HomeNewsഉത്തരാഖണ്ഡില്‍ ഹെലികോപ്റ്റര്‍ അപകടം: അഞ്ച് മരണം

ഉത്തരാഖണ്ഡില്‍ ഹെലികോപ്റ്റര്‍ അപകടം: അഞ്ച് മരണം

ഉത്തരകാശി: ഉത്തരാഖണ്ഡിലെ ഉത്തരകാശിയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് അഞ്ച് പേര്‍ മരിച്ചു. രണ്ട് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഗംഗാനാനിയില്‍ വച്ചാണ് ഏഴംഗ സംഘം സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടത്. അപകടകാരണം ഇതുവരെ വ്യക്തമല്ല.

ജില്ലാ ഭരണകൂടവും എസ്ഡിആര്‍എഫും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കി. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി അറിയിച്ചു. വിദഗ്ധ ചികിത്സ ഉറപ്പാക്കിയതായും രോഗികളുടെ ആരോഗ്യനില അന്വേഷിച്ചതായും അദ്ദേഹം വ്യക്തമാക്കി.

ഹെലികോപ്റ്ററിന്റെ ഉള്‍ഭാഗം പൂര്‍ണമായും തകര്‍ന്നതായി ചിത്രങ്ങള്‍ വ്യക്തമാക്കുന്നു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടക്കുകയാണെന്ന് ഉത്തരാഖണ്ഡ് സര്‍ക്കാര്‍ അറിയിച്ചു.

RELATED ARTICLES
- Advertisment -
Google search engine

Most Popular