ഒമർ ലുലു സംവിധാനം ചെയ്ത ഓണം വിരുന്നായ ബാഡ് ബോയിസ് എന്ന സിനിമയിലെ മറ്റ് അഭിനേതാക്കളും ഇന്ന് കോഴിക്കോട്ട് എത്തുന്നു. ചിത്രത്തിൻ്റെ റിലീസിന് മുന്നോടിയായി ഇന്ന് ഞായറാഴ്ച ഹൈ ലൈറ്റ് മാളിൽ നടക്കുന്ന ഓഡിയോ ലോഞ്ചിൽ റഹ്മാനെ കൂടാതെ താര നിശക്ക് സമാനമായ ചടങ്ങിൽ ബാബു ആൻ്റണി, ഷീലു എബ്രഹാം , ബിബിൻ ജോർജ്ജ്, ആൻസൻ പോൾ , സെന്തിൽ കൃഷ്ണ, രമേഷ് പിഷാരടി, ടിനി ടോം, ആരാധ്യാ ആൻ തുടങ്ങിയ ഒട്ടേറെ താരങ്ങൾ പങ്കെടുക്കും.
ഒമർ ലുലു കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ചിത്രത്തിൻ്റെ തിരക്കഥാകൃത്ത് സാരംഗ് ജയപ്രകാശ്. വില്യംസ് ഫ്രാൻസിസ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നു. ആബാലവൃദ്ധം സിനിമാ പ്രേക്ഷകരെയും ആകർഷിക്കുന്ന രീതിയിലുള്ള നർമ്മവും സാഹസികതയും ഇഴ പിന്നിയ മാസ് എൻ്റർടൈനറായ ‘ ബാഡ് ബോയ്സ് ‘ നിർമ്മിച്ചിരിക്കുന്നത് അബാം മൂവീസിൻ്റെ ബാനറിൽ എബ്രഹാം മാത്യുവാണ്. ഈ ഫോർ എൻ്റർടൈൻമെൻ്റസ് ഓണത്തിന് ചിത്രം റിലീസ് ചെയ്യും.

ജോൺസൺ, ചെന്നൈ

നിരപരാധിത്വം തെളിയിക്കാന്‍ അവകാശമുണ്ട്; മുകേഷിന് പിന്തുണയുമായി തരൂർ

0

കൊച്ചി: ലൈംഗികാതിക്രമ ആരോപണം നേരിടുന്ന എം മുകേഷിനെ പിന്തുണച്ച് ശശി തരൂര്‍ എംപി. ആരോപണം നേരിടുന്ന മുകേഷ് എംഎല്‍എ രാജിവെക്കേണ്ടതില്ലെന്ന് ശശി തരൂര്‍ പറഞ്ഞു. ആരോപണം നേരിടുന്ന ഏതൊരു വ്യക്തിയ്ക്കും നിരപരാധിത്വം തെളിയിക്കാന്‍ അവകാശമുണ്ടെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.

ഇതേ തുടര്‍ന്നുള്ള ചര്‍ച്ചകള്‍ പിന്നീട് പോരെയെന്ന് ചോദിച്ച തരൂര്‍ ആദ്യം നിരപരാധിയാണോ അല്ലേയെന്ന് തെളിയട്ടെയെന്നും പറഞ്ഞു.
ഒരാള്‍ക്കെതിരെ ഒന്നിലേറെ പരാതികള്‍ ഉണ്ടെങ്കില്‍ ഗൗരവത്തോടെ അന്വേഷിക്കണം. സിനിമാമേഖലയിലെ സ്ത്രീകള്‍ക്കെതിരായ പീഡനപരാതികള്‍ പരിശോധിക്കാന്‍ ആഭ്യന്തര പരാതിപരിഹാര സമിതികള്‍ പ്രായോഗികമാവില്ലെന്നും തരൂര്‍ അഭിപ്രായപ്പെട്ടു.

ലൈംഗികാതിക്രമ പരാതികള്‍ അന്വേഷിക്കാന്‍ സര്‍ക്കാര്‍ പ്രത്യേകസംവിധാനം ഏര്‍പ്പെടുത്തണമെന്നും ശശി തരൂര്‍ ആവശ്യപ്പെടുന്നു. അതേസമയം മുകേഷിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളില്‍ യൂത്ത് കോണ്‍ഗ്രസും മഹിളാ കോണ്‍ഗ്രസും ഉള്‍പ്പെടെ സമരങ്ങള്‍ നടത്തിവരുന്നതിനിടയിലാണ് തരൂരിന്റെ പ്രസ്താവന.

right to prove innocence; Shashi Tharoor supports Mukesh

അമ്മ ഓഫീസിൽ വീണ്ടും റെയ്ഡ്, സിനിമയില്‍ ഒരു ശക്തികേന്ദ്രവുമില്ലെന്ന് മമ്മൂട്ടിയും

0

താരസംഘടന ‘അമ്മ’യുടെ ഓഫീസിൽ വീണ്ടും പൊലീസ് പരിശോധന. ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ ലൈം​ഗികാതിക്രമ കേസിലുൾപ്പെട്ട ഇടവേള ബാബുവിനെതിരായ കേസ് അന്വേഷിക്കുന്ന സംഘമാണ് പരിശോധനയ്ക്ക് എത്തിയത്.ഇത് രണ്ടാമത്തെ തവണയാണ് അന്വേഷണസംഘം ‘അമ്മ’യുടെ ഓഫീസിൽ പരിശോധന നടത്തിയത്. ഭാരവാഹി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടും സംഘടനയിലെ അംഗത്വവുമായി ബന്ധപ്പെട്ടുമുള്ള രേഖകളിൽ വ്യക്തത വരുത്താനായിരുന്നു പരിശോധന.ആലുവ സ്വദേശിയായ നടിയുടെ മൊഴി പ്രകാരമാണ് എറണാകുളം നോർത്ത് പൊലീസ് കേസ് എടുത്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്.

സിനിമയില്‍ ഒരു ശക്തികേന്ദ്രവുമില്ലെന്ന് മമ്മൂട്ടി പ്രതികരിച്ചു. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിന് പിന്നാലെ ആദ്യമായാണ് മമ്മൂട്ടി പ്രതികരിച്ച് രംഗത്തെത്തിയിരിക്കുന്നത്. ‘അമ്മ’യുടെ ഔദ്യോഗിക പ്രതികരണത്തിന് ശേഷമാണ് അംഗമെന്ന നിലയില്‍ അഭിപ്രായം പറയേണ്ടത് എന്ന് വിശ്വസിക്കുന്നതു കൊണ്ടാണ് ഇത്രയും കാത്തത് എന്നാണ് മമ്മൂട്ടി പറയുന്നത്. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് നടന്റെ പ്രതികരണം.മമ്മൂട്ടിയുടെ കുറിപ്പ്:

മലയാള സിനിമാരംഗം ഇപ്പോള്‍ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളാണ് ഈ കുറിപ്പിന് ആധാരം. അതേക്കുറിച്ച് അഭിനേതാക്കളുടെ സംഘടനയും നേതൃത്വവും ആദ്യം പ്രതികരിക്കുകയെന്നതാണ് സംഘടനാരീതി. അങ്ങനെയുള്ള ഔദ്യോഗിക പ്രതികരണങ്ങള്‍ക്ക് ശേഷമാണ് അംഗമെന്ന നിലയില്‍ അഭിപ്രായം പറയേണ്ടത് എന്ന് വിശ്വസിക്കുന്നതു കൊണ്ടാണ് ഇത്രയും കാത്തത്. സമൂഹത്തിന്റെ പരിച്ഛേദം തന്നെയാണ് സിനിമ. സമൂഹത്തിലെ എല്ലാ നന്മതിന്മകളും സിനിമയിലുമുണ്ട്. സിനിമാമേഖല സമൂഹം സൂക്ഷ്മമായി ശ്രദ്ധിക്കുന്ന ഒന്നാണ്. അതുകൊണ്ടു ന്നെ അവിടെ സംഭവിക്കുന്ന ചെറുതും വലുതുമായ എല്ലാകാര്യങ്ങളും വലിയ ചര്‍ച്ചയ്ക്കിടയാക്കും.

ഈ രംഗത്ത് അനഭിലഷണീയമായതൊന്നും സംഭവിക്കാതിരിക്കാന്‍ സിനിമാപ്രവര്‍ത്തകര്‍ ശ്രദ്ധിക്കേണ്ടതും ജാഗരൂകരാകേണ്ടതുമാണ്. ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത ചിലത് സംഭവിച്ചതിനെ തുടര്‍ന്ന് സിനിമാ മേഖലയെ കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കി പരിഹാരങ്ങള്‍ നിര്‍ദേശിക്കാനും നടപടികള്‍ ശുപാര്‍ശ ചെയ്യാനും സര്‍ക്കാര്‍ രൂപീകരിച്ചതാണ് ജസ്റ്റിസ് ഹേമ കമ്മറ്റി. ആ റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന നിര്‍ദേശങ്ങളെയും പരിഹാരങ്ങളെയും സര്‍വ്വാത്മനാ സ്വാഗതം ചെയ്യുകയും പിന്തുണയ്ക്കുകയും ചെയ്യുന്നു. അവ നടപ്പാക്കാന്‍ സിനിമാ മേഖലയിലെ എല്ലാ കൂട്ടായ്മകളും വേര്‍തിരിവുകളില്ലാതെ കൈകോര്‍ത്ത നില്‍ക്കേണ്ട സമയമാണിത്.

ഇപ്പോള്‍ ഉയര്‍ന്നുവന്ന പരാതികളിന്മേല്‍ പൊലീസ് അന്വേഷണം ശക്തമായി മുന്നോട്ടു പോകുന്നു. ജസ്റ്റിസ് ഹേമ കമ്മറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം കോടതിയുടെ മുന്നിലുമാണ്. പൊലീസ് സത്യസന്ധമായി അന്വേഷിക്കട്ടെ. ശിക്ഷാവിധികള്‍ കോടതി തീരുമാനിക്കട്ടെ. സിനിമയില്‍ ഒരു ‘ശക്തികേന്ദ്ര’വുമില്ല. അങ്ങനെയൊന്നിന് നിലനില്ക്കാന്‍ പറ്റുന്ന രംഗവുമല്ല സിനിമ. ജസ്റ്റിസ് ഹേമ കമ്മറ്റി റിപ്പോര്‍ട്ടിലെ പ്രായോഗികമായ ശുപാര്‍ശകള്‍ നടപ്പാക്കണമെന്നും അതിന് നിയമതടസ്സങ്ങളുണ്ടെങ്കില്‍ ആവശ്യമായ നിയമനിര്‍മാണം നടത്തണമെന്നും അഭ്യര്‍ഥിക്കുന്നു. ആത്യന്തികമായി സിനിമ നിലനില്‍ക്കണം.

there is no power center in the film Mammootty

ഷൂട്ടിംഗ് ലൊക്കേഷനിൽ വച്ച് ജയസൂര്യ തന്നെ ലൈംഗികമായി പീഡിപ്പിച്ചു; ജയസൂര്യയെ കുടുക്കി വീണ്ടും പരാതി

0

കൊച്ചി: തൊടുപുഴയിലെ ഷൂട്ടിംഗ് ലൊക്കേഷനിൽ വച്ച് ജയസൂര്യ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് നടിയുടെ പരാതി. തിരുവനന്തപുരം സ്വദേശിനിയായ നടി നൽകിയ പരാതി തൊടുപുഴ പോലീസിന് കൈമാറി. ഐശ്വര്യ ഡോഗ്രെയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക. നേരത്തെ ജയസൂര്യക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം തിരുവനന്തപുരം കൻ്റോൺമെൻ്റ് പോലീസ് കേസെടുത്തിരുന്നു.

സെക്രട്ടേറിയറ്റിൽ സിനിമയുടെ ചിത്രീകരണത്തിനിടെ വാഷ്‌റൂമിന് സമീപം വെച്ച് ലൈംഗികാതിക്രമത്തിനിരയായെന്ന കൊച്ചി സ്വദേശിനിയുടെ പരാതിയിലാണ് ആദ്യ കേസ്. ഐപിസി 354, 354 എ, 509 വകുപ്പുകളാണ് കേസിൽ ചുമത്തിയിരിക്കുന്നത്. ലൈംഗികാതിക്രമം, സ്ത്രീകളെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകൾക്കൊപ്പം ജാമ്യമില്ലാ വകുപ്പും ചുമത്തിയിട്ടുണ്ട്.

jayasurya case

ടെസ്റ്റ് ഡ്രൈവിനിടെ രണ്ട് മെഴ്‌സിഡീസ് ബെന്‍സ് കാറുകള്‍ കൂട്ടിയിടിച്ച് അപകടം; അമിത വേ​ഗതയെങ്കിൽ അന്വേഷണം

0

കൊച്ചി: ടെസ്റ്റ് ഡ്രൈവിനിടെ രണ്ട് മെഴ്‌സിഡീസ് ബെന്‍സ് കാറുകള്‍ കൂട്ടിയിടിച്ച് അപകടം. വില്ലിങ്ടണ്‍ ഐലന്‍ഡിലെ കേന്ദ്രിയ വിദ്യാലയ ഗ്രൗണ്ടിന് സമീപത്തുവച്ച് ശനിയാഴ്ച്ചയാണ് അപകടമുണ്ടായത്. ടെസ്റ്റ് ഡ്രൈവിനിടെ നിയന്ത്രണം നഷ്ടമായ ഒരു മെഴ്‌സിഡീസ് ബെന്‍സ് കാര്‍ മറ്റൊരു ടെസ്റ്റ് ഡ്രൈവ് നടത്തുന്ന മെഴ്‌സിഡീസ് ബെന്‍സ് കാറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ടെസ്റ്റ് ഡ്രൈവിങ് കാറുകള്‍ക്ക് പുറമേ മറ്റൊരു കാറു കൂടി അപകടത്തില്‍ പെട്ടുവെന്നും പൊലീസ് അറിയിച്ചു.

അപകടത്തില്‍പെട്ട ജിടി 63 എസ് ഇ കാര്‍ ഓടിച്ചത് ഒരു വനിതയായിരുന്നു. റെയില്‍വേ ഗേറ്റിന് അടുത്തുവെച്ച് അമിത വേഗതയിലായിരുന്ന ഈ കാറിന് റോഡരികിലെ പഴയ റെയില്‍വേ ട്രാക്കിനു മുകളിലേക്കു കയറിയതോടെ നിയന്ത്രണം നഷ്ടമാവുകയായിരുന്നു. മുന്നിലുണ്ടായിരുന്ന മറ്റൊരു കാറിലേക്കാണ് ആദ്യം ഇടിച്ചത്. വലത്തേക്കു വെട്ടിച്ചതോടെ എതിര്‍ വശത്തു നിന്നും വരികയായിരുന്ന മെഴ്‌സിഡീസ് ബെന്‍സിന്റെ എസ് എല്‍55 റോഡ്‌സ്റ്ററിലേക്കു പാഞ്ഞു കയറി അപകടം സംഭവിച്ചു. എതിരേ വന്ന മെഴ്‌സിഡീസ് ബെന്‍സ് വാഹനവും ടെസ്റ്റ് ഡ്രൈവിലായിരുന്നു. ഇത് ഒരു പുരുഷനാണ് ഓടിച്ചിരുന്നത്.

അപകടത്തില്‍ ജിടി 63 എസ് ഇയുടെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. എസ് എല്‍ 55 റോഡ്‌സ്റ്ററിന്റെ മുന്‍ ചക്രം കൂട്ടിയിടിയെ തുടര്‍ന്ന് പുറത്തേക്കു വന്ന നിലയിലാണ്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ വനിതാ ഡ്രൈവറെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ‘അപകടത്തില്‍ പെട്ട കാറുകള്‍ പൊലീസ് സ്റ്റേഷനിലേക്കെത്തിച്ചിട്ടുണ്ട്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് ‘ ഹാര്‍ബര്‍ പൊലീസ് സ്റ്റേഷനിലെ പൊലീസ് ഓഫീസര്‍ അറിയിച്ചു.

Two Mercedes-Benz cars collided during a test drive

ഇതിനെല്ലാം തുടക്കമിട്ടത് പൊരുതണമെന്ന ഒരു സ്ത്രീയുടെ ദൃഢനിശ്ചയം; വൈറലായി ഗീതു മോഹന്‍ദാസിന്റെ കുറിപ്പ്

0

ഹേമകമ്മിറ്റി റിപ്പോര്‍ട്ടിനും അതുമായി ബന്ധപ്പെട്ട് നടക്കുന്ന സംഭവ വികാസങ്ങള്‍ക്കും പിന്നില്‍ പൊരുതണമെന്ന ഒരു സ്ത്രീയുടെ ദൃഢനിശ്ചയമാണെന്ന് ഓര്‍മ്മപ്പെടുത്തി നടിയും സംവിധായികയുമായ ഗീതു മോഹന്‍ദാസ്. ഫെയ്‌സ്ബുക്കിലൂടെയാണ് ഗീതു മോഹന്‍ദാസിന്റെ പ്രതികരണം.

‘നമ്മള്‍ ഒരിക്കലും മറക്കരുത് ഇതിനെല്ലാം തുടക്കമിട്ടത് പൊരുതണമെന്ന ഒരു സ്ത്രീയുടെ ദൃഢനിശ്ചയമാണ്’ എന്നാണ് ഗീതു മോഹന്‍ദാസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. 2017ല്‍ കാറില്‍ യാത്ര ചെയ്യുന്നതിനിടെ ആക്രമിക്കപ്പെട്ടതിന് പിന്നാലെ നടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ സിനിമ മേഖലയിലെ അതിക്രമങ്ങള്‍ കണ്ടെത്താന്‍ ഹേമ കമ്മിറ്റി രൂപീകരിച്ചത്.
സിനിമയില്‍ സ്ത്രീകള്‍ നേരിടുന്ന വിവേചനങ്ങള്‍ സംബന്ധിച്ച് വിശദമായി പഠിച്ച് തയ്യാറാക്കിയ ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് 2019 ഡിസംബര്‍ 31ന് ആയിരുന്നു സര്‍ക്കാരിന് കൈമാറിയത്. 2019ല്‍ മുഖ്യമന്ത്രിക്ക് നേരിട്ട് നല്‍കിയ റിപ്പോര്‍ട്ടില്‍ 300 പേജുകളാണ് ഉള്ളത്.

വിവരാവകാശ കമ്മീഷന്റെ ഇടപെടലിന് പിന്നാലെയാണ് ഓഗസ്റ്റ് 19ന് റിപ്പോര്‍ട്ട് പുറത്തുവിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. കാസ്റ്റിംഗ് കൗച്ച് അടക്കമുള്ള പല കാര്യങ്ങളും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ പല നടിമാരും തങ്ങള്‍ ഉപദ്രവിക്കപ്പെട്ടതിനെ കുറിച്ച് വെളിപ്പെടുത്തലുകളുമായി രംഗത്തെത്തുന്നുണ്ട്.

It all started with one woman’s determination to fight; Geethu Mohandas’ note went viral

പണം ആവശ്യപ്പെട്ട് നിരന്തരം ബ്ലാക്ക്‌മെയില്‍ ; നടി മീനുുവിനെതിരെ മുകേഷ്

0

കൊല്ലം: ആരോപണങ്ങളിൽ പ്രതികരിച്ച് നടനും കൊല്ലം എം.എൽ.എയുമായ എം. മുകേഷ്. പണം ആവശ്യപ്പെട്ട് നടി മിനു മുനീര്‍ തന്നെ ബ്ലാക്ക് മെയില്‍ ചെയ്തുവെന്ന് മുകേഷ് പ്രതികരിച്ചു. മിനു മുനീര്‍ മുകേഷിനെതിരെ നടത്തിയ ഗുരുതര വെളിപ്പെടുത്തല്‍ പുറത്തു വന്നതോടെ മുകേഷിന്റെ രാജി ആവശ്യപ്പെട്ട് വിവിധ പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധം ശക്തമാക്കിയതോടെയാണ് വിശദീകരണം. നടി തന്നോട് വലിയൊരു തുക നല്‍കാന്‍ ആവശ്യപ്പെട്ടു, തന്റെ കൈയ്യില്‍ പണമില്ലെന്ന് പറഞ്ഞപ്പോള്‍ ഒരു ലക്ഷമെങ്കിലും വേണമെന്ന് പറഞ്ഞു. തുക ആവശ്യപ്പെട്ട് വാട്‌സ്ആപ്പില്‍ സന്ദേശം അയച്ചുവെന്നും മുകേഷ് ആരോപിച്ചു. തന്റെ കൈയ്യില്‍ തെളിവുകള്‍ ഉണ്ട്. അതുകൊണ്ട് നടിക്കെതിരെ നിയമനടപടി സ്വീകരിക്കും എന്നാണ് മുകേഷ് വ്യക്തമാക്കിയിരിക്കുന്നത്.

മുകേഷ് എംഎല്‍എയുടെ വാര്‍ത്താക്കുറിപ്പിന്റെ പൂര്‍ണ രൂപം:

സത്യം പുറത്ത് വരണം, നിയമപരമായി നേരിടും

ഞാന്‍ ഉള്‍പ്പെടെയുള്ള ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കെതിരെ ഉയര്‍ന്നു വന്നിട്ടുള്ള ആരോപണങ്ങള്‍ സംബന്ധിച്ചുള്ള അന്വേഷണങ്ങളെ സ്വാഗതം ചെയ്യുന്നു. വസ്തുനിഷ്ഠവും സുതാര്യവുമായ അന്വേഷണം ഇക്കാര്യത്തില്‍ അനിവാര്യമാണ്. എങ്കില്‍ മാത്രമേ പൊതുസമൂഹം ചര്‍ച്ച ചെയ്തുവരുന്ന ആരോപണങ്ങളുടെ നിജസ്ഥിതി പുറത്തുവരികയുള്ളു.

നടന്‍ എന്ന നിലയ്ക്ക് മാത്രമല്ല ജനപ്രതിനിധി എന്ന നിലയ്ക്കും പൊതുസമൂഹത്തോട് എനിക്ക് ഉത്തരവാദിത്തമുണ്ട്. നാടക പാരമ്പര്യമുള്ള കുടുംബ പശ്ചാത്തലത്തില്‍ നിന്നും വരുന്ന എനിക്ക് കലാരംഗത്തുള്ളവരുടെ വേദനയും ഉത്കണ്ഠയും മനസിലാക്കാന്‍ മറ്റാരെക്കാളും നന്നായി സാധിക്കും. പതിനാലാം വയസില്‍ അഭിനയം തുടങ്ങിയ എന്റെ അമ്മ 87 വയസിലും അത് തുടരുന്നു. രാഷ്ട്രീയമായി വേട്ടയാടാന്‍ വരുന്നവരോട് പരാതിയില്ല. ഇപ്പോള്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ ഉയര്‍ത്തി 2018ല്‍ ഇതേ രാഷ്ട്രീയ നാടകം അരങ്ങേറിയിട്ടുണ്ട്. പൊതുസമൂഹം അത് തള്ളിക്കളഞ്ഞു എനിക്കെതിരെ വിധിയെഴുതുന്നവര്‍ക്ക് മുന്നില്‍ എന്റെ നിരപരാധിത്വം വെളിപ്പെടുത്തുന്ന തെളിവുകളുടെ അടിസ്ഥാനത്തില്‍ ചില വിശദീകരണങ്ങള്‍ മുന്നോട്ടുവയ്ക്കുന്നു.

2009ല്‍ സിനിമയില്‍ അവസരം തേടുന്നയാള്‍ എന്ന് സ്വയം പരിചയപ്പെടുത്തിക്കൊണ്ട് ഒരു സ്ത്രീ എന്നെ ഫോണില്‍ ബന്ധപ്പെട്ടു വ്യക്തിപരമായ കൂടിക്കാഴ്ചയ്ക്കായി ഫോട്ടോ ആല്‍ബവുമായി എന്റെ വീട്ടില്‍ വന്ന അവര്‍ മിനു കുര്യന്‍ എന്ന് പരിചയപ്പെടുത്തി. അവസരങ്ങള്‍ക്കായി സഹായിക്കണമെന്ന് അവര്‍ പറഞ്ഞപ്പോള്‍ സാധാരണ പറയാറുള്ളത് പോലെ ശ്രമിക്കാം എന്ന് പ്രതികരിച്ചു. പിന്നീട് കൂടിക്കാഴ്ചയിലെ എന്റെ മാന്യമായ പെരുമാറ്റത്തെ പ്രകടിപ്പിച്ചുകൊണ്ട് അവര്‍ സന്ദേശം അയക്കുകയുണ്ടായി.

ആ സമയത്തൊന്നും അവര്‍ എന്റെ പെരുമാറ്റത്തില്‍ എന്തെങ്കിലും പോരായ്മകള്‍ ഉണ്ടെന്ന് പറയുകയോ അനിഷ്ടം പ്രകടിപ്പിക്കുകയോ ചെയ്തിട്ടില്ല. പിന്നീട് വളരെ കാലത്തേക്ക് അവരെ പറ്റിയുള്ള വിവരങ്ങള്‍ ലഭ്യമായിരുന്നില്ല. 2022ല്‍ ഇതേ സ്ത്രീ വീണ്ടും ഫോണില്‍ ബന്ധപ്പെടുകയുണ്ടായി. ഇത്തവണ അവര്‍ മിനു മുനീര്‍ എന്നാണ് പരിചയപ്പെടുത്തിയത്. തുടര്‍ന്നവര്‍ വലിയൊരു സാമ്പത്തിക സഹായം എന്നോട് ആവശ്യപ്പെട്ടു. ഞാന്‍ നിസ്സഹായത അറിയിച്ചപ്പോള്‍ ഒരു ലക്ഷമെങ്കിലും മതിയെന്നായി.

ഈ തുക ആവശ്യപ്പെട്ട് എനിക്ക് വാട്‌സാപ്പില്‍ സന്ദേശം അയച്ചു. ഞാന്‍ പണം നല്‍കാതിരുന്നതിനെ തുടര്‍ന്ന് ഒരു പ്രത്യേക സമുദായത്തിലെ ആളുകളോട് ഇക്കാര്യത്തില്‍ ഇടപെടാന്‍ ആവശ്യപ്പെട്ടതായി ഈ സ്ത്രീ മറ്റൊരു സന്ദേശത്തില്‍ എന്നെ അറിയിച്ചു. കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം ഇവരുടെ ഭര്‍ത്താവ് എന്നവകാശപ്പെട്ട് ഫോണില്‍ വിളിച്ച് മറ്റൊരാളും വന്‍ തുക ആവശ്യപ്പെട്ടു. പണം ആവശ്യപ്പെട്ട് നിരന്തരം ബ്ലാക്ക്‌മെയില്‍ ചെയ്ത ഈ സംഘം ഇപ്പോള്‍ അവസരം ലഭിച്ചപ്പോള്‍ എനിക്കെതിരെ തിരിഞ്ഞിരിക്കുകയാണ്.

ഇവര്‍ എനിക്ക് അയച്ച സന്ദേശങ്ങള്‍ സംബന്ധിച്ച് തെളിവുകളുടെ പിന്‍ബലത്തിലാണ് ഞാന്‍ ഈ കാര്യം വെളിപ്പെടുത്തുന്നത്. ആരുടെയെങ്കിലും വ്യക്തിത്വമോ അന്തസ്സോ ഹനിക്കപ്പെടാന്‍ കൂട്ടുനില്‍ക്കുന്ന ഒരാള്‍ അല്ല ഞാന്‍. എന്നാല്‍, ബ്ലാക്ക് മെയില്‍ തന്ത്രങ്ങള്‍ക്ക് കീഴടങ്ങാനും തയ്യാറല്ല. യാഥാര്‍ത്ഥ്യങ്ങള്‍ പുറത്തുവരണം ആരോപണങ്ങളുടെ പുകമറ സൃഷ്ടിച്ച് മറ്റുള്ളവരുടെ ജീവിതം തകര്‍ക്കാന്‍ കെണി വെക്കുന്നവരെ ഒറ്റപ്പെടുത്തുക തന്നെ ചെയ്യും. ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നിയമ നടപടികളുമായി മുന്നോട്ട് പോകും.

എം മുകേഷ് എംഎല്‍എ കൊല്ലം

Actor mukhesh and minu issue

അച്ഛനടക്കം അമ്മയെ കൈവിട്ടോ? മോഹൻലാലും രാജി വച്ചു; താര സംഘടനയിൽ കൂട്ടരാജി

0

അമ്മ സംഘടനയില്‍ നിന്നും പ്രസിഡന്റ് മോഹന്‍ലാലും ഉള്‍പ്പെടെ എല്ലാവരും രാജിവെച്ചു. ഇതേ തുടര്‍ന്ന് ഭരണസമിതി പിരിച്ചുവിട്ടു.ഹേമ കമ്മിറ്റി റിപ്പോര്‍ട്ടറിനെ തുടര്‍ന്ന് ‘അമ്മ’യിലെ നിരവധി താരങ്ങള്‍ക്കെതിരെ ലൈംഗികാരോപണങ്ങളുമായി നടിമാര്‍ രംഗത്തെത്തിയിരുന്നു. ഇതോടെ സംഘടനയില്‍ ഭിന്നത ഉണ്ടാകുകയായിരുന്നു. നടി രേവതി സമ്പത്ത് സിദ്ദിഖിനെതിരെ ലൈംഗികാരോപണം ഉന്നയിച്ചതോടെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും നടന്‍ രാജിവച്ചു. ഇതോടെ അമ്മ അംഗങ്ങള്‍ക്കിടയില്‍ ഭിന്നത രൂക്ഷമാവുകയായിരുന്നു.

ബാബുരാജിനെ താല്‍ക്കാലിക ജനറല്‍ സെക്രട്ടറി ആക്കാനിരുന്നുവെങ്കിലും നടനെതിരെയും ലൈംഗികാരോപണ പരാതി എത്തുകയായിരുന്നു. ഇതോടെ ബാബുരാജ് മാറണം എന്ന് ഒരു വിഭാഗം അംഗങ്ങള്‍ ആവശ്യപ്പെട്ടു എന്നാണ് വിവരം. ലൈംഗിക ആരോപണത്തില്‍ ഉള്‍പ്പെട്ട അമ്മയിലെ അംഗങ്ങളായ താരങ്ങളോട് വിശദീകരണം ചോദിക്കണം എന്നും ആവശ്യവും ശക്തമാണ്. ആവശ്യം ശക്തമാക്കിയതില്‍ ഏറെയും അമ്മയിലെ വനിതാ അംഗങ്ങളാണ് എന്നാണ് വിവരം. ഇതോടെയാണ് അമ്മ പ്രതിസന്ധിയില്‍ ആയത്.

AMMA issue update

സി.എൻ.ജി വാഹനങ്ങൾ പുറപ്പെടുവിക്കുന്നത് അമിതമായ അന്തരീക്ഷ മലിനീകരണം; പുതിയ പഠന റിപ്പോർട്ട്

0

ന്യൂഡൽഹി: സി.എൻ.ജി വാഹനങ്ങൾ പുറപ്പെടുവിക്കുന്നത് അമിതമായ അന്തരീക്ഷ മലിനീകരണമെന്ന് പുതിയ പഠനം. . ‘റിയൽ അർബൻ എമിഷൻസ് (TRUE) ഇൻഷിയേറ്റീവ്’യുടെ ഭാഗമായി നടത്തിയ ഈ പഠനം, ദില്ലിയിലും ഗുരുഗ്രാമിലുമായുള്ള അധികാരികളുമായി സഹകരിച്ച് നടത്തിയത്. ലോകത്തിലെ വാഹനങ്ങളിലെ മലിനീകരണം അളക്കുന്നതിനായി, റിമോട്ട് സെൻസിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് പഠനം നടത്തിയിരിക്കുന്നത്. ഇന്റർനാഷണൽ കൗൺസിൽ ഓൺ ക്ലീൻ ട്രാൻസ്പോർട്ടേഷൻ (ICCT) ആവിഷ്കരിച്ച പഠനത്തിന്റെ ഫലങ്ങൾ അനുസരിച്ച്, BS-VI സ്വകാര്യ കാറുകളിൽ നിന്ന് പുറപ്പെടുന്ന നൈട്രജൻ ഓക്‌സൈഡ് (NOx) മലിനീകരണം BS-IV കാറുകളുമായി താരതമ്യം ചെയ്യുമ്പോൾ 81 ശതമാനം കുറവാണുള്ളത്. അതുപോലെ, BS-VI ബസ്സുകൾ BS-IV ബസ്സുകളുമായി താരതമ്യം ചെയ്യുമ്പോൾ 95 ശതമാനം കുറവ് NOx ഉൽപാദിപ്പിക്കുന്നു.

സിഎൻജിയിൽ പ്രവർത്തിക്കുന്ന വാഹനങ്ങൾ ഉയർന്ന അളവിൽ എൻഒഎക്സ് പുറന്തള്ളുന്നതായും പഠനം കണ്ടെത്തി. സിഎൻജിയെ ഒരു ‘ശുദ്ധമായ’ ഇന്ധനമെന്ന വാദം ഇതോടെ പൊളിയും. ഉദാഹരണത്തിന്, ക്ലാസ് II ലൈറ്റ് ഗുഡ്‌സ് വാഹനങ്ങൾ അവയുടെ NOx പരിധിയുടെ 14.2 മടങ്ങ് വരെ പുറന്തള്ളുന്നതായി ലാബ് പരിശോധനയിൽ കണ്ടെത്തി, അതേസമയം ടാക്സികൾ നാലിരട്ടി തുക പുറന്തള്ളുന്നു. വായുവിൻ്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന്, ലബോറട്ടറി ഫലങ്ങളെ മാത്രം ആശ്രയിക്കാതെ, റോഡിലെ വാഹനങ്ങളിൽ നിന്നുള്ള മാത്രം അന്തരീക്ഷ മലീനീകരണവും പഠനത്തിനായി ഉപയോ​ഗപ്പെടുത്തിയിട്ടുണ്ട്. ടാക്സികൾ, ലഘു ചരക്ക് വാഹനങ്ങൾ പോലുള്ള വാണിജ്യ വാഹനങ്ങളിൽ നിന്ന്, സമാന ഉൽപ്പാദന മാനദണ്ഡങ്ങൾ പാലിച്ചിട്ടും, സ്വകാര്യ കാറുകളേക്കാൾ ഏറെ കൂടുതൽ നൈട്രജൻ ഓക്‌സൈഡ് (NOx) ഉൽപാദിപ്പിക്കുന്നതായി പുതിയ പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്.

ഈ റിപ്പോർട്ട് പുറത്തിറക്കുന്നത് നിർണായക സമയത്താണ്, എന്തെന്നാൽ സുപ്രീം കോടതി അടുത്തിടെ ഓട്ടോമോട്ടീവ് ഇൻഡസ്ട്രി സ്റ്റാൻഡേർഡ് (AIS) 170 ഫൈനൽ ചെയ്യാനും, ദേശീയ തലസ്ഥാനം പ്രദേശത്ത് (NCR) റിമോട്ട് സെൻസിംഗ് നടപ്പാക്കാനും നിർദേശിച്ചിരുന്നു. AIS 170, റിമോട്ട് സെൻസിംഗ് ഉപകരണങ്ങളുടെ സാങ്കേതിക പാരാമീറ്ററുകൾ സ്ഥാപിക്കാനുള്ളതാണ്, ഇത് ഉപയോഗിച്ച് അധികൃതർക്ക് വാഹനങ്ങളുടെ മലിനീകരണം യഥാർത്ഥസമയത്ത് അളക്കാൻ കഴിയും.

Excessive air pollution emitted by CNG vehicles; New study report