Home Blog Page 159

2025 മഹാ കുംഭമേളയിൽ സൂര്യകാലടി മന ബ്രഹ്മശ്രീ സൂര്യൻ സുബ്രഹ്മണ്യൻ ഭട്ടതിരിപ്പാട് മഹാ ഹോമങ്ങൾക്ക് നേതൃത്വം നൽകും

0

പ്രയാഗ്‌രാജ്, – ഫെബ്രുവരി 2025: മഹാശിവരാത്രിയോട് അനുബന്ധിച്ച് 2025 ഫെബ്രുവരി 23 മുതൽ 26 വരെ ബ്രഹ്മശ്രീ സൂര്യൻ സുബ്രഹ്മണ്യൻ ഭട്ടതിരിപ്പാട് പുണ്യകർമങ്ങൾക്ക് നേതൃത്വം നൽകുന്ന പ്രയാഗ്‌രാജിലെ മോഹൻജി വില്ലേജിൽ മഹാകുംഭമേള 2025 ഒരു മഹത്തായ ആത്മീയ സമ്മേളനത്തിന് സാക്ഷ്യം വഹിക്കും. സൂര്യകാലടി മനയിലെ ധർമ്മ രക്ഷാധികാരി എന്ന നിലയിൽ, പ്രമുഖ പണ്ഡിതന്മാർക്കും വൈദിക പുരോഹിതന്മാർക്കുമൊപ്പം പ്രധാന വൈദിക ചടങ്ങുകൾക്ക് അദ്ദേഹം നേതൃത്വം നൽകും.

പ്രധാന ചടങ്ങുകൾ:

ഫെബ്രുവരി 23, 2025
● മഹാഗണപതി ഹോമം
● മഹാ മൃതുഞ്ജയ ഹോമം
● സുകൃത ഹോമവും മൃത്യുഞ്ജയ കലശാഭിഷേകം

.   സൂര്യ പൂജ 

ഫെബ്രുവരി 26, 2025 – മഹാ ശിവരാത്രി
● രുദ്ര ഹോമം
● രുദ്രാഭിഷേകം
● അഹോരാത്ര ജപം (24 മണിക്കൂർ ജപം)

പരശുരാമൻ സ്ഥാപിച്ച കേരളത്തിലെ ആറ് പ്രാചീന താന്ത്രിക പാരമ്പര്യങ്ങളിൽ ഒന്നായ സൂര്യകാലടി മനയുടെയും മഹാഗണപതി ദേവസ്ഥാനത്തിൻ്റെയും അധിപനാണ് ബ്രഹ്മശ്രീ സൂര്യൻ സുബ്രഹ്മണ്യൻ ഭട്ടതിരിപ്പാട്. സമർപ്പിത
പണ്ഡിതനും വൈദികവും താന്ത്രികവുമായ ആചാരങ്ങളുടെ പരിശീലകനും, മന്ത്ര ശാസ്ത്രത്തിലുള്ള അദ്ദേഹത്തിൻ്റെ വൈദഗ്ധ്യം മഹാ കുംഭമേളയിലെ അദ്ദേഹത്തിൻ്റെ സാന്നിധ്യം വളരെ പ്രാധാന്യമർഹിക്കുന്നു.

കുംഭമേളയിലെ മോഹൻജി ഗ്രാമം പരിവർത്തനത്തിനും ആത്മീയ ഉന്നമനത്തിനുമുള്ള ഒരു കേന്ദ്രമായി വർത്തിക്കുന്നു, ലോകമെമ്പാടുമുള്ള ഭക്തരെ വിശുദ്ധ ആചാരങ്ങൾ, അന്നദാനം, സനാതന ധർമ്മത്തെയും പരമ്പരാഗത വൈദിക ആചാരങ്ങളെയും കുറിച്ചുള്ള പ്രഭാഷണങ്ങൾ എന്നിവയ്ക്കായി സ്വാഗതം ചെയ്യുന്നു.

ആൻഡ്രോയിഡുകളെ വെല്ലാൻ കരുത്തുമായി ആപ്പിൾ; ഐഫോണ്‍ 16E പുറത്തിറക്കി

0

ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണുകളെ നേരിടാനായി ആപ്പിള്‍ 16E പുറത്തിറക്കി ആപ്പിൾ. 599 ഡോളര്‍ വിലയുള്ള ഐഫോണ്‍ 16Eല്‍ ആപ്പിള്‍ ഇന്റലിജന്‍സ് പ്രവര്‍ത്തിപ്പിക്കാന്‍ ആവശ്യമായ കമ്പ്യൂട്ടിംഗ് പവര്‍ ഉണ്ടായിരിക്കും. യുഎഇയില്‍, ഇത് 2,599 ദിര്‍ഹം മുതല്‍ ലഭ്യമാകും.

ഫെബ്രുവരി 21 മുതല്‍ യുഎസ്, ചൈന, ഇന്ത്യ, യുഎഇ എന്നിവയുള്‍പ്പെടെ 59 രാജ്യങ്ങളില്‍ ഐഫോണ്‍ 16e പ്രീഓര്‍ഡറിനായി ലഭ്യമാകുമെന്ന് ആപ്പിള്‍ അറിയിച്ചു. ഫെബ്രുവരി 28 മുതല്‍ ഫോണിന്റെ കയറ്റുമതിയും ആരംഭിക്കും.

ഐഫോണ്‍ വില്‍പ്പനയിലെ ഇടിവില്‍ നിന്ന് കരകയറാന്‍ കഴിയുമെന്നും കൂടുതല്‍ രാജ്യങ്ങളിലേക്ക് കൃത്രിമബുദ്ധി സവിശേഷതകളുള്ള ഡിവൈസുകള്‍ വ്യാപിപ്പിക്കാന്‍ കഴിഞ്ഞാല്‍ അത് ശക്തമായ വില്‍പ്പനക്കും വളര്‍ച്ചക്കും കാരണമാകുമെന്ന് ആപ്പിള്‍ കഴിഞ്ഞ മാസം അവസാനം പ്രവചിച്ചിരുന്നു.

Apple 16E details and price

“ഇന്ത്യ ആരോഗ്യ സംരക്ഷണം വർദ്ധിപ്പിക്കുക മാത്രമല്ല, അതിന്റെ ഭാവി പുനർനിർവചിക്കുകയും ചെയ്യുന്നു”:ഉപാസന കാമിനേനി കൊനിഡെല

0

പ്രശസ്ത സംരംഭകയും ആരോഗ്യ സംരക്ഷണ രംഗത്തെ വിഷണറിയുമായ ഉപാസന കാമിനേനി കൊനിഡെല ഹാർവാർഡ് ഇന്ത്യ ബിസിനസ് ഫോറം, 2025 ൽ പങ്കെടുത്തു കൊണ്ട് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. അവിടെ ഇന്ത്യയുടെ ആരോഗ്യ സംരക്ഷണ നവീകരണത്തെ വിജയിപ്പിക്കുക മാത്രമല്ല, ആരോഗ്യ സംരക്ഷണ മേഖലയിൽ ഇന്ത്യയെ ആഗോള നേതാക്കളിൽ ഒരാളായി ഉയർത്തുകയും ചെയ്തു ഉപാസന കാമിനേനി കൊനിഡെല. ലോകത്തിന് പ്രചോദനം ഉൾക്കൊള്ളാൻ കഴിയുന്ന ഒരു സങ്കീർണ്ണമായ ആരോഗ്യ പരിരക്ഷാ മാതൃക സൃഷ്ടിക്കുന്ന, എഐ നയിക്കുന്ന ഉൾക്കാഴ്ചകൾ, സമഗ്രമായ ക്ഷേമം, ഡിജിറ്റൽ നവീകരണം എന്നിവയുൾപ്പെടെ ഇന്ത്യയുടെ ശക്തി എടുത്തുകാണിക്കുന്ന ചിന്തോദ്ദീപകമായ ഒരു പ്രസംഗം ആണ് അവർ അവിടെ നടത്തിയത്.

AI-പവർഡ് പ്രെഡിക്റ്റീവ് ഹെൽത്ത് കെയറും നമ്മുടെ ആഴത്തിൽ വേരൂന്നിയ വെൽനസ് പാരമ്പര്യവും ഉപയോഗിച്ച്, നമ്മൾ ഇന്ത്യയ്ക്കായി മാത്രമല്ല, ലോകത്തിനായി ആരോഗ്യ രംഗത്തെ പരിഹാരങ്ങൾ സൃഷ്ടിക്കുന്നു എന്ന് അവർ അവിടെ വിശദീകരിച്ചു. ആരോഗ്യസംരക്ഷണത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെയും ബിഗ് ഡാറ്റയുടെയും സംഭാവനകളും ആരോഗ്യപരമായ ഫലങ്ങൾ മെച്ചപ്പെടുത്തുന്നതിനായി തത്സമയ രോഗനിർണയത്തിനും പ്രവചനാത്മക പരിചരണത്തിനുമായി ഇന്ത്യയുടെ വിശാലമായ പേഷ്യന്റ് പൂൾ അതെങ്ങനെ പ്രയോജനപ്പെടുത്തുന്നു എന്നും അവർ വിശദീകരിച്ചു. ചികിത്സയ്ക്കപ്പുറം, വിട്ടുമാറാത്ത രോഗങ്ങളും മാനസികാരോഗ്യ പ്രശ്നങ്ങളും ആദ്യ ഘട്ടത്തിൽ തന്നെ കണ്ടെത്തി അതെങ്ങനെ പ്രതിരോധിക്കാം എന്നതും അവരുടെ ചർച്ചകളുടെ ഭാഗമായി. ഡിജിറ്റൽ ആരോഗ്യം, യുപിഐ പേയ്മെന്റുകൾ, ടെലിമെഡിസിൻ എന്നിവ ഗുണനിലവാരമുള്ള ആരോഗ്യ സംരക്ഷണം ഏറ്റവും വിദൂര പ്രദേശങ്ങളിൽ പോലും എത്തുന്നുവെന്ന് എങ്ങനെ ഉറപ്പാക്കുന്നു, എന്തുകൊണ്ടാണ് ആഗോള നിക്ഷേപകർ ഇന്ത്യയെ അടുത്ത വലിയ ഹെൽത്ത്-ടെക്, വെൽനസ് ഹബ് ആയി കാണുന്നത് എന്നതുമായിരുന്നു ഉപാസനയുടെ പ്രസംഗത്തിലെ ഏറ്റവും പ്രധാന പോയിന്റ്.

ഇന്ത്യയുടെ ആരോഗ്യ സംരക്ഷണ പരിവർത്തനത്തിനായുള്ള തന്റെ ധീരമായ കാഴ്ചപ്പാടുമായി സമന്വയിപ്പിച്ചുകൊണ്ട് ഒരു കസ്റ്റം ഡിയോർ സ്യൂട്ടിൽ ഉപാസന ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഒരു ഫാഷൻ നിമിഷം സൃഷ്ടിക്കുന്നതിനപ്പുറം, ഇന്ത്യയുടെ ശക്തി, നേതൃത്വം, പുതുമകൾക്കായുള്ള അശ്രാന്ത പരിശ്രമം എന്നിവയേയും അവർ അതിലൂടെ അവതരിപ്പിച്ചു. ആരോഗ്യസംരക്ഷണത്തിൻ്റെ ഭാവി, കൂടുതൽ ആശുപത്രികൾ നിർമ്മിക്കുന്നതിനെക്കുറിച്ചല്ല, അത് ആദ്യം ആളുകളെ അവയുടെ ആവശ്യത്തിൽ നിന്ന് തടയുന്നതിനെക്കുറിച്ചാണ് എന്നും അതിനായി ഇന്ത്യ ലോകത്തിനായുള്ള രൂപരേഖ തയ്യാറാക്കുകയാണ് എന്നും അവർ പറഞ്ഞു. യുആർലൈഫിനെ നയിക്കുകയും അപ്പോളോ ഹോസ്പിറ്റലുകളുടെ ഇന്നൊവേഷൻ സ്ട്രാറ്റജിയിൽ പ്രധാന പങ്ക് വഹിക്കുകയും ചെയ്യുന്ന ഉപാസന കാമിനേനി കൊനിഡെല, ഇന്ത്യ ഒരു ആഗോള ആരോഗ്യ സേവന ദാതാവെന്നതിനപ്പുറം ഒരു ആരോഗ്യ നവീകരണ ശക്തികേന്ദ്രമായി മാറുകയാണെന്ന് എടുത്തുപറഞ്ഞു.

തന്റെ ശക്തമായ സാന്നിധ്യവും അതോടൊപ്പം ഫലപ്രദമായ സന്ദേശവും നൽകിക്കൊണ്ട്, ഉപാസന കൊനിഡെല ഇന്ത്യയുടെ ആരോഗ്യ സംരക്ഷണ നേതൃത്വത്തെ ഉയർത്തിക്കാട്ടുക മാത്രമല്ല, ബിസിനസ്സിനോടുള്ള ധീരമായ സമീപനത്തിലൂടെയും ആരോഗ്യ സംരക്ഷണ നവീകരണങ്ങളിൽ മാറ്റം വരുത്തുന്നതിലൂടെയും തരംഗം സൃഷ്ടിച്ചു എന്ന് തന്നെ പറയാം.

350 എപ്പിസോഡുകൾ പൂർത്തിയാക്കുന്ന പരമ്പര ” ചെമ്പനീർ പൂവ് ” – ൽ ഇനി പൊങ്കൽ ആഘോഷങ്ങളും

0

പ്രണയത്തിന്റെ ആർദ്രതയും കുടുംബാംഗങ്ങൾ തമ്മിലുള്ള മത്സരങ്ങളും പ്രമേയമാക്കിയ ജനപ്രീയപരമ്പര ” ചെമ്പനീർ പൂവ് ” ഏഷ്യാനെറ്റിൽ 350 എപ്പിസോഡുകൾ വിജയകരമായി പൂർത്തിയാക്കുന്നു.

സച്ചിയും രേവതിയും തമ്മിലുള്ള ദാമ്പത്യത്തിന്റെ ദൃഢതയും അമ്മായിഅമ്മ പോരും ജേഷ്ടാനുജന്മാർ തമ്മിലുള്ള സംഘർഷങ്ങളും മരുമക്കൾ തമ്മിലുള്ള മത്സരങ്ങളും നിറഞ്ഞ ” ചെമ്പനീർ പൂവ് ” ഇനി പൊങ്കൽ ആഘോഷങ്ങളുടെ തിരക്കിലേക്ക്. അമ്മായിയമ്മയുടെ നിര്ബന്ധത്തിനുവഴങ്ങി സിനിമാമോഹിയായ ബീരാനെന്ന ഇറച്ചിവെട്ടുകാരനെ അമ്മാവനായി ശ്രുതി പൊങ്കലിന് കൊണ്ടുവരുമ്പോൾ ഉണ്ടാകുന്ന സംഘർഷഭരിതമായ നർമ്മമുഹൂര്തങ്ങളിലൂടെ പരമ്പര കടന്നുപോകുന്നു.ശ്രുതിയുടെ കള്ളത്തരം കണ്ടുപിടിക്കുമോ ?.
” ചെമ്പനീർ പൂവ് ” ഏഷ്യാനെറ്റിൽ തിങ്കൾ മുതൽ ഞായർ വരെ രാത്രി 7.30 ന് സംപ്രേക്ഷണം ചെയ്യുന്നു.

ലാൻഡ് ചെയ്തതിന് ശേഷം വിമാനം തലകീഴായി മറിഞ്ഞു, 17 പേർക്ക് പരിക്ക്

0

കാനഡയിലെ ടൊറോൻ്റോയിൽ വിമാനാപകടം. ലാൻഡ് ചെയ്ത വിമാനം തലകീഴായി മറിയുകയായിരുന്നു. മിനിയാപൊളിസിൽ നിന്ന് ടൊറോന്റോയിലേക്കുള്ള ഡെൽറ്റ 4819 വിമാനമാണ് അപകടത്തിൽപ്പെട്ടത്. അപകടസമയത്ത് 80 പേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ഇതിൽ 17 പേർക്ക് പരിക്കേറ്റു. മൂന്നുപേരുടെ നില ഗുരുതരമാണ്. മഞ്ഞുമൂടിയ റൺവേയിൽ വിമാനം തലകീഴായി മറിയുകയായിരുന്നു. അപകടസമയത്ത് 80 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. 17 പേർക്ക് പരിക്കേറ്റു. കനത്ത കാറ്റിനെ തുടർന്നാണ് അപകടമുണ്ടായതെന്ന് പ്രാഥമിക റിപ്പോർട്ട്.

plane accident in canada 17 injuries

റാമ്പിൽ പൂക്കാലം തീർത്ത് കൊച്ചു ചിത്രശലഭങ്ങൾ; ലുലു ഫ്‌ളവർ ഫെസ്റ്റ് സമാപിച്ചുഎറണാകുളം സ്വദേശി ജോർദനും തൃശൂരിലെ ലക്ഷ്മിയയും ഫ്ളവർ‍ ഫെസ്റ്റിലെ താരങ്ങൾ

0

കൊച്ചി: വർണ പൂമ്പാറ്റകളെ പോലെ റാമ്പിൽ ചുവടുവച്ച് കുരുന്നുകൾ. കണ്ടു നിന്നവർക്കും മറക്കാനാവാത്ത നയനമനോഹര കാഴ്ച സമ്മാനിച്ച് ലുലു ഫ്‌ളർ ഫെസ്റ്റിന്റെ സമാപനം. പുഷ്‌പോത്സവത്തിന്റെ സമാപനമായി നടന്ന ലിറ്റിൽ പ്രിൻസ്, ലിറ്റിൽ പ്രിൻസസ് മത്സരത്തിൽ 59കുട്ടികളാണ് പങ്കെടുത്തത്. പുഷ്പ വൈവിധ്യങ്ങളുടെ ഭംഗിയും പ്രകൃതി സംരക്ഷണത്തിന്റെ ആവശ്യകതയും വിളിച്ചോതിക്കൊണ്ടാണ് ലുലു പുഷ്‌പോത്സവം സമാപിച്ചത്. പൂക്കളിൽ തിളങ്ങിയ കൊച്ചു സുന്ദരികളേയും സുന്ദരന്മാരേയും ഫാഷൻ ഷോ കാണാനെത്തിയ കാണികളും ഏറ്റെടുത്തു. ചിലർ ചിരിച്ചും കളിച്ചും, മാതാപിതാക്കളെ കാണാതെ കരഞ്ഞും, ജഡ്ജസിനെ ചിരിപ്പിച്ചും റാംപിൽ എത്തി.

ലിറ്റിൽ പ്രിൻസായി എറണാകുളം വടുതല സ്വദേശികളായ ഷിജിൻ ജോസഫ്- ഫെനീറ്റ ദമ്പതികളുടെ മകൻ ജോർദനെ തിരഞ്ഞെടുത്തു. ലിറ്റിൽ പ്രിൻസസായി തൃശൂർ സ്വദേശികളായ അനൂപ് കുമാർ, രമ്യ അനൂപ് ദമ്പതികളുടെ മകൾ ലക്ഷ്മിയയെ പ്രഖ്യാപിച്ചു. സിനിമാ താരങ്ങളായ മീനാക്ഷി, ലയ മാമൻ, ഐശ്വര്യ എ എന്നിവർ അടങ്ങിയ മൂന്നംഗ ജൂറിയായിരുന്നു വിധി കർത്താക്കൾ. വിവിധ ഘട്ടങ്ങളായുള്ള റാംപ് വാക്കിന് ശേഷമാണ് വിജയിതാക്കളെ പ്രഖ്യാപിച്ചത്. വിജയികൾക്ക് സിനിമാ താരങ്ങളായ കുഞ്ചാക്കോ ബോബനും പ്രിയമണിയും ചേർന്ന് പ്രശസ്തി ഫലകവും ക്യാഷ് അവാർഡും കൈമാറി. ചടങ്ങിൽ ലുലുമാൾ ജനറൽ മാനേജർ വിഷ്ണു രഘുനാഥ്, ലുലു ഇന്ത്യ മീഡിയ ഹെഡ് എൻ.ബി സ്വരാജ്, ലുലുഹൈപ്പർ ജനറൽ മാനേജർ ജോ പൈനേടത്ത്, മൂഹമ്മദ് യൂനസ്, ഓപ്പറേഷൻസ് മാനേജർ ഒ. സുകുമാരൻ, സെക്യൂരിറ്റി മാനേജർ കെ.ആർ. ബിജു, ജൂനിയർ കില്ലർ സ്റ്റോർ മാനേജർ വി.എസ്. സുനിൽ തുടങ്ങിയവർ പങ്കെടുത്തു. പുതുമയും പഴമയും സമ്മേളിക്കുന്ന വേദിയായിട്ടാണ് ലുലു ഫ്‌ളവർ ഫെസ്റ്റ് മാറിയത്. പ്രകൃതി സൗന്ദര്യം, പുഷ്പങ്ങളിലെ വ്യത്യസ്തകൾ, ഫല സസ്യ വൈവിധ്യങ്ങൾ എന്നിവ പരിചയപ്പെടുത്തുന്നതായിരുന്നു ലുലുമാളിലെ പുഷ്പപ്രദർശനം.
പടം അടിക്കുറിപ്പ്:

പടം-1
കൊച്ചി ലുലുമാളിൽ ലുലു ഫ്ളവർ ഫെസ്റ്റിനോടനുബന്ധിച്ചു നടന്ന ലുലു ലിറ്റിൽ, ലിറ്റിൽ പ്രിൻസസ് മത്സരത്തിലെ ജേതാക്കളായ ജോർദാനും ലക്ഷ്മിയയ്ക്കും സിനിമാതാരങ്ങളായ കുഞ്ചാക്കോ ബോബനും പ്രിയമണിയും ചേർന്ന് ട്രോഫികൾ സമ്മാനിക്കുന്നു. വിധികർത്താക്കളായ നടി മീനാക്ഷി, ലയ മാമൻ, ഐശ്വര്യ, ലുലു ഫൺട്യൂറ മാനേജർ പി.സിയാദ്., ടി.ജെ മൂഹമ്മദ് യൂനസ്, ജൂനിയർ കില്ലർ സ്റ്റോർ മാനേജർ വി.എസ്. സുനിൽ, ജനറൽ മാനേജർ വിഷ്ണു രഘുനാഥ് , ലുലു ഇന്ത്യ മീഡിയ ഹെഡ് എൻ.ബി സ്വരാജ് തുടങ്ങിയവർ സമീപം.

പടം-2
കൊച്ചി ലുലുമാളിൽ ലുലു ഫ്ളവർ ഫെസ്റ്റിനോടനുബന്ധിച്ചു നടന്ന ലുലു ലിറ്റിൽ, ലിറ്റിൽ പ്രിൻസസ് മത്സരത്തിലെ ജേതാക്കളായ ജോർദനും ലക്ഷ്മിയയ്ക്കും സിനിമാ താരങ്ങളായ കുഞ്ചാക്കോ ബോബനും പ്രിയമണിയും ചേർന്ന് ക്യാഷ് അവാർഡ് കൈമാറുന്നു. നടിമാരായ മീനാക്ഷി, ലയ മാമൻ, എ.ഐശ്വര്യ , ജൂനിയർ കില്ലർ സ്റ്റോർ മാനേജർ വി.എസ്. സുനിൽ , ലുലു ഇന്ത്യ മീഡിയ ഹെഡ് എൻ.ബി സ്വരാജ് തുടങ്ങിയവർ സമീപം.

പടം-3
കൊച്ചി ലുലുമാളിൽ ലുലു ഫ്ളവർ ഫെസ്റ്റിനോടനുബന്ധിച്ചു നടന്ന ലുലു ലിറ്റിൽ പ്രിൻസ്-പ്രിൻസസ് മത്സരത്തിലെ വിജയികളുടെ റാംപ് വാക്കിനിടയിൽ ലിറ്റിൽ പ്രിൻസ് ജോർദന്റെ അഴിഞ്ഞു വീണ സാഷെ നടൻ കുഞ്ചാക്കോ ബോബൻ ശരിയാക്കുന്നു. ലിറ്റിൽ പ്രിൻസസ് ലക്ഷ്മിയ, ലുലു ഇന്ത്യ മീഡിയ ഹെഡ് എൻ.ബി സ്വരാജ് എന്നിവർ സമീപം.

പടം-4
കൊച്ചി ലുലുമാളിൽ ലുലു ഫ്ളവർ ഫെസ്റ്റിനോടനുബന്ധിച്ചു നടന്ന ലുലു ലിറ്റിൽ, ലിറ്റിൽ പ്രിൻസസ് മത്സരത്തിൽ പങ്കെടുത്ത കുട്ടികൾ കൂട്ടത്തോടെ റാംപ് വാക്കിനെത്തിയപ്പോൾ വിധികർത്താക്കളായ നടി മീനാക്ഷി, ലയ മാമൻ, എ.ഐശ്വര്യ എന്നിവർ സമീപം.

പടം- 5
കൊച്ചി ലുലുമാളിൽ ലുലു ഫ്ളവർ ഫെസ്റ്റിനോടനുബന്ധിച്ചു നടന്ന ലുലു ലിറ്റിൽ, ലിറ്റിൽ പ്രിൻസസ് മത്സരത്തിലെ ജേതാക്കളായ ജോർദനും ലക്ഷ്മിയയും റാമ്പിലെത്തിയപ്പോൾ.

LULU flower fest winners

മാധവ് സുരേഷ്, സൈജു കുറുപ്പ്, ഷൈൻ ടോം ചാക്കോ നായകരാകുന്ന ഗ്യാംഗ്സ്റ്റർ ഡ്രാമ ത്രില്ലർ അങ്കം അട്ടഹാസം തുടങ്ങി

0

മാധവ് സുരേഷ്, സൈജു കുറുപ്പ്, ഷൈൻ ടോം ചാക്കോ എന്നിവരെ നായകരാക്കി സുജിത് എസ് നായർ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ഗ്യാംഗ്സ്റ്റർ ഡ്രാമ ത്രില്ലർ ചിത്രം ” അങ്കം അട്ടഹാസം” ചിത്രീകരണം തിരുവനന്തപുരത്ത് തുടങ്ങി. തലസ്ഥാനത്തെ ഗുണ്ടാ സംഘങ്ങളുടെ കുടിപ്പകയാണ് ചിത്രം പ്രമേയമാക്കുന്നത്.
തിരുവനന്തപുരത്ത് നടന്ന പൂജാ ചടങ്ങിൽ രാധികാ സുരേഷ് ഗോപി തിരി തെളിച്ച് ചിത്രീകരണത്തിന് തുടക്കം കുറിച്ചു.

മാധവ് സുരേഷ്, സൈജു കുറുപ്പ്, ഷൈൻ ടോം ചാക്കോ എന്നിവർക്കു പുറമെ മഖ്ബൂൽ സൽമാൻ, നന്ദു, അലൻസിയർ, എം എ നിഷാദ്, സ്വാസിക, സിബി തോമസ് എന്നിവരും അഭിനയിക്കുന്നു.

ബാനർ – ട്രയാനി പ്രൊഡക്ഷൻസ്, രചന, സംവിധാനം – സുജിത് എസ് നായർ, കോ- റൈറ്റർ, നിർമ്മാണം – അനിൽകുമാർ ജി, കോ- പ്രൊഡ്യൂസർ- സാമുവൽ മത്തായി (യു എസ് എ), ഛായാഗ്രഹണം – ശിവൻ എസ് സംഗീത്, എഡിറ്റിംഗ് – അജു അജയ്, പ്രൊഡക്ഷൻ കൺട്രോളർ – ഹരി വെഞാറമൂട്, കല- അജിത് കൃഷ്ണ, കോസ്റ്റ്യും – റാണ പ്രതാപ്, ചമയം – സൈജു നേമം, സംഗീതം – ശ്രീകുമാർ, ആലാപനം – വിജയ് യേശുദാസ്, വിനീത് ശ്രീനിവാസൻ, ബി ജി എം – സാം സി എസ്, ആക്ഷൻസ് – ഫിനിക്സ് പ്രഭു, അനിൽ ബെ്ളയിസ്, സ്റ്റിൽസ് – ജിഷ്ണു സന്തോഷ്, പി ആർ ഓ – അജയ് തുണ്ടത്തിൽ

പൂക്കാലത്തെ വരവേറ്റ് ലുലുമാള്‍; ലുലു ഫ്‌ളവര്‍ ഫെസ്റ്റിവലിന് തുടക്കമായി;രണ്ടായിരത്തിലേറെ അലങ്കാര ചെടികളുടെ കളക്ഷന്‍

0

കൊച്ചി: പൂക്കളുടെ വൈവിധ്യങ്ങളെ പരിചയപ്പെടുത്തുന്ന പുഷ്പമേള ലുലുമാളില്‍ ആരംഭിച്ചു. നടി ശ്രീന്ദ നാട മുറിച്ച് ഫ്‌ളവര്‍ ഫെസ്റ്റ് ഉദ്ഘാടനം നിര്‍വഹിച്ചു. ലുലു മാളിലെ എട്രിയത്തിലും ഒന്നാം നിലയിലുമായിട്ടാണ് വ്യത്യസ്തതരം പുഷ്പ സസ്യങ്ങളുടെ ശേഖരവുമായി പുഷ്പമേള തുടങ്ങിയത്. ഫല സസ്യങ്ങളും, വിദേശ രാജ്യങ്ങളില്‍ കണ്ടുവരുന്ന പുഷ്പങ്ങളും മേളയില്‍ പ്രദര്‍ശനത്തിനുണ്ട്. ബോഗെയിന്‍വില്ല, വ്യത്യസ്തതരം ഓര്‍ക്കിഡുകള്‍, കുറഞ്ഞ പ്രായത്തില്‍ തന്നെ കായ്ഫലം നല്‍കുന്ന ഫല സസ്യങ്ങള്‍ എന്നിവ മേളയിലുണ്ട്. കൂടാതെ ഹാങ്ങിങ് ഫ്‌ളവേഴേസ്, ബഡ്‌സ് ഫ്‌ളവേഴ്‌സ് തുടങ്ങി പൂക്കളിലെ വ്യത്യസ്തതകള്‍ നേരിട്ട് കണ്ട് മനസിലാക്കാനും വാങ്ങുവാനും സാധിക്കും.

തനി നാടന്‍ മലയാളി പുഷ്പങ്ങളായ തെറ്റിയും, തെച്ചിയും, ചെമ്പരത്തി തുടങ്ങി, കടലാസ് ചെടി വരെ മേളയിലെ നാട്ടിന്‍പുറംകാരാണ്. ഓര്‍ക്കിഡുകളുടെ വൈവിധ്യവും പൂന്തോട്ടം അലങ്കരിക്കാന്‍ സന്ദര്‍ശകരെ സഹായിക്കും. കുറഞ്ഞ ചിലവില്‍ വീടിന്റെ ഉദ്യാനം അലങ്കരിക്കാന്‍ പാകത്തിലുള്ള പുഷ്പ സസ്യങ്ങളാണ് മേളയിലെ എടുത്ത് പറയുന്നവ. 16ന് ലുലു ഫ്‌ളവര്‍ ഫെസ്റ്റ് സമാപിക്കും. ലുലു ലിറ്റില്‍ പ്രിന്‍സ്, ലിറ്റില്‍ പ്രിന്‍സസ് മത്സരത്തിന്റെ റാംപ് വാല്‍ക്ക് 16ന് നടക്കും. വിജയികള്‍ക്ക് 10,000 രൂപ ക്യാഷ് അവാര്‍ഡ് കൈമാറും. ലുലു മാള്‍ ജനറല്‍ മാനേജര്‍ വിഷ്ണു രഘുനാഥ്, ലുലു ഹൈപ്പര്‍ ജനറല്‍ മാനേജര്‍ ജോ പൈനേടത്ത്, മാള്‍ മാനേജര്‍ റിജേഷ് ചാലുപ്പറമ്പില്‍, സെക്യൂരിറ്റി മാനേജര്‍ കെ.ആര്‍.ബിജു, മാര്‍ക്കറ്റിങ്ങ് മാനേജര്‍ എസ്.സനു. എസ്.ഒ.എച്ച് മാനേജര്‍ ടിറ്റി തോമസ്, ലുലു റീട്ടയില്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ജയേഷ് തുടങ്ങിയവര്‍ സന്നിഹിതരായി.

പടം അടിക്കുറിപ്പ്:

പടം- 2

കൊച്ചി ലുലുമാളില്‍ തുടങ്ങിയ ലുലു ഫ്‌ളവര്‍ ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്ത ശേഷം നടി ശ്രിന്ദ സ്റ്റാളുകള്‍ സന്ദര്‍ശിക്കുന്നു.

പടം -2

കൊച്ചി ലുലുമാളില്‍ തുടക്കമിട്ട പുഷ്പമേള നടി ശ്രിന്ദ ഉദ്ഘാടനം നിര്‍വഹിക്കുന്നു. ലുലു മാള്‍ ജനറല്‍ മാനേജര്‍ വിഷ്ണു രഘുനാഥ്, ലുലു ഹൈപ്പര്‍ ജനറല്‍ മാനേജര്‍ ജോ പൈനേടത്ത്, മാള്‍ മാനേജര്‍ റിജേഷ് ചാലുപ്പറമ്പില്‍, സെക്യൂരിറ്റി മാനേജര്‍ കെ.ആര്‍.ബിജു, മാര്‍ക്കറ്റിങ്ങ് മാനേജര്‍ എസ്.സനു. എസ്.ഒ.എച്ച് മാനേജര്‍ ടിറ്റി തോമസ്, ലുലു റീട്ടയില്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ജയേഷ് നായര്‍ തുടങ്ങിയവര്‍ സമീപം.

Lulumall flower fest

‘എല്ലാം ഓക്കെ അല്ലെ അണ്ണാ’ ; സുരേഷ് ​കുമാർ വിവാ​ദത്തിൽആന്റണി പെരുമ്പാവൂരിനെപിന്തുണച്ച് പൃഥ്വിരാജ്

0

തിരുവനന്തപുരം: നിര്‍മ്മാതാവ് സുരേഷ് കുമാറിനെതിരായ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിന്റെ തുറന്ന വിമര്‍ശനത്തെ പിന്തുണച്ച് സിനിമാ താരങ്ങളും. ആന്റണിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്ത് പിന്തുണ അറിയിച്ചിരിക്കുകയാണ് പൃഥ്വിരാജും ഉണ്ണി മുകുന്ദനും. ‘എല്ലാം ഓക്കെ അല്ലെ അണ്ണാ’ എന്നാണ് പോസറ്റ് ഷെയര്‍ ചെയ്തുകൊണ്ട് പൃഥ്വിരാജ് കുറിച്ചത്.

ഷേക്ക് ഹാന്റ് ഇമോജി പങ്കുവച്ചു കൊണ്ട് ഉണ്ണിമുകുന്ദനും ആന്റണിയുടെ പോസ്റ്റ് ഷെയര്‍ ചെയ്തിട്ടുണ്ട്. സിനിമാ മേഖലയില്‍ നിര്‍മ്മാതാക്കള്‍ നേരിടുന്ന പ്രതിസന്ധികളെന്ന തരത്തില്‍ നിര്‍മ്മാതാവും നടനുമായ സുരേഷ് കുമാര്‍ ഉന്നയിച്ച കാര്യങ്ങള്‍ക്കുള്ള മറുപടി പോസ്റ്റാണ് ആന്റണി പങ്കുവെച്ചത്.

സിനിമാ മേഖല ജൂണ്‍ 1 മുതല്‍ സമരം ആരംഭിക്കുമെന്നും വിവിധ സിനിമാ സംഘടനകള്‍ ചേര്‍ന്നെടുത്ത തീരുമാനമാണെന്നും സുരേഷ് കുമാര്‍ പറഞ്ഞിരുന്നു. അതേസമയം, സംഘടനയെ പ്രതിനിധീകരിച്ച് ആരാണ് ഇതൊക്കെ പറയാന്‍ സുരേഷ് കുമാറിനെ ചുമതലപ്പെടുത്തിയത്, എന്താണ് അതിന് പിന്നിലെ ചേതോവികാരം എന്നൊക്കെയുള്ള കാര്യങ്ങളില്‍ വ്യക്തത വേണ്ടതുണ്ടെന്നും ആന്റണി പങ്കുവച്ച പോസ്റ്റില്‍ ചോദിക്കുന്നുണ്ട്.

ഒരു സംഘടനയെ പ്രതിനിധീകരിമ്പോള്‍, ആ സംഘടനയിലെ ഭൂരിപക്ഷം അംഗീകരിക്കുന്നതും ബോധ്യപ്പെട്ടതുമായ കാര്യങ്ങളാണ് പൊതുവേദിയില്‍ അവതരിപ്പിക്കേണ്ടത്. അപ്പോഴേ സംഘടനയിലെ ഭൂരിപക്ഷത്തിന് ആ അഭിപ്രായത്തിനോടൊപ്പം നില്‍ക്കാനും പിന്തുണയ്ക്കാനും സാധിക്കൂ.

സംഘടനയില്‍ അഭിപ്രായ സമന്വയമില്ലാത്ത കാര്യങ്ങള്‍ വ്യക്തിപരമായി പൊതുസമക്ഷം അവതരിപ്പിക്കാന്‍ അദ്ദേഹം തയാറായതുകൊണ്ടുമാത്രം, അതേ സ്വാതന്ത്ര്യം എടുത്തുകൊണ്ട്, താനും ചിലത് ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നു പറയുകയാണെന്നാണ് ആന്റണി കുറിച്ചത്.

Antony Perumbavoor gets support from prithviraj in suresh kumar issue

ഒ.ടി.ടിയിലും ബ്ലോക്ക് ബസ്റ്ററായി ‘ഐഡന്റിറ്റി’ ! 10 ദിവസങ്ങൾ കൊണ്ട് 200 മില്യൺ സ്ട്രീമിംഗ് മിനിറ്റ് പിന്നിടുന്നു !

0

ഈ വർഷം പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചലച്ചിത്രം ഐഡന്റിറ്റിയുടെ വിജയത്തോരോട്ടം ഒ.ടി.ടി പ്ലാറ്റ്ഫോമിലും പുതിയ നാഴിക കല്ലുകൾ സൃഷ്ടിക്കുന്നു.
ഐഡന്റിറ്റി പുറത്തിറങ്ങി 10 ദിവസത്തിനുള്ളിൽ 200 മില്യൺ സ്ട്രീമിംഗ് മിനിറ്റ് പിന്നിട്ടുകൊണ്ട് റെക്കോർഡ് നേട്ടമാണ് ചിത്രം കൈവരിച്ചിരിക്കുന്നത്. ഇന്ത്യയുടെ പ്രമുഖ സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ ZEE5 വഴിയാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. മലയാളത്തിൽ മാത്രമല്ല പാൻ ഇന്ത്യൻ തലത്തിലും വമ്പൻ സ്വീകാര്യതയാണ് ചിത്രം നേടിയെടുക്കുന്നത്. അഖിൽ പോളും ആനസ് ഖാനും ചേർന്ന് സംവിധാനം ചെയ്ത ഈ ത്രില്ലറിൽ ടോവിനോ തോമസ്, തൃഷ കൃഷ്ണൻ, വിനയ് റായി, അജു വർഗീസ്, മണ്ഡിരാ ബേദി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മലയാളം, തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷകളിൽ ഈ ചിത്രം ZEE5വിൽ ലഭ്യമാണ്.

50 കോടിയിൽ പരം ബ്രഹ്മാണ്ഡ മുതൽമുടക്കിൽ ഒരുങ്ങിയ ചിത്രം ജനുവരി രണ്ടിനാണ് ലോകമെമ്പാടും തിയേറ്ററുകളിലായി പ്രദർശനത്തിന് എത്തിയത്. ത്രസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളും, ശാസ്ത്രവും മെഡിക്കല്‍ സയന്‍സും തലച്ചോറുമെല്ലാമായി ബന്ധപ്പെട്ടു കിടക്കുന്ന മലയാളി പ്രേക്ഷകർക്ക് തീർത്തും പുതുമയാർന്ന കഥാഗതിയുമായാണ് ചിത്രം പ്രേക്ഷകർക്ക് സമ്മാനിച്ചത്. മലയാള സിനിമ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ചെയ്സിംഗ് സീനും, വമ്പൻ ബഡ്ജറ്റിൽ ഒരുക്കിയ ക്ലൈമാക്സിലെ ഫ്ലൈറ്റ് സംഘട്ടനവും ചിത്രത്തിൻറെ പ്രധാന ആകർഷണങ്ങളാണ്. .

സിനിമയുടെ ത്രില്ലര്‍ സ്വഭാവത്തിന് അനുസരിച്ച് സംഗീതം നൽകിയ ജേക്‌സ് ബിജോയുടെ സംഗീത നിർവഹണത്തിനും, അഖില്‍ ജോര്‍ജ്ജിന്റെ ഛായാഗ്രഹണവും ചമന്‍ ചാക്കോയുടെ എഡിറ്റിംഗും പ്രേക്ഷകരുടെ കയ്യടികൾ നേടിയെടുത്തിട്ടുണ്ട്. നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍, ശ്രീകൃഷ്ണപ്പരുന്ത് തുടങ്ങി നിരവധി സിനിമകള്‍ നിര്‍മിച്ച രാഗം മൂവീസിന്റെ ബാനറില്‍ രാജു മല്ല്യത്തും കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ബാനറില്‍ ഡോ. സി ജെ റോയിയുമാണ് ഐഡന്റിറ്റി നിര്‍മിച്ചിരിക്കുന്നത്. സീ5 പി ആർ ഓ : വിവേക് വിനയരാജ്.

കമൽ ഹാസൻ രാജ്യസഭിലേക്ക്? ‍‍ഡിയഎം.കെ നേതാക്കൾ കൂടിക്കാഴ്ച നടത്തി

0

ചെന്നൈ: മക്കള്‍ നീതി മയ്യം അധ്യക്ഷന്‍ കമല്‍ ഹാസനുമായി കൂടിക്കാഴ്ച നടത്തി ഡി.എം.കെ. നേതാവും മന്ത്രിയുമായ പി.കെ. ശേഖര്‍ബാബു. കമല്‍ ഹാസന്റെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച. മക്കള്‍ നീതി മയ്യം ജനറല്‍ സെക്രട്ടറി എ. അരുണാചലവും ചര്‍ച്ചയില്‍ പങ്കെടുത്തു.
ഡി.എം.കെ. അധ്യക്ഷനും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിന്റെ നിര്‍ദേശപ്രകാരമാണ് കൂടിക്കാഴ്ചയെന്നാണ് സൂചന. കമല്‍ ഹാസനെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നുവെന്ന് വിവരമുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഡി.എം.കെ. സഖ്യത്തിലെത്തിയ കമല്‍ ഹാസന് രാജ്യസഭാ സീറ്റ് വാഗ്ദാനംചെയ്തുവെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ജൂലായില്‍ തമിഴ്‌നാട്ടില്‍ ഒഴിവുവരുന്ന സീറ്റിലേക്ക് കമല്‍ ഹാസനെ നാമനിര്‍ദേശം ചെയ്യാനാണ് സാധ്യത.

തമിഴ്‌നാട്ടില്‍ ഡി.എം.കെയും കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും ചേര്‍ന്ന് ഇന്ത്യസഖ്യമായാണ് ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിട്ടത്. തമിഴ്‌നാട്ടിലെ 39 സീറ്റില്‍ 21 ഇടത്ത് ഡി.എം.കെ. മത്സരിച്ചു. സി.പി.എമ്മും സി.പി.ഐയും വി.സി.കെയും രണ്ടുസീറ്റില്‍ വീതം മത്സരിച്ചു. എം.ഡി.എം.കെ, മുസ്ലിം ലീഗ്, കൊങ്കുനാട് മക്കള്‍ ദേശീയ കക്ഷി എന്നിവര്‍ ഓരോ സീറ്റിലും മത്സരിച്ചു.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇന്ത്യ സഖ്യത്തിന് നല്‍കുന്ന പിന്തുണയ്ക്ക് പകരമായി കമല്‍ ഹാസന് രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തു എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. നേരത്തെ, സി.പി.എമ്മിന്റെ സിറ്റിങ് സീറ്റായ കോയമ്പത്തൂരില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച കമല്‍ ഹാസന്‍, സഖ്യം പ്രഖ്യാപിച്ചതിന് പിന്നാലെ പിന്നോട്ടുപോയി.

Kamal Haasan will be nominated for rajya sabha?

ഏഷ്യാനെറ്റിലെ ജനപ്രിയപരമ്പര ” ഗീതാഗോവിന്ദം ” 600- ന്റെ നിറവിൽ

0

ഗീതുവിന്റെയും ഗോവിന്ദിന്റേയും സംഘർഷകരമായ പ്രണയകഥപറഞ്ഞു പ്രേക്ഷകമനസ്സുകളിൽ ഇടംനേടിയ പരമ്പര ” ഗീതാഗോവിന്ദം ” ഏഷ്യാനെറ്റിൽ 600 എപ്പിസോഡുകൾ പൂർത്തിയാക്കുന്നു.

അപ്രതീക്ഷിതകഥാപാത്രങ്ങളുടെ കടന്നുവരവും ട്വിസ്റ്റുകളും കൊണ്ട് സമ്പന്നമായ ” ഗീതാഗോവിന്ദം ” ഇപ്പോഴും പ്രേക്ഷകക്ക് കാഴ്ചയുടെ വസന്തം തീർത്തു. സത്യനാഥന്റെ കടന്നുവരുവോടുകൂടി വീണ്ടും കലുഷിതമാകുന്ന ഈ പരമ്പര പ്രണയത്തിനും കുടുംബബന്ധങ്ങളുടെ തീവ്രതയ്ക്കുമൊപ്പം പകയുടെയും പ്രതികാരത്തിന്റെയും വിരഹത്തിന്റെയും നഷ്ടസ്വപ്നങ്ങളുടെയും വ്യത്യസ്തമുഖങ്ങളിലൂടെയും കടന്നുപോകുന്നു.ഗീതു , രഞ്ജു ,പ്രിയ , വിജയലക്ഷ്മി , അവർണ്ണിക, രേഖ, രാധിക , വിലാസിനി , അനാർക്കലി തുടങ്ങിയ കഥാപാത്രങ്ങളിലൂടെ സ്ത്രീയുടെ വ്യത്യസ്തഭാവങ്ങൾ ഈ പരമ്പര വരച്ചുകാട്ടുന്നു.

” ഗീതാഗോവിന്ദം ” ഏഷ്യാനെറ്റിൽ തിങ്കൾ മുതൽ വെള്ളിവരെ രാത്രി 10 മണിക്ക് സംപ്രേക്ഷണം ചെയ്യുന്നു.