Home Blog Page 169

പ്രഭാസിന്റെ സയൻസ് ഫിക്ഷൻ ബ്ലോക്ക്ബസ്റ്റർ ‘കൽക്കി 2898 എഡി’ ജപ്പാനിലും; റിലീസ് 2025 ജനുവരി 3 ന്

0

പ്രഭാസ് നായകനായ വമ്പൻ സയൻസ് ഫിക്ഷൻ ബ്ലോക്ക്ബസ്റ്റർ ചിത്രമായ ‘കൽക്കി 2898 എഡി ജപ്പാനിൽ റിലീസ് ചെയ്യാനൊരുങ്ങുന്നു. 2025 ജനുവരി 3 ന് ഷോഗറ്റ്സുവിന് തൊട്ടുമുമ്പ് ചിത്രം ജപ്പാനിൽ റിലീസ് ചെയ്യും. വ്യവസായ പ്രമുഖനായ കബാത കെയ്സൊയുടെ കീഴിലുള്ള ട്വിൻ ആണ് ചിത്രം ജപ്പാനിൽ വിതരണം ചെയ്യുന്നത്. വൈജയന്തി മൂവീസ് നിർമ്മിച്ച ‘കൽക്കി 2898 എ. ഡി’ നേടിയ ആഗോള ഗ്രോസ് 1200 കോടിക്ക് മുകളിലാണ്. ഹിന്ദി ബോക്സ് ഓഫീസിൽ നിന്ന് മാത്രം 300 കോടിയിലധികം രൂപ നേടിയ ഈ ചിത്രം 2024 ലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഇന്ത്യൻ ചിത്രമായി മാറി.

സംഘർഷവും കാലാവസ്ഥാ ദുരന്തവും മൂലം നശിപ്പിക്കപ്പെട്ട ഒരു ഡിസ്ടോപിയൻ പ്രപഞ്ചത്തിൽ സജ്ജീകരിച്ചിരിക്കുന്ന ഈ ചിത്രം, പ്രവചനങ്ങൾക്കും പുരാതന രഹസ്യങ്ങൾക്കുമിടയിൽ തൻറെ വിധിയുമായി മല്ലിടുന്ന ശക്തനായ യോദ്ധാവായ ഭൈരവയുടെ (പ്രഭാസ്) കഥയാണ് പറയുന്നത്. ഇന്ത്യൻ ഇതിഹാസമായ ‘മഹാഭാരത’ ത്തിലെ അമർത്യനായ അശ്വത്ഥാമ എന്ന കഥാപാത്രമായി അമിതാഭ് ബച്ചനെ അവതരിപ്പിച്ചതിലൂടെ പുരാണങ്ങളുടെ മഹത്വവും ഭാവി കാഴ്ചയും സമന്വയിപ്പിക്കുന്ന ഒരു ആഖ്യാനത്തിനാണ് ചിത്രം ജീവൻ പകർന്നത്. കൽക്കി എന്ന അവതാരത്തെ ഗർഭത്തിൽ വഹിക്കുന്ന സുമതി എന്ന നായികാ കഥാപാത്രമായി ദീപിക പദുക്കോണും കൽക്കിയെ നേരിടാൻ തയ്യാറായ വില്ലനായ സുപ്രീം യാസ്ക്കിൻ ആയി കമൽ ഹാസനും വേഷമിട്ടിരിക്കുന്നു.

ഭാവികാല യുദ്ധങ്ങൾ, അന്യലോക സാങ്കേതികവിദ്യ, സാങ്കൽപ്പിക അന്വേഷണങ്ങൾ എന്നിവയുള്ള ‘കൽക്കി 2898 എ. ഡി’ ഒരു സയൻസ് ഫിക്ഷൻ സിനിമ എന്നതിനേക്കാൾ, പുരാതന, ആധുനിക ലോകങ്ങളുടെ ഇതിഹാസ തുല്യമായ കഥ പറച്ചിൽ പ്രതിധ്വനിക്കുന്ന സാർവത്രിക പ്രസക്തമായ ഒരു യാത്രയാണ് സമ്മാനിക്കുന്നത്. പുരാണങ്ങളും ഭാവികാല ചിന്തകളും മനോഹരമായി സഹവർത്തിക്കുന്ന രാജ്യമായ ജപ്പാനിൽ ഈ ചിത്രത്തിന് വലിയ പ്രസക്തിയാണുള്ളത്. ജാപ്പനീസ് പ്രേക്ഷകർക്കിടയിൽ വളരെയധികം ജനപ്രീതി ആസ്വദിക്കുന്ന പ്രഭാസിന്റെ സാന്നിധ്യവും ചിത്രത്തിന്റെ ജപ്പാൻ റിലീസിൽ നിർണ്ണായകമായ ഘടകമാണ്.

ദേശീയ അവാർഡ് ജേതാവ് നാഗ് അശ്വിൻ സംവിധാനം ചെയ്ത്, വൈജയന്തി മൂവീസ് നിർമ്മിച്ച കൽക്കി 2898 എഡി 2025 ജനുവരി 3 ന് ജപ്പാനിൽ റിലീസ് ചെയ്യും. സിനിമാറ്റിക് മാസ്റ്റർപീസ് ഫ്യൂച്ചറിസ്റ്റ് തീമുകളെ പുരാണ സ്വരങ്ങളുമായി സംയോജിപ്പിച്ച്, കാഴ്ചക്കാർക്ക് സവിശേഷവും അതിശയകരവും വൈകാരികമായ അനുഭവമാണ് ചിത്രം വാഗ്ദാനം ചെയ്യുന്നത്.

അഞ്ച് ഭാഷകളിൽ തരംഗമായി ദുൽഖർ സൽമാൻ; പാൻ ഇന്ത്യൻ ബ്ലോക്ബസ്റ്ററായി ലക്കി ഭാസ്കർ

0

ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ ചിത്രം ലക്കി ഭാസ്കർ മെഗാ ബ്ലോക്ക്ബസ്റ്റർ ഹിറ്റായി പ്രദർശനം തുടരുന്നു. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിൽ റിലീസ് ചെയ്ത ചിത്രം എല്ലാ ഭാഷകളിലും വമ്പൻ വിജയമാണ് നേടുന്നത്. പ്രദർശന വിജയത്തിൻ്റെ രണ്ടാം വാരത്തിലേക്ക് കടന്ന ചിത്രം ആഗോള ഗ്രോസ് ആയി 90 കോടിയും മറികടന്ന് കുതിപ്പ് തുടരുകയാണ്. ദുൽഖർ സൽമാൻ്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റായി ചിത്രം മാറിക്കഴിഞ്ഞു.

എല്ലാ ഭാഷയിലും പ്രേക്ഷകർ ഹൃദയം കൊണ്ട് സ്വീകരിച്ച ചിത്രത്തിലെ ദുൽഖർ സൽമാൻ്റെ പ്രകടനത്തിനും വലിയ കയ്യടിയാണ് ലഭിക്കുന്നത്. തെലുങ്കിൽ ഈ ചിത്രത്തിൻ്റെ വിജയത്തോടെ ഹാട്രിക് ബ്ലോക്ക്ബസ്റ്റർ ആണ് ദുൽഖർ സ്വന്തമാക്കിയത്. കേരളത്തിലും 15 കോടി ഗ്രോസ് കടന്ന് മുന്നേറുന്ന ചിത്രം കുടുംബ പ്രേക്ഷകരുടെ ആദ്യ ചോയ്സ് ആയി മാറിയിട്ടുണ്ട്. കേരളത്തിലും ഗൾഫിലും ചിത്രം വിതരണം ചെയ്തത് ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് ആണ്. രണ്ടാം വാരത്തിലും കേരളത്തിലും ആഗോള തലത്തിലും വമ്പൻ പ്രേക്ഷക പ്രശംസ നേടിയും ബോക്സ് ഓഫീസ് പ്രകടനം കാഴ്ച വെച്ചുമാണ് ലക്കി ഭാസ്കർ വിജയം തുടരുന്നത്.

വെങ്കി അറ്റ്ലൂരി രചിച്ചു സംവിധാനം ചെയ്ത ഈ പിരീഡ് ഡ്രാമ ത്രില്ലർ ചിത്രം നിർമ്മിച്ചിരിക്കുന്നത് സൂര്യദേവര നാഗവംശി, സായി സൗജന്യ എന്നിവരുടെ നേതൃത്വത്തിലുള്ള സിതാര എന്റർടൈൻമെൻറ്സും ഫോർച്യൂൺ ഫോർ സിനിമാസും ചേർന്നാണ്. മീനാക്ഷി ചൗധരി നായികാ വേഷം ചെയ്ത ചിത്രം അവതരിപ്പിച്ചിരിക്കുന്നത് ശ്രീകര സ്റ്റുഡിയോസ്.

റാം ചരൺ- ശങ്കർ ചിത്രം ‘ഗെയിം ചേഞ്ചർ’ ടീസർ പുറത്ത്

0

റാം ചരൺ നായകനായ ശങ്കർ ചിത്രം ‘ഗെയിം ചേഞ്ചർ’ ടീസർ ലഖ്നൌവിൽ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിൽ പുറത്തിറക്കി. രാം ചരണിൻ്റെ സ്വാഗ്, സ്റ്റൈൽ, എന്നിവയുടെ സമൃദ്ധമായ ഒരു നേർക്കാഴ്ചയാണ് ടീസർ നൽകുന്നത്. വമ്പൻ ആക്ഷൻ രംഗങ്ങളും ആകർഷകമായ കഥയും ‘ഗെയിം ചേഞ്ചറിനെ’ ഒരുതരം ഇവന്റ് ഫിലിമാക്കി മാറ്റുന്നു. ശക്തനായ ഒരു ബ്യൂറോക്രാറ്റിൻ്റെയും (ഐഎഎസ് ഓഫീസർ), സമൂഹത്തിനായി എന്തെങ്കിലും ചെയ്യാൻ ആഗ്രഹിക്കുന്ന ഒരു ഉത്സാഹിയായ മനുഷ്യൻ്റെയും രൂപത്തിൽ ഇരട്ട വേഷങ്ങളിൽ റാം ചരണിനെ സ്ഥാപിക്കുക കൂടി ചെയ്യുന്നുണ്ട് ഈ ടീസർ.

ഒരു മിനിറ്റ് 30 സെക്കൻഡ് ദൈർഘ്യമുള്ള ടീസർ, ചിത്രത്തിന്റെ കഥ പശ്‌ചാത്തലത്തിലേക്കും റാം ചരൺ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളിലേക്കും പ്രേക്ഷകരെ കൂട്ടികൊണ്ടു പോകുന്നുണ്ട്. അസാധാരണവും അസാമാന്യവുമായ സിനിമാനുഭവങ്ങൾ സൃഷ്ടിക്കുന്നതിൽ വിദഗ്ദനായ ശങ്കർ, രാം ചരണിനെ അദ്ദേഹത്തിന്റെ പ്രതിച്ഛായയും താരപദവിയും പുനർനിർവചിക്കുന്ന ഒരു വേഷത്തിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. റാം ചരൺ അവതരിപ്പിക്കുന്ന ഇരട്ട കഥാപാത്രങ്ങളുടെ പശ്ചാത്തലവും പ്രകടന തീവ്രതയും ഒരേ സമയം ഈ വമ്പൻ ആക്ഷൻ ചിത്രത്തിൽ വൈകാരികമായ ആഴവുമുള്ള കഥയും ആരാധകർക്ക് ആഘോഷിക്കാനുള്ള നിമിഷങ്ങളും ഉണ്ടാകുമെന്ന് കാണിച്ചു തരുന്നു.

കിയാര അദ്വാനി, എസ്. ജെ. സൂര്യ, സമുദ്രക്കനി, അഞ്ജലി, നവീൻ ചന്ദ്ര, സുനിൽ, ശ്രീകാന്ത്, ജയറാം എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. ശ്രീ വെങ്കിടേശ്വര ക്രിയേഷൻസിൻ്റെയും സീ സ്റ്റുഡിയോസിൻ്റെയും ബാനറുകളിൽ ദിൽ രാജുവും സിരിഷും ചേർന്ന് നിർമ്മിക്കുന്ന ചിത്രം 2025 ജനുവരി 10ന് തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിൽ ലോകമെമ്പാടും റിലീസ് ചെയ്യും. രാം ചരണിൻ്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമായി ഒരുക്കിയ ഗെയിം ചേഞ്ചറിന്റെ ഉത്തരേന്ത്യൻ വിതരണാവകാശം റെക്കോർഡ് തുകയ്ക്കാണ് എ. എ ഫിലിംസ് നേടിയത്.

രചന- സു. വെങ്കടേശൻ, വിവേക്, കഥ-കാർത്തിക് സുബ്ബരാജ്, സഹനിർമ്മാതാവ്- ഹർഷിത്, ഛായാഗ്രഹണം- എസ്. തിരുനാവുക്കരസു, സംഗീതം- എസ്. തമൻ, എഡിറ്റർ – ഷമീർ മുഹമ്മദ്, ആന്റണി റൂബൻ, സംഭാഷണങ്ങൾ- സായ് മാധവ് ബുറ, കലാസംവിധായകൻ- അവിനാഷ് കൊല്ല, ആക്ഷൻ കൊറിയോഗ്രാഫർ- അൻമ്പറിവ്, നൃത്തസംവിധായകർ- പ്രഭുദേവ, ഗണേഷ് ആചാര്യ, പ്രേം രക്ഷിത്, ബോസ്കോ മാർട്ടിസ്, ജോണി, സാൻഡി, ഗാനരചയിതാക്കൾ- രാമജോഗയ്യ ശാസ്ത്രി, അനന്ത ശ്രീറാം, കാസർല ശ്യാം, ബാനർ- ശ്രീ വെങ്കിടേശ്വര ക്രിയേഷൻസ്, പിആർഒ- ശബരി.

പ്രതിമുഖത്തിൻ്റെ ഓഡിയോ, ട്രെയിലർ, ടീസർ തിരുവല്ലയിൽ പ്രകാശിതമായി

0

തിരുവല്ല കേന്ദ്രീകൃതമായി ദോഹ പ്രവാസികളായ കെ എം വർഗീസ് നിരണം, ലൂക്കോസ് കെ ചാക്കോ തിരുവല്ല, എ കെ ഉസ്മാൻ തൃശൂർ, മോഹൻ അയിരൂർ എന്നിവർ അടങ്ങുന്ന മൈത്രി വിഷ്വൽസിൻ്റെ ഏറ്റവും പുതിയ സിനിമ “പ്രതിമുഖ”ത്തിൻ്റെ ഓഡിയോ, ട്രയിലർ, ടീസർ തിരുവല്ലയിൽ പ്രകാശിതമായി. പത്തനംതിട്ട ജില്ല കളക്ടർ പ്രേംകൃഷ്ണനും ചലച്ചിത്ര സംവിധായകൻ ബ്ലസ്സിയും ചേർന്നാണ് പ്രകാശന കർമ്മം നിർവ്വഹിച്ചത്.

ഒരു മനുഷ്യൻ ശുദ്ധമായ ഏകലിംഗ ജീവിയല്ല. ഓരോ മനുഷ്യ ജീവിയും സ്ത്രീ- പുരുഷ ലിംഗത്തിൻ്റെ സാദ്ധ്യതകൾ വഹിക്കുന്നു. വിപരീതങ്ങളുടെ പൊരുത്തവും പൊരുത്തക്കേടുകളും ജീവിതത്തിൻ്റെ യഥാർത്ഥ താളവും താളഭംഗവും ഉണ്ടാക്കുന്നു.

നവാഗതനായ വിഷ്ണു പ്രസാദ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രത്തിൽ സിദ്ധാർത്ഥ് ശിവ, രാജീവ് പിള്ള, മുന്ന, തൻവി കിഷോർ, സുധീഷ്, മോഹൻ അയിരൂർ, ബഷീർ ബഷി, സന്ദീപ് മിലാനി, ഹരിലാൽ കോട്ടയം, പുത്തില്ലം ഭാസി, കവിരാജ് തിരുവല്ല, കെപിഎസി മനോജ്, ലാലി മട്ടയ്ക്കൽ, ഡോ. ഷിബു, അനിൽ കെ എം, ജോണി അയിരൂർ, ചന്ദ്രൻ സാരഥി, ബിജു തിരുവല്ല, കാർത്തിക വിജയകുമാർ, നസ്രിൻ, ഷബ്ന ദാസ്, ആയില്യ, മായ സുരേഷ്, മായ സുകു, രമ്യ കൃഷ്ണൻ, അനിത ആനന്ദ് എന്നിവർ അഭിനയിക്കുന്നു.

പ്രോജക്ട് ഡിസൈനർ- മോഹൻ അയിരൂർ, ഛായാഗ്രഹണം – സിദ്ധാർത്ഥ് ശിവ, വിഷ്ണു പ്രസാദ്, രാരിഷ് കുറുപ്പ്, എഡിറ്റിംഗ് ബിനോയ് ടി വർഗീസ്, അസ്സോസിയേറ്റ് ഡയറക്ടർ – രതീഷ് തിരുവല്ല, സംഗീതം -ടോണി ജോസഫ്, പ്രൊഡക്ഷൻ കൺട്രോളർ – ദാസ് വടക്കാഞ്ചേരി, പിആർഓ – അജയ് തുണ്ടത്തിൽ ..

അനാഥാലയത്തില്‍ നിന്നും അയര്‍ലണ്ടിലേക്ക്

0

ചൈതന്യയുടെ കഥ എല്ലാവര്‍ക്കും പ്രചോദനം

പത്തനാപുരം: പ്രതിസന്ധികളെ പൊരുതി തോല്‍പ്പിച്ച ഗാന്ധിഭവന്റെ സ്വന്തം മകള്‍ ചൈതന്യ അയര്‍ലണ്ടിലേക്ക് പറന്നു. തന്നെ കുറ്റപ്പെടുത്തിയവരുടെയും അവഗണിച്ചവരുടെയും മുന്നില്‍ തലയുയര്‍ത്തിപ്പിടിച്ചു നില്‍ക്കണമെന്ന ഒരൊറ്റ ലക്ഷ്യത്തിന്റെ പിന്നിലുള്ള കഠിനാധ്വാനത്തിന്റെ ഫലമാണ് ചൈതന്യയുടെ അയര്‍ലണ്ട് യാത്ര.

ഇതാദ്യമായിട്ടാണ് ഗാന്ധിഭവനില്‍ നിന്നും ഒരു കുട്ടി സ്വന്തം കഠിന പരിശ്രമത്തിന്റെ ഫലമായി യൂറോപ്യന്‍ രാജ്യത്തേക്ക് പോകുന്നതെന്നും അതില്‍ അത്യധികം അഭിമാനമുണ്ടെന്നും മകള്‍ക്ക് എല്ലാവിധ അനുഗ്രഹങ്ങളും നേരുന്നുവെന്നും അയര്‍ലണ്ടില്‍ നിന്നും ആദ്യ അവധിക്ക് എത്തുമ്പോള്‍ തന്നെ ചൈതന്യയുടെ വിവാഹം നടത്താനാണ് തീരുമാനമെന്നും ഗാന്ധിഭവന്‍ സ്ഥാപകനും മാനേജിംഗ് ട്രസ്റ്റിയുമായ പുനലൂര്‍ സോമരാജന്‍ പറഞ്ഞു. ഗാന്ധിഭവന്‍ സെക്രട്ടറി പുനലൂര്‍ സോമരാജനും ഭാര്യ പ്രസന്നയ്ക്കും മക്കള്‍ക്കൊപ്പമായിരുന്നു ചൈതന്യയും താമസിച്ചിരുന്നത്. തിരുവനന്തപുരം പാറശാല സ്വദേശിയും ബിഎസ്‌സി നേഴ്‌സിങ് ബിരുദധാരിയുമായ അഖില്‍ എസ്. കമലുമായി ഒക്ടോബര്‍ 28ന് ചൈതന്യയുടെ വിവാഹനിശ്ചയം ഗാന്ധിഭവനില്‍ നടന്നു.

ഗാന്ധിഭവനിലെ അച്ഛനമ്മമാരടക്കം ആയിരങ്ങളുടെ നാഥനായ പുനലൂര്‍ സോമരാജന്റെയും ഭാര്യ പ്രസന്നയുടെയും പ്രിയപ്പെട്ട മകളായ ചൈതന്യയെ ആനന്ദാശ്രുക്കളോടെയാണ് ഗാന്ധിഭവന്‍ മഹാകുടുംബം യാത്രയാക്കിയത്.
സ്വന്തമായി വീടോ സ്ഥലമോ ഇല്ലാതിരുന്ന ചൈതന്യയുടെ മാതാപിതാക്കളും സഹോദരങ്ങളും ആലപ്പുഴ മുല്ലയ്ക്കല്‍ വഴിയരികില്‍ കൂരകൂട്ടിയാണ് താമസിച്ചിരുന്നത്. ചൈതന്യയ്ക്ക് ഒന്നര വയസ്സുള്ളപ്പോള്‍ അമ്മയും ആറു വയസ്സോടെ അച്ഛനും മരിച്ചു. സംരക്ഷിക്കുവാന്‍ ആരുമില്ലാതായ കുട്ടികള്‍ അകന്ന ബന്ധുവിന്റെ വീട്ടില്‍ വീട്ടുജോലികള്‍ ചെയ്ത് അവരുടെ നിര്‍ദ്ദേശാനുസരണം ജീവിക്കുകയായിരുന്നു. ദുരിതജീവിതത്തിനിടയിലും ഇവര്‍ പഠനം ഉപേക്ഷിച്ചില്ല. അപ്രതീക്ഷിതമായി ബന്ധുവീട്ടില്‍ നിന്നും ആട്ടിയിറക്കപ്പെട്ടതോടെ അവര്‍ തീര്‍ത്തും ഒറ്റപ്പെട്ടു. എങ്ങോട്ട് പോകണമെന്നറിയാതെ പകച്ചുനിന്ന കുട്ടികളുടെ ദുഃഖം കണ്ട ആലപ്പുഴ എസ്.ഡി.വി (സനാതന ധര്‍മ്മ വിദ്യാലയം) സ്‌കൂളിലെ കൗണ്‍സിലര്‍മാരും സ്‌കൂള്‍ അധികൃതരും ഇടപെട്ട് പതിനാലു വര്‍ഷം മുന്‍പാണ് ചൈതന്യയെയും സഹോദരിമാരെയും ഗാന്ധിഭവനില്‍ എത്തിച്ചത്.

ഗാന്ധിഭവനിലെത്തിയതോടെ ചൈതന്യയുടെയും സഹോദരിമാരുടെയും പഠനം പുനരാരംഭിച്ചു. മൂത്ത സഹോദരി സ്‌പെഷ്യല്‍ സ്‌കൂള്‍ ട്രെയിനിങ് കോഴ്‌സ് പഠിച്ചു. ഇളയ സഹോദരി ജനറല്‍ നഴ്‌സിംഗ് പാസായി. ഇരുവരുടെയും വിവാഹം ഗാന്ധിഭവനാണ് നടത്തിയത്.

പത്തനാപുരം മൗണ്ട് താബോര്‍ സ്‌കൂളില്‍ നിന്നും പ്ലസ്ടുവിന് ഉന്നത വിജയം കരസ്ഥമാക്കിയ ചൈതന്യ ജനറല്‍ നഴ്‌സിംഗും പിന്നീട് പോസ്റ്റ് ബിഎസ്‌സി നഴ്‌സിംഗും മികച്ച നിലയില്‍ പാസായി. തുടര്‍ന്ന് കൊല്ലം ഉപാസന നേഴ്‌സിങ് കോളേജില്‍ ലക്ചറര്‍ ആയി ജോലി ചെയ്തു കൊണ്ടിരിക്കവെയാണ് വിദേശത്തു പോകുന്നതിനുള്ള ഒ.ഇ.ടി പരീക്ഷ പാസായത്.

ആരോഗ്യപ്രശ്‌നങ്ങളുണ്ടായിട്ടും കോവിഡ് കാലത്ത് സ്വന്തം താല്പര്യപ്രകാരം ചൈതന്യ വിവിധ ഹോസ്പിറ്റലുകളില്‍ ഡ്യൂട്ടി ചെയ്തു. ഗാന്ധിഭവനിലെ അച്ഛനമ്മമാരെ ശുശ്രൂഷിച്ചും അവരുടെ ആരോഗ്യകാര്യങ്ങള്‍ ശ്രദ്ധിച്ചുമാണ് ചൈതന്യ ഗാന്ധിഭവനില്‍ കഴിഞ്ഞിരുന്നത്.

ഗാന്ധിഭവന്‍ ചില്‍ഡ്രന്‍സ് ഹോമില്‍ പിഞ്ചുകുഞ്ഞുങ്ങള്‍ മുതല്‍ കോളേജ് തലത്തില്‍ വരെ പഠിക്കുന്ന നാല്‍പത്തിയഞ്ചു പെണ്‍കുട്ടികളാണുള്ളത്. ഇവരില്‍ ഒരാള്‍ തിരുവനന്തപുരം എം.ജി കോളേജില്‍ ബി.എ സോഷ്യോളജി വിദ്യാര്‍ത്ഥിനിയും മറ്റൊരാള്‍ തിരുവനന്തപുരം വിഴിഞ്ഞം ക്രൈസ്റ്റ് കോളേജില്‍ ബി.എസ്.ഡബ്ല്യൂ വിദ്യാര്‍ത്ഥിനിയും ഒരാള്‍ തിരുവനന്തപുരം പ്രസ്സ് ക്ലബ്ബില്‍ ജേര്‍ണലിസം വിദ്യാര്‍ത്ഥിനിയുമാണ്.

മുത്തപ്പന്റെ കഥയുമായി സാമ്യമുള്ള സിനിമ ” കാെറഗജ്ജ” മലയാളത്തിലും

0

കഴിഞ്ഞ പത്ത് പതിനഞ്ച് വർഷങ്ങളായി കർണാടകയിലെ ഒരുപാട് നിർമ്മാതാകളുടെയും സംവിധായകരുടെയും ആഗ്രഹമാനണ് കരാവലി (കറാവളി) ഭാഗത്തെ ആരാധ്യ ദൈവമായ “കാെറഗജ്ജ”യുടെ പശ്ചാത്തലത്തിൽ ഒരു സിനിമ ചെയ്യണമെന്ന്. “കാെറഗജ്ജ” എന്ന ടൈറ്റിൽ ലഭിക്കുന്നതിനു വേണ്ടി ഫിലിം ചേംബറിൽ സമർപ്പിച്ച അപേക്ഷരുടെ നീണ്ട പട്ടിക തന്നെയുണ്ട്. അതു കൂടാതെ “കാെറഗജ്ജ”നെ കുറിച്ചുള്ള രണ്ടു മൂന്ന് സിനിമകൾ പൂർത്തീകരിക്കാനാവാതെ നിന്നു പോയിട്ടുണ്ട്. ഇതിനിടയിൽ ഭാഗ്യവശാൽ സാഹിത്യ അക്കാദമി അവാർഡ് ജേതാവായ സുധീർ അത്താവാർ സംവിധാനം ചെയ്ത “കൊറഗജ്ജ” പ്രദർശനത്തിന് ഒരുങ്ങുകയാണ്.ഇതോടെ കർണാടകയിലെ സിനിമാ പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. സക്സസ് ഫിലിംസ് ത്രിവിക്രമ സിനിമാസ് എന്നിവർ ചേർന്ന് അവതരിപ്പിക്കുന്ന

“കാെറഗജ്ജ” എന്ന സിനിമ മലയാളം, തമിഴ്,തെലുഗു,തുളു, ഹിന്ദി എന്നീ
അഞ്ചു ഭാഷകളിൽ പ്രദർശനത്തിനെത്തിക്കുന്നു. ചിത്രീകരണത്തി മുമ്പ്
ടെലികോം മിനിസ്ട്രിയിൽ ഉന്നത ഉദ്യോഗസ്ഥനായ സുധീർ അത്താവാർ
തന്റെ ജോലി രാജി വെച്ചു.തുടർന്ന് ഒന്നര വർഷം, പന്ത്രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന
“തനിയ” എന്ന ആദിവാസി യുവാവ് ‘കാെറഗജ്ജ’നായി ദൈവികത്വം
ലഭിച്ചതെങ്ങനെ എന്ന് പഠനം നടത്തി.

കേരളത്തിലെ മുത്തപ്പന്റെ കഥയുമായി കാെറഗജ്ജന്റെ കഥയുമായി സാമ്യമുണ്ടെന്ന്
പറയപ്പെടുന്നു. മുത്തപ്പനും കാെറഗജ്ജനും ഒന്നാണെന്നും പറയുന്നവരുമുണ്ട്. ഏകദേശം ഒരേ കാലഘട്ടത്തിൽ ജീവിച്ചിരുന്ന രണ്ടു പേരുടെയും ജീവിത കഥയ്ക്ക് നല്ല സാമ്യതയുണ്ട് “കാെറഗജ്ജാ”എന്ന ഈ “സിനിമയിൽ ഹോളിവുഡിലും-ബോളിവുഡിലും പ്രശസ്ത അഭിനേതാവായ കബീർ ബേദി, ഹോളിവുഡ്-ബോളിവുഡിലും ഫ്രഞ്ച് സിനിമകളുടെ കാെറിയോഗ്രാഫറും യൂറോപ്യൻ ബാൾ
ഡാൻസറുമായ സന്ദീപ് സോപർക്കർ,ബോളിവുഡിലെ പ്രശസ്തനായ
നൃത്തസംവിധായകൻ ഗണേഷ് ആചാര്യ, കന്നട സിനിമയിലെ പ്രശസ്ത താരം ഭവ്യ, സ്വന്തം എന്ന് കരുതി എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച് ശ്രദ്ധേയയായ നടി ശ്രുതി തുടങ്ങിയവർ “കാെറഗജ്ജാ” സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ
അവതരിപ്പികുന്നു. ശ്രുതി മമ്മൂട്ടിക്കൊപ്പം “ഒരാൾ മാത്രം” എന്ന ചിത്രത്തിലും ജയറാമിനൊപ്പം “കൊട്ടാരം വീട്ടിലെ അപ്പൂട്ടൻ”എന്ന സിനിമയിലും നായികയായി അഭിനയിച്ചിട്ടുണ്ട്. അടൂർ ഗോപാലകൃഷ്ണന്റെ “വിധേയൻ” എന്ന സിനിമയിൽ അഭിനയിച്ച നവീൻ ഡി പടീൽ ഈ ചിത്രത്തിൽ അഭിയയിക്കുന്നുണ്ട്. കന്നട,തുളു ഭാഷകളിലെ പ്രശസ്ത നാടക അഭിനേതാവ് കൂടിയാണ് നവീൻ. പ്രശസ്ത സംഗീത സംവിധായകൻ ഗോപി സുന്ദർ ഈ ചിത്രത്തിൽ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നു. എറണാകുളത്താണ് “കൊറഗജ്ജാ”യുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ അധികവും നിർവ്വഹിക്കുന്നത്. ശബ്ദമിശ്രണം മുംബൈയിൽ പുരോഗമിക്കുന്നു.

മലയാളത്തിലെ പ്രശസ്ത ക്യാമറമാൻ മനോജ് പിള്ളയും പവൻ കുമാറും ചേർന്ന് ഛായാഗ്രഹണം നിർവഹിക്കുന്നു.

പ്രശസ്ത വിഎഫ്എക്സ് ക്കാരായ ലവൻ- കുശൻ ഗ്രാഫിക്സ് നിർവ്വഹിക്കുന്നു.
കഴിഞ്ഞ മൂന്നു വർഷം തുടർച്ചയായി സംസ്ഥാന അവാർഡ്
കരസ്ഥമാകിയ ലിജു പ്രഭാകറാണ് കളറിസ്റ്റ്. ജിത്-ജോഷ്,വിദ്യാധർ ഷെട്ടി എന്നിവർ ചേർന്ന് എഡിറ്റിംഗ് നിർവ്വഹിക്കുന്നു.

സൗണ്ട് ഡിസൈൻ- ബിപിൻ ദേവ്. ഇങ്ങനെ മലയാളസിനിമയിലെ പ്രഗൽഭരായ ടെക്നീഷ്യന്മാരുടെ ആത്മാർത്ഥമായ ശ്രമങ്ങളും “കൊറഗജ്ജാ”എന്ന ഈ സിനിമയുടെ പിന്നിലുണ്ട്.

അന്താരാഷ്ട്ര നിലയിൽ പ്രശസ്തനായ സംവിധായകൻ എം. എസ് സത്യൂവിന്റെ ചിത്രങ്ങളിൽ ഗാനരചയിതാവും, സഹസംവിധായാകനുമായിരുന്ന സുധീർ അത്താവാർ ഇതിനോടകം മൂന്നു റേഡിയോ മിർച്ചി അവാർഡുകളും, ബിഗ്എഫ്. എം 92.7
അവാർഡും ഉൾപ്പെടെ നിരവധി അവാർഡുകളും കരസ്ഥമാകിയിട്ടുണ്ട്.
നാടകത്തിലായിരുന്നു കലാ ജീവിതത്തിന്റെ തുടക്കം. സുധീർ അത്താവാറിന്റെ
” ഗുൽ എ ബകാവലി ” എന്ന നാടകം എട്ടാമത്തെ വേൾഡ് തിയ്യേറ്റർ ഒളിമ്പിക്സിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.

ഏതാനും ദിവസങ്ങൾക്കു മുമ്പ് അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൽ മികച്ച സംവിധായകൻ,മികച്ച ചിത്രം എന്നിവയ്ക്കുള്ള പുരസ്കാരം ബഹുമാനപ്പെട്ട മഹാരാഷ്ട്ര ഗവർണർ രമേശ് ബയസ്,സുധീർ അത്താവാറിന് നല്കി ആദരിച്ചു.രാജസ്ഥാൻ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലും മികച്ച സംവിധായകനുള്ള അവാർഡ് നേടിയിട്ടുണ്ട്.കൂടാതെ “കൊറഗജ്ജാ”എന്ന ചിത്രത്തിൽ കലാസംവിധായകൻണ്കോസ്റ്റ്യൂം ആന്റ് മേക്കപ്പ് ഡിസൈനറായും സുധീർ അത്താവാർ പ്രവർത്തിച്ചിട്ടുണ്ട്. ജനുവരിയിൽ “കൊറഗജ്ജാ” കേരളത്തിലും പ്രദർശനത്തിനെത്തുന്നു.പി ആർ ഒ-എ എസ് ദിനേശ്,വിവേക് വിനയരാജ്.

രണ്ടാം വാരം കേരളത്തിലെ ഇരുന്നൂറിൽ പരം സ്‌ക്രീനുകളിൽ ബ്ലോക്ക്ബസ്റ്റർ ലക്കി ഭാസ്കർ

0

ഒക്ടോബർ 31 ന് ആഗോള റിലീസായെത്തിയ ദുൽഖർ സൽമാൻ ചിത്രം ലക്കി ഭാസ്കറിന്റെ ബ്ലോക്ക്ബസ്റ്റർ കുതിപ്പ് തുടരുന്നു. ഒരാഴ്ച പിന്നിടുമ്പോൾ ആഗോള തലത്തിൽ 70 കോടിക്ക് മുകളിൽ ഗ്രോസ് നേടി കുതിക്കുന്ന ചിത്രം കേരളത്തിലും വമ്പൻ വിജയമാണ് നേടുന്നത്. ആദ്യ ആറ്‌ ദിവസത്തിനുള്ളിൽ തന്നെ കേരളത്തിൽ നിന്ന് പത്ത് കോടിക്ക് മുകളിൽ ഗ്രോസ് നേടിയ ചിത്രം ഇപ്പോൾ രണ്ടാം വാരത്തിലും കേരളത്തിലെ ഇരുന്നൂറിൽ പരം സ്‌ക്രീനുകളിലാണ് പ്രദർശിപ്പിക്കുന്നത്. കേരളത്തിലെ 175 സ്‌ക്രീനുകളിൽ റിലീസ് ചെയ്ത ചിത്രം രണ്ടാം ദിനം തന്നെ 200 ലധികം സ്‌ക്രീനുകളിലേക്ക് വ്യാപിച്ചിരുന്നു. നാലാം ദിനമായപ്പോൾ 240 സ്‌ക്രീനുകളിലാണ് ചിത്രം കേരളത്തിൽ പ്രദർശിപ്പിച്ചത്.

ഇപ്പോൾ പുതിയ റിലീസുകൾ വന്നിട്ട് പോലും ഇരുന്നൂറിൽ കൂടുതൽ സ്‌ക്രീനുകളിൽ നിറഞ്ഞ സദസ്സിലാണ് ലക്കി ഭാസ്കർ കേരളത്തിൽ പ്രദർശിപ്പിക്കുന്നത്. കേരളത്തിലും ഗൾഫിലും ചിത്രം വിതരണം ചെയ്തിരിക്കുന്നത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസാണ്. കുടുംബ പ്രേക്ഷകരും യുവാക്കളുമുൾപ്പെടെ എല്ലാത്തരം പ്രേക്ഷകരും ഒരുപോലെ സ്വീകരിക്കുന്ന ചിത്രം ദുൽഖർ സൽമാന് തെലുങ്കിൽ ഹാട്രിക്ക് ബ്ലോക്ക്ബസ്റ്ററാണ് സമ്മാനിച്ചിരിക്കുന്നത്. തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി ഭാഷകളിൽ റിലീസ് ചെയ്തിരിക്കുന്ന ചിത്രം ദുൽഖർ സൽമാന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായി മാറുമെന്ന് ഉറപ്പായിക്കഴിഞ്ഞു.

വെങ്കി അറ്റ്ലൂരി രചിച്ച് സംവിധാനം ചെയ്ത ഈ ചിത്രം, 1992 ൽ ബോംബ സ്റ്റോക്ക് എക്സ്ചേഞ്ചിൽ നടന്ന കുപ്രസിദ്ധമായ തട്ടിപ്പിൻ്റെ പശ്‌ചാത്തലത്തിൽ ഭാസ്കർ എന്ന ഒരു സാധാരണ ബാങ്ക് ക്ലർക്കിന്റെ കഥയാണ് പറയുന്നത്. സൂര്യദേവര നാഗവംശി, സായി സൗജന്യ എന്നിവരുടെ നേതൃത്വത്തിലുള്ള സിതാര എന്റർടൈൻമെൻറ്സും ഫോർച്യൂൺ ഫോർ സിനിമാസും ചേർന്നാണ് ലക്കി ഭാസ്കർ നിർമ്മിച്ചിരിക്കുന്നത്. ചിത്രം അവതരിപ്പിച്ചത് ശ്രീകര സ്റ്റുഡിയോസ്.

ഓൾ വി ഇമാജിൻഡ് ആസ് ലൈറ്റ്’ എക്സ്ക്ലൂസീവ് പ്രിവ്യൂ കൊച്ചിയിൽ നടന്നു; ചിത്രത്തിനായി ഒത്തു ചേർന്ന് മലയാള സിനിമ

0

ആഗോള തലത്തിലുൾപ്പെടെ ഏറെ പ്രശംസ നേടിയ ‘ഓൾ വി ഇമാജിൻഡ് ആസ് ലൈറ്റ്’ എന്ന ചിത്രത്തിൻ്റെ പ്രത്യേക പ്രദർശനം കൊച്ചിയിൽ നടന്നു. സൗഹൃദം, സ്വത്വം, പ്രതിരോധശേഷി, മാനുഷിക ബന്ധങ്ങളുടെ സങ്കീർണതകൾ എന്നീ പ്രമേയങ്ങൾ ആകർഷകമായി അവതരിപ്പിച്ച ചിത്രത്തിനായി മലയാള സിനിമാ വ്യവസായത്തിലെ പ്രമുഖർ കൊച്ചിയിൽ ഒത്തു ചേർന്നു. ചിത്രത്തിൻ്റെ സംവിധായകയായ പായൽ കപാഡിയയും കനി കുസൃതി, ദിവ്യപ്രഭ, ഹൃദു ഹാറൂൺ എന്നിവരുൾപ്പെടെയുള്ള താരങ്ങളും ഉൾപ്പെടുന്ന സംവാദവും പ്രത്യേക പ്രദർശനത്തിന് ശേഷം നടന്നു.

ഈ സംവാദം പ്രേക്ഷകർക്ക് ചിത്രത്തിന് പിന്നിലുള്ള ക്രിയേറ്റീവ് ടീമുമായി നേരിട്ട് ഇടപഴകാനുള്ള ഒരു അപൂർവ അവസരം നൽകി. ചിത്രത്തിന് വേണ്ടിയുള്ള കലാപരമായ തിരഞ്ഞെടുപ്പുകൾ, ഓൾ വി ഇമാജിൻഡ് ആസ് ലൈറ്റ് ഇന്ത്യൻ സിനിമയിലേക്ക് കൊണ്ടുവരുന്ന അതുല്യമായ ആഖ്യാന ശൈലി, നിർമ്മാതാക്കളുടെ കാഴ്ചപ്പാട്, സങ്കീർണ്ണമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിലെ അഭിനേതാക്കളുടെ അനുഭവങ്ങൾ എന്നിവയെല്ലാം ഈ സംവാദത്തിന്റെ ഭാഗമായി.

മഹേഷ് നാരായണൻ, പാർവതി തിരുവോത്ത്, റീമ കല്ലിങ്കൽ, ഗായത്രി അശോക്, ഐശ്വര്യ ലക്ഷ്മി, സന്ധ്യ ബാലചന്ദ്രൻ, റിയാസ് സലിം, റാണി ഹരിദാസ്, അതുല്യ ആശാദം, ലെൻഡ്രിക് കുമാർ, സരിൻ ഷിബാബ്, വിഷ്ണു രാഘവ്, ശീതൾ ശ്യാം, നിമിഷ ഹക്കിം, അനഘ നാരായണൻ തുടങ്ങി മലയാള ചലച്ചിത്രമേഖലയിലെ നിരവധി പ്രമുഖർ സ്ക്രീനിങ്ങിൽ പങ്കെടുത്തു. കനി കുസൃതി, ദിവ്യപ്രഭ, ഹൃദു ഹാറൂൺ എന്നിവർ തങ്ങളുടെ പ്രകടനങ്ങളുടെ വെല്ലുവിളികളെയും അതിനു ലഭിച്ച ഫലത്തെയും കുറിച്ച് മനസ്സ് തുറന്നു.

മുംബൈ, ഡൽഹി, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, പൂനെ, കൊച്ചി, തിരുവനന്തപുരം, കൊൽക്കത്ത എന്നിവയുൾപ്പെടെ എല്ലാ പ്രധാന നഗരങ്ങളിലും 2024 നവംബർ 22 ന് ചിത്രം പ്രദർശനത്തിനെത്തും. ഫ്രാൻസിൽ നിന്നുള്ള പെറ്റിറ്റ് കായോസ്, ഇന്ത്യയിൽ നിന്നുള്ള ചാക്ക് ആൻഡ് ചീസ്, അനതർ ബർത്ത് എന്നിവർ ചേർന്ന് നിർമ്മിച്ച ഔദ്യോഗിക ഇന്തോ-ഫ്രഞ്ച് സഹനിർമ്മാണമാണ് ഈ ചിത്രം. ഇന്ത്യയിൽ എല്ലാ പ്രധാന നഗരങ്ങളിലും സ്പിരിറ്റ് മീഡിയയാണ് ചിത്രം വിതരണം ചെയ്യുന്നത്. പിആർഒ- ശബരി.

അനുഷ്ക ഷെട്ടി- ക്രിഷ് ജാഗർലാമുഡി ചിത്രം ‘ ഘാട്ടി’ ഫസ്റ്റ് ലുക്ക് പുറത്ത്

0

ക്രിയേറ്റീവ് ഡയറക്ടർ ക്രിഷ് ജാഗർലമുഡിയുമായി അനുഷ്കാ ഷെട്ടി വീണ്ടും ഒന്നിക്കുന്ന ചിത്രം ‘ ഘാട്ടി’ ഫസ്റ്റ് ലുക്ക് പുറത്ത്. അനുഷ്ക ഷെട്ടിയുടെ ജന്മദിനം പ്രമാണിച്ചാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തിരിക്കുന്നത്. യുവി ക്രിയേഷൻസ് അവതരിപ്പിക്കുന്ന ചിത്രം നിർമ്മിക്കുന്നത് രാജീവ് റെഡ്ഡിയും സായ് ബാബു ജാഗർലമുഡിയും ചേർന്നാണ്. ബ്ലോക്ക്ബസ്റ്റർ ഹിറ്റായ ‘വേദം’ എന്ന ചിത്രത്തിന് ശേഷം അനുഷ്കയും കൃഷും ഒന്നിക്കുന്ന ഈ ചിത്രം യുവി ക്രിയേഷൻസിന്റെ ബാനറിൽ അനുഷ്ക്ക അഭിനയിക്കുന്ന നാലാമത്തെ ചിത്രം കൂടിയാണ്.

ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ, തലയിൽ നിന്നും കൈകളിൽ നിന്നും രക്തം ചൊരിയുന്ന രൂപത്തിൽ നടിയുടെ അതിശയകരവും ക്രൂരവുമായ ഒരവതാരത്തെയാണ് അവതരിപ്പിച്ചിരിക്കുന്നത്. ഒരേ സമയം ഗൗരവപൂർണ്ണവും ധീരവുമായ രൂപത്തിലാണ് അനുഷ്ക്കയുടെ കഥാപാത്രത്തെ ഒരുക്കിയിരിക്കുന്നത്. നെറ്റിയിലെ ബിന്ദിയും കണ്ണുനീർ നിറഞ്ഞ കണ്ണുകളും രണ്ട് മൂക്കുത്തികളും അണിഞ്ഞ രൂപത്തിൽ ചുരുട്ട് വലിച്ചു കൊണ്ടാണ് അനുഷ്കയുടെ കഥാപാത്രത്തെ പോസ്റ്ററിൽ കാണാൻ സാധിക്കുന്നത്. ജീവിതത്തിലെ ക്രൂരമായ യാഥാർത്ഥ്യത്തിൽ നിന്ന് ഒഴിഞ്ഞുമാറാത്ത ഒരു ചിത്രമായിരിക്കും ഘാട്ടിയെന്നു പോസ്റ്റർ സൂചിപ്പിക്കുന്നുണ്ട്. അവൾ വസിക്കുന്ന ഇരുണ്ടതും അപകടകരവുമായ ലോകത്തേക്ക് ആഴത്തിൽ ഇറങ്ങി ചെല്ലുന്ന കഥയാവും ചിത്രം പറയുകയെന്നും ഈ ഫസ്റ്റ് ലുക്ക് സൂചന തരുന്നു.

അതിജീവനത്തിന് പ്രതിരോധശേഷി മാത്രമല്ല, ഒരു പ്രത്യേക തരം ക്രൂരതയും ആവശ്യമാണ് എന്ന ടോണിൽ ഒരുക്കിയിരിക്കുന്ന പോസ്റ്റർ, വൈകാരികവും തീവ്രവും ഒരുപക്ഷേ ദാരുണവുമായ ഒരു യാത്രയ്ക്ക് കൂടിയാണ് ഒരുങ്ങുന്നതെന്ന സൂചനയും പ്രേക്ഷകർക്ക് നൽകുന്നു. ‘വിക്ടിം, ക്രിമിനൽ, ലെജൻഡ്’ എന്നാണ് പോസ്റ്ററിൽ ഉപയോഗിച്ചിരിക്കുന്ന ടാഗ്‌ലൈൻ. ഒരു വമ്പൻ ആക്ഷൻ ത്രില്ലറായി ഒരുക്കുന്ന ചിത്രം ഇപ്പോൾ നിർമ്മാണത്തിന്റെ അവസാന ഘട്ടത്തിലാണ്. ഇന്ന് വൈകുന്നേരം 4:05 ന് ചിത്രത്തിന്റെ ഒരു ഗ്ലിമ്പ്സ് പുറത്തു വിടുമെന്നും അണിയറ പ്രവർത്തകർ അറിയിച്ചിട്ടുണ്ട്.

ഉയർന്ന ബജറ്റും മികച്ച സാങ്കേതിക നിലവാരവുമുള്ള വലിയ കാൻവാസിൽ ഒരുക്കുന്ന ചിത്രം തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലാണ് പുറത്തിറങ്ങുന്നത്. സംവിധാനം, തിരക്കഥ- ക്രിഷ് ജാഗർലമുഡി, നിർമ്മാതാക്കൾ- രാജീവ് റെഡ്ഡി, സായ് ബാബു ജാഗർലമുഡി, അവതരണം- യുവി ക്രിയേഷൻസ്, ബാനർ- ഫസ്റ്റ് ഫ്രെയിം എന്റർടെയ്ൻമെന്റ്, ഛായാഗ്രഹണം- മനോജ് റെഡ്ഡി കടസാനി, സംഗീത സംവിധായകൻ- നാഗവെല്ലി വിദ്യാ സാഗർ, എഡിറ്റർ- ചാണക്യ റെഡ്ഡി തുരുപ്പു, കലാസംവിധായകൻ- തോട്ട തരണി, സംഭാഷണങ്ങൾ- സായ് മാധവ് ബുറ, കഥ- ചിന്താകിന്ദി ശ്രീനിവാസ് റാവു, സംഘട്ടനം- രാം കൃഷ്ണൻ, പബ്ലിസിറ്റി ഡിസൈനർ- അനിൽ- ഭാനു, മാർക്കറ്റിംഗ്- ഫസ്റ്റ് ഷോ, പിആർഒ- ശബരി

നാനി- ശ്രീകാന്ത് ഒഡേല ചിത്രം ‘ദ പാരഡൈസ്’

0

തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പുതിയ പാൻ ഇന്ത്യൻ ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. ‘ദ പാരഡൈസ്’ എന്നാണ് ചിത്രത്തിന്റെ പേര്. ദസറ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം നാനി- ശ്രീകാന്ത് ഒഡേല ടീം ഒന്നിക്കുന്ന ‘ദ പാരഡൈസ്’ നിർമ്മിക്കുന്നത് ദസറയുടെ നിർമ്മാതാവായ സുധാകർ ചെറുകുറിയാണ്. ശ്രീലക്ഷ്മി വെങ്കടേശ്വര സിനിമാസിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്ററും പുറത്തു വിട്ടിട്ടുണ്ട്.

തോക്കുകളും, രക്തച്ചൊരിച്ചിലും, പ്രശസ്തമായ ചാർമിനാറും ഉൾകൊള്ളുന്ന പോസ്റ്റർ അക്രമവും അധികാരവും പ്രധാന ഘടകങ്ങളായ ഒരു ശക്തിയേറിയ കഥയിലേക്ക് വിരൽ ചൂണ്ടുന്നു. ഈ വമ്പൻ ആക്ഷൻ ചിത്രത്തിലെ നാനിയുടെ കഥാപാത്രം വളരെ തീവ്രവും അമാനുഷികത നിറഞ്ഞതുമായിരിക്കുമെന്നുള്ള സൂചനയും പോസ്റ്റർ തരുന്നുണ്ട്. ജേഴ്സി, ഗാങ് ലീഡർ എന്നീ ചിത്രങ്ങൾക്ക് ശേഷം നാനിയും സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘ദ പാരഡൈസ്’. ശ്രീകാന്ത് ഒഡെല എഴുതിയ ആകർഷകമായ തിരക്കഥയിൽ മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത ഒരു മാസ്സ് അവതാരമായി നാനിയെ അവതരിപ്പിക്കുമെന്നുള്ള ഉറപ്പാണ് ‘ദ പാരഡൈസ്’ പ്രേക്ഷകർക്ക് നൽകുന്നത്. ഇന്നുവരെയുള്ള തൻ്റെ കരിയറിലെ ഏറ്റവും തീവ്രമായുള്ള കഥാപാത്രത്തെ അവതരിപ്പിക്കാനായി ശാരീരികമായികൂടി വലിയ പരിവർത്തനത്തിനാണ് നാനി തയ്യാറെടുക്കുന്നത്.

നാനിയുടെ കരിയറിലെ ഏറ്റവും ചിലവേറിയ ചിത്രങ്ങളിലൊന്നായാണ് ‘ദ പാരഡൈസ്’ ഒരുങ്ങുന്നത്. ചിത്രത്തിലെ ബാക്കിയുള്ള അഭിനേതാക്കളെയും അണിയറപ്രവർത്തകരെയും കുറിച്ചുള്ള വിവരങ്ങൾ ഉടൻ വെളിപ്പെടുത്തും. രചന, സംവിധാനം- ശ്രീകാന്ത് ഒഡേല, നിർമ്മാതാവ്- സുധാകർ ചെറുകുറി, ബാനർ- എസ്എൽവി സിനിമാസ്, സംഗീതം- അനിരുദ്ധ് രവിചന്ദർ, മാർക്കറ്റിംഗ്- ഫസ്റ്റ് ഷോ, പിആർഒ- ശബരി.

കമൽ ഹാസന് ശേഷം തെലുങ്കിൽ അപൂർവ നേട്ടവുമായി ദുൽഖർ സൽമാൻ; ലക്കി ഭാസ്‌കറിലൂടെ ഹാട്രിക്ക് ബ്ലോക്ക്ബസ്റ്റർ

0

മലയാളത്തിന്റെ യുവതാരം ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രമായ ലക്കി ഭാസ്കർ വമ്പൻ ഹിറ്റായി പ്രദർശനം തുടരുകയാണ്. തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി ഭാഷകളിൽ റിലീസ് ചെയ്തിരിക്കുന്ന ചിത്രം ദുൽഖർ സൽമാന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റിലേക്കാണ് കുതിക്കുന്നത്. വെങ്കി അറ്റ്ലൂരി രചിച്ച് സംവിധാനം ചെയ്ത ഈ ചിത്രം ഇതിനോടകം ആഗോള ഗ്രോസ് ആയി 55 കോടിയിലധികം നേടിക്കഴിഞ്ഞു. ലക്കി ഭാസ്കർ നേടുന്ന ഗംഭീര വിജയത്തോടെ തെലുങ്കിൽ തുടർച്ചയായി വിജയം നേടുന്ന ആദ്യത്തെ മലയാള താരം ആയിരിക്കുകയാണ് ദുൽഖർ സൽമാൻ. മാത്രമല്ല, കമൽ ഹാസന് ശേഷം ആദ്യമായാണ് തെലുങ്ക് ഇന്ഡസ്ട്രിക്ക് പുറത്ത് നിന്നെത്തിയ ഒരു താരം അവിടെ തുടർച്ചയായി ഹിറ്റുകൾ സമ്മാനിക്കുന്നത്.

ദുൽഖർ തെലുങ്കിൽ നായകനായി അഭിനയിച്ച മൂന്ന് ചിത്രങ്ങളും ബ്ലോക്ക്ബസ്റ്റർ വിജയമാണ് നേടിയത്. നാഗ് അശ്വിൻ ഒരുക്കിയ മഹാനടി എന്ന ചിത്രത്തിലൂടെയാണ് ദുൽഖർ തെലുങ്കിൽ അരങ്ങേറ്റം കുറിച്ചത്. 2018 ൽ റിലീസ് ചെയ്ത ഈ ചിത്രത്തിൽ ജമിനി ഗണേശനായാണ് ദുൽഖർ വേഷമിട്ടത്. വമ്പൻ ഹിറ്റായി മാറിയ ഈ ചിത്രത്തിന് ശേഷം ദുൽഖർ തെലുങ്കിൽ നായകനായി എത്തിയത് സീതാ രാമം എന്ന ചിത്രത്തിലൂടെയാണ്. ഹനു രാഘവപുടി സംവിധാനം ചെയ്ത് 2022 ൽ റിലീസ് ചെയ്ത ഈ റൊമാന്റിക് ഡ്രാമ ദുൽഖർ സൽമാന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റായി മാറി.

ഇപ്പോഴിതാ, സീതാ രാമത്തെയും മറികടക്കാൻ കുതിക്കുന്ന ലക്കി ഭാസ്‌കറിലൂടെ തെലുങ്കിൽ ഹാട്രിക്ക് വിജയമെന്ന അപൂർവ റെക്കോർഡാണ് ദുൽഖറിനെ തേടിയെത്തിയിരിക്കുന്നത്. തെലുങ്കിലെ പ്രേക്ഷകരുമായി തനിക്ക് ദൈവികമായ ഒരു ബന്ധമാണ് തോന്നുന്നത് എന്ന് ലക്കി ഭാസ്കറിന്റെ വിജയാഘോഷത്തിൻറെ ഭാഗമായി നടന്ന പ്രസ് മീറ്റിൽ ദുൽഖർ വെളിപ്പെടുത്തിയിരുന്നു. ലക്കി ഭാസ്കറിന് ശേഷം പവൻ സാദിനേനി ഒരുക്കുന്ന ‘ആകാസംലോ ഓക താര’ എന്ന തെലുങ്ക് ചിത്രവും ദുൽഖർ സൽമാൻ ചെയ്യുന്നുണ്ട്.

സൂര്യദേവര നാഗവംശി, സായി സൗജന്യ എന്നിവരുടെ നേതൃത്വത്തിലുള്ള സിതാര എന്റർടൈൻമെൻറ്സും ഫോർച്യൂൺ ഫോർ സിനിമാസും ചേർന്ന് നിർമ്മിച്ച ലക്കി ഭാസ്കർ അവതരിപ്പിച്ചിരിക്കുന്നത് ശ്രീകര സ്റ്റുഡിയോസ് ആണ്. മെഗാ വിജയം നേടി മുന്നേറുന്ന ഈ ചിത്രം കേരളത്തിലും ഗൾഫിലും ചിത്രം വിതരണം ചെയ്തിരിക്കുന്നത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസാണ്.

സാധാരണക്കാരനായ ബാങ്ക് ക്ലാർക്കിൻ്റെ കഥ പറയുന്ന ലക്കി ഭാസ്കർ 4 ദിനത്തിൽ വാരിയ ആഗോള കലക്ഷൻ 55 കോടി 40 ലക്ഷം

0

ഒക്ടോബർ 31 ന് ആഗോള റിലീസായെത്തിയ ദുൽഖർ സൽമാന്റെ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിൻ്റെ 4 ദിവസത്തെ ആഗോള കലക്ഷൻ 55 കോടി 40 ലക്ഷം. കേരളത്തിലും ബ്ലോക്ക്ബസ്റ്റർ ഹിറ്റായ ചിത്രം റിലീസ് ചെയ്ത് നാലാം ദിവസം നേടിയ കേരളാ ഗ്രോസ് 2 കോടി 60 ലക്ഷമാണ്. ആദ്യ 3 ദിവസവും കേരളത്തിൽ നിന്ന് 2 കോടി രൂപക്ക് മുകളിൽ ചിത്രം ഗ്രോസ് ചെയ്തിരുന്നു. കേരളത്തിൽ ആദ്യ ദിനം 175 സ്‌ക്രീനുകളിൽ റിലീസ് ചെയ്ത ചിത്രം രണ്ടാം ദിനം 200 ലധികം സ്‌ക്രീനുകളിലേക്കും, നാലാം ദിനമായപ്പോൾ 240 സ്‌ക്രീനുകളിലേക്കും വർധിച്ചിരുന്നു.

കേരളത്തിലും ഗൾഫിലും ചിത്രം വിതരണം ചെയ്തിരിക്കുന്നത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസാണ്. കുടുംബ പ്രേക്ഷകരും യുവാക്കളുമുൾപ്പെടെ എല്ലാത്തരം പ്രേക്ഷകരും ഒരുപോലെ സ്വീകരിക്കുന്ന ചിത്രം ഒരു പീരീഡ് ഡ്രാമ ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നത്. വെങ്കി അറ്റ്ലൂരി രചിച്ച് സംവിധാനം ചെയ്ത ഈ ചിത്രം, 1992 ൽ ബോംബ സ്റ്റോക്ക് എക്സ്ചേഞ്ചിൽ നടന്ന കുപ്രസിദ്ധമായ തട്ടിപ്പിൻ്റെ പശ്‌ചാത്തലത്തിൽ ഭാസ്കർ എന്ന ഒരു സാധാരണ ബാങ്ക് ക്ലർക്കിന്റെ കഥയാണ് പറയുന്നത്.

തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി ഭാഷകളിൽ റിലീസ് ചെയ്തിരിക്കുന്ന ചിത്രം ദുൽഖർ സൽമാന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റിലേക്കാണ് കുതിക്കുന്നത്. സൂര്യദേവര നാഗവംശി, സായി സൗജന്യ എന്നിവരുടെ നേതൃത്വത്തിലുള്ള സിതാര എന്റർടൈൻമെൻറ്സും ഫോർച്യൂൺ ഫോർ സിനിമാസും ചേർന്നാണ് ലക്കി ഭാസ്കർ നിർമ്മിച്ചിരിക്കുന്നത്. ചിത്രം അവതരിപ്പിച്ചത് ശ്രീകര സ്റ്റുഡിയോസ്.