Home Blog Page 178

മുൻ പ്രണയിനിയ്ക്ക് വിവാഹാശംസകളുമായി വൈഷ്ണവ്, ദിയയുടെ ചിത്രം പങ്കുവെച്ച് പോസ്റ്റ്

0

നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണയ്ക്ക് വിവാഹാശംസകൾ നേർന്ന് മുന്കാമുകൻ വൈഷ്ണവ്, ദിയയുടെ വിവാഹചിത്രത്തിനൊപ്പം എല്ലാവിധ ആശംസകളും എന്ന കുറുപ്പോടെയാണ് വൈഷ്ണവ് പോസ്റ്റ് പങ്കുവെച്ചത്,

സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസറും നടി അഹാന കൃഷ്ണയുടെ സഹോദരിയുമാണ് ദിയ കൃഷ്ണ, നാളുകൾക്ക് മുൻപാണ് ദിയ തൻ്റെ കാമുകൻ വൈഷ്ണവുമായുള്ള പ്രണയബന്ധം വേണ്ടന്നുവെച്ചതും, ഇരുവരുടെയും സുഹൃത്തായ അശ്വിനുമായി പ്രണയത്തിലാവുകയും ചെയ്തത്. തുടർന്ന് ഈ സെപ്റ്റംബർ 8 ന് ഇരുവരും വിവാഹിതരാവുകയും ചെയ്തു.

വൈഷ്ണവുമായുള്ള പ്രണയബന്ധം അവസാനിപ്പിച്ചതിനുശേഷം ദിയ വൈഷ്ണവ്നെപ്പറ്റിയുള്ള ചോദ്യങ്ങൾ ഒഴിവാക്കിയിരുന്നു, എന്നാൽ ദിയയെ പറ്റിയുള്ള ചോദ്യങ്ങൾ വൈഷ്ണവ് സന്തോഷത്തോടെയാണ് സ്വീകരിച്ചതും മറുപടികൾ പറഞ്ഞതും. വൈഷ്ണവ് നെ സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസറാക്കിയത് ദിയ ആണ്.

എല്ലാവരും ആഘോഷമാക്കിയ വിവാഹമായിരുന്നു ദിയയുടെയും അശ്വിന്റെയും, അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്.

Diya Krishna and Exboyfriend Vaishnav

കിരൺ അബ്ബാവരത്തിൻ്റെ പാൻ ഇന്ത്യൻ ചിത്രം ‘ക’ ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് പ്രദർശനത്തിനെത്തിക്കുന്നു

0

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം ‘ക’ കേരളത്തിൽ ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് പ്രദർശനത്തിനെത്തിക്കുന്നു. പിരീഡ് ആക്ഷൻ ത്രില്ലർ ആയി ഒരുക്കിയ ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതരായ സുജിത്, സന്ദീപ് എന്നിവർ ചേർന്നാണ്. ശ്രീ ചക്രാസ് എൻ്റർടൈൻമെൻ്റിൻ്റെ ബാനറിൽ ചിന്താ ഗോപാലകൃഷ്ണ റെഡ്ഡി ആണ് ഈ ബിഗ് ബജറ്റ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിൻ്റെ മലയാളം പതിപ്പാണ് ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് കേരളത്തിലെത്തിക്കുന്നത്.

നയനി സരിക, തൻവി റാം എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും. മീറ്റർ, റൂൾസ് രഞ്ജൻ, വിനാരോ ഭാഗ്യമു വിഷ്ണു കഥ എന്നീ ചിത്രങ്ങളിലൂടെ തെലുങ്കിൽ പ്രശസ്തനായ താരമാണ് കിരൺ അബ്ബാവരം. നടനും എഴുത്തുകാരനുമായ കിരൺ 2019 – ൽ രാജാ വാരു റാണി ഗാരു എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്.

ഛായാഗ്രഹണം – വിശ്വാസ് ഡാനിയൽ, സതീഷ് റെഡ്ഡി മാസം, സംഗീതം – സാം സി എസ്, എഡിറ്റിംഗ് – ശ്രീ വര പ്രസാദ്, കലാ സംവിധാനം – സുധീർ മചാർല, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – ചൗഹാൻ, ലൈൻ പ്രൊഡക്ഷൻ – KA പ്രൊഡക്ഷൻ, സിഇഒ – രഹസ്യ ഗോരക്, പിആർഒ – ശബരി.

ദുൽഖർ സൽമാൻ ചിത്രം ‘കാന്ത’ ആരംഭിച്ചു; നിർമ്മാണം വേഫേറർ ഫിലിംസ്, സ്പിരിറ്റ് മീഡിയ

0

പാൻ ഇന്ത്യൻ ചിത്രമായ ലക്കി ഭാസ്കറിന് ശേഷം തെന്നിന്ത്യൻ സൂപ്പർ താരം ദുൽഖർ സൽമാൻ നായകനായെത്തുന്ന ‘കാന്ത’ ആരംഭിച്ചു. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവർ ചേർന്നാണ് ഈ വമ്പൻ ബഹുഭാഷാ ചിത്രം നിർമ്മിക്കുന്നത്. ‘ദ ഹണ്ട് ഫോർ വീരപ്പൻ’ എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി സീരീസ് ഒരുക്കി ശ്രദ്ധ നേടിയ സെൽവമണി സെൽവരാജാണ് ‘ കാന്ത” സംവിധാനം ചെയ്യുന്നത്. തമിഴ് പ്രഭയാണ് ചിത്രം രചിച്ചിരിക്കുന്നത്. ചിത്രത്തിന്റെ പൂജ ചടങ്ങുകൾ ഹൈദരാബാദിലെ രാമ നായിഡു സ്റ്റുഡിയോയിൽ വെച്ച് നടന്നു.

ഒരുപിടി മികച്ച ചിത്രങ്ങൾ മലയാളത്തിൽ നിർമ്മിച്ചിട്ടുള്ള വേഫേറർ ഫിലിംസ് നിർമ്മിക്കുന്ന ആദ്യ അന്യഭാഷാ ചിത്രം കൂടിയാണ് ‘കാന്ത’. 1950 കാലഘട്ടത്തിലെ മദ്രാസിന്റെ പശ്ചാത്തലത്തിലാണ് കാന്ത അവതരിപ്പിക്കുന്നത്. ദുൽഖർ സൽമാനൊപ്പം റാണ ദഗ്ഗുബതി, സമുദ്രക്കനി, ഭാഗ്യശ്രീ ബോർസെ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ദുൽഖർ സൽമാൻ, റാണ ദഗ്ഗുബതി, പ്രശാന്ത് പോട്ട്ലൂരി, ജോം വർഗീസ് എന്നിവരാണ് നിർമ്മാണം.

ഛായാഗ്രഹണം- ഡാനി സാഞ്ചസ് ലോപ്പസ്, സംഗീതം- ഝാനു, എഡിറ്റർ- ലെവെലിൻ ആന്റണി ഗോൺസാൽവേസ്, കലാസംവിധാനം- രാമലിംഗം, വസ്ത്രാലങ്കാരം- പൂജിത തടികൊണ്ട, സഞ്ജന ശ്രീനിവാസ്. പിആർഒ- ശബരി.

സാമൂഹിക വ്യവസ്ഥിതിയുടെ മാറുന്ന കാഴ്ച്ചകളിലേക്ക് വെട്ടം തിരിതെളിക്കുന്നു

0

ഒരു അറ്റാക്കിനെ തുടർന്നുള്ള ശാരീരിക അസ്വസ്ഥതകളുമായി ശിഷ്ടജീവിതം കേരളത്തിൽ കഴിച്ചു കൂട്ടുന്ന എഴുപതുകാരനായ റിട്ടേയ്ഡ് കേന്ദ്രസർക്കാർ ഉദ്യോഗസ്ഥനാണ് ആർകെ എന്നറിയപ്പെടുന്ന രാധാകൃഷ്ണൻ. ശാരീരികാസ്വസ്ഥതകളെക്കാൾ ആർകെ യെ അലട്ടുന്നത് അദ്ദേഹത്തിൻ്റെ ഒറ്റപ്പെട്ട ജീവിതമാണ്. അദ്ദേഹത്തിൻ്റെ എല്ലാമായിരുന്ന ഭാര്യ സുമം, മൂന്നുവർഷങ്ങൾക്കു മുമ്പ് ശ്വാസകോശ സംബന്ധമായ ഒരസുഖത്തെ തുടർന്ന് മരണപ്പെട്ടു. രണ്ടു മക്കളും വിവാഹിതരായി വിദേശത്ത് സെറ്റിൽഡാണ്. ആർകെയ്ക്ക് ആകെയുള്ളൊരു ആശ്രയം അദ്ദേഹത്തിൻ്റെ വിധവയായ സഹോദരി ലീലയാണ്.
ദില്ലിയിൽ സർവ്വീസിലിരിക്കുന്ന കാലത്ത് ആർകെയുടെ അരികിലേക്ക് അടിക്കടി ഓടിയെത്തുന്ന ഭാര്യയും മക്കളും, അവരോടൊപ്പം ചിലവഴിച്ച അസുലഭ മുഹൂർത്തങ്ങൾ, മൊബൈൽ സാങ്കേതികത എത്തുന്നതിനു മുമ്പ് ബന്ധങ്ങളുടെ ഊഷ്മളത പരസ്പരം പങ്കിട്ടിരുന്ന കത്തുകൾ, എല്ലാം അയവിറക്കി ഇന്ന് ഒറ്റപ്പെടലിൻ്റെ മനോവേദനയിലാണ് ആർകെ.
അത്തരം ആർകെ മാരുടെ എണ്ണം നമ്മുടെ സമൂഹത്തിൽ വർദ്ധിച്ചു വരുന്ന ഇന്നത്തെ സാമൂഹികാന്തരീക്ഷത്തിൽ, അതിലേക്കൊരു തിരി വെളിച്ചം പകരുകയാണ് വെട്ടം എന്ന ടെലിസിനിമ.

ഓണനാളിൽ മലയാളത്തിലെ പ്രമുഖ ചാനലിൽ സംപ്രേഷണം ചെയ്യുന്ന വെട്ടത്തിൽ ആർകെയെ അവതരിപ്പിക്കുന്നത് നല്ലവിശേഷം ,കാപ്പു ചീനോ, ചീനാ ട്രോഫി തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ശ്രീജി ഗോപിനാഥനാണ്. ശ്രീജി ഗോപിനാഥനു പുറമെ ദീപാ ജോസഫ്, വീണാ മിൽട്ടൻ, ബേബി മൈത്രേയി ദീപക്, നസീർ മുഹമ്മദ്, മാനുവൽ ടി മലയിൽ, ജയാമേരി എന്നിവരും അഭിനയിക്കുന്നു.

രചന, സംവിധാനം – അജിതൻ, നിർമ്മാണം – പ്രവാസി ഫിലിംസ്, ഛായാഗ്രഹണം – നൂറുദീൻ ബാവ, എഡിറ്റിംഗ് -ഇബ്രു മുഹമ്മദ്, ക്രിയേറ്റീവ് ഡയറക്ടർ – എം സജീഷ്, ഗാനരചന – ശ്രീരേഖ പ്രിൻസ്, സംഗീതം – ജിജി തോംസൺ, പശ്ചാത്തല സംഗീതം – പ്രമോദ് സാരംഗ്, കല- മിൽക്ക് ബോട്ടിൽ ക്രിയേറ്റീവ്സ്, ചമയം – മഹേഷ് ചേർത്തല, കോസ്റ്റ്യും – മരിയ, അസ്സോസിയേറ്റ് ഡയറക്ടർ -ബാലു നാരായണൻ, പ്രൊഡക്ഷൻ കൺട്രോളർ – സനൂപ് മുഹമ്മദ്, അസിസ്റ്റൻ്റ് ഡയറക്ടർ – സിബി, അക്കൗണ്ട്സ് – സതീഷ്, സ്റ്റുഡിയോ- കെ സ്റ്റുഡിയോസ്, ഡിസൈൻസ് – സജീഷ് എം ഡിസൈൻസ്, സ്റ്റിൽസ് – അജീഷ് ആവണി, പിആർഓ – അജയ് തുണ്ടത്തിൽ.

ഫിലിം ക്രിട്ടിക്സ് അവാർഡ് പെരുമയിൽ ചെക്കൻ

0

അവഗണിക്കപ്പെടുന്ന വയനാടൻ ആദിവാസി കലാകാരൻ്റെ കഥ പറഞ്ഞ ചിത്രം ചെക്കൻ, മികച്ച സാമൂഹിക പ്രതിബദ്ധതയ്ക്കുള്ള കേരള ഫിലിം ക്രിട്ടിക്സ് അവാർഡു കരസ്ഥമാക്കി. ഷാഫി എപ്പിക്കാട് രചനയും സംവിധാനവും നിർവ്വഹിച്ച ചെക്കൻ, വൺ ടു വൺ മീഡിയയുടെ ബാനറിൽ ഖത്തർ പ്രവാസിയായ മൺസൂർ അലിയാണ് നിർമ്മിച്ചത്.
“ബഡ്ജറ്റഡ് ചിത്രങ്ങൾക്കു ലഭിക്കുന്ന ഇത്തരം വലിയ അംഗീകാരങ്ങൾ ഈ മേഖലയിലേക്ക് കടന്നു വരുന്ന പുതിയ കലാകാരന്മാർക്ക് വലിയ ഊർജ്ജമാണ് പകരുന്ന “തെന്ന് അവാർഡു നേടിയതിനു ശേഷമുള്ള പ്രതികരണത്തിൽ ഷാഫി അഭിപ്രായപ്പെട്ടു. മികച്ച ഗായകനുള്ള പ്രേംനസീർ അവാർഡ് ഉൾപ്പെടെ നിരവധി അവാർഡുകൾ ചിത്രം ഇതിനോടകം വാരിക്കൂട്ടി.

കാർത്തിക് വിഷ്ണു നായകനായ ചെക്കനിലെ എല്ലാ ഗാനങ്ങളും ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. സിബു സുകുമാരൻ ചിട്ടപ്പെടുത്തിയ ഗാനങ്ങൾ, ദേശീയ അവാർഡു ജേതാവ് നഞ്ചിയമ്മയും നാടൻ പാട്ട് ഗായകൻ മണികണ്ഠൻ പെരുമ്പടപ്പും ചേർന്നാണ് പാടിയിരിക്കുന്നത്.

ബിബിൻ ജോർജ്, മറീന മൈക്കിൾ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഷാഫി രചനയും ഒപ്പം ഷാനു കാക്കൂരിനൊപ്പം സംവിധാനവും നിർവ്വഹിക്കുന്ന “കൂടൽ ” എന്ന ചിത്രത്തിൻ്റെ ഒരുക്കത്തിലാണ് മലപ്പുറം സ്വദേശിയായ ഷാഫി ഇപ്പോൾ.
ചെക്കൻ്റെ പിആർഓ അജയ് തുണ്ടത്തിലായിരുന്നു.

ജീത്തു ജോസഫ്-ബേസിൽ ജോസഫ് ചിത്രം ‘നുണക്കുഴി’ ഒടിടി റിലീസിനൊരുങ്ങുന്നു ! സെപ്റ്റംബർ 13 മുതൽ ചിത്രം ZEE5ൽ

0

ബേസിൽ ജോസഫ്, ഗ്രേസ് ആന്റണി, നിഖില വിമൽ, അജു വർഗീസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘നേര്’ന് ശേഷം ജീത്തു ജോസഫ് സംവിധാനം ചെയ്ത ഔട്ട് ആന്റ് ഔട്ട് കോമഡി ഫാമിലി എന്റർടെയ്നർ ചിത്രം ‘നുണക്കുഴി’ ഒടിടി റിലീസിനൊരുങ്ങുന്നു. മലയാളം, തെലു​ഗു, കന്നഡ എന്നീ ഭാഷകളിലായ് സെപ്റ്റംബർ 13 മുതൽ ചിത്രം ZEE5ൽ സ്ട്രീമിം​ഗ് ആരംഭിക്കും. ചിത്രത്തിന്റെ റിലീസ് ട്രെയിലർ പുറത്തുവിട്ടിട്ടുണ്ട്. സരിഗമ, ബെഡ് ടൈം സ്റ്റോറീസ്, യൂഡ് ലീ ഫിലിംസ് എന്നീ ബാനറുകളിൽ വിക്രം മെഹ്‌റ, സിദ്ധാർത്ഥ് ആനന്ദ് കുമാർ എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രം ആശിർവാദാണ് കേരളത്തിൽ വിതരണത്തിനെത്തിച്ചത്. സാഹിൽ എസ് ശർമ്മയാണ് സഹനിർമ്മാതാവ്.

U/A സർട്ടിഫിക്കറ്റോടെ 2024 ഓഗസ്റ്റ് 15നാണ് ‘നുണക്കുഴി’ തിയറ്റർ റിലീസ് ചെയ്തത്. ‘ട്വെൽത്ത് മാൻ’, ‘കൂമൻ’ എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ കെ ആർ കൃഷ്ണകുമാർ തിരക്കഥ രചിച്ച ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ സിദ്ദിഖ്, മനോജ് കെ ജയൻ, ബൈജു സന്തോഷ്‌, അൽത്താഫ് സലിം, ലെന, സ്വാസിക, ബിനു പപ്പു, അസീസ് നെടുമങ്ങാട്, സെൽവരാജ്, ശ്യാം മോഹൻ, ദിനേശ് പ്രഭാകർ, കലാഭവൻ യുസഫ്, രാജേഷ് പറവൂർ, റിയാസ് നർമ്മകല, അരുൺ പുനലൂർ, ശ്യാം തൃക്കുന്നപുഴ, സന്തോഷ്‌ ലക്ഷ്മണൻ, കലാഭവൻ ജിന്റോ, സുന്ദർ നായക് എന്നിവരാണ് കൈകാര്യം ചെയ്തത്.

ഛായാഗ്രഹണം: സതീഷ് കുറുപ്പ്, ചിത്രസംയോജനം: വിനായക് വി എസ്, എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ് (സരിഗമ): സൂരജ് കുമാർ, ആശിഷ് മെഹ്‌റ, അനുരോദ് ഗുസൈൻ, രതി ഗലാനി, എക്സിക്യൂട്ടീവ് പ്രൊഡ്യുസർ (ബെഡ്ടൈം സ്റ്റോറീസ്): കാറ്റിന ജീത്തു, ലൈൻ പ്രൊഡ്യൂസർ: ബെഡ്ടൈം സ്റ്റോറീസ്, ക്രിയേറ്റീവ് പ്രൊഡ്യൂസർ: സൗരഭ് അരോറ, സംഗീതം: ജയ് ഉണ്ണിത്താൻ, വിഷ്ണു ശ്യാം, ബാക്ക്ഗ്രൗണ്ട് സ്കോർ: വിഷ്ണു ശ്യാം, സൗണ്ട് ഡിസൈൻ: സിനോയ് ജോസഫ്, ഗാനരചന: വിനായക് ശശികുമാർ, പ്രൊഡക്ഷൻ ഡിസൈനർ: പ്രശാന്ത് മാധവ്, പ്രൊഡക്ഷൻ കൺട്രോളർ: പ്രണവ് മോഹൻ, പ്രൊഡക്ഷൻ മാനേജർമാർ: രോഹിത്, രാഹുൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: സുധീഷ് രാമചന്ദ്രൻ, അസോസിയേറ്റ് ഡയറക്ടേർസ്: സോണി ജി സോളമൻ, അമരേഷ് കുമാർ കെ, ഫസ്റ്റ് അസിസ്റ്റൻ്റ് ഡയറക്ടേർസ്: മാർട്ടിൻ ജോസഫ്, ഗൗതം കെ നായനാർ, സെക്കൻഡ് യൂണിറ്റ് സിനിമാറ്റോഗ്രഫി: ബിനു കുര്യൻ, ഏരിയൽ സിനിമാറ്റോഗ്രഫി: നിതിൻ അന്തിക്കാടൻ, സ്പോട്ട് എഡിറ്റർ: ഉണ്ണികൃഷ്ണൻ ഗോപിനാഥൻ, ലൊക്കേഷൻ സൗണ്ട് റെക്കോർഡിസ്റ്റ്: വിനീത് ബാലചന്ദ്രൻ, അഖിലേഷ് കൊയിലാണ്ടി, റെക്കോർഡിംഗ് എഞ്ചിനീയർ: സുബൈർ സി പി, വസ്ത്രാലങ്കാരം: ലിന്റാ ജീത്തു, മേക്കപ്പ്: അമൽ ചന്ദ്രൻ, രതീഷ് വിജയൻ, കളറിസ്റ്റ്: ലിജു പ്രഭാഷകർ, വി.എഫ്.എക്സ്: ടോണി ടോം (മാഗ്മിത്ത്), സ്റ്റിൽസ്: ബെന്നറ്റ് എം വർഗീസ്, പബ്ലിസിറ്റി ഡിസൈൻ: യെല്ലോടൂത്ത്സ്, മാർക്കറ്റിംഗ് ഹെഡ് (സരിഗമ): പങ്കജ് കൽറ, പിആർഒ&മാർക്കറ്റിംങ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, ZEE5 പിആർഒ: വിവേക് വിനയരാജ്.

മ്യൂസിക്കൽ ഫാമിലി എൻ്റർടെയ്നർ 4 സീസൺസ് ചിത്രീകരണം പൂർത്തിയായി

0

മലയാളത്തിലാദ്യമായി ജാസ്, ബ്ളൂസ്, ടാംഗോ സംഗീത കോമ്പോയുടെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന മ്യൂസിക്കൽ ഫാമിലി എൻ്റർടെയ്നറാണ് 4 സീസൺസ്.

സംഗീത വഴിയിൽ തൻ്റേതായൊരു സ്ഥാനവും ഐഡൻ്റിറ്റിയും സ്ഥാപിക്കാൻ തീവ്രമായി ശ്രമിക്കുന്ന ഒരു ടീനേജുകാരൻ. കല്യാണ ബാൻറ് സംഗീതകാരനിൽ നിന്നും ലോകോത്തര മ്യൂസിക്കൽ ബാൻ്റായ റോളിംഗ് സ്റ്റോണിൻ്റെ മത്സരാർത്ഥിയാകുന്നിടം വരെയുള്ള കഠിനധ്വാനത്തിൻ്റെയും പോരാട്ടവീര്യത്തിൻ്റെയും കഥ പറയുന്ന ചിത്രം കൂടിയാണ് 4 സീസൺസ്.

സ്കൂൾ ജീവിതത്തിൻ്റെ കലണ്ടർ ഇയറിൽ, മാറി വരുന്ന നാല് ഋതുക്കൾക്കനുസരിച്ച്, കൗമാരക്കാരുടെ മാനസിക,വൈകാരികാവസ്ഥകളിലുണ്ടാകുന്ന മാറ്റങ്ങളിലൂടെയും ചിത്രം കടന്നുപോകുന്നു.

ചിത്രീകരണം പൂർത്തിയായ ചിത്രത്തിൽ മോഡൽ രംഗത്തു നിന്നെത്തിയ അമീൻ റഷീദാണ് സംഗീതജ്ഞനായ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നായികയാകുന്നത് ഡാൻസറായ റിയാ പ്രഭുവാണ്. ബിജു സോപാനം, റിയാസ് നർമ്മകല, ബിന്ദു തോമസ്, പ്രകാശ് (കൊച്ചുണ്ണി ഫെയിം), ബ്ലെസ്സി സുനിൽ, ലക്ഷ്മി സേതു, രാജ് മോഹൻ, പ്രദീപ് നളന്ദ, മഹേഷ് കൃഷ്ണ, ക്രിസ്റ്റിന എന്നിവർക്കൊപ്പം ദയാ മറിയം, വൈദേഗി, സീതൾ, ഗോഡ്‌വിൻ, അഫ്രിദി താഹിർ എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

ബാനർ – ട്രാൻസ്ഇമേജ് പ്രൊഡക്ഷൻസ്, നിർമ്മാണം – ക്രിസ് എ ചന്ദർ, കഥ, തിരക്കഥ, സംഭാഷണം, സംവിധാനം – വിനോദ് പരമേശ്വരൻ, ഛായാഗ്രഹണം – ക്രിസ് എ ചന്ദർ, എഡിറ്റിംഗ് – ആർ പി കല്യാൺ, സംഗീതം – റാലേ രാജൻ (USA), ഗാനരചന – കൈതപ്രം ദാമോദരൻ നമ്പൂതിരി, ഡോ. സ്മിതാ പിഷാരടി, ചന്തു എസ് നായർ, വിനോദ് പരമേശ്വരൻ, ആലാപനം – മധു ബാലകൃഷ്ണൻ, സൈന്ധവി, സത്യപ്രകാശ്, അഭിലാഷ് വെങ്കിടാചലം, ശരണ്യ ശ്രീനിവാസ് (ഗായകൻ ശ്രീനിവാസിൻ്റെ മകൾ ), ഗായത്രി രാജീവ്, പ്രിയാ ക്രിഷ്, സിനോവ് രാജ്, ക്രിസ് വീക്ക്സ്, അലക്സ് വാൻട്രൂ, റാലേ രാജൻ, മിന്നൽകൊടി ഗാനം കമ്പോസർ – ജിതിൻ റോഷൻ, കല- അർക്കൻ എസ് കർമ്മ, കോസ്റ്റ്യും – ഇന്ദ്രൻസ് ജയൻ, ചമയം – ലാൽ കരമന, കോറിയോഗ്രാഫി – കൃഷ്ണമൂർത്തി, സുനിൽ പീറ്റർ, ശ്രുതി ഹരി, പ്രൊഡക്ഷൻ കൺട്രോളർ – അജയഘോഷ് പരവൂർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് -സജി വിൽസൺ, ഡിസൈൻസ് കമ്പം ശങ്കർ, പിആർഓ – അജയ് തുണ്ടത്തിൽ.

നടൻ നിവിൻ പോളിക്ക് എതിരെ പീഡന കേസ്

0

നടൻ നിവിൻ പോളിക്ക് എതിരെ പീഡന കേസ് റജിസ്റ്റർ ചെയ്തു. എറണാകുളം ഊന്നുകൽ പൊലീസാണ് കേസെടുത്തത്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് ദുബായിൽ വച്ച് നിവിൻ പോളി പീഡിപ്പിച്ചെന്നാണു യുവതിയുടെ പരാതി. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് നിവിൻ പോളിക്കെതിരെ കേസെടുത്തിരിക്കുന്നത്. കേസിൽ ആറാം പ്രതിയാണ്. നിർമാതാവ് എ.കെ. സുനിലാണ് രണ്ടാം പ്രതി.

00കഴിഞ്ഞ നവംബറിൽ ദുബായിലെ ഹോട്ടലിൽ വച്ചാണു പീഡനം നടന്നതെന്നാണ് ആരോപണം. നിവിൻ പോളിക്കെതിരായ അന്വേഷണം എസ്ഐടി സംഘം ഏറ്റെടുക്കും. ശ്രേയ എന്ന സ്ത്രീയാണ് അവസരം വാഗ്ദാനം ചെയ്ത് യുവതിയെ വിദേശത്തേക്ക് കൊണ്ടുപോയത്. ശ്രേയയാണ് ഒന്നാം പ്രതി. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന ശേഷമുള്ള വെളിപ്പെടുത്തലുകളിൽ എറണാകുളത്ത് റജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം 11 ആയി.

Harassment case against actor Nivin Pauly

ഫോക്‌സ്‌വാഗൺ ടൈഗൂൺ സ്വന്തമാക്കി അമൽഡേവിസ്; താരം പങ്കുവച്ച ചിത്രം കണ്ടോ

0

ഫോക്‌സ്‌വാഗണിന്റെ മിഡ് സൈസ് എസ് യു വി ടൈഗൂൺ സ്വന്തമാക്കി പ്രേമലുവിലെ സ്വന്തം അമൽ ഡേവിസ്. വിഡിയോ എഡിറ്റർ സം​ഗീതിന്റെ കുടുംബത്തിലേക്ക് പുതിയ കാർ എത്തിയ ചിത്രം താരം തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. പൂർണമായും കറുപ്പ് നിറത്തിലുള്ള, 1.0 ലീറ്റർ മോഡലാണിത്. 113 ബി എച്ച് പി കരുത്തും 178 എൻ എം ടോർക്കും ലഭിക്കും. 6 സ്പീഡ് മാനുവൽ, 6 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക്കിലും വാഹനം വിപണിയിലെത്തുന്നുണ്ട്. ഏകദേശം 19 ലക്ഷം രൂപയാണ്‌ ടൈഗൂണിന്റെ ഈ പ്രത്യേക മോഡലിന്റെ എക്‌സ്‌ഷോറൂം വിലയെന്നാണ് റിപ്പോര്‍ട്ട്.

ഇതു കൂടാതെ 1.5 ലിറ്റര്‍ നാല് സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിൻ മോഡലും വാഹനത്തിലുണ്ട്. 150 പിഎസ് പവറും 250 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡ് മാനുവല്‍, ഏഴ് സ്പീഡ് ഡി.എസ്.ജി. ഓട്ടോമാറ്റിക് എന്നിവയാണ് ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്.

premalu amal davis new Volkswagen Tiguan

ചലച്ചിത്ര അക്കാദമി ചെയർമാന്റെ താൽക്കാലിക ചുമതല നടന്‍ പ്രേം കുമാറിന്

0

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയർമാന്റെ താൽക്കാലിക ചുമതല നടന്‍ പ്രേം കുമാറിന്. നിലവിൽ അക്കാദമി വൈസ് ചെയർമാനാണ്. രഞ്ജിത്ത് രാജിവച്ച ഒഴിവിലാണു പ്രേംകുമാറിനെ ചെയർമാൻ സ്ഥാനത്തേക്ക് നിയമിക്കുന്നത്. മുതിർന്ന സംവിധായകൻ ഷാജി എൻ. കരുണിന്റെ പേര് അക്കാദമി ചെയർമാൻ സ്ഥാനത്തേക്കു പരിഗണിച്ചിരുന്നു. എന്നാൽ ബീന പോളിനെ ചെയർപേഴ്സൺ ആക്കണമെന്ന ആവശ്യം ഡബ്ല്യുസിസി ഉന്നയിച്ചിരുന്നു. ഇതിനുപിന്നാലെയാണു പ്രേംകുമാറിന് അക്കാദമി ചെയർമാന്റെ താൽക്കാലിക ചുമതല നൽകി സർക്കാർ പ്രശ്ന പരിഹാരം കാണുന്നത്.

സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണം, സിനിമ കോൺക്ലേവ്, ഐഎഫ്എഫ്കെ ഉൾപ്പെടെയുള്ള ദൗത്യങ്ങളാണ് പ്രേംകുമാറിനു മുന്നിലുള്ളത്. ഇതാദ്യമായാണ് അക്കാദമി ചെയർമാൻ സ്ഥാനത്ത് സംവിധായകൻ അല്ലാത്ത ഒരാൾ വരുന്നത്.

Actor Prem Kumar has been given the temporary charge of the Chairman of the Film Academy

മിന്നൽ മുരളിക്ക് ശേഷം ഡിറ്റക്റ്റീവ് ഉജ്ജ്വലൻ; ധ്യാൻ ശ്രീനിവാസൻ ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത് വിട്ട് വീക്കെൻഡ് ബ്ലോക്ക്ബസ്റ്റർസ്

0

മിന്നൽ മുരളി എന്ന ബ്ലോക്ക്ബസ്റ്റർ സൂപ്പർഹീറോ ചിത്രത്തിന് ശേഷം, വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്‌സ് എന്ന ബാനറിൽ, സോഫിയ പോൾ നേതൃത്വം നൽകുന്ന വീക്കെൻഡ് ബ്ലോക്ക്ബസ്റ്റർസ് നിർമ്മിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. ധ്യാൻ ശ്രീനിവാസൻ നായകനായി എത്തുന്ന ഈ ചിത്രത്തിന്റെ പേര് “ഡിറ്റക്റ്റീവ് ഉജ്ജ്വലൻ” എന്നാണ്. നവാഗതരായ ഇന്ദ്രനീൽ ഗോപീകൃഷ്ണൻ- രാഹുൽ ജി എന്നിവർ ചേർന്ന് രചിച്ചു സംവിധാനം ചെയ്യുന്ന ഈ ബിഗ് ബഡ്ജറ്റ് മിസ്റ്ററി ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രം അടുത്ത വർഷം പ്രേക്ഷകരുടെ മുന്നിലെത്തും. ത്രില്ലിങ്ങും രസകരവുമായ ഒരു വീഡിയോയിലൂടെയാണ് ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത് വിട്ടിരിക്കുന്നത്. ചിത്രത്തിന്റെ താരനിരയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്തു വരും.

ഛായാഗ്രഹണം- പ്രേം അക്കാട്ടു, ശ്രയാന്റി, സംഗീതം- ആർ സീ, എഡിറ്റിംഗ്- ചമൻ ചാക്കോ, കലാസംവിധാനം- കോയാസ് എം, സൗണ്ട് ഡിസൈനർ- സച്ചിൻ സുധാകരൻ, സിങ്ക് സിനിമ, സൗണ്ട് എൻജിനീയർ- അരവിന്ദ് മേനോൻ, വസ്ത്രാലങ്കാരം- നിസാർ റഹ്മത്, മേക്കപ്പ്- ഷാജി പുൽപള്ളി, പ്രൊഡക്ഷൻ കൺട്രോളർ- ജാവേദ് ചെമ്പു, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- രതീഷ് മൈക്കൽ, പോസ്റ്റർ ഡിസൈൻ- യെല്ലോ ടൂത്ത്, ഡിസ്ട്രിബൂഷൻ ഹെഡ്- പ്രദീപ് മേനോൻ, ഡിജിറ്റൽ മാർക്കറ്റിങ്- അനൂപ് സുന്ദരൻ. പിആർഒ- ശബരി.

കൊച്ചി മെട്രോയിൽ ബ്രാൻഡിങ്ങുമായി വിജയ് ചിത്രം ഗോട്ട്

0

വെങ്കട് പ്രഭു രചിച്ചു സംവിധാനം ചെയ്ത ദളപതി വിജയ്‌ ചിത്രം ‘ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടെെം’ (ഗോട്ട്)’ സെപ്റ്റംബർ 5 -ന് ആഗോള റിലീസായെത്തും. കേരളത്തിലും റെക്കോർഡ് റിലീസായി എത്തുന്ന ചിത്രം ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലനാണ് വിതരണം ചെയ്യുന്നത്. കേരളത്തിലെ 700 -ലധികം സ്‌ക്രീനുകളിൽ ആദ്യ ദിനം 4000 – ലധികം ഷോകളാണ് ചിത്രത്തിനുണ്ടാവുക. ഇപ്പോഴിതാ, കൊച്ചി മെട്രോയിൽ ബ്രാൻഡിംഗ് ചെയ്തിരിക്കുകയാണ് ഈ വിജയ് ചിത്രം. കൊച്ചി മെട്രോയുമായി സഹകരിച്ചു കൊണ്ട്, മെട്രോ റെയിലിൽ ഓടുന്ന ട്രെയിനുകളിലാണ് ഈ ചിത്രത്തിന്റെ ബ്രാൻഡിംഗ് നടന്നിരിക്കുന്നത്. കൊച്ചി മെട്രോയിൽ ബ്രാൻഡ് ചെയ്യുന്ന ആദ്യ തമിഴ് ചിത്രമാണ് “ദി ഗോട്ട് “

ആക്ഷൻ മൂഡിൽ ഒരുക്കിയ ഗോട്ട്, എജിഎസ് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറിൽ കൽപാത്തി എസ് അഘോരം, കൽപാത്തി എസ് ഗണേഷ്, കൽപാത്തി എസ് സുരേഷ് എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. മീനാക്ഷി ചൗധരി നായികാ വേഷം ചെയ്യുന്ന ചിത്രത്തിന്റെ താരനിരയിൽ പ്രശാന്ത്, പ്രഭുദേവ, ജയറാം, അജ്മൽ അമീർ, മോഹൻ, യോഗി ബാബു, വിടിവി ഗണേഷ്, സ്നേഹ, ലൈല, വൈഭവ്, പ്രേംഗി അമരൻ, അരവിന്ദ്, അജയ് രാജ്, പാർവതി നായർ, കോമൾ ശർമ്മ, യുഗേന്ദ്രൻ, അഭ്യുക്ത മണികണ്ഠൻ, അഞ്ജന കിർത്തി, ഗഞ്ചാ കറുപ്പ് എന്നിവരുമുണ്ട്.

ഛായാഗ്രഹണം- സിദ്ധാർത്ഥ നൂനി, സംഗീതം- യുവാൻ ശങ്കർ രാജ, ചിത്രസംയോജനം- വെങ്കട് രാജേൻ, ആക്ഷൻ- ദിലീപ് സുബ്ബരായൻ, കലാസംവിധാനം- ബി ശേഖർ, സൂര്യ രാജീവൻ, വസ്ത്രാലങ്കാരം- വാസുകി ഭാസ്കർ, പല്ലവി സിങ്, സൗണ്ട് ഡിസൈൻ- ടി ഉദയകുമാർ, രഞ്ജിത് വേണുഗോപാൽ, സരവകുമാർ, സൗണ്ട് മിക്സിങ്- ടി ഉദയകുമാർ, നൃത്ത സംവിധാനം- സതീഷ് കൃഷ്ണൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- എം.സെന്തികുമാർ, ഗോവിന്ദരാജ്, രാംകുമാർ ബാലസുബ്രഹ്മണ്യൻ, വിഎഫ്എക്സ് ഹെഡ്- ആർ. ഹരിഹര സുതൻ, പബ്ലിസിറ്റി ഡിസൈൻ- ഗോപി പ്രസന്ന. ഡിസ്ട്രിബ്യൂഷൻ പാർട്ണർ- ഡ്രീം ബിഗ് ഫിലിംസ്