Home Blog Page 164

ഫാം ഹൗസിൽ നിന്ന് പുറത്തേക്കിറങ്ങിയ ബോചെയെ പിടികൂടിയത് പൊലീസ് വളഞ്ഞിട്ട് ; പിന്നാലെ വയനാട് പൊലീസ് ക്യാമ്പിലേക്ക് ; കൊച്ചിയിലേക്കുള്ള യാത്ര അതീവ സുരക്ഷയിൽ; ബോച്ചെയല്ല ബോ !ച്ചേ !യെന്ന് മലയാളികൾ

0

കൊച്ചി: ബോബി ചെമ്മണ്ണരൂമായി അന്വേഷണ സംഘം ഉച്ചയോടെ കൊച്ചിയിൽ എത്തും. നടി ഹണി റോസിന്റെ പരാതിയിൽ വ്യക്തിഹത്യ, സൈബർ അധിക്ഷേപം തുടങ്ങിയ കേസുകളിലാണ് പൊലീസ് നടപടി. വയനാട് മേപ്പാടിയിലെ റിസോർട്ടിൽ നിന്നും കസ്റ്റഡിയിലെടുത്ത ബോബി ചെമ്മണ്ണൂരിനെ ഇവിടെ നിന്ന് രണ്ട് വാഹനങ്ങളിൽ അടങ്ങുന്ന പൊലീസ് സംഘം കനത്ത പൊലീസ് സുരക്ഷയിലാണ് കൊച്ചിയിലേക്ക് എത്തിക്കുന്നത്. ബോച്ചെ 1000 ഏക്കർ എന്ന എസ്റ്റേറ്റിൽ നിന്നാണ് വാഹനം വളഞ്ഞ് അറസ്റ്റ് ചെയ്യുന്നത്. പിന്നീട് ഇവിടെ നിന്ന് ഒരു സ്കോർപിയോ വാഹനത്തിൽ കയറ്റിയാണ് പൊലീസ് നാടകീയമായി പിടികൂടുന്നത്. പൊലീസ് സംഘത്തിന് പുറമേ പൊലീസിന്റെ പ്രത്യേക വിഭാ​ഗമായ ഡാഫ്ഷാഡ് അം​ഗങ്ങളും ചേർന്നായിരുന്നു സംയുക്തമായ അറസ്റ്റ്.

ഫാം ഹൗസിന് പുറത്ത് ഇന്നലെ മുതൽ പൊലീസ് നിരീക്ഷണം തുറന്നതിന് പിന്നിലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഫാം ഹൗസിൽ നിന്ന് വയനാട് പൊലീസ് ക്യാമ്പിലേക്കാണ് ബോ ചെയെ കൊണ്ടുപോയത്. ലൈം​ഗിക അധിക്രമവുമായി ബന്ധപ്പെട്ട വകുപ്പുകൾ എല്ലാം ചുമത്തിയാണ് െഎ.ടി ആക്ട് അടക്കം രേഖപ്പെടുത്തി ബോബി ചെമ്മണ്ണൂരിന്റെ അറസ്റ്റിലേക്ക് പോകുക. തെളിവുകൾ അടക്കം നിരത്തിയാണ് നടി പരാതി നൽകിയിരിക്കുന്നത്. അതിനാൽ തന്നെ ബോചെയുടെ മുൻകൂർ ജാമ്യം അനുവദിക്കാനും സാധ്യതയില്ല. ഒരു വ്യക്തിയുടെ ലൈം​ഗിക ഘടനയെ കുറിച്ച് നടത്തുന്ന പരാമർശങ്ങൾ ലൈം​ഗിക ചുവയോടെയാണെങ്കിൽ അത് ലൈം​ഗിക അവഹേളന നിയമത്തിൻ പരിധിയിൽ വരുമെന്നാണ് ഹൈക്കോടതി നിരീക്ഷണം.

ഇവിടെ ചോദ്യം ചെ്തതിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തുമോ എന്നത് സംബദ്ധിച്ച് കൂടുതൽ കാര്യങ്ങൾ പൊലീസ് രേഖപ്പെടുത്തും. എന്നാൽ മുൻകൂർ ജാമ്യം എടുക്കുന്നതിനുള്ള സമയം പോലും നൽകാതെയായിരുന്നു പൊലീസ് അറസ്റ്റ് എന്നതും ശ്രദ്ധേയമായിരുന്നു. എന്നാൽ ബോബി ചെമ്മണ്ണൂരിന്റെ നിയമ വിഭാ​ഗം മുൻകൂർ ജാമ്യം ഉൾപ്പടെയുള്ളവ നടത്താനുള്ള ശ്രമങ്ങളുമായി മുന്നോട്ടുപോകുകയാണ്. യൂട്യൂബ് ചാനൽ അഭിമുഖങ്ങിലും നേരിട്ടും അല്ലാതെയും സൈബർ ഇടങ്ങളിലും മാനസികമായി തന്നെ അധിക്ഷേപിക്കുകയാണെന്നാണ് ഹണി റോസിന്റെ പരാതി.
ഉദ്ഘാടനത്തിന് എത്തിയ നാൾ മുതൽ തന്നെ വെല്ലുവിളിച്ച് കൊണ്ടാണ് ബോബി ചെമ്മണ്ണൂരിന്റെ ലൈം​ഗിക അധിക്ഷേപവും, ദ്വായാർത്ഥ പ്രയോ​ഗങ്ങളുമെന്നും ഹണി റോസ് പ്രതികരിക്കുന്നത്.

Boby Chemmanur taken into Kerala Police custody

50 ശതമാനം വിലക്കിഴിവില്‍ ലുലു മാളിൽ ഷോപ്പിങ് മാമാങ്കം :41 മണിക്കൂര്‍ നോൺ സ്റ്റോപ്പ് ഷോപ്പിങ് 11, 12 തിയതികളിൽ,ലുലുവിൽ ജനുവരി 19 വരെ എൻഡ് ഓഫ് സീസൺ സെയിൽ നീണ്ടുനിൽക്കും*

0

കൊച്ചി: ആകര്‍ഷകമായ കിഴിവുകളുമായി കൊച്ചി ലുലുമാളില്‍ ലുലു ഓൺ സെയിലും ലുലു ഹൈപ്പർ മാർക്കറ്റ്, ലുലു ഫേഷൻ സ്റ്റോർ, ലുലു കണക്ട് എന്നിവിടങ്ങളിൽ ഫ്‌ളാറ്റ് ഫിഫ്റ്റി സെയിലും ജനുവരി 9ന് തുടങ്ങും. എൻഡ് ഓഫ് സീസൺ സെയിലുടെ ലുലു ഫേഷൻ സ്റ്റോറിൽ വില കിഴിവ് ഈ മാസം 19വരെ ലഭിക്കും. എല്ലാ വർഷവും നടത്തിവരുന്ന ലുലു ഓൺ സെയിൽ, ലുലു ഫ്ളാറ്റ് ഫിഫ്റ്റി സെയിൽ എന്നിവയാണ് ജനുവരി 9 മുതല്‍ 12 വരെ മാളിൽ നടക്കുന്നത്. ലുലു ഓൺ സെയിലിന്റെ ലോ​ഗോ പ്രകാശനം തെന്നിന്ത്യൻ സിനിമാ താരം വിനയ് റായി നിർവഹിച്ചു. അന്താരാഷ്ട്ര ബ്രാൻഡുകൾ ഉൾപ്പെടുന്ന മാളിലെ വിവിധ ഷോപ്പുകൾ ലുലു ഓൺ സെയിലിന്റെ ഭാ​ഗമാകും. കൂടാതെ 50 ശതമാനം വിലക്കുറവില്‍ ലുലു കണക്ട് , ലുലു ഫാഷന്‍, ലുലു ഹൈപ്പര്‍ എന്നിവയില്‍ നിന്നും സാധനങ്ങള്‍ വാങ്ങുവാന്‍ ലുലു ഫ്ളാറ്റ് ഫിഫ്റ്റി സെയിലിലൂടെയും സാധിക്കും. ഇലക്ട്രോണികിസ് ആന്‍ഡ് ഹോം അപ്ലയന്‍സ് ഉത്പ്പന്നങ്ങളുടെ വന്‍ ശേഖരമാണ് ഫ്ളാറ്റ് ഫിഫ്റ്റിയുടെ ഭാ​ഗമായി ലുലു കണക്ടില്‍ ഒരുക്കിയിരിക്കുന്നത്. ടിവി, വാഷിങ് മെഷിന്‍, ഫ്രിഡ്ജ് തുടങ്ങി വീട്ടുപകരണങ്ങളും, ഇലക്ട്രോണിക് ഉപകരണങ്ങളും 50 ശതമാനം കിഴിവില്‍ സ്വന്തമാക്കാം. ഇതിന് പുറമേ ലുലു ഹൈപ്പറിൽ നിന്ന് റീട്ടെയിൽ ഉത്പന്നങ്ങൾ, നിത്യോപയോ​ഗ സാധനങ്ങൾ എന്നിവയും 50 ശതമാനം കിഴിവിൽ ഫ്ളാറ്റ് ഫിഫ്റ്റി സെയിലിലൂടെ വാങ്ങിക്കാൻ സാധിക്കും. ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്, ഫാഷന്‍ സ്റ്റോര്‍, ലുലു സെലിബ്രേറ്റ് അടക്കമുള്ള എല്ലാ ഷോപ്പുകളിലും വിലക്കിഴിവിലുടെ ഷോപ്പിങ് നടത്താന്‍ ഓഫറിലുടെ സാധിക്കും.

ലുലു ഫാഷനിലും മികച്ച ഓഫറുകള്‍ ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. ലുലുവിന്റെ ബ്രാന്‍ഡുകള്‍ക്ക് പുറമേ അന്താരാഷ്ട്ര ബ്രാന്‍ഡുകളടക്കം അഞ്ഞൂറിലധികം ബ്രാന്‍ഡുകള്‍ എന്‍ഡ് ഓഫ് സീസണ്‍ സെയിലിന്റെ ഭാഗമായി പ്രവർത്തിക്കുകയാണ്.
ജുവലറി, സെപ്ക്‌സ്, കോസ്‌മെറ്റിക്‌സ് ആന്‍ഡ് ബ്യൂട്ടി എന്നിവയെല്ലാം വമ്പിച്ച വിലക്കുറവില്‍ സ്വന്തമാക്കാം. ലുലു ഫുഡ് കോര്‍ട്ടിലെ എല്ലാ ഷോപ്പുകളും, വിനോദകേന്ദ്രമായ ഫണ്‍ട്യൂറയും രാത്രി വൈകിയും ജനുവരി 9 മുതല്‍ 12 വരെയുള്ള ദിവസങ്ങളില്‍ തുറന്ന് പ്രവര്‍ത്തിക്കും. ഈ ദിവസങ്ങളില്‍ മെട്രോ സര്‍വീസ് രാത്രി 12 മണി വരെ പ്രവര്‍ത്തിക്കും. എൻഡ് ഓഫ് സീസൺ സെയിലിന്റെ ഭാഗമായി തുടങ്ങിയ വിൽപ്പന 19 വരെ നടക്കും. ലുലു ഫ്‌ളാറ്റ് ഫിഫ്റ്റി സെയില്‍ മാളില്‍ 9 മുതൽ 12 വരെയാണ് നടക്കുന്നത്. 9, 10 തിയ്യതികളിൽ രാവിലെ എട്ടിന് മാൾ തുറന്നാൽ പുലർച്ചെ രണ്ടുവരെ പ്രവർത്തിക്കും. 11ന് രാവിലെ തുറന്നാൽ 13ന് പുലർച്ചെ 2 വരെ 50ശതമാനം വില കുറവിലുള്ള വിൽപ്പന നടക്കും.
കൊച്ചി ലുലുമാളിൽ നടന്ന ലോ‍​ഗോ പ്രകാശന ചടങ്ങിൽ ലുലുമാൾ ജനറൽ മാനേജർ വിഷ്ണു രഘുനാഥ്, ബയ്യിങ്ങ് മാനേജര്‍ സന്തോഷ് കുമാര്‍, ലുലു റീട്ടയില്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ രാജീവ് രവീന്ദ്രന്‍ നായര്‍ , കൊച്ചി ലുലു ഹൈപ്പർ ജനറൽ മാനേജർ ജോ പൈനേടത്ത്, മാൾ മാനേജർ രചീഷ് ചേനുംപറമ്പിൽ തുടങ്ങിയവർ സംബന്ധിച്ചു.

*ലുലു ഹാപ്പിനസ് അം​ഗങ്ങൾക്ക്
ലുലു ഫാഷൻ സ്റ്റോറിൽ നിന്നും 50 ശതമാനം വരെ കഴിവിൽ ഒരു ദിവസം മുന്നേ ഷോപ്പിങ്ങിന് അവസരം

  • കൊച്ചി: ലുലു മാളിലെ ലുലു ഫ്ളാറ്റ് ഫിഫ്റ്റി സെിലിന്റെ ഭാ​ഗമായി ലുലു ഫാഷൻ സ്റ്റോറിൽ നിന്നും മികച്ച ബ്രാൻഡഡ് ഉത്പന്നങ്ങൾ ഒരു ദിവസം മുന്നേ 50 ശതമാനം വരെ കഴിവിൽ വാങ്ങാൻ ലുലു ഹാപ്പിനസ് അം​ഗങ്ങൾക്ക് അവസരം . ജനുവരി 9 മുതലാണ് ഫ്ളാറ്റ് ഫിഫ്റ്റി സെയിൽ ആരംഭിക്കുന്നത് എങ്കിലും ലുലു ഹാപ്പിനസ് അം​ഗങ്ങൾക്ക് 8 മുതൽ ഷോപ്പ് ചെയ്യാൻ അവസരം ഒരുക്കുകയാണ് ലുലു.
    ഫ്ലാറ്റ് 50 സെയിലിന്റെ ഭാഗമായി ലുലു ഫാഷൻ സ്റ്റോറിൽ നിന്നും മികച്ച ബ്രാൻഡുകളിലുള്ള എല്ലാവിധ വസ്ത്രങ്ങളും, ഫുട്‍വെയർ, ആക്‌സെസറീസ്, ലഗേജ്, ലേഡീസ് ഹാൻഡ് ബാഗ്, ബ്ലഷ് ഉത്പന്നങ്ങൾ എന്നിവ 50 ശതമാനം വരെ വിലക്കുറവിൽ വാങ്ങാൻ സാധിക്കും. ഇതേ ഓഫറാണ് ലുലു ഹാപ്പിനെസ്സ് അം​ഗങ്ങൾക്ക് മാത്രമായി ജനുവരി എട്ടിന് ലഭിക്കുന്നത്. ഈ അവസരം ഉപയോ​ഗപ്പെടുത്താൻ www.luluhappiness.in എന്ന വെബ്സൈറ്റ് / ആപ്പിലൂടെയോ, സ്റ്റോറിൽ നിന്ന് നേരിട്ടോ ലുലു ഹാപ്പിനെസ്സ് പ്രോഗ്രാമിൽ അംഗത്വം എടുക്കാവുന്നതാണ്. ലുലു ലോയലിറ്റി മെബർഷിപ്പ് തികച്ചും സൗജന്യമാണ്. ജനുവരി 9 മുതല്‍ 12 വരെയാണ് പകുതി വിലക്കുള്ള വിൽപ്പന നടക്കുന്നത്. പടം അടിക്കുറിപ്പ്

കൊച്ചി ലുലുമാളിൽ തുടങ്ങിയ ലുലു ഓൺ സെയിലിന്റെ ലോ​ഗോ പ്രകാശനം സിനിമാ നടൻ വിനയ് റായി നിർവഹിക്കുന്നു. ലുലുമാൾ ജനറൽ മാനേജർ വിഷ്ണു രഘുനാഥ്, ബയ്യിങ്ങ് മാനേജര്‍ സന്തോഷ് കുമാര്‍, ലുലു റീട്ടയില്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ രാജീവ് രവീന്ദ്രന്‍ നായര്‍ , കൊച്ചി ലുലു ഹൈപ്പർ ജനറൽ മാനേജർ ജോ പൈനേടത്ത്, മാൾ മാനേജർ രചീഷ് ചേനുംപറമ്പിൽ എന്നിവർ സമീപം.

Lulu shopping festival

അ​ഞ്ച​ലി​ൽ യു​വ​തി​യെ​യും ഇ​ര​ട്ട​ക്കു​ട്ടി​ക​ളെ​യും കൊ​ല​പ്പെ​ടു​ത്തി​യ പ്രതി 18 വർഷത്തിന് ശേഷം പിടിയിൽ

0

കൊ​ല്ലം: അ​ഞ്ച​ലി​ൽ യു​വ​തി​യെ​യും ഇ​ര​ട്ട​ക്കു​ട്ടി​ക​ളെ​യും കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​ക​ളെ 18 വ​ർ​ഷ​ത്തി​നു​ശേ​ഷം സി​ബി​ഐ പി​ടി​കൂ​ടി. മു​ൻ സൈ​നി​ക​രാ​യി​രു​ന്ന അ​ഞ്ച​ൽ സ്വ​ദേ​ശി ദി​ബി​ൽ കു​മാ​ർ, ക​ണ്ണൂ​ർ സ്വ​ദേ​ശി രാ​ജേ​ഷ് എ​ന്നി​വ​രാ​ണ് പോ​ണ്ടി​ച്ചേ​രി​യി​ൽ നി​ന്ന് പി​ടി​യി​ലാ​യ​ത്. ഇ​വ​രെ കൊ​ച്ചി​യി​ലെ സി​ജെ​എം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും,

അ​ഞ്ച​ൽ സ്വ​ദേ​ശി​യാ​യ ര​ഞ്ജി​നി​യും ഇ​വ​രു​ടെ ര​ണ്ട് പെ​ൺ​കു​ഞ്ഞു​ങ്ങ​ളു​മാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. 2006 ഫെ​ബ്രു​വ​രി​യി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.ദി​ബി​ല്‍ കു​മാ​റി​ന് ര​ഞ്ജി​നി​യി​ല്‍ ജ​നി​ച്ച​താ​യി​രു​ന്നു ഇ​ര​ട്ട​ക്കു​ട്ടി​ക​ള്‍. കു​ട്ടി​ക​ളു​ടെ പി​തൃ​ത്വം സം​ബ​ന്ധി​ച്ച് ഇ​യാ​ള്‍​ക്കെ​തി​രേ പ​രാ​തി​യു​മാ​യി ഇ​വ​ര്‍ മു​ന്നോ​ട്ട് വ​ന്നു. കു​ട്ടി​ക​ളു​ടെ ഡി​എ​ന്‍​എ പ​രി​ശോ​ധി​ക്കാ​ന്‍ വ​നി​താ ക​മ്മീ​ഷ​ന്‍ നി​ര്‍​ദേ​ശി​ക്കു​ക​യും ചെ​യ്തു.

ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ തെ​ളി​വു​ക​ള്‍ ന​ശി​പ്പി​ക്കു​ക എ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടെ ഇ​വി​ടെ​യെ​ത്തി​യ പ്ര​തി​ക​ള്‍ മൂ​ന്ന് പേ​രെ​യും ക​ഴു​ത്ത​റു​ത്ത് കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ ഇ​രു​വ​രും ഒ​ളി​വി​ലാ​യി​രു​ന്നു. പ്ര​തി​ക​ളെ​ക്കു​റി​ച്ച് വി​വ​രം ന​ൽ​കു​ന്ന​വ​ർ​ക്ക് ര​ണ്ട് ല​ക്ഷം രൂ​പ പ്ര​തി​ഫ​ലം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

പോ​ണ്ടി​ച്ചേ​രി​യി​ല്‍ മ​റ്റൊ​രു വി​ലാ​സ​ത്തി​ല്‍ താ​മ​സി​ക്കു​ന്ന ഇ​വ​ര്‍ ഇ​വി​ടെ​യെ​ത്തി വി​വാ​ഹം ക​ഴി​ച്ചു. ഈ ​ബ​ന്ധ​ത്തി​ല്‍ ഇ​വ​ര്‍​ക്ക് കു​ട്ടി​ക​ളു​ണ്ടെ​ന്നും സി​ബി​ഐ അ​റി​യി​ച്ചു.

Accused in custody after 18 years

ആദ്യ വാംപയർ ആക്ഷൻ ത്രില്ലറുമായി ഗോളം ടീം വീണ്ടും

0

കഴിഞ്ഞ വർഷത്തെ സൂപ്പർ ഹിറ്റ്‌ ചിത്രമായ ഗോളം എന്ന ചിത്രത്തിന് ശേഷം മലയാളത്തിൽ പുതിയ പരീക്ഷണവുമായി ഫ്രാഗ്രന്റ് നേച്ചർ ഫിലിം ക്രിയേഷൻസ്.ഹാഫ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം ആൻ , സജീവും ചേർന്നാണ് നിർമ്മിക്കുന്നത്.മലയാളത്തിൽ ഇത് വരെ പരീക്ഷിച്ചിട്ടില്ലാത്ത വാംപയർ ആക്ഷൻ ജോണറിലാണ് ചിത്രം ഒരുങ്ങുന്നത്. രഞ്ജിത്ത് സജീവ് തന്നെയാണ് ചിത്രത്തിലെ നായകൻ. നായിക പ്രാധാന്യമുള്ള ചിത്രത്തിലെ മറ്റു വിവരങ്ങളെല്ലാം വരും ദിവസങ്ങളിൽ അണിയറ പ്രവർത്തകർ പുറത്തുവിടും.ഗോളം സംവിധാനം ചെയ്ത സംജാദ് തന്നെയാണ് ഹാഫ് സംവിധാനം ചെയുന്നത്.സംജാദിനൊപ്പം പ്രവീൺ വിശ്വനാഥും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരിക്കിയിരിക്കുന്നത്.ദി ക്രോണിക്കിൾസ് ഓഫ് 2 ഹാഫ് ബ്ലഡ് വാംപയേഴ്സ്’ എന്നാണ് പുതിയ സിനിമയുടെ ടാഗ്‌ലൈൻ.ഗോളം സിനിമയേക്കാൾ വലിയ കാൻവാസിലാണ് ഈ സിനിമയൊരുങ്ങുന്നത്. മലയാളത്തിനു പുറത്തും റിലീസ് ചെയ്യുന്ന ചിത്രത്തിലെ കാസ്റ്റിങ്ങിലും വലിയ താരനിര തന്നെ ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകൾ.ആക്ഷൻ രംഗങ്ങൾക്ക് പ്രാധാന്യമുള്ള ചിത്രത്തിൽ ഫൈറ്റ് മാസ്റ്റേഴ്‌സ് അടക്കമുള്ള സാങ്കേതിക പ്രവർത്തരെ പുറത്തു നിന്ന് കൊണ്ട് വരുമെന്നാണ് സൂചന.കഴിഞ്ഞ ദിവസം കലൂർ ഐ.എം.എ ഹൗസിൽ വെച്ച് നടന്ന ഗോളം, ഖൽബ് എന്നീ ചിത്രങ്ങളുടെ വിജയഘോഷ പരിപാടിയിലാണ് ഫ്രാഗ്രന്റ് നേച്ചർ ഫിലിം ക്രീയേഷൻസ് തങ്ങളുടെ പുതിയ ചിത്രമായ ഹാഫ് എന്ന് സിനിമയുടെ ടൈറ്റിൽ പുറത്തുവിട്ടത്.സിനിമയുമായി
ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ അണിയറ പ്രവർത്തകർ പുറത്ത് വിടും.ചിത്രത്തിന്റെ പി. ആർ.ഓ, അരുൺ പൂക്കാടൻ

കോമഡി ഇൻവെസ്റ്റിഗേഷൻ ചിത്രവുമായി മമ്മൂട്ടി- ഗൗതം വാസുദേവ് മേനോൻ ടീം; ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്’ ട്രൈലെർ നാളെ

0

മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർഹിറ്റ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്’ എന്ന ചിത്രത്തിന്റെ ട്രൈലെർ നാളെ റിലീസ് ചെയ്യും. ജനുവരി എട്ടിന് വൈകുന്നേരം 6 മണിക്കാണ് ട്രൈലെർ പുറത്ത് വരിക. ചിത്രത്തിന്റെ റിലീസ് തീയതി ന്യൂ ഇയർ അപ്‌ഡേറ്റായി പുറത്ത് വന്നിരുന്നു. 2025 ജനുവരി 23 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ് ചിത്രം കേരളത്തിൽ വിതരണം ചെയ്യും. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി നിർമ്മിക്കുന്ന ആറാമത്തെ ചിത്രം കൂടിയാണ് ‘ ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്’. ഗൗതം വാസുദേവ് മേനോൻ ആദ്യമായി മലയാളത്തിൽ സംവിധാനം ചെയ്യുന്ന ഈ ചിത്രം, ഡോക്ടർ സൂരജ് രാജൻ, ഡോക്ടർ നീരജ് രാജൻ എന്നിവർ ചേർന്നാണ് രചിച്ചിരിക്കുന്നത്.

രസകരമായ ഒരു പോസ്റ്ററിലൂടെയാണ് ചിത്രത്തിന്റെ ട്രൈലെർ റിലീസ് അപ്‌ഡേറ്റ് പുറത്ത് വിട്ടിരിക്കുന്നത്. മമ്മൂട്ടി- ഗോകുൽ സുരേഷ് ടീം അവതരിപ്പിക്കുന്ന കഥാപാത്രങ്ങൾ നടത്തുന്ന ഡൊമിനിക് ഡിറ്റക്റ്റീവ്സ് എന്ന ഡിറ്റക്റ്റീവ്സ് ഏജൻസിയുടെ പരസ്യമാണ് പോസ്റ്ററിൽ കാണാൻ സാധിക്കുന്നത്. അണ്ടർ കവർ സർവീസ്, കാണാതായ ആളുകൾ, വസ്തുക്കൾ എന്നിവ കണ്ടെത്തുക, ഇൻഷുറൻസ് ക്ലെയിംസ് വെരിഫിക്കേഷൻ, മാട്രിമോണിയൽ വെരിഫിക്കേഷൻ, പ്രണയ ബന്ധങ്ങളിലെ സത്യങ്ങൾ അന്വേഷിക്കുക, തട്ടിപ്പ്- വഞ്ചന കേസുകൾ അന്വേഷിക്കുക എന്നതാണ് ഈ ഏജൻസിയുടെ സർവീസുകൾ എന്നാണ് പോസ്റ്ററിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കുക. തമിഴിൽ വമ്പൻ ആക്ഷൻ ചിത്രങ്ങളും പ്രണയ ചിത്രങ്ങളും ഒരുക്കിയിട്ടുള്ള ഗൗതം വാസുദേവ് മേനോൻ ഒരുക്കുന്ന ആദ്യ കോമഡി ത്രില്ലർ ആണ് ഈ മമ്മൂട്ടി ചിത്രം. ഗോകുൽ സുരേഷ്, ലെന, സിദ്ദിഖ്, വിജി വെങ്കടേഷ്, വിജയ് ബാബു, വിനീത്, സുഷ്മിത ഭട്ട് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.

കൊച്ചി, മൂന്നാർ എന്നിവിടങ്ങളിലായി പ്രധാനമായും ഒരുക്കിയ ചിത്രത്തിന്റെ ഛായാഗ്രഹണം- വിഷ്ണു ആർ ദേവ്, സംഗീതം- ദർബുക ശിവ, എഡിറ്റിംഗ്- ആന്റണി, സംഘട്ടനം- സുപ്രീം സുന്ദർ, കലൈ കിങ്‌സൺ, എക്സികുട്ടീവ് പ്രൊഡ്യൂസർ -ജോർജ് സെബാസ്റ്റ്യൻ, കോ- ഡയറക്ടർ- പ്രീതി ശ്രീവിജയൻ, ലൈൻ പ്രൊഡ്യൂസർ-സുനിൽ സിങ്, സൗണ്ട് മിക്സിങ്- തപസ് നായക്, സൗണ്ട് ഡിസൈൻ- കിഷൻ മോഹൻ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- അരിഷ് അസ്‌ലം, മേക് അപ്- ജോർജ്‌ സെബാസ്റ്റ്യൻ, റഷീദ് അഹമ്മദ്, വസ്ത്രാലങ്കാരം- സമീര സനീഷ്, അഭിജിത്, പ്രൊഡക്ഷൻ ഡിസൈനർ- ഷാജി നടുവിൽ, പ്രൊഡക്ഷൻ കൺട്രോളർ- അരോമ മോഹൻ, സ്റ്റിൽസ്- അജിത് കുമാർ, പബ്ലിസിറ്റി ഡിസൈൻ- എസ്തെറ്റിക് കുഞ്ഞമ്മ, ഡിസ്ട്രിബൂഷൻ- വേഫേറർ ഫിലിംസ്, ഓവർസീസ് ഡിസ്ട്രിബൂഷൻ പാർട്ണർ- ട്രൂത് ഗ്ലോബൽ ഫിലിംസ്. ഡിജിറ്റൽ മാർക്കറ്റിംഗ് – വിഷ്ണു സുഗതൻ, പിആർഒ- ശബരി.

അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം ” നാഗബന്ധം” പ്രീ ലുക്ക് പോസ്റ്റർ പുറത്ത്

0

അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രമായ ” നാഗബന്ധം” പ്രീ ലുക്ക് പോസ്റ്റർ പുറത്ത്. ചിത്രത്തിലെ നായകൻ വിരാട് കർണ്ണയുടെ ലുക്ക് ജനുവരി 13 ന് പുറത്ത് വിടും. എല്ലാത്തിൻ്റെയും തുടക്കം രുദ്രയിൽ നിന്നാണെന്നും അവൻ ഉത്തരങ്ങളുമായി എത്തുമെന്നും ഉള്ള കുറിപ്പോടെയാണ് ചിത്രത്തിൻ്റെ പ്രീ ലുക്ക് പുറത്ത് വന്നിരിക്കുന്നത്. പ്രേക്ഷകരെ ഇതുവരെ പറയാത്ത കഥകളുടെ അത്ഭുത ലോകത്തേക്ക് കൂട്ടികൊണ്ട് പോകുന്ന ചിത്രമായിരിക്കും ” നാഗബന്ധം” എന്നും പ്രീ ലുക്ക് പുറത്ത് വിട്ടു കൊണ്ട് അണിയറ പ്രവർത്തകർ കുറിച്ചു. എൻഐകെ സ്റ്റുഡിയോസ്, അഭിഷേക് പിക്ചേഴ്സ് എന്നിവയുടെ ബാനറിൽ അന്നപുറെഡ്ഡി നിർമ്മിക്കുന്ന ചിത്രം അവതരിപ്പിക്കുന്നത് ലക്ഷ്മി ഇറയും ദേവാൻഷ് നാമയും ചേർന്നാണ്. സഹനിർമ്മാതാവ് താരക് സിനിമാസ്. ദ സീക്രട്ട് ട്രെഷർ എന്നാണ് ചിത്രത്തിൻ്റെ ടൈറ്റിൽ ടാഗ് ലൈൻ.

‘ഡെവിൾ ദ ബ്രിട്ടീഷ് സീക്രട്ട് ഏജൻ്റ് ‘ എന്ന ചിത്രമൊരുക്കി ശ്രദ്ധ നേടിയ അഭിഷേക് നാമ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് നാഗബന്ധം. പെദ്ദാ കപു എന്ന ആക്ഷൻ ചിത്രത്തിലൂടെ ശ്രദ്ധേയമായ അരങ്ങേറ്റം കുറിച്ച വിരാട് കർണ തന്റെ മികച്ച പ്രകടനം കൊണ്ട് ഏറെ കയ്യടി നേടിയ താരമാണ്. നഭാ നടേഷ്, ഐശ്വര്യ മേനോൻ എന്നിവർ നായികാ വേഷങ്ങൾ ചെയ്യുന്ന നാഗബന്ധത്തിലെ മറ്റു പ്രധാന താരങ്ങൾ ജഗപതി ബാബു, ജയപ്രകാശ്, മുരളി ശർമ, ബി എസ് അവിനാശ് എന്നിവരാണ്. ചിത്രത്തിൻ്റെ ഷൂട്ടിംഗ് ഇപ്പൊൾ ഹൈദരാബാദിൽ പുരോഗമിക്കുകയാണ്.

ഇന്ത്യയിലെ 108 വിഷ്ണു ക്ഷേത്രങ്ങൾ നാഗബന്ധത്തിലൂടെ സംരക്ഷിക്കപ്പെടുന്നു. ഇന്ത്യയിലെ 108 വിഷ്ണു ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട നാഗബന്ധത്തെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിൻ്റെ കഥ. വമ്പൻ ബഡ്ജറ്റിലൊരുക്കുന്ന ഈ ചിത്രം ഉയർന്ന നിർമ്മാണ മൂല്യങ്ങളും അസാധാരണമായ വിഎഫ്എക്സ്- സാങ്കേതിക നിലവാരവും വാഗ്ദാനം ചെയ്യുന്നു. 2025ൽ തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ, മലയാളം ഭാഷകളിൽ ഈ പാൻ ഇന്ത്യൻ ചിത്രം റിലീസ് ചെയ്യും.

ഛായാഗ്രഹണം- സൌന്ദർ രാജൻ എസ് , സംഗീതം- അഭേ, എഡിറ്റർ- ആർ. സി. പനവ്, സിഇഓ -വാസു പൊടിനി, പ്രൊഡക്ഷൻ ഡിസൈനർ – അശോക് കുമാർ, സംഭാഷണങ്ങൾ- കല്യാൺ ചക്രവർത്തി, കോസ്റ്റ്യൂം ഡിസൈനർ-അശ്വിൻ രാജേഷ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- അഭിനത്രി ജക്കൽ, ആക്ഷൻ- വെങ്കട്ട്, വ്ലാഡ് റിംബർഗ്, തിരക്കഥ വികസനം- ശ്ര 1, രാജീവ് എൻ കൃഷ്ണ, Vfx: തണ്ടർ സ്റ്റുഡിയോസ്, Vfx സൂപ്പർവൈസർ-ദേവ് ബാബു ഗാന്ധി (ബുജ്ജി), പബ്ലിസിറ്റി ഡിസൈൻ -കാനി സ്റ്റുഡിയോ, പിആർഓ – ശബരി

മമ്മൂട്ടി – ഡീനോ ഡെന്നിസ് ചിത്രം ബസൂക്ക ഫെബ്രുവരി 14, 2025 റിലീസ്

0

മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡീനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ബസൂക്കയുടെ റിലീസ് തീയതി പുറത്ത്. 2025, ഫെബ്രുവരി 14 നാണു ചിത്രത്തിൻ്റെ റിലീസ്. ആഗോള തലത്തിലാണ് ചിത്രം റിലീസ് ചെയ്യുക. ബിഗ് ബജറ്റ് ഗെയിം ത്രില്ലറായി ഒരുക്കിയിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് സരിഗമ ഇന്ത്യ ലിമിറ്റഡും, തീയേറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ജിനു വി അബ്രഹാമും, ഡോൾവിൻ കുര്യാക്കോസുമാണ്. മലയാളത്തിലെ എക്കാലത്തെയും മികച്ച തിരക്കഥാ രചയിതാക്കളിലൊരാളായ കലൂർ ഡെന്നിസിൻ്റെ മകനാണ് ഈ ചിത്രത്തിന്റെ സംവിധായകനായ ഡീനോ ഡെന്നിസ്. നേരത്തെ പുറത്ത് വന്ന ചിത്രത്തിൻ്റെ ടീസർ സമൂഹ മാധ്യമങ്ങളിൽ മികച്ച ശ്രദ്ധ നേടിയിരുന്നു. സ്റ്റൈലിഷ് ലുക്കിൽ മമ്മൂട്ടി പ്രത്യക്ഷപ്പെട്ട ടീസർ ഇതിനോടകം ഏഴര മില്യൺ കാഴ്ചക്കാരെയാണ് യൂട്യൂബിൽ നിന്നും നേടിയത്. ടീസറിലെ മമ്മൂട്ടിയുടെ ഡയലോഗുകളും ആരാധകർ ഏറ്റെടുത്തിരുന്നു.

പ്രശസ്ത തമിഴ് സംവിധായകനും നടനുമായ ഗൗതം വാസുദേവ് മേനോൻ നിർണ്ണായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ സിദ്ധാർത്ഥ് ഭരതൻ, ബാബു ആൻ്റണി, ഹക്കീം ഷാജഹാൻ, ഭാമ അരുൺ, ഡീൻ ഡെന്നിസ്, സുമിത് നേവൽ, ദിവ്യാ പിള്ള, സ്ഫടികം ജോർജ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. കാപ്പ, അന്വേഷിപ്പിൻ കണ്ടെത്തും എന്നിവക്ക് ശേഷം സരിഗമയും തീയേറ്റർ ഓഫ് ഡ്രീംസും ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണ് ബസൂക്ക.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – സൂരജ് കുമാർ, കോ പ്രൊഡ്യൂസർ – സാഹിൽ ശർമ, ഛായാഗ്രഹണം – നിമിഷ് രവി, സെക്കൻ്റ് യൂണിറ്റ് ക്യാമറ – റോബി വർഗീസ് രാജ്, എഡിറ്റിംഗ് – നിഷാദ് യൂസഫ്, പ്രവീൺ പ്രഭാകർ, സംഗീതം – മിഥുൻ മുകുന്ദൻ, പ്രൊജക്റ്റ് ഡിസൈനർ- ബാദുഷ എം എം, കലാസംവിധാനം – ഷിജി പട്ടണം, അനീസ് നാടോടി, വസ്ത്രാലങ്കാരം – സമീറ സനീഷ്, അഭിജിത്, മേക്കപ്പ്- ജിതേഷ് പൊയ്യ, എസ് ജോർജ്, സംഘട്ടനം- മഹേഷ് മാത്യു, വിക്കി, പി സി സ്റ്റണ്ട്സ്, മാഫിയ ശശി, ചീഫ് അസോസിയേറ്റ് – സുജിത്, പ്രൊഡക്ഷൻ കൺട്രോളർ – സഞ്ജു ജെ

സമകാലിക പ്രസക്തിയുള്ള കഥയുമായ് ഗുരു ​ഗോവിന്ദ്!’1098′ ജനുവരി 17ന് തിയറ്ററുകളിൽ…

0

സന്തോഷ് കീഴാറ്റൂർ, അഡ്വക്കേറ്റ് ഷുക്കൂർ, മോനിഷ മോഹൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ​ഗുരു ​ഗോവിന്ദ് കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ നിർവഹിക്കുന്ന ‘1098’ (ടെൻ നൈൻ എയിറ്റ് ) ജനുവരി 17ന് തിയറ്ററുകളിലെത്തും. മെറ്റാമോർഫോസിസ് മൂവി ഹൗസിന്റെ ബാനറിൽ സി ജയചിത്രയാണ് ചിത്രം നിർമ്മിക്കുന്നത്.

ചൈൽഡ് ഹെൽപ്‌ലൈനിലേക്ക് ഒരു അജ്ഞാത ഫോൺ കാൾ വരുന്നിടത്തു നിന്നാണ് ചിത്രത്തിന്റെ യാത്ര തുടങ്ങുന്നത്.

ദളിത് പാരമ്പര്യമുള്ള ഒരു ബംഗാളി-മലയാളി വിദ്യാർത്ഥിയെ ഗ്രാമീണ സർക്കാർ സ്‌കൂളിൽ നിന്ന് വ്യക്തമായ കാരണമില്ലാതെ പുറത്താക്കുന്നു. ഇതിനെതിരെ ചൈൽഡ് ലൈനിന് പരാതി ലഭിക്കുകയും അവർ അന്വേഷണം ആരംഭിക്കുകയും ചെയ്യുന്നു. അന്വേഷണത്തിൽ സാമൂഹികവും രാഷ്ട്രീയവുമായ ചില കാരണങ്ങൾ കണ്ടെത്തുകയും വിദ്യാർത്ഥിയെ പുറത്താക്കിയതിന് പിന്നിലെ ഞെട്ടിക്കുന്ന രഹസ്യം വെളിപ്പെടുത്തുകയും ചെയ്യുന്നതാണ് ചിത്രത്തിന്റെ പ്രമേയം.

പ്രേക്ഷകർ ഒട്ടും പ്രതീക്ഷിക്കാത്ത വഴികളിലൂടെ സഞ്ചരിക്കുന്ന ചിത്രം ആകാംക്ഷഭരിതമായ മുഹൂർത്തങ്ങളിലേക്കാണ് കാഴ്ചക്കാരെ കൂട്ടികൊണ്ടുപോവുന്നത്.
രാജേഷ് പൂന്തുരുത്തി, രജത് രാജൻ, അനുറാം എന്നിവരാണ് മറ്റ് സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഛായാ​ഗ്രഹണം: പ്രിയൻ, ചിത്രസംയോജനം: രഞ്ജിത്ത് പുത്തലത്ത്, സം​ഗീതം: ഹരിമുരളി ഉണ്ണികൃഷ്ണൻ, സൗണ്ട്: എം ഷൈജു, കഥാസംവിധാനം: ഷെബി ഫിലിപ്, വസ്ത്രാലങ്കാരം: അനു ശ്രീകുമാർ, മേക്കപ്പ്: സുനിത ബാലകൃഷ്ണൻ, ആർട്ട് അസോസിയേറ്റ്: ശ്രീജിത്ത് പറവൂർ, കളറിസ്റ്റ്: ജിതിൻ കുംബുകാട്ട്, പ്രൊഡക്ഷൻ കൺട്രോളർ: ശ്രീകാന്ത് രാഘവ്, അസോസിയേറ്റ് ഡയറക്ടേർസ്: അപർണ കരിപൂൾ, വിനീഷ് കീഴര, സ്റ്റിൽസ്: മനു കാഞ്ഞിരങ്ങാട്.

ബെല്ലംകൊണ്ട സായ് ശ്രീനിവാസ് – ലുധീർ ബൈറെഡ്ഡി ചിത്രം “BSS12” കാരക്റ്റർ പോസ്റ്റർ പുറത്ത്

0

തെലുങ്ക് താരം ബെല്ലംകൊണ്ട സായ് ശ്രീനിവാസിനെ നായകനാക്കി നവാഗതനായ ലുധീർ ബൈറെഡ്ഡി സംവിധാനം ചെയ്യുന്ന BSS12 എന്ന് താത്കാലികമായി പേര് നൽകിയിരിക്കുന്ന ചിത്രത്തിലെ കാരക്ട്ടർ പോസ്റ്റർ പുറത്ത്. ബെല്ലംകൊണ്ട സായ് ശ്രീനിവാസിന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് നിർമ്മാതാക്കൾ അദ്ദേഹത്തിൻറെ കഥാപാത്രത്തിൻ്റെ പോസ്റ്റർ പുറത്തിറക്കിയത്. മൂൺഷൈൻ പിക്ചേഴ്സിന്റെ ബാനറിൽ മഹേഷ് ചന്ദു നിർമ്മിക്കുന്ന ചിത്രത്തിൻ്റെ 35% ചിത്രീകരണം പൂർത്തിയായി. ശിവൻ രാമകൃഷ്ണൻ അവതരിപ്പിക്കുന്ന #BSS12 ആണ് ബെല്ലംകൊണ്ട സായ് ശ്രീനിവാസിന്റെ കരിയറിലെ ഇതുവരെയുള്ള ഏറ്റവും വലിയ ചിത്രം.

സാഹസികമായ രൂപത്തിലാണ് പോസ്റ്ററിൽ അദ്ദേഹത്തിൻ്റെ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഇരുകാലുകളും സീറ്റിൽ എടുത്ത് വെച്ച് ബൈക്ക് ഓടിക്കുന്ന നിലയിൽ അവതരിപ്പിച്ചിരിക്കുന്ന ഈ കഥാപാത്രം അതിലൂടെ ധീരതയും നിർഭയത്വവും പ്രകടിപ്പിക്കുന്നു. ഈ കഥാപാത്രത്തിന് മുന്നിൽ ഒരു വിശാലമായ താഴ്‌വര വ്യാപിച്ചു കിടക്കുന്നതായും അദ്ദേഹത്തിന് പിന്നിലുള്ള ഒരു കുന്ന് ഭഗവാൻ വിഷ്ണുവിൻ്റെ നമലുവിൻ്റെ രൂപം സ്വീകരിച്ച് ഉഗ്രമായി ജ്വലിക്കുന്നതായും പോസ്റ്ററിൽ കാണാം. സാഹസികതയും തീവ്രമായ ആക്ഷനും നിറഞ്ഞ ഒരു കഥാപാത്രമാണ് ബെല്ലംകൊണ്ട സായ് ശ്രീനിവാസ് ചെയ്യുന്നതെന്ന സൂചനയാണ് പോസ്റ്റർ നൽകുന്നത്. 400 വർഷം പഴക്കമുള്ള ദശാവതാര ക്ഷേത്രത്തെ ആസ്പദമാക്കിയുള്ള നിഗൂഢത നിറഞ്ഞ ഈ മിസ്റ്ററി ത്രില്ലറിൽ സംയുക്തയാണ് നായിക.

തിരക്കഥാകൃത്ത്, സംവിധായകൻ-ലുധീർ ബൈറെഡ്ഡി, നിർമ്മാതാവ്- മഹേഷ് ചന്ദു, ബാനർ- മൂൺഷൈൻ പിക്ചേഴ്സ്,
അവതരണം – ശിവൻ രാമകൃഷ്ണൻ,
ഛായാഗ്രഹണം – ശിവേന്ദ്ര,
സംഗീതം- ലിയോൺ ജെയിംസ്,
എഡിറ്റർ- കാർത്തിക ശ്രീനിവാസ് ആർ,
കല സംവിധാനം – ശ്രീ നഗേന്ദ്ര തംഗല,
പബ്ലിസിറ്റി ഡിസൈനർ- അനന്ത് കാഞ്ചർള, മാർക്കറ്റിംഗ്- വാൾസ് ആൻഡ് ട്രെൻഡ്സ്, പിആർഒ – ശബരി

ശങ്കർ- റാം ചരൺ ചിത്രം ‘ഗെയിം ചേഞ്ചർ’ ട്രെയ്‌ലർ പുറത്ത്

0

റാം ചരൺ നായകനായ ശങ്കർ ചിത്രം ‘ഗെയിം ചേഞ്ചർ’ ട്രെയ്‌ലർ പുറത്ത്. 2025 ജനുവരി 10 – ന് ചിത്രം ആഗോള റിലീസായെത്തും. കേരളത്തിൽ ഈ ചിത്രം വമ്പൻ റിലീസായി പ്രദർശനത്തിനെത്തിക്കുന്നത് ഇ ഫോർ എന്റർടൈൻമെന്റ് ആണ്. വെങ്കിടേശ്വര ക്രിയേഷൻസിൻ്റെയും സീ സ്റ്റുഡിയോസിൻ്റെയും ബാനറുകളിൽ ദിൽ രാജുവും സിരിഷും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. കിയാര അദ്വാനി, എസ്. ജെ. സൂര്യ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിൽ ആണ് ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യുന്നത്.

ശങ്കർ സ്പെഷ്യൽ ആയ ഗംഭീര ആക്ഷൻ രംഗങ്ങൾ ആയിരിക്കും ചിത്രത്തിൻ്റെ ഹൈലൈറ്റ് എന്നാണ് ട്രെയ്‌ലർ സൂചിപ്പിക്കുന്നത്. കണ്ണഞ്ചിപ്പിക്കുന്ന ദൃശ്യങ്ങളും ഗാനങ്ങളും വൈകാരിക മുഹൂർത്തങ്ങളും നിറഞ്ഞ വലിയ കാൻവാസിലുള്ള കഥയവതരിപ്പിക്കുന്ന ചിത്രമായിരിക്കും ഇതെന്നും ഇന്ന് പുറത്ത് വന്ന ട്രെയ്‌ലർ കാണിച്ചു തരുന്നുണ്ട്. രാഷ്ട്രീയം, സാമൂഹിക പ്രശ്നങ്ങൾ എന്നിവയും ചിത്രത്തിലൂടെ ചർച്ച ചെയ്യപ്പെടുമെന്നും ട്രെയ്‌ലർ കട്ട് പറയുന്നു.
ചിത്രത്തിന്റെ നേരത്തെ പുറത്ത് വന്ന ടീസറും ഗാനങ്ങളും ഇതിനോടകം സമൂഹ മാധ്യങ്ങളിൽ വലിയ ശ്രദ്ധ നേടിയിട്ടുണ്ട്.

റാം ചരൺ ഇരട്ട വേഷത്തിൽ എത്തുന്ന ചിത്രം അദ്ദേഹത്തിൻ്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമായാണ് ഒരുക്കിയിരിക്കുന്നത്. സമുദ്രക്കനി, അഞ്ജലി, നവീൻ ചന്ദ്ര, സുനിൽ, ശ്രീകാന്ത്, ജയറാം എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. പ്രശസ്ത സംവിധായകനായ കാർത്തിക് സുബ്ബരാജ് ആണ് ചിത്രത്തിന്റെ കഥ രചിച്ചിരിക്കുന്നത്.

രചന- സു. വെങ്കടേശൻ, വിവേക്, കഥ-കാർത്തിക് സുബ്ബരാജ്, സഹനിർമ്മാതാവ്- ഹർഷിത്, ഛായാഗ്രഹണം- എസ്. തിരുനാവുക്കരസു, സംഗീതം- എസ്. തമൻ, എഡിറ്റർ – ഷമീർ മുഹമ്മദ്, ആന്റണി റൂബൻ, സംഭാഷണങ്ങൾ- സായ് മാധവ് ബുറ, കലാസംവിധായകൻ- അവിനാഷ് കൊല്ല, ആക്ഷൻ കൊറിയോഗ്രാഫർ- അൻമ്പറിവ്, നൃത്തസംവിധായകർ- പ്രഭുദേവ, ഗണേഷ് ആചാര്യ, പ്രേം രക്ഷിത്, ബോസ്കോ മാർട്ടിസ്, ജോണി, സാൻഡി, ഗാനരചയിതാക്കൾ- രാമജോഗയ്യ ശാസ്ത്രി, അനന്ത ശ്രീറാം, കാസർല ശ്യാം, ബാനർ- ശ്രീ വെങ്കിടേശ്വര ക്രിയേഷൻസ്, പിആർഒ- ശബരി.

നിവിൻ പോളി- നയൻ‌താര ടീം വീണ്ടും; ന്യൂ ഇയർ ആശംസകളുമായി ഡിയർ സ്റ്റുഡന്റസ് ടീം

2019 ൽ ധ്യാൻ ശ്രീനിവാസൻ രചിച്ചു സംവിധാനം ചെയ്‌ത സൂപ്പർ ഹിറ്റ് ചിത്രമായ ലവ് ആക്ഷൻ ഡ്രാമയിലൂടെയാണ് യുവ സൂപ്പർ താരമായ നിവിൻ പോളിയും ലേഡി സൂപ്പർസ്റ്റാറായ നയൻ താരയും ആദ്യമായി ഒന്നിച്ചത്. ഇപ്പോഴിതാ ഈ സൂപ്പർ ഹിറ്റ് കൂട്ടുകെട്ട് വീണ്ടും മലയാളത്തിൽ ഒന്നിക്കുന്ന ചിത്രം വരികയാണ്. ജോർജ് ഫിലിപ്പ് റോയ്, സന്ദീപ് കുമാർ എന്നിവർ ചേർന്ന് രചിച്ചു സംവിധാനം ചെയ്യുന്ന ഡിയർ സ്റ്റുഡന്റസ് എന്ന ചിത്രത്തിലൂടെയാണ് ഇവർ വീണ്ടും ഒരുമിക്കുന്നത്. ഇപ്പോഴിതാ ഇരുവരും പ്രത്യക്ഷപ്പെടുന്ന പുത്തൻ പോസ്റ്റർ പങ്കു വെച്ച് കൊണ്ട് ന്യൂ ഇയർ ആശംസകളുമായി എത്തിയിരിക്കുകയാണ് ഡിയർ സ്റ്റുഡന്റസ് ടീം.

വിനീത് ജയിൻ നേതൃത്വം നൽകുന്ന മാവെറിക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിച്ചു പോളി ജൂനിയർ പിക്‌ചേഴ്‌സിന്റെ ബാനറിൽ നിവിൻ പോളി തന്നെയാണ് ചിത്രം നിർമിക്കുന്നതും. ഈ വർഷം ഡിയർ സ്റ്റുഡന്റസ് പ്രേക്ഷകരുടെ മുന്നിലെത്തും. ഇത് കൂടാതെ ഒരുപിടി വലിയ ചിത്രങ്ങളാണ് നിവിൻ പോളി നായകനായി അണിയറയിൽ ഒരുങ്ങുന്നത്.ഡിജിറ്റൽ മാർക്കറ്റിംഗ് അനൂപ് സുന്ദരൻ,പി ആർ ഒ ശബരി.

ബിബിൻ ജോർജ് നായകൻ. ഷാനു കാക്കൂർ, ഷാഫി എപ്പിക്കാട് എന്നിവർ സംവിധാനം. കൂടൽ ഫസ്റ്റ് ലുക്ക് റിലീസായി

0

മലയാളത്തിൽ ആദ്യമായി ഒരു ക്യാമ്പിങ്ങിൻ്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം കൂടൽ ആദ്യ പോസ്റ്റർ പുറത്ത്.

യുവനടന്മാരിൽ ശ്രദ്ധേയനായ ബിബിൻ ജോർജ്ജിനെ നായകനാക്കി ഷാനു കാക്കൂർ, ഷാഫി എപ്പിക്കാട് എന്നിവർ ചേർന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

പ്രശസ്ത സിനിമാതാരങ്ങളായ മഞ്ജു വാര്യർ, ജയസൂര്യ, വിഷ്ണു ഉണ്ണികൃഷ്ണൻ, സംവിധായകൻ നാദിർഷ തുടങ്ങി ഒട്ടേറെ ചലച്ചിത്ര , സോഷ്യൽ മീഡിയ താരങ്ങളുടെ പേജുകളിലൂടെയാണ് പോസ്റ്റർ റിലീസ് ചെയ്തത്.

ഇന്നത്തെ യുവത്വത്തിന്റെ ആഘോഷവും, അവർക്കിടയിലുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രം പറയുന്നത്. ആക്ഷനും, ആവേശം നിറയ്ക്കുന്ന അഞ്ച് ഗാനങ്ങളും ചിത്രത്തിന്റെ ഹൈലൈറ്റാണ്.

‘ചെക്കൻ’ എന്ന സിനിമയിലെ ‘ഒരു കാറ്റ് മൂളണ്..’ എന്ന വൈറൽ ഗാനത്തിലൂടെ ശ്രദ്ധേയനായ മണികണ്ഠൻ പെരുമ്പടപ്പ് ഒരു ഗാനം പാടി അഭിനയിക്കുന്നു. നായകൻ ബിബിൻ ജോർജ്ജും ഒരു മനോഹരഗാനം ആലപിച്ചിട്ടുണ്ട്.

പി ആൻഡ് ജെ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജിതിൻ കെ വി ആണ് ചിത്രം നിർമ്മിക്കുന്നത്. നാല് നായികമാരാണ് ചിത്രത്തിലുള്ളത്. മറീന മൈക്കിൾ,നിയ വർഗ്ഗീസ്, അനു സിത്താരയുടെ സഹോദരി അനു സോനാര എന്നിവർക്കൊപ്പം ട്രാൻസ് വുമൺ മോഡൽ റിയ ഇഷയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. തമിഴിലെ പ്രശസ്ത സംവിധായകനായ കാർത്തിക് സുബ്ബരാജിന്റെ പിതാവ് ഗജരാജ് ഈ ചിത്രത്തിൽ ഒരു പ്രധാനവേഷത്തിൽ അഭിനയിക്കുന്നു.

വിജിലേഷ്, വിനീത് തട്ടിൽ, വിജയകൃഷ്ണൻ, കെവിൻ, റാഫി ചക്കപ്പഴം, അഖിൽഷാ, സാം ജീവൻ, അലി അരങ്ങാടത്ത്, ലാലി മരക്കാർ, സ്നേഹ വിജയൻ, അർച്ചന രഞ്ജിത്ത്, ദാസേട്ടൻ കോഴിക്കോട് തുടങ്ങി റീൽസ്, സോഷ്യൽ മീഡിയ താരങ്ങളും നിരവധി പുതുമുഖങ്ങളും ചിത്രത്തിലുണ്ട്.

മണ്ണാർക്കാട്, അട്ടപ്പാടി, കോയമ്പത്തൂർ, മലയാറ്റൂർ എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷനുകൾ.

‘ചെക്കൻ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഷാഫി എപ്പിക്കാട് ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. ഷജീർ പപ്പയാണ് ഛായഗ്രാഹകൻ.

കോ റൈറ്റേഴ്‌സ് – റാഫി മങ്കട, യാസിർ പരതക്കാട്, പ്രോജക്ട് ഡിസൈനർ – സന്തോഷ് കൈമൾ, പ്രൊഡക്ഷൻ കൺട്രോളർ – ഷൗക്കത്ത് വണ്ടൂർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ – അസിം കോട്ടൂർ,
എഡിറ്റിങ് – ജർഷാജ് കൊമ്മേരി, കലാ സംവിധാനം – അസീസ് കരുവാരകുണ്ട്, മേക്കപ്പ് – ഹസ്സൻ വണ്ടൂർ, വസ്ത്രാലങ്കാരം – ആദിത്യ നാണു, സംഗീത സംവിധാനം – സിബു സുകുമാരൻ, ആൽബിൻ എസ് ജോസഫ്, നിഖിൽ അനിൽകുമാർ, പ്രസാദ് ചെമ്പ്രശ്ശേരി, ബിജിഎം – സിബു സുകുമാരൻ, ഗാനരചന – ഷിബു പുലർക്കാഴ്ച, ഇന്ദുലേഖ വാര്യർ, എം കൃഷ്ണൻ കുട്ടി, നിഖിൽ അനിൽകുമാർ, സോണി മോഹൻ, ഷാഫി,
ഗായകർ – യാസിൻ നിസാർ, മണികണ്ഠൻ പെരുമ്പടപ്പ്, ബിബിൻ ജോർജ്ജ്, ഇന്ദുലേഖ വാര്യർ, അഫ്‌സൽ എപ്പിക്കാട്, ശില്പ അഭിലാഷ്, അഞ്ജു തോമസ്, കോറിയോഗ്രാഫർ – വിജയ് മാസ്റ്റർ,
അസ്സോസിയേറ്റ് ക്യാമറാമാൻ – ഷാഫി കോറോത്ത്, കളറിസ്റ്റ് – അലക്‌സ് തപസി,
സംഘട്ടനം – മാഫിയ ശശി, ഫിനാൻസ് കൺട്രോളർ – ഷിബു ഡൺ, അസോസിയേറ്റ് ഡയറക്ടർ – മോഹൻ സി നീലമംഗലം, അസിസ്റ്റന്റ് ഡയറക്ടേഴ്സ് – യാസിർ പരതക്കാട്,
അനൈക ശിവരാജ്, പി ടി ബാബു, സത്യൻ ചെർപ്പുളശ്ശേരി, സ്റ്റിൽസ്‌ – രബീഷ് ഉപാസന, ലൊക്കേഷൻ മാനേജർ – ഉണ്ണി അട്ടപ്പാടി, പോസ്റ്റർ ഡിസൈൻ – മനു ഡാവിഞ്ചി, പി ആർ ഓ- എം കെ ഷെജിൻ, അജയ് തുണ്ടത്തിൽ ……..

ജന്മനാ വൈകല്യം ബാധിച്ച ജസീമിന് നല്‍കിയ വാക്ക് പാലിച്ച് എം.എ യൂസഫലി; വീട്ടിലെത്തി പുതിയ ഇലക്ട്രിക് വീല്‍ ചെയര്‍ കൈമാറി

0

ആലപ്പുഴ: ജന്മനാ വൈകല്യം ബാധിച്ച ജസീമിന് നല്‍കിയ വാക്ക് പാലിച്ച് എം.എ യൂസഫലി. ഒരു ഇലക്ട്രിക്ക് സ്‌കൂട്ടര്‍ വേണമെന്ന ജസീമിന്റെ ആഗ്രഹം എം.എ യൂസഫലി ഉടന്‍ തന്നെ സാധിച്ചു നല്‍കി. ജന്മനാ സെറിബ്രല്‍ പാഴ്‌സി ബാധിച്ച ഹരിപ്പാട് മുട്ടം നൈസാം മന്‍സിലില്‍ ജസീം മുഹമ്മദിനാണ് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലിയുടെ സ്വാന്തനഹസ്തമെത്തിയത്.

ഇരട്ടകളായി ജനിച്ച ജസീന് സഹോദരനെ പോലെ നടക്കാന്‍ സാധിച്ചിരുന്നില്ല. പരിശോധനയിലാണ് സെറിബ്രല്‍ പാഴ്‌സിയാണ് അസുഖമെന്ന് കണ്ടെത്തുന്നത്. പിന്നാലെ ജസീമിനെ മാതൃസഹോദരനായ അബ്ദുള്‍ മനാഫ് വളര്‍ത്തുകയായിരുന്നു. നടുവട്ടം വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ നിന്ന് പരിമിതികള്‍ക്കുള്ളിലും പ്ലസ് ടു വിദ്യാഭ്യാസം ജസീം സ്വന്തമാക്കി. ഒരു ഇലക്ട്രിക്ക് വീല്‍ ചെയര്‍ ലഭിച്ചാല്‍ പരസഹായം ഇല്ലാതെ തനിക്ക് സ്വന്തമായി ചലിക്കാം എന്നതായിരുന്നു ഇരുപത്തി മൂന്ന് കാരന്‍ ജസീമിന്റെ ആഗ്രഹം. പിന്നാലെയാണ് സഹായം അഭ്യര്‍ത്ഥിച്ച് എം.എ യൂസഫലിക്ക് മെയില്‍ അയക്കാന്‍ മാതൃ സഹോദരന്‍ അബ്ദുള്‍ മനാഫ് തീരുമാനിക്കുന്നത്.

അങ്ങനെ കഴിഞ്ഞ ഓഗസ്റ്റ് 6ന് യൂസഫലിയുടെ ഓഫീസിലേക്ക് ഈ മെയില്‍ അപേക്ഷ അയച്ചു. മെയിലിന് മറുപടിയുമായി ജസീമിന്റെ അവസ്ഥ തിരക്കി അറിയാന്‍ ലുലു പ്രതിനിധികളും എത്തി. ഹരിപ്പാട് സബര്‍മതി സ്‌കൂള്‍ സന്ദര്‍ശന വേളയില്‍ ജസീമിനെ എം.എ യൂസഫലി നേരില്‍ കണ്ടതും ഭാഗ്യമായി. ഇലക്ട്രിക്ക് വീല്‍ചെയര്‍ വീട്ടിലെത്തും നീ ധൈര്യമായി ഇരുന്നോ എന്നായിരുന്നു ജമീമിന്റെ തോളില്‍ തട്ടി എം.എ യൂസഫലി മറുപടി നല്‍കിയത്. കഴിഞ്ഞ ദിവസം ലുലു മീഡിയ ഇന്ത്യ ഹെഡ് എന്‍.ബി സ്വരാജ് ലുലുഗ്രൂപ്പ് ചെയര്‍മാന്റെ നിര്‍ദേശപ്രകാരം വീട്ടിലെത്തി പുതിയ ഇലക്ട്രിക്ക് വീല്‍ചെയര്‍ കൈമാറി. ഇലക്ട്രിക്ക് വീല്‍ ചെയറില്‍ ഇരുന്ന് സഞ്ചരിച്ചപ്പോള്‍ ജസീമിന്റെ മനസും ഹാപ്പിയായി. സ്വന്തമായി എന്തെങ്കിലും തൊഴില്‍ കണ്ടെത്തണമെന്നതാണ് ജസീമിന്റെ ആഗ്രഹം. ബിസിനസോ ഉപജീവനമോ നടത്താന്‍ ഈ വീല്‍ ചെയര്‍ കൊണ്ട് സാധിക്കുമെന്നും യൂസഫലി സാറിനോട് പറഞ്ഞറിയിക്കാന്‍ കഴിയാത്ത നന്ദിയെന്നും ജസീം പ്രതികരിച്ചു.

ചിത്രം അടിക്കുറിപ്പ്:-

ജസീം മുഹമ്മദിന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി സമ്മാനിച്ച ഇലക്ട്രിക് വീല്‍ ചെയര്‍ ലുലു ഇന്ത്യ മീഡിയ ഹെഡ് എന്‍.ബി സ്വരാജ് കൈമാറുന്നു.