HomeNewsഏതൊരു ബിസിനസിലും വെല്ലുവിളികളെ മറികടക്കാൻ പഠിക്കണം: പുതിയ സംരംഭകർക്ക് ഉപദേശവുമായി എം.എ യൂസഫലി

ഏതൊരു ബിസിനസിലും വെല്ലുവിളികളെ മറികടക്കാൻ പഠിക്കണം: പുതിയ സംരംഭകർക്ക് ഉപദേശവുമായി എം.എ യൂസഫലി

ആലുവ: ഏതൊരു ബിസിനസ് ആരംഭിക്കുമ്പോഴും അതിലെ വെല്ലുവിളികളെ തരണം ചെയ്താൽ മാത്രമേ വിജയം കൈവരിക്കുകയുള്ളെന്ന് ലുലു ​ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി. ആലുവയിൽ പുതിയതായി ആരംഭിച്ച ലോറിയോ ഹോംസ് ഷോറും ഉദ്ഘാടനം ചെയ്ത് പ്രസം​ഗിക്കുകയായിരുന്നു അദ്ദേഹം. പ്രതിസന്ധികൾ എന്താണെന്ന് മുൻകൂട്ടി കണ്ട് വേണം എപ്പോഴും മുന്നോട്ട് പോകാൻ. ആദ്യത്തെ കുറച്ചുനാളുകൾ വെല്ലുവിളി കൂടുതലാണ്. എന്നാൽ അതിനെ തരണം ചെയ്യാനുള്ള മനോസിദ്ധി നമ്മൾ കൈവരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഒരു ബിസിനസിൽ ക്വാളിറ്റി നിർബന്ധനമാണ്. ​ഗുണമേന്മ നിലനിർത്തി, വിലക്കുറവിലും , സമയബന്ധിതമായി ഡെലിവറി ചെയ്യാൻ സാധിച്ചാൽ ബിസിനസിൽ മേന്മയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. പരമ്പരകളായി ബിസിനസ് പുതുതലമുറയ്ക്ക് കൈമാറുമ്പോൾ കമ്പനിയിലെ പഴയ ജീവനക്കാരെ ചേർത്ത് നിർത്താനും അവരെ ബഹുമാനിക്കാനും ബിസിനസ് ഏറ്റെടുക്കുന്ന പുതിയ തലമുറ പഠിക്കണണെന്നും എം.എ യൂസഫലി ബിസിനസ് ഉപദേശമായി നൽകി. പിതാവ് തുടങ്ങി വച്ച ബിസിനസ് അതിലും നന്നായി നോക്കി നടത്തേണ്ടത് മക്കളുടെ കടമയാണെന്നും എം.എ യൂസഫലി വ്യക്തമാക്കി. ചടങ്ങിൽ മാർബിളിൽ കൊത്തിയ ഉപഹാരം എം.എ യൂസഫലിക്ക് ലോറിയോ ഹോംസ് മാനേജ്മെന്റ് സമ്മാനിച്ചു.

പാണക്കാട് സയ്യിദ് സാദിഖ് അലി തങ്ങൾ, റീജൻസി ​ഗ്രൂപ്പ് ഉടമ എ.പി ഷംസുദ്ദീൻ, ലോറിയോ ഹോംസ് ചെയർമാൻ ടി.കെ ഹസൻകുട്ടി, ലോറിയോ ഹോംസ് എം.ഡി ഇൻസാം , അൻവർ സാദത്ത് എം.എൽ.എ ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ. രാധാകൃഷ്ണൻ, ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് റിയാസ് തുടങ്ങിയവർ പങ്കാളികളായി.

yusuff ali business advice

RELATED ARTICLES
- Advertisment -
Google search engine

Most Popular