Home Blog Page 160

ഒ.ടി.ടിയിലും ബ്ലോക്ക് ബസ്റ്ററായി ‘ഐഡന്റിറ്റി’ ! 10 ദിവസങ്ങൾ കൊണ്ട് 200 മില്യൺ സ്ട്രീമിംഗ് മിനിറ്റ് പിന്നിടുന്നു !

0

ഈ വർഷം പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചലച്ചിത്രം ഐഡന്റിറ്റിയുടെ വിജയത്തോരോട്ടം ഒ.ടി.ടി പ്ലാറ്റ്ഫോമിലും പുതിയ നാഴിക കല്ലുകൾ സൃഷ്ടിക്കുന്നു.
ഐഡന്റിറ്റി പുറത്തിറങ്ങി 10 ദിവസത്തിനുള്ളിൽ 200 മില്യൺ സ്ട്രീമിംഗ് മിനിറ്റ് പിന്നിട്ടുകൊണ്ട് റെക്കോർഡ് നേട്ടമാണ് ചിത്രം കൈവരിച്ചിരിക്കുന്നത്. ഇന്ത്യയുടെ പ്രമുഖ സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ ZEE5 വഴിയാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. മലയാളത്തിൽ മാത്രമല്ല പാൻ ഇന്ത്യൻ തലത്തിലും വമ്പൻ സ്വീകാര്യതയാണ് ചിത്രം നേടിയെടുക്കുന്നത്. അഖിൽ പോളും ആനസ് ഖാനും ചേർന്ന് സംവിധാനം ചെയ്ത ഈ ത്രില്ലറിൽ ടോവിനോ തോമസ്, തൃഷ കൃഷ്ണൻ, വിനയ് റായി, അജു വർഗീസ്, മണ്ഡിരാ ബേദി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മലയാളം, തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷകളിൽ ഈ ചിത്രം ZEE5വിൽ ലഭ്യമാണ്.

50 കോടിയിൽ പരം ബ്രഹ്മാണ്ഡ മുതൽമുടക്കിൽ ഒരുങ്ങിയ ചിത്രം ജനുവരി രണ്ടിനാണ് ലോകമെമ്പാടും തിയേറ്ററുകളിലായി പ്രദർശനത്തിന് എത്തിയത്. ത്രസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളും, ശാസ്ത്രവും മെഡിക്കല്‍ സയന്‍സും തലച്ചോറുമെല്ലാമായി ബന്ധപ്പെട്ടു കിടക്കുന്ന മലയാളി പ്രേക്ഷകർക്ക് തീർത്തും പുതുമയാർന്ന കഥാഗതിയുമായാണ് ചിത്രം പ്രേക്ഷകർക്ക് സമ്മാനിച്ചത്. മലയാള സിനിമ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ചെയ്സിംഗ് സീനും, വമ്പൻ ബഡ്ജറ്റിൽ ഒരുക്കിയ ക്ലൈമാക്സിലെ ഫ്ലൈറ്റ് സംഘട്ടനവും ചിത്രത്തിൻറെ പ്രധാന ആകർഷണങ്ങളാണ്. .

സിനിമയുടെ ത്രില്ലര്‍ സ്വഭാവത്തിന് അനുസരിച്ച് സംഗീതം നൽകിയ ജേക്‌സ് ബിജോയുടെ സംഗീത നിർവഹണത്തിനും, അഖില്‍ ജോര്‍ജ്ജിന്റെ ഛായാഗ്രഹണവും ചമന്‍ ചാക്കോയുടെ എഡിറ്റിംഗും പ്രേക്ഷകരുടെ കയ്യടികൾ നേടിയെടുത്തിട്ടുണ്ട്. നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍, ശ്രീകൃഷ്ണപ്പരുന്ത് തുടങ്ങി നിരവധി സിനിമകള്‍ നിര്‍മിച്ച രാഗം മൂവീസിന്റെ ബാനറില്‍ രാജു മല്ല്യത്തും കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ബാനറില്‍ ഡോ. സി ജെ റോയിയുമാണ് ഐഡന്റിറ്റി നിര്‍മിച്ചിരിക്കുന്നത്. സീ5 പി ആർ ഓ : വിവേക് വിനയരാജ്.

കമൽ ഹാസൻ രാജ്യസഭിലേക്ക്? ‍‍ഡിയഎം.കെ നേതാക്കൾ കൂടിക്കാഴ്ച നടത്തി

0

ചെന്നൈ: മക്കള്‍ നീതി മയ്യം അധ്യക്ഷന്‍ കമല്‍ ഹാസനുമായി കൂടിക്കാഴ്ച നടത്തി ഡി.എം.കെ. നേതാവും മന്ത്രിയുമായ പി.കെ. ശേഖര്‍ബാബു. കമല്‍ ഹാസന്റെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച. മക്കള്‍ നീതി മയ്യം ജനറല്‍ സെക്രട്ടറി എ. അരുണാചലവും ചര്‍ച്ചയില്‍ പങ്കെടുത്തു.
ഡി.എം.കെ. അധ്യക്ഷനും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിന്റെ നിര്‍ദേശപ്രകാരമാണ് കൂടിക്കാഴ്ചയെന്നാണ് സൂചന. കമല്‍ ഹാസനെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നുവെന്ന് വിവരമുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഡി.എം.കെ. സഖ്യത്തിലെത്തിയ കമല്‍ ഹാസന് രാജ്യസഭാ സീറ്റ് വാഗ്ദാനംചെയ്തുവെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ജൂലായില്‍ തമിഴ്‌നാട്ടില്‍ ഒഴിവുവരുന്ന സീറ്റിലേക്ക് കമല്‍ ഹാസനെ നാമനിര്‍ദേശം ചെയ്യാനാണ് സാധ്യത.

തമിഴ്‌നാട്ടില്‍ ഡി.എം.കെയും കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും ചേര്‍ന്ന് ഇന്ത്യസഖ്യമായാണ് ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിട്ടത്. തമിഴ്‌നാട്ടിലെ 39 സീറ്റില്‍ 21 ഇടത്ത് ഡി.എം.കെ. മത്സരിച്ചു. സി.പി.എമ്മും സി.പി.ഐയും വി.സി.കെയും രണ്ടുസീറ്റില്‍ വീതം മത്സരിച്ചു. എം.ഡി.എം.കെ, മുസ്ലിം ലീഗ്, കൊങ്കുനാട് മക്കള്‍ ദേശീയ കക്ഷി എന്നിവര്‍ ഓരോ സീറ്റിലും മത്സരിച്ചു.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇന്ത്യ സഖ്യത്തിന് നല്‍കുന്ന പിന്തുണയ്ക്ക് പകരമായി കമല്‍ ഹാസന് രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തു എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. നേരത്തെ, സി.പി.എമ്മിന്റെ സിറ്റിങ് സീറ്റായ കോയമ്പത്തൂരില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച കമല്‍ ഹാസന്‍, സഖ്യം പ്രഖ്യാപിച്ചതിന് പിന്നാലെ പിന്നോട്ടുപോയി.

Kamal Haasan will be nominated for rajya sabha?

ഏഷ്യാനെറ്റിലെ ജനപ്രിയപരമ്പര ” ഗീതാഗോവിന്ദം ” 600- ന്റെ നിറവിൽ

0

ഗീതുവിന്റെയും ഗോവിന്ദിന്റേയും സംഘർഷകരമായ പ്രണയകഥപറഞ്ഞു പ്രേക്ഷകമനസ്സുകളിൽ ഇടംനേടിയ പരമ്പര ” ഗീതാഗോവിന്ദം ” ഏഷ്യാനെറ്റിൽ 600 എപ്പിസോഡുകൾ പൂർത്തിയാക്കുന്നു.

അപ്രതീക്ഷിതകഥാപാത്രങ്ങളുടെ കടന്നുവരവും ട്വിസ്റ്റുകളും കൊണ്ട് സമ്പന്നമായ ” ഗീതാഗോവിന്ദം ” ഇപ്പോഴും പ്രേക്ഷകക്ക് കാഴ്ചയുടെ വസന്തം തീർത്തു. സത്യനാഥന്റെ കടന്നുവരുവോടുകൂടി വീണ്ടും കലുഷിതമാകുന്ന ഈ പരമ്പര പ്രണയത്തിനും കുടുംബബന്ധങ്ങളുടെ തീവ്രതയ്ക്കുമൊപ്പം പകയുടെയും പ്രതികാരത്തിന്റെയും വിരഹത്തിന്റെയും നഷ്ടസ്വപ്നങ്ങളുടെയും വ്യത്യസ്തമുഖങ്ങളിലൂടെയും കടന്നുപോകുന്നു.ഗീതു , രഞ്ജു ,പ്രിയ , വിജയലക്ഷ്മി , അവർണ്ണിക, രേഖ, രാധിക , വിലാസിനി , അനാർക്കലി തുടങ്ങിയ കഥാപാത്രങ്ങളിലൂടെ സ്ത്രീയുടെ വ്യത്യസ്തഭാവങ്ങൾ ഈ പരമ്പര വരച്ചുകാട്ടുന്നു.

” ഗീതാഗോവിന്ദം ” ഏഷ്യാനെറ്റിൽ തിങ്കൾ മുതൽ വെള്ളിവരെ രാത്രി 10 മണിക്ക് സംപ്രേക്ഷണം ചെയ്യുന്നു.

നടി പാർവതി നായർ വിവാഹിതയായി

0

നടി പാർവതി നായർ വിവാഹിതയായി. ഹൈദരാബാദ് സ്വദേശിയായ ബിസിനസ്സുകാരൻ ആശ്രിതാണ് വരൻ. ചെന്നൈയിൽ വെച്ചായിരുന്നു വിവാഹച്ചടങ്ങുകൾ.

മോഡലിങ് രംഗത്തും സിനിമ രംഗത്തും സജീവമാണ് പാർവതി, ഏറെ നാളത്തെ പ്രണയത്തിനുശേഷമാണ് ഇരുവരും വിവാഹിതരാകുന്നത്. വിവാഹച്ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു.

വിജയ്ക്ക് ഒപ്പം “ഗോട്ട്” ലും പാർവതി അഭിനയിച്ചിരുന്നു. അജിത്ത് നായകനായെത്തിയ തമിഴ് ചിത്രം “യെന്നൈ അറിന്താലിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. മലയാളത്തിലും ശ്രദ്ധേയമായ വേഷങ്ങളിൽ പാർവതി അഭിനയിച്ചിട്ടുണ്ട്.

Actress Parvathy Nair Got Married

UKOK -യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പൃഥ്വിരാജും ദുൽഖറും ചേർന്നു പുറത്തിറക്കി

0

മൈക്ക്, ഖൽബ്, ഗോളം, എന്നീ ചിത്രങ്ങൾക്ക് ശേഷം രഞ്ജിത്ത് സജീവ് നായകനാകുന്ന “യുണൈറ്റഡ് കിങ്ഡം ഓഫ് കേരള (UKOK)”-യുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് സൂപ്പർ താരങ്ങളായ പൃഥ്വിരാജ് സുകുമാരനും ദുൽഖർ സൽമാനും ചേർന്ന് പുറത്തിറക്കിയത്. അരുൺ വൈഗ യാണ് UKOK- യുടെ സംവിധായകൻ . ചിത്രത്തിൽ ജോണി ആന്റണി, ഇന്ദ്രൻസ്, മനോജ് കെ ജയൻ, മനോജ് കെ യു, അൽഫോൺസ് പുത്രൻ, Dr റോണി, സംഗീത, മീര വാസുദേവ്, മഞ്ജുപിള്ള, സാരംഗി ശ്യാം തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു.

ഫ്രാഗ്രന്റ് നേച്ചർ ഫിലിം ക്രിയേഷൻസ് – പൂയപ്പള്ളി ഫിലിംസ് എന്നിവയുടെ ബാനറിൽ ആൻ സജീവ് – സജീവ് പി കെ – അലക്സാണ്ടർ മാത്യു എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

ഛായാഗ്രഹണം-സിനോജ് പി അയ്യപ്പൻ, സംഗീതം-രാജേഷ് മുരുകേശൻ, ഗാനരചന – ശബരീഷ് വർമ്മ, സൗണ്ട് മിക്സിങ്ങ് വിഷ്ണു ഗോവിന്ദ്, കോറിയോഗ്രാഫി സുമേഷ് & ജിഷ്ണു, ആക്ഷൻ-ഫിനിക്സ് പ്രഭു, മേക്കപ്പ്: ഹസൻ വണ്ടൂർ, വസ്ത്രലങ്കാരം : മെൽവി ജെ,
എഡിറ്റർ- അരുൺ വൈഗ, കലാ സംവിധാനം- സുനിൽ കുമാരൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – ഹാരിസ് ദേശം, പ്രൊഡക്ഷൻ കൺട്രോളർ : റിന്നി ദിവാകർ, പി ആർ ഓ : എ എസ് ദിനേശ്, വാഴൂർ ജോസ്, അരുൺ പൂക്കാടൻ.

ശക്തവും തികച്ചും വ്യത്യസ്തവുമായ ഒരു പ്രമേയത്തെ മലയാളത്തിൽ ആദ്യമായി അവതരിപ്പിക്കുന്ന സിനിമ കൂടിയാണ് UKOK. “ഉപചാരപൂർവ്വം ഗുണ്ടാ ജയൻ” എന്ന സിനിമക്ക് ശേഷം അരുൺ വൈഗ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന സിനിമ
ഏപ്രിൽ 17ന് ചിത്രം തീയേറ്ററുകളിൽ എത്തും. ഫ്രാഗ്രന്റ് നേച്ചർ ഫിലിം ഡിസ്ട്രിബ്യൂഷനു വേണ്ടി ശ്രീ പ്രിയ കമ്പയിൻസ് ആണ് ചിത്രം വിതരണം ചെയ്യുന്നത്.

മമ്മൂട്ടി – ഡീനോ ഡെന്നിസ് ചിത്രം ബസൂക്ക ഏപ്രിൽ 10, 2025 റിലീസ്

0

മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡീനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ബസൂക്കയുടെ പുതിയ റിലീസ് തീയതി പുറത്ത്. 2025, ഏപ്രിൽ 10 നാണു ചിത്രത്തിൻ്റെ റിലീസ്. ലോകം മുഴുവൻ അന്നേ ദിവസം തന്നെ ചിത്രം പ്രദർശനത്തിനെത്തും. ബിഗ് ബജറ്റ് ഗെയിം ത്രില്ലറായി ഒരുക്കിയിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് സരിഗമ ഇന്ത്യ ലിമിറ്റഡും, തീയേറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ജിനു വി അബ്രഹാമും, ഡോൾവിൻ കുര്യാക്കോസുമാണ്. ചിത്രത്തിലെ മമ്മൂട്ടിയുടെ കിടിലൻ ലുക്കും ഇതിന്റെ ഗംഭീര പോസ്റ്ററുകളും സമൂഹ മാധ്യമങ്ങളിൽ നേരത്തെ തന്നെ വൈറൽ ആയിരുന്നു. കഴിഞ്ഞ വർഷം പുറത്ത് വന്ന ടീസറും സമൂഹ മാധ്യമങ്ങളിൽ മികച്ച പ്രതികരണമാണ് നേടിയത്. സ്റ്റൈലിഷ് ലുക്കിൽ മമ്മൂട്ടി പ്രത്യക്ഷപ്പെട്ട ടീസർ ഇതിനോടകം 77 ലക്ഷത്തോളം കാഴ്ചക്കാരെയാണ് യൂട്യൂബിൽ നിന്നും നേടിയത്. മമ്മൂട്ടിയുടെ മാസ്സ് പഞ്ച് ഡയലോഗുകൾ ആയിരുന്നു ടീസറിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്.

മലയാളത്തിലെ എക്കാലത്തെയും മികച്ച തിരക്കഥാ രചയിതാക്കളിലൊരാളായ കലൂർ ഡെന്നിസിൻ്റെ മകനാണ് ഈ ചിത്രത്തിന്റെ സംവിധായകനായ ഡീനോ ഡെന്നിസ് എന്നതും ബസൂക്കയുടെ പ്രത്യേകതയാണ്. മമ്മൂട്ടിക്കൊപ്പം പ്രശസ്ത തമിഴ് സംവിധായകനും നടനുമായ ഗൗതം വാസുദേവ് മേനോൻ നിർണ്ണായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ സിദ്ധാർത്ഥ് ഭരതൻ, ബാബു ആൻ്റണി, ഹക്കീം ഷാജഹാൻ, ഭാമ അരുൺ, ഡീൻ ഡെന്നിസ്, സുമിത് നേവൽ, ദിവ്യാ പിള്ള, സ്ഫടികം ജോർജ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. ബെഞ്ചമിൻ ജോഷ്വാ എന്ന കഥാപാത്രമായാണ് ഗൗതം മേനോൻ ഈ ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്. കാപ്പ, അന്വേഷിപ്പിൻ കണ്ടെത്തും എന്നിവക്ക് ശേഷം സരിഗമയും തീയേറ്റർ ഓഫ് ഡ്രീംസും ചേർന്ന് നിർമ്മിക്കുന്ന ചിത്രം കൂടിയാണ് ബസൂക്ക.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – സൂരജ് കുമാർ, കോ പ്രൊഡ്യൂസർ – സാഹിൽ ശർമ, ഛായാഗ്രഹണം – നിമിഷ് രവി, സെക്കൻ്റ് യൂണിറ്റ് ക്യാമറ – റോബി വർഗീസ് രാജ്, എഡിറ്റിംഗ് – നിഷാദ് യൂസഫ്, പ്രവീൺ പ്രഭാകർ, സംഗീതം – മിഥുൻ മുകുന്ദൻ, പ്രൊജക്റ്റ് ഡിസൈനർ- ബാദുഷ എം എം, കലാസംവിധാനം – ഷിജി പട്ടണം, അനീസ് നാടോടി, വസ്ത്രാലങ്കാരം – സമീറ സനീഷ്, അഭിജിത്, മേക്കപ്പ്- ജിതേഷ് പൊയ്യ, എസ് ജോർജ്, സംഘട്ടനം- മഹേഷ് മാത്യു, വിക്കി, പി സി സ്റ്റണ്ട്സ്, മാഫിയ ശശി, ചീഫ് അസോസിയേറ്റ് – സുജിത്, പ്രൊഡക്ഷൻ കൺട്രോളർ – സഞ്ജു ജെ, ഡിജിറ്റൽ മാർക്കറ്റിങ്- വിഷ്ണു സുഗതൻ, പിആർഒ – ശബരി.

ചിരിപ്പിച്ചും ചിന്തിപ്പിച്ചും പ്രദർശനവിജയം തുടർന്ന് മമ്മൂട്ടി- ഗൗതം മേനോൻ ചിത്രം ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്’

0

മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ “ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്” എന്ന ചിത്രം മൂന്നാം വാരത്തിലും മികച്ച പ്രേക്ഷക പിന്തുണയുമായി വിജയം തുടരുകയാണ്. ഒരുപിടി പുതിയ റിലീസുകൾക്കിടയിലും എല്ലാത്തരം പ്രേക്ഷകരും ഈ ചിത്രത്തിന് നൽകുന്ന പിന്തുണ വളരെ വലുതാണ്. പ്രേക്ഷകരെ ഒരേസമയം ചിരിപ്പിച്ചും ചിന്തിപ്പിച്ചും ത്രില്ലടിപ്പിച്ചുകൊണ്ടുമാണ് ഈ കോമഡി ഇൻവെസ്റ്റിഗേഷൻ ത്രില്ലർ മുന്നേറുന്നത്. ആദ്യ ദിനം മുതൽ പ്രേക്ഷകരും നിരൂപകരും ഒരുപോലെ പ്രശംസിക്കുന്ന ചിത്രത്തിലൂടെ, 2025 എന്ന പുതിയ വർഷവും സൂപ്പർ ഹിറ്റ് നൽകിക്കൊണ്ടാണ് മമ്മൂട്ടിയും മമ്മൂട്ടി കമ്പനിയും ആരംഭിച്ചിരിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ തുടർച്ചയായ ആറാമത്തെ സൂപ്പർ വിജയമാണ് ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്’. ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ വിതരണം ചെയ്തത്.

മമ്മൂട്ടി സി ഐ ഡൊമിനിക് എന്ന് പേരുള്ള ഒരു ഡിറ്റക്റ്റീവ് കഥാപാത്രമായി എത്തിയ ചിത്രം ഡോക്ടർ സൂരജ് രാജൻ, ഡോക്ടർ നീരജ് രാജൻ എന്നിവർ ചേർന്നാണ് രചിച്ചത്. ഗൗതം വാസുദേവ് മേനോൻ മലയാളത്തിൽ ആദ്യമായി ഒരുക്കിയ ഈ ചിത്രത്തിൽ ഗംഭീര പ്രകടനമാണ് മമ്മൂട്ടി കാഴ്ചവെച്ചിരിക്കുന്നത്. കോമെഡിയും ആക്ഷനും ഒരേ അനായാസതയോടെയാണ് മമ്മൂട്ടി ഈ ചിത്രത്തിൽ കൈകാര്യം ചെയ്തിരിക്കുന്നത്. മമ്മൂട്ടി കഥാപാത്രത്തിന്റെ സഹായി ആയെത്തുന്ന ഗോകുൽ സുരേഷിന്റെ കഥാപാത്രത്തിന്റെയും പ്രകടനത്തിന് വലിയ പ്രേക്ഷക പ്രശംസയാണ് ലഭിച്ചത്. കേരളത്തിലെ നിറഞ്ഞ സദസ്സുകളിൽ പ്രദർശിപ്പിക്കുന്ന ഈ ചിത്രത്തിൽ സുഷ്മിത ഭട്ട്, വിജി വെങ്കടേഷ്, വിജയ് ബാബു, വിനീത്, സിദ്ദിഖ്, ലെന, ഷൈൻ ടോം ചാക്കോ, വാഫ ഖതീജ, സുദേവ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങൾക്ക് ജീവൻ പകർന്നത്. കേരളത്തിന് പുറത്തും മികച്ച വിജയം നേടിയാണ് ചിത്രം മുന്നേറുന്നത്.

ഛായാഗ്രഹണം- വിഷ്ണു ആർ ദേവ്, സംഗീതം- ദർബുക ശിവ, എഡിറ്റിംഗ്- ആന്റണി, സംഘട്ടനം- സുപ്രീം സുന്ദർ, കലൈ കിങ്‌സൺ, എക്സികുട്ടീവ് പ്രൊഡ്യൂസർ -ജോർജ് സെബാസ്റ്റ്യൻ, കോ- ഡയറക്ടർ- പ്രീതി ശ്രീവിജയൻ, ലൈൻ പ്രൊഡ്യൂസർ-സുനിൽ സിങ്, സൗണ്ട് മിക്സിങ്- തപസ് നായക്, സൗണ്ട് ഡിസൈൻ- കിഷൻ മോഹൻ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- അരിഷ് അസ്‌ലം, മേക് അപ്- ജോർജ്‌ സെബാസ്റ്റ്യൻ, റഷീദ് അഹമ്മദ്, വസ്ത്രാലങ്കാരം- സമീര സനീഷ്, അഭിജിത്, പ്രൊഡക്ഷൻ ഡിസൈനർ- ഷാജി നടുവിൽ, പ്രൊഡക്ഷൻ കൺട്രോളർ- അരോമ മോഹൻ, സ്റ്റിൽസ്- അജിത് കുമാർ, പബ്ലിസിറ്റി ഡിസൈൻ- എസ്തെറ്റിക് കുഞ്ഞമ്മ, ഡിസ്ട്രിബൂഷൻ- വേഫേറർ ഫിലിംസ്, ഓവർസീസ് ഡിസ്ട്രിബൂഷൻ പാർട്ണർ- ട്രൂത് ഗ്ലോബൽ ഫിലിംസ്.

ക്രിസ്റ്റീന ചിത്രീകരണം പൂർത്തിയായി

0

എം എൻ ആർ (MNR)ഫിലിംസിൻ്റെ ബാനറിൽ സെലീന എം നസീർ നിർമ്മിച്ച് സുദർശനൻ രചനയും സംവിധാനവും നിർവ്വഹിച്ച “ക്രിസ്റ്റീന” ചിത്രീകരണം പൂർത്തിയാക്കി.

ഗ്രാമവാസികളായ നാല് ചെറുപ്പക്കാർ സുഹൃത്തുക്കൾ………. അവരുടെ ഇടയിലേക്ക് ഒരു സെയിൽസ് ഗേൾ കടന്നുവരുന്നതും തുടർന്ന് ആ ഗ്രാമപ്രദേശത്ത് ഉണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ത്രില്ലർ മൂഡിലുള്ള ചിത്രത്തിൻ്റെ ഇതിവൃത്തം.

ചിത്രത്തിൻ്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ നടൻ വിഷ്ണു ഉണ്ണികൃഷ്ണൻ്റെ സോഷ്യൽ മീഡിയ പേജിലൂടെ പ്രകാശനം ചെയ്തു.

സുധീർ കരമന, എം ആർ ഗോപകുമാർ, സീമ ജി നായർ, നസീർ സംക്രാന്തി, ആര്യ, മുരളീധരൻ (ഉപ്പും മുളകും ഫെയിം), രാജേഷ് കോബ്ര, ശിവമുരളി, മായ, ശ്രീജിത്ത് ബാലരാമപുരം, സുനീഷ് കെ ജാൻ, രാജീവ് റോബട്ട്, നന്ദന, ചിത്രാ സുദർശനൻ, അനീഷ്, അബി, സുനിൽ പുന്നയ്ക്കാട്, ഹീര, കുമാരി അവന്തിക പാർവ്വതി, മനോജ്, മാസ്റ്റർ അശ്വജിത്ത്, രാജീവ്, രാജേന്ദ്രൻ ഉമ്മണ്ണൂർ, രാകേഷ് വിശ്വരൂപം, അനിൽ എന്നിവർ കഥാപാത്രങ്ങളാകുന്നു.

ബാനർ- എം എൻ ആർ (MNR)ഫിലിംസ്, നിർമ്മാണം – സെലീന എം നസീർ, രചന, സംവിധാനം – സുദർശനൻ, ഛായാഗ്രഹണം- ഷമീർ ജിബ്രാൻ, എഡിറ്റിംഗ് – അക്ഷയ് സൗദ, ഗാനരചന – ശരൺ ഇൻഡോകേര, സംഗീതം – ശ്രീനാഥ് എസ് വിജയ്, ആലാപനം – ജാസി ഗിഫ്റ്റ്, നജിം അർഷാദ്, രശ്മി മധു, കോസ്റ്റ്യും ഇന്ദ്രൻസ് ജയൻ, ബിജു മങ്ങാട്ടുകോണം, ചമയം – അഭിലാഷ്, അനിൽ നേമം, കല- ഉണ്ണി റസ്സൽപുരം, പ്രൊഡക്ഷൻ കൺട്രോളർ – അജയഘോഷ് പരവൂർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ – സബിൻ കാട്ടുങ്കൽ, ബി ജി എം – സൻഫീർ, മ്യൂസിക് റൈറ്റ്സ് -ഗുഡ് വിൽ എൻ്റർടെയ്ൻമെൻ്റ്സ്, കോറിയോഗ്രാഫി – സൂര്യ, അസിസ്റ്റൻ്റ് ഡയറക്ടർ – ദർശൻ, സ്പോട്ട് എഡിറ്റർ- അക്ഷയ്, പ്രൊഡക്ഷൻ മാനേജർ – ആർ കെ കല്ലുംപുറത്ത്, വിജയലക്ഷ്മി വാമനപുരം, ഡിസൈൻസ് -ടെർസോക്കോ, സ്റ്റുഡിയോ-ചിത്രാഞ്ജലി, സ്റ്റിൽസ് – അഖിൽ, പിആർഓ – അജയ് തുണ്ടത്തിൽ

കോടതി കുറ്റക്കാരാണെന്ന് കണ്ടാൽ സർക്കാരിന്റെ ഭാഗത്ത് നിന്ന് ഒരംശം പോലും ഇളവ് കൊടുക്കില്ല; മുകേഷിനെതിരായ പീഡന പരാതിയിൽ പി.കെ ശ്രീമതി

0

കണ്ണൂർ: നടിയുടെ ലൈംഗികാതിക്രമ പരാതിയിൽ നടനും എംഎൽഎയുമായ മുകേഷിനെ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയാൽ സർക്കാരിന്റെ ഭാഗത്ത് നിന്ന് ഒരംശം പോലും ഇളവ് കൊടുക്കില്ലെന്ന് സിപിഎം നേതാവ് പികെ ശ്രീമതി. സിപിഎം കണ്ണൂർ ജില്ലാ സമ്മേളനത്തിനിടെ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.’കുറ്റം ചെയ്‌തുവെന്ന് കണ്ടുകഴിഞ്ഞാൽ അങ്ങനെയുള്ളവരെ രക്ഷിക്കുന്ന നയസമീപനമല്ല കേരള സർക്കാർ സ്വീകരിക്കുന്നതെന്നുള്ള ഉത്തമ ബോദ്ധ്യം ജനാധിപത്യ മഹിളാ അസോസിയേഷനുണ്ട്. ഹേമ കമ്മിറ്റിയുമായി ബന്ധപ്പെട്ട് സർക്കാർ സ്വീകരിച്ച നടപടി മാതൃകാപരമാണെന്ന് ഇന്ത്യയിലെ പല സംസ്ഥാനങ്ങളും പറഞ്ഞിട്ടുള്ളതാണ്.

കോടതി കുറ്റക്കാരാണെന്ന് കണ്ടാൽ സർക്കാരിന്റെ ഭാഗത്ത് നിന്ന് ഒരംശം പോലും ഇളവ് കൊടുക്കില്ല. വിക്‌ടിമിന് വേണ്ടി നിലകൊള്ളുന്ന സർക്കാരാണിത്.’- ശ്രീമതി പറഞ്ഞു.ആലുവ സ്വദേശിനിയായ നടിയുടെ പരാതിയിൽ മുകേഷിനെതിരെ പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ ദിവസം എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. സിനിമയിൽ അവസരം വാഗ്ദാനം ചെയ്‌തും അമ്മയിൽ അംഗത്വം നൽകാമെന്ന് ഉറപ്പ് നൽകിയും തന്നെ ലൈംഗികമായി ഉപയോഗിക്കുകയായിരുന്നു എന്നാണ് മുകേഷിനെതിരായ പരാതി. മുകേഷിനെതിരായ ആരോപണങ്ങളെല്ലാം തെളിഞ്ഞുവെന്നും ഇ-മെയിൽ സന്ദേശങ്ങളും വാട്‌സാപ്പ് ചാറ്റുകളും ഉൾപ്പെടെയുള്ള ഡിജിറ്റൽ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നുമാണ് കുറ്രപത്രത്തിൽ പറഞ്ഞിരിക്കുന്നത്.

pk sreemathy about actor mukhesh case

ബി​ഗ്ബോസ് ഷോ കാരണം തകരുന്നതല്ല കുടുംബം; നടി വീണ നായർ വിവാഹമോചിതയായി

0

നടി വീണ നായരും സ്വാതി സുരേഷും ഔദ്യോഗികമായി വിവാഹമോചിതരായി. കുടുംബ കോടതിയില്‍ എത്തിയാണ് വിവാഹമോചനത്തിന്റെ അവസാന നടപടികള്‍ ഇരുവരും പൂര്‍ത്തിയാക്കിയത്. വേര്‍പിരിഞ്ഞ് താമസിക്കാന്‍ ആരംഭിച്ച് മൂന്ന് മാസത്തിന് ശേഷമാണ് ഇരുവരും നിയമപരമായി വേര്‍പിരിഞ്ഞത്. തങ്ങള്‍ വേര്‍പിരിഞ്ഞ് താമസിക്കാന്‍ ആരംഭിച്ചതിനെ കുറിച്ച് വീണ നായര്‍ അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ തുറന്നു പറഞ്ഞിരുന്നു.

തങ്ങളുടെ മകന്‍ രണ്ട് പേര്‍ക്കുമൊപ്പം മാറി മാറി വളരുമെന്നും വീണ പറഞ്ഞിരുന്നു. എന്റെ മകന്‍ സന്തോഷവാനാണ്. അവന്‍ ഞങ്ങളെ രണ്ടു പേരെയും മിസ് ചെയ്യുന്നില്ല. കണ്ണന്‍ വരുമ്പോള്‍ അവന്‍ അദ്ദേഹത്തിനൊപ്പം പുറത്തു പോകാറുണ്ട്. അവന് അച്ഛന്റെ സ്‌നേഹം കിട്ടുന്നുണ്ട്. എനിക്ക് ഒരമ്മയുടെ സ്‌നേഹം മാത്രമേ കൊടുക്കാന്‍ പറ്റൂ. അച്ഛന്റെ സ്‌നേഹം കൊടുക്കാന്‍ പറ്റില്ല.

അതവന് അദ്ദേഹത്തിലൂടെ ഇപ്പോഴും കിട്ടുന്നുണ്ട്. ഞങ്ങള്‍ തമ്മിലുള്ള പ്രശ്‌നം അത് ഞങ്ങള്‍ തമ്മിലുള്ള പ്രശ്‌നം മാത്രമാണ്. എല്ലാവരുടെയും ജീവിതത്തില്‍ എല്ലാ കാര്യത്തിനും ഒരു ഫുള്‍ സ്റ്റോപ്പ് ഉണ്ടാകും. അതുപോലൊരു ഫുള്‍ സ്റ്റോപ്പ് ഇക്കാര്യത്തിലും ഉണ്ടാകും. അദ്ദേഹത്തിന്റെ പോസ്റ്റ് ഞാനും കണ്ടിരുന്നു. അതിനുള്ള എല്ലാ അവകാശവും അദ്ദേഹത്തിനുണ്ട്.
മറ്റൊരു സ്ത്രീയാണ് അദ്ദേഹത്തിന് ശരിയായി തോന്നുതെങ്കില്‍ ഞാന്‍ എന്ത് പറയാനാണ്. നേരത്തെയൊക്കെ ഇങ്ങനെ ചോദിക്കുമ്പോള്‍ ഒരു ബുദ്ധിമുട്ട് വരും. എനിക്കൊരു മകനുണ്ട്, അവന്റെ കാര്യങ്ങള്‍ നോക്കി നടത്തണം. പ്രഫഷനായി മുന്നോട്ടു പോകണം എന്നാണ് വീണ നായര്‍ പറഞ്ഞത്. ബിഗ് ബോസ് ഷോ ദാമ്പത്യജീവിതത്തെ ബാധിച്ചു എന്ന പ്രചാരണങ്ങള്‍ വീണ നിഷേധിക്കുകയും ചെയ്തിരുന്നു.

ഒരു ഷോ കാരണമൊന്നും തകരുന്നതല്ല കുടുംബം. അത് കുറേ നാളുകളായുള്ള യാത്രകള്‍കൊണ്ട് സംഭവിക്കുന്നതാണ്. ബിഗ് ബോസ് കാരണം എന്റെയും മഞ്ജു പത്രോസിന്റെയുമൊക്കെ കുടുംബം തകര്‍ന്നുവെന്ന് പല കമന്റുകളും കണ്ടിരുന്നു. അതങ്ങനല്ല എന്നാണ് വീണ നായര്‍ പറഞ്ഞത്.

Actress and biggboss star veena nair divorced

അജിത് കുമാർ- മഗിഴ് തിരുമേനി ചിത്രം ‘വിടാമുയർച്ചി’ കേരളാ ടിക്കറ്റ് ബുക്കിംഗ് ആരഭിച്ചു; ചിത്രം കേരളത്തിലെത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസ്

0

തമിഴകത്തിന്റെ സൂപ്പർതാരം അജിത് കുമാറിനെ നായകനാക്കി പ്രശസ്ത സംവിധായകൻ മഗിഴ് തിരുമേനി സംവിധാനം ചെയ്ത ‘വിടാമുയർച്ചി’യുടെ കേരളത്തിലെ ടിക്കറ്റ് ബുക്കിംഗ് ഫെബ്രുവരി 2 ഞായറാഴ്ച രാവിലെ 10 മണി മുതൽ ആരംഭിച്ചു. ബുക്ക് മൈ ഷോ, ജസ്റ്റ് ടിക്കറ്റ്സ്, ടിക്കറ്റ് ന്യൂ, പേ ടിഎം തുടങ്ങിയ ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്ഫോമുകളിലൂടെ ചിത്രത്തിൻ്റെ ടിക്കറ്റുകൾ മുൻകൂറായി ബുക്ക് ചെയ്യാവുന്നതാണ്. 2025 ഫെബ്രുവരി 6 നാണ് ചിത്രം ആഗോള റിലീസായി എത്തുക. ശ്രീ ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുള്ള ശ്രീ ഗോകുലം മൂവീസ് ആണ് ചിത്രം കേരളത്തിൽ വമ്പൻ റിലീസായി വിതരണം ചെയ്യുന്നത്. ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരൻ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

ആഴ്ചകൾക്ക് മുൻപ് പുറത്ത് വന്ന ചിത്രത്തിൻ്റെ ട്രെയിലറിന് വലിയ പ്രേക്ഷക ശ്രദ്ധയാണ് ലഭിച്ചത്. തൃഷ നായികാ വേഷം ചെയ്യുന്ന ചിത്രം, വമ്പൻ ആക്ഷൻ ചിത്രമായാണ് ഒരുക്കിയിരിക്കുന്നതെന്ന് ട്രൈലെർ കാണിച്ചു തരുന്നു. അജിത്തിന്റെ ഗംഭീര ആക്ഷൻ രംഗങ്ങളായിരിക്കും ചിത്രത്തിന്റെ ഹൈലൈറ്റ് എന്നാണ് ട്രൈലെർ സൂചിപ്പിക്കുന്നത്. ഹോളിവുഡ് ചിത്രങ്ങളുടെ ഫീൽ തരുന്ന സ്റ്റൈലിഷ് മേക്കിങ് ആണ് ചിത്രത്തിന്റേതെന്നും ട്രൈലെർ മനസ്സിലാക്കി തരുന്നുണ്ട്. ചിത്രത്തിന്റെ ടീസർ, ഗാനങ്ങൾ എന്നിവയും നേരത്തെ പുറത്ത് വരികയും മികച്ച പ്രതികരണം നേടിയെടുക്കുകയും ചെയ്തിരുന്നു. ആക്ഷൻ, ത്രിൽ, സസ്പെൻസ് എന്നിവക്ക് പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അജിത്, തൃഷ എന്നിവർ കൂടാതെ അർജുൻ, റെജീന കസാൻഡ്ര, ആരവ്, നിഖിൽ, ദസാരഥി, ഗണേഷ്, വിഷ്ണു ഇടവൻ, അറിവ്, അമോഗ് ബാലാജി, മോഹൻ രാജ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. അനിരുദ്ധ് രവിചന്ദർ ഈണം നൽകിയ ചിത്രത്തിൻ്റെ ടൈറ്റിൽ ഗാനം ഇപ്പൊൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

ഛായാഗ്രഹണം- ഓം പ്രകാശ്, സംഗീതം- അനിരുദ്ധ് രവിചന്ദർ, എഡിറ്റിംഗ്- എൻ ബി ശ്രീകാന്ത്, കലാസംവിധാനം – മിലൻ, സംഘട്ടന സംവിധാനം- സുപ്രീം സുന്ദർ, വസ്ത്രാലങ്കാരം – അനു വർദ്ധൻ, നൃത്ത സംവിധാനം- കല്യാൺ, ഓഡിയോഗ്രഫി- ടി ഉദയകുമാർ, എക്സികുട്ടീവ് പ്രൊഡ്യൂസർ- സുബ്രമണ്യൻ നാരായണൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- ജെ ഗിരിനാഥൻ, കെ ജയശീലൻ, വിഎഫ്എക്സ്- ഹരിഹരസുധൻ, സ്റ്റിൽസ്- ആനന്ദ് കുമാർ, ഡിസ്ട്രിബൂഷൻ പാർട്ണർ- ഡ്രീം ബിഗ് ഫിലിംസ്, പിആർഒ ശബരി.

വിജയാകാശത്ത് പറന്നുയർന്ന് പൊൻമാൻ; ബേസിൽ ജോസഫ്- ജ്യോതിഷ് ശങ്കർ ചിത്രത്തിന്റെ സക്സസ് ട്രൈലെർ പുറത്ത്

0

ബേസിൽ ജോസഫിനെ നായകനാക്കി നവാഗതനായ ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്ത ‘പൊൻമാൻ’ എന്ന ചിത്രത്തിന്റെ സക്സസ് ട്രൈലെർ പുറത്ത്. ചിത്രം നേടുന്ന വലിയ വിജയം ആഘോഷിച്ചു കൊണ്ടാണ് ഈ ട്രൈലെർ പുറത്ത് വിട്ടിരിക്കുന്നത്. റിലീസ് ചെയ്ത ആദ്യ ദിനം മുതൽ ഗംഭീര പ്രേക്ഷക പ്രതികരണം നേടിയ ചിത്രം, നിരൂപകരുടേയും പ്രശംസ നേടുന്നുണ്ട്. കേരളത്തിൽ നിറഞ്ഞ സദസ്സുകളിലാണ് ഇപ്പോൾ ചിത്രം പ്രദർശിപ്പിക്കുന്നത്. ഒരു ഫാമിലി ത്രില്ലർ മൂഡിൽ കഥ പറയുന്ന ചിത്രത്തിന് എല്ലാത്തരം പ്രേക്ഷകരിൽ നിന്നും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമ്മിച്ച ചിത്രം, ജി ആർ ഇന്ദുഗോപൻ്റെ ‘നാലഞ്ച് ചെറുപ്പക്കാർ’ എന്ന നോവലിനെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. ജി ആർ ഇന്ദുഗോപൻ, ജസ്റ്റിൻ മാത്യു എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.

പ്രധാന കഥാപാത്രങ്ങളായി വേഷമിട്ട ബേസിൽ ജോസഫ്, ലിജോമോൾ ജോസ്, സജിൻ ഗോപു, ആനന്ദ് മന്മഥൻ എന്നിവരുടെ ഗംഭീര പ്രകടനങ്ങളാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. പി പി അജേഷ് എന്ന നായക കഥാപാത്രമായി ബേസിൽ ജോസഫ് തന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് ചിത്രത്തിൽ നൽകിയിരിക്കുന്നത്. മരിയൻ ആയി സജിൻ ഗോപുവും അമ്പരപ്പിക്കുന്ന പ്രകടനമാണ് സമ്മാനിച്ചത്. സ്റ്റെഫി എന്ന നായികയായി ലിജോമോൾ ജോസും ബ്രൂണോ എന്ന കഥാപാത്രമായി ആനന്ദ് മന്മഥനും പ്രേക്ഷകരുടെ കയ്യടി നേടുന്നുണ്ട്. ആദ്യാവസാനം പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തിക്കൊണ്ടാണ് ചിത്രം കഥ പറയുന്നത്.

കൊല്ലം ജില്ലയിലെ തീരദേശത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥയവതരിപ്പിച്ചിരിക്കുന്നത്. ഒരു യഥാർത്ഥ സംഭവകഥയിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ജി ആർ ഇന്ദുഗോപൻ ഈ കഥ രചിച്ചത്. ദീപക് പറമ്പൊൾ, രാജേഷ് ശർമ്മ, സന്ധ്യ രാജേന്ദ്രൻ, ജയാ കുറുപ്പ്, റെജു ശിവദാസ്, ലക്ഷ്മി സഞ്ജു, മജു അഞ്ചൽ, വൈഷ്ണവി കല്യാണി, ആനന്ദ് നെച്ചൂരാൻ, കെ വി കടമ്പനാടൻ (ശിവപ്രസാദ്, ഒതളങ്ങ തുരുത്ത്), കിരൺ പീതാംബരൻ, മിഥുൻ വേണുഗോപാൽ, ശൈലജ പി അമ്പു, തങ്കം മോഹൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. പ്രശസ്ത കലാസംവിധായകനും പ്രൊഡക്ഷൻ ഡിസൈനറുമായ ജ്യോതിഷ് ശങ്കർ സംവിധായകനായി അരങ്ങേറ്റം കുറിച്ച ചിത്രം കൂടിയാണ് പൊൻമാൻ.

ഛായാഗ്രഹണം- സാനു ജോൺ വർഗീസ്, സംഗീതം- ജസ്റ്റിൻ വർഗീസ്, എഡിറ്റർ- നിധിൻ രാജ് ആരോൾ, പ്രൊജക്റ്റ് ഡിസൈനർ- രഞ്ജിത്ത് കരുണാകരൻ, പ്രൊഡക്ഷൻ ഡിസൈനർ- ജ്യോതിഷ് ശങ്കർ, കലാസംവിധായകൻ- കൃപേഷ് അയപ്പൻകുട്ടി, വസ്ത്രാലങ്കാരം- മെൽവി ജെ, മേക്കപ്പ്- സുധി സുരേന്ദ്രൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- വിമൽ വിജയ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ- എൽസൺ എൽദോസ്, വരികൾ- സുഹൈൽ കോയ, സൌണ്ട് ഡിസൈൻ- ശങ്കരൻ എ എസ്, കെ സി സിദ്ധാർത്ഥൻ, സൗണ്ട് മിക്സിങ്- അരവിന്ദ് മേനോൻ, ആക്ഷൻ- ഫീനിക്സ് പ്രഭു, കളറിസ്റ്റ്- ലിജു പ്രഭാകർ, വിഎഫ്എക്സ്- നോക്ടർണൽ ഒക്റ്റേവ് പ്രൊഡക്ഷൻസ്, സ്റ്റിൽസ്- രോഹിത് കൃഷ്ണൻ, പബ്ലിസിറ്റി ഡിസൈൻ- യെല്ലോ ടൂത്, മാർക്കറ്റിംഗ് – ആരോമൽ, പിആർഒ – എ എസ് ദിനേശ്, ശബരി